Followers

Sunday, 25 March 2012

വില്പനയ്ക്ക്


ഉമ്മറത്തെ ബെല്‍ അടിയുടെ ശബ്ദം കേട്ട് വാതില്‍ തുറന്നു ...ഒരു പയ്യന്‍ കണ്ടാല്‍ ഒരു പതിനെട്ടു തോന്നും കയ്യില്‍ ഒരു ബാഗും മറ്റേ കയ്യില്‍ വില്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ ഇട്ടു വെയ്ക്കാനുള്ള കവര്‍ ..വന്ന ഉടനെ അവനോടെ വേണ്ട പൊയ്ക്കൊള്ളാന്‍ പറഞ്ഞു.തലേ ദിവസം ഒരുത്തി വന്നു കുറെ വാചകമടിച്ചു പിടിപ്പിചിട്ടെ ഉള്ളു ഇനിയും ആദ്യം.

കുട്ടി പൊക്കോ , ഇവിട ഒന്നും വേണ്ട.


തിരിഞ്ഞു വാതില്‍ അടച്ചു നടന്നു

വീണ്ടും ബെല്‍


.നോക്കിയപ്പോള്‍അവന്‍ തന്നെ ,ജീവനിലാത്ത ഭാവം കയ്യില്‍ ചുവന്ന മൊബൈല്‍ കവരും പിടിച്ചു പ്ലീസ്പ്ലീസ് പറയുകയാണ്

. ഉച്ച നേരം ..വിശന്നിട്ടു വയ്യ അതിനിടക്കാണ്‌ അവന്റെ വില്‍ക്കാന്‍ വരവ് ദേഷ്യം വന്നു പറഞ്ഞു കുട്ടി തന്നോടല്ലെ പറഞ്ഞത്
ഒന്നും വേണ്ട എന്നു ..പിന്നെയും എന്തിനാ ........


.ഞാന്‍ വീണ്ടും വാതില്‍ അടച്ചു .തിരിഞ്ഞില്ല അതാ വീണ്ടും ബെല്‍ അടിച്ചു ..

നല്ല പോലെ ദേഷ്യം വന്നു വാതിലും തുറന്നു ചെന്ന് കൈ ചൂണ്ടി പറഞ്ഞു അതാണ് ഗേറ്റ് .ഇനിയും ക്ഷമ പരീക്ഷിക്കല്ലേ ...
അപ്പോള്‍ അവന്‍ വീണ്ടും പ്ലീസ് ഒരെണം ആരും വാങ്ങിയില്ല ...കൈനീട്ടമാണ് ചേച്ചി ..

ആരും വാങ്ങിയില്ല എങ്കില്‍ അതിനു ഞാന്‍ എന്ത് വേണം പറഞ്ഞിലെ ഇവിടെ എല്ലാം ഉണ്ടെന്നു ..ഒന്ന് പോയ്കുടെ .ഉച്ച നേരത്ത് സമാധാനമായി ഭക്ഷണം കഴിക്കാനും സമതിക്കില്ല


അത് പറഞ്ഞു അവന്റെ മുഖം നോക്കിയാപ്പോള്‍ ഒരു ഉണരവില്ല ,സ്മാര്‍ട്ട്‌ അല്ല .അവന്‍ എന്നാലും പറഞ്ഞു കൊണ്ടിരിക്കയാണ് ഇത് വിറ്റ് വേണം ഭക്ഷണം കഴിക്കാന്‍ .

..അവന്‍ അതും പറഞ്ഞുഎന്നെ നോക്കി ആ രണ്ടും കണ്ണും നിറഞ്ഞിരിക്കുന്നു ..അവന്‍ പെട്ടന്ന് തിരിഞ്ഞു നടന്നു അവന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയത് തുടയ്ക്കുന്നത് ഞാന്‍ കണ്ടു

അതുവരെ ഉണ്ടായിരുന്ന ദേഷ്യം ഓക്കേ പെട്ടന്ന് ഒലിച്ചു പോയപോലെ ...പെട്ടന് തന്നെ ദേഷ്യം മാറി ,എന്ത് ഇനി പറയും എന്നായി
തിരിഞ്ഞു കരഞ്ഞു നടന്ന അവനെ വിളിച്ചു.....


