Followers

Wednesday, 30 June 2010

ഹര്‍ത്താലുകൊണ്ട്‌ അനുഗൃഹിതമീ കേരളം,,.... ..സമ്മതിക്കണം ,നമ്മളൊക്കെ ഒരു സംഭവം തന്നെ അല്ലെയോ ??


ഭാരതം  എന്നു കേട്ടാല്‍  അഭിമാനപൂരിതം ആകണം  എന്നു  ഓള്‍ഡ്‌  ..ഇപ്പൊ ഇങ്ങിനെ ഹര്‍ത്താല്‍ എന്നു കേട്ടാല്‍  അഭിമാനിക്കണം  ഓരോ കേരളിയനും ...കേരവൃക്ഷങ്ങള്‍  കൊണ്ട്  അനുഗൃഹിതമാണീ  കേരളം  ഇന്നിതാ ഹര്‍ത്താലുകൊണ്ട്‌  അനുഗൃഹിതമീ  കേരളം,,.... ..സമ്മതിക്കണം  ,നമ്മളൊക്കെ   ഒരു  സംഭവം   തന്നെ   അല്ലെയോ ...????ഇതിപ്പോ ആഴ്ചയില്‍ രണ്ടു  ദിവസം  അവധി കിട്ടുന്ന പോലെയാണ്    ആഴ്ചയില്‍  ഹര്‍ത്താല്‍.......വീട്ടില്‍  ഇരിക്കാമല്ലോ  എന്നാണ്  എല്ലാവരുടെയും  വിചാരം...നല്ല അസ്സല് മീന്‍  കറി ഒക്കെ  കൂട്ടി  ഒരു  ഊണ് .....,പിന്നെ  തൊട്ടു കൂട്ടാന്‍  ഇത്തിരി അച്ചാറു...കുടിക്കാന്‍    നല്ല അസ്സല്  തെങ്ങിന്‍ കള്ള്...ഹമ്മോ  എന്നാ  വേണം ഇനി ...പിള്ളാര്‍ക്ക് ..അല്ലെങ്കില്‍  തന്നെ  ഹര്‍ത്താല്‍  ഇപ്പൊ കലണ്ടറില്‍  രേഖപെടുതേണ്ട   ആഘോഷമാണ് .....ഒരു ദിവസം കുടി  വീട്ടില്‍ ഇരികാല്ലോ .....ഇതിപ്പോ തിങ്കള്‍  ആഴ്ച അല്ലെ അപ്പൊ  കലക്കി ...ചേട്ടന്മാര്‍ക്കും  ചേച്ചിമാര്‍ക്കും  പുള്ളാരേ  ഒക്കെ കൂട്ടി  ഒരു  ടൂര്‍  പോകാമല്ലോ ...മൂന്നു  ദിവസം   ഹീയ ഹൂറാ .....അടി പൊളി ... .,,മടി   എന്ന  സാത്താന്നെ    നെഞ്ചില്‍  ഏറ്റി  നടക്കുന്ന  കേരളിയരെ  നിങ്ങളോടെ   ഒരു  വാക്ക് ....ധീരതയോടെ  മുന്നോട്ട്‌........അല്ലാതെ  വേറെ  ഒനും പറഞ്ഞിട്ടും കാര്യമില്ല ....കുട്ടികള്‍ക്ക്  എക്സാം  ആണ്  തിങ്കള്‍ തൊട്ട്‌   അപ്പൊ   അന്നത്തെ  എക്സാം മാറികിട്ടി ...അപ്പൊ അതെല്ലാം കുടി അടുത്ത  ദിവസത്തേക്ക് ...അപ്പൊ  ഇവിടെ  ആര്‍ക്കു  സന്തോഷിക്കാന്‍  തോന്നും ...ചെയണ്ട ജോലികള്‍  അപ്പോള്‍ തന്നെ തീര്‍ക്കുന്നതാണ്   സുഖം   പറഞ്ഞു  കേട്ടിട്ടിലെ   നാളെ ചെയാന്‍  ഉള്ളത്  ഇന്ന് തന്നെ ,ഇന്നുള്ളത്  ഇപ്പൊ  തന്നെ.....എപ്പോള്‍ ആയാലും ചെയണം  അപ്പൊ  എന്തിനീ മടി ? കേരളത്തിലെ  സമരങ്ങള്‍ കാരണം  ഒരു   നല്ല  വ്യവസായവും    ,,     ഗതി പിടിക്കാത്ത   അവസ്ഥയില്‍  ആണ് ......അക്ഷരമാല,  മൊത്തം    ഓരോ പാര്‍ട്ടികള്‍ , അപ്പൊ  ഇവരൊക്കെ  ഒരേ  കാര്യത്തിന്  തന്നെ   ഓരോ ദിവസം  സമരം തുടങ്ങിയാല്‍    എന്താകും  സ്ഥിതി ......പറയാന്‍ ഒന്നുമില്ല    അധോഗതി  തന്നെ ...എല്ലാവിധ   സൌകര്യങ്ങള്‍  ഉണ്ടായിട്ടും  അതെല്ലാം  നശിപ്പിച്ചു  കളയുന്ന പ്രവണത  മലയാളീ ക്ക്  മാത്രം...
           ഹര്‍ത്താല്‍ ബന്ദ്‌ ആകുന്ന കേരളത്തിനു  ഒരു  മാറ്റം  ഉണ്ടാകില്ലേ ?? ഏതു പാര്‍ട്ടി ആയാലും സമരത്തിനു   കാരണങ്ങള്‍    കിട്ടാന്‍  ഒരു ബുദ്ധിമുട്ടുമില്ല  നമ്മുടെ  ജനപ്രതിനിതികള്‍ക്ക് ....എന്തിനും ഏതിനും  തങ്ങളുടെ  ശക്തി  കാണിക്കുവാന്‍  നില്‍ക്കുന്ന  ഓരോ പാര്‍ട്ടിയും  അറിയുന്നില്ലേ നമ്മുടെ നാടിന്‍റെ പതനം ...അതോ കണ്ടില്ല എന്നു നടിക്കുന്നതോ  ?? ഇങ്ങിനെ  എങ്കില്‍   മാസത്തില്‍ ഒരു  ഡേ        ഹര്‍ത്താല്നു     കൊടുക്കാം അന്ന്  എന്തൊക്കെ പ്രശ്നങ്ങള്‍   ആ    മാസത്തില്‍   ഉണ്ടായോ അതിനൊക്കെ  കൂടി   എല്ലാ പാര്‍ട്ടി ക്കും   ആ ദിവസം ഹര്‍ത്താല്‍ എടുത്തു കൂടെ ..അപ്പൊ  മുന്പേ നിശ്ചയിച്ച   ദിവസം  ഹര്‍ത്താല്‍ എങ്കില്‍ ആര്‍ക്കും പ്രശ്നമില്ല്ലോ ...ഇതിപ്പോ  ഓരോ പാര്‍ട്ടി ഓരോ ദിവസം ഹര്‍ത്താല്‍   കഷ്ടം  എതിര്‍ക്കാനുള്ള   വിഷയം  ഒന്നായിട്ടും  അതിനു എതിരെ  പോരാടാന്‍   ഒരു ഐക്യവും  ഇല്ലാത്ത  നേതാക്കള്‍ ....ഇതാണോ     നമ്മള്‍ ഒക്കെ  സ്വപ്നം കാണുന്ന നമ്മുടെ നാട് ? ..ഹര്‍ത്താല്‍     പലപ്പോഴും  അക്രമാസക്തമാകുമ്പോള്‍      ..ആ നിമിഷത്തേ   ചോരത്തിളപ്പ്     അവസാനിക്കുന്നത്  പലരുടെയും  ചോര കണ്ടുകൊണ്ട്   ആണ് എന്നു  മാത്രം  ,ആരോട്  പറയും    സങ്കടം ..ഹര്‍ത്താല്‍  ദിവസം  ആശുപത്രിയില്‍  എത്താന്‍  പറ്റാതെ  ഉള്ള  പ്രശ്നങ്ങള്‍  ,,യാത്രക്കാരുടെ (ദീര്‍ഘ  ദൂര  ) പ്രശ്നങ്ങള്‍ ...,വ്യവസായം  തുടങ്ങി   മര്യാദക്ക്  മുന്നോട്ടു കൊണ്ട് പോകാന്‍  പറ്റാത്തവര്‍ ...അങ്ങിനെ ഒരുപാടു  പേരുണ്ട്......മുന്പേ  നിശ്ചയിച്ച  ദിവസം എങ്കില്‍  നമ്മുക്ക്    ആ ദിവസം  മുന്‍കൂട്ടി  കണ്ടു   കൊണ്ട്  വേണ്ടപോലെ    പ്രവര്‍ത്തിക്കാമല്ലോ  .....
   മടി പിടിച്ച  മലയാളീ  ഹര്‍ത്താല്‍ ദിവസം ,  അവധി   കിട്ടിയ  കുട്ടികളെ പോലെ   ആഘോഷിക്കുന്നു  .....ഹര്‍ത്താല്‍  ദിവസം   ഫുഡ്‌  കൂടി  ഉണ്ടാക്കി   കൊടുത്ത്  അയക്കാന്‍ പറ്റിയാല്‍  ,,അത്രക്കും സന്തോഷം ,,,ജോലിത്തിരക്കിനിടയില്‍   കിട്ടിയ  ഒരു അവധി ദിനം ...എന്നു കരുതുന്നവര്‍   മറന്നുവോ    ,അവധി ദിനം കൂടി കൂടി വരുന്ന കാര്യം ...സര്‍ക്കാര്‍  ഓഫീസില്‍   ,   മേശ പുറത്തു  ഇരുന്നു  ഫയലുകള്‍  പരിഹസിക്കുന്നു  ...ലോണും ,മറ്റു പ്രധാന  കടലാസ്സുകളും   കിട്ടാതെ
പലരുടെയും   ജീവന്‍     അപഹരിച്ചു  കൊണ്ട്   ഹര്‍ത്താലും    മലയാളീയുടെ  മടിയും    ,മുന്നോട്ട് ,മുന്നോട്ട് ........
അപ്പൊ  പറഞ്ഞില്ല എന്നു വേണ്ട ഹര്‍ത്താല്‍ ആശംസകള്‍ .....

