Followers

Sunday, 27 June 2010

കല്യാണ സദ്യയും ,ആണ്‍കുട്ടികളും

 സീത കല്യാ.......................... ,അത് വേണ്ട പാടി ,ബോര്‍     ആക്കുന്നില്ല ...കല്യാണം  അതിനോട്  അനുബന്ധിച്ച  ചില  തമാശ  അനുഭവങ്ങള്‍ ആണേ ...അപ്പൊ  കഥ തുടങ്ങാം ...പണ്ട് പണ്ട്  ഉണ്ടായ ഒരു കഥയാണ് ...പണ്ട് പണ്ട് എന്നു  പറഞ്ഞാല്‍    ഈയടുത്ത    കാലത്തും    ഉണ്ടായി   കൊണ്ടിരിക്കുന്ന    കഥയാണ് .....ഇനി എത്ര അടുത്ത കാലത്ത്,  എന്നൊന്നും ചോദിക്കല്ലേ .... .കഥയിലെ അനുഭവം  സ്വന്തം അനുഭവം എന്നു ആര്‍ക്കു   എങ്കിലും തോന്നിയാല്‍   ആരോടും പറയണ്ട    ശ്  ശ്   അത്  അവിടെ   തന്നെ   ഇരുന്നോട്ടെ ........
    കല്യാണം  അതൊരു  സംഭവം തന്നെ ആണേ...  കല്യാണത്തിനു  പോകാന്‍  ഏല്ലാവര്‍ക്കും    ഇഷ്ടമാണ് ... മെയിന്‍ ആയി ആണ്‍കുട്ടികള്‍ക്കും , പെണ്‍കുട്ടികള്‍ക്കും  ...ഒരു മാതിരി  ചാകര  കടല്‍    പൊറത്തു    കണ്ട   ഫീലിംഗ് ആണ് കല്യാണത്തിന്  പോകാന്‍   .....       കല്യാണ  ചെക്കനും ,പെണ്ണിനും        ടെന്‍ഷന്‍     ഒക്കെ  കാരണം,   അത് എന്ജോയ്‌  ചെയാനുള്ള  ഒരു മൂഡില്‍    ആയിരിക്കില്ല    എന്നാല്‍     ബാക്കി   ഉള്ളവര്‍ക്ക്   അത്  എന്താ   പറയുക     ഒരു  ഫാഷന്‍ ഷോയക്ക്     പോകുന്ന സന്തോഷം ആണ്....ആണ്‍കുട്ടികള്‍  എങ്കില്‍  ഇപ്പൊ  ഒരുമാതിരി  മുഴുവന്‍  കേറ്റാന്‍  പറ്റാത്ത പാന്റ്   , പാന്റ്  .....അല്ലെ   വേഷം ... ,,,    അതും  പച്ച  മഞ്ഞ  വര്‍ണ്ണങ്ങള്‍   എങ്കില്‍   കലക്കി  ...ഇറുകിയ ടി  ഷര്‍ട്ട്   ഒക്കെ  ഇട്ടു   ചുള്ളന്‍ മാര്‍   ആയല്ലേ  വരുന്നത്  ..

പെണ്‍കുട്ടികള്‍    പറയണ്ട   അതിപ്പോ    ഒരു   പതിന്  എട്ടു  വയസ്സ് എങ്കില്‍     അവര് സാരീ ഉടുക്കും   ..എന്താണാവോ    "ഞങ്ങള്‍    വലുതായി  "  എന്നു   കാണിക്കാനുള്ള      തത്രപാട്     ആകും ....  ഇപ്പൊ   രണ്ടു കുട്ടികള്‍ ആയ അമ്മമാര്‍ക്ക്    ഒക്കെ  ചുരിധാരും ,   കുര്‍ത്തയും  , ഇടാനാ       ഇഷ്ടം     ....അല്ല ,പിന്നെ    പ്രായം    കുറച്ചു  കാണുവാനാ   അവര്‍ക്ക്  ഇഷ്ടം   ,ശൊ  രണ്ടു കുട്ടികള്‍ ഒക്കെ  ഉണ്ടോ ...കണ്ടാല്‍  തോന്നില്ല  എന്നുള്ള കമന്റ്  കേട്ടാല്‍  എന്റമ്മോ  ഫുഡ്‌ കിട്ടിയില്ല  എങ്കിലും  നോ പ്രോബ്ലം ..... ...  എന്നാല്‍  ഇങ്ങിനെയും ഉണ്ട് , ചില   ചെറുപ്പക്കാര്‍  അവര്‍ക്ക്      ഇഷ്ടം ,   ഡ്രസ്സ്‌ ഫുള്‍ ബോഡി   ശേയ്പില്‍             തയിപ്പിച്ചതാനേ   ...കാണുവാന്‍  ആളുള്ളപ്പോള്‍  കാണിക്കാന്‍    എന്തേര്   ,മടി യിഷ്ട  ... .......അമ്മമാര് എങ്കില്‍  അവരുടെ  ഡ്രസ്സ്‌ന്റെ     ഡിസൈന്‍        ചര്‍ച്ച  ,,,അച്ചന്മാര്‍ക്ക്  എന്തുവാ  നിങ്ങളുടെ   കാര്‍      എന്നു  അനേഷിക്കുവാനുള്ള     ആകാംക്ഷ  ,,.അങ്ങിനെ   സര്‍വ ഗുണവിധ  സമ്പന്നം    കല്യാണം .......

