Followers

Wednesday, 11 August 2010

അങ്ങിനെ ഞാനും പോയി ബ്ലോഗ്‌ മീറ്റില്‍ എന്ന് പറയാം

അങ്ങിനെ  ഞാനും പോയി  ബ്ലോഗ്‌ മീറ്റില്‍ എന്ന് പറയാം .  വളരെ നേരത്തേ   പുറപെട്ടു എങ്കിലും  നട്ടുച്ച   കഴിഞ്ഞു    ഞങ്ങള്‍     അവിടെ എത്തിയപ്പോള്‍ , ഞങ്ങള്‍ എന്ന്   പറഞ്ഞാല്‍  എന്റെ  കപ്പിത്താനും  എന്റെ രണ്ടു കുട്ടികളും ഏറണാകുളം  ആ  ദിവസം തന്നെ  ഞങ്ങള്‍ക്ക് പോകേണ്ട ഒന്നു രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു അപ്പോള്‍ ആണ്  ബ്ലോഗ്‌ മീറ്റ്‌   മാറ്റിയത് അറിഞ്ഞത്  സന്തോഷം തോന്നി, എന്തായാലും   എറണാകുളം എത്തുന്നു അപ്പോള്‍ പോയി ബ്ലോഗ്‌ പുലികളെ കാണാം എന്ന് വെച്ചു ,മോന്  അവന്റെ ബ്ലോഗ്‌ തുടങ്ങിയ  ഉത്സാഹം  കാരണം അവനു ഭയങ്കര ആഗ്രഹം  ഈ "ബ്ലോഗ്‌ മീറ്റ്‌ "എന്തുവാ എന്ന് അറിയുവാന്‍ ,ഞങ്ങള്‍  തൃശൂര്‍  ആളുകളുടെ ഒരു സ്വഭാവം ആണ് ഉള്ളത് ഉള്ളപോലെ പറയുക എന്ന് അതില്‍ ആര്‍ക്കും പരിഭവം വേണ്ട 
  ബ്ലോഗ്‌ മീറ്റ്‌ പറയാം .


  വണ്ടിയില്‍  നിന്നും  ഇറങ്ങുമ്പോള്‍  തന്നെ  പ്രസംഗം  കേള്‍ക്കാമായിരുന്നു , അപ്പോഴേ ഏട്ടനോട്   പറഞ്ഞു ഏട്ടാ  ഇവിടെ   പ്രസംഗം  മത്സരം ആണോ  എന്തായാലും  വരുമ്പോഴേ   കുറച്ചു     മുഖങ്ങള്‍  മനസ്സിലായി  ചെറായി മീറ്റ്‌  വീഡിയോ കണ്ട കാരണം  ആണ് കേട്ടോ .അപ്പോഴാണ് അപ്പുന്റെ ചോദ്യം അമ്മ ഇതെന്താ ഗുരുവായൂര്‍ അമ്പലം പ്രഭാഷണം പോലെ എന്ന് ..ആഹാ  ശരിയാണല്ലോ .എന്നായി  ഞാനും .പ്രസംഗം  സ്വയം ചെയാം പക്ഷെ മറ്റുള്ളവര്‍  ചെയുമ്പോള്‍ ആണ് അറിയുന്നത്  എന്റമ്മോ പാവം കേള്‍വിക്കാര്‍ എന്ന് .എന്തായാലും  ശരി  പഞ്ഞി ബാഗില്‍ ഉണ്ട്  ഉപയോഗിക്കാം  എന്ന് വിചാരിച്ചു  മുന്നോട്ടു  നടന്നു .അല്ലെങ്കിലും     മുന്നോട്ടു വെച്ച കാല് പിന്നോട്ട് എടുക്കാന്‍   ഇത്തിരി  മടിയാ ,അപ്പോഴാണ്   മോന്‍ അമ്മ അത് നോക്കു ഹരീഷ്  അങ്കിള്‍, അവന്റെ ബ്ലോഗിലെ ഫോള്ളോവെര്സ്നെ   അവനു നന്നായി അറിയാം .ഒരു ചിരിയുമായി മുന്നോട്ടു  നടന്നു .അപ്പോഴേ ഇത് ഏതു ഘടി ? എവിടുന്നു വരുന്നു എന്ന മട്ടില്‍ നോട്ടങ്ങള്‍   പലയിടത്തും നിന്നും  വരുന്നുണ്ടായിരുന്നു .ആണുങ്ങളെക്കാള്‍  സി  ഐ  ഡീ  പണി  ബെസ്റ്റ് പെണുങ്ങള്‍  ആണ് ചെയുക  എന്ന് അവിടെ  ഉള്ള  പലര്‍ക്കും അറിയില്ല  എന്ന് തോന്നി  ആകെ ഒരു   മുപ്പതു  മിനിറ്റ്   ഇരുന്നതില്‍  നിന്നു  ആണ് എന്റെ  പോസ്റ്റ്‌ . എന്തായാലും   ലാസ്റ്റ് രോ പോയി ഇരുന്നു   ഭാഗ്യം ചെയര്‍ നിറയെ ഉണ്ട്..ഹഹ്ഹ 