Sunday, 27 June 2010

കല്യാണ സദ്യയും ,ആണ്‍കുട്ടികളും

 സീത കല്യാ.......................... ,അത് വേണ്ട പാടി ,ബോര്‍     ആക്കുന്നില്ല ...കല്യാണം  അതിനോട്  അനുബന്ധിച്ച  ചില  തമാശ  അനുഭവങ്ങള്‍ ആണേ ...അപ്പൊ  കഥ തുടങ്ങാം ...പണ്ട് പണ്ട്  ഉണ്ടായ ഒരു കഥയാണ് ...പണ്ട് പണ്ട് എന്നു  പറഞ്ഞാല്‍    ഈയടുത്ത    കാലത്തും    ഉണ്ടായി   കൊണ്ടിരിക്കുന്ന    കഥയാണ് .....ഇനി എത്ര അടുത്ത കാലത്ത്,  എന്നൊന്നും ചോദിക്കല്ലേ .... .കഥയിലെ അനുഭവം  സ്വന്തം അനുഭവം എന്നു ആര്‍ക്കു   എങ്കിലും തോന്നിയാല്‍   ആരോടും പറയണ്ട    ശ്  ശ്   അത്  അവിടെ   തന്നെ   ഇരുന്നോട്ടെ ........
    കല്യാണം  അതൊരു  സംഭവം തന്നെ ആണേ...  കല്യാണത്തിനു  പോകാന്‍  ഏല്ലാവര്‍ക്കും    ഇഷ്ടമാണ് ... മെയിന്‍ ആയി ആണ്‍കുട്ടികള്‍ക്കും , പെണ്‍കുട്ടികള്‍ക്കും  ...ഒരു മാതിരി  ചാകര  കടല്‍    പൊറത്തു    കണ്ട   ഫീലിംഗ് ആണ് കല്യാണത്തിന്  പോകാന്‍   .....       കല്യാണ  ചെക്കനും ,പെണ്ണിനും        ടെന്‍ഷന്‍     ഒക്കെ  കാരണം,   അത് എന്ജോയ്‌  ചെയാനുള്ള  ഒരു മൂഡില്‍    ആയിരിക്കില്ല    എന്നാല്‍     ബാക്കി   ഉള്ളവര്‍ക്ക്   അത്  എന്താ   പറയുക     ഒരു  ഫാഷന്‍ ഷോയക്ക്     പോകുന്ന സന്തോഷം ആണ്....ആണ്‍കുട്ടികള്‍  എങ്കില്‍  ഇപ്പൊ  ഒരുമാതിരി  മുഴുവന്‍  കേറ്റാന്‍  പറ്റാത്ത പാന്റ്   , പാന്റ്  .....അല്ലെ   വേഷം ... ,,,    അതും  പച്ച  മഞ്ഞ  വര്‍ണ്ണങ്ങള്‍   എങ്കില്‍   കലക്കി  ...ഇറുകിയ ടി  ഷര്‍ട്ട്   ഒക്കെ  ഇട്ടു   ചുള്ളന്‍ മാര്‍   ആയല്ലേ  വരുന്നത്  ..

പെണ്‍കുട്ടികള്‍    പറയണ്ട   അതിപ്പോ    ഒരു   പതിന്  എട്ടു  വയസ്സ് എങ്കില്‍     അവര് സാരീ ഉടുക്കും   ..എന്താണാവോ    "ഞങ്ങള്‍    വലുതായി  "  എന്നു   കാണിക്കാനുള്ള      തത്രപാട്     ആകും ....  ഇപ്പൊ   രണ്ടു കുട്ടികള്‍ ആയ അമ്മമാര്‍ക്ക്    ഒക്കെ  ചുരിധാരും ,   കുര്‍ത്തയും  , ഇടാനാ       ഇഷ്ടം     ....അല്ല ,പിന്നെ    പ്രായം    കുറച്ചു  കാണുവാനാ   അവര്‍ക്ക്  ഇഷ്ടം   ,ശൊ  രണ്ടു കുട്ടികള്‍ ഒക്കെ  ഉണ്ടോ ...കണ്ടാല്‍  തോന്നില്ല  എന്നുള്ള കമന്റ്  കേട്ടാല്‍  എന്റമ്മോ  ഫുഡ്‌ കിട്ടിയില്ല  എങ്കിലും  നോ പ്രോബ്ലം ..... ...  എന്നാല്‍  ഇങ്ങിനെയും ഉണ്ട് , ചില   ചെറുപ്പക്കാര്‍  അവര്‍ക്ക്      ഇഷ്ടം ,   ഡ്രസ്സ്‌ ഫുള്‍ ബോഡി   ശേയ്പില്‍             തയിപ്പിച്ചതാനേ   ...കാണുവാന്‍  ആളുള്ളപ്പോള്‍  കാണിക്കാന്‍    എന്തേര്   ,മടി യിഷ്ട  ... .......അമ്മമാര് എങ്കില്‍  അവരുടെ  ഡ്രസ്സ്‌ന്റെ     ഡിസൈന്‍        ചര്‍ച്ച  ,,,അച്ചന്മാര്‍ക്ക്  എന്തുവാ  നിങ്ങളുടെ   കാര്‍      എന്നു  അനേഷിക്കുവാനുള്ള     ആകാംക്ഷ  ,,.അങ്ങിനെ   സര്‍വ ഗുണവിധ  സമ്പന്നം    കല്യാണം .......

..കല്യാണം       കഴിഞ്ഞവര്‍              അലെങ്കില്‍            കഴിക്കുന്നവര്‍     അറിഞ്ഞിരിക്കേണ്ട   ഒരു  കാര്യം  ഉണ്ട് ,അതായതു    സന്തുഷ്ടമായ    ജീവിതത്തിനു വേണ്ടത് ...എന്താണെന്നോ      ..വാരികോരി  പുക്ഴത്താന്‍        അറിയുക... പിന്നെ  ,.  കല്യാണത്തിനു   3
വട്ടം   ചുറ്റുന്ന   ഒരു  രീതി   നമ്മുടെ   നാട്ടില്‍   ഉണ്ട്  ..അതിനു   കല്യാണം  കഴിഞ്ഞ    ത്രീശങ്കു    സ്വര്‍ഗത്തില്‍     ആയ    ചില   ആളുകളുടെ      അഭിപ്രായം     ഇതാ..... "  ആദ്യ   റൌണ്ട്    ഭര്‍ത്താവ്  മുന്പില്‍,,  ഭാര്യാ  പുറകില്‍    അല്ലെ.... അര്‍ഥം ...
ആദ്യ  വര്‍ഷം  ഭര്‍ത്താവ്  പറയും    ഭാര്യാ  കേള്‍ക്കും , രണ്ടാം   റൌണ്ട്  മികതും   പെണ്ണ് നടന്നു മുന്നോട്  പോകും  അപ്പൊ  ഭര്‍ത്താവ്  പിറകില്‍    ഭാര്യാ  പറയും   ഭര്‍ത്താവ് കേള്‍ക്കും  .....മുന്നാം  റൌണ്ട്  രണ്ടു പേരും   ഒപ്പം ഒപ്പം  നടക്കും
 അര്‍ഥം  എന്താന്ന് വെച്ചാല്‍    രണ്ടു പേരും  പറഞ്ഞു തുടങ്ങും    നാട്ടുകാര്   കേള്‍ക്കും  ഹ്ഹഹഹ്....      അതിനു ശേഷം  നടക്കുന്നത്    മിക്കതും    ആര്‍ക്കും  പ്രവചിക്കാന്‍    സാധ്യമല്ല ....പിന്നെ  ഒക്കെ   ഭാഗ്യം  ......