..കല്യാണം       കഴിഞ്ഞവര്‍              അലെങ്കില്‍            കഴിക്കുന്നവര്‍     അറിഞ്ഞിരിക്കേണ്ട   ഒരു  കാര്യം  ഉണ്ട് ,അതായതു    സന്തുഷ്ടമായ    ജീവിതത്തിനു വേണ്ടത് ...എന്താണെന്നോ      ..വാരികോരി  പുക്ഴത്താന്‍        അറിയുക... പിന്നെ  ,.  കല്യാണത്തിനു   3
വട്ടം   ചുറ്റുന്ന   ഒരു  രീതി   നമ്മുടെ   നാട്ടില്‍   ഉണ്ട്  ..അതിനു   കല്യാണം  കഴിഞ്ഞ    ത്രീശങ്കു    സ്വര്‍ഗത്തില്‍     ആയ    ചില   ആളുകളുടെ      അഭിപ്രായം     ഇതാ..... "  ആദ്യ   റൌണ്ട്    ഭര്‍ത്താവ്  മുന്പില്‍,,  ഭാര്യാ  പുറകില്‍    അല്ലെ.... അര്‍ഥം ...
ആദ്യ  വര്‍ഷം  ഭര്‍ത്താവ്  പറയും    ഭാര്യാ  കേള്‍ക്കും , രണ്ടാം   റൌണ്ട്  മികതും   പെണ്ണ് നടന്നു മുന്നോട്  പോകും  അപ്പൊ  ഭര്‍ത്താവ്  പിറകില്‍    ഭാര്യാ  പറയും   ഭര്‍ത്താവ് കേള്‍ക്കും  .....മുന്നാം  റൌണ്ട്  രണ്ടു പേരും   ഒപ്പം ഒപ്പം  നടക്കും
 അര്‍ഥം  എന്താന്ന് വെച്ചാല്‍    രണ്ടു പേരും  പറഞ്ഞു തുടങ്ങും    നാട്ടുകാര്   കേള്‍ക്കും  ഹ്ഹഹഹ്....      അതിനു ശേഷം  നടക്കുന്നത്    മിക്കതും    ആര്‍ക്കും  പ്രവചിക്കാന്‍    സാധ്യമല്ല ....പിന്നെ  ഒക്കെ   ഭാഗ്യം  ......