   പരിചയപെടാന്‍    ഹരീഷ്  എത്തി ,മുന്പേ   ഹരീഷിന്റെ ഫോട്ടോ പ്രൊഫൈലില്‍കണ്ട  കാരണം ഞാന്‍ പേടിച്ചില്ല  കേട്ടോ.അല്ലെങ്കിലും  അവിടെ വേറെയും അതുപോലെ  ചില രൂപങ്ങള്‍ ഉണ്ടായിരുന്നു ,  .അപ്പോഴേക്കും  അപ്പുനെ     വാക്ക  വാക്ക പാടിക്കാന്‍ കൊണ്ട് പോയി ,പാവം  പാവപെട്ടവന്‍ ( അങ്ങേരു  പാവപെട്ടവന്‍ ആവാന്‍ കാരണം  എന്താ  വെളള  ഡ്രസ്സ്‌ മാത്രം  ഉള്ള കാരണം  ആണോ  അപ്പൊ  കറുപ്പ് മാത്രം  ഇടുന്നവര്‍  എന്തായിരിക്കും  എന്റെ ഒരു  സംശയം. ) അങ്ങേരുടെ മൈക്ക് പോയി കിട്ടി ,മനോരാജ്  ഓടി നടന്നു ഒന്നുമില്ലേ  അപ്പുനെ  അങ്ങേരല്ലേ   ബൂലോകത്തിന്   പരിചയപെടുത്തല്‍    ചെയ്‌തത്‌ .അത്  കൊണ്ടാകും .എന്തയാലും ഞാനും എന്റെ കപ്പിത്താനും  ഒപ്പമിരുന്നു  വായനോട്ടം തുടങ്ങി.  അപ്പോള്‍ അതാ മുന്പില്‍ ഒരു വെളള ചുരിദാര്‍ ഇട്ടാ  ഒരു നല്ലൊരു  ലേഡി  നല്ലൊരു പേഴ്സണാലിറ്റി ,ഞാന്‍ മനോരാജ്നോട് ചോദിച്ചു  ആരാ അത്    "പ്രയാന്‍ ചേച്ചി" .,കൊള്ളാം  നോട്ടം വീണ്ടും  മുന്നോട്ടു   ...ചിലരൊക്കെ  വലിയ ജാടയില്‍   എന്റമ്മോ എല്ലാവരും  വേറെ ഏതോ ലോകത്ത് ,ഇടയ്ക്കു  ഏതോ ജോടികളെ  കണ്ടു   എന്റെ ബൂലോകം പരിചയം കാരണം ആരെയും  അത്രപുടി കിട്ടിയില്ല ,ഇടയ്ക്കു ഒരാള്‍  കണ്ടാല്‍ കൊച്ചു പിള്ളേരെ പോലെ തോന്നിക്കുന്ന  ഒരു മുഖം  കാവി മുണ്ട് തിരിഞ്ഞു    എന്നോട്      ആരാ?   ഞാന്‍ വലിയ ജാടയില്‍ പൌര്‍ണമി ,അപ്പൊ  ആള്‍ക്ക് എന്നെ നല്ല ഓര്‍മ . ഹഹഹഹ ( ശോ  പൌര്‍ണമി  ഏല്ലാവര്‍ക്കും അറിയാം. ഹഹ്ഹ ചുമ്മാ  ആര്‍ക്കും അറിയില്ലന്നെ .  ) ആ   മുഖം മനസ്സിലായി . അപ്പോഴാണ്  കാവി മുണ്ടുകാരന്‍ഞാന്‍ ഹാഷിം  അപ്പോഴേക്കും എനിക്ക് മനസ്സിലായി  അപ്പോഴത അടുത്ത   വാചകം  കൂതറ ഹാഷിം എന്ന്.