    കല്യാണത്തിന്  പോകുമ്പോള്‍  നാലു പിള്ളേരെ കാണാമല്ലോ,  എന്നു വെച്ചാണ്‌  എല്ലാരും   പോകുനത്   തന്നെ ..ഒരുമാതിരി ക്രികെറ്റ്   സെലെക്ഷന്      പോകുന്ന പോലെയാണ്   കല്യാണത്തിനു  പോകുന്നത് ...പറയാന്‍   പറ്റിലല്ലോ  എവിടാണ്  നമ്മുടെ  ബെറ്റര്‍ ഹാഫ്   കിടക്കുന്നത് അല്ലെങ്കില്‍   ഇരിക്കുന്നത്      ....   .. .ഓള്‍ഡ്‌  ആളുകള്‍,  ഡാറ്റാ    എടുക്കുമ്പോള്‍    ജാതകം  അടക്കം എടുത്തു  വരും    പെണ്‍കുട്ടിയുടെ ,,   ...ന്യൂ generations  ടീമില്‍    കുട്ടികള്‍ ,    ചേട്ടന്മാരുടെ   സഹായികള്‍ ആണ് ...അത്യാവശ്യം പേര്‌ ചോദിക്കാന്‍ ഒക്കെ   ഉപയോഗിക്കാം ...അല്ലെങ്കില്‍  തന്നെ  ചെക്കനേയും പെണ്ണിനേയും   ആര്‍ക്കാ   കാണാന്‍   സാധിക്കുക   ???? വീഡിയോക്കാരുടെ  മൂഡ്‌   അല്ലെ  കാണാന്‍ സാധിക്കുക  ...അവരാണ്  ഇപ്പോള്‍ കല്യാണം ഡയറക്റ്റ്  ചെയുന്നവര്‍  .....കോടികണക്കിന്  രൂപ ആണ്  ഇന്ന്   ഏറ്റവും  പുതിയ കണക്കു എടുപ്പ് പ്രകാരം  കല്യാണ ധൂര്‍ത്ത് ..അല്ല പറയുമ്പോള്‍ എല്ലാം പറയണലോ.......ഇന്നലെ    പാറമ്മേക്കാവ് അമ്പലത്തില്‍   ഒരു പ്രഭാഷണം   കേട്ടു "

...ck.sureshsirന്റെ  ,,വളരെ  നല്ല രീതിയില്‍  പ്രഭാഷണം   ചെയുന്ന   ആളാണ്  അദ്ദേഹം ...ഇവിടെ  ഈ പോസ്റ്റില്‍   അവിടെ  കേട്ട  ചില   വരികള്‍    രസകരം  എന്നു   തോന്നിയതിനാല്‍     പറയുകയാണ്   ..... ഷുഗര്‍  അഥവാ പഞ്ചസാര  കഴിക്കാന്‍  എല്ലാവര്‍ക്കും പറ്റുമ്മോ ??? ഇല്ല  ..അല്ലെ ,, .ഷുഗര്‍  രോഗികള്‍ക്ക്   പറ്റില്ലാലോ ..അത് പോലെ ഉപ്പു കൂട്ടാന്‍  പറ്റുമ്മോ  ഏല്ലാവര്‍ക്കും  ....എണ്ണ  ..അങ്ങിനെ   ഓരോ   അസുഖം       ഉള്ളവര്‍ക്ക്    അതൊന്നും     കൂട്ടാന്‍    പറ്റില്ല     അല്ലെ  ...... എന്നാല്‍ എല്ലാവര്‍ക്കും  ഇപ്പൊ   കഴിക്കാന്‍ പറ്റിയ  ഒന്നുണ്ട് "  കല്യാണം  ."......... ഇടക്കിടെ  സ്റ്റോപ്പ്‌  കണ്ടാല്‍ നിര്‍ത്തുന്ന  ബസ്‌ പോലെ   ആണ് എന്റെ  എഴുത്ത് ...ഓരോ  സ്റ്റോപ്പില്‍ നിന്നും   കേറുന്നവര്‍  വ്യത്യസ്തം   എന്ന   പോലെ   ഇവിടെ ഇടക്കിടെ   ഓരോ  കാര്യങ്ങള്‍   പറയുന്നത് ....അപ്പൊ  നമ്മുക്ക്  ഇനി  വീഡിയോക്കാരുടെ   അടുത്ത്   എത്താം   ....
ചെക്കനെ  താലി കെട്ടാന്‍  പോലും  പഠിപ്പിക്കുന്നുണ്ട്    വീഡിയോക്കാര്‍   എന്നത്   ലേറ്റസ്റ്റ്  സത്യം  ..അങ്ങിനെ  ചിലര് വീഡിയോകാരന്റെ,   ഭാര്യയാകും       ആദ്യം ....പിന്നെ    മുഹൂര്‍ത്തം ., ..സമയത്ത്  താലി കെട്ടാന്‍  ആര്‍ക്കും  സാധിക്കുന്ന ചുറ്റുപാടല്ല    ഇപ്പോള്‍....അങ്ങോട്ട്‌ ,  ഇങ്ങോട്ട്    എന്നൊക്കെ പറഞ്ഞു     മാറ്റുമ്പോള്‍   മുഹൂര്‍ത്തം  .,  ദേ  കിടക്കുന്നു  താഴെ ......ഇന്നാളു  പോയ ഒരു കല്യാണത്തിന്    പതിവുപോലെ   മൂടുകള്‍ കണ്ടു ഇരിക്കുമ്പോള്‍    ( വീഡിയോക്കാരുടെ  ) ലഹള  കേട്ടത് ..ചെക്കന്റെ  അമ്മയതാ  താഴെ  കിടക്കുന്നു ...ഫോട്ടോ എടുക്കുന്ന തിരക്കില്‍  പാലുമായി  വന്ന അമ്മയെ  മാറ്റിയതാണ്  അതാ കിടക്കുന്നു  ധരണിയില്‍ ....
 അവസാനം   ഒരു മൂന്നു  വട്ടം  പാല്,   അവരെ കൊണ്ട് കൊടുപ്പിച്ചു   .ഫോട്ടം   പുടിച്ചപ്പോള്‍  അമ്മച്ചി ഹാപ്പി .......അപ്പൊ ഇതുപോലുള്ള  അവസ്ഥകളില്‍  വേറെ   എന്തു ചെയ്യാന്‍    അപ്പൊ    വായനോട്ടം തന്നെ  രക്ഷ ... ഇത് പോലുള്ള അവസ്ഥകളില്‍   അതൊരു   കലയായി  ,,,അംഗീകരിക്കപെടുകയാണ്......ഓ  നിങ്ങള്‍  കരുതും  ആണ്‍കുട്ടികള്‍ ,, വായ നോക്കുന്ന കാര്യം എന്നു അതൊക്കെ  പണ്ട് മക്കളെ ,ഇപ്പൊ  നിങ്ങളെകാള്‍    നന്നായി  ഞങ്ങള്‍  പെണുങ്ങള്‍  നോക്കും ..ഡെന്‍ടിസ്ട്രി ക്ക്  മാസ്റ്റര്‍  ബിരുദം ഇപ്പൊ  പെണുങ്ങള്‍ ക്ക് ആണേ ..... കാലം പോയി   ചെക്കന്മാരെയും   ഇപ്പൊ നോക്കും  അടുത്ത ചെക്കന്‍  ആകാനുള്ള യോഗ്യത ആയോ എന്നു അറിയാന്‍   ....ഒരു കല്യാണം അടുത്ത കല്യാണത്തിനു  മുന്നോടി  ...ആണ്‍കുട്ടികള്‍ ക്ക് ആയാലും  പെണ്‍കുട്ടികള്‍ ക്ക്  ആയാലും ......അനുഭവ   സാക്ഷ്യം     .....അപ്പൊ  നമ്മുടെ  പോസ്റ്റ്‌ന്റെ   ഹെഡ് വാചകം  ഇല്ലേ കല്യാണ സദ്യ ഇനി  അങ്ങോട്ട്‌ പോകാം അല്ലെ ....സദ്യക്ക്  വിളബാന്‍  ഒട്ടു മിക്ക പിള്ളാര്‍ക്കും    ഇഷ്ടമാണ് ....അത് ഒരു  സ്വന്തം  ഇഷ്ടം അറിയിക്കാന്‍ ഉള്ള   സന്ദര്‍ഭവും  ആണ് കേട്ടോ ......ഈ വിദ്യ   അറിയാത്തവര്‍  അറിഞ്ഞു  കൊള്ളുക........
  ഇഷ്ടു ആണ്   വിളബാന്‍  അധികം ഇഷ്ടം കാരണം പേരിലെ ഇഷ്ടംതന്നെ  നോക്കു   ഞാന്‍ കേട്ട   ഒരു ഇഷ്ടു വിളമ്പല്‍

   " ഇഷ്ടു ,ഇഷ്ടു വേണോ ...ഇഷ്ടു  ...ഇഷ്ടാണോ ....." ഹഹഹഹ ഇതാണ്     രഹസ്യം  കേട്ടോ ..ഇഷ്ടാണോ  എന്നുള്ള ചോദ്യം കേട്ടു തല ഉയര്‍ത്തിയാല്‍   അപ്പൊ  പറയും  ഇഷ്ടു   ഇഷ്ടമാണോ   എന്നു.... എന്നു ഹ്ഹ്ഹ .......പിന്നെ  നാരങ്ങ  തരാന്‍  ഹ്ഹ്ഹ അതൊരു   പ്രേത്യക
 സുഖം ആണേ ..... സൗന്ദര്യം ഉണ്ടോ  നല്ല നാരങ്ങ കിട്ടും ...അതിങ്ങിനെ  കോട്ടയ്ക്കു  അകത്തു  നോക്കി  നോക്കി  നല്ലത് എടുത്തു  കൈക്ക് അകത്തു  വെച്ച് തരും .....ശോ ..അതാണ്  ഇത് ...മനസ്സിലായോ ..ഇതൊക്കെ  .കൊച്ചു സന്തോഷങ്ങള്‍ ...അല്ലെ  ??ഉള്ളത് പറയാലോ  ഒരു കല്യാണത്തിനു പോയാല്‍   ആരെങ്കിലും  നമ്മളെ  ഒന് നോക്കിയില്ലേല്‍     ശോ ലൈഫ്  മൊത്തം വേസ്റ്റ്  ആയ ഒരു ഫീലിംഗ് ആണ്   പെണ്‍ വര്‍ഗത്തിന്  .........   ...കാണുന്നവനും ,കൊള്ളുന്നവനും    സന്തോഷം ....