നീ നില്‍ക്ക് , പോകാന്‍ വരട്ടെ..........
..ഇങ്ങോട്ട് വരൂ

അവന്‍ മടിച്ചു വന്നു രണ്ടു കണ്ണും നിറഞ്ഞു ഒഴുകുന്നു .പെണ്‍കുട്ടികള്‍ കരയുന്നത് അവരുടെ ജന്മാവകാശം എന്നു കളിയാക്കുന്ന കാരണം ആണോ എന്തോ ആ ആണ്‍കുട്ടി കരയുന്നത് കണ്ടപ്പോള്‍ നെഞ്ച് പിടച്ചത് . അവനോടു ചോദിച്ചു നീ ഏതു വരെ പഠിച്ചു" പ്ലസ്‌ ടു "

ഹ്മം മിടുക്കന്‍ പക്ഷേ കുട്ടി നീ ആദ്യം വല്ല കുട്ടികളുടെ ഒപ്പം പോയി വില്‍ക്കുന്ന വിധം പഠിക്കു.പിന്നെ ഇപ്പോള്‍ ഇനി എന്തായാലും ഞാന്‍ ഒരെണ്ണം വാങ്ങാം പക്ഷേ മേലാല്‍ നീഇതുപോലെ കരയരുത്.. സ്വന്തം വ്യക്തിതം കളയരുത്. ആരും വാങ്ങിചില്ലെങ്കിലും പോട്ടെ ... കരയരുത്.കാരണം ഒരു സാധനം ഒരുവീട്ടുക്കാര്‍ വാങ്ങിയില്ല എന്നു പറഞ്ഞു നീ കരയാന്‍ തുടങ്ങിയാല്‍ നിനക്ക് ഇനി അതിനു തന്നെ സമയം ഉണ്ടാകു .

എത്ര വയസ്സ് ആയി ?
ഇരുപത് ,
ശരി , ഒരു ഡിഷ്‌ വാഷേര്‍ തന്നേക്ക്‌ .എല്ലാം ഉണ്ടായിട്ടും ആ കൊച്ച്ന്റെ കരച്ചില്‍ കാരണം ..ആണ് വാങ്ങിയത് ,

മനസ്സില പ്പോള്‍ സന്തോഷം തോന്നിയത് ..ഒനുമില്ല എങ്കിലും അവന്‍ തൊഴില് ചെയാന്‍ ആണല്ലോ ഇറങ്ങിയതു .വല്ലവന്റെയും മുതല് കട്ട് പറിച്ചു നടക്കുക അല്ലല്ലോ .എളുപ്പം പണം ഉണ്ടാക്കാന്‍ തെറ്റ് ചെയുന്ന്വര്‍ ആണല്ലോ അധികവും /

പയ്യനോട് പറഞ്ഞു വൈകുന്നേരം വീടുകളില്‍ ചെല്ലാന്‍ .അല്ലാതെ ഉച്ചനേരത്ത് ചെന്ന് ബുധിമുട്ടികരുത് രണ്ടുപ്രാവശ്യം വേണ്ട എന്നുപറഞ്ഞാല്‍ നിര്‍ബന്ധികരുത് , ഒരു പുതിയ പ്രോഡക്റ്റ് പരിചയപെടുത്താന്‍ വന്നതാ എന്നൊക്കെ വേണം ആദ്യം കേട്ടോ കുട്ടിയെ പറയാന്‍ അവര് കേട്ട് നിന്ന ശേഷം വേണം വാങ്ങാന്‍ നിര്‍ബന്ധിക്കാന്‍ ..ഇല്ലെങ്കില്‍ ചീത്ത കേള്‍ക്കേണ്ടി വരും ...
അവന്‍ തല കുലുക്കി കേട്ട് പിന്നെ പതിയെ ബാഗും തൂക്കി നടന്നു അകന്നു .

അവന്‍ നടന്നു പോയതും അത്ര നേരം ദേഷ്യം കൊണ്ട് കണ്ണ് കാണാതെ നിന്ന ഞാന്‍ പോട്ടികരയാന്‍ തുടങ്ങി ...എത്ര ഭാഗ്യം ചെയ്തത ഞാന്‍ ..ജീവിക്കാന്‍ അന്യന്റെ വാതിലുകളില്‍ പോയി ചീത്ത കേള്‍ക്കെണ്ടല്ലോ .....ഒരു നേരം അന്നം കിട്ടാന്‍ ജോലിചെയുന്നവരോടെ എന്നും എനിക്ക് ബഹുമാനം ആണ് .പക്ഷേ ആരുടെയും കാല്‍ക്കല്‍ ഇരന്നു യാചിക്കാന്‍ വയ്യ ...പലപ്പോഴും ജീവിതത്തിന്റെ മുഖം തുറന്നു കാണിക്കുന്ന ഓരോ പാഠങ്ങളും നാളെക്കുള്ള മുതല്‍കൂട്ടാണ് .ഇതിനേക്കാള്‍ ഭയാനകമായ കാഴ്ചകള്‍ കാണുന്നത് അല്ലെ എന്നിട്ടും എന്തേ ഇന്ന് ഇത്ര സങ്കടം ...