    കല്യാണത്തിന്  പോകുമ്പോള്‍  നാലു പിള്ളേരെ കാണാമല്ലോ,  എന്നു വെച്ചാണ്‌  എല്ലാരും   പോകുനത്   തന്നെ ..ഒരുമാതിരി ക്രികെറ്റ്   സെലെക്ഷന്      പോകുന്ന പോലെയാണ്   കല്യാണത്തിനു  പോകുന്നത് ...പറയാന്‍   പറ്റിലല്ലോ  എവിടാണ്  നമ്മുടെ  ബെറ്റര്‍ ഹാഫ്   കിടക്കുന്നത് അല്ലെങ്കില്‍   ഇരിക്കുന്നത്      ....   .. .ഓള്‍ഡ്‌  ആളുകള്‍,  ഡാറ്റാ    എടുക്കുമ്പോള്‍    ജാതകം  അടക്കം എടുത്തു  വരും    പെണ്‍കുട്ടിയുടെ ,,   ...ന്യൂ generations  ടീമില്‍    കുട്ടികള്‍ ,    ചേട്ടന്മാരുടെ   സഹായികള്‍ ആണ് ...അത്യാവശ്യം പേര്‌ ചോദിക്കാന്‍ ഒക്കെ   ഉപയോഗിക്കാം ...അല്ലെങ്കില്‍  തന്നെ  ചെക്കനേയും പെണ്ണിനേയും   ആര്‍ക്കാ   കാണാന്‍   സാധിക്കുക   ???? വീഡിയോക്കാരുടെ  മൂഡ്‌   അല്ലെ  കാണാന്‍ സാധിക്കുക  ...അവരാണ്  ഇപ്പോള്‍ കല്യാണം ഡയറക്റ്റ്  ചെയുന്നവര്‍  .....കോടികണക്കിന്  രൂപ ആണ്  ഇന്ന്   ഏറ്റവും  പുതിയ കണക്കു എടുപ്പ് പ്രകാരം  കല്യാണ ധൂര്‍ത്ത് ..അല്ല പറയുമ്പോള്‍ എല്ലാം പറയണലോ.......ഇന്നലെ    പാറമ്മേക്കാവ് അമ്പലത്തില്‍   ഒരു പ്രഭാഷണം   കേട്ടു "

...ck.sureshsirന്റെ  ,,വളരെ  നല്ല രീതിയില്‍  പ്രഭാഷണം   ചെയുന്ന   ആളാണ്  അദ്ദേഹം ...ഇവിടെ  ഈ പോസ്റ്റില്‍   അവിടെ  കേട്ട  ചില   വരികള്‍    രസകരം  എന്നു   തോന്നിയതിനാല്‍     പറയുകയാണ്   ..... ഷുഗര്‍  അഥവാ പഞ്ചസാര  കഴിക്കാന്‍  എല്ലാവര്‍ക്കും പറ്റുമ്മോ ??? ഇല്ല  ..അല്ലെ ,, .ഷുഗര്‍  രോഗികള്‍ക്ക്   പറ്റില്ലാലോ ..അത് പോലെ ഉപ്പു കൂട്ടാന്‍  പറ്റുമ്മോ  ഏല്ലാവര്‍ക്കും  ....എണ്ണ  ..അങ്ങിനെ   ഓരോ   അസുഖം       ഉള്ളവര്‍ക്ക്    അതൊന്നും     കൂട്ടാന്‍    പറ്റില്ല     അല്ലെ  ...... എന്നാല്‍ എല്ലാവര്‍ക്കും  ഇപ്പൊ   കഴിക്കാന്‍ പറ്റിയ  ഒന്നുണ്ട് "  കല്യാണം  ."......... ഇടക്കിടെ  സ്റ്റോപ്പ്‌  കണ്ടാല്‍ നിര്‍ത്തുന്ന  ബസ്‌ പോലെ   ആണ് എന്റെ  എഴുത്ത് ...ഓരോ  സ്റ്റോപ്പില്‍ നിന്നും   കേറുന്നവര്‍  വ്യത്യസ്തം   എന്ന   പോലെ   ഇവിടെ ഇടക്കിടെ   ഓരോ  കാര്യങ്ങള്‍   പറയുന്നത് ....അപ്പൊ  നമ്മുക്ക്  ഇനി  വീഡിയോക്കാരുടെ   അടുത്ത്   എത്താം   ....
ചെക്കനെ  താലി കെട്ടാന്‍  പോലും  പഠിപ്പിക്കുന്നുണ്ട്    വീഡിയോക്കാര്‍   എന്നത്   ലേറ്റസ്റ്റ്  സത്യം  ..അങ്ങിനെ  ചിലര് വീഡിയോകാരന്റെ,   ഭാര്യയാകും       ആദ്യം ....പിന്നെ    മുഹൂര്‍ത്തം ., ..സമയത്ത്  താലി കെട്ടാന്‍  ആര്‍ക്കും  സാധിക്കുന്ന ചുറ്റുപാടല്ല    ഇപ്പോള്‍....അങ്ങോട്ട്‌ ,  ഇങ്ങോട്ട്    എന്നൊക്കെ പറഞ്ഞു     മാറ്റുമ്പോള്‍   മുഹൂര്‍ത്തം  .,  ദേ  കിടക്കുന്നു  താഴെ ......ഇന്നാളു  പോയ ഒരു കല്യാണത്തിന്    പതിവുപോലെ   മൂടുകള്‍ കണ്ടു ഇരിക്കുമ്പോള്‍    ( വീഡിയോക്കാരുടെ  ) ലഹള  കേട്ടത് ..ചെക്കന്റെ  അമ്മയതാ  താഴെ  കിടക്കുന്നു ...ഫോട്ടോ എടുക്കുന്ന തിരക്കില്‍  പാലുമായി  വന്ന അമ്മയെ  മാറ്റിയതാണ്  അതാ കിടക്കുന്നു  ധരണിയില്‍ ....