ഹ്ഹ്ഹാ  പാവം കപ്പിത്താന്‍ പേടിച്ചു എന്നെ ഒന്നു തൊട്ടു,  കണ്ടാല്‍ എന്തൊരു പാവം മുഖം . എനിക്ക് അറിയാം  ഹാഷിമിനെ   അതുകുടാതേ  ഹാഷിം എനിക്ക് കമന്റ്  ഇട്ടിടുണ്ട്  ചില പോസ്റ്റില്‍   ഞാന്‍  പറഞ്ഞു  ,അതാ അടുത്ത  ഹാഷിം ഡയകോല്‍  നല്ലതാണോ ആണോ ചീത്തയോ ? ഹഹ്ഹ  ഭാഗ്യം നല്ലതാ എന്ന്.  (ഹാഷിമിനോടെ  എനിക്ക് ചോദിക്കണം  എന്നുണ്ടായിരുന്നു . എന്തിനാ  കൂതറ എന്ന പേര്‌  ?  പേര്‌ അങ്ങിനെ എങ്കില്‍  എന്തിനാ  കമന്റ് നല്ലതോ ചീത്തയോ     എന്ന ചോദ്യം  ,ബൂലോകം മൊത്തം തല തിരിഞ്ഞ  പേരുകള്‍ ആണല്ലോ   അപ്പൊ   എന്തു പറയാന്‍  .പേരില്‍ പലതും ഇരിക്കുന്നു  എന്ന് മറക്കുന്നു  എല്ലാവരും.  ) ഹോസ്പിറ്റലില്‍ നിന്നും വന്നത എന്നോകെ പറഞ്ഞു ഹാഷിം.  അപ്പൊ ഇടക്ക്  ജയന്‍ ഡോക്ടര്‍ വന്നു  എന്റെ ലാസ്റ്റ് പോസ്റ്റില്‍ രണ്ടു ദിവസം മുന്പ് കമന്റ്     ഇട്ടാ ആളു  പറയുകയാ  പൌര്‍ണമി ഞാന്‍ കമന്റ് ഇട്ടിടുണ്ടോ  എന്ന് . ഇപ്പൊ ഞാന്‍ ഞെട്ടി .    ഉള്ള ജാട ഒക്കെ പറന്നു പോയി. നമ്മള് കരുതും , പോസ്റ്റ്‌ വായിച്ചവര്‍  ഒക്കെ നമ്മളെ ഓര്‍ക്കും എന്ന് .ഞാന്‍ അങ്ങിനെയല്ല കേട്ടോ ആരുടെ പോസ്റ്റ്‌ വായിച്ചുവോ അത്  ഓര്‍മ ഉണ്ടാകാറുണ്ട് ..എന്തായാലും കപ്പിത്താന്റെ പേര്‌ പറഞ്ഞപ്പോള്‍  ആള്‍ക് ഓര്‍മ വന്നു .,അപ്പോഴേക്കും മോന്‍ പാട്ടു തുടങ്ങി . ഇടയ്ക്കു ഹാഷിം ഫോണ്‍ തന്നു  ഹംസിക്ക എന്ന് പറഞ്ഞു  ,സംസാരിച്ചു  സന്തോഷം , ഇത്ര ദൂരത്തു  നിന്നും  വിളിച്ചു  സംസാരിച്ചല്ലോ .