Thursday, 8 March 2012

ലവ് ലെറ്റര്‍


ഒരുപാടു നാളുകള്‍ ആയി  ശ്രമിക്കുകയാണ് ഒരു '  ലവ് ലെറ്റര്‍ ' എഴുതുവാന്‍ ...കുറെ പേരോട് ചോദിച്ചു  എങ്ങിനെയാണ്‌    എഴുതുക എന്നു ...പക്ഷേ പലരുടെയും അഭിപ്രായം കേട്ടപ്പോള്‍  എനിക്ക് മനസ്സിലായി  എല്ലാരും  ചുമ്മാ  ടൈം പാസ്‌  ആയി  കാണുന്നവരാണ്  എന്നു ..ഫീലിങ്ങ്സ്‌  വേണം അല്ലേ  ,കത്ത്  എഴുതാന്‍ ...സ്കൂളില്‍   കൂട്ടുകാരിക്ക്  കത്ത് , അച്ഛന് കത്ത് ..എനിങ്ങിനെ ഉള്ള  ഓപ്ഷനെ  തന്നിരുന്നുള്ളു  അതുകൊണ്ട് തന്നെ  ലവ് ലെറ്റര്‍ എഴുതാന്‍  നേരം കിട്ടിയില്ല ..ഇടക്കെപ്പോഴോ  ഏതോ  ന്യൂസ്‌ പേപ്പറില്‍  ലൌവ്‌ ലെറ്റര്‍  എഴുതാന്‍  മത്സരം  ഉണ്ടായിരുന്നു ..എന്തോ  എവിടെയൊക്കെയോ ഒരു കുറവ്  പോലെ  അത് കൊണ്ട് തന്നെ അത് എഴുതാന്‍ പോയില്ല .
  ലൌവര്‍    ഉണ്ട്  എങ്കിലേ ലവ് ലെറ്റര്‍  എഴുതാന്‍ ആവു ....ഒരുകൂട്ടര്‍ ..ഹേ  അങ്ങിനെ അല്ല  എന്നാ ,എന്നിക്ക് തോന്നുന്നത് . മനസ്സിലെ   വിചാരങ്ങളെ  തുണ്ടുകടലാസ്സില്‍  എഴുതി കൊടുക്കാന്‍   ലവ് വേണമോ ?? അല്ലെങ്കില്‍ ഒരു രൂപം വേണമോ,  സ്നേഹം  ഉള്ളത് പ്രകടിപ്പിക്കാന്‍ ???..
ഉള്ളിലെ  സാങ്കല്പിക കഥാപാത്രങ്ങളെ   മുന്പ്  പ്രതിഷ്ടികുമ്പോള്‍ അവിടെ  അതിനു  ആരുടെയും  രൂപം    ഉണ്ടായിരുന്നില .കാണാത്ത  ദൈവങ്ങളെ പ്രണയിക്കാന്‍   അവരോട്‌ സംസാരിക്കാന്‍  ഒന്നും  രൂപം ആവശ്യം ഇല്ലാലോ ...പിന്നെ ലവ് ലെറ്റര്‍ എഴുതാന്‍  എന്തിനാ  ഒരാള്‍  വേണം എന്നു പറയുന്നത് , സ്നേഹം  ഉണ്ടായാല്‍  പോരെ .അത് കൊണ്ട് തന്നെ എനിക്ക്  തോന്നിയ ഒരു രീതിയില്‍  ഞാന്‍  ഒന്ന് ശ്രമിക്കട്ടെ .

