Followers

Monday, 1 March 2010

ടെലിഫോണ്‍ ബൂത്തും ഞങ്ങളും

ലോകത്തില്‍  ആദ്യമായി  ടെലിഫോണ്‍ ബൂത്ത്‌ കണ്ടുപിടിച്ച  ആളിനെ  കാണണം എന്ന് ആഗ്രഹിച്ചതു  ഞാന്‍ ആയിരിക്കും ...ആ   കണ്ണാടി കുടു  കണ്ടുപിടിചില്ലായിരുന്നു എങ്കില്‍ ..ഈശ്വരാ.. ..തണുപ്പത്  കുറെ നേരം അങ്ങിനെ  നിന്നിരുന്നു എങ്കില്‍   ബെല്‍ജിയം മ്യൂസിയത്തിലേക്ക്  രണ്ടു  പ്രതിമകളെ സംഭാവന ചെയാന്‍ പറ്റുമായിരുന്നു.....എന്തായാലും...ബൂത്തില്‍ തന്നെ  നിന്ന് , പ്രതീക്ഷയോടെ നോക്കി നിന്നു,..എന്തോ ഭാഗ്യ ത്തിനു  അകലെ നിനും   ഒരു വെളിച്ചം വരുന്നത് കാണാന്‍ സാധിച്ചു  ...എന്റെ  തേവരെ  ....ആ വാഹനം  ഇങ്ങോട്ട്  തന്നെ ആവണേ........ജീവിത്തില്‍ ഇങ്ങിനെ   ഉള്ള നിമിഷങ്ങളില്‍    ആണ്  പലപ്പോഴും   ജീവിത്തിന്റെ വില   അറിയുന്നത്. ...ഒരു നിസാര     കാര്യത്തിനു  പോലും   തല്ലുകുടുമ്പോള്‍  ചത്താല്‍  മതി എന്ന് പറയുമ്പോള്‍ പലപോഴും   നമ്മുക്ക്   അന്നെരത്തെയ്   മാനസ്സികാവസ്ഥ   ആണ്...ഇതുപോലെ  ഉള്ള അവസരങ്ങളില്‍   പലപ്പോഴും ദൈവവുമായി   ഒരു  ആത്മബന്ധം   ഉണ്ടാകുന്നത് ..
            എന്തയാലും   തേവര്  വിളി കേട്ടു ആ കാര്‍ ഞങളുടെ    ഭാഗത്തേക്ക്  തിരിഞ്ഞു ..ഞാനും എട്ട്നുംകുടി  വേഗം  കണ്ണാടി കൂട്ടില്‍ നിനും   പുറത്തേക്കു  ഇറങ്ങി .., .കൈ   കാണിച്ചു...  .പക്ഷേ  ഞങളുടെ   സ്വപ്നങ്ങള്‍  തകര്‍ത്തു കൊണ്ട്    ആ കാര്‍  മുന്നോട്ടു പോയി...ആകെ തകര്‍ന്നു  പോയി ..  ...ആ കാറില്‍  മുന്‍ സീറ്റില്‍ ഒരു സ്ത്രീയും  കുഞ്ഞും  ഇരുന്നിരുന്നു... ഞാന്‍ ആകെ തകര്‍ന്നു പോയി  ഏട്ടന്റെ  കയില്‍   ചാരി നിന്നു ...ഇനി എന്ത്  ??
പക്ഷെ പെട്ടന്നു  ആണ് സ്ഥിതിഗതികള്‍  മാറിയത് ....പറയില്ലേ  ഭാഗ്യം വരാനും പോകാനും ഒരു നിമിഷം  മതി എന്ന്.....എന്റെ തേവര് തുണച്ചു ...കാര്‍   രീവെര്സ്  ഇട്ടു തിരിച്ചു വന്നു  ഞങളുടെ  മുന്പില്‍  വന്നു നിന്നു...സങ്കടവും  തണുപ്പും  കൊണ്ട്   ഞാന്‍  വിതുമ്പാന്‍  തുടങ്ങിയിരുന്നു .....മുന്‍ സീറ്റില്‍ സ്ത്രീ എന്നെനോക്കി പുഞ്ചിരിച്ചു ......തിരിച്ചു  ചിരിക്കാന്‍  ശ്രമിച്ചെങ്കിലും  അന്നേരം  അത്  ചീറ്റി പോയി....