Followers

Tuesday, 30 November 2010

ചൂണ്ടയില്‍ കുടുങ്ങിയ ഇര
ജപ്പാന്ക്കാര്‍  കഠിനാദ്ധ്വാനം  ചെയുന്നവരാണ്.അതുപോലെ തന്നെ അവര്‍  മീന്‍ പിടിത്തം  ഇഷ്ടപെടുന്നവരാണ്. അവരുടെ നാട്ടില്‍ എനിക്കുണ്ടായ ഒരു അനുഭവമാണീ  പോസ്റ്റ്‌. ഒരിക്കലൊരു കപ്പല്‍ യാത്രയിലൂടെ  എത്തി ചേര്‍ന്നതാണ്  ജപ്പാനിലും.  യാത്രാവിവരണം പോലെ ഒരുപാടു എഴുതാന്‍ എന്തായാലും സാധിക്കില്ല. വേറെ ഒന്നുമല്ല; കപ്പല്‍ യാത്രക്കിടയില്‍ ചുറ്റിക്കറങ്ങാൻ കിട്ടുന്നത് ഒന്നോ രണ്ടോ ദിവസമോ മറ്റോ ആകും. അവിയൽ പരുവത്തിൽ മനസ്സിൽ നിറയുന്ന കാഴ്ചകളിൽ നിന്നും ഒന്നൊന്നായി പെറുക്കിയെടുക്കുക എന്നത് ശ്രമകരമായ ദൌത്യം തന്നെ.   മൊബൈല്‍ ഫോണ്‍ അവിടെ, കൊച്ചു കുട്ടിയുടെ കൈകളില്‍ പോലും ഉണ്ട്.  കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ്  ജപ്പാനില്‍ പോയിരുന്നത്.  ഇന്നിപ്പോള്‍ വിസയൊക്കെ വേണം എന്നുണ്ട്. ആ സമയത്ത്  പേജറുകള്‍  ആയിരുന്നു അധികവും എല്ലാവരുടെയും  കൈകളില്‍.  ജപ്പാനിലെ  ആളുകളൂടേ ജീവിതവും പുരോഗതിയും എല്ലാം വളരെ വേഗതയിലാണ്. 1998 ലാണ്  ഞാന്‍  ജപ്പാനില്‍ പോയത്. വളരെ മനോഹരമായ  പൂന്തോട്ടങ്ങള്‍  പോർട്ടിനു അടുത്ത് തന്നെ  ഉണ്ടായിരുന്നു.  ഇവക്കിടയിലുടെ നടന്നു വേണം മെയിന്‍ റോഡിലേക്ക് കയറുവാന്‍. എന്റെ ആദ്യ കപ്പല്‍ യാത്രയായ ഈ യാത്രയിൽ  ചാര്ട്ടിംഗ് യൂറോപ്പു സൈഡ് ആയിരുന്നുവെങ്കിലും  ഇടയ്ക്ക്  ചാര്‍ട്ടര്‍  ഷിപ്പ്   റൂട്ട്   മാറ്റി  ജപ്പാന്‍, കൊറിയ പിന്നെ ജോര്‍ദാന്‍, സൌദി ഒക്കെ ആയി പോർട്ടുകള്‍.  അങ്ങിനെ അദ്യത്തേ യാത്രയില്‍ തന്നെ ഒരുപാടു നാടുകൾ കാണുവാനും ആസ്വദിക്കുവാനും ഭാഗ്യം ലഭിച്ചു.ജപ്പാനില്‍ ഞങ്ങളുടെ  ഷിപ്പ് നിര്‍ത്തിയതിന്റെ അടുത്താണ് മെയിന്‍ റോഡ്‌. അവിടേയ്ക്ക് എത്തുന്നതിനു മുൻപുള്ള വഴിയില്‍;  മിക്കവാറും മീന്‍പിടിക്കാന്‍ നല്ല അടിപൊളി ചൂണ്ടയുമായി (മെഷീന്‍ ഒക്കെ ഉള്ളത് ) ആളുകള്‍ ഉണ്ടാകാറുണ്ട്. തണുപ്പുള്ള  സമയത്താണ് ഞങ്ങള്‍ എത്തിയത്.  നാലു ദിവസം ഷിപ്പിനവിടെ  നങ്കൂരമിടേണ്ടതുണ്ടായിരുന്നു. ഓരോ ദിവസവും കറങ്ങാന്‍ ഓരോ സ്ഥലം. പലപ്പോഴും എട്ടന് എന്റെ ഒപ്പം കൂടെ വരാന്‍ സാധിച്ചിരുന്നില്ല. എന്തായാലും ടോക്കിയോ നഗരത്തിൽ  ചുറ്റിക്കറങ്ങുവാനും അവിടത്തെ ഡിസ്നി ലാന്‍ഡ്‌ സന്ദർശിക്കുവാനും കാണാനും സാധിച്ചത് ജീവിതത്തിലെ വല്യ ഒരു ഭാഗ്യമായി തന്നെ കരുതുന്നു. അവിടെ പോകുമ്പോള്‍  റേഡിയോ ഓഫീസര്‍, അദ്ദേഹത്തിന്റെ ഭാര്യ , മോൾ പിന്നെ  ചീഫ് എഞ്ചിനീയറും കുടുംബവും, തേർഡ് എൻഞ്ചിനീയർ ഒക്കെ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. എട്ടന് കൂടെ വരാന്‍  പറ്റിയിരുന്നില്ല. അവിടെ സ്റ്റുഡന്റ് പാസ്‌ എന്നൊരു പരിപാടി  ഉണ്ടായിരുന്നു. ഞാനും തേര്‍ഡ്എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയറുടെ മോനും സ്റ്റുഡെന്റ് പാസ്സിലാണ് കയറിയത്. ഹഹഹാ.. എന്തായാലും  ജപ്പാനില്‍ പോയി സ്റ്റുഡെന്റ് പാസ്സില്‍, ഹാഫ് ടിക്കറ്റില്‍  ഡിസ്നി ലാന്‍ഡ്‌ കാണുവാൻ സാധിച്ചു.  മനോഹരമായ ഒരു  സ്ഥലം. പിന്നെ  പാവമ്യൂസിയം