എന്റെ പ്രിയപ്പെട്ട  പ്രണയമേ ,                                                                                                                                              

                                                                                സ്ഥലം :- പ്രണയനഗര്‍
                                                                               തീയതി :- മാര്‍ച്ച്‌എട്ട്കത്ത് എഴുതാന്‍   ടീച്ചര്‍ സ്കൂളില്‍   പഠിപ്പിച്ച  ഫോര്‍മാറ്റ്‌  വച്ചു   എഴുതണം  എന്നൊക്കെ ഞാന്‍ വിചാരിച്ചതാ ..പക്ഷേ  എഴുതാന്‍  പെന്‍   എടുത്തപ്പോള്‍  ആണ്    മനസ്സിലായത്   എന്റെ ഉള്ളിലെ  ഇഷ്ടത്തെ   ആ ആഴത്തില്‍ തന്നെ  എഴുതി തീര്‍ക്കാന്‍  സാധിക്കില്ല എന്ന്‌. .... .എന്റെ ഉള്ളിലെ  നിന്റെ രൂപത്തിന്  ഓരോ നിമിഷവും  ഓരോ ഭാവം ആണ് .എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു   അത് മാറുകയല്ലേ ....അലെങ്കിലും  എന്റെ പ്രണയം എന്റേത്  മാത്രം ആണല്ലോ ..അപ്പോള്‍  അതെന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു രൂപം മാറും.നീയെന്നെ  വിട്ടു പോകും എന്ന പേടി അതുകൊണ്ടുതന്നെ എനിക്കില്ലതാനും .ആരെയും ബോധിപ്പിക്കാന്‍ വേണ്ടി അല്ല  ഞാന്‍ നിന്നെ സ്നേഹിച്ചത് ,അതുകൊണ്ടുതന്നെ  എനിക്കാരെയും  പേടിയുമില്ല .എന്റെ  ഉള്ളില്‍  ഒരിഞ്ചു  സ്ഥലം പോലും  ഇല്ലാതെ  നീ നിറഞ്ഞു ഇരിക്കുവാണ്,അതുകൊണ്ടുതന്നെ കത്തില്‍  കുത്തും ,കോമയും  ഇടേണ്ടിവരും എന്നു തോന്നുന്നില്ല ..

                                     മനസ്സില്‍ എന്റെ  ഇഷ്ടങ്ങള്‍  എങ്ങിനെയാണോ  അങ്ങിനെയല്ലേ   എനിക്ക്  നിന്നെ കാണുവാന്‍  സാധിക്കുക  അതുകൊണ്ടാകും  നിനക്ക്  സൌന്ദര്യം  ഒട്ടും കുറവില്ല  എന്നു   എനിക്ക് തോന്നിയത് .പക്ഷേ  തിരിച്ചു  നിന്നില്‍ നിന്നു  ഒന്നും  പ്രതീക്ഷിച്ചില്ല  ..എന്തിനാ  അതിന്റെ  ആവശ്യം  എന്നു തോന്നി അത്രതന്നെ .മനസ്സിലെ  ഇഷ്ടം   എഴുതി അറിയിക്കാന്‍  ഒരുപാട്   വാക്കുകള്‍  വേണമോ ...എന്തായാലും  ആഴത്തില്‍  എന്റെ ഉള്ളില്‍ നിന്നും പറിച്ചു എടുത്ത    ആ വാക്കുകള്‍ മതി  നിനക്കെന്റെ  സ്നേഹം  അറിയാന്‍ ...അലെങ്കിലും   എന്നില്‍  തന്നെ  അലിഞ്ഞു ചേര്‍ന്ന  പ്രണയമേ  നിന്നില്‍ നിന്നു  എന്ത്   മറയ്ക്കാന്‍ .. പക്ഷേ  കത്തിന്റെ  രൂപത്തില്‍   നിനക്ക് ഒരെണം  വേണം എന്നു തോന്നിയത്  ടീച്ചര്‍  പറഞ്ഞ  ഫോര്‍മാറ്റ്‌  ഓര്‍ത്തിട്ടാണോ ?അതോ   പ്രേമലേഖനം  കിട്ടുന്നതിന്റെ  സുഖം മനസ്സിലാക്കുവാനോ ?എന്തായാലും വേണ്ടില്ല  എനിക്ക്  പറയാന്‍  ഒന്നേയുള്ളൂ.

" ഒരുപാടു ഒരുപാടു  എനിക്കിഷ്ടമാണ് , അതിനെ  ഒന്നിനോടും  താരതമ്യം  ചെയുവാന്‍  പോലും സാധിക്കാത്ത  അത്രക്കും  ഇഷ്ടമാണ് "

ഇതിനും കുടുതല്‍  ഒന്നും എനിക്ക്  എഴുതുവാന്‍  ഇല്ല  .ടീച്ചര്‍ പറഞ്ഞപോലെ   അവസാനിപ്പികുമ്പോള്‍   എഴുതേണ്ട  ചില  കാര്യങ്ങള്‍ ഉണ്ടല്ലോ


                                                        എന്നു  സ്വന്തം  ,
                                                                                                                                                                                                                        പേര് :-നിന്റെ  പ്രണയം                                                                                                                                                                                                                                                                                          
                                                                             ഒപ്പ് :       ശ്രീ

Monday, 5 March 2012

വെറും ഒരു അഞ്ചു നിമിഷം


മനസ്സു വലത്തേ  ഭാഗത്ത്‌ നിന്നും  ഇടത്തോട്ട് ഒരു യാത്ര നടത്തി, യാത്രയുടെ   വിവരണം ആണ് ഇവിടെ 

