Followers

Tuesday 20 July 2010

പേറ്റുനോവ്

സൃഷ്ടിതന്‍  ഭാരം ചുമന്ന നേരം,
മാതൃത്വം മനസ്സില്‍ നിറഞ്ഞ നേരം
ദിനങ്ങള്‍  എണ്ണി എണ്ണി കഴിഞ്ഞ നേരം;
കിനാക്കള്‍ നെയ്തെടുത്ത  നേരം 
ഉദരത്തില്‍ അനക്കം  അറിഞ്ഞാ നിമിഷം
ഓര്‍ക്കുന്നുമിന്നും  ഇന്നലെയെന്നപോല്‍ ..
കാലിട്ടുണ്ണിതന്‍   ചവിട്ടു  കൊണ്ട നേരം,
നിറഞ്ഞ മിഴികള്‍ തുളുമ്പിയനേരം
അറിഞ്ഞതന്നേരം  ആനന്ദ നിര്‍വൃതി യാര്‍ന്നൊരു 
                                                നിമിഷമതെന്ന്,
ആദ്യത്തെ  കണ്മണി ആണെന്നോ ,പെണ്ണെന്നോ
അറിയാതെ ,അതിനേറെ  സ്നേഹിച്ചാ നിമിഷം...
ഈറ്റുനോവിന്‍ വേദന വന്ന നേരം,
ആശുപത്രിതന്‍ വെളള പൂശിയ  മുറിക്കുള്ളില്‍
കിടത്തിയെന്നെ  ചക്രവണ്ടിയില്‍
ഒപ്പം  കാതില്‍   ഓതി ഭീഷണിയും;
കരയരുത്  പ്രിയര്‍ക്കു  മുന്നില്‍എന്നു   .
കണ്ണുനീര്‍  അടക്കി പുറത്തു വന്ന നേരം
കണ്ടതെന്‍ അമ്മയുടെ തളര്‍ന്ന മുഖവും
നനുത്ത പുഞ്ചിരിയാര്‍ന്ന   എന്‍ ഏട്ടന്‍ മുഖവും
നിസംഗതയോടെ  യാത്രാമൊഴി  ചൊല്ലി ഞാനും
തീയ്യേറ്ററിന്‍  ശീതിമയാര്‍ന്ന രൂപം
എന്നില്‍ ഭീതി പടര്‍ത്തിയനിമിഷം;

കുത്തിയിറക്കിയെന്‍   നട്ടെല്ലില്‍  സൂചി തന്‍  മുന
കണ്ടു ഞാന്‍ അന്നേരം എഴുലോകവും,വേദനയാല്‍
അമ്മയെന്ന് അലറിയ നേരം
തുമ്പിക്കൈ  പോല്‍  വന്ന
ഓക്സിജന്‍   മാസ്കേന്നെ പുണര്‍ന്ന നേരം
കണ്ണുകള്‍  കൂമ്പിയടഞ്ഞുപോയി..
കണ്ടു  സ്വപ്നങ്ങളും  ,വര്‍ണങ്ങളും
നിറഞ്ഞൊരു കൊച്ചു ലോകം
മെല്ലെ  മെല്ലെ  പാറി പറന്ന നേരം
പതിയെന്‍ കാതില്‍  ഉതിര്‍ന്നൊരു  നാദം
മിഴിപാതി തുറന്ന  ആ നിമിഷം
പരതിയെന്‍  ഉണ്ണിയെ അന്നേരം  
കണ്ണുകള്‍   വെമ്പല്‍    കൊണ്ടൊരു   നിമിഷം
വാക്കുകള്‍ പുറത്തുവരാതേ
മിഴി രണ്ടും നിറഞ്ഞൊഴുകിയന്നേരം ,
ഒരുതുള്ളി ജലം  പോലും ,
കുടിക്കാന്‍ തരാത്ത ഒരു ദിനം..
ഓര്‍ക്കുന്നു  ഇന്നും ഇന്നലെ എന്നപോലെ,
പഞ്ഞി നനച്ചു അധരങ്ങള്‍  സ്പര്‍ശിച്ച  നിമിഷം
ആരാഞ്ഞു ഞാന്‍  ഉണ്ണി എവിടെന്ന്
കാണിച്ചു  തന്ന എന്‍  ഓമനകുട്ടനെ,
അരികില്‍ ചേര്‍ത്ത് കിടത്തിയ നേരം,
മറന്നെല്ലാം ദുഖവും
അതെല്ലോ പേറ്റുനോവ്‌

വാല്‍കഷ്ണം ;
അമ്മ,, ഇന്നും എന്നും അമ്മക്ക് പകരം വേറെ ഒന്നിനും  ആകില്ല   ..തീര്‍ത്താല്‍ തീരാത്ത കടപ്പാട് ,എത്ര വേദന ഉണ്ടെങ്കിലും
മക്കളുടെ വിളി കേട്ടാല്‍ അമ്മ എല്ലാം മറക്കും ..അമ്മയുടെ അരികില്‍ കിടന്ന പൊന്നുണ്ണി അവന്‍ അലെങ്കില്‍ അവള്‍ എത്ര വലുതായാലും അമ്മക്ക് കുഞ്ഞു മാത്രം..സ്നേഹിക്കുക , അമ്മയെ ..ഒരു വാക്കിനാല്‍ ഒരു നോട്ടത്താല്‍ ..നിങളുടെ സാമീപ്യം
അവരും ആഗ്രഹിക്കുന്നുണ്ട് .വാര്‍ദ്ധക്യം- ഏകാന്തത ..അരുതേ മാതാപിതാക്കളെ  ഏകാന്തതയ്ക്ക് വിടരുതെ..........