( റേഡിയോ ഓഫീസിര്ടെ ഭാര്യാ ,പിണെ ഞാനും അവരുടെ മോളും )
 

കാണാന്‍ പോയി. ആ ടൈമിൽ ഏട്ടനും ഒപ്പം ഉണ്ടായിരുന്നു. പാവകള്‍..!!  യ്യ്യോ;  എത്ര  എണ്ണം  ആണെന്ന്  അറിയാമ്മോ... (സോറി; ഞാന്‍ എണ്ണി നോക്കിയില്ല)  വൈകുന്നേരങ്ങളില്‍ തണുപ്പ് കൂടും.അപ്പോൾ; ചോക്കോ ബാര്‍  വാങ്ങി കഴിച്ചു  നടക്കും.  തണുപ്പത്ത് ഐസ്ക്രീം..!! ആഹാ.. നല്ല രസാണു കെട്ടോ..!!  അവിടെ ഇന്ത്യന്‍ റെസ്റ്റൊരന്റ്സ് ഉണ്ടെങ്കിലും ‘യെന്‍'  കൊടുത്തു മുടിയും എന്നുമാത്രം.  പിന്നെ അവിടെ അടുത്തുള്ള  അമ്യൂസ്മെന്റ് പാര്‍ക്ക്‌  കാണാന്‍  പോയി.  റോള്ളര്‍ കോസ്റ്റ് സൂപര്‍ ആണ് കെട്ടോ.  ലോകം മൊത്തം കറങ്ങി  തലെയ്ക്ക് വീണ ഒരു ഫീല്‍ ആയിരുന്നു..!! ഇന്ത്യക്കാരുടെ കണ്ണും മൂക്കും ജാപ്പാനീസുകാർ ഒരു അത്ഭുതവസ്തുവിനെ എന്ന വണ്ണമാണു നോക്കിക്കണ്ടിരുന്നത്. അവരുടെ കൊച്ചു കണ്ണുകളും മറ്റും  അത് പോലെതന്നെ നമുക്ക് കാണുമ്പോഴും ഒരു രസം.  പ്രത്യേകിച്ച്  കൊച്ചു കുഞ്ഞുങ്ങള്‍. ട്രെയിനില്‍  യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ആ കുഞ്ഞുങ്ങൾ  ഞങ്ങളെ അത്ഭുതജീവിയെക്കാണും പോലെ നോക്കുന്നുണ്ടായിരുന്നു !!  അങ്ങിനെ ഒരു യാത്രയില്‍  ഒരു കൊച്ചു  മിടുക്കി    എന്റെ കൈയ്യില്‍  പിടിച്ചു  കൂടെ വന്നത് ഇന്നും ഓർക്കുന്നു.
  ഇതിങ്ങിനെ പോയാല്‍  ഞാന്‍ പറയാന്‍ വിചാരിച്ച  കാര്യം ഈ പോസ്റ്റില്‍   കണ്ടെത്താന്‍ ഓട്ടോ പിടിച്ചു വരേണ്ടി വരും അല്ലേ..  അപ്പോള്‍ കാര്യത്തിലേക്ക്  കടക്കാം അല്ലേ..
മുൻപ്  സൂചിപ്പിച്ചല്ലോ   മീന്‍ പിടിത്തക്കാരെ  കുറിച്ച്.  ഒരു  ദിവസം രാത്രിയില്‍  ഐസ്ക്രീം  വാങ്ങി തണുപ്പത് നടക്കാനായി പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു . പതിവുപോലെ  മീന്‍ പിടിത്തകാരുണ്ട് വെളിയിൽ. അവരുടെ  കൈയ്യിലെ ചൂണ്ടയില്‍ ഉള്ള  ഹൂക്ക്  ഷിപ്ന്റെ ആങ്കര്‍     പോലെ ആയിരുന്നു.  തണുപ്പ് കാരണം ജാക്കെറ്റ്‌ ഒക്കെ ഇട്ടാണ് ഞാൻ നടന്നിരുന്നത്. ഇവരുടെ അടുത്ത് കൂടി പോയ നേരം പെട്ടന്ന് ഞാൻ  അലറി വിളിച്ചു..
