Followers

Monday, 4 October 2010

എന്തൊരു ഭീകരത ! !!!

എന്നാലും  ഇത്രയ്ക്കു  മോശമായി ആരെങ്കിലും ചെയ്യുമോ? 
ഇന്ന് കൂടി ഞാന്‍ കണ്ടില്ലായിരുന്നുവെങ്കിൽ‍..  
ഓര്‍ക്കാന്‍ കൂടി വയ്യ ..!  ആകെ നശിച്ചു വികൃതമായി തീർന്നെനെ..
എന്തായാലും  ഒറ്റക്കല്ല്ല  കൂട്ടമായുള്ളൊരു അക്രമം തന്നെ..  ഉറപ്പാണെനിക്ക്.
എന്തിന്; ആരുടെ ഇഷ്ടത്തിന് എന്നൊന്നും ഇവിടെ ചോദിക്കാന്‍ പറ്റില്ല..
കാരണം ഒരു പ്രസക്തിയുമില്ല.. ആരോടും പരാതി പറഞ്ഞിട്ടും ഒരു കാര്യവുമില്ല..
ഇന്നലെ;  താങ്ങി  പിടിച്ചു  ഞാന്‍ താഴെ ഇറക്കുവാന്‍  ശ്രമിക്കുമ്പോൾ  മുള്ള്  വേലി കൊണ്ട്  കൈ നീറിയത്‌..
സാരമില്ല; ബാക്കിയുള്ള ജീവന്റെ കണികയെയെങ്കിലും രക്ഷിക്കണം എന്നുള്ള ഒരു ആഗ്രഹമായിരുന്നു..
പാതി ജീവനോടെയാണു എങ്കിലും;  രക്ഷപെടുത്തി  ഞാന്‍..
ഒറ്റയ്ക്ക്  പൊക്കുവാന്‍ സാധിക്കാതെ  വന്നപ്പോള്‍..
 അപ്പുറത്തെ സഞ്ജൂട്ടനെയാണു കൂടെ കൂടിയത്..
അവനും; എങ്ങനെയെങ്കിലും രക്ഷിക്കുക എന്നൊരു വാശി കേറി  എന്ന് തോന്നുന്നു ..
അത്രയും ഉയരത്തില്‍ നിന്നും  അമ്മയും,ഞാനും, സഞ്ജുവും കൂടി അടങ്ങിയ പട്ടാളം..
ഇറക്കി  താഴെ വെച്ചപ്പോള്‍;  നെഞ്ച് തകര്‍ന്നു പോയി..
അത്രയ്ക്കും മോശമായിരുന്നു അവസ്ഥ..!!
മുഴുവന്‍ കൊത്തി പറിച്ചു വെച്ചിരിക്കുന്നു..
ഒരു ഭാഗം മാത്രം രക്ഷപ്പെട്ടു..
താഴെ വെച്ച ശേഷം;  തുടയ്ക്കാന്‍  തുണിയുമായി ഞാനെത്തുമ്പോള്‍..
ഓ.. വയ്യ വീണ്ടും ഒരു കൂട്ടം ഒത്തു ചേര്‍ന്നു ആക്രമിക്കുന്നു..
ഇറ്റിറ്റു വീഴുന്ന തുള്ളികൾ..;  ചുവപ്പിന് പകരം വെള്ള നിറമായോ?
അപ്പോഴാണു അമ്മയുടെ ഉപദേശം;  വേണ്ട മാറി നിൽക്കൂ,  കറയാകും..
എന്റെ മനസ്സാക്ഷി; കറയ്ക്കൊന്നും  ഒരു പ്രാധാന്യവും കൊടുത്തില്ല..
അരികിലേക്ക് ചേര്‍ന്ന് നിന്ന്  ഓരോ മുറിവിലെയും; ചെളിയും കറയും നീക്കാന്‍ നോക്കി..
പക്ഷേ പലതും പൊട്ടിപൊളിഞ്ഞ്; അകാലചരമമടഞ്ഞിരുന്നു..
എന്തൊരു ഭീകരത !
നിങ്ങൾക്ക്  കാണണമെന്നുണ്ടോ  ആ രൂപം??  എങ്കില്‍ ഇതാ..
23 comments:

SAJAN S said...

ഭയങ്കരം................!!

Kalavallabhan said...