 അവസാനം   ഒരു മൂന്നു  വട്ടം  പാല്,   അവരെ കൊണ്ട് കൊടുപ്പിച്ചു   .ഫോട്ടം   പുടിച്ചപ്പോള്‍  അമ്മച്ചി ഹാപ്പി .......അപ്പൊ ഇതുപോലുള്ള  അവസ്ഥകളില്‍  വേറെ   എന്തു ചെയ്യാന്‍    അപ്പൊ    വായനോട്ടം തന്നെ  രക്ഷ ... ഇത് പോലുള്ള അവസ്ഥകളില്‍   അതൊരു   കലയായി  ,,,അംഗീകരിക്കപെടുകയാണ്......ഓ  നിങ്ങള്‍  കരുതും  ആണ്‍കുട്ടികള്‍ ,, വായ നോക്കുന്ന കാര്യം എന്നു അതൊക്കെ  പണ്ട് മക്കളെ ,ഇപ്പൊ  നിങ്ങളെകാള്‍    നന്നായി  ഞങ്ങള്‍  പെണുങ്ങള്‍  നോക്കും ..ഡെന്‍ടിസ്ട്രി ക്ക്  മാസ്റ്റര്‍  ബിരുദം ഇപ്പൊ  പെണുങ്ങള്‍ ക്ക് ആണേ ..... കാലം പോയി   ചെക്കന്മാരെയും   ഇപ്പൊ നോക്കും  അടുത്ത ചെക്കന്‍  ആകാനുള്ള യോഗ്യത ആയോ എന്നു അറിയാന്‍   ....ഒരു കല്യാണം അടുത്ത കല്യാണത്തിനു  മുന്നോടി  ...ആണ്‍കുട്ടികള്‍ ക്ക് ആയാലും  പെണ്‍കുട്ടികള്‍ ക്ക്  ആയാലും ......അനുഭവ   സാക്ഷ്യം     .....അപ്പൊ  നമ്മുടെ  പോസ്റ്റ്‌ന്റെ   ഹെഡ് വാചകം  ഇല്ലേ കല്യാണ സദ്യ ഇനി  അങ്ങോട്ട്‌ പോകാം അല്ലെ ....സദ്യക്ക്  വിളബാന്‍  ഒട്ടു മിക്ക പിള്ളാര്‍ക്കും    ഇഷ്ടമാണ് ....അത് ഒരു  സ്വന്തം  ഇഷ്ടം അറിയിക്കാന്‍ ഉള്ള   സന്ദര്‍ഭവും  ആണ് കേട്ടോ ......ഈ വിദ്യ   അറിയാത്തവര്‍  അറിഞ്ഞു  കൊള്ളുക........
  ഇഷ്ടു ആണ്   വിളബാന്‍  അധികം ഇഷ്ടം കാരണം പേരിലെ ഇഷ്ടംതന്നെ  നോക്കു   ഞാന്‍ കേട്ട   ഒരു ഇഷ്ടു വിളമ്പല്‍

   " ഇഷ്ടു ,ഇഷ്ടു വേണോ ...ഇഷ്ടു  ...ഇഷ്ടാണോ ....." ഹഹഹഹ ഇതാണ്     രഹസ്യം  കേട്ടോ ..ഇഷ്ടാണോ  എന്നുള്ള ചോദ്യം കേട്ടു തല ഉയര്‍ത്തിയാല്‍   അപ്പൊ  പറയും  ഇഷ്ടു   ഇഷ്ടമാണോ   എന്നു.... എന്നു ഹ്ഹ്ഹ .......പിന്നെ  നാരങ്ങ  തരാന്‍  ഹ്ഹ്ഹ അതൊരു   പ്രേത്യക
 സുഖം ആണേ ..... സൗന്ദര്യം ഉണ്ടോ  നല്ല നാരങ്ങ കിട്ടും ...അതിങ്ങിനെ  കോട്ടയ്ക്കു  അകത്തു  നോക്കി  നോക്കി  നല്ലത് എടുത്തു  കൈക്ക് അകത്തു  വെച്ച് തരും .....ശോ ..അതാണ്  ഇത് ...മനസ്സിലായോ ..ഇതൊക്കെ  .കൊച്ചു സന്തോഷങ്ങള്‍ ...അല്ലെ  ??ഉള്ളത് പറയാലോ  ഒരു കല്യാണത്തിനു പോയാല്‍   ആരെങ്കിലും  നമ്മളെ  ഒന് നോക്കിയില്ലേല്‍     ശോ ലൈഫ്  മൊത്തം വേസ്റ്റ്  ആയ ഒരു ഫീലിംഗ് ആണ്   പെണ്‍ വര്‍ഗത്തിന്  .........   ...കാണുന്നവനും ,കൊള്ളുന്നവനും    സന്തോഷം ....