      ഇതുപോലൊരു  സദ്യക്ക്  എന്റെ  സുഹൃത്തിനു  പറ്റിയ  ഒരു പറ്റു ഉണ്ട് .....അത്   പറയാം കേട്ടോ ...കൂട്ടുകാരിയുടെ  വിവാഹത്തിനു   പോയതാണ്  , പതിവുപോലെ   കോളേജ്   നിന്നും  ഒരു പടയുണ്ട്  ... എല്ലാവരും കൂടി  ഒരുമിച്ചു  ഇരുന്നു ..അതാണ്   അതിന്റെ   ഒരു   ശരി  ....അപ്പൊ  ഫുഡ്‌  അടിക്കാന്‍  ഇരിക്കുകയാണ്    അപ്പുറവും ഇപ്പുറവും   ആയി  ....ഓരോ  കമന്റ്സും   പറഞ്ഞു    ഫുഡ്‌  അടിക്കുകയാണ്  ...ഇടക്ക് ഒരുത്തന്‍   എന്റെ ഫ്രണ്ട്ന്റെ   കാലില്‍   ചവിട്ടി ..... അവനുണ്ടോ  വിട്ടു   കൊടുക്കുന്നു   അവനും   കൊടുത്തു   തിരിച്ചൊരു   ചവിട്ടു ..എനിട്ട്‌  അവന്‍  കൂട്ടുക്കാരനെ   നോക്കി ...ലെവനുണ്ടോ  അനക്കം ..അവന്‍  കൂള്‍  ആയി ഇരിക്കുന്നു  ,ഇവന് ദേഷ്യം  കേറി  ഒന്നുകൂടി   അമര്‍ത്തി   ഒരുമാതിരി    ഞെരിച്ചു പിടിച്ചു  ചവിട്ടുകയാണ്   .......എനിട്ട്‌  അവന്‍  മറ്റവന്റെ   മുഖത്ത്   നോക്കി   ..ഒരു  അനക്കവുമില്ല  ...പക്ഷേ  തൊട്ട്‌ അപ്പുറത്ത്  ഇരിക്കുന്ന   പെണ്‍കുട്ടിയുടെ   മുഖം  ചുവന്നു തുടുക്കുന്നുണ്ട്   ....ശെടാ   ഇവള്കെന്തു   പറ്റി   എന്നാത്തിനാ   എന്നെ   ഇങ്ങിനെ   നോക്കുന്നത്   എന്ന  മട്ടില്‍    ഇവന്‍  അവളെ നോക്കി ....കാല്   അമര്‍ത്തല്‍     തുടര്‍ന്ന്   കൊണ്ടിരുന്നു ...പെണ്‍കുട്ടിയുടെ  ഭാഗ്യമോ   ,ഇവന്റെ  ഭാഗ്യമോ  എന്തോ    അവനു   ആ  നോട്ടത്തില്‍    ഒരു  സ്പെല്ലിംഗ്      മിസ്‌ ടേക്ക്  മണത്തു ....അവന്‍ താഴോട്ട്   നോക്കി  ...ഹഹ്ഹഹ്  പെട്ടന് തന്നെ  അവന്‍  ഞെട്ടി    കാല്  മാറ്റി  ...പാവം   കൂട്ടുക്കാരന്  ഇട്ടു കൊടുത്ത   ചവിട്ടു  മുഴുവന്‍     ആ  കുട്ടിക്കാണ്    കൊണ്ടിരുന്നത് ....എന്തയാലും   പിന്നിട്   അവര് നല്ല  കൂട്ടായി ....


            ഇങ്ങിനെ  ഒക്കെ ആണെങ്കിലും   കല്യാണം   എന്നത്   ശരിക്കും    രണ്ടു   വ്യക്തികള്‍   തമ്മില്‍ ഉള്ള    ഒരു  ബന്ധം  എന്നതിന്  ഉപരി   .ഒരുപാടു  ബന്ധങ്ങള്‍   തമ്മില്‍ കൂട്ടി  ചേര്‍ക്കുന്ന   ഒരു  സംഗതിയാണ് ....സ്നേഹം .ക്ഷമ ...എന്നിവ  അത്യാവശ്യ   ഘടകം ..  കല്യാണ  ജീവിതത്തില്‍   എന്നത്  ആരും   മറക്കല്ലേ... പലപ്പോഴും   ഒരു  കൊച്ചു വാക്കിനാല്‍ തീരേണ്ട   പ്രശ്നങ്ങള്‍    വേര്‍പിരിയാന്‍   വേണ്ടി വരുമ്പോള്‍   കഷ്ടം  തോന്നും  ...ദേഷ്യം  വരുമ്പോള്‍ തന്നെ  ഒരാള്   പാരന്റ്    സ്റ്റേജില്‍   നില്‍കുമ്പോള്‍   ഒപ്പതിനു   ഒപ്പം   മറ്റേ   ആളും   നില്‍കുമ്പോള്‍  ആണ്  പൊട്ടിത്തെറി  ഉണ്ടാകുന്നത് ..ഒരാള് എങ്കിലും ഒന്   താണ്  കൊടുത്താല്‍    പ്രശ്നം  മാറികിട്ടും..മറ്റേ ആളു  .child stagil    എങ്കില്‍  ഒരു സമാധാനം(TA)  ...പലപ്പോഴും ദേഷ്യത്തിന് പിന്നില്‍    സങ്കടം   ആയിരിക്കും  കാരണം ....ദേഷ്യം വന്ന  ആളു  വിചാരിക്കും    ഇവള്‍ക്കെന്താ  മനസ്സിലാക്കിയാല്‍  ...അവള് കരുതും   ഞാന്‍ എന്തു  ചെയ്തിട്ടാ ഇങ്ങേരു
ചാടി   കടിക്കാന്‍   വന്നത്   ..അപ്പൊ   അവിടെ   സൌണ്ട്   കൂടും    ...അപ്പൊ അടുത്ത  ആളു  ഒന്നുകൂടി  ഉറക്കെ  ആക്കും  ...
 അന്നേരം    ഒരാള് എങ്കിലും   ശോ  അങ്ങിനെയാണോ   ..എനിക്ക് അബദ്ധം  പറ്റിയോ എന്തോ   ...അല്ലെങ്കില്‍  അറിയാതെ   അല്ലെ,,  എന്നു ചോദിക്കാന്‍   സാധിച്ചാല്‍   രക്ഷപെട്ടു.....ദേഷ്യക്കാരന്‍     സ്വയം   മാറി കൊള്ളും  അലെങ്കില്‍ പിറുപിറുക്കല്‍ ആയി കൊള്ളും ......ദേഷ്യപെട്ടു       ഭാര്യമാര്‍ വരുമ്പോള്‍     ചെവികേള്‍ക്കത്താവന്‍     പോലെ    ഇരിക്കാന്‍     സാധിച്ചാല്‍
    അയാള്‍     രക്ഷപെട്ടു ...ഭര്‍ത്താവ്   ദേഷ്യപെട്ടു   വരുന്നു       എങ്കില്‍  ഭാര്യാ  പൊട്ടികാളിയാകുന്നത്     നല്ലത് ,അപ്പൊ   പിന്നെ   ആരോട്  ഒച്ച  വെയ്ക്കും  .....ഹ്ഹ്ഹാ ...   സ്നേഹം  എന്ന  ഒരു ഒറ്റ   ആയുധം   മതി    യുദ്ധത്തിനു  .......കല്യാണം      കഴിക്കുന്നതിനെക്കാള്‍    ബുദ്ധിമുട്ട്      കല്യാണ ശേഷം  അതിനെ  ഭംഗിയായി   കൊണ്ടുപോകുക  എന്നത്  ആണ് ....എല്ലാവര്‍ക്കും   അതിനു സാധികട്ടെ  ..കഴിക്കാത്തവനു   കിട്ടാത്ത   ബുദ്ധിമുട്ട്  ,കഴിച്ചവന്    അത്  കൊണ്ടുപോകാനുള്ള     ബുദ്ധിമുട്ട്.........ഇതാണ്   കല്യാണം 
      

Tuesday, 22 June 2010

ജ്വാലാഗ്നി

ജ്വാലാഗ്നിതന്‍    നാളങ്ങള്‍   ആളവേ .....
 എരിതീയില്‍  എണ്ണ   പകരുന്ന പോല്‍
സമര്‍പ്പിച്ചു   എന്‍ സ്വപ്നങ്ങള്‍  അതില്‍ ..
ഏഴു നിറം ഏകിയ  സ്വപ്നങ്ങളും ,
എന്‍  മോഹങ്ങളും  നിറഞ്ഞതാകയാല്‍ ....,                 
ആളി കത്തിയ  അഗ്നിക്ക്  പോലും എന്‍ ഗന്ധമായ് ..
ഉയരുന്ന പുകകെട്ടില്‍ ,
കണ്ടു       പലരൂപങ്ങള്‍ ,
ഭാവങ്ങള്‍  .നവരസങ്ങളായി 
നോക്കി, നോക്കി       നില്‍ക്കേ ....
കേട്ടുവന്നേരം  ,ചില പൊട്ടിത്തെറികള്‍
അറിയാതെ  കൈ അമര്‍ത്തി ,എന്‍ നെഞ്ചില്‍
അറിഞ്ഞ അന്നേരം  അവിടം ശുന്യമെന്ന്..
--------------------