കൊള്ളാമല്ലോ

siya said...

പാറൂ ,അയ്യോ .,വേറെ ഒന്നും എഴുതുവാന്‍ കിട്ടിയില്ലേ ?വായൂ ടെ കവിത വായിച്ചു ഇവിടെ വന്നപ്പോള്‍ ഈ ഭീകര കാഴ്ച്ച കണ്ടു ,എനിക്ക് ഭ്രാന്ത് ആയി .ഹഹ

അല്ല ,ഇത് എന്ത് പഴം ആണ് ?

എന്റെ മനസ്സാക്ഷി; കറയ്ക്കൊന്നും ഒരു പ്രാധാന്യവും കൊടുത്തില്ല..

അരികിലേക്ക് ചേര്‍ന്ന് നിന്ന് ഓരോ മുറിവിലെയും; ചെളിയും കറയും നീക്കാന്‍ നോക്കി..

ഇത് കലക്കി ..

ആളവന്‍താന്‍ said...

കൊല നടക്കുന്നേ കൊല....!

~ex-pravasini* said...
This comment has been removed by the author.
~ex-pravasini* said...

പൌര്‍ണമീ..
ഇത് പീഡനക്കേസിന്‍റെ
പരിതിയില്‍ വരുമെന്നാണ്
എനിക്ക് തോന്നുന്നത്.!!

ഈ കൊടും ക്രൂരതക്കുപിന്നില്‍
എലികുമാരനും സംഗവും
ആയിരിക്കുമെന്ന് ഞാന്‍
ബലമായി സംശയിക്കുന്നു!

അതോ..ഇനി വവ്വാലളിയനായിരിക്കുമോ??

ആരവിടെ!!!!!!

pournami said...

ithrayum stress life stress world njan karanam chirikkan sadhichal am happy ..thks to all

കുമാരന്‍ | kumaran said...

അതി ഫയങ്കരം..!

പട്ടേപ്പാടം റാംജി said...

ക്രൂരന്മാര്‍..
ആകെ നശിപ്പിച്ചു.

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

ഒരു 'കൊലക്കേസിന്' ഉത്തരം പറയേണ്ടിവന്നേനെ!!

Jishad Cronic said...

കൊല കലക്കി !

Vayady said...

കഷ്ടം. ങീ..ഹീ...ങീ..ഹീ (കരയുന്ന ശബ്ദമാണ്‌) എന്നാലും എന്റെ പാറൂ, അവള്‍ക്കീ ഗതി വന്നല്ലോ?

Vayady said...

എന്റെ ഒന്നാന്തരം പ്രണയ കവിത വായിച്ച് തുള്ളിച്ചാടി നടന്നിരുന്ന സിയയെ ഈ നിലയില്‍ ആക്കിയത് പാറു ഒറ്റയൊരുത്തിയാണ്‌. ഇനിയിപ്പോള്‍ എന്തു ചെയ്യും? ഭ്രാന്തായന്നല്ലേ പറയണത്? നോക്കി നില്‍‌ക്കാതെ വേഗം എന്തെങ്കിലും ചെയ്യൂ പാറു.

Manoraj said...

ഫീകരം.. :)

ഹരീഷ് തൊടുപുഴ said...

ആദ്യം വായിച്ചപ്പോൾ ഞാൻ ഞെട്ടി..!!
പിന്നയല്ലേ മനസിലായേ..:)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഓഹ്!!!ഫയങ്കരം!!!ഫയാനകം!!!

ഹംസ said...

ഹോ.. ഭയങ്കര ചതിയായി പോയി.

ശ്രീനാഥന്‍ said...

കം,തകം,പാതകം,കൊലപാതകം, വാഴക്കൊലപാതകം!

Captain Haddock said...

ഹോ...ചോര മരവിച്ചു പോയ നിമിഷങ്ങള്‍.....

pournami said...

hahahha ...oru vazhakulyude gathi.adhogathi

ഹാപ്പി ബാച്ചിലേഴ്സ് said...

കൊല കൊല.. കലികാലമല്ലേ പലതും “നടക്കും”

jiya | ജിയ said...

ഹോ... കൊല പാതകം

pournami said...

avasnam njan kandethi killerne ...charniramulla thoppivecha oru kili.levan veedinte janalu thurannalum vannu kothi thinukyanu sho njan thottu (((((