ഇടയ്ക്കു നോക്കുമ്പോള്‍ ചെറിയ മോനെ കാണാന്‍ ഇല്ല,    നോക്കുമ്പോള്‍ ഒരു വലിയ മനുഷ്യന്‍    കൂടെ   കുറേപേപ്പറും.    മുന്പില്‍ അതാ ഉറുമ്പ് പോലെ എന്റെ ചെറിയ മോന്‍ ..പിന്നെ പുടികിട്ടി ക്യാരികേച്ചര്‍  പരിപാടി എന്ന് .പിന്നെ ആരൊക്കെയോ വരുന്നു പോകുന്നു ,നമ്മളെ ആരു മൈന്‍ഡ് ചെയാന്‍  .ഇടക്ക് കുമാര സംഭവം എഴുതുന്ന ആളു അയ്യോ പാവം ഞാന്‍  പോക്കോട്ടേ ,  എന്നെ മട്ടില്‍  കണ്ടു .എന്തു ചെയാം  അങ്ങേരുടെ  പേഴ്സണാലിറ്റി  എടുക്കും മുന്പേ ബുക്ക്‌ തന്നു മുങ്ങി  .  എന്റെപോസ്റ്റില്‍  വന്നു കുത്ത് ഇട്ടു   ഇടയ്ക്കു  പോകുന്ന ആളു ആണ്  ഭാഗ്യം   അങ്ങേരു  പൌര്‍ണമി  എന്താണ് രാവിലെയാണോ  രാത്രി ആണോ ആകാശത്ത്    കാണുക എന്ന് ചോദിച്ചില്ല  . പിന്നെ  ഒന്നു  രണ്ടു പേരെ  കൂടി  പരിചയപെട്ടു   പേര്‌  ഓര്‍മയില്ല .എന്നാലും എനിക്കൊരു പരാതി ഉണ്ട്   എനിക്ക്    മൈക്ക് തന്നില്ല    ആരും, ങ്ങി, ങ്ങി ...കരയുകയ .അപ്പൊ അതാ നല്ലൊരു പാട്ടു( ആരോ  പാടി ) ,പിന്നെ ഒരു മിമിക്രി ഇതൊക്കെ  കേട്ടു  പക്ഷേ പേരൊക്കെ  എന്താണ് എന്ന് എനിക്കറിയില്ല,


പിന്നെ മുരുകന്‍  കാട്ടാക്കടയുടെ  കവിത വിരുന്നു  എന്തൊക്കെയോ പാടി.(സത്യത്തില്‍    അങ്ങേരു  നന്നായി പാടി കേട്ടോ ,ബാഗ്‌ദാദ് ) പേഴ്സണാലിറ്റി  പറയാം . അങ്ങേരു attention സീകിംഗ്   ആണ് . കവിതയില്‍  മുങ്ങി  എല്ലാവരും  എന്ന് തോന്നി . ( ദൈവത്തിനു അറിയാം ) ബുജി മട്ടില്‍ കുറെ   പേര്‌     ആരോടും മിണ്ടാന്‍ പറ്റിയില്ല. കെട്ടിയോന്‍ ഉന്തി  തളി വിട്ടു  പോയി പരിചയപെട്ടു  വാ  എനിട്ട്‌ പോകാം  എന്ന്.     അങ്ങിനെ     മിണ്ടാന്‍  നടന്ന    എന്നെ"  അനിയത്തി  അവിടെ ഇരിക്ക്   "എന്ന് പറഞ്ഞു   കവി  ഇരുത്തിയപ്പോള്‍  പാവം തോന്നി കാരണം ,എന്റെ പോസ്റ്റ്‌ വായിക്കണേ എന്ന് പറഞ്ഞു  മെയില്‍  അയക്കുന്ന  ബ്ലോഗേഴ്സ്  ഹ്ഹ്ഹഹ്    അവരെ    ആണ്   ഓര്‍മ വന്നത് ...  അവിടിരുന്നു  കൊടുത്തു . കവിത കൊള്ളാം  . ഏട്ടന്‍  പറഞ്ഞു  കവിക്ക്‌ ഒരു ചൂരല്‍ കൊടുക്കാമായിരുന്നു എന്ന് ഒരു മാഷ് ലുക്ക്‌ ആണ് .