Saturday, 19 June 2010

മാറുന്ന പുരുഷത്വം

മാറുന്ന  പുരുഷത്വം

എല്ലാവരും   ഇപ്പോള്‍ ഇതാകും പറയുക  ഇത് എന്തൊരു  പേര്  എന്നു അല്ലെ??  ചുമ്മാ  കിടക്കട്ടെ , ബൂലോകം മൊത്തം നോക്കുമ്പോള്‍     പുരുഷ പ്രജകളുടെ  ബ്ലോഗ്‌  ആണോ ,എന്നൊരു  സംശയം ..അപ്പോള്‍  പെണ്ണിനെ പറ്റി  എഴുതാന്‍ വിമര്‍ശിക്കാന്‍ ഇത്ര ആളിരിക്കേ ,... പുരുഷത്വം ഞാന്‍ അങ്ങ്എഴുതാന്‍  തീരുമാനിച്ചു ...ഒരു കൈ  ഒറ്റയ്ക്ക്  അടിച്ചാല്‍  ശബ്ദം  ഉണ്ടാകില്ല , എന്നു അറിയാം  ...എന്നാലും  ഈയിടെ   കാണുന്ന  വാര്‍ത്തകള്‍   പറയുന്നത്  ഇപ്പോള്‍  ഒറ്റക്കും ചിലര്  അടിച്ചാല്‍ ,   ശബ്ദം ഉണ്ടാകുമെന്നു ...കാലം ഓടേണ ഓട്ടം  പിന്നാലെ  ഓടാന്‍   സ്കെയ്ടിംഗ്  ഷൂ വേണമോ  എന്നൊരു  ഡൌട്ട്...സംശയം  അത്ര  നല്ല   കാര്യമല്ല   എന്നോകെ  അറിയാം  എന്നിരികലും   ചുമ്മാ  ഒന്ന് ചോദിക്കട്ടെ  മാഷേ ....ഈ പുരുഷത്വം  എന്നു പറഞ്ഞാല്‍  എന്തുവാ ...എന്നാതിന   ഇങ്ങിനെയൊക്കെ  പറയുന്നത്  ?? ഭാരത സ്ത്രീകള്‍ തന്‍  ഭാവ  ശുദ്ധി  മാറി എന്നിരിക്കെ,
ഭാരത പുരുഷന്‍  പ്രത്യേകിച്ചും   കേരള പുരുഷന്‍ തന്‍ ഭാവ ശുദ്ധി  മാറുന്നത്  ആണ്, ഞാന്‍ ഇവിടെ  പറയാന്‍ ഉദേശിച്ചത് .അത് ഒരു  വിഭാഗം  ആളുകളെ  പറ്റി ആണ് പറയുന്നത് ...എല്ലാ പുരുഷനെയും .സ്ത്രീയെയും പറ്റി അല്ല..അതിനാല്‍  ബ്ലോഗ്‌ മൊത്തം വായിച്ചു  ഒരു അഭിപ്രായം  .അറിയികുക.....

 പുരുഷനും , സ്ത്രീയും ,  എന്നു ഒപ്പതിനു ഒപ്പം എന്നൊക്കെ പറയുമെങ്കിലും  ,പുരുഷന്മാര്‍  സ്ത്രീകള്‍ തങ്ങള്‍ ചെയുന്ന എല്ലാം ചെയ്താലോ,  എന്നു പേടിച്ചാണ്  എന്നു തോന്നുന്നു  ഓക്കേ ഇപ്പൊ   അടവ്  മാറ്റി ചവിട്ടുന്നു,..  ..ദിവസവും പേപ്പര്‍ എടുത്താല്‍  വായിക്കുന്ന   പുരുഷന്മാരുടെ   വീര സാഹസിക കഥകള്‍, .....ഇതുകണ്ട് ഒപ്പതിനു ഒപ്പം  പെണ്ണും പ്രതികരിച്ചാല്‍  എന്താകും സ്ഥിതി  ???ഒരുപക്ഷേ  അതൊരു  വല്ലാത്ത മാറ്റം ആകും...ഈയിടെ  ചില സ്ത്രീകള്‍ തിരിച്ചു പെരുമാറിയ  ക്ഷീണം  തീര്‍ക്കാന്‍  വേണ്ടിയാണോ  , ...എന്തോ , പലരും   മനോരോഗത്തിന്റെ   സൂചനകള്‍   അധികം  ആയി എന്നു  വിളിച്ചു പറയുന്ന  കലാപരിപാടികള്‍  തുടങ്ങിയത് ....എല്ലാ പുരുഷനും   സ്ത്രീയും  എന്നു അല്ല ഞാന്‍  പറയുന്നത് ..ഇവിടെ ഇപ്പോള്‍ മനോരോഗികള്‍  കൂടുന്നുവോ   ,അതോ   മനപൂര്‍വം ആണോ  എന്നു അറിയാനുള്ള ഒരു ശ്രമം .....സ്ത്രീക്  തുണ    ആകേണ്ടവന്‍      പുരുഷന്‍    എന്നു  കേട്ടു കേള്‍വി,...  അവന്‍  തന്നെ സ്ത്രീയെ  ഇത് പോലെ പെരുമാരിയാലോ  .. പറയു  എന്തു ചെയണം  സ്ത്രീ....,,  ഇതിങ്ങിനെ  കുടുതല്‍  വാര്‍ത്തകള്‍ കേള്‍ക്കുന്ന   സ്ഥിതി ക്ക്  ആരെങ്കിലും  മുന്നോട്ടു വരണ്ടേ  ഇതിനു  ഒരു ശമനം വരുത്താന്‍ ......
   എനിക്കറിയാം   ഇപ്പോള്‍ പറയും  പെണ്ണ്  അങ്ങിനെ  പ്രലോഭിപ്പിക്കാന്‍   നടക്കുകയാണ് എന്നു....പക്ഷേ  .ഇവിടെ
എനിക്ക്  തോന്നിയത് ..സത്യത്തില്‍ പ്രലോഭനം ഇത്  മുന്പ് മുതലേ ഉള്ളത് അല്ലെ ..??? ഇതിലും  കുടുതല്‍ ആയി  കഥകള്‍  കേട്ടിടുണ്ട് ......
ആദം  ,ഹവ്വ  കഥ  ....,മേനക ,ഉര്‍വശി  ആന്റിമാരുടെ  കഥകളും  ,നമ്മുക്ക് അറിയാല്ലോ ...പക്ഷേ  ഇപ്പോള്‍ സ്ത്രീയെ
പ്രലോഭിപ്പിക്കാന്‍   വേണ്ടിയാണോ  പുരുഷന്‍  ഇത് പോലെ  ഒക്കെ   പ്രവര്‍ത്തിക്കുനത് ....ഓരോ ഫിലിം  നോക്കിയാലും...,
 സ്ത്രീയെ   പ്രലോഭിപ്പിക്കാന്‍   വേണ്ടി  ഉള്ള   ഉപകരണം  എന്ന മട്ടിലാണ്‌  കാണിച്ചിരികുന്നത്.

ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ   എത്രപേര് സത്യം പറയുമോ എന്തോ  ?? ഒട്ടുമിക്ക ആണുങ്ങളും  മോഡേണ്‍ സ്ത്രീയെകള്‍  നാടന്‍ ഇഷ്ടപെടുന്നു  കാരണം?? പിന്നെ ഒരു ചോദ്യം കുടി  ...എത്ര  ബോഡി ശേയ്പെട്   വസ്ത്രം  ധരിച്ചാലും ..
എത്ര കാണിച്ചുകൊടുകുന്ന   തരം  വസ്ത്ര ധാരണം ആയാലും , .. സെറ്റ് മുണ്ട് ഉടുത് അലെങ്കില്‍  സാരീ ഉടുത് ആകെ മൊത്തം
മുടി പുതച്ചു  നടക്കുന്ന സ്ത്രീയുടെ    ഇടയിലുടെ  അവളുടെ പൊക്കിള് കാണുമ്പോള്‍   അതാ കിടക്കുന്നു  പലരും താഴെ...
അതിനു   അര്‍ത്വം   കട്ടു  തിന്നാന്‍  ഉള്ള  പ്രവണത  അല്ലെ......കേരളം  ഇതുപോലുള്ള കാര്യങ്ങള്‍ക്  മാസ്റ്റര്‍ ഡിഗ്രി എടുക്കുകയാണ് ......
  മുന്ബോക്കെ  18,19  വയസ്സ്  ആകുമ്പോള്‍  നമ്മള്  പറയും   പെണ്കുട്ടികളോടെ മക്കളെ  നോക്കി  പോണേ  ,,,അവര്  എത്തുന്നതുവരെ  അമ്മമാര്‍ക്ക്  ടെന്‍ഷന്‍ അന്ന്   എന്നാല്‍  എന്നു    ടെന്‍ഷന്‍    ഭര്‍ത്താക്കന്‍ മാര്‍ക്ക്  മാറി
  കാരണം ഇന്നു30to  40   വയസ്സ് ആയി   ഉള്ള  അമ്മമാര്‍ക്ക്  ആണ് ഡീമാണ്ട്....അവരെ  അല്ലെ  21   കാര്‍ക്ക് പോലും
വേണ്ടത് ...സ്നേഹം അലെങ്കിലും  കണ്ണും മുക്കും ഇല്ല ..ദേ  ഏറ്റവും ലാസ്റ്റ് മനീഷ  അടക്കം  കെട്ടിയത് തന്നെക്കാള്‍ 7  വയസ്സ്   ചെറുപ്പമുള്ള   ആളെ  ആണ്  അതൊക്കെ  നടക്കട്ടെ   നല്ല കാര്യം ...,, 