      ഇതുപോലൊരു  സദ്യക്ക്  എന്റെ  സുഹൃത്തിനു  പറ്റിയ  ഒരു പറ്റു ഉണ്ട് .....അത്   പറയാം കേട്ടോ ...കൂട്ടുകാരിയുടെ  വിവാഹത്തിനു   പോയതാണ്  , പതിവുപോലെ   കോളേജ്   നിന്നും  ഒരു പടയുണ്ട്  ... എല്ലാവരും കൂടി  ഒരുമിച്ചു  ഇരുന്നു ..അതാണ്   അതിന്റെ   ഒരു   ശരി  ....അപ്പൊ  ഫുഡ്‌  അടിക്കാന്‍  ഇരിക്കുകയാണ്    അപ്പുറവും ഇപ്പുറവും   ആയി  ....ഓരോ  കമന്റ്സും   പറഞ്ഞു    ഫുഡ്‌  അടിക്കുകയാണ്  ...ഇടക്ക് ഒരുത്തന്‍   എന്റെ ഫ്രണ്ട്ന്റെ   കാലില്‍   ചവിട്ടി ..... അവനുണ്ടോ  വിട്ടു   കൊടുക്കുന്നു   അവനും   കൊടുത്തു   തിരിച്ചൊരു   ചവിട്ടു ..എനിട്ട്‌  അവന്‍  കൂട്ടുക്കാരനെ   നോക്കി ...ലെവനുണ്ടോ  അനക്കം ..അവന്‍  കൂള്‍  ആയി ഇരിക്കുന്നു  ,ഇവന് ദേഷ്യം  കേറി  ഒന്നുകൂടി   അമര്‍ത്തി   ഒരുമാതിരി    ഞെരിച്ചു പിടിച്ചു  ചവിട്ടുകയാണ്   .......എനിട്ട്‌  അവന്‍  മറ്റവന്റെ   മുഖത്ത്   നോക്കി   ..ഒരു  അനക്കവുമില്ല  ...പക്ഷേ  തൊട്ട്‌ അപ്പുറത്ത്  ഇരിക്കുന്ന   പെണ്‍കുട്ടിയുടെ   മുഖം  ചുവന്നു തുടുക്കുന്നുണ്ട്   ....ശെടാ   ഇവള്കെന്തു   പറ്റി   എന്നാത്തിനാ   എന്നെ   ഇങ്ങിനെ   നോക്കുന്നത്   എന്ന  മട്ടില്‍    ഇവന്‍  അവളെ നോക്കി ....കാല്   അമര്‍ത്തല്‍     തുടര്‍ന്ന്   കൊണ്ടിരുന്നു ...പെണ്‍കുട്ടിയുടെ  ഭാഗ്യമോ   ,ഇവന്റെ  ഭാഗ്യമോ  എന്തോ    അവനു   ആ  നോട്ടത്തില്‍    ഒരു  സ്പെല്ലിംഗ്      മിസ്‌ ടേക്ക്  മണത്തു ....അവന്‍ താഴോട്ട്   നോക്കി  ...ഹഹ്ഹഹ്  പെട്ടന് തന്നെ  അവന്‍  ഞെട്ടി    കാല്  മാറ്റി  ...പാവം   കൂട്ടുക്കാരന്  ഇട്ടു കൊടുത്ത   ചവിട്ടു  മുഴുവന്‍     ആ  കുട്ടിക്കാണ്    കൊണ്ടിരുന്നത് ....എന്തയാലും   പിന്നിട്   അവര് നല്ല  കൂട്ടായി ....