അവിടെ നിന്നു അധികം വൈകാതെ ഇറങ്ങാന്‍  നിന്നു .അപ്പോഴേക്കുംരണ്ടു മക്കള്‍ക്കും  അവരുടെ പടം വരച്ചു കിട്ടി   അവര് ഹാപ്പി . നന്ദി    കാര്ട്ടൂണിസ്റ്റ്   . .പുറത്തേക്കു വരുമ്പോള്‍ തണല്‍  കണ്ടു. മരത്തിന്റെ  അല്ല  ബ്ലോഗ്ഗര്‍   അവരുടെ  പതിഞ്ഞ  സംസാരം കേട്ടപ്പോള്‍  ഫുഡ്‌  ആരും കൊടുത്തില്ലേ എന്ന് തോന്നി  ശോ എന്തൊരു പതുക്കെ  സംസാരിക്കുന്നു  നല്ല കാര്യം   കൂടാതെ ബ്ലോഗ്‌ ഏല്ലാവര്‍ക്കും അറിയും എന്ന്  മനസ്സിലായി  തണല്    പൌര്‍ണമി   ബ്ലോഗിനെ  പറ്റി ചോദിച്ചപ്പോള്‍  ,എന്തായാലും ഉള്ള നേരം കൊണ്ട് എല്ലാരും കൂടി ഒരുക്കിയ  മീറ്റ്‌  കൊള്ളാം .  നന്ദി  എല്ലാവര്‍ക്കും.


കവിത   കാരണം    അതിന്റെ ബാക്കി   ഗതികേട്    എനിക്കാണ്‌   .    എന്റെ   രണ്ടു   മക്കളും കവിത ചൊല്ലുന്നു മുരുകന്‍  സ്റ്റൈലില്‍ .  ഇപ്പോള്‍   ചെറിയ മോന്‍  അമ്മ എന്താ  ബാഗ്‌ദാദ്എന്ന് പറഞ്ഞു പിന്നാലെ   നടക്കുന്നു .  അമ്മേ വിശക്കുന്നു  എന്ന് മുരുകന്‍ സ്റ്റൈലില്‍ രണ്ടു പേരും പാടുന്നു  ,എന്റെ    ഒരു ഗതികേട്    മനസ്സിലായോ       അപ്പു   വാക്ക വാക്ക നിര്‍ത്തി   കവിത തുടങ്ങി.