സ്ത്രീ ഇന്ന്  എന്ന് അല്ല പണ്ടും  സ്നേഹം  ,ശ്രദ്ധ     കൊതിചിരുന്നവര്‍     ആണ് ...
സെക്സ് നെക്കാള്‍   അവള്‍  എന്നും  ആഗ്രഹിച്ചത്  സ്നേഹം എങ്കില്‍ , പുരുഷന്‍  ,  സ്പര്‍ശനം  ആണ്   ആഗ്രഹിച്ചിരുന്നത്
...പുരുഷന്  സ്ത്രീ  എന്നും  വഴങ്ങണം എന്നാലേ  അവന്റെ  സ്നേഹം   പൂര്‍ണമായി  എന്ന് കരുതുക  നേരെ മറിച്ച്‌
സ്ത്രീ  അവളോടെ  കാണിക്കുന്ന വിശ്വാസം ,അവളോടുള്ള  സ്നേഹപൂര്‍ണ്ണം ആയ  പെരുമാറ്റം ആണ് വലുതായി  കാണുന്നത് ,,,  എവിടെയും  സ്നേഹം കിട്ടാനായി സ്ത്രീക്ക്   അവളുടെ ആഗ്രഹത്തെ  മാറ്റി  വേയ്കേണ്ടി   വരുന്നു ..അതല്ലേ ഇന്നും
സ്ത്രീ പുരുഷ സൌഹൃധങ്ങള്‍   കുറയുന്നത് ...ശരീരം  അവിടെ   മെയിന്‍  ഘടകം  ആകുമ്പോള്‍  ...സൌഹൃദം തകരുന്നു
  എന്നാല്‍  അപൂര്‍വ്വം  ചിലരുണ്ട് കേട്ടോ മനസ്സ്    മെയിന്‍    ആക്കുന്നവര്‍  ...അവരുടെ  സൌഹൃദം  മരിക്കുന്നില്ല .
അതുപോലുള്ള    ബന്ധങ്ങള്‍   ഉണ്ടെങ്കില്‍    നല്ലത് തന്നെ എന്ന് ആശിക്കാം ...psychology   പ്രകാരം  ഒത്തിരി നല്ല  healthy relations  നല്ലത് എന്ന് പറയും  ......പക്ഷേ  ഇന്നുള്ള ബന്ധങ്ങള്‍ പലതും  വേറെ   ലക്‌ഷ്യം വെച്ച് ആയിരിക്കും ....well adjusted relations   ഇല്ലാതെ ആകുന്നു  അതല്ലേ  കഴിഞ്ഞ  ദിവസം  പേപ്പറില്‍  കണ്ടില്ലേ?   21  വയസുള്ള  ആളു 38  വയസ്സുകാരിയെ  കൊന്നത് ... തനിക് , ഇല്ലെങ്കില്‍ ആര്‍ക്കും  വേണ്ട അല്ലെ ??? പാവം   അവരുടെ കുട്ടികള്‍ ?? ആര്‍ക്കും  അബദ്ധം പറ്റാം , പക്ഷേ   എത്ര വൃത്തികെട്ട  സാഹചര്യം ആണ് പെണ്ണിന്റെ  എങ്കിലും, അവള്‍ക്കു   ഇഷ്ടം ഉള്ളവന്റെ  കൂടെ  ശയിക്കാന്‍  പാടില്ലേ?? അതോ അവിടെയും    ഇതുപോലുള്ള  പിടിവലികള്‍ .,... ഉണ്ടാകാണമോ???ഒരാളുടെ വ്യക്തി ബന്ധങ്ങളില്‍  എന്തിനു  ഇടപെടണം  ...എല്ലാവരെയും കേറി പ്രേമിക്കാന്‍   പറഞ്ഞാല്‍    പറ്റണം എന്നില്ല ...പിന്നെ എന്തിനു ??..ഇവിടെ  ആ പയ്യനെ    ആ സ്ത്രീ  ,പ്രലോഭിപ്പിച്ചു  എന്നാകും ഇനി   പറയുക അല്ലെ.?.....എങ്കില്‍ എന്തിനീ കൊലപാതകം ??രണ്ടു പേരും തെറ്റുക്കാര്‍ ആകാം ....പക്ഷേ  ഇന്ന്  ഞാന്‍ നിന്റെ  കൂടെ   കിടന്നു എന്ന് വെച്ച് നാളെയും നീ വന്നെ  പറ്റു   ഈ പിടിവാശി എന്തിനു ??? ഇത്രക്കും  ക്രുരത  വേണമോ//////???.അത് അവിടെ കിടക്കട്ടെ  വേറെ  ഒരു വിഷയം  ഇതാ ..........
   ഒരു കൂട്ടര്‍  ഉണ്ട്  ആത്മഹത്യക്ക്  പോകുന്ന മഹാന്മാരും ,മഹതികളും  ഇടയ്ക്കു വെച്ച് ഒരുത്തി ചാവും ഒരുത്തന്‍ അത് കണ്ടു പേടിച്ചു ഓടും ..പെണ്ണ് അധികം കേസിലും  ആദ്യം കുടിക്കും   അത് കണ്ടു  മികതും  ആങ്കുട്ടി  ഓടെടാ  ഓട്ടം  ...കണ്ടു ഒരു വാരികയില്‍  സ്വന്തം മരണം റെക്കോര്‍ഡ്‌ ചെയ്തു അയച്ച  ആളിനെ പറ്റി .....//മരിക്കാന്‍   പോകുമ്പോള്‍ പോലും  കൂട്ടോരുമ്മ ഇല്ലാത്തവര്‍ ഹ്ഹ്ഹ ...പക്ഷേ  മരികുന്നതിനു  മുന്പ്  അവരെ  അങ്ങോട്ട്‌  ആ   കറുത്ത  മുടുപടം അണിയാന്‍  നിര്‍ബന്ധികുന്നത് ആരു   നമ്മള്‍ ,   സമൂഹം   തന്നെ  ....
   ഇന്നിത  വേറെ ഒരു വാര്‍ത്ത‍  '  സ്വന്തം  കുളിമുറിയില്‍  കുളിച്ചാലും    നാട് മൊത്തം  കാണും'  .....
സ്വന്തം കുളിമുറി ഉണ്ടോ  ?ശോ  വേണ്ട കുളി  നമ്മുക്ക്,   NH  റോഡിലെ   കുഴികളില്‍   ആക്കാം  അതാ  ഇതിലും ഭേദം
  അതുവഴി പോകുന്ന  വണ്ടികാരേ  കാണു  എന്നാല്‍ സ്വന്തം വീട്ടില്‍  അയ്യോ  വേണ്ട വേണ്ട ...ഇതാണ്  
 പറഞ്ഞത്  കാലം  മാറി മക്കളെ  എന്ന് ....റെക്കോര്‍ഡ്‌  ചെയുക എന്നത് ജീവിതം ആണെന്  കരുത്ന്നവ്ര്‍  ആണോ  അധികവും  എന്ന്  സംശയം ....  .ഒരു കൂട്ടര്‍  റെക്കോര്‍ഡ്‌  ചെയാന്‍   പിന്നെ എന്തൊരു  സഹജീവികളോടുള്ള  സ്നേഹം
എന്റമ്മോ  പറയാതെ  വയ്യ  ,  അത് ഞാന്‍ കണ്ടാല്‍  മാത്രം പോരെ  , എന്റെ     കൂട്ടുക്കാരേയും
കാണിക്കേണ്ടേ????  എന്തൊരു  നല്ല മനസ്സ് അല്ലെ  ??? അപ്പം    നമ്മള് മാത്രം കണ്ടാല്‍ മതിയോടേ ??? നാട്ടുക്കാര്‍കും    വേണ്ടായോ?????എന്ന  പിന്നെ  ഇന്‍റര്‍നെറ്റില്‍  കൊടുക്കാം ......ഹാവു  ഇനി  ഇപ്പൊ സമാധാനം ആയി   ..................................ഇതാണ്  ഇപ്പോള്‍  നമ്മുടെ നാട്ടില്‍  നടക്കുന്നത് 
            ഒരു  അപേക്ഷ   എന്തിനാ റെക്കോര്‍ഡ്‌  ചെയുന്നത്  അത് പോടെ  ഇങ്ങിനെ നാട് മൊത്തം  കാണികണോ  പറയു????? എത്ര  ജീവിതങ്ങള്‍ ?? സ്ത്രീ ഇങ്ങിനെപോയാല്‍  ക്രിമിനല്‍ മനസ്സുകാര്‍  ആകും പെട്ടന്ന് തന്നെ ...അല്ലാതെ അവള്‍ക്കു എന്തു രക്ഷ .....ശോ  ഞാന്‍ ഇല്ല റെക്കോര്‍ഡ്‌ ചെയാന്‍  പക്ഷേ  കാണാന്‍  ഞാന്‍ ഉണ്ട് എന്ന  മട്ടില്‍ ചിലര്‍ ....
    ഡാ ,.... അളിയാ  ബെസ്റ്റ്  പീസ്  ഉണ്ട്,  യു  ടുബില്‍ ...... ലിങ്ക് തരട്ടെ ,  ഇതാന്നു   വര്‍ത്തമാനം അല്ലെ ???കുറച്ചു   മോശം ലിങ്കുകള്‍  കാണാതെ  ഇരുന്നാല്‍   അവരുടെ  രയടിംഗ്  കുറഞ്ഞാല്‍ ,, ഇത് ഇടാനുള്ള പ്രവണത കുറയും ...ഊഒവേ
ഊവേ  കേട്ടത് തന്നെ ...അല്ലലെ ...അപ്പൊ ഇനി കുളികണ്ട അല്ലേ ??/ അതാണ്  ബെസ്റ്റ് ....
  ഇതാ  ഒരു പരസ്യം  കുളിക് മതി മറന്നു കുളിക്ക് ...ലോകം മൊത്തം കാണട്ടെ .....
   ഞങ്ങളും കുളികട്ടെ. സിനിമ  കാണട്ടെ ......,.അനുവദിച്ചു  കൂടെ  ......മോര്‍ഫിംഗ്  , റെക്കോര്‍ഡ്‌ , പബ്ലിഷിംഗ്   നിറഞ്ഞ  ലോകത്ത്  ജീവിക്കുന്ന സ്ത്രീകളെ നിങ്ങള്ക് കിട്ടണം  ധീരത അവാര്‍ഡ്‌ ...ഹ്ഹഹ്ഹ സ്വന്തം  മോര്‍ഫിംഗ് പടം വരാതെ  ഇരുന്നാല്‍ രക്ഷപെട്ടു ..
 മൊബൈലില്‍  ഫ്രണ്ട്സ് ചാറ്റ്,,,,ശോ  ഓടിക്കോ  ഇല്ല്ലെ ഇപ്പൊ വരും  മി   സുന്ദരന്‍ , ആരോഗ്യവാന്‍  ...എന്നോകീ പറഞ്ഞു ....ലോകം മാറി ......അത്രക്കും  നമ്മുടെ സംസ്കാരവും  മാറ്റണമോ??? ..അമ്മയും അച്ഛനും വേണം  കുഞ്ഞിനു ...  അപ്പോള്‍    ഒരു കൂട്ടരേ  മാത്രം  കച്ചവടം  ആക്കലേ...നമ്മുക്ക് പ്രാര്‍ത്ഥിക്കാം ,
നല്ലൊരു  നാളേക്ക് വേണ്ടി.....വെറുതേ ആണെന്ന്  അറിയാം എങ്കിലും വെറുതേ മോഹിക്കുവാന്‍  മോഹം......

