Followers

Monday 20 December 2010

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞൂ.. ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു..!!

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞൂ..  ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു..!!

കയ്യോ കാലോ ആദ്യം വളരുന്നത്‌ എന്നു ആറ്റുനോക്കി വളര്‍ത്തിയവസാനം;  വൃദ്ധസദനത്തില്‍  കഴിയുന്ന അമ്മമാർക്കു വേണ്ടിയാണീ പോസ്റ്റ്‌.  കഴിഞ്ഞ ദിവസം msw  ക്ലാസ്സിന്റെ  ഫീല്‍ഡ് വര്‍ക്ക് ആവശ്യത്തിനായി പോയപ്പോള്‍ നേരിട്ട് കാണുവാൻ സാധിച്ച; മനസ്സിനെ മുറിവേൽ‌പ്പിക്കുന്ന ചില നിശ്ചലദൃശ്യങ്ങൾ എല്ലാവരോടുമായി പങ്കു വെയ്ക്കണമെന്നു തോന്നി..



പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന മഴയുടെ ആരവം പോലെ സങ്കടങ്ങളുടെ, പരാതികളുടെ ലോകം ആകും എന്നു കരുതിയ നേരം; പിടിച്ചു നിര്‍ത്തി പെയ്യുന്ന ചാറ്റൽ മഴയുടെ അനുഭവം പലപ്പോഴും നെഞ്ചില്‍  തട്ടി.  അടുക്കുംതോറും വറ്റാത്ത  ഉറവകള്‍ പലരിലും ഒഴുകാന്‍ വിങ്ങി നിൽക്കുകയാണ് എന്നറിഞ്ഞ നേരം..  നീട്ടിയ കൈകളില്‍ ഉതിര്‍ന്നുവീണ  മിഴീനീർത്തുള്ളികൾ,  ആര്‍ക്കു ഞാന്‍ സമര്‍പ്പിക്കും.  മുറിക്കു വെളിയിലായി മെല്ലെ വീശിയടിച്ച മന്ദമാരുതതൻ പോലും അവര്‍ക്കരികിലൂടെ  വീശാന്‍ മടിച്ച് അകന്നു നിന്ന പോലെ.  മനസ്സിന്റെ നിയന്ത്രണത്തെ കുരുക്കിട്ടു പൂട്ടിയ അഴികള്‍ക്കിടയിലൂടെ  പരതി    നടക്കുകയാണ് പലരും..!  ആരാണ് ശരി? എന്താണു തെറ്റ്? എന്ന ചോദ്യവുമായി..!  യൌവനകാലം മുതൽക്കേ കുടിയേറി പാർക്കേണ്ടിവന്ന ചിലർ.  അവരുടെ മുഖത്തു ഒരു തരം നിസ്നംഗത ഭാവമാണ്.  ചെന്ന് കേറിയപ്പോഴേ ഒരാള് വന്ന് കൈ തന്നു. ഒരു തമിഴത്തി. കുറേ ദിവസങ്ങളായി അവർ വെള്ളം കണ്ടിട്ട് എന്നു തോന്നി.  സൌഖ്യമാ..??  ഇതില്‍ കൂടുതല്‍ തമിഴ് എനിക്കും അറിയില്ല; അതിനാല്‍ തന്നെ അവരെ ഉപേക്ഷിച്ച് മറ്റു മുറികളുടെ നേർക്ക് നടന്നു.  സദനത്തിലെ പുറംഭാഗം മനോഹരമായ പുന്തോട്ടങ്ങള്‍ കൊണ്ട് അലങ്കരിച്ചുവെങ്കില്‍; നേർവീപരിതമാണ് അകവശങ്ങൾ.  സ്വയം വൃത്തിയാകാനും, സ്വന്തം കിടക്കവിരി മാറ്റുവാന്‍ പോലും പലര്‍ക്കും മടിയാണെന്നു തോന്നി. മടിയല്ല..;  അവർക്ക് അവരോടു തന്നെതോന്നുന്ന ഒരു തരം വെറുപ്പ്‌.  അതിങ്ങനെ പ്രകടിപ്പിച്ച്; മനസ്സിലുള്ള അടക്കാനാവാത്ത രോഷത്തിനോ,  വിരക്തിക്കോ സ്വയം സമാധാനം കണ്ടെത്തുന്നു അവർ.  അതിനു പല മുടന്തന്‍ ന്യായങ്ങളും അവരു നിരത്തുന്നുമുണ്ട്.  കുറെയൊക്കെ സത്യവുമുണ്ട് കേട്ടോ.  പലര്‍ക്കും തുണി മാറ്റാന്‍ പോലും പേടിയാണ്. അവരുടെ തുണികൾ അലക്കിയിട്ടാല്‍  മറ്റുള്ളവര്‍ കൊണ്ടുപോകുമത്രേ..!  അതിനവർ കണ്ടുപിടിച്ച എളുപ്പ മാർഗ്ഗമാണ്; ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ  മാറാതെയിരിക്കുക..!  ഇടയ്ക്കിടയ്ക്ക് കിടക്ക വെയിലത്തിട്ട് ഈർപ്പം കുറയ്ക്കാനോ; ആഴ്ചയിലൊരിക്കലെങ്കിലും ബെഡ്ഷീറ്റ്  മാറ്റുവാനോ ഒന്നും തന്നെ അവര്‍ ശ്രമിക്കുന്നേയില്ല.  വിയർപ്പിന്റെ മനം മടുപ്പിക്കുന്ന കൂറ മണം കൊണ്ട് അത്രയ്ക്ക് വൃത്തിഹീനമായിട്ടുണ്ട് ചില മുറികൾ.



വർണ്ണാഭമായവസന്തത്തില്‍  പൂമ്പാറ്റകളേപ്പോലെ പാറി നടന്നു  മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം മെഴുകുതിരിയായിയെരിഞ്ഞ്  പ്രകാശം നല്‍കി; അവസാനം സ്വയം ഉരുകിയൊലിച്ചു പോയ അവസ്ഥയിൽ  ചിലർ.  സംരക്ഷിക്കാൻ കഴിയാതെയാകുമ്പോള്‍  വൃദ്ധസദനത്തിലെങ്കിലും എത്തിച്ചല്ലോ എന്ന മനോഭാവത്തോടേ മറ്റുചിലർ.   അത് പോലും ചെയ്യാതെ  വീടിനു വെളിയിൽ അടിച്ചിറക്കപ്പെട്ടനിലയിൽ ഇവിടെ എത്തിച്ചേർന്ന ചിലർ , ഇന്നിപ്പോള്‍ .അമ്മമാരെ വീടിനു  പുറത്തു ചായപ്പു കെട്ടി  പുഴുകള്‍ക്കും  ഉറുമ്പിനും ഭക്ഷണം ഒരുക്കിയ മക്കളുടെ വാര്‍ത്തകള്‍ കേള്‍ക്കുന്ന സമയം ആണല്ലോ ...

  വാർദ്ധക്യം  പ്രകൃതിനിയമം; എല്ലാവരുമൊരിക്കൽ അനുഭവിക്കപ്പെടെണ്ട സ്ഥിതിവിശേഷം എന്നിരിക്കെ എന്തുകൊണ്ട്, ഇങ്ങിനെ ചില മക്കൾ കാട്ടിക്കൂട്ടുന്നുവെന്നത് അത്ഭുതകരം തന്നെ..!   അവിടെ ചെന്നപ്പോളാദ്യം കണ്ട അമ്മമ്മ  മുപ്പത് വയസ്സില്‍ അവിടെ എത്തിയതായിരുന്നു.  അവരുടെ രോഗങ്ങള്‍ മൂലമവര്‍ ഇങ്ങോട്ട് വന്നതാണ് എന്നു പറഞ്ഞു.  അവരോടു സംസാരിച്ചിരിക്കുമ്പോളാണൊരു നിലവിളി ഉയർന്നു കേട്ടത്.   ഓടി അടുത്ത് ചെന്നപ്പോള്‍ മറ്റൊരു അമ്മമ്മ  ഇരിക്കാന്‍ പോയ കസേര വേറെ ഒരു വിരുതത്തി ഒരൊറ്റ വലി!  അവരതാ മൂക്കും തല്ലി താഴെ !  ഇവടെ ഞാന്‍ പറയാന്‍ ഉദേശിച്ചതെന്തെന്നാൽ  വയസ്സാകുന്തോറും കുട്ടികളെ പോലെയാകുകയാണ് മിക്ക പ്രായമുള്ളവരും. എപ്പോഴും പരാതികളും പരിഭവങ്ങളും മാത്രം.  എത്രപ്രാവശ്യം  ഓരൊന്ന് പറഞ്ഞ് അല്ലെങ്കിൽ ഉപദേശിച്ചു തരണമെന്ന് ക്ഷമനശിച്ച്  അവരോടു കയര്‍ത്തു പറയും മുൻപേ  ഒന്നോർക്കൂ;  കുട്ടിക്കാലങ്ങളിൽ എത്ര തവണ നമ്മുടെ അമ്മമാരോട്  ഒരേ കഥ തന്നെ തന്നേം പിന്നേം നമ്മൾ വാശിപിടിച്ച്  പറയിപ്പിച്ചിരിക്കുന്നു.  അന്നവവര്‍ നമ്മളോട്  കാണിച്ച ക്ഷമ! ;  എന്ത്യേ നമുക്കിന്ന് തിരിച്ചു നല്കാന്‍  ആവുന്നില്ല??  വിരൽത്തുമ്പു മുറുകനെ പിടിച്ചു നമ്മളെ നടത്തിയ  മാതാപിതാക്കളെ, തിരിച്ചു കൈപിടിച്ച് നടത്താന്‍ എന്ത് കൊണ്ട് നമുക്കാവുന്നില്ല?? ഇവിടെ അഭയാർത്ഥികളായി കുടിയേറിയ പലരും ടീച്ചേഴ്സായിരുന്നു.  പലരുടെയും അനുഭവങ്ങള്‍ കേട്ടറിഞ്ഞപ്പോളറിയാതെതന്നെ കണ്ണുകൾ നിറഞ്ഞ് തൂവിപ്പോയി. ഒരുകാലത്ത് അറിവ് പകര്‍ന്നു കൊടുത്ത അവരുടെ പലരുടെയും  മാനസ്സികാവസ്ഥ  മറ്റുള്ളവരെ അപേക്ഷിച്ച്  വളരെ മോശമായിരുന്നു.  അറിവിന്റെ ഗുരുനാഥയ്ക്കു തിരിച്ചറിവ് പകർന്നു കൊടുക്കേണ്ട സ്ഥിതി വിശേഷം !  ഇടക്കൊരാൾ വന്ന് മരുന്നു വാങ്ങുവാൻ പണം വേണ്മെന്നു പറഞ്ഞ് പത്തു രൂപക്കായി കൈ നീട്ടി. അവരൊരു പ്രത്യേക സ്വഭാവക്കാരിയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. വീട്ടുപണിക്ക് പോകുന്നൊരാളിന്റെ സ്വഭാവം അവരിൽ പ്രകടമായിരുന്നു. ശരിക്കുമൊരു അഞ്ചു വയസ്സുകാരിയുടെ കള്ളത്തരം പറയുന്ന മുഖഭാവം. അവരുടെ വക എന്നോട് കുറച്ചു  ഉപദേശം..! ഗോള്‍ഡ്‌  ഇടരുത്;  പിന്നെ അവർ അബുദാബിക്കൊക്കെ പുറംപണിക്ക് പോയിടുണ്ട് എന്നൊക്കെ. പ്ലെയിനില്‍  പോകുമ്പോള്‍ വണ്ടികള്‍ ഒക്കെ വന്നു വീഴും;  ഈശ്വരന്മാരേ..എന്നൊരു വിളിയുമുണ്ടൊപ്പം !!  വാചാല/വായാടിയായ അവർ എന്നോട്  ഭര്‍ത്താവെവിടേ?  എന്നായി..   കപ്പലില്‍ എന്നു  മറുപടി കൊടുത്തപ്പോൾ;  വീണ്ടും  ഈശ്വരന് വിളി !  കപ്പലു മുങ്ങും; നാട്ടില്‍ വേഗം വന്നു കൊള്ളാൻ പറയ് എന്നായി..  സമാനസ്ഥിതിയിലുള്ള; എന്റെ കൂടെ അനുഗമിച്ച ചേച്ചിയോടും ഇതു പോലെ തന്നെ ആവർത്തിച്ചു.  ഇങ്ങിനെ  മാനസ്സികമായി  തളർത്തുന്ന ഇല്ലെങ്കിൽ തകർന്ന മനസ്സുകളിൽ നിന്നുള്ള വാക്കുകളായിരുന്നു പലരുടെയും. ചിലയിടത്ത് ചിലര്‍ വഴക്കും വാക്കാണവുമായി  നടക്കുന്നുണ്ട്.  എന്തൊരു  വാശിയാണെന്നോ. കുറ്റങ്ങൾ;  ഉള്ളതും ഇല്ലാത്തതുമൊക്കെ വിളിച്ചു കൂവുന്നവരുമുണ്ട് കൂട്ടത്തിൽ.  ഒരുപക്ഷേ അത് പോലുള്ള  ആളുകളുമുണ്ടാകാം  ഇതിനിടയിൽ; അതാകാം ഇവിടെ എത്തിപ്പെടുവാനുള്ള ചിലരുടെയെങ്കിലും കാരണവും.


ഇതിനടിയിലാണു ഞാൻ രണ്ടു സഹോദരിമാരെ കണ്ടത്. പ്രസിദ്ധമായ ഒരു സ്കൂളിലെ അദ്ധ്യാപകരായിരുന്നു അവർ. അവരുടെ അവസ്ഥയേപറ്റി ഓർമിക്കാനേ  വയ്യ !  മൂട്ടകള്‍ നിറഞ്ഞ ഒരു മുറി.  ടീച്ചേർസായിരുന്നിട്ടു പോലും..; ഉടുത്തിരുന്ന തുണി മാറി ഉപയോഗിച്ചിട്ട് രണ്ടു ദിവസമായിട്ടുണ്ടായിരുന്നു.  ആദ്യമൊന്നും യാതൊന്നും ഉരിയാടാനേ അവർ തയ്യാറായതേയില്ല.   ഒരുതരം നിസംഗത ആയിരുന്നു അവരിൽ.  നിർബന്ധിച്ച് നിർബന്ധിച്ച്  അവസാനം  അവർ വായ് തുറന്നു.  അങ്ങിനെയറിഞ്ഞ കാര്യങ്ങളാണീ പോസ്റ്റിന്റെ പ്രചോദനം !  മൂന്നു സഹോദരിമാരും അവർക്കൊരു  മൂത്ത സഹോദരനുമടങ്ങിയ കുടുംബം.  മൂത്തചേച്ചി വിവാഹിതയായി.  ഭര്‍ത്താവ്  വൈദ്യുതവകുപ്പിൽ എഞ്ചിനീയര്‍.  ഇളയ സഹോദരിമാരായ ഇവർ രണ്ടും ടീച്ചര്‍മാരും അവിവിഹാഹിതകളുമാണ്. മൂത്ത സഹോദരൻ സിനിമാക്കാരനും.  എല്ലാവരും  വെവ്വേറെയായിരുന്നു താമസം.  ട്രഷറിയിൽ നിന്നും ഇവരുടെ പെൻഷൻ പണം വാങ്ങുന്നത്  ചേച്ചിയുടെ ഭര്‍ത്താവ്.  ഇവര്‍ക്ക് സുഖമില്ല എന്നാരോപിച്ച്  ഇവർ രണ്ട്പേരെയും ഇവിടെ കൊണ്ട് വന്നാക്കിയത്രേ. അങ്ങിനെ സ്വന്തം വീടും ചിലവിനും പണമുണ്ടായിട്ടും അവര്‍ ഇവിടെയെത്തപ്പെട്ടു.  ചേച്ചിടെ ഭർത്താവിനെ ഇവര്‍ക്ക് പേടിയാണത്രേ. കണ്ടമാനം ഉപദ്രവിക്കും. അവരുടെ പേരിലുള്ള വീട്ടില്‍ താമസിക്കാന്‍ പോലുമവരെ സമ്മതിക്കാതെ ഇവിടെ കൊണ്ട് വന്നു തള്ളി.  ആരോടുമിതൊന്നും പരാതിപ്പെടാനാകാതെ  മൂട്ടകളുമായി മല്ലിടുകയാണ്; കണക്കും സംസ്കൃതവും  പഠിപ്പിച്ചിരുന്ന ഈ രണ്ട് നിസ്സഹായരായ അദ്ധ്യാപകമാർ.  വിവരവും വിദ്യാഭ്യാസവുമുണ്ടായിട്ട് ഈ അവസ്ഥ !  അപ്പോള്‍ ഇല്ലാത്തവരോ ??  പരാതി കൊടുക്കാന്‍ ഒരുപാടു പറഞ്ഞു.  പക്ഷേ അവര്‍ക്ക് എല്ലാവരോടും എല്ലാത്തിനൊടും ദ്വേഷ്യമായിക്കഴിഞ്ഞിരുന്നു മനസ്സിൽ.  ഇനി എന്തിനെന്നാണെന്നാണു തിരിച്ചുള്ള ചോദ്യവും.അവരുടെ  മാനസ്സിക നില ശരിക്കും തകരാറിലായിരുന്നു  എന്നത് അവരുടെ  പെരുമാറ്റവും  സംസാരവും  കൊണ്ട് തന്നെ  മനസ്സിലാക്കാമായിരുന്നു .  മരുന്ന് നല്‍കുന്നത് ബീപീയ്ക്കാണോ അതോ അവരുടെ  മാനസ്സികനില  തകരാറിലാക്കാനാണോ എന്നറിയണമവർക്ക്. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ കുറിപ്പടി കാണണമെന്നാവശ്യപ്പെട്ടു അവർ. അവരില്‍  മൂത്തസഹോദരി  മിതഭാഷിണി  ആയിരുന്നു.  അനിയത്തിയാണ് അധികവും സംസാരിച്ചത്.  ഇടയ്ക്കിടെ;  വീട്ടില്‍ നിറയെ  പണമുണ്ട് എന്നു പറഞ്ഞ് പിറുപിറുക്കുന്നുണ്ടായിരുന്നുവവർ.  നല്ലൊരു  കിടക്ക വാങ്ങിക്കൂടെ എന്നാരാഞ്ഞപ്പോൾ; വേണ്ട  ആരെങ്കിലും മോഷ്ഠിച്ച് കൊണ്ട് പോകും, എന്നായി.  ഈ പേടി കൊണ്ടാകാം ഇട്ടിരിക്കുന്ന ഡ്രെസ്സ്‌ പോലും  മാറ്റുവാനവർ ശ്രമിക്കാത്തതും. അവരു ചെയ്ത നെറികേടിനു ദൈവം ചോദിച്ചോളും എന്നിടയ്ക്കിടയ്ക്ക് പിറുപിറുത്തു കൊണ്ടിരുന്നുവവർ .  മൂട്ടകള്‍ നിറയെയുണ്ട് കുട്ടി; അതിനൊരു പരിഹാരം നിർദ്ദേശിക്കൂ എന്നായി..   മെഴുകുതിരി കത്തിച്ചു  ഉരുക്കിയൊഴിക്കുക നാലു പുറവും; എന്നു പറഞ്ഞു കൊടുത്തു.  എതായാലും എല്ലാവർക്കും  കുറച്ച് വസ്ത്രങ്ങള്‍ വാങ്ങി കൊടുക്കാം;   അങ്ങിനെയെങ്കിലും ഒന്ന് കുളിക്കുമല്ലോ എന്നു  വിചാരിച്ചു നടന്നു നീങ്ങവേ,  മൂട്ടകളുടെ ലോകത്ത് പരാതിപ്പെടാനുള്ള ആർജ്ജവം പോലും നഷ്ടപ്പെട്ടുഴറുന്ന നിസ്സഹായരായ കുറച്ച് മനുഷ്യാത്മാക്കളായിരുന്നു മനം നിറയെ.  സ്വന്തം അമ്മ, അച്ഛന്‍, അനിയത്തി ഇവരെ ഒന്നും സംരക്ഷിക്കാതെ; അവസാനം അവരെ അകറ്റി നിര്‍ത്തി നരകക്കുഴിയിലാക്കി നേടുന്ന ലാഭത്തിന്റെ ബാലന്‍സ് ഷീറ്റ്  എന്താകും..??!! കിട്ടാ കടം  എത്ര   ഇട്ടു   കൊടുത്തിട്ടും   ബാലന്‍സ് ഷീറ്റ്  ടാലി    ആയില്ല    മനസ്സിലിട്ടു എത്ര കൂട്ടിക്കിഴിച്ചു ചിന്തിച്ചു പരിശ്രമിച്ചിട്ടും ടാലി ആകുന്നുണ്ടായിരുന്നില്ല . വിരലുകള്‍ നിവര്‍ത്തിയും മടക്കിയും  ഞാന്‍ നിർവികാരയായി അകലെയ്ക്കു മിഴികൾ നട്ട് വെറുതേ നടന്നു..



ഒരുപാടു തവന്ന മക്കൾക്ക്  വേണ്ടി പറഞ്ഞ കഥ തന്നെ പറയുന്നൊരു അമ്മയാണ് ഞാനും.  കുഞ്ഞിളം കയ്യില്‍ പിടിച്ചു മെല്ലേ നടത്തുമ്പോള്‍;  നാളെ അവരന്നെ നടത്തും എന്ന ഒരു പ്രതീക്ഷയും ഒരു അമ്മയ്ക്കുമിപ്പോൾ ഉണ്ടാകില്ല എന്നാണു തോന്നുന്നത്. അല്ലെങ്കിലും മക്കളെ വളർത്തേണ്ടത്  അമിതമായി ഒന്നും പ്രതീക്ഷ വെയ്ക്കാതെ എന്നാണു പറയുക.  മക്കളുടെ കടമയാണല്ലോ മാതാപിതാക്കളെ  ശുശ്രൂഷിക്കുക എന്നത്.  സൂഷ്മമായി ശ്രദ്ധിച്ചാല്‍ മനസ്സിലാകും  ബാല്യത്തിലൊരു കൊച്ചു കുഞ്ഞു കാണിക്കുന്ന കുഞ്ഞുകുഞ്ഞു ശാഠ്യങ്ങളും പിടിവാശികളും തന്നെയാണ്  വാർദ്ധക്യത്തില്‍  പ്രായമായവരും  കാണിക്കുന്നത്. ഭക്ഷണശേഷം പൊതിച്ചോറിന്റെയില  കളയുന്ന ലാഘവത്തോടെ   മാതാപിതാക്കളെ വലിച്ചെറിയുന്ന മക്കളോട്  ഒരു വാക്ക്.. ഇന്ന് ഞാന്‍ നാളെ നീ..!!  (പഴുക്ക പ്ലാവില വീഴുന്നത് കണ്ടു പച്ച പ്ലാവില ചിരിക്കേണ്ട കേട്ടോ)

Thursday 9 December 2010

കിളിത്തൂവലുകൾ

തട്ടിയും മുട്ടിയും ഏറെ ഞാന്‍ നോക്കിയെങ്കിലും;
    കണ്ടില്ല ഒന്നുമേ എന്നിരിക്കെ
    നിനയ്ക്കുന്നു വീണ്ടുമാ കിളിത്തൂവലുകൾ തൻ ഭംഗിയെ..