ഇനി   എന്റെ കുറച്ചു  അഭിപ്രായങ്ങള്‍

മീറ്റ്‌   നടത്തുക പ്രയാസം   തന്നെ ,സെക്യൂരിറ്റി ചെക്ക്‌ പറ്റിലല്ലോ  എല്ലായിടത്തും,  നമ്മുക്ക് ചെയാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയുമ്പോള്‍ അസൂയ ഉണ്ടാകാം  മനുഷ്യ  സഹജം ,പിന്നെ  പലരും ബ്ലോഗ്‌ വായിച്ചു കമന്റ് ഇടുന്നു  എന്നാല്‍ ആരുടെ പോസ്റ്റ്‌ എന്ന് പോലും അറിയില്ല ഇത് പുരുഷ ബ്ലോഗ്ഗെര്സ്ന്റെ  പ്രതെയക്ത  ,ഇതാണ് മലയാളീ   നമ്മള്‍ എന്താണ് ചെയുന്നത് അത് നമ്മുക്ക് ബോധം വേണം ,  നമ്മുടെ കാഴ്ചപാട് ആണ്   പ്രധാനം.
ഗ്ലാസ്‌ ഡോര്‍ ,ചെളിപിടിച്ചു കിടക്കുമ്പോള്‍ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്നത്  എല്ലാം ചെളി  .അതുപോലെ അത് വൃത്തിയാകുമ്പോള്‍     എല്ലാം മനോഹരം ,മനസ്സ് നന്നായി നോക്കു  ഒരാളെ ചുണ്ടി കാണിക്കുമ്പോള്‍ ബാക്കി  നാലും നമ്മുക്ക് നേരെ അത്  പലരും  മറക്കുന്നു ..അതിനാല്‍  പലത്തരം  ആളുകള്‍ പല  ജില്ലക്കാര്‍  അപ്പോള്‍ ഒത്തു ചേരുമ്പോള്‍  അത് അനുസരിച്ച്  പെരുമാറിയെ പറ്റു. എല്ലാം തികഞ്ഞ ആരുമില്ല  തെറ്റുകള്‍  കാണിക്കാം / എന്നാല്‍ അത് ഒരിക്കലും മറ്റൊരാളെ വേദനിപ്പിച്ചു ആകരുത്  നിന്റെ മുടി കറുപ്പോ അതോ വെളുപ്പോ  എന്ന് നോക്കും നേരം  നല്ലത് ചിന്തിക്കാന്‍  കഴിയണം ,പലപോസ്ടുകള്‍  കണ്ടു  ബ്ലോഗ്‌ മീറ്റിന്റെ  കഷ്ടം .ഒരു നല്ല കാര്യം  വീട്ടില്‍ അമ്മക്കോ  ഭാര്യക്കോ  നിലത്തു  കിടക്കുന്ന  സ്പൂണ്‍  എടുത്തു പോലും  സഹായിക്കാന്‍  നേരം ഇല്ല  എന്നിട്ട് ,   പറഞ്ഞു  കേട്ടിടുണ്ട്     ആരാന്റെ അമ്മക്ക് ഭ്രാന്തു  പിടിച്ചാല്‍ കാണാന്‍  കൊള്ളാം എന്ന്  ,ജാതി മതം ഇതല്ല  നമ്മുടെ നിലപാട്  അസുഖം വന്നാല്‍ ഡോക്ടര്‍ ജാതി നോക്കിയോ പാര്‍ട്ടി  നോക്കിയോ  ആണോ നോക്കുക.പിന്നെ   എന്തു നല്ല കാര്യം നടന്നാലും അതിനൊരു  കുറ്റം  പറയണം.  എന്നാലെ  ഉറക്കം  വരു  പലര്‍ക്കും . നമ്മുടെ  നാടിന്‍റെ  പ്രശനങ്ങള്‍ക്ക്  നേരെ  ഇതുപോലെ  പ്രതികരിക്കാന്‍  ഒരാളെ പോലും  കാണില്ല .ഇനി മുതല്‍  ബ്ലോഗ്‌  മീറ്റ്‌  ഒരു കമ്മിറ്റി  ഉണ്ടാക്കി  അതില്‍  നല്ല കാര്യങ്ങള്‍  ചര്‍ച്ച ചെയുക  ബ്ലോഗ്ഗെര്സ്നു ഒറ്റകെട്ടായി  നില്ക്കാന്‍ പഠിപ്പിക്കുക  ഇതൊരു മാതിരി  രാഷ്ട്രിയക്കാരെ  പോലെ    കുറെ ഗ്രൂപ്പ്‌  നാണമില്ലേ   തല്ലുകൂടാന്‍  കുറെ അജ്ഞാതര്‍  ഉണ്ട്   നട്ടെല്ല്  ഇല്ലാത്തത  ഞരമ്പ്‌ രോഗികള്‍ അവര്‍ക്ക് എതിരെ പൊരുതു  ആദ്യം . പിന്നെ ആരെങ്കിലും എന്തെങ്കിലും  പറഞ്ഞാല്‍ അത് അപ്പടി   മുന്തിരിവള്ളി  പോലെ പടരും  എത്ര സത്യം എന്ന് പോലും നോക്കില്ല .ഇതാണ് എനിക്ക് പറയാനുള്ളത്
 ".മുന്പ്  പറഞ്ഞാ  പോലെ സ്വയം  നന്നാവു  ഒപ്പം പറ്റുമെങ്കില്‍  ഒരാളെ കൂടി  നന്നാക്കു .
ബ്ലോഗ്‌ മീറ്റ്‌ കാരണം കുറച്ചു പേരെ  പരിചയപെടാന്‍  സാധിച്ചു  നന്ദി  എല്ലാവര്‍ക്കും ".