Thursday, 17 June 2010

കിനാവ്

കണ്ണുകള്‍ തന്‍  മാസ്മരികത ..
മെല്ലെ  ഉള്ളില്‍ തട്ടിടുമ്പോള്‍ ,
കൂമ്പിയ  മിഴികളില്‍  നിറഞ്ഞതാരോ..???
തളിരിടും  കിനാക്കള്‍തന്‍ ,
ചിറകേറി  പാറി വന്നീടുവാന്‍   ....
നിനച്ചിരിക്കേ ...വന്നെത്തുമീ ..
സ്വര്‍ണ്ണ നിറമാര്‍ന്നൊരു     മനസ്സേങ്കിലെന്നു
 ഒരു വേള  കൊതിച്ചു  ഞാന്‍
മിഴികള്‍  ഇറുക്കിയടച്ചാ   നിമിഷം
പുണര്‍ന്നു  വന്ന അനിലന്‍ തന്‍ ,
തലോടല്‍  എന്നില്‍ നിറയവേ
  അധരങ്ങള്‍  തന്‍   ചലനം
സൃഷിടിച്ചതാരുടെ    നാമമെന്നു   ആരായവേ    
സഖി നിന്‍  കവിളിണകള്‍  തുടുത്തതെന്തേ  ??

Saturday, 12 June 2010

ചതുരംഗക്കളം

കളിക്കളത്തിലെ  നീക്കം പോലെ ,
ജീവിതം തിരിഞ്ഞും മറിഞ്ഞും  മുന്നോട്ടോടിടുന്നു..,
വെളുത്ത കരു ക്കളോ , കറുത്ത  കരുക്കളോ ,
കൂടുതല്‍  എന്നു എണ്ണിടുവാന്‍   നോക്കുകില്‍ ,
ചതുരംഗക്കളം
തന്നെ മറഞ്ഞിടുന്നു.,
വേണ്ടാന്ന്   ചൊല്ലിയതെതോ ..
വേണമെന്ന്   ഓതുന്നു മനം ...
കൈ നിറയെ  നല്കാന്‍  വന്ന നേരം..
വേണ്ടെന്നു   ചോല്ലിയിടുന്നു   നാം..,
അരുതെന്ന്   വിലക്കുന്നതെന്തോ
ചെയ്യുവാന്‍   തരിച്ചിടുന്നു   മനം..
ചെയ്യണ്ടത്  എന്തോ  ചെയ്യുവാന്‍
മടി കാട്ടിടുന്നു   മനം
എന്തു   വിചിത്രമീ  സംഗതികള്‍
എന്നിരിക്കെ ,
`വൃഥാ  മോഹിക്കുന്നു  പലതും

Thursday, 3 June 2010

വീണ്ടുമൊരു അദ്ധ്യയനാ വര്‍ഷം കൂടി..

