Followers

Thursday 4 July 2013

ലോക ബാലവേല വിരുദ്ധ ദിനം(JUNE 12)

    ലോക ബാലവേല വിരുദ്ധ ദിനം


ജൂണ്‍ 12 ആണ് ലോക ബാലവേല വിരുദ്ധ ദിനം ആയി  കണക്കാക്കുന്നത് . .കുട്ടികള്‍ക്ക്  വേണ്ടി  അവരുടെ  സംരക്ഷണത്തിന് വേണ്ടി  നിയമങ്ങ ള്‍ അത്യാവശ്യം എന്ന്  മനസ്സിലാക്കി   തന്നെയാണ്  ബാലവേല നിരോധിച്ചു കൊണ്ട്  നിയമം  പുറപ്പെടുവിച്ചത് . 

ലോകത്തിന്റെ പലയിടത്തും  കുട്ടികള്‍  കൂലിക്കും, കൂലി ഇല്ലാതെയും  പണിയെടുക്കുന്നുണ്ട് .ചിലര്‍ വീടുകളി ല്‍ എങ്കില്‍ മറ്റുചില ര്‍   വേറെ തേര്‍ഡ് പാര്‍ട്ടീസ്നു  വേണ്ടി ...... ആവശ്യാനുസരണം  കുട്ടികളെ    ചൂഷണം ചെയാ ന്‍ എളുപ്പമാണ് . അതുകൊണ്ട് തന്നെ  പല വലിയ ആളുകളും  
കുറ്റകൃത്യങ്ങള്‍ക്കായും   ഇവരെ ഉപയോഗിക്കുന്നത് കണ്ടു വരാറുണ്ട്. ...കുട്ടികളുടെ  ശിക്ഷ അളവ് കുറവെന്നു  അറിഞ്ഞു കൊണ്ട്  പലപ്പോഴും വലിയവ ര്‍ ചെയുന്ന കുറ്റങ്ങള്‍ക്ക്  കുട്ടികളെ  മുന്‍പി ല്‍ നിര്‍ത്തി  വലിയ കുറ്റവാളിക ള്‍  രക്ഷപെടുക  പതിവാണ് . 

കോടികണക്കിന് കുട്ടിക ള്‍  ബാലവേലചെയുന്നുണ്ട് ...വീടുകളില്‍ നിന്നും മാറി ദൂരെ സ്ഥലങ്ങളിലും  മറ്റും  .നിയമത്തിനു മുന്നി ല്‍  പെട്ടന്ന് ചെന്ന് ചാടാതെ ഇരിക്കാന്‍ ഇവരെ   ഒളിപ്പിച്ചു  വെയ്ക്കുക പതിവാണ് ... കുരുന്നുകള്‍ക്ക്  അതോടെ പഠിക്കാനുള്ള അവസരം നഷ്ടമാകുകയാണ്‌ ..പോഷക ആഹാരവും  ഇവര്‍ക്ക് ലഭിക്കുന്നില്ല ..സത്യത്തില്‍  “കുട്ടികളെ കുട്ടികളായി  വളരാ ന്‍ സമ്മതിക്കുന്നില്ല എന്ന് വേണം  പറയാ ന്‍ “.....കളിച്ചു  നടക്കേണ്ട പ്രായത്തില്‍    ബാല്യം നഷ്ടപ്പെട്ട്    ഒരു നേരത്തേ അന്നത്തിനു വേണ്ടി    ചിലരെങ്കി ല്‍ ,മറ്റുചിലര്‍   പ്രലോഭനങ്ങളി ല്‍   മുഴുകി  ചതിയി ല്‍ പെട്ടവരുമാകാം . പല കുട്ടികളും  അപകട സാധ്യത കൂടിയ ജോലികളി ല്‍  ഏര്‍പ്പെട്ടിരിക്കുന്നത്  കാണാം .അടിമപണിക്കെല്ലാം   ഇവരെ ഉപയോഗിക്കുന്നുണ്ട് .