അയ്യോ ....!!
ആരുമല്ല ഞാന്‍ തന്നെയാണ് അലറിയത്..
എന്റെ  ഡ്രെസ്സില്‍ എന്തോ കടിച്ചു  എന്നു പറഞ്ഞ് കരച്ചില്‍ തുടങ്ങി. എന്റെ കരച്ചിൽ കേട്ട്  മീൻപിടുത്തക്കാരും ഓടിയെത്തി.  അവരെല്ലാം എന്താണാവോ എന്നു  പേടിച്ചാണ് ഓടി വന്നിരിക്കുന്നത്. ഏട്ടനു ആദ്യം ഒന്നും മനസ്സിലായില്ല. ഞങ്ങള്‍  നിന്ന സ്ഥലത്ത്  വെളിച്ചം   കുറവായിരുന്നു. അതുകൊണ്ട് എന്താണു സംഭവിച്ചതെന്ന് ഒരു പിടുത്തവും കിട്ടിയില്ല. അപ്പോഴേക്കും മീൻപിടുത്തക്കാരില്‍ ഒരുവൻ  ഒരു കാര്യം പറഞ്ഞു.  അവന്റെ  ചൂണ്ട പോയി (നഷ്ടപ്പെട്ടു) എന്നു. അതോടെ  ഏട്ടന്‍ ടെന്ഷനിലായി.  ഞാനാണെങ്കില്‍  പേടിച്ചു  വിറച്ച് കരച്ചിലും.  വല്ലാത്തൊരു  ഭാരം തുങ്ങുന്ന ഒരു  ഫീലിംഗ് ആയിരുന്നു.  നിന്റെ കാലില്‍  കേറിയോ? എന്നൊക്കെ   ചോദിക്കുണ്ട് ഏട്ടന്‍. കാരണം ആ ചൂണ്ട  മാംസത്തില്‍  തറച്ചു   കേറുന്ന ഇനം ആണ്.  ഓരോ വാശി പറഞ്ഞു  പാവം ഏട്ടനെ കുടുക്കിയിയിരുന്ന ഞാൻ  അവസാനം കുടുങ്ങി  എന്നു മാത്രം. അതും  ചൂണ്ടയില്‍ !!  എന്തായാലും  ഭാഗ്യത്തിന് കോട്ടിനു  മുകളില്‍  തുങ്ങി നില്‍ക്കുകയായിരുന്നു  ചൂണ്ട !! അവര്   എറിഞ്ഞ  ചൂണ്ടയില്‍  കുടുങ്ങിയത് ഞാന്‍ ആയി എന്നുമാത്രം..!!  ഇപ്പോഴും അതന്ന് കാലില്‍  കുടുങ്ങിയിരുന്നെങ്കില്‍ എന്നോര്‍ക്കുമ്പോള്‍...

27 comments:

jazmikkutty said...

പൗര്‍ണമി,ആദ്യമായാണ്‌ ഇവിടെ...നല്ല രസായിട്ട് എഴുതിയിട്ടുണ്ടല്ലോ...
കപ്പലിലൊക്കെ കയറി യാത്ര ചെയ്യുക അതൊരു ഭാഗ്യം തന്നെയാണോ കേട്ടോ

Rajesh said...

കണ്ണില്‍ കൊള്ളേണ്ടത്‌ പുരികത്തിനു കൊണ്ട് എന്ന് കരുതുക ...അന്നത് കൊണ്ടില്ലയിരുന്നെങ്കില്‍ ഇന്നീ എഴുത്ത് കാണേണ്ടി വരില്ലായിരുന്നു ... :))

Rajesh said...