വീണ്ടുമൊരു   അദ്ധ്യയനാ  വര്‍ഷം  കൂടി  .......എത്തി ...കുരുന്നു പൂക്കള്‍   വീണ്ടും  ഭാരവും ഏറ്റി  സ്കൂളില്‍ .....പണ്ടൊക്കെ പുസ്തക  സഞ്ചി എങ്കില്‍  ഇന്ന്  പോകെമന്‍ ബാഗ്‌  ഒക്കെ തൂക്കി എവെര്സ്റ്റ് കേറാന്‍ പോകുന്ന പോലെ  ആണ് ...അവരുടെ യാത്ര.....ഓട്ടോറിക്ക്ഷക്ക്  അകത്തു  പുട്ടുകുറ്റിയില്‍  അരിപൊടി നിറച്ച പോലെ... ..നിയമങ്ങള്‍  ഒട്ടേറെ ഉണ്ടെങ്കിലും   ഇതെല്ലം ആരാ   നോക്കുന്നത് ???ഓരോ ഓരോ  അപകടങ്ങള്‍  വരുന്ന  നേരം,  പേപ്പര്‍  തലക്കെട്ടില്‍   വാര്‍ത്തയായി   ..വരുമ്പോള്‍ കൂടെ  കുറെ  വാഗ്ദ്ധനാങ്ങള്‍    കാണാം .......ആ കുറച്ചു  ദിവസങ്ങളില്‍   ഇതിങ്ങിനെ ,അതിങ്ങിനെ  എന്ന മട്ടില്‍ കുറെ  ഉപദേശങ്ങള്‍ ..
പിന്നെ  പണ്ടത്തേ   ആരോ  തെങ്ങില്‍  തന്നെ.....പിന്നിട് അടുത്ത  അപകടം വരുമ്പോള്‍   കാണാം  വീണ്ടും  ഈ നാടകങ്ങള്‍ ,
അല്ല ഇതെല്ലം  ശരിക്കും  നോക്കി നടത്തുന്നുവെങ്കില്‍  ഇങ്ങിനെ  വീണ്ടും അപകടങ്ങള്‍ വരുമ്മോ??..അല്ല ഇതിപ്പോള്‍  ആരോട് പറയാന്‍ അല്ലെ...നോക്കി നടന്നാല്‍  നമ്മുക്ക് കൊള്ളാം...ബുക്കില്‍ മത ചിന്തകള്‍ എന്നു പറഞ്ഞു ഓരോ അടി ........മുമ്പൊക്കെ  പഠിക്കാന്‍
ഓരോ തത്വങ്ങള്‍  ഉണ്ടായിരുന്നു....ഓരോ കണ്ടുപിടിത്തങ്ങള്‍  ...ന്യൂട്ടന്‍  പോലുള്ള മഹാന്മാരുടെ   തത്വങ്ങള്‍  ഇന്നിപ്പോള്‍ മതങ്ങള്‍ക്  പിന്നാലെ അല്ലെ....
    ഈശ്വരാ ...ആരു   ആണവോ  ന്യൂട്ടന്റെ  തലയില്‍ ആപ്പിള്‍ ഇടാന്‍ പറഞ്ഞത്  എന്നു നമ്മള്‍ പറഞ്ഞിരുന്നു എങ്കില്‍
 ഇന്ന് ആരു ആണാവോ     മതം കണ്ടുപിടിച്ചത്  എന്നു ചോദികണം.......ഓരോരോ  ഗതികേടേ ....
             ടിന്റു മോന്‍    റോക്സ്  ഓടുന്ന കാലം  അല്ല ടിന്റുമോനെ പോലെ ആരെങ്കിലും  ഉണ്ടായേ  പറ്റു......എന്നാണാവോ
ടിന്റു മോന്‍  മന്ത്രിമാരെ  കാണുക .......തട്ടേ ക്കാട്  ദുരന്തം  എല്ലാവരും മറന്നോ ???ഇതാ വീണ്ടും സ്റ്റഡി ടൂര്‍ പോകാന്‍ സമയം ആയി.......ഒരു കാര്യവുമില്ല  ..ഞങ്ങള്‍ വന്നാലെ നോക്കു  എന്ന മട്ടാണ് ..(അപകടം വരാതെ അപ്പോള്‍ നോക്കാം )
   ഇനി ഇപ്പോള്‍ സ്കൂളില്‍  വേറെ ഒരു  അന്തരീക്ഷം ആണ് ....അവിടെ  .ഇങ്ങിനെ സ്കൂള്‍ ഭംഗി ആക്കാം....എന്ന ചിന്തയാണ് ,,ഓരോ സിലബസ്   ..cbse,icse.stae ..ഇതിന്റെ യുദ്ധം ആണ്...ഇടയ്ക്കു ഓരോ റിയാലിറ്റി  പ്രോഗ്രംമെസ് ,  അതില്‍ കുട്ടികളെ കേറ്റാന്‍ ഉള്ള ശ്രമങ്ങള്‍ .....പിന്നെ ടീച്ചര്‍മാരും...കുട്ടികളും  ,അച്ഛന്‍ അമ്മമാരും ..തമ്മിലുള്ള  യുദ്ധങ്ങള്‍ ....ഹഹഹ്  അതൊരു  യുദ്ധം അന്നേ....ഓരോ മീറ്റിംഗ്  ഫാഷന്‍ പരേഡ് ആണ് അമ്മമാര്‍ക്ക് ..പിന്നെ  ടീചെര്‍മാരുടെ  കുറ്റങ്ങള്‍ അക്കം ഇട്ടു  പറയാന്‍  ശോ  എന്തൊരു സന്തോഷം .....
     ടീച്ചേര്‍സ്  എങ്കില്‍ പാലം കുലുങ്ങിയാലും ,കേളന്‍ കുലുങ്ങില എന്ന മട്ടിലാണ്‌  ഹഹഹഹ അപ്പോള്‍ പരാതി പറയുന്നതും ,കേള്‍ക്കുന്നതും  തമ്മില്‍ എന്താ ബന്ധം ......ഒനുമില്ല തേങ്ങകൊല  എന്നു ഒന്നും പറയുന്നില  കാരണം തേങ്ങ ഒക്കെ മണ്ടരിമാമന്‍  കൊണ്ടുപോയി.......
         കുട്ടികളുടെ മനസ്സ് അറിയാന്‍ അവരെ സ്നേഹിക്കാന്‍ ആര്‍കും നേരം ഇല്ല ...ശമ്പളം  കുറച്ചു കിട്ടുന്ന ടീച്ചര്‍നനു  ആരോടാ    ആത്മാര്‍ത്ഥത  ഉണ്ടാകുക ...അവര്‍ക്ക് അവരുടെ ജോലി തീര്‍ക്കണം പഠികണം എങ്കില്‍ പഠിച്ചോ ...പക്ഷേ
ടീച്ചര്‍ സ്കൂള്‍ കഴിഞ്ഞു ടുഷേന്‍   എടുക്കും ...മനസ്സിലായോ ...???അപ്പോള്‍ ടുഷേന്‍  പോകാതെ വീട്ടിലിരുന്നവനു   കട്ടപൊക
......ഒരായിരം  നിയമങ്ങള്‍ ...അത്  പാലിക്കാന്‍ ആര്‍ക്കാ   ഇവിടെ  സമയം...കുട്ടികളില്‍  ബ്ലൂ ഫിലിം സീ ഡീ ..ഓക്കേ ഉണ്ടോ എന്നു നോക്കണം...പിന്നെ മൊബൈല്‍  എന്തിനാ  മുന്ബോക്കെ ഇതില്ലാതെ  അല്ലെ  നമ്മള്‍ ജീവിച്ചു പോന്നത്...നല്ല ഉപയോഗം ഉള്ള ഒരു ഉപകരണം  ഇപ്പോള്‍ കൊരങ്ങന്റെ  കയ്യിലെ പൂമാല പോലെ ആണ്...
            ഒരു നേരത്തേ  സുഖം  നോക്കി  ചെയുന്ന കാര്യങ്ങള്‍  ജീവിതം മൊത്തം  ഹോമികേണ്ടി  വരുന്ന  അവസ്ഥയാണ് ...
സ്വന്തം മക്കളെ സ്വന്തം പെങ്ങളെ തന്നെ കശാപ്പുചെയുന്ന  ഈ കാലത്തില്‍   മക്കളെ നമ്മള്‍ തന്നെ നോക്കണം ...ബസിലും
ഓട്ടോയിലും പോകുന്ന നമ്മുടെ മക്കള്‍ എത്ര സുരക്ഷിതര്‍  എന്നു ആര്‍കും പറയാന്‍ ആകില്ല ...
       കൊച്ചിയിലെ വാര്‍ത്ത‍ വായിച്ചിരികുമല്ലോ...????
..ഓട്ടോക്കാര്‍ക്ക്      പാന്റ്  (pant ) വേണ്ടി   വരുമോ ??? തിളക്കം സിനിമയിലെ ദിലീപ് പോലെ  ഇനി മുണ്ട് പൊക്കി  ഓടേണ്ടി വരുമ്മോ  മുണ്ട് പോക്കുന്നവരുടെ   സുക്കേട്‌ മാറ്റാന്‍................????..ഓട്ടോക്കാര് മാത്രം അല്ല  ..വേറെ ചിലര്‍ക്കും ഇപ്പോള്‍ സുക്കേട്‌  തുടങ്ങി എന്നു തോന്നുന്നു ...ഇന്നാളു  അല്ലേ സെന്‍സസ്  എടുക്കാന്‍ ചെന്നപ്പോള്‍  ടീച്ചറുടെ മുന്പില്‍ ഗൃഹ നാഥന്‍  ..മുണ്ട് പൊക്കിയത് ...എന്താ ജനിച്ച പടി നടക്കാന്‍ ഇത്രയ്ക്കു ആഗ്രഹംമോ ???ഈ സുക്കേട്‌ മാറ്റാന്‍ മരുന്ന്  ഉടന്‍ വേണ്ടി വരും ....മനോരോഗികളില്‍  എക്സിബിഷനിസം   എന്നു പറയും ....കുറെ പേര്‍ക്ക് ഇതൊരു സംതൃപ്തി   ആണ്....സ്വന്തം പൌരുഷം  തന്നെ സംശയം  എങ്കില്‍   എന്ത് ചെയും ....ഇത്രമാത്രം   frustration  ഉണ്ടാക്കാന്‍ എന്താന്ന്  ഇവിടെ കാരണം ....മക്കളെ സ്കൂളില്‍ അയക്കുന്ന അമ്മമാരുടെ ടെന്‍ഷന്‍  ആരും അറിയുന്നിലേ  ...??
  അവര്‍ എവിടെ മക്കളെ സുരക്ഷിതരായി  അയക്കും ...മൊബൈല്‍ ഫോണ്‍  ഇന്റര്‍നെറ്റ്‌  ...മിസ്ഡ്  കോള്‍സ്   ...തുടങ്ങി
ലൈഫ് മൊത്തം  മിസ്ഡ് ആയി  പോകുന്ന കൌമാരം ......പ്രേമിക്കാന്‍ കണ്ണും മൂക്കുമില.....ഇഷ്ടം പോലെ "  പില്‍സ്"  ഉണ്ടല്ലോ.......അതങ്ങ് വാരി   വിഴുങ്ങാന്‍  നടക്കുന്ന ചെറുപ്പം .....സ്നേഹം  അത് ആര്‍ക്കും ആകാം...പക്ഷേ എന്തിനും അതിന്റെ ഒരു  അതിര്‍ത്തി  ഉണ്ട് ......കുടിച്ചു വന്നു തട്ടി പോകുന്ന കുറെ പേരുണ്ട് ...നടന്നു പോകുന്ന പെണ്ണിന്റെ  ബാക്കില്‍ ,, ഒന്ന്  തട്ടിയാല്‍  എന്റമ്മോ എന്തൊരു സന്തോഷം ...കഷ്ടം  ...സ്ത്രീയെ കച്ചവടം ആയി കരുതുന്നു പലരും സുഖം തരാനുള്ള ഉപകരണം... ഫോട്ടോ എടുത്തതും പോര  അതിനെ ഇന്‍റര്‍നെറ്റില്‍ പബ്ലിഷ് ചെയണ്ടേ ...ശോ എന്തൊരു  സഹാനുഭൂതി ....എല്ലാവര്‍ക്കും കാണാന്‍  .....സ്വന്തം  അമ്മയുടെ  പടവും  ഈ കണക്കിന്  പബ്ലിഷ്  ചെയും മക്കള്‍ ...
  അമ്മകൊരു ദിവസം ,അച്ഛനൊരു ദിവസം ...ഇന്നി   പുതിയ കുറച്ചു ദിവസംകുടി ...മുണ്ടുപൊക്കി കാണിക്കാന്‍ ഒരു ദിവസം   .....ഫോട്ടോ മോര്‍ഫിംഗ്  ഡേ ...,ഒക്കെ വേണ്ടി വരുംമോ എന്തോ......സമാധാനം ഇല്ലാത്ത ദിവസങ്ങള്‍
........................
  മഷിതണ്ടും  പുസ്തക സഞ്ചിയും ,പുത്തന്‍ ഉടുപ്പും ,പുത്തന്‍ പുസ്തകത്തിന്റെ  ആ മണവും  പേറി കൊണ്ട് നടന്ന
ആ നല്ല നിമിഷങ്ങള്‍ പോയി മറഞ്ഞു ...കുട പിടിച്ചു  പാട വരബിലുടെ   ചെളി തെറിപ്പിച്ചു നടനെങ്കില്‍ എന്നിപ്പോള്‍ പാടം വേണ്ടേ നടക്കാന്‍   ....ചുമട്ടു തൊഴിലാളിയുടെ സഹായം  വേണം കുട്ടികള്‍ക്ക് ബാഗ്‌ ഏറ്റുവാന്‍....അമ്മയുടെ സാരീ തുബില്‍  നിനും  വലിച്ചു കൊണ്ടുപോയി ഒന്നാനാം കുന്നിന്മേല്‍  പാടിയ ആ   നിമിഷങ്ങള്‍ ....ഓര്‍മ്മിക്കാന്‍ മാത്രം
   സൌകര്യം  കുടിയപ്പോള്‍  സന്തോഷം പോയ്മറഞ്ഞു ......നിറഞ്ഞമിഴിയോടെ  ആ  നല്ല സ്കൂള്‍ ക്കാലം ഞാന്‍ ഓര്‍ത്തു പോകുന്നു ...അമ്മയും പെങ്ങന്മാരും അന്നുള്ളവന് അറിയാം എങ്കില്‍ ഇന്നുള്ളവന്    അവന്‍ ആരാണ് എന്നു തന്നെ അറിയില്ല
............................ഈ ഒരു വിഷയം എത്ര എഴ്ടുതിയിടും മതിയാകുന്നില  അത്രക്ക് ഉണ്ട് ഇന്നത്തെ 

സമൂഹത്തിനോടുള്ള  ദേഷ്യം ....ദേഷ്യം വന്നാല്‍   ഈച്ചയെ  പിടിച്ചു  തിന്നോ   എന്നു ശരിക്കും കേള്‍ക്കാം  .....എല്ലാരും കുടി പറയുന്നത്
...