ചിരിക്കാന്‍  പോയിട്ട്   ചുണ്ട് ഒന്ന് അനക്കാന്‍ പോലും വയ്യ ..,അപോഴെക്കും  ഡ്രൈവര്‍  സീറ്റില്‍ നിനും  അയാള്‍  ഇറങ്ങി വന്നു ...അവര് ഏട്ടനോടെ  കാര്യങ്ങള്‍ അനേഷിച്ചു.....അയാള്‍  വലിയ   ഷിപ്പ് ലേക്ക്    സപ്ലൈ ചെയുന്ന  ബാര്ജിലെ   കപ്പിത്താന്‍  ആയിരുന്നു ...അയാള്‍ പറഞ്ഞു അയാളുടെ ഭാര്യാ കാരണം  ആണ് നിര്‍ത്തിയത്  എന്ന്....ഞാന്‍ അവരെ  നന്ദിയോടെ നോക്കി... ,അയാള്‍ എന്നോടെ കാറില്‍ കേറി ഇരിക്കാന്‍  പറഞ്ഞു , ഏട്ടന്‍  പറഞ്ഞു ബെര്‍ത്ത്‌  നമ്പര്‍ മാറി പോയി...എന്ന്...അവസാനം അയാള്‍ അയാളുടെ ഫോണില്‍  നിനും  പോര്‍ട്ട്‌  കണ്ട്രോള്‍ വിള്ളിച്ചു ...ഷിപ്പിന്റെ  പേര്  പറഞ്ഞു , ഭാഗ്യം  അവര് നമ്പര്‍ പറഞ്ഞു  തന്നു....ഞങ്ങള്‍ ഇറങ്ങിയ  സ്ഥലത്തിന്റെ നേരെ  വിപരീതം ആയിരുന്നു ഷിപ്പ് നിനിരുന്ന്ത്  ... അവസാനം അയാള്‍   ഞങളെ കൊണ്ട്  ഷിപ്പ്ന്റെ  അടുത്തേക്ക്  യാത്ര  തിരിച്ചു  ..അങ്ങിനെ   അവസാനം ഞങള്‍   ഷിപ്പ്ന്റെ  അടുത്ത് എത്തി.. ..എന്താ പറയുക,അവരോടെ  നന്ദി   പറയാന്‍  വാക്കുകള്‍ ഇല്ലായിരുന്നു .....എന്തയാലും  അവര് ഞങളെ ഇറക്കി തന്നു പോയി...  ഷിപന്റെ  ഗാങ്ങ് വേ  കണ്ടപ്പോള്‍   സന്തോഷം കൊണ്ട്  എനിക്ക്  തുള്ളാന്‍  വെയ്യെ   ...എന്ന  പരസ്യം  ആണ് ഓര്മ വന്നതു ...ചുമ്മാ കേട്ടോ അതല്ല  സ്വന്തം  വീട് എത്തിയ  ഒരു ഫീലിംഗ്  ആണ്  തോന്നിയത് .....അന്ന് ആദ്യമായി ആ ഗോവണി പടികള്‍ ഞാന്‍ തൊട്ടു തലയില്‍ വെച്ച്  ..മുകളിലേക്ക് കേറി
.കാബിനില്‍ എത്തിയപ്പോള്‍  ആദ്യം  ഉറക്കെ  പൊട്ടി കരഞ്ഞു  ...,ഒന്  ഫ്രഷ്‌ ആയ ശേഷം   പതുകെ താഴേക്ക്‌  ഞങള്‍  ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് ചെന്ന് ....എല്ലാവരും  റെഡി ആയി ഇരികുക  ആയിരുന്നു  ഞങളുടെ  അന്നത്തെ യാത്രയെ കുറിച്ച്  അറിയാന്‍  ....ഊഹികാമല്ലോ  ഞങളുടെ മനസ്സികവസ്ഥ  ...എല്ലാവരോടും ഒന്ന് ചിരിക്കാന്‍ മാത്രമ്മേ  സാധിച്ചു......പിന്നെ പതുക്കെ  സംഭവങ്ങള്‍  അവരോടെ അറിയിച്ചു ..
   അപ്പോളെ  ഇത് മതി കേട്ടോ..അടുത്ത പോര്‍ട്ട്‌  അടുത്ത പോസ്റ്റില്‍ കേട്ടോ. നേരത്തേ പറഞ്ഞപോലെ   പതുക്കെ  ഓരോ  സ്ഥലവും പറയാം കേട്ടോ....