Followers
Wednesday, 3 March 2010
ആത്മ രോഷം
ചൂട് ,ചൂട് ,സര്‍വത്ര ചൂട്.വേനലില്‍ കരിഞ്ഞ മരങ്ങള്‍ പോലെ ,,
മനസ്സും ചൂടിനാല്‍ വറ്റി വരണ്ടപോലെ..,
ഒരിറ്റു ദാഹജലത്തിനായി .കൊതിക്കവേ,\
വരണ്ട നെഞ്ചിന്‍ അകത്തു മിടികേണ്ട മിടിപ്പുകള്‍ പോലും ,,മിടികുവാന്‍ മറന്നുവെന്നോ..?
ജ്വലിച്ചുയര്‍ന്ന ചൂടില്‍ ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ..,
വിയര്‍പ്പില്‍ കുതിര്‍ന്ന ലോലമാം മേനിയില്‍ ,
നനുത്ത കാറ്റായി വന്നിലാരുമേ ,
ചുവന്നിരുണ്ട അഗ്നിയെ വിഴുങ്ങാന്‍ എന്നപോല്‍
കാത്തിരുപ്പ് ഞാന്‍ ഇനിയും ...
തീക്ഷ്ണമായ ചൂടില്‍ ഞാന്‍ തളര്‍ന്നിട്ടും ,
കാത്തിരുന്നു ഞാനാ കുളിര്‍ കാറ്റിനായി ..
എന്നില്‍ വിരിഞ്ഞു മുറുകും എന്‍ ചിന്തകള്‍
അഴിച്ചു വിടാന്‍ ഞാന്‍ ശ്രമിക്കവേ ..
തടഞ്ഞത് എന്തെന്ന് എനിക്കറിയില്ല
ദാഹിച്ചു വരണ്ട എന്‍ അന്തരംഗം ...പോലും
അഗ്നിശുദ്ധിക്കായി മാറ്റിടേണമത്രേ??
എന്നില്‍ ഉതിരുന്ന നിശ്വാസത്തിന്‍ പോലും വിലക്കിടുന്നത് അല്ലോ ..,
സമൂഹത്തിന്‍ കാപട്യം ...
കത്തുന്ന അഗ്നിതന്‍ പ്രതീകമാം എന്‍ കണ്ണുകള്‍ ,നേരിടാന്‍ ആവില്ല സമൂഹമേ നിനക്ക് ...
ചിലന്തിതന്‍ വലപോലെ വല കെട്ടിയാലും വെന്തുരുകുമെന്നു എന്‍ നോട്ടത്തിനു മുന്പില്‍ എന്ന് എനിക്കറിയാം
മിന്നല്‍ പിണര് പോലെ തുളക്കുന്ന നോട്ടങ്ങള്‍ക്ക് നടുക്കില്‍ ,ജീവിതം ഹോമിക്കാന്‍ എനിക്കാവിലെന്ന്തു എന്‍
സത്യം
ഇടിവെട്ടും ,മിന്നലും മാത്രമാണിവിടെ ..എവിടുമില്ല ഒരു സ്വാന്ത്വനത്തിന്‍ കുളിര്‍മഴ ,,,
അലിയാന്‍ ഏറെ കൊതിയുണ്ടെങ്കിലും ,കേട്ട ഇടി നാദവും ,മിന്നല്‍ പിണരും ,
എന്‍ ജീവിതം തന്നെ മാറ്റി മറിച്ചുവോ../?
തലയോട്ടിതന്‍ മുകളില്‍ കയറി നിന്ന് ചവിട്ടണം എനിക്കൊരു അഗ്നി നൃത്തം..
ആര്‍പ്പു വിളിച്ചു അലറിടെണം ,
കാപട്യ ത്തിന്‍ മാറ് പിളര്ന്നീടെണം ,
തിളയ്ക്കുന്ന യൌവനത്തിന്‍ തീക്ഷ്ണത ചാമ്പലാക്കി മാറ്റിടെണമോ ?
ജീവിതം ഒന്ന് എന്നിരിക്കെ എന്തിനീ തലയോട്ടികള്‍ മാലകള്‍ തന്‍ അതിര്‍വരമ്പുകള്‍
പടര്ന്നുവന്ന അഗ്നിനാളത്തിന്‍ അഗ്നി എന്നെ സ്പര്‍ശിച്ചുവോ ?
ഇല്ല എനികറിയാം ഒരു അഗ്നിക്കും എന്നെ സ്പര്‍ശികുവാന്‍ ,എന്‍ പാതിവ്രത്യം
എന്നില്‍ ഫണം വിടര്‍ത്തവേ ....
Subscribe to:
Posts (Atom)