എന്താണാവോ  വലതു ഭാഗത്ത്‌ ഒരു ഏടാകുടം   തലപൊക്കുന്നപോലെ.അങ്ങട്  ബലമായി പിടിച്ചു  ഒരു താഴ്ത്തല്‍ 
ദാണ്ടേ ....അതാ ഇടതു ഭാഗത്ത്  ഒരു  'ചടപട ' നോക്കുമ്പോള്‍  ഇടതു ഭാഗത്തേക്ക്  നമ്മടെ  ചങ്ങായി   മാറ്റം നടത്തിയിരിക്കുന്നു .ഇമ്മാതിരി കോലാഹലങ്ങള്‍ ആണ് . ഒരു വാക്ക് എങ്കിലും അലെങ്കില്‍ ഒരു സൂചന തരണ്ടേ ..മാറ്റം എങ്ങോട്ടാ എന്ന് .അലെങ്കിലും  ഇന്നത്തെ കാലത്ത്  ആര്‍ക്കാ നേരം , പറഞ്ഞിട്ട് പോകാന്‍ .ഒരുമാതിരി  കിരാതവേഷം  കെട്ടാന്‍  മുഖം നിറയെ  ചായം  പൂശിയപോലാണ്.വലതും , ഇടതും തമ്മില്‍  ഇത്തരം  അന്തരമോ ?
ആരോടാണീ  ചോദ്യം ? നില്‍ക്കാന്‍പോലും നേരമില്ലാതേ  ബോംബയിലെ  ലോക്കല്‍ ട്രെയിനിനു  പിന്നാലെ  ഓടുന്നവരെ പോലെയാണ്  ചുറ്റും ..ഇതിനിടക്ക്‌  ഓടുന്നവരുടെ  മനസ്സുകളില്‍  ഒരു എത്തിനോട്ടം ...പലതും  ചിതലെടുത്തു ദ്രവിച്ചു തുടങ്ങിയിരിക്കുന്നു .വവ്വാലുകള്‍  ചിറകടിച്ചു  ഒച്ച വച്ചു പറക്കുന്നു ....അതിനു മുകളില്‍ വെള്ള നിറമുള്ള ഫുള്ളന്‍ ഷര്‍ട്ടും .കഴുത്തിലെ  ചുറ്റികെട്ടും കൊണ്ട്  വേണമോ വേണ്ടയോ എന്നാ മട്ടില്‍ KSRTC   ബസ്‌ ചിറികോട്ടി പോകുന്നപോലെ , ആരാണിവര്‍   ,എവിടാണ്  ഇവരുടെ  സന്തോഷം ?  ആ ചോദ്യം  മുന്പേ പ്രതീക്ഷിച്ച  പോലെ    അവര്‍  അട്ടഹസ്സിച്ചു  .വായ നിറയെ    ചുവന്ന  മുറുക്കാനും , പുകയുന്ന  മണവും .....ഇടത്തേ  സൈഡില്‍  വലിച്ചു വാരി ചുറ്റിയ  നാരീ രൂപങ്ങള്‍  ,അവരുടെ  മുഖം നോക്കിയപ്പോള്‍  മൊത്തം  വരകളും  ,ചായങ്ങളും ...എന്താണവിടെ  നടക്കുന്നത് ??? ആരായാന്‍ വായ  തുറക്കാന്‍  ശ്രമിച്ചതാ .... അയ്യോ  " വായ " എവിടേ പോയി ??? നിങ്ങള്‍ ആരെങ്കിലും  കണ്ടുവോ ?? അത്  ചോദിക്കണം എങ്കില്‍   ശബ്ദം  വേണ്ടേ ? ശബ്ദമില്ല ,    ആംഗ്യ ഭാഷാ  കാണിക്കാന്‍  ശ്രമിച്ചപ്പോള്‍  അറിഞ്ഞത്  കൈകാലുകള്‍  തളര്‍ന്നിരിക്കുന്നു  എന്നു ...ചുറ്റും പ്രതികരണശേഷി നഷ്ടപെട്ട  കോലങ്ങള്‍ ..,കീറിമുറിച്ച  മനസ്സുമായി ചത്തതിനുതുല്യമാം  വിധം  നപുംസകം  പോല്‍   ജീവിക്കുന്ന രൂപങ്ങള്‍ ...ഒരു  അഞ്ചു നിമിഷത്തേക്ക്   നടത്തിയ  ഈ യാത്രയില്‍  ഇങ്ങിനെ എങ്കില്‍,.എന്താകും  സമയം കൂടുമ്പോള്‍ .............