തമാശ പറഞ്ഞതാട്ടോ പൌര്‍ണമീ... ചെറുതാണെങ്കിലും വായന സുന്ദരമായ അനുഭവം തന്നു ....

ഹാഷിക്ക് said...

നന്നായിട്ടുണ്ട് . ..........ചൂണ്ടയുടെ അറ്റത്തെ ഇര വിഴുങ്ങാന്‍ നോക്കിയതാണോ ?

ആളവന്‍താന്‍ said...

???????????????

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ചൂണ്ട കൊളുത്തി നല്ല ഒരു മുറിവ് ആവുകയായിരുന്നു വേണ്ടത്‌ !
പിന്നീട് അതിന്റെ അടയാളം മറ്റുള്ളോരെ കാണിച്ചു ജപ്പാനില്‍ പോയ മഹിമ വര്‍ണ്ണിക്കാമായിരുന്നു.
മിസ്സായി പോയില്ലേ!

pournami said...

jazmikkutty thank you
@rajesh thanks
hashik ..athey ira nokkan poyatha..hhhaha thanks for ur cmnt

pournami said...

vimal wht happ ?????
ismail mahima chowdariye villikan ippol pattila

പട്ടേപ്പാടം റാംജി said...

കൊളുത്തില്‍ ഇര കൂടി ഉണ്ടായിരുന്നോ?
നല്ല വായന.

~ex-pravasini* said...

പൌര്‍ണമീ..ഞാനിതുവരെ കപ്പലില്‍ കേറിയിട്ടില്ല.
എന്തായാലും രസകരമായിട്ടെഴുതി.

ഹരീഷ് തൊടുപുഴ said...

ഭാഗ്യവതി..

അത്രേം ചെറുപ്പത്തിലേ കടൽച്ചൂരും കടൽക്കാറ്റുമൊക്കെ അനുഭവിക്കാൻ സാധിച്ചൂലോ..
പിന്നെ കുറെ രാജ്യങ്ങളും കാണാൻ പറ്റീലോ..
ബൈ ദ ബൈ കറുകറുത്ത ജക്കെറ്റൊക്കെ ഇട്ട് ഐസ്ക്രീമും നുണഞ്ഞ് പോണ കണ്ടപ്പോൾ ആ ടങ്കീസിനു മണമടിച്ചു കാണും.. ഒരു മീമീടെ !!
:)

നന്നായി എഴുതി കെട്ടോ..
അഭിനന്ദനങ്ങൾ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇതു അതൊന്നുമല്ലന്നേയ്...
നമ്മള്‍ ചൂണ്ടയുടെ കൊളുത്തില്‍ മീന്‍ കൊത്താന്‍ വേണ്ടി ഇരയെ കോര്‍ക്കൂലേ....?
അതു പോലെ കടലിലെ വലിയൊരു കൊമ്പനെ പിടിക്കാന്‍ പൗര്‍ണമിയെ ഒരു ഇരയാണെന്നു കരുതി അവര്‍ ഒന്നു കോര്‍ത്തു നോക്കിയതാ....?

Manoraj said...

ഐസ്ക്രീമുമായി നടക്കാനിറങ്ങയിപ്പോള്‍ എങ്ങിനെ ചൂണ്ട ജാക്കറ്റില്‍ കൊളത്തി. മീന്‍പിടുത്തകാര്‍ ചൂണ്ടയിടുന്നത് വെള്ളത്തിലേക്കല്ലേ.. കരയിലല്ലല്ലോ. അതോ ഇനി നടക്കാനിറങ്ങിയത് ഷിപ്പിലാണോ? എന്തോ എനിക്ക് അത്ര മനസ്സിലായില്ല.
ജപ്പാനിലും പോയിട്ടുണ്ടെല്ലേ... ഇതൊന്നും കണ്ടാല്‍ പറയില്ലാട്ടോ :):)

ഒഴാക്കന്‍. said...

നന്നായി എഴുതി കെട്ടോ

pournami said...

karyku ninalle avru choonda eriyunnath..appol avaru veeshi thazhottu idan neram hook therichu sidilude nadanna ente dressil tharachu ennu..manoooooo
pinnejapanil poyi ennu sticker venamo hiihih

Manoraj said...

ഹോ, അങ്ങിനെയല്ലേ.. ജപ്പാനില്‍ പോയെന്ന് സ്റ്റിക്കര്‍ ഒന്നും വേണ്ട. ഞാന്‍ ചുമ്മാ പറഞ്ഞതാ. വിട്ടുകളഞ്ഞേക്ക്..