  
   പറഞ്ഞില്ല, കേട്ടില്ല എന്ന പരാതികൾ; 
  . ചാരെ വന്നു നിന്നു നീയോതിടുമ്പോള്‍
   നനഞ്ഞു ഉതിര്‍ന്നൊരു  മിഴിതന്‍  സൌന്ദര്യം
   എന്നില്‍ നിന്നും നീ ആവാഹിക്കവേ
   കാതോര്‍ത്തു  എന്‍മിടിപ്പുകള്‍ക്കായി നിന്‍ നെഞ്ചകത്തിൽ..


   ഉദിച്ചുയരും വേളയിൽ; 
   ദൃഷ്ടിയൂന്നി തിരുമിഴിയില്‍
   നിര്‍ന്നിമേഷമായി നോക്കി നിൽക്കേ
   ആളുന്ന ബിംബം തന്നിലെന്‍ പ്രതിരൂപം ദർശിക്കവേ
   പൊള്ളുന്ന ചൂടുപോലും ഒരു വേള ക്ഷണികമായി..


   ഓളിയിട്ട് എന്നിലലയടിച്ച നിശ്വാസങ്ങൾ;
   കുമിള  കൂട്ടി  പറന്നു പോയി
   തൊട്ടാല്‍ തകരുമെന്നമട്ടിൽ..
   തിരിഞ്ഞും മറഞ്ഞും നീ എന്നില്‍ നിന്നകന്നു പോകുമ്പോൾ
   വീണുടഞ്ഞ ചില്ല് ജാലകത്തിൽ കോറി വരഞ്ഞിട്ടത്
   നീഗൂഢമാമൊരു അനുഭൂതിയോ !!

Tuesday 30 November 2010

ചൂണ്ടയില്‍ കുടുങ്ങിയ ഇര




ജപ്പാന്ക്കാര്‍  കഠിനാദ്ധ്വാനം  ചെയുന്നവരാണ്.അതുപോലെ തന്നെ അവര്‍  മീന്‍ പിടിത്തം  ഇഷ്ടപെടുന്നവരാണ്. അവരുടെ നാട്ടില്‍ എനിക്കുണ്ടായ ഒരു അനുഭവമാണീ  പോസ്റ്റ്‌. ഒരിക്കലൊരു കപ്പല്‍ യാത്രയിലൂടെ  എത്തി ചേര്‍ന്നതാണ്  ജപ്പാനിലും.  യാത്രാവിവരണം പോലെ ഒരുപാടു എഴുതാന്‍ എന്തായാലും സാധിക്കില്ല. വേറെ ഒന്നുമല്ല; കപ്പല്‍ യാത്രക്കിടയില്‍ ചുറ്റിക്കറങ്ങാൻ കിട്ടുന്നത് ഒന്നോ രണ്ടോ ദിവസമോ മറ്റോ ആകും. അവിയൽ പരുവത്തിൽ മനസ്സിൽ നിറയുന്ന കാഴ്ചകളിൽ നിന്നും ഒന്നൊന്നായി പെറുക്കിയെടുക്കുക എന്നത് ശ്രമകരമായ ദൌത്യം തന്നെ.



   മൊബൈല്‍ ഫോണ്‍ അവിടെ, കൊച്ചു കുട്ടിയുടെ കൈകളില്‍ പോലും ഉണ്ട്.  കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ്  ജപ്പാനില്‍ പോയിരുന്നത്.  ഇന്നിപ്പോള്‍ വിസയൊക്കെ വേണം എന്നുണ്ട്. ആ സമയത്ത്  പേജറുകള്‍  ആയിരുന്നു അധികവും എല്ലാവരുടെയും  കൈകളില്‍.  ജപ്പാനിലെ  ആളുകളൂടേ ജീവിതവും പുരോഗതിയും എല്ലാം വളരെ വേഗതയിലാണ്. 1998 ലാണ്  ഞാന്‍  ജപ്പാനില്‍ പോയത്. വളരെ മനോഹരമായ  പൂന്തോട്ടങ്ങള്‍  പോർട്ടിനു അടുത്ത് തന്നെ  ഉണ്ടായിരുന്നു.  ഇവക്കിടയിലുടെ നടന്നു വേണം മെയിന്‍ റോഡിലേക്ക് കയറുവാന്‍. എന്റെ ആദ്യ കപ്പല്‍ യാത്രയായ ഈ യാത്രയിൽ  ചാര്ട്ടിംഗ് യൂറോപ്പു സൈഡ് ആയിരുന്നുവെങ്കിലും  ഇടയ്ക്ക്  ചാര്‍ട്ടര്‍  ഷിപ്പ്   റൂട്ട്   മാറ്റി  ജപ്പാന്‍, കൊറിയ പിന്നെ ജോര്‍ദാന്‍, സൌദി ഒക്കെ ആയി പോർട്ടുകള്‍.  അങ്ങിനെ അദ്യത്തേ യാത്രയില്‍ തന്നെ ഒരുപാടു നാടുകൾ കാണുവാനും ആസ്വദിക്കുവാനും ഭാഗ്യം ലഭിച്ചു.



ജപ്പാനില്‍ ഞങ്ങളുടെ  ഷിപ്പ് നിര്‍ത്തിയതിന്റെ അടുത്താണ് മെയിന്‍ റോഡ്‌. അവിടേയ്ക്ക് എത്തുന്നതിനു മുൻപുള്ള വഴിയില്‍;  മിക്കവാറും മീന്‍പിടിക്കാന്‍ നല്ല അടിപൊളി ചൂണ്ടയുമായി (മെഷീന്‍ ഒക്കെ ഉള്ളത് ) ആളുകള്‍ ഉണ്ടാകാറുണ്ട്. തണുപ്പുള്ള  സമയത്താണ് ഞങ്ങള്‍ എത്തിയത്.  നാലു ദിവസം ഷിപ്പിനവിടെ  നങ്കൂരമിടേണ്ടതുണ്ടായിരുന്നു. ഓരോ ദിവസവും കറങ്ങാന്‍ ഓരോ സ്ഥലം. പലപ്പോഴും എട്ടന് എന്റെ ഒപ്പം കൂടെ വരാന്‍ സാധിച്ചിരുന്നില്ല. എന്തായാലും ടോക്കിയോ നഗരത്തിൽ  ചുറ്റിക്കറങ്ങുവാനും അവിടത്തെ ഡിസ്നി ലാന്‍ഡ്‌ സന്ദർശിക്കുവാനും കാണാനും സാധിച്ചത് ജീവിതത്തിലെ വല്യ ഒരു ഭാഗ്യമായി തന്നെ കരുതുന്നു. അവിടെ പോകുമ്പോള്‍  റേഡിയോ ഓഫീസര്‍, അദ്ദേഹത്തിന്റെ ഭാര്യ , മോൾ പിന്നെ  ചീഫ് എഞ്ചിനീയറും കുടുംബവും, തേർഡ് എൻഞ്ചിനീയർ ഒക്കെ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. എട്ടന് കൂടെ വരാന്‍  പറ്റിയിരുന്നില്ല. അവിടെ സ്റ്റുഡന്റ് പാസ്‌ എന്നൊരു പരിപാടി  ഉണ്ടായിരുന്നു. ഞാനും തേര്‍ഡ്എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയറുടെ മോനും സ്റ്റുഡെന്റ് പാസ്സിലാണ് കയറിയത്. ഹഹഹാ.. എന്തായാലും  ജപ്പാനില്‍ പോയി സ്റ്റുഡെന്റ് പാസ്സില്‍, ഹാഫ് ടിക്കറ്റില്‍  ഡിസ്നി ലാന്‍ഡ്‌ കാണുവാൻ സാധിച്ചു.  മനോഹരമായ ഒരു  സ്ഥലം. പിന്നെ  പാവമ്യൂസിയം

( റേഡിയോ ഓഫീസിര്ടെ ഭാര്യാ ,പിണെ ഞാനും അവരുടെ മോളും )
 

കാണാന്‍ പോയി. ആ ടൈമിൽ ഏട്ടനും ഒപ്പം ഉണ്ടായിരുന്നു. പാവകള്‍..!!  യ്യ്യോ;  എത്ര  എണ്ണം  ആണെന്ന്  അറിയാമ്മോ... (സോറി; ഞാന്‍ എണ്ണി നോക്കിയില്ല)  വൈകുന്നേരങ്ങളില്‍ തണുപ്പ് കൂടും.അപ്പോൾ; ചോക്കോ ബാര്‍  വാങ്ങി കഴിച്ചു  നടക്കും.  തണുപ്പത്ത് ഐസ്ക്രീം..!! ആഹാ.. നല്ല രസാണു കെട്ടോ..!!  അവിടെ ഇന്ത്യന്‍ റെസ്റ്റൊരന്റ്സ് ഉണ്ടെങ്കിലും ‘യെന്‍'  കൊടുത്തു മുടിയും എന്നുമാത്രം.  പിന്നെ അവിടെ അടുത്തുള്ള  അമ്യൂസ്മെന്റ് പാര്‍ക്ക്‌  കാണാന്‍  പോയി.  റോള്ളര്‍ കോസ്റ്റ് സൂപര്‍ ആണ് കെട്ടോ.  ലോകം മൊത്തം കറങ്ങി  തലെയ്ക്ക് വീണ ഒരു ഫീല്‍ ആയിരുന്നു..!! 











ഇന്ത്യക്കാരുടെ കണ്ണും മൂക്കും ജാപ്പാനീസുകാർ ഒരു അത്ഭുതവസ്തുവിനെ എന്ന വണ്ണമാണു നോക്കിക്കണ്ടിരുന്നത്. അവരുടെ കൊച്ചു കണ്ണുകളും മറ്റും  അത് പോലെതന്നെ നമുക്ക് കാണുമ്പോഴും ഒരു രസം.  പ്രത്യേകിച്ച്  കൊച്ചു കുഞ്ഞുങ്ങള്‍. ട്രെയിനില്‍  യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ആ കുഞ്ഞുങ്ങൾ  ഞങ്ങളെ അത്ഭുതജീവിയെക്കാണും പോലെ നോക്കുന്നുണ്ടായിരുന്നു !!  അങ്ങിനെ ഒരു യാത്രയില്‍  ഒരു കൊച്ചു  മിടുക്കി    എന്റെ കൈയ്യില്‍  പിടിച്ചു  കൂടെ വന്നത് ഇന്നും ഓർക്കുന്നു.








  ഇതിങ്ങിനെ പോയാല്‍  ഞാന്‍ പറയാന്‍ വിചാരിച്ച  കാര്യം ഈ പോസ്റ്റില്‍   കണ്ടെത്താന്‍ ഓട്ടോ പിടിച്ചു വരേണ്ടി വരും അല്ലേ..  അപ്പോള്‍ കാര്യത്തിലേക്ക്  കടക്കാം അല്ലേ..




മുൻപ്  സൂചിപ്പിച്ചല്ലോ   മീന്‍ പിടിത്തക്കാരെ  കുറിച്ച്.  ഒരു  ദിവസം രാത്രിയില്‍  ഐസ്ക്രീം  വാങ്ങി തണുപ്പത് നടക്കാനായി പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു . പതിവുപോലെ  മീന്‍ പിടിത്തകാരുണ്ട് വെളിയിൽ. അവരുടെ  കൈയ്യിലെ ചൂണ്ടയില്‍ ഉള്ള  ഹൂക്ക്  ഷിപ്ന്റെ ആങ്കര്‍     പോലെ ആയിരുന്നു.  തണുപ്പ് കാരണം ജാക്കെറ്റ്‌ ഒക്കെ ഇട്ടാണ് ഞാൻ നടന്നിരുന്നത്. ഇവരുടെ അടുത്ത് കൂടി പോയ നേരം പെട്ടന്ന് ഞാൻ  അലറി വിളിച്ചു..
അയ്യോ ....!!
ആരുമല്ല ഞാന്‍ തന്നെയാണ് അലറിയത്..
എന്റെ  ഡ്രെസ്സില്‍ എന്തോ കടിച്ചു  എന്നു പറഞ്ഞ് കരച്ചില്‍ തുടങ്ങി. എന്റെ കരച്ചിൽ കേട്ട്  മീൻപിടുത്തക്കാരും ഓടിയെത്തി.  അവരെല്ലാം എന്താണാവോ എന്നു  പേടിച്ചാണ് ഓടി വന്നിരിക്കുന്നത്. ഏട്ടനു ആദ്യം ഒന്നും മനസ്സിലായില്ല. ഞങ്ങള്‍  നിന്ന സ്ഥലത്ത്  വെളിച്ചം   കുറവായിരുന്നു. അതുകൊണ്ട് എന്താണു സംഭവിച്ചതെന്ന് ഒരു പിടുത്തവും കിട്ടിയില്ല. അപ്പോഴേക്കും മീൻപിടുത്തക്കാരില്‍ ഒരുവൻ  ഒരു കാര്യം പറഞ്ഞു.  അവന്റെ  ചൂണ്ട പോയി (നഷ്ടപ്പെട്ടു) എന്നു. അതോടെ  ഏട്ടന്‍ ടെന്ഷനിലായി.  ഞാനാണെങ്കില്‍  പേടിച്ചു  വിറച്ച് കരച്ചിലും.  വല്ലാത്തൊരു  ഭാരം തുങ്ങുന്ന ഒരു  ഫീലിംഗ് ആയിരുന്നു.  നിന്റെ കാലില്‍  കേറിയോ? എന്നൊക്കെ   ചോദിക്കുണ്ട് ഏട്ടന്‍. കാരണം ആ ചൂണ്ട  മാംസത്തില്‍  തറച്ചു   കേറുന്ന ഇനം ആണ്.  ഓരോ വാശി പറഞ്ഞു  പാവം ഏട്ടനെ കുടുക്കിയിയിരുന്ന ഞാൻ  അവസാനം കുടുങ്ങി  എന്നു മാത്രം. അതും  ചൂണ്ടയില്‍ !!  എന്തായാലും  ഭാഗ്യത്തിന് കോട്ടിനു  മുകളില്‍  തുങ്ങി നില്‍ക്കുകയായിരുന്നു  ചൂണ്ട !! അവര്   എറിഞ്ഞ  ചൂണ്ടയില്‍  കുടുങ്ങിയത് ഞാന്‍ ആയി എന്നുമാത്രം..!!  ഇപ്പോഴും അതന്ന് കാലില്‍  കുടുങ്ങിയിരുന്നെങ്കില്‍ എന്നോര്‍ക്കുമ്പോള്‍...

Monday 22 November 2010

ഇരട്ട സന്തോഷം

അരികിലേക്ക് ചേര്‍ത്തു കിടത്തി ഓമനകുട്ടന്റെ  നെറുകയിലും കുഞ്ഞിളം കൈകളിലുമവള്‍ മാറി മാറി ഉമ്മ വെച്ചു.  എന്തൊരു  ചന്തമാ!  അല്ലെ; വാവയെ കാണാന്‍. ഏട്ടത്തീടെ മോള്‍ അമ്മുക്കുട്ടി മൊഴിഞ്ഞു.  അമ്മുക്കുട്ടി വാവയുടെ കൈകളിലും  പിടിച്ച് വാത്സല്യപൂർവ്വം നോക്കിയിരുപ്പാണ്.  ഇവന്‍ തനി അച്ഛന്റെ പോലെയാ; കണ്ടോ അവന്റെ മൂക്കും താടിയും ഒക്കെ   രാജീവിന്റെ    പോലെ തന്നെ.  അമ്മുമ്മ ഇടയ്ക്കു കേറി പറഞ്ഞു.  പക്ഷേ, രേണുമോള്‍ടെ കണ്ണുകള്‍ തന്നെയാണു കുട്ടിയ്ക്ക് കിട്ടിയിരിക്കുന്നത്; അപ്പുറത്തെ  സരസ്സുചേച്ചിയുടെ കണ്ടുപിടിത്തം. എത്രനാൾ കാത്തിരുന്നു നമ്മുടെ രേണുമോള്.  പാവം.. അവസാനം നല്ലൊരു തങ്കക്കുടത്തിനെ തന്നെ  കിട്ടി. എത്ര നോക്കിയിരുന്നിട്ടും മതിവരുന്നില്ല.  എല്ലാം കേട്ട് രേണു മന്ദഹസ്സിച്ചു എന്നു വരുത്തിയെങ്കിലും അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയിരുന്നു.  ഈ ഒരു നിമിഷം എത്ര നാളായി കൊതിക്കുന്നു.  എത്ര ശാപവാക്കുകള്‍ കേട്ടിരിക്കുന്നു.  എല്ലാം സഹിച്ചത് ഇതുപോലൊരു നിമിഷത്തിനു വേണ്ടിയാണ്.  ഏട്ടന്റെ അമ്മ ഇനിയും വന്നിട്ടില്ല.   എവിടാണാവോ? എന്നു വിചാരിച്ചവൾ പതുക്കെ തലതിരിക്കാന്‍ നോക്കിയാ നിമിഷം..


“എടീ..“    എന്നുള്ള അലര്‍ച്ച കേട്ട് ഞെട്ടി. ഒരുമ്പെട്ടോളേ; രാവിലെ തന്നെ കിടപ്പാണല്ലേ. ഹോ.. ഒരു കെട്ടിലമ്മ; സ്വപ്നം കണ്ടു കിടക്കുകയാകും. എന്താടീ ഇത്ര ക്ഷീണം.  നിനക്കെന്താ വയറ്റില്‍ ഉണ്ടോടി??  അല്ലാ!! എവിടന്ന് അല്ലേ;  മച്ചി അല്ലെ മച്ചി..  നിന്റെ വയറൊരിക്കലും നിറയില്ലെടി.. വെറുതേ അവളുടെ ഒരു കിടപ്പ്..  എന്റെ മകന്റെ ജീവിതം തകര്‍ക്കാന്‍ വന്ന യക്ഷിയല്ലേ നീ.. വേഗമെണീറ്റുപോയി  അടുക്കളയിലെ കാര്യങ്ങള്‍  നോക്കെടീ.. രേണു കണ്ണുകള്‍ മെല്ലെ തുറന്നു.  ഈശ്വരാ!  ഇന്നും  സ്വപ്നമാണൊ കണ്ടത്.  നേരം ഒരുപാടായല്ലോ.  കുറച്ചു ദിവസങ്ങളായി  വല്ലാത്ത ക്ഷീണം പോലെ.  ഇന്നിനി അമ്മയ്ക്ക് ഇത് മതി ചീത്ത പറഞ്ഞ് കാതു പൊട്ടിയ്ക്കാൻ.  രേണു മെല്ലെ കിടക്കയില്‍  എഴുന്നേറ്റിരുന്നു. പതിയെ കാലുകള്‍ നിലത്തു വെച്ച് എഴുന്നേറ്റ നിമിഷം.. തല കറങ്ങുന്ന പോലെ..   അമ്മേ..; എന്നു ഉറക്കെ വിളിച്ചവള്‍ കിടക്കയിലേക്ക് തന്നെ വീണു.  ആ നിമിഷം; അവള്‍ അറിയുന്നുണ്ടായിരുന്നില്ല,
അവളുടെ വയറ്റില്‍ ഒന്നിന് പകരം രണ്ടു ജീവന്‍ നാമ്പെടുത്ത കാര്യം. 

Friday 12 November 2010

ഓർമ്മകളും സ്വപ്നങ്ങളും

.

ഓർമ്മകളും സ്വപ്നങ്ങളും  ഒഴുകിയൊഴുകി നടക്കുകയാണ്.  ജീവന്റെയോരോ താളവും  ഓര്‍മകളിലുടക്കി കൊണ്ടാണ് പലപ്പോഴും മുന്നോട്ട് പോകുന്നത്.  പഴയ മോശം  കാര്യങ്ങളൊക്കെ മറക്കൂ; എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാറുണ്ട്.  എന്നാല്‍;  എത്രത്തോളം നീതിപുലർത്താനാവുന്നുണ്ട് അതിൽ ?  നാണയത്തിന്റെ ഒരു വശം പോലെ, ഒരു ഭാഗം മറക്കണം; എന്നാലതേ സമയം  മറു ഭാഗം ഓർക്കുകയും ചെയ്യണം എന്നു തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. ഓരോ കഷ്ടപ്പാടുകളിലേയ്ക്കും പിന്നീട് പിന്തിരിഞ്ഞു നോക്കുമ്പോള്‍; അതെല്ലാം നമ്മള്‍ സ്വയമല്ലേ  നേരിട്ടത് എന്നൊരു ഓർമ്മ വരുമ്പോള്‍  മനസ്സിന്റെ ശക്തി കൂടും. എന്താകുമോ?? എന്തോ.. എന്നു  ഭയന്നു പേടിച്ച പലകാര്യങ്ങളും; ഇത്രക്കേ ഉള്ളു അല്ലെങ്കിൽ ഉണ്ടായിരുന്നുള്ളു എന്നു തോന്നാറില്ലേ.  വീണ്ടുമാ പഴയ ദുരിത കാലം ഓര്‍ക്കുമ്പോള്‍; അന്ന് അനുഭവിച്ച അത്രയും ടെന്‍ഷന്‍  നമ്മുക്ക് ഒരിക്കലും ഫീൽ ചെയ്യാറില്ല അല്ലെ!! എന്ത് കൊണ്ടാണിങ്ങനെ എന്നു ആരെങ്കിലും ചിന്തിച്ചിടുണ്ടോ?? നമ്മുക്ക് താങ്ങാവുന്നതേ  ദൈവം തരാറുള്ളൂ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.  പലപ്പോഴും നമ്മളറിയുന്നില്ല;  നമ്മുടെ ജീവിതത്തിന്റെ നല്ലൊരു  ഭാഗം തന്നെ ടെന്‍ഷനടിച്ചു കളയുകയാണെന്നത്. അവരെന്ത് വിചാരിക്കും, ഇവരെന്ത്  പറയും എന്നുള്ള അനാവശ്യചിന്തകൾ കാരണം ജീവിക്കാന്‍ തന്നെ മറക്കുന്നു.



പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ ആരും തന്നെയില്ല.  അതിനെ നമ്മളെങ്ങിനെ  അഭിമുഖീകരിക്കുന്നു എന്നുള്ളതാണ് മുഖ്യം. നിറഞ്ഞമിഴികള്‍  തുളുമ്പി വരവേ, ആരെങ്കിലും ഒന്ന് തലോടി  തുടച്ചു തന്നുവെങ്കില്‍ എന്ന് കൊതിക്കുന്ന നേരം; സ്വയം തുടച്ചു മാറ്റുവാന്‍ സാധിക്കണം.  അവിടുന്നാണ് ആദ്യ വിജയം. പറയാന്‍ എളുപ്പം എന്നു  പറയും; എല്ലാവരും.  പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ സങ്കടങ്ങള്‍, സത്യത്തില്‍  നമ്മുടെതു മാത്രം ആയിരുന്നു എന്നത് മനസ്സിലാക്കേണ്ടി വരും. വേദന പോലും ആര്‍ക്കും ആരോടും  പങ്കു വെയ്ക്കാനാകില്ല. നമ്മുടെ വേദനയുടെ ആഴം നമുക്ക് മാത്രമേ അറിയൂ.  പിന്നെയും എന്തിനു നമ്മള്‍  ആഗ്രഹിക്കുന്നു??  ഒരു വാക്ക് അല്ലെങ്കില്‍ ഒരു നോട്ടം, തലോടല്‍ എല്ലാം നമ്മുടെ സ്വന്തം കഴിവിനെ മറച്ചു മറ്റുള്ളവരെ  ആശ്രയിച്ചു  ജീവിക്കുന്ന  ഒരാളായി നമ്മെ മാറ്റും.  എന്നിട്ടോ അവരുടെ സഹായം കൊണ്ടാണ് നമ്മള്‍ ജീവിക്കുന്നത് എന്നൊരു പേരും കിട്ടും.  എന്തിനാ ഇങ്ങിനെ ഒരു ചീത്തപ്പേരു വാങ്ങിക്കൂട്ടുന്നത് അല്ലേ?  ഉണരുക..  മനസ്സിനെ സ്വയം നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കണം.  ചായാന്‍ ചുമരുണ്ടെങ്കിലേ ചായൂ;  ഇല്ലെങ്കില്‍ അവിടെ തന്നെ നിലയുറപ്പിക്കും എന്നല്ലേ !!  ഓര്‍മ്മകള്‍ എന്നെ വളരെയധികം വേട്ടയാടുന്നു എന്നു പറയുന്നവരുണ്ട്.  ടീ വീ കാണുമ്പോള്‍  ഇഷ്ടമില്ലാത്ത ചാനെല്‍ നമുക്ക് മാറ്റി മാറ്റി കാണാമല്ലോ. അതുപോലെ ഓര്‍മ്മകള്‍; ഇഷ്ടമില്ലാത്തത് റിമോട്ട് എന്ന മനസ്സു കൊണ്ട് മാറ്റിയേ പറ്റു.  ഓർമ്മയുടെ ആഴങ്ങളില്‍ പലപ്പോഴും ബാല്യകാല സ്മരണകള്‍  ഉണരാരില്ലേ?? വീണ്ടും ആ കാലം കൈവന്നിരുന്നുവെങ്കിലെന്നു ചിലർ കരുതുമ്പോള്‍, ഓര്‍ക്കാന്‍ നല്ലൊരു ബാല്യം പോലുമില്ലാത്തവരുമുണ്ട്.  അവരുമായി നമ്മളെ താരതമ്യം ചെയ്താല്‍ തന്നെ എത്രയോ മന:സമാധാനം കിട്ടും.  എന്നാല്‍ ചിലപ്പോള്‍ മുകളിലേക്ക് ഉയരന്മെങ്കില്‍ മുകളിലുള്ളവരെ കണ്ടു തന്നെ പറക്കണം അല്ലെ.  അപ്പോള്‍ രണ്ടു വശവും വന്നില്ലേ.  ഒരാളുടെ തെറ്റും ശരിയും പലപ്പോഴും അവരുടെ കാഴ്ചപ്പാടിൽ കുടി കൊണ്ടിരിക്കുന്നു. .നിന്റെ തെറ്റ് എന്റെ ശരി, എന്റെ തെറ്റ്  നിന്റെ ശരി എന്നപോലെ.. ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ് ഓര്‍മകളുടെ ആഴം പലപ്പോഴും വ്യത്യസ്തമാണ് അപ്പോള്‍ ഇനി നമ്മുക്ക് മോശം ഓര്‍മകളെയും അനുചിതമായ ഓര്‍മകളൂടെ കൂടെ നിർത്താം അല്ലെ.  നല്ലത്, ചീത്ത എന്നു വേർതിരിവില്ലാതെ  ഓര്‍മ്മകള്‍ ഇനി നമ്മുടെ വിജയത്തിലേക്കുള്ള  ചവിട്ടുപടികള്‍ ആയിത്തീരട്ടെ. ഓര്‍മ്മകള്‍ പേറി കൊണ്ട് വഞ്ചി മെല്ലെ സ്വപ്നങ്ങളുടെ തീരം തേടി  യാത്രയാവുകയാണ് .



ജീവിതത്തിന്റെ  നിലനിൽ‌പ്പിനും, സന്തോഷത്തിനും  സ്വപ്നങ്ങള്‍ ഒരുപാടു സഹായിക്കുന്നു.  വർണ്ണങ്ങളൊഴിഞ്ഞ ആകാശത്തില്‍ പാറിപ്പറന്നു അനുസൂതം യാത്ര ചെയ്യാൻ സ്വപ്നങ്ങൾക്കേ കഴിയു. പൊങ്ങിയും താണും യാത്ര തിരിക്കുമ്പോള്‍ പലപ്പോഴും കരയ്ക്ക് എത്താറുണ്ട്.  മഴവില്ലിന്‍ കൂടാരം..!! സ്വപ്നങ്ങള്‍; അതെന്നും പ്രിയങ്കരം. വരാന്‍പോകുന്ന കാര്യങ്ങള്‍ പലപ്പോഴും സ്വപ്നങ്ങള്‍ കാണിച്ചു തരുമ്പോൾ; പലതും  അത്ഭുതത്തോടെ നോക്കി കണ്ടിടുണ്ട്. 'നോൺ ടാക്സബിൾ 'ആണല്ലോ;  ആയതിനാല്‍ എങ്ങിനെയും കാണാം. കാണുമ്പോളിനി എന്തിനാ കുറയ്കുന്നെ !!     നമുക്ക് അടിപൊളിയായി കാണാം എന്ന രീതിയാണ്‌ എതായാലും എന്റേത്.  സ്വപ്നങ്ങളുടെ എഴുവര്‍ണ്ണങ്ങളില്‍  മഴവില്ലിന്‍ ചാരുത വിടര്‍ത്തുമ്പോള്‍ പൊഴിയുന്ന ശ്രുതിസാന്ദ്രമായൊരു സംഗീതം പോൽ..!!  തംബുരു തന്ത്രികളില്‍ മീട്ടിയ മോഹന രാഗം പോലെ സ്വപ്നങ്ങൾ നിറഞ്ഞിടുന്നു. സ്വപ്നങ്ങള്‍  ചിലപ്പോള്‍ വരാന്‍ പോകുന്ന പ്രശ്നങ്ങളുടെ മുന്നോടിയായി വരുമ്പോള്‍.. അത് തന്നെ പിന്നീട് സംഭവിക്കുമ്പോൾ.. അതെല്ലാം  പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഫീലിംഗ് ആണ് .   പകല്‍കിനാവു കാണുന്നതിന്റെ  ഉസ്താദാണ്!!  അങ്ങിനെ കണ്ട ഒരു പാട്  കാര്യങ്ങള്‍ നടന്നിട്ടുമുണ്ട്. എന്താഗ്രഹിച്ചാലും നടക്കുന്നതു സ്വപ്നത്തില്‍ മാത്രമല്ലെ?? യാതൊരു തടസ്സവുമില്ലാതെ,  കേടുപാടുകള്‍  സംഭവിക്കാതെ, അംഗഭംഗങ്ങൾ വരാതെ  നിയന്ത്രണം വിട്ട പട്ടം പോല്‍ പാറി നടക്കാന്‍ സ്വപ്നത്തിനാകും.  ‘സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ അല്ലോ..’ അതേ..  എന്നു തന്നെ എന്റെയും അഭിപ്രായം.  സ്വപ്നങ്ങളുടെ  ലോകത്ത് ജീവിക്കുമ്പോള്‍ ഒരു ടെന്‍ഷനുമില്ല. എന്ന് വിചാരിച്ചു യാഥാര്‍ത്ഥ്യങ്ങളുടെ നേരെ  മുഖം തിരിക്കുകയുമരുത് കെട്ടോ. ഭാവിയെക്കുറിച്ചു നല്ലപോലെ സ്വപ്നം കണ്ടാലെ അതിനനുസരിച്ച്  ഉന്നതികളിലെയ്ക്ക് ഉയരാന്‍ സാധിക്കൂ.  ഒരുപാടു കാണുമ്പോള്‍ കുറച്ചെങ്കിലും നടക്കും. നിരാശ ഇല്ലാതെ ആക്കുവാന്‍ ഒരുപരിധി വരെ സഹായകമാകാറുണ്ട്.  സ്വപ്നത്തില്‍ പലകാര്യങ്ങളും നടന്നു കാണുമ്പോള്‍ അത് ഇങ്ങിനെയെങ്കിലും നടന്നു കണ്ടുവല്ലോ എന്നുള്ളൊരു സന്തോഷം; കുറച്ചു നേരത്തെക്കെങ്കിലും മനസ്സിനു ഉന്മേഷവും ഉണർവ്വും തരാറില്ലെ. ഐശ്വര്യ തൊട്ടു  എല്‍സമ്മ വരെ ആയി സ്വയം മാറുന്നത്  സ്വപ്നത്തിൽ കാണാമല്ലോ. അപ്പോള്‍ എന്തിനു കുറക്കണം.  കാണുന്നവരുടെ മനോധര്‍മ്മം   അനുസരിച്ച്  കാണുക.  സ്വപ്നം തരംതിരിച്ചു നോക്കിയ ശേഷം നടത്താന്‍ സാധിക്കുന്നതും ,അസ്വദിക്കാൻ ഉള്ളതും  മനസ്സിലാക്കി പ്രവര്‍ത്തികുക.  വർണ്ണക്കൂട്ടുകൾ കൊണ്ട് അലക്ഷ്യമായി തൂവിയിട്ട ഒരു ചിത്രം പോലെ..  നേര്‍ത്ത സംഗീത്തിൽ അലിഞ്ഞു ചേര്‍ന്ന് സ്വപ്നം എന്നാ മാന്ത്രിക കൂടില്‍ വിഹരിച്ചു പറക്കാം..!!

Tuesday 2 November 2010

ജീവിതം= സുഖം+ ദുഃഖം

ഒന്ന്

ഒന്നുമില്ലാത്തതില്‍ നിന്നും ഒന്ന്
ഒന്നില്‍  നിന്നും ഒന്നുമില്ലാത്തതില്ലേക്ക്    
ഒരു യാത്രയെങ്കില്‍ പറയാമോ?
ഇവിടെ ഒന്നിന്റെ മൂല്യം.


മിഴികള്‍

മിഴികള്‍  മന്ത്രിച്ച  നേരം; അധരം  വിതുമ്പിയോ ?
അധരം വിതുമ്പിയ നേരം; മിഴികള്‍ നനഞ്ഞുവോ  .


ശലഭം

ഏറെനാള്‍ കാത്തുവെച്ച  യൌവ്വനം
കവരാന്‍ വന്ന നേരം ,
ചിറകടിച്ചു  പറന്നുയര്‍ന്ന നേരം
അറ്റ് വീണെന്‍ ചിറകുകള്‍
'സുഖം' ഒരു അല്പായുസ്സു മാത്രം !


പുഞ്ചിരി

നിന്‍ മുഖം വിടരുന്നത് കാണാന്‍ കാത്തിരുന്ന് ,
വേണമോ, വേണ്ടയോ എന്നു നിനച്ചു
നീ പുഞ്ചിരിച്ച നേരം കവർന്നതെൻ ഹൃദയം


മിസ്സ്ഡ് കാള്‍
മിസ്സ്ഡ് ആയി വന്നു നീ ഒരുനാള്‍
നിന്‍ വിളി  കേള്‍ക്കാന്‍ പലവട്ടം കാതോര്‍ത്തു
ഒടുവില്‍ നീവരില്ല എന്നറിഞ്ഞ നേരം മിസ്സ്ഡ് ആയതെന്‍ ജീവന്‍


പുതപ്പ്
മഴതന്‍ മാറില്‍  മയങ്ങവേ
പുതപ്പെനെ ആലിംഗനം ചെയ്ത നേരം
ചുരുണ്ട് കൂടി ഞാന്‍
ചെറു ചൂട് നല്‍കിയെന്‍ മേനിയെ  പുണര്‍ന്ന
പുതപ്പിന്‍ സാമീപ്യം
എന്നില്‍  ഉണര്‍ത്തിയത്  ആലസ്യമോ


സന്തോഷം
ദോഷം മാറിടുകില്‍  ഒരു സന്തോഷം
സന്താപം അകന്നിടുകില്‍  മറ്റൊരു സന്തോഷം
    ജീവിതം= സുഖം+ ദുഃഖം

Thursday 14 October 2010

ഇടവഴിയിൽ തനിച്ചായ ഓർമ്മകൾ

ഇരുവശങ്ങളും പൂമരങ്ങളാൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന പാതയുടെ ഓരത്തൂടെ നടക്കുമ്പോള്‍; അവളുടെയുള്ളിലനുഭവപ്പെട്ടുകൊണ്ടിരുന്ന ഭാവമെന്താണെന്നു പറയാൻ സാധിക്കുമായിരുന്നില്ല. കാരണമാ മുഖം കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല.  അവളുടെ  പദസ്വനം കാത്തിരുന്നപോലെ  ഓരോ മണ്‍തരികളും  നെടുവീർപ്പിടുന്നുണ്ടായിരുന്നു !  പൂമരങ്ങളിലെ പൂക്കള്‍ വർണ്ണങ്ങൾ വാരി വിതറി ഒരുക്കിയ  പൂമെത്തയിലേയ്ക്ക്  നഗ്നപാദയായി  അവള്‍ നടന്നടുത്തു. കണങ്കാലുകളില്‍ മുട്ടിഉരുമ്മിയ നേരം പൂക്കളില്‍ അനുഭവപ്പെട്ട വികാരമെന്താകുമെന്നു  ഇളംചുവപ്പ് പടര്‍ന്ന പൂക്കളുടെ കവിളിണകള്‍ ദർശിച്ചപ്പോഴവൾക്കു  മനസ്സിലായി. നിശബ്ദമാർന്ന അവളൂടെ ചെംചുണ്ടുകളിലൊരു പുഞ്ചിരി വിരിഞ്ഞുവോ!! പൂക്കളവളെ പുല്‍കാന്‍  മത്സരിച്ചെന്നവണ്ണം  ഉതിര്‍ന്നു വീഴുന്നുണ്ടായിരുന്നു. ഓര്‍മ്മകള്‍  വീണ്ടുമാ  പഴയ കാമ്പസ്സ് ജീവിതത്തിലേക്ക്  ചിറകു വിരിച്ചു പറക്കുന്ന പോലെ.  പ്രീ-ഡീഗ്രീ കാലത്തെ കോളേജ്  കാമ്പസ്സിന്റെ പടിവാതിലില്‍ ചെന്നാണാ ഓര്‍മകള്‍  നിലത്തിയിറങ്ങിയത്. പേടിച്ചു വിറച്ച് മന്ദം മന്ദം നടന്നു വന്നിരുന്ന ആ പഴയ പെണ്‍കുട്ടി; അതിവളല്ലേ..!!  ആ പൂമരച്ചോട്ടില്‍  കണ്ട സുന്ദരി. അതന്നെ.. നോക്കാമെന്താണു നടക്കുന്നതെന്ന്. വേണെങ്കിൽ നിങ്ങളുമെന്റൊപ്പം പോന്നോള്ളൂ . ചിറകു വിരിച്ചു  മുന്പേ ഞാന്‍ പറക്കാം; പിറകെ നിങ്ങളും. പക്ഷേ ഒരു കാര്യം ഉണ്ട് കേട്ടോ. ശ്..ശ്.. ആരും ശബ്ദം ഉണ്ടാക്കരുത്.  ഓര്‍മകളില്‍ മേയുമ്പോള്‍ ചെറിയൊരു ശബ്ദം കേട്ടാൽ മതി; ഒഴുക്ക്  നഷട്പെടും. ഹ്മം.. കളിയാക്കേണ്ട  പറഞ്ഞത് സത്യമാ.. ചിറകു ഉച്ചത്തില്‍ അടിച്ചുയര്‍ത്താതെ  കാമ്പസ്സിന്റെ മുറ്റത്തുള്ള  വലിയ ആല്‍മരത്തിന്റെ  മുകളില്‍  ഇരുപ്പുറപ്പിച്ചു.




അമ്മാമന്റെ കൂടെയാണ് ആദ്യ ദിവസം കോളേജില്‍ എത്തിയത്. നീണ്ട കണ്ണുകളുള്ള  മെലിഞ്ഞു  നീണ്ട ഒരു സുന്ദരി   . അവളുടെ കണ്ണുകള്‍ക്കായിരുന്നു ഏറ്റവും  ഭംഗി.  വിടര്‍ന്ന കണ്ണുകള്‍ കൊണ്ട്  പരിഭ്രമത്തോടെ അവള്‍  നാലു പാടും നോക്കുന്നുണ്ടായിരുന്നു. ഓഫീസ്സിനടുത്ത് സ്ഥിതി ചെയ്യുന്ന  ജെ  ബാച്ച്  അതായിരുന്നു അവളുടെ ക്ലാസ്സ്‌ , അവിടേക്ക്   അമ്മാമന്‍  കൊണ്ട് ചെന്നാക്കി. ‘അതേയ്,  മാമന്‍  പോകരുത്ട്ടോ‘   എന്നൊക്കെ ശട്ടം കെട്ടിക്കൊണ്ടവൾ  അകത്തേക്ക് കയറി ഏറ്റവും പിൻ ബെഞ്ചിനു  തൊട്ടു മുൻപുള്ള ബെഞ്ചിലെ ഒഴിഞ്ഞ സീറ്റിലവൾ  മെല്ലെ ഇരുന്നു .  അപ്പോഴാണ് കുറെ ചേട്ടന്മാര്‍ റൂമിനുള്ളിലേക്ക് കയറി വന്നത്. പരിചയപ്പെടല്‍ എന്നാ ചടങ്ങാണത്രേ.

* * *
ചിറകു മെല്ലേ ഉയര്‍ത്തി  ജനാലിനു അരികുള്ള  കൊമ്പിലേക്ക്  നീങ്ങിയീരുന്നു. ഇപ്പോളവളെ ശരിക്കും കാണാം.  പാവം  നല്ല പേടിയുണ്ടെന്ന് തോന്നുന്നു. ഇടക്കിടെ ജനലിനുള്ളിലൂടെ പുറത്തേക്കു  അക്ഷമയോടെ നോക്കുന്നുണ്ട്. അതാ  രണ്ടു ആൺകുട്ടികൾ  അവള്‍ക്കു  അരികിലേക്ക്....മം .. നോക്കാം !!
* * *

പേര്  എന്താ?  അവരില്‍  ഒരുവന്‍ അവളോടായി.  അവള്‍ ദയനീയമായി അവനെ നോക്കി. ഡോ; തനിക്ക് പേരില്ലേ?? അവന്റെ ശബ്ദം ഇത്തിരി ഉച്ചത്തിലായി. ഒക്കെ വരുമ്പോള്‍  പേടിയോടെയിക്കും. പിന്നെ കാണാം കറങ്ങിക്കൊണ്ട്  വല്ല  മരത്തിനുമിടയില്‍.
‘ഹേയ്,ഇല്ല..’
‘പേര്  ദിവ്യ..‘
ഹ്മം.. കൊള്ളാം ഇനി നിനക്ക് ഞങ്ങളുടെ പേരറിയേണ്ടേ ?? ‘വേണ്ട..‘
അതെന്താ?? ഇത് എവിടത്തെ  മര്യാദ?  ചോദിക്കെടോ ?
അവൻ അവളൂടെ നേറെ ഇത്തിരി കൂടി നീങ്ങിയിരുന്നു ആജ്ഞാപിച്ചുകൊണ്ടിരുന്നു. 
                                                                        
 * * *
ഹ്മ്മം.. ചിറകു വിടർത്തി ഒരെണ്ണം കൊടുക്കാന്‍ തോന്നി. ഇല്ല; മിണ്ടാതെ ഇരിക്കാം.. നോക്കാം എന്താകും എന്ന്..                                                                          
* * *
കുമ്പിട്ടിരുന്ന തലയുയർത്തി;  ‘എന്താ പേര്‘ അവരോടായി. ഒരുത്തന്‍; എന്റെ പേര് ഷാജഹാന്‍.  മറ്റവന്‍ ജയവർധനന്‍..  കേട്ടിട്ടുണ്ടോ താനീ  ഈ പേരുകളൊക്കെ..‘ഹ്മം.. താജ് മഹല്‍ പണിയിപ്പിച്ച  ചക്രവര്‍ത്തി‘ എന്നായി  അവള്‍..ആഹ !!  കൊള്ളാമല്ലോ നീ അപ്പോള്‍ എന്റെയോ ?   ‘വര്‍ദ്ധമാന മഹാവീരന്‍ എന്നു കേട്ടിടുണ്ട്..’ഹഹഹ.. അവര്‍ ചിരി തുടങ്ങി.അപ്പോള്‍ നീ ആളു കൊള്ളാമല്ലോ !!  കണ്ടാല്‍ പച്ച പാവം !!  മര്യാദക്ക് പഠിച്ചു  നടന്നോണം കെട്ടോ..‘മ്മ്..‘ അവള്‍ തലയാട്ടി. കണ്ടിട്ട്  നല്ലൊരു കുട്ടി എന്നു വിചാരിച്ചാണ്.. എങ്ങാനും ചുറ്റി അടിച്ചു നടക്കണ കണ്ടാൽ..ഒരുതരം അജ്ഞാപനത്തോടെ അവളൂടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു.അപ്പോഴേക്കും ഫസ്റ്റ് ബെല്‍ അടിച്ചു.  അവർ രണ്ട് പേരും എവിടെക്കോ ഓടി മറഞ്ഞു.




സർ; ക്ലാസിൽ വന്നു  എന്തൊക്കെയോ  പറഞ്ഞു.  ഒന്നും മനസ്സിലായില്ല.  പിന്നെ കുറെ ഉപദേശങ്ങൾ‍.   എല്ലാംകേട്ടിരുന്നു. ഇടയക്കു ഇന്റെർവെൽ ടൈമിൽ പതിയെ പുറത്തേക്കു നടന്നു. അപ്പോള്‍ അതാ ഒരുത്തന്‍  'കൊടുങ്ങലുരുപ്പ!! ഗുരുവായൂര്‍ അമ്മെ!! ' എന്നൊക്കെ വിളിക്കുന്നു.  ഒപ്പം ഒരു പെൺകുട്ടിയോട് അവന്റെ കൈയില്‍ മോതിരം ഇട്ടുകൊടുക്കാന്‍..  യ്യോ ഇതെന്താ; ഇവിടെ നടക്കുന്നേ.. അവള്‍ വേഗം അകത്തേക്ക് കയറി  ഇരുന്നു.  അന്ന് നേരത്തേ  കോളേജ് വിട്ടു.  മാമന്‍ അവളെ നടത്തിച്ചു കൊണ്ടാണു കൊണ്ടുപോയത്.  ബസ്‌ കയറാനും മറ്റും അവള്‍ക്കു കാണിച്ചു കൊടുത്തു.  നാളെ മുതല്‍ അവള്‍ ഒറ്റയ്ക്ക് കയറണം.  ബസില്‍ കയറി മുന്‍പിലെ പെട്ടിപ്പുറത്തു  കൺസക്ഷൻക്കാര്‍ക്കുള്ള ഇരിപ്പിടത്തില്‍ മെല്ലേ ഇരുന്നു.  അടുത്ത ദിവസങ്ങളിലേക്കുള്ള പരീശീലനം പോലെ..