            ഇങ്ങിനെ  ഒക്കെ ആണെങ്കിലും   കല്യാണം   എന്നത്   ശരിക്കും    രണ്ടു   വ്യക്തികള്‍   തമ്മില്‍ ഉള്ള    ഒരു  ബന്ധം  എന്നതിന്  ഉപരി   .ഒരുപാടു  ബന്ധങ്ങള്‍   തമ്മില്‍ കൂട്ടി  ചേര്‍ക്കുന്ന   ഒരു  സംഗതിയാണ് ....സ്നേഹം .ക്ഷമ ...എന്നിവ  അത്യാവശ്യ   ഘടകം ..  കല്യാണ  ജീവിതത്തില്‍   എന്നത്  ആരും   മറക്കല്ലേ... പലപ്പോഴും   ഒരു  കൊച്ചു വാക്കിനാല്‍ തീരേണ്ട   പ്രശ്നങ്ങള്‍    വേര്‍പിരിയാന്‍   വേണ്ടി വരുമ്പോള്‍   കഷ്ടം  തോന്നും  ...ദേഷ്യം  വരുമ്പോള്‍ തന്നെ  ഒരാള്   പാരന്റ്    സ്റ്റേജില്‍   നില്‍കുമ്പോള്‍   ഒപ്പതിനു   ഒപ്പം   മറ്റേ   ആളും   നില്‍കുമ്പോള്‍  ആണ്  പൊട്ടിത്തെറി  ഉണ്ടാകുന്നത് ..ഒരാള് എങ്കിലും ഒന്   താണ്  കൊടുത്താല്‍    പ്രശ്നം  മാറികിട്ടും..മറ്റേ ആളു  .child stagil    എങ്കില്‍  ഒരു സമാധാനം(TA)  ...പലപ്പോഴും ദേഷ്യത്തിന് പിന്നില്‍    സങ്കടം   ആയിരിക്കും  കാരണം ....ദേഷ്യം വന്ന  ആളു  വിചാരിക്കും    ഇവള്‍ക്കെന്താ  മനസ്സിലാക്കിയാല്‍  ...അവള് കരുതും   ഞാന്‍ എന്തു  ചെയ്തിട്ടാ ഇങ്ങേരു
ചാടി   കടിക്കാന്‍   വന്നത്   ..അപ്പൊ   അവിടെ   സൌണ്ട്   കൂടും    ...അപ്പൊ അടുത്ത  ആളു  ഒന്നുകൂടി  ഉറക്കെ  ആക്കും  ...
 അന്നേരം    ഒരാള് എങ്കിലും   ശോ  അങ്ങിനെയാണോ   ..എനിക്ക് അബദ്ധം  പറ്റിയോ എന്തോ   ...അല്ലെങ്കില്‍  അറിയാതെ   അല്ലെ,,  എന്നു ചോദിക്കാന്‍   സാധിച്ചാല്‍   രക്ഷപെട്ടു.....ദേഷ്യക്കാരന്‍     സ്വയം   മാറി കൊള്ളും  അലെങ്കില്‍ പിറുപിറുക്കല്‍ ആയി കൊള്ളും ......ദേഷ്യപെട്ടു       ഭാര്യമാര്‍ വരുമ്പോള്‍     ചെവികേള്‍ക്കത്താവന്‍     പോലെ    ഇരിക്കാന്‍     സാധിച്ചാല്‍
    അയാള്‍     രക്ഷപെട്ടു ...ഭര്‍ത്താവ്   ദേഷ്യപെട്ടു   വരുന്നു       എങ്കില്‍  ഭാര്യാ  പൊട്ടികാളിയാകുന്നത്     നല്ലത് ,അപ്പൊ   പിന്നെ   ആരോട്  ഒച്ച  വെയ്ക്കും  .....ഹ്ഹ്ഹാ ...   സ്നേഹം  എന്ന  ഒരു ഒറ്റ   ആയുധം   മതി    യുദ്ധത്തിനു  .......കല്യാണം      കഴിക്കുന്നതിനെക്കാള്‍    ബുദ്ധിമുട്ട്      കല്യാണ ശേഷം  അതിനെ  ഭംഗിയായി   കൊണ്ടുപോകുക  എന്നത്  ആണ് ....എല്ലാവര്‍ക്കും   അതിനു സാധികട്ടെ  ..കഴിക്കാത്തവനു   കിട്ടാത്ത   ബുദ്ധിമുട്ട്  ,കഴിച്ചവന്    അത്  കൊണ്ടുപോകാനുള്ള     ബുദ്ധിമുട്ട്.........ഇതാണ്   കല്യാണം