അബ്ദുള്‍ ജിഷാദ് said...

കൊളുത്തുവാനുള്ള ഇരയാണെന്ന് കരുതികാണും.അവരെ കുറ്റം പറഞ്ഞിട്ട് കാര്യംഇല്ല.

kARNOr(കാര്‍ന്നോര്) said...

നാട്ടില്‍ ഉണ്ണിമേരീന്ന് ഒരു മീനെ വിളിക്കുന്നതു കേട്ടിട്ടുണ്ട്. പൌര്‍ണ്ണമീ ന്ന് ഒരു മീന്‍ ആദ്യായി കാണുകാ.(അതോ ഇരയായിരുന്നോ)

ശ്രീനാഥന്‍ said...

നന്നായി ജപ്പാനിൽ പൌർണ്ണമി. പിന്നെ ഞാൻ കരുതിയത് അത്രയെളുപ്പമൊന്നും ഒരു ചൂണ്ടയിലും കൊത്താത്ത ഇനമാണെന്നായിരുന്നു!

faisu madeena said...

പറയാന്‍ വന്നതിനേക്കാള്‍ രസമായിരുന്നു പറയാന്‍ വരാത്തത് .....!!!

എനിക്കതാ രസമായി തോന്നിയത് .....പിന്നെ ആ ജപ്പാനിക്കുട്ടികളുടെ മൂക്കും കണ്ണും ആലോജിച്ചപ്പോ ചിരി വരുന്നു

കാട്ടുപൂച്ച said...

wakarimastha . arigatho

a.faisal said...

നന്നായി

സുജിത് കയ്യൂര്‍ said...

aashamsakal

pournami said...

ellavarkum thanks

ഹംസ said...

പൌര്‍ണമീ.. എന്‍റെ കാലിലും ചൂണ്ട കുടുങ്ങിയിട്ടുണ്ട്.. സ്കൂള്‍ അവധി ദിവസങ്ങളില്‍ എന്‍റെ പ്രധാന ഹോബിയായിരുന്നു പുഴയില്‍ ചൂണ്ടയിടല്‍ ഒരു ദിവസം നട്ടുച്ച നേരത്ത് ഉമ്മയുടെ എതിര്‍പ്പ് വക വെക്കാതെ ഞാന്‍ ചൂണ്ടയുമായി പുഴയിലെക്ക് പോയി .. കുറച്ച് മീന്‍ ഒക്കെ കിട്ടി .. പിന്നെ ഇരകൊര്‍ത്തു പുഴയിലെക്ക് ചൂണ്ട വീശി എറിഞ്ഞപ്പോള്‍ അത് വന്ന് തറച്ചത് എന്‍റെ കാല്‍ തുടയിലായിരുന്നു. ചൂണ്ടയുടെ വളഞ്ഞ വശം മുഴുവനായും ഇറച്ചിക്കകത്ത് കയറി.. ഈരയില്‍ കുറച്ച് ഭാഗം മാത്രം പുറത്ത്.. ഞാന്‍ അവിടെ കിടന്ന് പുളയാന്‍ തുടങ്ങി കൂട്ടുകാര്‍ ഓടിവന്നു ചൂണ്ട പുറത്തേക്ക് വലിച്ചു . പക്ഷെ അതിന്‍റെ അഗ്രഭാഗത്തെ കുളത്തുകാരണം പുറത്തേക്ക് വരുന്നില്ല. അതില്‍ ഒരു കൂട്ടൂകാരന്‍ എന്നോട് കണ്ണു ചിമ്മാന്‍ പറഞ്ഞു എന്നിട്ട് ഒറ്റ വലി. കുറച്ച് രക്തത്തോടൊപ്പം തൊലി കീറി ചൂണ്ട പുറത്ത്. അന്ന് പറഞ്ഞത് അനുസരിക്കാതെ പുഴയില്‍ പോയതിനു ഉമ്മയുടെ വക വീട്ടിലും എല്ലാം കൊണ്ടും എനിക്ക് അന്ന് കോളായിരുന്നു... ( ഹോ ആ വേദന ഇപ്പോഴും മനസ്സില്‍ ഉണ്ട് )

ജപ്പാനിലെ ഓര്‍മകള്‍ നന്നയി എഴുതി പൌര്‍ണമി.. ആശംസകള്‍ :)

siya said...

വരാന്‍ വൈകി പാറൂ ..എന്തായാലും ജപ്പാന്‍ വിശേഷം വായിച്ചു ..നന്നായി ..

Captain Haddock said...

ഹ..ഹ.ഹ...ചൂണ്ടയിട്ട് പിടിച്ചത്‌ കലക്കി !!!