* * *
അവള്‍ക്കൊപ്പം പറന്നുയരാന്‍  ഒരുപാടു ശ്രമിച്ചു.. ആ മുഖം ഒന്നു കൂടി  കാണണമെന്നുണ്ട്.. പക്ഷേ പൂമരച്ചുവട്ടിൽ‍;  പോലെ അവള്‍ മുഖം തരാതെ ഇരുന്നു
.* * *



ദിവസങ്ങളോരോന്നായി  നീങ്ങവേ  കോണ്‍വെന്റ് സ്കൂള്‍  അന്തക്ഷീരത്തില്‍ നിന്നുമവള്‍  മിക്സെഡ്  ക്യാമ്പസ്‌ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്  അലിഞ്ഞു ചേര്‍ന്നു.  കൂട്ടുകാരികളുടെ കൂടെ ചേര്‍ന്ന്  ഒരുമിച്ചു ബസ്‌ കയറാന്‍ പോകും.   പിന്നീട് അവനവന്റെ  ബസില്‍ കയറിപിരിയും.  അന്ന്; ഒരു തിങ്കളാഴ്ച ദിവസം അവള്‍  പതിവുപോലെ ബസ്‌ സ്റ്റോപ്പിലേയ്ക്ക്  നടന്നു. ബസ്‌  പുറപ്പെടുമ്പോഴേ കയറാന്‍ പറ്റു. അതാണു അലിഖിത നിയമം.  ബസ്സു നോക്കി  നിന്നു കിളിയുടെ കടാക്ഷം ലഭിക്കാന്‍. അപ്പോഴാണ് ബസ്സിൽ  അവളുടെ ഏട്ടന്‍ അതായത് വെല്ല്യമ്മേടെ മോന്‍ ബാക്ക് സീറ്റിൽ  ഇരിക്കുന്നത് കണ്ടത്.  അപ്പോഴേക്കും കിളി എന്നാ മഹാത്മാവ്;  പടിവാതില്‍ തുറന്നു അകത്തേയ്ക്കു കയറാൻ അനുമതി നല്‍കി.  അങ്ങിനെ ഒരുവിധം ബസ്സ് ശകടത്തിൽ  കയറിപറ്റി; പെട്ടിപ്പുറത്തു ഇരുപ്പുറപ്പിച്ചു.  ഒരു മണിക്കൂര്‍ യാത്ര ആണ് വീട്ടിലേയ്ക്ക്. തിരിഞ്ഞു ഏട്ടനെ നോക്കിയപ്പോള്‍, പുള്ളി കണ്ണ് ഇറുക്കി കാണിക്കുന്നു.  യ്യോ!! ആരെങ്കിലും കണ്ടാല്‍ ഈശ്വരാ .. എട്ടനിതെന്തിന്റെ കേടാ??   അവള്‍ കണ്ണുരുട്ടി കാണിച്ചു.   മുന്‍പിലെ പെട്ടിപുറത്തു ഇരുന്നു കാണിക്കുന്നത്  മറ്റുള്ളവര്‍ കാണും എന്നാ വിചാരം അവള്‍ക്കുണ്ടായിരുന്നില്ല . കണ്ണുകള്‍ കൊണ്ടുള്ളവളുടെ സംസാരം ; വേറെ രണ്ടു കണ്ണുകള്‍ അവളെ വീക്ഷീക്കുന്നുണ്ടായിരുന്നു.    ഇടയ്ക്ക്; പെട്ടന്നാണവളാ കണ്ണുകള്‍ കണ്ടത്.  കാന്തശക്തിയുള്ള  കണ്ണുകള്‍.  പലപ്പോഴും രണ്ടുപേരുടെയും നോട്ടം തമ്മിൽ കൂട്ടിമുട്ടി.  കണ്ണുകൾക്ക്  ഇത്രേം ശക്തിയുണ്ടെന്നു  മനസ്സിലാക്കിയ ആ  നിമിഷം..  അവന്റെ കണ്ണുകളെ മറയ്ക്കാന്‍ കണ്ണടയുണ്ടായിരുന്നുവെങ്കിലും, അതൊന്നും  ആ നോട്ടത്തിനു തടസ്സം ആയിരുന്നില്ല ,  കാന്തശക്തി അവനിലേക്ക്‌ വലിച്ചെടുക്കുന്നപോലെ.  ഈശ്വര  എല്ലാവരും എന്നെ കാണുമല്ലോ   ഇവിടെ ഈ പെട്ടിപുറത്തു ഇരുന്നു അല്ലെ കണ്ണുകള്‍ കൊണ്ടുള്ള  കുസൃതികള്‍  ഒപ്പിച്ചത്  ,മറ്റുള്ളവര്‍  എന്ത് വിചാരിക്കുംമോ എന്തോ ? ഇനി ഇപ്പോള്‍  ഏട്ടന്‍ കണ്ടിരിക്കുംമോ   ? എന്നൊക്കെയവള്‍ മനസ്സില്‍ കരുതി ടെൻഷനടിച്ചിരുന്നു.   ഇടക്ക്  വഴിക്കുനിന്നുള്ള  ‘വ്യാസ‘ കോളേജിലെ കുട്ടികള്‍ കയറും.  അവരില്‍ പലരുമവളുടെ കൂട്ടുകാരികളായിരുന്നു.  ദേ ദിവ്യ മുന്പില്‍ !!  എന്നൊക്കെയവർ ആഹ്ലാദത്തോടെ അൽ‌പ്പം അമ്പരപ്പോടെ മൊഴിയും.  എന്നിട്ടവര്‍ കൈ കൊണ്ടും തിരിച്ചു;  അവള്‍ കണ്ണ് കൊണ്ട് തിരിച്ചവര്‍ക്ക്   മറുപടി കൊടുത്തു കൊണ്ടിരിക്കും.



അങ്ങിനെയിരിക്കേ ഒരു ദിവസം അവള്‍ രാവിലെ കോളേജ് കാമ്പസിലെത്തിയയുടനെ  ആൽ ചുവട്ടില്‍; ആ കണ്ണടക്കാരനെ  വീണ്ടും കാണാനിടയായി. ശെടാ!!  ഇവന്‍ എന്താ ഇവിടെ ? പേടിച്ചു  പോയിരുന്നു  അവൾ‍..!!

* * *
മരത്തിന്റെ  ഇടയിലേക്ക്  ചിറകു വിരിച്ചു മാറി ഇരുന്നു.  അതേയ് ഇപ്പോള്‍ കാണാമവവളൂടെ  മുഖം ശരിക്കും. വിയര്‍പ്പുതുള്ളികള്‍  കൊണ്ട് നിറഞ്ഞിരിക്കുന്നു.  തലോടാന്‍  ഇളം കാറ്റു മത്സരിക്കുന്നുണ്ടെങ്കിലും  അവള്‍ പരിഭ്രമത്തില്‍ തന്നെ ആയിരുന്നു..
* * *

ആലിന്‍ ചുവട്ടിലേക്ക്‌  മുഖം കൊടുക്കാതെ കൂട്ടുകാരി  സുജാതയോട് സംസാരിച്ചവള്‍ നടന്നു.  ശ്ശ്ശ്.. അതാ  പിന്നിൽ നിന്നാരോ വിളിക്കുന്ന പോലെയൊരു  ശബ്ദം.  തന്റെ നടത്തത്തിന്റെ വേഗത കൂട്ടി അവൾ നടന്നു. എന്നാല്‍ സുജാത തിരിഞ്ഞു നോക്കിക്കൊണ്ടെയിരുന്നു.  ഇയാളെ അല്ലാട്ടൊ..  മറ്റേയാളെ..  അവന്‍  പറഞ്ഞു ..  അത് പാതി കേട്ടതും; കേള്‍ക്കാത്ത പോലെ  ദിവ്യ ക്ലാസ്സിലേക്കോടി.  സുജാത പിന്നാലെ;   നീ എന്തിനാ ഓടിയേ ?  ആ പയ്യന്‍ നിന്നെ  വിളിച്ചിരുന്നു!!  നീ കേട്ടില്ലെ??  ഇല്ലെടാ..;  ഞാൻ ശ്രദ്ധിച്ചിരുന്നില്ല..  എന്നു പറഞ്ഞവൾ കാലടികൾ മുൻപോട്ട് വെച്ചു..

* * *
അപ്പോൾ; അസ്തമയ സുര്യനെ വെല്ലുംവിധം  അവളുടെ കവിളിണകളില്‍ ചുവപ്പ് രാശി  പടർന്നിരുന്നു.  ചില്ലകള്‍ക്ക്  ഇടയിലുടെ  അവളെ  കാണാന്‍ എന്തൊരു ഭംഗി ...ചിറകുവിരിച്ചു  ഏക്‌ ലട്കി കോ ദേഖാ തോ ഐസാ ലഗാ...!!  പാടുവാന്‍ തോന്നി..
* * *
അന്നവർക്കാദ്യ ഹൌർ ഹിന്ദി ആയിരുന്നു. അവര്‍ വേഗം ക്ലാസ്സിലേക്ക് നടന്നു.  ക്ലാസ്സില്‍ അവള്‍ക്കു മുന്പില്‍ ഇരുന്ന ജിഷ തിരിഞ്ഞിരുന്നു ചോദിച്ചു;  ഡോ; ഇന്ന് തന്നെ അനേഷിച്ചു  ഒരാളിവിടെ വന്നിരുന്നു. ‘എന്നെയോ??!!‘ അത്ഭുതപൂർവ്വം മുഖമുയർത്തി..  അതേയ്.. ജെ  ബാച്ചിൽ  പഠിക്കുന്ന നീണ്ട മുടിയുള്ള  സ്ലിം ആയ  നല്ല ഭംഗി ഉള്ള ദിവ്യ അറിയുമോ ? എന്നാണയാൾ ചോദിച്ചത്..!!‘യ്യോ.. ഇതാരാ വല്ല ചുള്ളൻസുമാണോ..!!‘ഹ്മം.. അതേയ്  ആരാണെന്നു ചോദിച്ചപ്പോൾ; പറഞ്ഞത് നിന്റെ കസിന്‍ ആണെന്നാണ്..  ‘പേരെന്താ കുസിന്റെ??‘  അവള്‍  ചോദിച്ചു.അയ്യോ മറന്നു.. പ്രകാശ്‌ എന്നോ പ്രസാദ് എന്നോ..  എന്തോ ആണ്..ഒരു  ‘പ്ര’ ആണ്..   ഒരു കണ്ണടയൊക്കെ വെച്ച പയ്യനാണ്.അവള്‍ക്കു വേഗം കാര്യം പിടി കിട്ടി. ഓഹോ  ഇത് അവന്‍ തന്നെ. വേഗം അവള്‍ തന്റെ പരിഭ്രമം  മാറ്റി പറഞ്ഞു.‘അതേയ് കസിന്‍ ആണ്.’ഉള്ളില്‍ വല്ലാത്തൊരു ദേഷ്യം ഉറഞ്ഞുകൂടിയിരുന്നു.  ആരാണാവോ; എന്തിനു വന്നു; എന്നൊക്കെയുള്ള ചോദ്യങ്ങൾ‍;  ഉത്തരമില്ലാതെ അവ അവളെ നോക്കി പരിഹസിച്ചു. വൈകീട്ട്  ബസ്‌ കയറാന്‍ സ്റ്റോപ്പിൽ നിൽക്കുമ്പോള്‍; അവള്‍ അറിയാതെ,  ആ അജ്ഞാതമാം കണ്ണുകളെ തിരഞ്ഞുപക്ഷേ  എന്താണാവോ; അന്ന് കണ്ടില്ല.  മനസ്സിന്റെ ഉള്ളിൽ വല്ലാത്തൊരു വിഷമം നിറയും പോലെ അവള്‍ക്കു തോന്നി.  രാത്രിയില്‍;കണ്ണുകള്‍ അവളെ തേടി വന്നു..  പലവട്ടം!! പുതപ്പു എടുത്തു ആസകലം മൂടിയിട്ടും അയാളൂടെ  കണ്ണുകളുടെ മാസ്മരികത അവളെ  വലം ചുറ്റിക്കൊണ്ടിരുന്നു !!




പിന്നീടുള്ള ദിവസങ്ങളിൽ ആ കണ്ണുകളെ തേടിയായി യാത്ര!!   പലപ്പോഴും;  ആ കണ്ണുകള്‍ ആരുടേതാവാമ്മെന്നു വെറുതേ തിരഞ്ഞുകൊണ്ടിരുന്നു. പീ ജീ  സെന്ററിലെ ഒരു കുട്ടിയാണെന്ന് ആണെന്ന് അവസാനം മനസ്സിലയി.  ബാക്കി ഒന്നുമില്ല ഒരു 'പ്ര 'മാത്രം.  അവന്‍ ഒരിക്കലും അവളുടെ അടുത്തേക്ക്  വന്നില്ല.  എന്നാല്‍ അവളുടെ കണ്ണുകളെ അവനില്‍ തന്നെ നിര്‍ത്തിയിടാന്‍ അവനു സാധിച്ചു.  കണ്ണുകള്‍ തമ്മില്‍ ഒരേ നിമിഷം കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന ഫീലിംഗ്..!! വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല..  മനസ്സിന്റെ ചെപ്പില്‍  ആരും അറിയാതെ ആ കണ്ണുകളും ‘പ്ര’ എന്ന ആദ്യാക്ഷരവും  അലിഞ്ഞിറങ്ങുകയായിരുന്നു.  പ്രണയമാണോ; അതോ വെറുമൊരു ആകർഷണമോ?? കുറെ നാളൂകൾക്കുശേഷം; അവനെ കാണാൻ കിട്ടാതെയായി.  ഇടയ്ക്കു  ഒരുനാള്‍ സ്റ്റഡി ലീവ്  സമയത്ത്  ഉമ്മറത്തെ ചാരുപടിയില്‍  ഇരുന്നു  വായിച്ചു പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ 'കിണിം.കിണിം '  സൈക്കിള്‍ നാദം..!!   അവള്‍ തിരിഞ്ഞു നോക്കി.  അതവൻ തന്നെയല്ലേ !!  ആ കണ്ണുകള്‍ അവളെ തന്നെ പുണരുന്നപോലെ തോന്നി..  വന്നപോലെ തന്നെ അവന്‍ തിരിച്ചു പോയി. എന്താണ് സംഭവിച്ചത് ? അവള്‍ മുറ്റത്തേക്ക് ഓടിയിറങ്ങി.  അത്  അവന്‍ തന്നെ !! ആ കണ്ണുകള്‍ !! അവളുടെ പഠനം അപഹരിച്ചുകൊണ്ട്  വീണ്ടും പോയി.  ആരാണ്??  എവിടെ നിന്ന്??   എന്നൊന്നും അറിയാൻ കഴിയാതെ .. അവള്‍ നെടുവീർപ്പിട്ടു !! പിന്നിട് ഒരു തവണ കൂടി അവള്‍ അവനെ കണ്ടു യാത്രക്കിടയിൽ.  പലവട്ടം അവള്‍ പ്രതീക്ഷിച്ചിരുന്നു  ആ കണ്ണുകളോട് കൂട്ടുകൂടുവാൻ.. ഇടക്കിടെ കാതുകളില്‍ സൈക്കിളിന്റെ മണി നാദം മുഴങ്ങി.  പക്ഷേ  അവള്‍ അറിയുവാൻ കഴിഞ്ഞില്ല; അവനാരെന്ന്.. ആകാംക്ഷാപൂർവ്വമുള്ള തിരച്ചിലുകൾക്കൊടുവിൽ; തന്റെ കൂട്ടുകാരിയുടെ ചേട്ടന്റെ കൂട്ടുകാരന്‍ എന്നു മാത്രം അറിഞ്ഞു.  അവിടെയും അയാളൂടെ നാമമെന്തെന്ന് വെറും ‘പ്ര’യില്‍ ഒതുങ്ങി. അവളെ കുറിച്ച്..  പേര്; വീട്.. എല്ലാമവനുമറിയാമായിരുന്നു. എന്നാൽ അവന്‍ അറിയാതെ പോയത്;  അവളുടെ കണ്ണുകള്‍ എന്താണ് അവനോടു   പറയാൻ തുനിഞ്ഞത് എന്നാണ് !!  അറിയുമെങ്കിൽ‍..!!  എന്ത്യേ അവനവൾക്കു മുന്പില്‍ വന്നില്ല ??!!


* * *
കാന്തശക്തിയുള്ള കൺകളും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയുമായി  അവന്‍ ഒരുനാൾ അവളെ തേടി വരുമെന്നവളോർത്തുവോ??   ചിറകിന്റെ  ഇടയിലുടെ നോക്കിയപ്പോഴിപ്പോഴും കാണാനാകുന്നുണ്ട് അവളുടെ മുഖം.. നീണ്ടു വിടർന്ന കണ്ണുകള്‍!!  അതേയ്.. അതിപ്പോഴും എന്തോ പറയുന്നുണ്ടല്ല്ലോ..!!
* * *

കണങ്കാലില്‍ ചുംബിച്ചു കിടന്നിരുന്നൊരു പൂ എടുത്തവൾ മാറോടു ചേര്‍ത്തു പിടിച്ച്  മെല്ലെ മുകളിലേക്ക്  നോക്കി. ചുണ്ടുകളിൽ ഗദ്ഗദം വിമ്മിപ്പൊട്ടുന്നുവോ..!!

* * *
അവനെ പറ്റി പറയാനാണോ?  ക്ഷമയില്ലാതെ  ചിറകുകൾ  ഉറക്കെ  കുടഞ്ഞ്;  അവള്‍ക് അരികിലേയ്ക്ക് പറന്ന്ചെന്ന ആ നിമിഷം.. ഞെട്ടിത്തിരിഞ്ഞു  നോക്കിയവൾ; നൊടിയിടെപിൻതിരിഞ്ഞു ഓടി; എങ്ങോട്ടോ.. ഓര്‍മയുടെ ഇടനാഴിയില്‍ നിന്നും.. എന്നെന്നേയ്ക്കുമായി..ചിറകു  കുഴയുന്നപോലെ..  കഷ്ടം അവളിൽ അയവിറക്കിയിരുന്ന ഓര്‍മ്മകളെ അടർത്തിയല്ലോ.. ചിറക് ആഞ്ഞമര്‍ത്തി അടിച്ചു തൊട്ടടുത്ത കൊമ്പിൽ‍..!!എന്തായിരിക്കും അവള്‍ പറയാന്‍ വന്നത് ??  അവനെ കുറിച്ച് അറിഞ്ഞിരിക്കുമോ ??  അവര്‍ കണ്ടുമുട്ടിയിരിക്കുമോ??അജ്ഞാതമായ നൂറുകുട്ടം ചോദ്യങ്ങൾ ഒരുമിച്ചൊന്നായി മനസ്സിലേക്കുയർന്നു വന്നു കൊണ്ടിരുന്നു.. പക്ഷേ; എല്ലാം ചിറകടിയുടെ ഒച്ചയില്‍  മാഞ്ഞു പോയി..!!                                               
 * * *

Thursday 7 October 2010

മരണമില്ലാത്ത നൊമ്പരങ്ങൾ

മിഴിനീരൊഴുകിയ കണ്ണുകള്‍  ശാന്തം
പോളകൾ‍; ഇടറി ഇടറി അടഞ്ഞിടുന്നു..
പീലികള്‍ക്ക്‌  എന്തേ ഇന്നിത്ര സ്നേഹം
എല്ലാമൊട്ടിച്ചേർന്നിരിപ്പൂ കഞ്ഞിപശമുക്കിയ പോല്‍ !!


കവിളിണകളില്‍ നേര്‍ത്ത രേഖയായി മാറിയ പാടുകള്‍
ഉണങ്ങി വറ്റി വരണ്ട ഭാരതപ്പുഴ പോല്‍ ശാന്തം !!
ശബ്ദങ്ങള്‍ ഇല്ലാതെ ശുന്യമാമെന്‍ മനം..
ഓളങ്ങള്‍ ഇല്ലാത്ത കടൽ പോലെ ശാന്തം !!
ഒന്നുമേയില്ല സ്വപ്‌നങ്ങൾ‍; എല്ലാമൊഴുകിയിറങ്ങിപ്പോയപോല്‍ 
മനസ്സും പടിയിറങ്ങി; എന്നില്‍ നിന്നകലേക്ക്..
നോക്കെത്താ തീരം തേടി; യാത്രാമൊഴി ചൊല്ലാതെ അകന്നുപോയ്..


നേര്‍ത്ത നാഡീമിടിപ്പുകൾ; പോലുമിപ്പോള്‍ നിലയ്ക്കുമെന്നായ്..
നിറമാര്‍ന്ന പ്രപഞ്ചം മാഞ്ഞു  പോം വേളയിൽ‍..
വാക്കുക്കള്‍ പരതവേ;  ഉമീനീർ പോലും വറ്റി വരണ്ടുപോയ് !!


നനുത്ത സ്പര്‍ശനം തേടി അലയവേ..
ഒഴുകി വന്ന കാറ്റിൻ ശീല്‍ക്കാരം.. 
എന്നിലുണര്‍ത്തിയത് പരിഹാസ്സമോ?
എല്ലാറ്റിനുമൊരൊറ്റ നിറം മാത്രം..
പച്ചയുമില്ല മഞ്ഞയുമില്ല.. 
നിറമേതെന്നറിയീലെനിക്ക്..
എല്ലാമൊരൊറ്റ നിറം മാത്രം !!
നേര്‍ത്ത നാദമായി വന്നൊരു  ശബ്ദം..
ശ്രവിച്ച നേരം;  അതുപോലുമെന്തെന്ന്..
പറയുവാന്‍ അറിയുന്നീലെനിക്ക്..


പൊങ്ങിയും താണും  ഒഴുകുകയാണ്..
ഒഴുകി ഒഴുകി അലയുകയാണ്.. 
ആത്മാവിന്‍  നൊമ്പരം മാത്രം,വിട്ടുമാറിയില്ല എന്നത് സത്യം !!
ശരീരം ദഹിപ്പിച്ച വേളയിൽ നിനച്ചെൻ..
നൊമ്പരവുമഗ്നിക്ക്  പ്രിയമായീടുമെന്ന്..
തിരസ്കരിച്ചെൻ നൊമ്പരങ്ങളഗ്നിയും..
വീണ്ടും വീണ്ടും ഒരേ ഭാവം..
നിന്ദയും  പുച്ഛവും..
എന്നിട്ടും വൃഥാ..
ഇന്നുമലയുന്നു പൊങ്ങുതടി പോൽ‍..


കരയ്ക്കടിയുന്ന വേളയിലെങ്കിലും മുക്തമാകേണമീ നൊമ്പരം..
ആരുമേയില്ലെൻ നൊമ്പരമേറ്റുവാങ്ങുവാന്‍..
എന്നിരിക്കേ; വൃഥാ തിരയുന്നു  ഒരു തരി കച്ചിത്തുരുമ്പിനായ് വീണ്ടും..!!

Monday 4 October 2010

എന്തൊരു ഭീകരത ! !!!

