മനസ്സു വലത്തേ  ഭാഗത്ത് നിന്നും  ഇടത്തോട്ട് ഒരു യാത്ര നടത്തി, യാത്രയുടെ   വിവരണം ആണ് ഇവിടെ 
എന്താണാവോ  വലതു ഭാഗത്ത് ഒരു ഏടാകുടം   തലപൊക്കുന്നപോലെ.അങ്ങട്  ബലമായി പിടിച്ചു  ഒരു താഴ്ത്തല്‍ 
ദാണ്ടേ ....അതാ ഇടതു ഭാഗത്ത്  ഒരു  'ചടപട ' നോക്കുമ്പോള്‍  ഇടതു ഭാഗത്തേക്ക്  നമ്മടെ  ചങ്ങായി   മാറ്റം നടത്തിയിരിക്കുന്നു .ഇമ്മാതിരി കോലാഹലങ്ങള്‍ ആണ് . ഒരു വാക്ക് എങ്കിലും അലെങ്കില്‍ ഒരു സൂചന തരണ്ടേ ..മാറ്റം എങ്ങോട്ടാ എന്ന് .അലെങ്കിലും  ഇന്നത്തെ കാലത്ത്  ആര്‍ക്കാ നേരം , പറഞ്ഞിട്ട് പോകാന്‍ .ഒരുമാതിരി  കിരാതവേഷം  കെട്ടാന്‍  മുഖം നിറയെ  ചായം  പൂശിയപോലാണ്.വലതും , ഇടതും തമ്മില്‍  ഇത്തരം  അന്തരമോ ?
ആരോടാണീ  ചോദ്യം ? നില്‍ക്കാന്‍പോലും നേരമില്ലാതേ  ബോംബയിലെ  ലോക്കല്‍ ട്രെയിനിനു  പിന്നാലെ  ഓടുന്നവരെ പോലെയാണ്  ചുറ്റും ..ഇതിനിടക്ക്  ഓടുന്നവരുടെ  മനസ്സുകളില്‍  ഒരു എത്തിനോട്ടം ...പലതും  ചിതലെടുത്തു ദ്രവിച്ചു തുടങ്ങിയിരിക്കുന്നു .വവ്വാലുകള്‍  ചിറകടിച്ചു  ഒച്ച വച്ചു പറക്കുന്നു ....അതിനു മുകളില്‍ വെള്ള നിറമുള്ള ഫുള്ളന്‍ ഷര്‍ട്ടും .കഴുത്തിലെ  ചുറ്റികെട്ടും കൊണ്ട്  വേണമോ വേണ്ടയോ എന്നാ മട്ടില്‍ KSRTC   ബസ് ചിറികോട്ടി പോകുന്നപോലെ , ആരാണിവര്‍   ,എവിടാണ്  ഇവരുടെ  സന്തോഷം ?  ആ ചോദ്യം  മുന്പേ പ്രതീക്ഷിച്ച  പോലെ    അവര്‍  അട്ടഹസ്സിച്ചു  .വായ നിറയെ    ചുവന്ന  മുറുക്കാനും , പുകയുന്ന  മണവും .....
ഇടത്തേ  സൈഡില്‍  വലിച്ചു വാരി ചുറ്റിയ  നാരീ രൂപങ്ങള്‍  ,അവരുടെ  മുഖം നോക്കിയപ്പോള്‍  മൊത്തം  വരകളും  ,ചായങ്ങളും ...എന്താണവിടെ  നടക്കുന്നത് ??? ആരായാന്‍ വായ  തുറക്കാന്‍  ശ്രമിച്ചതാ .... അയ്യോ  " വായ " എവിടേ പോയി ??? നിങ്ങള്‍ ആരെങ്കിലും  കണ്ടുവോ ?? അത്  ചോദിക്കണം എങ്കില്‍   ശബ്ദം  വേണ്ടേ ? ശബ്ദമില്ല ,    ആംഗ്യ ഭാഷാ  കാണിക്കാന്‍  ശ്രമിച്ചപ്പോള്‍  അറിഞ്ഞത്  കൈകാലുകള്‍  തളര്‍ന്നിരിക്കുന്നു  എന്നു ...ചുറ്റും പ്രതികരണശേഷി നഷ്ടപെട്ട  കോലങ്ങള്‍ ..,കീറിമുറിച്ച  മനസ്സുമായി ചത്തതിനുതുല്യമാം  വിധം  നപുംസകം  പോല്‍   ജീവിക്കുന്ന രൂപങ്ങള്‍ ...ഒരു  അഞ്ചു നിമിഷത്തേക്ക്   നടത്തിയ  ഈ യാത്രയില്‍  ഇങ്ങിനെ എങ്കില്‍,.എന്താകും  സമയം കൂടുമ്പോള്‍ ............. 
 