അപകടകരമായ ജോലികള്‍ക്ക് കുട്ടികളെ നിയമിക്കാ ന്‍ പാടില്ല  അവര്‍ക്ക് 18 വയസ്സ് എങ്കിലും  കഴിയണം .    എന്നാ ല്‍    കുട്ടികള്‍ക്ക് പ്രശനം ഇല്ലാതെ   അവരുടെ പഠിപ്പിനു ശേഷം   അധികം ഭാരം ഇല്ലാത്ത ജോലിക ള്‍ ചെയാ ന്‍  അനുവാദം  ഉണ്ട് അത് പ്രായം  15 എങ്കിലും  ആകണം . സ്കൂ ള്‍ പഠനം കഴിയാതെ  പാടില്ല എന്ന് ഉറപ്പ് വരുത്തണം ...13  to 15  പ്രായത്തിലെ കുട്ടി കള്‍   ചെറിയ ചെറിയ ജോലികള്‍ ചെയുന്നത് കാണാം അതും അവരുടെ ആരോഗ്യത്തിനും  അവരുടെ പഠിപ്പിനും തടസ്സം ഇല്ലെങ്കില്‍ മാത്രം ..

കുട്ടികളെ   പിന്നെ അധികവും കണ്ടു വരുന്നത് ഭിക്ഷാടനത്തിന്  വേണ്ടിയാണ് ..അതിനു പിന്നില്‍ വലിയൊരു മാഫിയ തന്നെയുണ്ട്‌ .കുട്ടികള്‍ക്ക്  ചെറിയൊരു തുക  ശമ്പളവും നല്‍കി   വലിയ നേട്ടങ്ങ ള്‍  വലിയവര്‍ക്കു എടുക്കാമല്ലോ ..കുട്ടികളെ എളുപ്പം വശീകരിക്കാം എന്നതിനാ ല്‍  ലൈംഗികമായി 
 പീഡി പ്പിക്കുന്നവരും   ഉണ്ട് .കുരുന്നുപൂമൊട്ടുകളെ അങ്ങിനെ  നിഷ്കരുണം   പീച്ചി ചിന്തപെടുന്നു .ഇന്ത്യയില്‍   ഓരോ  പത്തു മിനിറ്റിലും  ഓരോ കുട്ടിയെ കാണാതെ  പോകുന്നുണ്ട് ..ഇങ്ങിനെ കാണാതേ പോകുന്നവരെ  കുറിച്ച്  അനേഷിക്കാന്‍ 
തകര്‍ന്ന  കുടുംബങ്ങ ള്‍ , ദാരിദ്ര്യം എല്ലാം കുട്ടികളെ ജോലിചെയാന്‍   പ്രേരിപ്പിക്കുന്നു ..ഒരു നേരത്തേ ആഹാരത്തിനുവേണ്ടി    ..താങ്ങാന്‍ വയ്യാത്ത ചുമടും പേറി പാവം കുട്ടിക ള്‍ .....പലപ്പോഴും ചെന്നെത്തുക  അപകടകരമായ ചുറ്റുപാടുകളില്‍ ആയിരിക്കും .
 കുട്ടികളുടെ  അവകാശം ആണ്  കുട്ടികളെ പോലെ വളരാ ന്‍ സാധിക്കണം എന്നുള്ളത് .പഠിക്കാനും കളിക്കാനും നല്ല പോഷകാഹാരം  കിട്ടാനും അവര്‍ക്ക് അവകാശമുണ്ട്‌ ..കുട്ടികള്‍ക്ക് വേണ്ടി നിയമങ്ങളും  ,അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാ ന്‍ വേണ്ടി   സംഘടനകളും  ഉണ്ട് ..എന്നാല്‍ എല്ലാം  പ്രയോഗികമാകണം എങ്കില്‍ ജനങ്ങളുടെ  സഹകരണവും അത്യാവശ്യം ആണ് .മറക്കരുത്  കുട്ടികളെ കൊണ്ട്  ജോലി ചെയിക്കുന്നവരും  നിയമം ലംഘി ക്കുന്നതിനാല്‍  കുറ്റവാളിക  ള്‍ ആണ് .


പൗര്‍ണമി