എന്നാലും  ഇത്രയ്ക്കു  മോശമായി ആരെങ്കിലും ചെയ്യുമോ? 
ഇന്ന് കൂടി ഞാന്‍ കണ്ടില്ലായിരുന്നുവെങ്കിൽ‍..  
ഓര്‍ക്കാന്‍ കൂടി വയ്യ ..!  ആകെ നശിച്ചു വികൃതമായി തീർന്നെനെ..
എന്തായാലും  ഒറ്റക്കല്ല്ല  കൂട്ടമായുള്ളൊരു അക്രമം തന്നെ..  ഉറപ്പാണെനിക്ക്.
എന്തിന്; ആരുടെ ഇഷ്ടത്തിന് എന്നൊന്നും ഇവിടെ ചോദിക്കാന്‍ പറ്റില്ല..
കാരണം ഒരു പ്രസക്തിയുമില്ല.. ആരോടും പരാതി പറഞ്ഞിട്ടും ഒരു കാര്യവുമില്ല..
ഇന്നലെ;  താങ്ങി  പിടിച്ചു  ഞാന്‍ താഴെ ഇറക്കുവാന്‍  ശ്രമിക്കുമ്പോൾ  മുള്ള്  വേലി കൊണ്ട്  കൈ നീറിയത്‌..
സാരമില്ല; ബാക്കിയുള്ള ജീവന്റെ കണികയെയെങ്കിലും രക്ഷിക്കണം എന്നുള്ള ഒരു ആഗ്രഹമായിരുന്നു..
പാതി ജീവനോടെയാണു എങ്കിലും;  രക്ഷപെടുത്തി  ഞാന്‍..
ഒറ്റയ്ക്ക്  പൊക്കുവാന്‍ സാധിക്കാതെ  വന്നപ്പോള്‍..
 അപ്പുറത്തെ സഞ്ജൂട്ടനെയാണു കൂടെ കൂടിയത്..
അവനും; എങ്ങനെയെങ്കിലും രക്ഷിക്കുക എന്നൊരു വാശി കേറി  എന്ന് തോന്നുന്നു ..
അത്രയും ഉയരത്തില്‍ നിന്നും  അമ്മയും,ഞാനും, സഞ്ജുവും കൂടി അടങ്ങിയ പട്ടാളം..
ഇറക്കി  താഴെ വെച്ചപ്പോള്‍;  നെഞ്ച് തകര്‍ന്നു പോയി..
അത്രയ്ക്കും മോശമായിരുന്നു അവസ്ഥ..!!
മുഴുവന്‍ കൊത്തി പറിച്ചു വെച്ചിരിക്കുന്നു..
ഒരു ഭാഗം മാത്രം രക്ഷപ്പെട്ടു..
താഴെ വെച്ച ശേഷം;  തുടയ്ക്കാന്‍  തുണിയുമായി ഞാനെത്തുമ്പോള്‍..
ഓ.. വയ്യ വീണ്ടും ഒരു കൂട്ടം ഒത്തു ചേര്‍ന്നു ആക്രമിക്കുന്നു..
ഇറ്റിറ്റു വീഴുന്ന തുള്ളികൾ..;  ചുവപ്പിന് പകരം വെള്ള നിറമായോ?
അപ്പോഴാണു അമ്മയുടെ ഉപദേശം;  വേണ്ട മാറി നിൽക്കൂ,  കറയാകും..
എന്റെ മനസ്സാക്ഷി; കറയ്ക്കൊന്നും  ഒരു പ്രാധാന്യവും കൊടുത്തില്ല..
അരികിലേക്ക് ചേര്‍ന്ന് നിന്ന്  ഓരോ മുറിവിലെയും; ചെളിയും കറയും നീക്കാന്‍ നോക്കി..
പക്ഷേ പലതും പൊട്ടിപൊളിഞ്ഞ്; അകാലചരമമടഞ്ഞിരുന്നു..
എന്തൊരു ഭീകരത !
നിങ്ങൾക്ക്  കാണണമെന്നുണ്ടോ  ആ രൂപം??  എങ്കില്‍ ഇതാ..








































Sunday 26 September 2010

ഈ മഞ്ഞയും പച്ചയും ഹ്മ്മം

ഈ മഞ്ഞയും  പച്ചയും ഹ്മ്മം

Tuesday 21 September 2010

രാത്രിമഴ

നിദ്രാദേവി കണ്ണുകളെ മെല്ലെ തഴുകി വരുന്നതേ ഉണ്ടായിരുന്നുള്ളുതുടർച്ചയായി മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ സ്വിച്ച് ഓഫ് ചെയ്താലോ എന്നാദ്യം കരുതിയതാണ്. നോക്കിയപ്പോൾ പാർവതിയാന്റിയാണ്. എന്താണാവോ ഈ പാതിരാത്രിക്ക് ഇത്ര അത്യാവശ്യം? രാത്രിയിലെ കാളുകള്‍ പൊതുവെ അറ്റെന്‍ഡ് ചെയ്യാറില്ല. ഇതിപ്പോള്‍ ... മനസ്സില്ലാമനസ്സോടെ ഫോണെടുത്തു. ആന്റിക്ക് നാളെത്തേക്ക് ഒരു അപ്പോയിന്റ്മെന്റ് വേണം. വേണ്ടപ്പെട്ട ആർക്കോ കൌൺസിലിംങ്ങ് ആവശ്യമെത്രെഎല്ലാം ഒഴിവാക്കി സ്വസ്ഥമാകാം എന്ന് വെച്ചതാണ്ഇടയ്ക്കിടക്ക്  ഓരോരോ പ്രശ്നങ്ങള്‍. പലപ്പോഴും "എമ്പതിക്ക്  പകരം  , സിമ്പതി "കാരണം  പല രാത്രികളിലും രോഗികളുടെ പ്രശ്നങ്ങള്‍  ഉറക്കം നഷ്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ എല്ലാം നിർത്തി വെച്ചതാണ്. എന്നാലും ഈ ജോലിഅതൊരു സുഖം തന്നെ. പലരുടെയും സങ്കടം  നമ്മള്‍  ഏറ്റു വാങ്ങുമ്പോൾ ഒരു സംതൃപ്തി. ഇനിയിപ്പോള്‍ ഇന്നത്തെ ഉറക്കം പോയി.അലമാരയിലിരുന്ന പൊടി പിടിച്ചിരുന്ന പഴയ ഡയറി എടുത്ത് തുറന്നു വെച്ചു. പഴയ കേസുകള്‍ എഴുതിവെച്ചത് ഒന്നോടിച്ച് നോക്കാം. ഒരുപക്ഷേ വീണ്ടും  ജോലിക്ക് പോകുമ്പോള്‍ അത്  ആത്മവിശ്വാസം  തിരിച്ചു  തരുമായിരിക്കും. പേജുകള്‍ മറിക്കവേ ചുവന്ന  മഷി കൊണ്ട് കോറിയിട്ട  ആ പേരില്‍ കണ്ണുകൾ ഒന്ന് ഉടക്കി. ‘ശാലിനി'!! മനസ്സില്‍ ഇന്നും ഉണ്ട് ആ കുട്ടിയുടെ രൂപം..

തെക്കെപ്പാട്ട്  തറവാട്ടിലെ കേശവമേനോന്റെയും ഭാരതിയമ്മയുടെയും ഇളയ മകളായിരുന്നു ശാലിനി. ശ്യാമിന്റെ  കുഞ്ഞുപെങ്ങള്‍പേരുപോലെ തന്നെ  ശാലീന സുന്ദരിയായിരുന്നു  ശാലു. ആരെയും വശീകരിക്കുന്ന നീണ്ടു വിടര്‍ന്ന മിഴികളും, ചുരുണ്ട് ഇടതൂര്‍ന്ന കാര്‍കൂന്തലും എല്ലാം കൊണ്ട് അവളൊരു സുന്ദരിക്കുട്ടിയായിരുന്നു. തറവാട്ടില്‍  പെണ്‍കുട്ടികള്‍  കുറവായതിനാല്‍  ഏട്ടന്മാര്‍ക്കും അനിയന്മാർക്കും  ശാലുനെ ജീവനായിരുന്നുബാല്യത്തിന്റെ  കുസൃതികൾ  കൌമാരത്തിന്റെ  വർണ്ണങ്ങളിലേക്ക്‌ മാറവേ  ശാലിനി പതുക്കെ  ഏകാന്തതയെ  ഇഷ്ടപ്പെടുവാന്‍ തുടങ്ങിസ്വപ്നങ്ങള്‍  നിറമേകുന്ന പ്രായത്തില്‍ അവള്‍ ഒറ്റയ്കിരിക്കാനും  ചിത്രം വരയ്ക്കാനും   ഏറെ സമയം കണ്ടത്തി. എന്തുകൊണ്ടോ പ്രണയത്തോട് അവൾക്ക് ഒരു അകൽച്ചയായിരുന്നു. അല്ല, ഒരു തരം പേടിതന്റെ വേണ്ടപ്പെട്ടവരില്‍ നിന്നും പ്രണയം തന്നെ അകറ്റും എന്ന് അവള്‍ വിശ്വസിച്ചിരുന്നു. പതുക്കെ പതുക്കെ മോഹവലയത്തില്‍ കുടുക്കിഅവസാനം  ഹൃദയം പറിച്ചു കൊണ്ടുപോകുന്ന വേദന മാത്രം  ബാക്കിയാക്കി പോകുന്ന പ്രണയം.... അതൊരു കരിവണ്ടിന്‍ മൂളല്‍ പോലെ  അവളുടെ ചുറ്റും പാറി പറക്കവേ ഒരിക്കല്‍ പോലും  പൂക്കളുടെ കുപ്പായം അണിയാന്‍ അവള്‍ ശ്രമിച്ചില്ല. ഒരു ചിത്രശലഭം പോലെ പാറിപ്പറന്ന് വാനിലൂടെ ഉളിയിടാൻ മനസ്സ് കൊതിക്കുമ്പോഴൊക്കെ, പ്രിയ തോഴി നാദിയയുടെ കണ്ണുനീര്‍ തന്നിലെക്ക് പടര്‍ന്നു കയറുന്ന പോലെ ശാലുനു തോന്നും. പാവം നാദിയ.. അവളുടെ പ്രണയവും, തകര്‍ച്ചയും!! എത്രയോ തവണ അവളോട് പറഞ്ഞതാണ്‌ വേണ്ട വേണ്ടാ എന്ന്. പക്ഷേ അവള്‍ കേട്ടില്ല. ഒടുക്കം അവളുടെ ഉപ്പയുടെ ആകസ്മികമായ മരണം കാരണം നേരത്തേ അവള്‍ക്കു കല്യാണാലോചന തുടങ്ങിയപ്പോൾ മുജീബിനോട് അവളുടെ വീട്ടില്‍ ചെന്ന് കാര്യങ്ങള്‍  സംസാരിക്കാന്‍ എല്ലാവരും കൂടെയാണ്‌ പറഞ്ഞത്. അവളെ അത്രക്ക് വിഷണ്ണയായി കാണാന്‍ ആര്‍ക്കും ആഗ്രഹമില്ലായിരുന്നു. പക്ഷെ, അവന്‍  മനസ്സുകൊണ്ട്  കല്യാണത്തിനു റെഡി ആയിട്ടില്ല എന്ന് പറഞ്ഞപ്പോൾ.. അവളുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍.. അതെല്ലാം  ശാലുവിനെ പ്രണയത്തിന്റെ  എതിരാളിയാക്കി.



ഒറ്റമോളെങ്കിലും  കേശവമേനോന്‍ നേരത്തേ തന്നെ ശാലുവിനു ആലോചന തുടങ്ങിയിരുന്നു. അങ്ങിനെ  ഡിഗ്രി ഫൈനല്‍ കഴിയും മുന്‍പേ  വീട്ടുകാര്‍ ശാലുവിനു അനുയോജ്യനായ ചെറുക്കനെ കണ്ടെത്തിരമേശിന്‌ ബോംബയിലാണ് ജോലിബിസ്സിനസ്സുകാരന്‍. രമേശിനെ ഏട്ടന്മാർക്കൊക്കെ വളരെ  ഇഷ്ടമായികാരണം വേറൊന്നുമല്ല  രമേഷിന്റെ വാചകമടി തന്നെ. എട്ടന്മാരെ അയാൾ കൈയ്യിലെടുത്തിരുന്നുവിവാഹശേഷം ശാലുവുമൊത്ത് രമേശ്‌ ബോംബയ്ക്ക് പറന്നു. അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ശാലുവും, സംസാരം തുടങ്ങിയാല്‍ അത് നിര്‍ത്താന്‍  മടിയുള്ള രമേഷും!! ഒത്തിരി  കഷ്ടപ്പെട്ടു ശാലു അവനുമായി  അഡ്ജസ്റ്റ് ചെയ്യാന്‍.

പാര്‍ട്ടികളും ബിസിനസ് ടൂറുകളും  രമേശിന്റെ  വീക്നെസ്സുകള്‍  ആയിരുന്നു. നാട്ടിലെ തൊടികളെയും , പച്ചപ്പുകളേയും, അമ്പലങ്ങളെയും സ്നേഹിച്ചിരുന്ന  ശാലുവിനു  ചിത്രം വരയ്ക്കല്‍ മാത്രമായിരുന്നു ആകെയുള്ള ഹോബി. പാർട്ടികളില്‍  രമേശ്‌ അവളെയും കൂടെ കൊണ്ട് പോയിരുന്നുരമേഷിന്റെ കൂട്ടുകാരന്‍  മോഹിത് - ക്ലബ്ബിന്റെ മാനേജര്‍ - അവന്‍ ശാലുവിനെ പലപ്പോഴും വീക്ഷിച്ചിരുന്നത്  സ്കാനിംഗ്‌ മെഷീന്‍ പോലും തോല്‍കും വിധമായിരുന്നു. അറപ്പാണ് അവള്‍ക്കു  തോന്നിയിരുന്നത്പലപ്പോഴും രമേശിനോട്  പരാതിപ്പെട്ടപ്പോളൊക്കെ  അവന്‍ പൊട്ടിച്ചിരിച്ചു

"ശാലു, അത് നിനക്ക് കിട്ടുന്ന അംഗീകാരമല്ലേനിന്റെ സൌന്ദര്യം  അവരൊന്നു ആസ്വദിച്ചാലെന്താ ? ഞാന്‍ എന്തായാലും ഹാപ്പിയാണ്എന്റെ പെണ്ണ് സുന്ദരിയാണല്ലോ“  - രമേശിന്റെ ഈ മറുപടി കേള്‍ക്കുമ്പോഴേ ശാലുവിനു ദേഷ്യം വരുംഅടക്കാനാവാത്ത കോപത്തോടെ അവൾ  തിരിഞ്ഞു കിടക്കും. അവന്റെ പൊട്ടിച്ചിരികൾ കാതിൽ മുഴങ്ങുന്നത് അവ്യക്തതയോടെ, മയക്കത്തിൽ അവൾ അറിയും.

നാളെ പ്രിയേച്ചിയെ വിളിക്കണം. പ്രിയേച്ചി, അവരാണ് ഈ വിരസതയാർന്ന ലോകത്തിൽ ആകെയുള്ളൊരു ആശ്വാസം. രമേശേട്ടന്റെ ബന്ധുവാണവര്‍. ഇവിടെ വിക്രോളി സ്റ്റേഷന്റെ അടുത്താണ്  താമസം. അവരോടാണ്  എല്ലാ സങ്കടവും,വിഷമങ്ങളും, പരാതിയും പറയുക. മിക്കവാറും രമേഷിന്റെ കൂടെ ശാലുവും അവിടെ പോകാറുണ്ട്. നല്ല സുന്ദരിയും വാചാലയുമുമായിരുന്നു അവർ. തൂവെള്ള നിറവും ആകർഷകത്വം നിറഞ്ഞ ചിരിയുംഅവരുടെ പെർസണാലിറ്റി കാണുമ്പോൾ അസൂയയോടെ നോക്കി നിന്നു പോകുംശാലുവിന്റെ പരാതികള്‍ കേൾക്കുമ്പോൾ മിക്കപ്പോഴും പ്രിയ രമേശിനെ ശകാരിക്കും.

 “എന്തിനാടാ അവളെ ഇഷ്ടമില്ലാതെ പാർട്ടിക്കൊക്കെ കൊണ്ടുപോകുന്നത്.“ -പ്രിയേച്ചി രമേശിനോട് വെറുതെ  കയര്‍ക്കും. മറുപടിയായി രമേശ് മെല്ലെ പുഞ്ചിരിക്കും. ഇതാണ് പതിവ്. ഇപ്പോള്‍ കുറേയായി ചേച്ചിടെ അടുത്തേക്ക് പോയിട്ട്. രമേശിന്റെ ഇടക്കിടെയുള്ള  ബിസിനസ്സ് ടൂര്‍ കാരണം എങ്ങോട്ടും പോകാന്‍ നേരം ഇല്ല. ഒറ്റയ്ക്ക് എവിടെയെങ്കിലും പോകുവാന്‍ മടിയുമാണ്കോളിംഗ് ബെല്ലിന്റെ കിളിനാദം ചിന്തകളില്‍ നിന്നും ഉണര്‍ത്തി. രമേശാകും എന്നു കരുതി ശാലിനി ഓടിപ്പോയി വാതില്‍ തുറന്നു. പക്ഷേ പ്രതീക്ഷിക്കാത്ത ഒരാളെയായിരുന്നു അവിടെ കണ്ടത്മോഹിത് !. 
രമേശ്‌ നഹി ഹേ?“
ജി നഹി.“.
അത് പറഞ്ഞവൾ വേഗം വാതില്‍ തഴുതിടുവാൻ ശ്രമിച്ചു.
ഹേ, ക്യാ  ഹുവ.. പേടിക്കേണ്ട ഞാൻ ഒന്നും ചെയ്യില്ല..“
ചാരുവാൻ ശ്രമിച്ച വാതിൽ തള്ളിത്തുറന്നു കൊണ്ടയാൾ ക്ഷണിക്കാത്ത അതിഥിയേപ്പോലെ അകത്തേയ്ക്ക് കയറി കസേരയിൽ ഉപവിഷ്ടനായി. ശാലുവിന്‌ തീരെയിഷ്ടമായില്ല അയാളുടെ പ്രവൃത്തി.
നെക്സ്റ്റ് വീക്ക്‌  ഒരു പാര്‍ട്ടി ഉണ്ട്. അതിനു ക്ഷണിക്കാന്‍ വന്നതാ.“- മോഹിത് ഒരു വഷളന്‍ ചിരിയോടെ പറഞ്ഞു. അവള്‍ക്കു എന്തോ അയാളൂടെ അതിക്രമിച്ചുള്ള ആഗമനവും, ചുഴിഞ്ഞ നോട്ടവും, ഇളിഭ്യതയാർന്ന ചിരിയും പിടിച്ചതേയില്ല. എന്തൊക്കെയോ തിരക്കുകള്‍ അഭിനയിച്ച് അവള്‍ പെട്ടന്ന് തന്നെ അവനെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ പ്രിയേച്ചിയുടെ അരികിലേക്ക് പോകുകയാണെന്ന് പറഞ്ഞ് തത്കാലം അവനെ ഒഴിവാക്കി.


എന്തായാലും വിക്രോളിക്ക് പോകുക തന്നെ. വേഗം പോയി മടങ്ങി വരണം. രാത്രി ആകുന്നതിനു മുൻപേ തിരിച്ചെത്തണം. നല്ല മഴക്കാർ കാണുന്നുണ്ട്. ശാലു ആകാശത്തിൽ വട്ടമിടുന്ന കറുത്ത മേഘങ്ങളെ നോക്കി ആത്മഗതം ചെയ്തു. ഇന്നു മിക്കതും മഴയുണ്ടാകും. ബോംബെയിൽ വന്നിട്ടിതുവരെ ഒരു മഴ നനയുവാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ആദ്യം കണ്ട ഓട്ടോയ്ക്കു കൈ നീട്ടി  ശാലിനി വേഗം ഓട്ടോയില്‍ കയറി.

ഭയ്യാ  വിക്രോളി സ്റ്റേഷന്‍..” - പതിയെ സീറ്റില്‍ ചാരി ഇരുന്നു . ചേച്ചി  ഉണ്ടാകുമോ, എന്തോവിളിച്ചിട്ടു  കിട്ടുന്നുമില്ല. ഊം.. നോക്കാം. മുന്‍ഭാഗം പൂട്ടിയിടും. ആളില്ലെങ്കിൽ തന്നെ വീടിന്റെ പിന്നിൽ  വര്‍ക്ക്‌ ഏരിയ സൈഡില്‍  ഒരു മേശയുണ്ട്അതില്‍ ചാവി ഉണ്ടാകും. പ്രിയേച്ചി മിക്കവാറും എവിടെയെങ്കിലും ഷോപ്പിങ്ങിനു പോയതാകും. കാത്തിരുന്നു നോക്കാം. അപ്പോഴേക്കും വരുമായിരിക്കും. കുറച്ചു നേരം അവരോടൊത്ത് ചിലവഴിച്ച് മനസ്സ് ഫ്രീയാക്കി എടുക്കാൻ മനസ്സ് വെമ്പൽ കൊണ്ടു.

ഓട്ടോക്കാരനു പൈസ കൊടുത്തവൾ  സ്റ്റേഷന്‍ സൈഡിലെ വഴിയിലുടെ വേഗത്തിൽ നടന്ന് ഫ്ലാറ്റിനു അടുത്ത് എത്തി. ഫ്ലാറ്റ് പൂട്ടി കിടക്കുകയാണ്‌.   ചാവി കിട്ടുമോ എന്ന് നോക്കാം. അവള്‍ വീടിന്റെ പിറകിലേക്ക്  ചാവി എടുക്കുവാൻ നടന്നുപിറകിലെ വാതില്‍ പാതി ചാരിയിട്ടേ ഉള്ളുഭാഗ്യം!! അപ്പോള്‍ ചേച്ചി ഉണ്ട്. സന്തോഷത്തോടെ അവള്‍ വേഗം അടുക്കള വഴി അകത്തേക്ക് നടന്നു. പ്രിയേച്ചിയുടെ റൂമിന്റെ വാതില്‍ ചാരിയിരിക്കുന്നു . ആരോ ഉള്ളപോലെ... അമര്‍ത്തിപ്പിടിച്ച ചിരികൾ. ശാലു തെല്ലൊന്നു മടിച്ചു. പിന്നെ പതുക്കെ വാതില്‍ തുറന്നു. ഒരു നിമിഷംഉള്ളിൽ കണ്ട കാഴ്ച..!!അവള്‍ക്ക്  ഭൂമി  കറങ്ങുന്ന പോലെ തോന്നി. കാല്‍ച്ചുവട്ടിലെ മണ്ണ്  ഒലിച്ചുപോകുന്ന പോലെ. രമേശേട്ടനും പ്രിയേച്ചിയും!!! അടുത്ത നിമിഷം.. ശാലിനി പിന്തിരിഞ്ഞു  വാതിലിനു നേരെ നടന്നുഅല്ല ഓടുകയായിരുന്നു അവൾ. ശബ്ദം കേട്ട് പിന്നാലെ വന്ന രമേശ്‌ കണ്ടത് ഓടിപോകുന്ന  ശാലിനിയെയാണ്‌.

മഴത്തുള്ളികൾ ഭൂമിയിലേക്കു ശക്തിയായി പതിച്ചു തുടങ്ങിയിരുന്നു. വെച്ച കാലടികൾ ഓരോന്നും വേച്ചു പോകുന്നത് പോലെയവൾക്കു തോന്നി. ഭൂമിയുടെ അഗാധതയിലേക്കു ആരോ പിടിച്ച് വലിക്കുന്നതു പോലെ... ഉള്ളില്‍ ഒരായിരം അഗ്നിപര്‍വതങ്ങൾ പൊട്ടിയൊഴുകിവരുന്നതു പോലെ. കാറ്റും മഴയും അവളൂടെ ദേഹത്ത് തിമിർത്ത് പെയ്യാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും അവളുടെ ഉള്ളിലെ ചൂട് കുറഞ്ഞില്ല. നനഞ്ഞു ഒട്ടിയ ദേഹവുമായി  എങ്ങോട്ടെന്നില്ലാതെ ശാലു നടന്നു.   പെട്ടന്ന് അവൾക്കരികില്‍ ഒരു കാര്‍ വന്നു നിന്നു.

"ഹേ വാട്ട്‌  ഹാപ്പെണ്ട് ? കം ഇന്‍സൈഡ്." മോഹിതിന്റെത് അധികാര പൂര്‍‌വ്വമുള്ള വിളിയായിരുന്നോ? ശാലിനി അറിയാതെ തന്നെ അവളൂടെ കാലുകൾ യാന്ത്രികമായി തുറന്നിട്ട ഡോറിലൂടെ റണ്ണിങ്ങ് ബോർഡിലേക്ക് തൊട്ടു. യാത്രയിലുടനീളം അയാൾ ചോദിച്ച ചോദ്യങ്ങളൊന്നും അവൾ കേട്ടില്ല. അവളുടെ ഉള്ളില്‍ പ്രതികാരം ഒരു അഗ്നി പോലെ തിളക്കുകയായിരുന്നു.കാര്‍ മോഹിതിന്റെ ഫ്ലാറ്റിനു മുന്പില്‍ ചെന്നു നിന്നു. അവന്റെ പിറകേ ജീവനറ്റ മനസ്സോടെ അവളും ഇറങ്ങി . മാറാൻ കൊടുത്ത വസ്ത്രം മാറോട് ചേർത്തവൾ ഒന്നും മിണ്ടാതെ  മുകളിൽ വട്ടമിടുന്ന പങ്കയില്‍ നോക്കി നിർന്നിമേഷയായി  നിവര്‍ന്നു കിടന്നു. പുറത്ത് മഴയുടെ ആരവം  പിന്നെയും ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നുആ രാത്രി  മഴ തോർന്നതേയില്ലഒപ്പം ശാലുവും.. അവള്‍  മാറുകയായിരുന്നു

ശാലിനിയുടെ  മാറ്റം  നിസംഗതയിലേക്ക്  ആയിരുന്നു .   ഒരു തരം മരവിപ്പ് .ആരോടും  മിണ്ടാതെ  , യാതൊരു  വികാരപ്രകടനങ്ങളും  ഇല്ലാതെ  ശാലിനി  ജനലും  ചാരി  നില്‍ക്കും. എന്താണ്  സംഭവിച്ചതെന്നുള്ള മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ അവള്‍ പകച്ചു. നിര്‍വികാരമായി  ശാലിനി അവരെ നോക്കും. ഒഴുകുന്ന പുഴയുടെ  കളകളാരവം  പൊടുന്നെനെ നിന്നാല്‍  എന്നപോലെ  ശാലിനിയുടെ ജീവിതത്തിലെ  നിറങ്ങളും ,ശബ്ദങ്ങളും  നിലച്ചു. ഒരുപക്ഷേ  പ്രതികാരം ചെയ്യാന്‍ വേണ്ടിയാവും  ശാലിനി  തന്റെ   ഇഷ്ടത്തിന്  വിരുദ്ധമായി  മോഹിത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയത് . വേണ്ടിയാവും എന്നല്ല. ആയിരുന്നു എന്ന് തന്നെ അവളില്‍ നിന്നും മനസ്സിലാക്കിയത്. പക്ഷെ, പിന്നീട് ആ പ്രവൃത്തി അവളെ വല്ലാതെ ഡിപ്രെസ്ഡ് ആക്കി. സ്വന്തം സത്വം പണയപ്പെടുത്തിയ പോലെ!! അതായിരുന്നു അവളുടെ പ്രശ്നങ്ങള്‍ക്ക് കാരണം...


എല്ലാ കേസിനു താഴെയും കേസിന്റെ ഗതിസ്വയം കണ്ടെത്തിയ ചില അഭിപ്രായങ്ങള്‍, അങ്ങിനെ ചിലതൊക്കെ കുറുച്ചിടാറുണ്ട് . പക്ഷെ, ഈ കേസിൽ എന്തുകൊണ്ടാണോ ഞാന്‍  അത് മറന്നത്!! പാര്‍വതിയാന്റിയാണ് ശാലുവിനെ എന്റെയടുത്തേക്കയച്ചിരുന്നത്നിർവികാരതയോടെ, ആരോടും മിണ്ടാതെ, വാശി പിടിച്ചിരുന്ന ശാലുവിനെ  മാറ്റീ ഇന്നത്തെയവസ്ഥയിലെത്തിക്കാൻ എത്രത്തോളം പാടുപെട്ടിരുന്നുവന്ന് ഇന്നും ഓര്‍ക്കുന്നുമനസ്സിലെ അവസാനത്തെ  രഹസ്യവും പറഞ്ഞു തീർന്ന ആ നിമിഷം... ശാലു പൊട്ടിപൊട്ടികരയുകയായിരുന്നു. ഒരുപാടു മാസങ്ങള്‍ക്ക് ശേഷമായിരുന്നു ആ മിഴികൾ നിറഞ്ഞൊഴുകിയത്. അത് അങ്ങിനെയാണ് . ചിലര്‍ക്ക്  ഇതുപോലെ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയില്‍, ഒരുതരം ഭ്രാന്തമായ ചിന്താഗതിയാകും. പലപ്പോഴും  സ്വജീവിതം തന്നെ നശിപ്പിക്കും. പിന്നീട്  ഒരുതരം നിസംഗത. ആരോടും മിണ്ടാതെ മൂകമായി ഇരിക്കും. ശാലുവിന്റെ കേസും അതായിരുന്നു. ഒത്തിരി സംസാരിച്ച ശേഷം അവളെ  ഹിപ്നോട്ടിസ്സ് ചെയ്താണ് അവളിലേക്ക്‌  ആത്മവിശ്വാസം ചെലുത്താനായത്. വിശ്വാസം  തകരുമ്പോള്‍  ഉണ്ടാകുന്ന  തകര്‍ച്ച  നേരിടാന്‍  പലപ്പോഴും സാധിക്കില്ല .ജീവിതത്തിന്റെ  ഒഴുക്കിനെതിരെ  പോരാടാന്‍  മനസ്സിന്റെ ശക്തി തന്നെ വേണം .നമ്മളാല്‍  ആവുന്ന വിധം  അവരെ സ്വന്തം മനസ്സിന്റെ ശക്തി തിരിച്ചു എടുക്കാന്‍ സഹായിക്കുക. അതേ നമുക്ക് കഴിയൂ.. ഏതാണ്ട് അഞ്ച് മണിക്കൂറോളം എടുത്ത ആദ്യ  ദിവസത്തെ സിറ്റിംഗ്!! അങ്ങിനെ ഏതാണ്ട്  അഞ്ചോളം സിറ്റിംഗ്  വേണ്ടി വന്നു ശാലുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു. ശാലുവിപ്പോള്‍ വേറെ വിവാഹം ഒക്കെ  കഴിച്ചു കുഞ്ഞുങ്ങളുമായി സന്തോഷവതിയായി  ജീവിക്കുന്നു.


കൺപോളകൾ തൂങ്ങിത്തുടങ്ങിയിരിക്കുന്നു. ഡയറി അടച്ചു വെച്ചു. നാളെ ഇനി ആരാണാവോ വരുന്നത്. പുറത്ത് മഴ ചാറുന്നുണ്ട്. പണ്ടുള്ളവര്‍ പറയുന്ന പോലെ ശുഭ കാര്യങ്ങള്‍  ചെയ്യാന്‍ തീരുമാനം എടുത്ത കാരണമാകും  ഇപ്പോള്‍  ഈ മഴ..!


Friday 3 September 2010

ഒരു വാക്ക് മിണ്ടാതെ

കണ്ടിട്ടും  കണ്ടില്ലെന്ന ഭാവം
വിളിച്ചിട്ടും  കേള്‍ക്കാത്ത ഭാവം
ഏറെ മോഹിച്ചു നിന്‍ സ്വരം കാതില്‍ അലയടിക്കുവാൻ
കാതോര്‍ത്തു ചെവി വട്ടം പിടിക്കവേ
   അലയടിച്ചത് പാഴ്വാക്കുകള്‍ മാത്രം..
വാക്കുകളാല്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചിരുന്ന നിന്‍-
   മൊഴികൾ എന്നില്‍ നിറക്കുന്നത്
വെറുപ്പിന്‍ തീരത്ത് ഇഴയുന്ന പുഴുക്കളെ മാത്രം..
കീറിയിട്ട ഓര്‍മ്മകള്‍ നേരിയ ചാരനിറം പൂണ്ടവേ..
വലിച്ചു നീട്ടിയ കച്ചി തുരുമ്പ് പോലും ദ്രവിച്ച നിമിഷം!!
പിടിവള്ളിയ്ക്കായി നീട്ടിയ എന്‍ കരം കവരേണ്ട നേരം..
കൈകളില്‍ അഴുക്കു പടരും എന്ന് നീ ചൊന്ന നേരം..
മിഴിനീരു പോലും ഒഴുകാന്‍ മടിച്ചുവല്ലോ..!!
കുത്തി മലര്‍ത്തിയിട്ട നെഞ്ചകം ഉഴുതുവാന്‍ കാണിച്ച ശുഷ്കാന്തി
എന്നിലെ ആത്മാവിനെ തലോടാന്‍ നീ കാണിച്ചിരുന്നുവെങ്കിലോ ?
മോഹിക്കാന്‍ ഒന്നുമില്ലെന്നു അറിയാമെങ്കിലും; 
   മോഹിക്കാനേറെ കൊതിയുണ്ടെനിക്ക്..
മെല്ലെ വീശിയ കാറ്റിനെ പോലും നീ തടുത്തു നിര്‍ത്തിയ നേരം
അറിഞ്ഞീലാ; അതിന്‍ പിറകില്‍  ഒളിച്ചിരുന്ന കൊടുങ്കാറ്റിനെ.. 
പുഞ്ചിരിക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന കറുത്ത വലയങ്ങള്‍                       
പലപ്പോഴും അറിയുന്നീലാ നാം ഈ ജീവിത സത്യം!!

Saturday 28 August 2010

അതിഥി

അവന്‍ ഏകാന്തതയെ ഒരുപാടു ഇഷ്ടപ്പെട്ടിരുന്നു .അവന്റെ ലോകത്ത്  അവന്‍ മാത്രം....   മറ്റാരും ആ ലോകത്തേക്ക് വരുന്നത് അവന് ഒട്ടും ഇഷ്ടമായിരുന്നില്ല!! നാല് ചുമരുകള്‍ക്കിടയില്‍  മാത്രമായവന്‍ ഒതുങ്ങി കൂടി .മഴയും  വെയിലും മാറി മാറി വന്നുവെങ്കിലും  അവന്റെ ഏകാന്തത  അവനെ വിട്ടു പോയില്ല.. അല്ല, അവന്‍ അതിനെ വിട്ടു പിരിഞ്ഞില്ല എന്നതാണ് സത്യം .

നല്ല കാറ്റും മഴയുമുള്ള  ഒരു ദിവസം ... നേരത്തേ വാതിലടച്ച് ഉമ്മറത്തെ മുറിയിലെ സോഫയില്‍ , കറങ്ങുന്ന ഫാനിനെയും നോക്കി, എന്തൊക്കെയോ അലോചിച്ച് കൊണ്ട്  കിടക്കുകയായിരുന്നു അവന്‍.. പെട്ടന്നാണ്   വാതിലില്‍ ഒരു മുട്ട് കേട്ടത് .അത് പിന്നെ  തുടരെ തുടരെ ആയി .ഒരീച്ച പോലും കടന്നു വരാന്‍ ഇഷ്ടപെടാത്ത തന്റെ  ലോകത്ത് ആര്   എന്ന ചോദ്യവുമായി  അവന്‍ വാതില്‍ തുറന്നു .അപ്പോഴാണ്  നനഞ്ഞു കുതിര്‍ന്ന  അവളെ കണ്ടത് !


തണുത്തു   വിറയക്കുന്നുണ്ടായിരുന്നു അവള്‍ ‍..  അവന്‍  എന്തെങ്കിലും    ആരായും     മുന്‍പ് അവള്‍ അകത്തേക്ക് കയറി,  അവനിലേക്ക്‌ ചേര്‍ന്നു നിന്നു.  ആ മുഖത്തെ  'നിസ്സഹായത'   അവനെ അവളിലേക്ക്‌ അടുപ്പിച്ചു ..........
അങ്ങിനെ ആ അതിഥി  അവന്റെ  ജീവിതത്തിന്റെ ഭാഗമായി!! അവളുടെ കുറുമ്പുകള്‍  അവന്റെ ജീവിതത്തിന് വീണ്ടും  നിറങ്ങള്‍  നല്‍കി!!! അവന്റെ ഏകാന്ത ലോകത്ത് അവള്‍ അവന് കൂട്ടായി ...അവര്‍ ഇരുവരും മാത്രമുള്ളൊരു കൊച്ചുലോകം !!!!
അവന്‍ അവളെ  കിങ്ങിണി എന്ന് പേരിട്ടു വിളിച്ചു.. മ്യാവു, മ്യാവു.....  അവള്‍ അവന്റെ കാലില്‍ ഉരുമ്മി നിന്നു .  അവന്റെ സ്വന്തം 'കിങ്ങിണി പൂച്ച'!!!. 

Sunday 22 August 2010

.ഇത്തവണയും ഓണം നമ്മുക്ക് വേണ്ടി സ്പോണ്‍സര്‍ ചെയുന്നത് തമിഴ് നാട് തന്നെ

ഓണം കുട്ടികളെ  സംബന്ധിച്ചു പരീക്ഷ കഴിഞ്ഞുള്ള  ദിവസങ്ങളായതിനാല്‍ അവരാണ് ശരിക്കും  ഓണത്തിന്റെ വരവിൽ  സന്തോഷിക്കുന്നത്.  മുക്കുറ്റിയും തുമ്പപ്പൂവും തേടി നടന്ന ബാല്യം ഇന്ന് ഓര്‍മ്മകളില്‍ മാത്രം.
ഓണം  ഇപ്പോഴും  എല്ലാവര്‍ക്കും പ്രിയങ്കരമാണ്. ഒത്തിരി കച്ചവടീകരിച്ചു മട്ടിലും ഭാവത്തിലും  ലാളിത്യം മാറിയാണ്  ഓണം നമുക്ക് മുൻപിൽ ഇപ്പോൾ എത്തുന്നത്.  എന്നാലും  ഓണത്തിന്റെ   പത്തു ദിവസം പോകുന്നത്  അറിയില്ല.  ഒഴിവു ദിവസങ്ങള്‍ മൊത്തം ഉത്സവം പോലെ കൊണ്ടാടാന്‍ സാധിക്കുന്നത് ഓണത്തിന് മാത്രം സ്വന്തം. വള്ളംകളി, തുമ്പി തുള്ളല്‍ , തിരുവാതിരകളി, കുമ്മാട്ടി, പുലിക്കളി, ഓണത്തല്ല്, തലമപ്പപന്ത് കളി  എന്നിങ്ങനെ പലതരം കളികളും കലകളുമായി ബന്ധപ്പെട്ടൊരു  ആഘോഷം വേറെയില്ല.  പൂക്കളും, തുമ്പികളും, കൊയ്ത്ത് കഴിഞ്ഞ നെല്‍ പാടങ്ങളും എല്ലാം ഓണത്തിന്റെ മാത്രം പ്രത്യേകത.  വീട്ടുമുറ്റത്ത്‌ വയ്ക്കോല്‍ കൂനകള്‍ നിറയുമ്പോള്‍ അവയ്ക്ക് മുകളിലുടെ പറക്കുന്ന തുമ്പികളെ  പിടിക്കാന്‍  ഞാനും എന്റെ അനിയനും  തമ്മില്‍ ഒരു  മത്സരമാണ്‌.  തുമ്പിയെ പടിച്ചു കല്ലെടുക്കല്‍, വാലിൽ നൂലു കെട്ടി പറപ്പിക്കൽ അങ്ങിനെ ഓരോ..  ഇന്നിപ്പോള്‍  തുമ്പിയുമില്ല; മണ്ണും ഇല്ല എന്ന മട്ടാണ്. തറവാട്ടില്‍ എല്ലാവരും   ഓണത്തിന് എത്തുമ്പോള്‍ ഞങ്ങള്‍ കുട്ടിപട്ടാളം ‘തലമ പന്ത്‘  കളിക്കാന്‍ പുറപ്പെടും. വീട്ടില്‍  മുഴുവനുംആണ്‍കുട്ടികള്‍  ആണ്. അപ്പോള്‍ അവരുടെ കൂടെ കൂട്ടണം എങ്കില്‍ പന്ത് കളിയ്ക്കാന്‍ ചെല്ലണം. തലമ  തൃശൂര്‍ ജില്ലയില്‍  ചേലക്കരയില്‍  മാത്രമുള്ള കളിയാണ്‌.  ഇപ്പോള്‍ ചിലയിടത് ഒക്കെ  ഉണ്ടെങ്കിലും  ഞങ്ങളുടെ  നാട്ടില്‍  ഉള്ള കളിയില്‍  നിന്നും വ്യത്യസ്തമാണ് മറ്റിടങ്ങളിൽ.  കൈ കൊണ്ടും കാൽ കൊണ്ടുമാണ് ഈ കളി കളിക്കുക. തോല്‍ പന്താണ്  ഉപയോഗിക്കുന്നത്.  ചോറ് നിക്കീയ ചകിരി മൃഗത്തോലില്‍  പൊതിഞ്ഞാണ്  പന്ത് ഉണ്ടാക്കുന്നത്. ഏഴു പേരുള്ള ടീം ആണ്  കളിയ്ക്കാന്‍ ഇറങ്ങുക.  തലമ, ഒറ്റ , എരട, തോടമ, പിടിചാന്‍, കാക്കൂടി,  ഒടി തുടങ്ങിയ  ഏഴു ഘട്ടങ്ങള്‍  കടന്നാണു കളി നടക്കുക. കൊച്ചിരാജാവ്  വഴിയാണ് ഈ കളി ഇവിടെ എത്തിയത് എന്നാണു പഴമക്കാര്‍ പറയുന്നത്. വാശിയേറിയ കളിയായതോടെ ഇപ്പോള്‍ ട്രോഫി  ഒക്കെ കൊടുക്കുന്നുണ്ട്.  ഓണം; ഇതുപോലുള്ള  പലതരം കളികളും കൂടേ ചേര്‍ന്നത് ആണല്ലോ. കുട്ടികളില്‍  ഓണത്തിന്റെ  മഹത്വം എത്രത്തോളം എത്തുന്നുണ്ട്  എന്ന് അറിയില്ല.  എന്നാലും പഴയ ആചാരങ്ങളും, അനുഷ്ഠാനങ്ങളും പകര്‍ന്നു നല്‍കേണ്ടത്  നമ്മള്‍ മുതിർന്നവർ തന്നെ.


ഇന്നിപ്പോള്‍തമിഴ് നാട്ടില്‍  നിന്നും പൂക്കള്‍ വരുന്നതിനാലാണല്ലോ നമ്മുടെ നാട്ടില്‍ ഓണം ആഘോഷിക്കാന്‍ സാധിക്കുന്നത്‌. കേരളത്തിന്റെ ഈ ദേശിയ ഉത്സവം  സ്പോണ്‍സര്‍ ചെയുന്നത് തമിഴ്നാടാണിപ്പോൾ.  ഈ പരിപാടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്  ഈ കമ്പനി, ആ കമ്പനി എന്നൊക്കെ പറയുന്നതു പോലെ  പച്ചക്കറികളും പൂക്കളും;  ഇനി ഇപ്പൊ കോഴി വേണമെങ്കില്‍, (കണ്ണൂര്‍ സൈഡിലൊക്കേ  ഓണത്തിന് കോഴിക്കറി വേണമല്ലോ!!)  അതു നമുക്ക് നിർലോഭം വിതരണം ചെയ്യുന്ന തമിഴ്നാടിനാണു ഇത്തവണയും  ഓണം നമുക്ക് വേണ്ടി സ്പോണ്‍സര്‍ ചെയ്യുവനുള്ള ഭാഗ്യം കിട്ടിയിരിക്കുന്നത് !!  ഒരു കിറ്റ്‌ പൂ കിട്ടണമെങ്കില്‍ അമ്പതു രൂപ  കൊടുക്കണം.  അതില്‍ അധികവും  ചെണ്ടുമല്ലി,  വാടാമല്ലി ഒക്കെയാണ്.  നാടന്‍ പൂക്കളൊക്കെ  ദുബായിക്ക്  പോയോ?? അതോ അമേരിക്കയിലേയ്ക്കോ??  അവിടൊക്കെയല്ലെ ഇപ്പോൾ ഓണം തകൃതിയായി   നടക്കുന്നത്.

ഇവിടെ തൃശ്ശൂരിലെ ഓണം പറയാം..
KTDC  ഓണം ഈ കൊല്ലവും ഉണ്ട് കേട്ടോ.  പായസമേള    റെഡിയായി.(ചിത്രങ്ങള്‍  ഫോട്ടോ ബ്ലോഗിലുണ്ട്  ഓണത്തിരക്കും,പായസ  മേളയും )  തേക്കിന്‍കാട്‌  മൊത്തം  പൂകച്ചവടക്കാര്‍  ഏറ്റെടുത്തു.  (ഇന്ത്യാവിഷന്‍  നികേഷ് കുമാർ പറയുന്നപോലെ) മാവേലി സ്റ്റോറുകൾ, സപ്ലൈകോകൾ ഇത്യാദി എല്ലാ വിഭാഗക്കാരും ന്യായവിലയിൽ പലചരക്കുകൾ വിതരണത്തിനു സജ്ജമായി മത്സരിച്ച് ഓണവിപണിയിൽ ഒരുങ്ങിഎത്തിയിട്ടുണ്ട്.  സ്ഥലം ഗവണ്മെന്റ്  മോഡല്‍ ഗേള്‍സ്‌  സ്കൂൾ.  സത്യത്തില്‍ ഇപ്പോൾ ഇതുപോലുള്ള  വിപണികള്‍ കാണുമ്പോളാണ് ഓണംദിനങ്ങൾ ആഗതമായിയെന്നത്  ശരിക്കും ഫീല്‍ ചെയുന്നത്.  തൃക്കാക്കരപ്പനെ ഒന്നു കാണേണ്ടതു തന്നെ!!  ഓടിലും ,മരത്തിലുമൊക്കെയുള്ള ഓണത്തപ്പന്മാർ  വിപണിയില്‍ സുലഭമായി എത്തിയിട്ടുണ്ട്.  ഒട്ടുമിക്ക തൃശൂരിലെ ഹോട്ടലുകളും വിപുലമായ ഓണസദ്യ വാഗ്ദാനം ചെയ്ത് തയ്യാറായിട്ടുണ്ട്.  പിന്നെ വസ്ത്രവ്യാപാരസ്ഥാപനങ്ങൾ;  മനം കവരുന്ന ഇളവുകളും   കൊതിപ്പിക്കുന്ന പരസ്യങ്ങളുമായി ജനഹൃദയങ്ങളെ ആകർഷകമാക്കുന്നു.  പുരുഷജനങ്ങളുടെ പോക്കറ്റ്‌ ഭാരം കുറക്കാന്‍  ഭാര്യമാരുടെ സഹായിയായി ഇത്തരം വമ്പിച്ച റിഡക്ഷൻ സെയിലിൽ വിതരണം ചെയ്യുന്നത്; പലപ്പോഴും ഒട്ടും നിലവാരമില്ലാത്ത വസ്ത്രങ്ങള്‍  ആയിരിക്കും.  ഇനി അപ്പോള്‍ പത്രങ്ങളിലൂടെ  നോക്കിയാലോ?  പരസ്യങ്ങളുടെ മറ്റൊരു മായാലോകം.  വീട്ടില്‍ നന്നായി ഓടുന്ന ടീ വീ, ഫ്രിഡ്ജ്  തുടങ്ങിയ  ഉപകരണങ്ങള്‍; എന്തിനു അടുപ്പ് പോലും പോയി മാറ്റി വാങ്ങാന്‍ തോന്നും. അത്രയ്ക്ക് പരസ്യങ്ങള്‍  സ്വാധീനിക്കുന്നുണ്ട് ഓണക്കാലങ്ങളിൽ ജനങ്ങളെ..!!

പൂക്കള മത്സരങ്ങള്‍ അരങ്ങു തകര്‍ക്കുന്നുണ്ട്. ലുലുവില്‍ ഏറ്റവും വലിയ പൂക്കളം ഒരുക്കിയത് വാര്‍ത്തയില്‍ വന്നത്  കഴിഞ്ഞ ദിവസങ്ങളിലാണല്ലോ. സ്കൂളുകളിലും ഇപ്പോൾ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തുന്നത് കൊണ്ട് കുട്ടികള്‍ക്ക് ഓണത്തിനെ കുറിച്ച് കൂടുതൽ അറിവ് ലഭിക്കുന്നുണ്ട്.  പല വിദ്യാലയങ്ങളും ഇപ്പോളിതൊരു  അഭിമാന പ്രശ്നം പോലെയാണു നടത്തുന്നത്.  മോന്റെ L KG  ക്ലാസ്സില്‍  പൂക്കളമത്സരം ആയിരുന്നു.  എല്ലാകുട്ടികളും ഒറ്റയ്ക്ക് പൂ ഇടണം. എന്തായാലും മോന് കിട്ടി ഒന്നാം സ്ഥാനം..!!  പൂക്കള്‍  വാങ്ങി  കൊടുത്തതില്‍  പകുതിയും അവന്‍ തിരിച്ചു കൊണ്ട് വന്നപ്പോള്‍;  എന്തു രൂപത്തിലായിരിക്കും പൂക്കളം (പൂക്കൊളം) എന്ന്  വിചാരിച്ചിരുന്നു.  ചെന്നപ്പോള്‍  സമ്മാനം കിട്ടിയിരിക്കുന്നു.  സന്തോഷമായി കെട്ടോ. എന്നാലും പിള്ളാര്‌ പാവം  ഒറ്റയ്ക് ഇട്ടതല്ലേ;  ഒരുകണക്കിന് എല്ലാവരും  വിജയികള്‍ തന്നെ.  മൂത്തവന്റെ സ്കൂളിൽ  ആഘോഷം  രക്ഷിതാക്കൾ കൂടി പങ്കെടുത്തു കൊണ്ടാണു. അവരുടെ കലാപരിപാടികളാണു  മക്കള്‍ക്ക്‌ വേണ്ടി. നാടകം, ഡാന്‍സ് എന്നൊക്കെ പറഞ്ഞു ഒന്നു രണ്ടു വർഷമൊക്കെ പങ്കെടുത്തു.  ഇപ്പോള്‍ പുതിയ ആളുകൾക്ക്  ഒഴിഞ്ഞു മാറി കൊടുത്തു.  പുലിക്കളി, കുമ്മാട്ടി ഒക്കെ സ്കൂളില്‍  ഉണ്ടാകാറുണ്ട്.  അതും ഒരു രസം !!

തൃശൂര്‍ പുലിക്കളി പ്രസിദ്ധം ആണല്ലോ.  പുലികള്‍ക്കു പ്രതിഫലം കൂട്ടണമെന്നും പറഞ്ഞു  നിലവിളിയാണ്.  എന്തായാലും ഇത്തവണ  സമ്മാന തുക കൂട്ടാം എന്ന് മേയര്‍  വാഗ്ദാനം ചെയ്തിരിക്കുന്നു.  അതുകൊണ്ട് തന്നെ പുലിക്കളിക്കാർ സന്തോഷത്തിലാണ്. പുലിക്കളി പിരിവും നടക്കുന്നു. എന്തൊക്കെ പറഞ്ഞാലും  നാലാം ഓണം തൃശൂര്‍ നിവാസികള്‍ക്ക്  അത്യന്തം സന്തോഷമേകുന്ന ദിവസമാണ്. അരമണി കുലുക്കി വരുന്ന പുലികളും, അവരുടെ അലര്‍ച്ചയും കൊണ്ട് മുഖരിതമായി ത്രിശ്ശൂർ നഗരവും നഗരവാസികളും ആഹ്ലാദതിമിർപ്പിൽ നിറയും.   ഓരോ തവണയും വീറും വാശിയുമുള്ള പുലിക്കൂട്ടങ്ങൾ ഇറങ്ങുന്നുണ്ട്.  ഇതൊക്കെയെങ്കിലും ഈ തവണത്തേ പ്രധാന വിശേഷം സദ്യയേക്കുറിച്ചുള്ളതാണ്. തൃശ്ശൂരില്‍ കണ്ണന്‍ സ്വാമി എന്നൊരു വിദ്വാൻ സദ്യക്കായി മാത്രം ഒരു “സൂപ്പര്‍ മാര്‍ക്കറ്റ്‌ " തുടങ്ങിയിരിക്കുന്നുവത്രെ !!  അപ്പോള്‍ ഓണത്തിനു തൃശൂര്‍ക്കാര്‍ക്ക് സദ്യയ്ക്ക് ഒരു ക്ഷാമവും ഉണ്ടാകില്ല എന്ന് ചുരുക്കം. പായസം,കാളന്‍, ഓലന്‍  തുടങ്ങി ഇത്യാദി എല്ലാ  വിഭവങ്ങളും സെലെക്ട് ചെയ്ത് വേണ്ടത് നമ്മുക്ക് വാങ്ങാം !!  നേരത്തേ  ബുക്ക്‌ ചെയ്തിട്ടില്ല എന്ന പ്രശ്നമൊന്നും വരുന്നില്ല.  എത്രയാവശ്യവും നിറവേറ്റി കൊടുക്കുമത്രേ !!  അപ്പോ ഇനി;  അതിഥി ദേവോ ഭവ: എന്ന വാചകം സത്യം ആക്കാം ഓരോ തൃശൂര്‍ക്കാരനും..:)

ഓണം; മഹാബലിത്തമ്പുരാൻ  ഭരിച്ച  ആ മനോഹരമായ നിമിഷങ്ങള്‍, അതെല്ലാം ഇനി സ്വപ്നങ്ങളിൽ മാത്രം.  ഹര്‍ത്താലും, ലഹളകളും  നിറഞ്ഞു  നമ്മുടെ നാട്ടില്‍ നല്ല ഒരു  വികസനം പോലും ഇല്ല.  ആകെ;  “ഓണത്തിന് ഇടയ്ക്കു പുട്ടുകച്ചവടം“  കാസറ്റ് മാത്രം മുടങ്ങാതെ എല്ലാ കൊല്ലവും വരുന്നുണ്ട്.  പൂക്കളും, പച്ചക്കറികളും എല്ലാം നമ്മുടെ നാട്ടില്‍ നിന്നു തന്നെ  കിട്ടുമോ?  അങ്ങിനൊരു ഓണം നമുക്ക് സ്വപ്നം  കാണാം.  മുല്ലപ്പൂവും  സെറ്റുമുണ്ടും പാലക്കാമാലയും അണിഞ്ഞു  അമ്പലത്തില്‍ പോയി വരുന്ന മലയാളീ മങ്കകള്‍  അവരാണ്  ഓണത്തിന്റെ ഒരു സൗന്ദര്യം.  അതെങ്കിലും അന്യം നിന്നു പോവാതെ നമുക്കു കാത്തുസൂക്ഷിക്കാം.  ഏല്ലാവര്‍ക്കും എന്റെയും കുടുംബാഗംങ്ങളൂടേയും  നന്മ നിറഞ്ഞൊരു ഓണം ആശംസിക്കുന്നു

Sunday 15 August 2010

ഭൂമദ്ധ്യരേഖ ക്രോസിംഗ് ആഘോഷം

ഭൂമദ്ധ്യരേഖ ക്രോസിംഗ് ആഘോഷം. ഇത്  എന്താണെന്ന് എത്ര പേര്‍ക്ക് അറിയും എന്നെനിക്കറിയില്ല.  പണ്ട് സ്കൂളില്‍ നമ്മള്‍ പഠിച്ചിട്ടുണ്ട് ഭൂമദ്ധ്യരേഖയെ കുറിച്ച് അല്ലെ ?  അപ്പോള്‍  അതിനെ കുറിച്ച്  പറഞ്ഞു സമയം  കളയുന്നില്ല.  നേരെ കാര്യത്തിലേക്ക്  കടക്കാം.

നെപ്റ്റ്യൂൺ   രാജാവിനെ  ആണ് കടലിന്റെ ദേവനായി കരുതുന്നത്.  രാജാവിന്റെ മകളായി മത്സ്യകന്യകയും.  കടലിന്റെ  ഓരോ താളവും ദേവന്റെ  ഇഷ്ടമനുസരിച്ചാണ്  എന്നാണ്  വിശ്വാസം.  കടലിലെ ജീവജാലങ്ങളെ സംരക്ഷിക്കേണ്ട  ചുമതല ദേവനില്‍  നിക്ഷിപ്തമായതിനാല്‍  ഭൂമദ്ധ്യരേഖ  മുറിച്ചു കടക്കുമ്പോള്‍  അദേഹത്തിന്റെ  അനുമതി വാങ്ങിയിരിക്കണം എന്നൊരു വിശ്വാസം സെയിലെർസിന്റെ ഇടയിലുണ്ട്.  ആദ്യമായി  ഭൂമദ്ധ്യരേഖ കടക്കുമ്പോള്‍  നെപ്റ്റ്യൂൺ ദേവന്റെ അനുവാദം ഇല്ലാതെ കടന്നാല്‍ തടവുകാരായി  പിടിച്ചു കൊണ്ട് പോകും. അവര്‍ക്കുള്ള ശിക്ഷ  രാജാവ്‌ തീരുമാനിക്കും.  ആയതിന്റെ പ്രതീകാത്മകമായി  കപ്പലില്‍  ഇതുപോലെ  ആഘോഷിക്കാറുണ്ട്.  ഇതുപോലെ ഞങ്ങളുടെ ഷിപ്പില്‍  ഉണ്ടായ 'ഭൂമദ്ധ്യരേഖ  മുറിച്ചു കടക്കല്‍  ആഘോഷം '   അതാണ് ഞാൻ നിങ്ങളുമായി  പങ്കുവെയ്ക്കുന്നത്.
(പഴയ കാലത്തേ ക്രോസിംഗ്  പിക്ചർ $ ഇപ്പോഴത്തേ ഒരു  പിക്ചര്‍)
കപ്പല്‍  സൌത്ത് ആഫ്രിക്ക, ഓസ്ട്രേലിയ  എന്നിവടങ്ങളില്‍ കൂടി പോകുമ്പോഴാണ്  ഭൂമദ്ധ്യരേഖ കടക്കാന്‍  സാധിക്കാറുള്ളത്.  ഇതുപോലുള്ള  ഒരു യാത്രയിലാണു   ഭൂമദ്ധ്യരേഖയുടെ  മുറിച്ചു കടക്കല്‍ ആഘോഷം  കാണുവാന്‍  സാധിച്ചത്.  1989 ശേഷം  ആഘോഷങ്ങള്‍  കുറച്ചു കൂടി സമാധാനമായി  എന്ന് പറയാം.  മുന്പ്  പലപ്പോഴും വളരെ  മോശമായിട്ടാണ് ഈ ആഘോഷം  നടന്നിരുന്നത്  എന്നാണ് അറിയാന്‍ സാധിച്ചത്.  മരണം വരെ  ഒരു തരം  റാഗിങ്ങ്  പോലെ  ഈ പരിപാടികള്‍   നടന്നിരുന്നു എന്നാണ് ആദ്യ കാല റിപ്പോര്‍ട്ട്‌.  എന്തായാലും  ഇപ്പൊ അങ്ങിനെയൊന്നും അല്ല കെട്ടോ.  കപ്പലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരിക്കും  രാജാവ്‌.  കൂടെ റാണിയെ പോലെ വേഷം കെട്ടി ഒരാളും ഉണ്ടാകും. ഭൂമദ്ധ്യരേഖ ഇതിനു മുന്‍പ് മുറിച്ചു കടന്നവര്‍ ആയിരിക്കും രാജാവും റാണിയും ആകുക  കേട്ടോ.  പുതിയ  ജോലിക്കാര്‍, ഇതുവരെ ഭൂമദ്ധ്യരേഖ മുറിച്ചു കടക്കാത്തവര്‍ ആയിരിക്കും  പ്രതികള്‍.  രാജാവ്‌   വലിയ  പഞ്ഞി താടിയും, കയ്യില്‍  ശൂലവുമൊക്കെ പിടിച്ചാണ് നില്‍ക്കുക.  റാണി; നല്ല ഒരു സുന്ദരിയെ പോലെ അണിഞ്ഞു  ഒരുങ്ങും.  ബാക്കി  ഉള്ളവരില്‍  ഭൂമദ്ധ്യരേഖ മുന്‍പ് മുറിച്ചു കിടന്ന  ആളുകള്‍; ഭടന്മാരെ  പോലെ പ്രതികളെ  പിടിച്ചു  കൊണ്ട്  വരും.  പിന്നെ  രാജാവിന്റെ തീരുമാനം പോലെ ശിക്ഷ വിധിക്കും.  ചെറിയ ശിക്ഷകള്‍ .  ഉള്ളത് പറഞ്ഞാല്‍   എല്ലാ ഷിപ്പുകളിലും (എല്ല്ലാ രാജ്യക്കാരുടെ) ഒരുപോലെയാണ് ശിക്ഷാവിധികള്‍ .  കയറു കൊണ്ട്  ചുറ്റി വരിയല്‍ , മുടി വടിക്കല്‍ അങ്ങിനെ അങ്ങിനെ.....


ഞങ്ങളുടെ കപ്പലില്‍  ചീഫ് എഞ്ചിനീയര്‍ ആയിരുന്നു  രാജാവ് ആയതു.  ഏട്ടന്‍ അപ്പോള്‍ ചീഫ് ഓഫീസര്‍ ആയിരുന്നു.  കപ്പിത്താന്‍ വേറെ ഒരു ആളായിരുന്നു. ആ കപ്പലില്‍   ഞങ്ങള്‍  മാത്രമേ  ഫാമിലിയായി  ഉണ്ടായിരുന്നുള്ളു .  ആദ്യമായി കടക്കുന്നവരായിരുന്നു  അപ്പുവും (മോന്‍)  ഞാനും.  ഞങ്ങളെ  പ്രതികള്‍ ആക്കും എന്നായി  അവര്‍.  ഞങ്ങള്‍  പേടിച്ചു  ലഹള തുടങ്ങി. അവസാനം മോനെ അവര്‍ ചേര്‍ത്തു.  ഞാന്‍  ബ്രിഡ്ജില് ‍(ഷിപ്പില്‍ വീല്‍ ഉള്ള ഭാഗം മുകളില്‍ ആണ് അതാണ് ബ്രിഡ്ജ്)  പോയി അവിടെ സൈഡില്‍  ഉള്ള വിങ്ങ്സില്‍ പോയി നിന്നു.  അപ്പോഴേയ്ക്കും ചീഫ് എഞ്ചിനീയര്‍ വലിയ പഞ്ഞിത്താടിയൊക്കെ വെച്ചു വന്നു.  ഒരു  എ.ബി (സീ മാന്‍)  റാണി ആയി. ഹാ !! നല്ലൊരു സുന്ദരിക്കുട്ടിയായി ഒരുങ്ങിയിരുന്നു അയാള്.  അപ്പോഴ്ക്കും  ഫോര്‍ത്ത് എഞ്ചിനീയറെ  ഒക്കെ അവര് പിടിച്ചു കെട്ടി കൊണ്ട് വന്നു.  കൈകള്‍ ബായ്ക്കില്‍ വെച്ചു കെട്ടി അവരെ കൊണ്ട് വന്നു; രാജാവിന്റെ മുന്പില്‍ മുട്ടുകുത്തിച്ചു നിര്‍ത്തി.  ഇനിയാണ് ശിക്ഷ വിധിക്കല്‍. കുറച്ചു പേരുണ്ടായിരുന്നു പ്രതികളായിട്ടു.  അവരെ ആദ്യം കയറു കൊണ്ട് ഉടലാകെ കെട്ടി, പിന്നെ ചിലരുടെ തലമുടി, മീശ ഒക്കെ  പകുതി വടിച്ചു.  അതിനു ശേഷം കരി ഓയില്‍ മുഖത്തു തേച്ചു.  പിന്നെ തലയില്‍ കോഴിമുട്ട ഉടച്ചു.  കഷ്ടം തോന്നി. നല്ല ഗ്ലാമര്‍ ഉള്ള ആളുകള്‍ ഒക്കെ ആകെ കരിപാത്രത്തില്‍ വീണു ഉരുണ്ട പോലെ !! ഇടയ്ക്കു ചിലര്‍ മുകളിലെ ഡെക്കില്‍ എന്നെ കണ്ടതോടുകൂടി ചമ്മുന്നത് കാണാമായിരുന്നു. പാവം മോന്‍ ;  അവര്‍ ചുമ്മാ കവിളില്‍ കരി കൊണ്ട് ഒന്നു വരയിടാന്‍ ചെന്നപ്പോള്‍  കരച്ചില്‍  തുടങ്ങി.  എന്തായാലും അവര്‍ അവനെ  ഒന്നും ചെയ്തില്ല. പ്രതികളുടെ ഒപ്പം നിര്‍ത്തി എന്ന് മാത്രം.  ഹെവിഓയില്‍   ‍, കരി ഓയില്‍  പിന്നെ വിസ്കി എല്ലാം കൂടി ചേര്‍ത്തൊരു  ഡ്രിങ്ക് അവരെ കൊണ്ട് കുടിപ്പിക്കും.  അതിനുശേഷം സര്‍ട്ടിഫിക്കറ്റ് കൊടുത്തിരുന്നു.  ഇനി എവിടെയും ഇതുപോലുള്ള ശിക്ഷ  കിട്ടാതെ  ഇരിക്കാന്‍.   മോനും കൊടുത്തു അവരൊരു സര്‍ട്ടിഫിക്കറ്റ് ഇതുപോലെ. അതിനുശേഷം   തുണിഊരി ഓടിക്കാറൊക്കെയുണ്ട്.  ഞാന്‍ ഉള്ള കാരണം അവരു രക്ഷപെട്ടു !!

ഇതിനോട് അനുബന്ധിച്ച് ചില ഷിപ്പുകളില്‍  ആണുങ്ങള്‍  പെണ്‍വേഷവും, പെണ്ണുങ്ങള്‍ ആണ്‍ വേഷവും കെട്ടി ഡെക്കില്‍ നൃത്തം വെയ്ക്കാറുണ്ട്.  ഹോർസ് പൈപ്പു കൊണ്ട് വെള്ളം ശക്തിയായി അവരുടെ മേല്‍  സ്പ്രേ ചെയ്യിക്കും. അതു പോലെ ഞങ്ങളൂടെ ഷിപ്പിലും പ്രതികളെ നനപ്പിച്ചിരുന്നു.  എന്തൊക്കെ പറഞ്ഞാലും കടലും കടലിന്റെ മക്കളും ഈ നെപ്റ്റ്യൂന്‍  രാജാവിനെ  വിശ്വസിക്കുന്നു.  ഭൂമദ്ധ്യരേഖ  മുറിച്ച് കടന്നവരെ രാജാവിന്റെ മക്കളായി കരുതുന്നു.  കടല്‍ യാത്രക്കിടയില്‍  ഇതുപോലുള്ള ആഘോഷങ്ങള്‍  ജോലിക്കാരുടെ മനസ്സില്‍ സന്തോഷവും , കുസൃതിയും ,അതിലുപരി  മാനസികോല്ലാസവും   നിറയ്ക്കുന്നു.  ദേശവും കുടുംബവും വിട്ടു കടലിന്റെ മക്കളായി  മാറുന്ന അവര്‍  കടലുമായി  ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും ചെയ്യുവാന്‍ ഇഷ്ടമുള്ളവരാണ്. അന്ന്;   ആഘോഷങ്ങള്‍ക്ക്  ശേഷം  എല്ലാവരും ചേര്‍ന്നൊരു  പാര്‍ട്ടി.  അതോടെ ആഘോഷങ്ങള്‍ക്ക് തീരശീല വീഴുന്നു.

Wednesday 11 August 2010

അങ്ങിനെ ഞാനും പോയി ബ്ലോഗ്‌ മീറ്റില്‍ എന്ന് പറയാം

അങ്ങിനെ  ഞാനും പോയി  ബ്ലോഗ്‌ മീറ്റില്‍ എന്ന് പറയാം .  വളരെ നേരത്തേ   പുറപെട്ടു എങ്കിലും  നട്ടുച്ച   കഴിഞ്ഞു    ഞങ്ങള്‍     അവിടെ എത്തിയപ്പോള്‍ , ഞങ്ങള്‍ എന്ന്   പറഞ്ഞാല്‍  എന്റെ  കപ്പിത്താനും  എന്റെ രണ്ടു കുട്ടികളും ഏറണാകുളം  ആ  ദിവസം തന്നെ  ഞങ്ങള്‍ക്ക് പോകേണ്ട ഒന്നു രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു അപ്പോള്‍ ആണ്  ബ്ലോഗ്‌ മീറ്റ്‌   മാറ്റിയത് അറിഞ്ഞത്  സന്തോഷം തോന്നി, എന്തായാലും   എറണാകുളം എത്തുന്നു അപ്പോള്‍ പോയി ബ്ലോഗ്‌ പുലികളെ കാണാം എന്ന് വെച്ചു ,മോന്  അവന്റെ ബ്ലോഗ്‌ തുടങ്ങിയ  ഉത്സാഹം  കാരണം അവനു ഭയങ്കര ആഗ്രഹം  ഈ "ബ്ലോഗ്‌ മീറ്റ്‌ "എന്തുവാ എന്ന് അറിയുവാന്‍ ,ഞങ്ങള്‍  തൃശൂര്‍  ആളുകളുടെ ഒരു സ്വഭാവം ആണ് ഉള്ളത് ഉള്ളപോലെ പറയുക എന്ന് അതില്‍ ആര്‍ക്കും പരിഭവം വേണ്ട 
  ബ്ലോഗ്‌ മീറ്റ്‌ പറയാം .


  വണ്ടിയില്‍  നിന്നും  ഇറങ്ങുമ്പോള്‍  തന്നെ  പ്രസംഗം  കേള്‍ക്കാമായിരുന്നു , അപ്പോഴേ ഏട്ടനോട്   പറഞ്ഞു ഏട്ടാ  ഇവിടെ   പ്രസംഗം  മത്സരം ആണോ  എന്തായാലും  വരുമ്പോഴേ   കുറച്ചു     മുഖങ്ങള്‍  മനസ്സിലായി  ചെറായി മീറ്റ്‌  വീഡിയോ കണ്ട കാരണം  ആണ് കേട്ടോ .അപ്പോഴാണ് അപ്പുന്റെ ചോദ്യം അമ്മ ഇതെന്താ ഗുരുവായൂര്‍ അമ്പലം പ്രഭാഷണം പോലെ എന്ന് ..ആഹാ  ശരിയാണല്ലോ .എന്നായി  ഞാനും .പ്രസംഗം  സ്വയം ചെയാം പക്ഷെ മറ്റുള്ളവര്‍  ചെയുമ്പോള്‍ ആണ് അറിയുന്നത്  എന്റമ്മോ പാവം കേള്‍വിക്കാര്‍ എന്ന് .എന്തായാലും  ശരി  പഞ്ഞി ബാഗില്‍ ഉണ്ട്  ഉപയോഗിക്കാം  എന്ന് വിചാരിച്ചു  മുന്നോട്ടു  നടന്നു .അല്ലെങ്കിലും     മുന്നോട്ടു വെച്ച കാല് പിന്നോട്ട് എടുക്കാന്‍   ഇത്തിരി  മടിയാ ,അപ്പോഴാണ്   മോന്‍ അമ്മ അത് നോക്കു ഹരീഷ്  അങ്കിള്‍, അവന്റെ ബ്ലോഗിലെ ഫോള്ളോവെര്സ്നെ   അവനു നന്നായി അറിയാം .ഒരു ചിരിയുമായി മുന്നോട്ടു  നടന്നു .അപ്പോഴേ ഇത് ഏതു ഘടി ? എവിടുന്നു വരുന്നു എന്ന മട്ടില്‍ നോട്ടങ്ങള്‍   പലയിടത്തും നിന്നും  വരുന്നുണ്ടായിരുന്നു .ആണുങ്ങളെക്കാള്‍  സി  ഐ  ഡീ  പണി  ബെസ്റ്റ് പെണുങ്ങള്‍  ആണ് ചെയുക  എന്ന് അവിടെ  ഉള്ള  പലര്‍ക്കും അറിയില്ല  എന്ന് തോന്നി  ആകെ ഒരു   മുപ്പതു  മിനിറ്റ്   ഇരുന്നതില്‍  നിന്നു  ആണ് എന്റെ  പോസ്റ്റ്‌ . എന്തായാലും   ലാസ്റ്റ് രോ പോയി ഇരുന്നു   ഭാഗ്യം ചെയര്‍ നിറയെ ഉണ്ട്..ഹഹ്ഹ 


   പരിചയപെടാന്‍    ഹരീഷ്  എത്തി ,മുന്പേ   ഹരീഷിന്റെ ഫോട്ടോ പ്രൊഫൈലില്‍കണ്ട  കാരണം ഞാന്‍ പേടിച്ചില്ല  കേട്ടോ.അല്ലെങ്കിലും  അവിടെ വേറെയും അതുപോലെ  ചില രൂപങ്ങള്‍ ഉണ്ടായിരുന്നു ,  .അപ്പോഴേക്കും  അപ്പുനെ     വാക്ക  വാക്ക പാടിക്കാന്‍ കൊണ്ട് പോയി ,പാവം  പാവപെട്ടവന്‍ ( അങ്ങേരു  പാവപെട്ടവന്‍ ആവാന്‍ കാരണം  എന്താ  വെളള  ഡ്രസ്സ്‌ മാത്രം  ഉള്ള കാരണം  ആണോ  അപ്പൊ  കറുപ്പ് മാത്രം  ഇടുന്നവര്‍  എന്തായിരിക്കും  എന്റെ ഒരു  സംശയം. ) അങ്ങേരുടെ മൈക്ക് പോയി കിട്ടി ,മനോരാജ്  ഓടി നടന്നു ഒന്നുമില്ലേ  അപ്പുനെ  അങ്ങേരല്ലേ   ബൂലോകത്തിന്   പരിചയപെടുത്തല്‍    ചെയ്‌തത്‌ .അത്  കൊണ്ടാകും .എന്തയാലും ഞാനും എന്റെ കപ്പിത്താനും  ഒപ്പമിരുന്നു  വായനോട്ടം തുടങ്ങി.  അപ്പോള്‍ അതാ മുന്പില്‍ ഒരു വെളള ചുരിദാര്‍ ഇട്ടാ  ഒരു നല്ലൊരു  ലേഡി  നല്ലൊരു പേഴ്സണാലിറ്റി ,ഞാന്‍ മനോരാജ്നോട് ചോദിച്ചു  ആരാ അത്    "പ്രയാന്‍ ചേച്ചി" .,കൊള്ളാം  നോട്ടം വീണ്ടും  മുന്നോട്ടു   ...ചിലരൊക്കെ  വലിയ ജാടയില്‍   എന്റമ്മോ എല്ലാവരും  വേറെ ഏതോ ലോകത്ത് ,ഇടയ്ക്കു  ഏതോ ജോടികളെ  കണ്ടു   എന്റെ ബൂലോകം പരിചയം കാരണം ആരെയും  അത്രപുടി കിട്ടിയില്ല ,ഇടയ്ക്കു ഒരാള്‍  കണ്ടാല്‍ കൊച്ചു പിള്ളേരെ പോലെ തോന്നിക്കുന്ന  ഒരു മുഖം  കാവി മുണ്ട് തിരിഞ്ഞു    എന്നോട്      ആരാ?   ഞാന്‍ വലിയ ജാടയില്‍ പൌര്‍ണമി ,അപ്പൊ  ആള്‍ക്ക് എന്നെ നല്ല ഓര്‍മ . ഹഹഹഹ ( ശോ  പൌര്‍ണമി  ഏല്ലാവര്‍ക്കും അറിയാം. ഹഹ്ഹ ചുമ്മാ  ആര്‍ക്കും അറിയില്ലന്നെ .  ) ആ   മുഖം മനസ്സിലായി . അപ്പോഴാണ്  കാവി മുണ്ടുകാരന്‍ഞാന്‍ ഹാഷിം  അപ്പോഴേക്കും എനിക്ക് മനസ്സിലായി  അപ്പോഴത അടുത്ത   വാചകം  കൂതറ ഹാഷിം എന്ന്.

ഹ്ഹ്ഹാ  പാവം കപ്പിത്താന്‍ പേടിച്ചു എന്നെ ഒന്നു തൊട്ടു,  കണ്ടാല്‍ എന്തൊരു പാവം മുഖം . എനിക്ക് അറിയാം  ഹാഷിമിനെ   അതുകുടാതേ  ഹാഷിം എനിക്ക് കമന്റ്  ഇട്ടിടുണ്ട്  ചില പോസ്റ്റില്‍   ഞാന്‍  പറഞ്ഞു  ,അതാ അടുത്ത  ഹാഷിം ഡയകോല്‍  നല്ലതാണോ ആണോ ചീത്തയോ ? ഹഹ്ഹ  ഭാഗ്യം നല്ലതാ എന്ന്.  (ഹാഷിമിനോടെ  എനിക്ക് ചോദിക്കണം  എന്നുണ്ടായിരുന്നു . എന്തിനാ  കൂതറ എന്ന പേര്‌  ?  പേര്‌ അങ്ങിനെ എങ്കില്‍  എന്തിനാ  കമന്റ് നല്ലതോ ചീത്തയോ     എന്ന ചോദ്യം  ,ബൂലോകം മൊത്തം തല തിരിഞ്ഞ  പേരുകള്‍ ആണല്ലോ   അപ്പൊ   എന്തു പറയാന്‍  .പേരില്‍ പലതും ഇരിക്കുന്നു  എന്ന് മറക്കുന്നു  എല്ലാവരും.  ) ഹോസ്പിറ്റലില്‍ നിന്നും വന്നത എന്നോകെ പറഞ്ഞു ഹാഷിം.  അപ്പൊ ഇടക്ക്  ജയന്‍ ഡോക്ടര്‍ വന്നു  എന്റെ ലാസ്റ്റ് പോസ്റ്റില്‍ രണ്ടു ദിവസം മുന്പ് കമന്റ്     ഇട്ടാ ആളു  പറയുകയാ  പൌര്‍ണമി ഞാന്‍ കമന്റ് ഇട്ടിടുണ്ടോ  എന്ന് . ഇപ്പൊ ഞാന്‍ ഞെട്ടി .    ഉള്ള ജാട ഒക്കെ പറന്നു പോയി. നമ്മള് കരുതും , പോസ്റ്റ്‌ വായിച്ചവര്‍  ഒക്കെ നമ്മളെ ഓര്‍ക്കും എന്ന് .ഞാന്‍ അങ്ങിനെയല്ല കേട്ടോ ആരുടെ പോസ്റ്റ്‌ വായിച്ചുവോ അത്  ഓര്‍മ ഉണ്ടാകാറുണ്ട് ..എന്തായാലും കപ്പിത്താന്റെ പേര്‌ പറഞ്ഞപ്പോള്‍  ആള്‍ക് ഓര്‍മ വന്നു .,അപ്പോഴേക്കും മോന്‍ പാട്ടു തുടങ്ങി . ഇടയ്ക്കു ഹാഷിം ഫോണ്‍ തന്നു  ഹംസിക്ക എന്ന് പറഞ്ഞു  ,സംസാരിച്ചു  സന്തോഷം , ഇത്ര ദൂരത്തു  നിന്നും  വിളിച്ചു  സംസാരിച്ചല്ലോ .


ഇടയ്ക്കു നോക്കുമ്പോള്‍ ചെറിയ മോനെ കാണാന്‍ ഇല്ല,    നോക്കുമ്പോള്‍ ഒരു വലിയ മനുഷ്യന്‍    കൂടെ   കുറേപേപ്പറും.    മുന്പില്‍ അതാ ഉറുമ്പ് പോലെ എന്റെ ചെറിയ മോന്‍ ..പിന്നെ പുടികിട്ടി ക്യാരികേച്ചര്‍  പരിപാടി എന്ന് .പിന്നെ ആരൊക്കെയോ വരുന്നു പോകുന്നു ,നമ്മളെ ആരു മൈന്‍ഡ് ചെയാന്‍  .ഇടക്ക് കുമാര സംഭവം എഴുതുന്ന ആളു അയ്യോ പാവം ഞാന്‍  പോക്കോട്ടേ ,  എന്നെ മട്ടില്‍  കണ്ടു .എന്തു ചെയാം  അങ്ങേരുടെ  പേഴ്സണാലിറ്റി  എടുക്കും മുന്പേ ബുക്ക്‌ തന്നു മുങ്ങി  .  എന്റെപോസ്റ്റില്‍  വന്നു കുത്ത് ഇട്ടു   ഇടയ്ക്കു  പോകുന്ന ആളു ആണ്  ഭാഗ്യം   അങ്ങേരു  പൌര്‍ണമി  എന്താണ് രാവിലെയാണോ  രാത്രി ആണോ ആകാശത്ത്    കാണുക എന്ന് ചോദിച്ചില്ല  . പിന്നെ  ഒന്നു  രണ്ടു പേരെ  കൂടി  പരിചയപെട്ടു   പേര്‌  ഓര്‍മയില്ല .എന്നാലും എനിക്കൊരു പരാതി ഉണ്ട്   എനിക്ക്    മൈക്ക് തന്നില്ല    ആരും, ങ്ങി, ങ്ങി ...കരയുകയ .അപ്പൊ അതാ നല്ലൊരു പാട്ടു( ആരോ  പാടി ) ,പിന്നെ ഒരു മിമിക്രി ഇതൊക്കെ  കേട്ടു  പക്ഷേ പേരൊക്കെ  എന്താണ് എന്ന് എനിക്കറിയില്ല,


പിന്നെ മുരുകന്‍  കാട്ടാക്കടയുടെ  കവിത വിരുന്നു  എന്തൊക്കെയോ പാടി.(സത്യത്തില്‍    അങ്ങേരു  നന്നായി പാടി കേട്ടോ ,ബാഗ്‌ദാദ് ) പേഴ്സണാലിറ്റി  പറയാം . അങ്ങേരു attention സീകിംഗ്   ആണ് . കവിതയില്‍  മുങ്ങി  എല്ലാവരും  എന്ന് തോന്നി . ( ദൈവത്തിനു അറിയാം ) ബുജി മട്ടില്‍ കുറെ   പേര്‌     ആരോടും മിണ്ടാന്‍ പറ്റിയില്ല. കെട്ടിയോന്‍ ഉന്തി  തളി വിട്ടു  പോയി പരിചയപെട്ടു  വാ  എനിട്ട്‌ പോകാം  എന്ന്.     അങ്ങിനെ     മിണ്ടാന്‍  നടന്ന    എന്നെ"  അനിയത്തി  അവിടെ ഇരിക്ക്   "എന്ന് പറഞ്ഞു   കവി  ഇരുത്തിയപ്പോള്‍  പാവം തോന്നി കാരണം ,എന്റെ പോസ്റ്റ്‌ വായിക്കണേ എന്ന് പറഞ്ഞു  മെയില്‍  അയക്കുന്ന  ബ്ലോഗേഴ്സ്  ഹ്ഹ്ഹഹ്    അവരെ    ആണ്   ഓര്‍മ വന്നത് ...  അവിടിരുന്നു  കൊടുത്തു . കവിത കൊള്ളാം  . ഏട്ടന്‍  പറഞ്ഞു  കവിക്ക്‌ ഒരു ചൂരല്‍ കൊടുക്കാമായിരുന്നു എന്ന് ഒരു മാഷ് ലുക്ക്‌ ആണ് .

അവിടെ നിന്നു അധികം വൈകാതെ ഇറങ്ങാന്‍  നിന്നു .അപ്പോഴേക്കുംരണ്ടു മക്കള്‍ക്കും  അവരുടെ പടം വരച്ചു കിട്ടി   അവര് ഹാപ്പി . നന്ദി    കാര്ട്ടൂണിസ്റ്റ്   . .പുറത്തേക്കു വരുമ്പോള്‍ തണല്‍  കണ്ടു. മരത്തിന്റെ  അല്ല  ബ്ലോഗ്ഗര്‍   അവരുടെ  പതിഞ്ഞ  സംസാരം കേട്ടപ്പോള്‍  ഫുഡ്‌  ആരും കൊടുത്തില്ലേ എന്ന് തോന്നി  ശോ എന്തൊരു പതുക്കെ  സംസാരിക്കുന്നു  നല്ല കാര്യം   കൂടാതെ ബ്ലോഗ്‌ ഏല്ലാവര്‍ക്കും അറിയും എന്ന്  മനസ്സിലായി  തണല്    പൌര്‍ണമി   ബ്ലോഗിനെ  പറ്റി ചോദിച്ചപ്പോള്‍  ,എന്തായാലും ഉള്ള നേരം കൊണ്ട് എല്ലാരും കൂടി ഒരുക്കിയ  മീറ്റ്‌  കൊള്ളാം .  നന്ദി  എല്ലാവര്‍ക്കും.


കവിത   കാരണം    അതിന്റെ ബാക്കി   ഗതികേട്    എനിക്കാണ്‌   .    എന്റെ   രണ്ടു   മക്കളും കവിത ചൊല്ലുന്നു മുരുകന്‍  സ്റ്റൈലില്‍ .  ഇപ്പോള്‍   ചെറിയ മോന്‍  അമ്മ എന്താ  ബാഗ്‌ദാദ്എന്ന് പറഞ്ഞു പിന്നാലെ   നടക്കുന്നു .  അമ്മേ വിശക്കുന്നു  എന്ന് മുരുകന്‍ സ്റ്റൈലില്‍ രണ്ടു പേരും പാടുന്നു  ,എന്റെ    ഒരു ഗതികേട്    മനസ്സിലായോ       അപ്പു   വാക്ക വാക്ക നിര്‍ത്തി   കവിത തുടങ്ങി.

ഇനി   എന്റെ കുറച്ചു  അഭിപ്രായങ്ങള്‍

മീറ്റ്‌   നടത്തുക പ്രയാസം   തന്നെ ,സെക്യൂരിറ്റി ചെക്ക്‌ പറ്റിലല്ലോ  എല്ലായിടത്തും,  നമ്മുക്ക് ചെയാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയുമ്പോള്‍ അസൂയ ഉണ്ടാകാം  മനുഷ്യ  സഹജം ,പിന്നെ  പലരും ബ്ലോഗ്‌ വായിച്ചു കമന്റ് ഇടുന്നു  എന്നാല്‍ ആരുടെ പോസ്റ്റ്‌ എന്ന് പോലും അറിയില്ല ഇത് പുരുഷ ബ്ലോഗ്ഗെര്സ്ന്റെ  പ്രതെയക്ത  ,ഇതാണ് മലയാളീ   നമ്മള്‍ എന്താണ് ചെയുന്നത് അത് നമ്മുക്ക് ബോധം വേണം ,  നമ്മുടെ കാഴ്ചപാട് ആണ്   പ്രധാനം.
ഗ്ലാസ്‌ ഡോര്‍ ,ചെളിപിടിച്ചു കിടക്കുമ്പോള്‍ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്നത്  എല്ലാം ചെളി  .അതുപോലെ അത് വൃത്തിയാകുമ്പോള്‍     എല്ലാം മനോഹരം ,മനസ്സ് നന്നായി നോക്കു  ഒരാളെ ചുണ്ടി കാണിക്കുമ്പോള്‍ ബാക്കി  നാലും നമ്മുക്ക് നേരെ അത്  പലരും  മറക്കുന്നു ..അതിനാല്‍  പലത്തരം  ആളുകള്‍ പല  ജില്ലക്കാര്‍  അപ്പോള്‍ ഒത്തു ചേരുമ്പോള്‍  അത് അനുസരിച്ച്  പെരുമാറിയെ പറ്റു. എല്ലാം തികഞ്ഞ ആരുമില്ല  തെറ്റുകള്‍  കാണിക്കാം / എന്നാല്‍ അത് ഒരിക്കലും മറ്റൊരാളെ വേദനിപ്പിച്ചു ആകരുത്  നിന്റെ മുടി കറുപ്പോ അതോ വെളുപ്പോ  എന്ന് നോക്കും നേരം  നല്ലത് ചിന്തിക്കാന്‍  കഴിയണം ,പലപോസ്ടുകള്‍  കണ്ടു  ബ്ലോഗ്‌ മീറ്റിന്റെ  കഷ്ടം .ഒരു നല്ല കാര്യം  വീട്ടില്‍ അമ്മക്കോ  ഭാര്യക്കോ  നിലത്തു  കിടക്കുന്ന  സ്പൂണ്‍  എടുത്തു പോലും  സഹായിക്കാന്‍  നേരം ഇല്ല  എന്നിട്ട് ,   പറഞ്ഞു  കേട്ടിടുണ്ട്     ആരാന്റെ അമ്മക്ക് ഭ്രാന്തു  പിടിച്ചാല്‍ കാണാന്‍  കൊള്ളാം എന്ന്  ,ജാതി മതം ഇതല്ല  നമ്മുടെ നിലപാട്  അസുഖം വന്നാല്‍ ഡോക്ടര്‍ ജാതി നോക്കിയോ പാര്‍ട്ടി  നോക്കിയോ  ആണോ നോക്കുക.പിന്നെ   എന്തു നല്ല കാര്യം നടന്നാലും അതിനൊരു  കുറ്റം  പറയണം.  എന്നാലെ  ഉറക്കം  വരു  പലര്‍ക്കും . നമ്മുടെ  നാടിന്‍റെ  പ്രശനങ്ങള്‍ക്ക്  നേരെ  ഇതുപോലെ  പ്രതികരിക്കാന്‍  ഒരാളെ പോലും  കാണില്ല .ഇനി മുതല്‍  ബ്ലോഗ്‌  മീറ്റ്‌  ഒരു കമ്മിറ്റി  ഉണ്ടാക്കി  അതില്‍  നല്ല കാര്യങ്ങള്‍  ചര്‍ച്ച ചെയുക  ബ്ലോഗ്ഗെര്സ്നു ഒറ്റകെട്ടായി  നില്ക്കാന്‍ പഠിപ്പിക്കുക  ഇതൊരു മാതിരി  രാഷ്ട്രിയക്കാരെ  പോലെ    കുറെ ഗ്രൂപ്പ്‌  നാണമില്ലേ   തല്ലുകൂടാന്‍  കുറെ അജ്ഞാതര്‍  ഉണ്ട്   നട്ടെല്ല്  ഇല്ലാത്തത  ഞരമ്പ്‌ രോഗികള്‍ അവര്‍ക്ക് എതിരെ പൊരുതു  ആദ്യം . പിന്നെ ആരെങ്കിലും എന്തെങ്കിലും  പറഞ്ഞാല്‍ അത് അപ്പടി   മുന്തിരിവള്ളി  പോലെ പടരും  എത്ര സത്യം എന്ന് പോലും നോക്കില്ല .ഇതാണ് എനിക്ക് പറയാനുള്ളത്
 ".മുന്പ്  പറഞ്ഞാ  പോലെ സ്വയം  നന്നാവു  ഒപ്പം പറ്റുമെങ്കില്‍  ഒരാളെ കൂടി  നന്നാക്കു .
ബ്ലോഗ്‌ മീറ്റ്‌ കാരണം കുറച്ചു പേരെ  പരിചയപെടാന്‍  സാധിച്ചു  നന്ദി  എല്ലാവര്‍ക്കും ".









അപ്പു  എടുത്ത ചിത്രങ്ങള്‍ ,
ഇത്      എടുക്കുമ്പോള്‍       അവനു പേടി തോന്നിയില്ല  കണ്ടില്ലേ  ഫോട്ടോ ക്ലിയര്‍

ഇത്  കപ്പിത്താന്‍  ,മുകളില്‍  ആര്യന്‍   അവന്റെ ചിത്രവുമായി