അപ്പു  എടുത്ത ചിത്രങ്ങള്‍ ,
ഇത്      എടുക്കുമ്പോള്‍       അവനു പേടി തോന്നിയില്ല  കണ്ടില്ലേ  ഫോട്ടോ ക്ലിയര്‍

ഇത്  കപ്പിത്താന്‍  ,മുകളില്‍  ആര്യന്‍   അവന്റെ ചിത്രവുമായി

30 comments:

നൗഷാദ് അകമ്പാടം said...

ഹ ഹ നന്നായി നര്‍മ്മത്തില്‍ മുക്കി വിവരിച്ചൂ പൗര്‍ണ്ണമീ..
മീറ്റ് ഒന്നു ചുറ്റിക്കണ്ട പ്രതീതി തോന്നി..

ഫോട്ടൊസ് കുറച്ച് കൂടെ പോസ്റ്റാമായിരുന്നില്ലേ?

കെ.പി.സുകുമാരന്‍ said...

നന്നായി എഴുതിയിട്ടുണ്ട്. ആശംസകളോടെ,

jayanEvoor said...

കാര്യമെന്തായാലും കപ്പിത്താൻ നല്ല ഗമയിൽ തന്നെയായിരുന്നു... എ പ്രൌഡ് ഫാദർ...എ പ്രൌഡ് ഹസ്‌ബൻഡ്...!

ലക്കി മാൻ!

(സത്യത്തിൽ പൌർണമി എന്റെ ഏതു പോസ്റ്റിലാ കമന്റിട്ടത്!? ‘എന്റെ കഥകളിലോ’ അതോ അവിയലിലോ?മറന്നു പോയി... ഹി! ഹി!)

jayanEvoor said...

ഞാനും ഒരു മീറ്റ് റിപ്പോർട്ട് കം നർമം ഇട്ടിട്ടുണ്ട്-
അവിയലിൽ
http://jayanevoor1.blogspot.com/

ആളവന്‍താന്‍ said...

ചേച്ചീ....... കുറച്ചു മനസ്സിലായി. ഏറെയും ഒന്നും മനസ്സിലായതുമില്ല....!
“പരിചയപെടാന്‍ ഹരീഷ് എത്തി ,മുന്പേ ഫോട്ടോ പ്രൊഫൈലില്കടണ്ട കാരണം ഞാന്‍ പേടിച്ചില്ല കേട്ടോ അല്ലെങ്കിലും അവിടെ വേറെയും അതുപോലെ ചില രൂപങ്ങള്‍ ഉണ്ടായിരുന്നു അതുപോലെ”
ദേ ഇത് ഒന്നും മനസ്സിലായില്ല. ഹരീഷേട്ടന്‍ കേള്ക്ക്ണ്ട. അത്രേം ബോര്‍ ആണോ പുള്ളി????

പിന്നെ എഴുത്ത്, എല്ലാം കൂടി വാരി വലിച്ച് എഴുതിയതാണ് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ തോന്നുന്നുണ്ട്. ഒന്ന് ശ്രദ്ധിച്ചൂടെ.....
ഒരുപാട് സ്ഥലങ്ങളില്‍ വാചകങ്ങള്‍ പകുതിയില്‍ തുടങ്ങുകയും പകുതിയില്‍ അവസാനിപ്പിച്ചു അടുത്തതിലേക്ക് പോകുന്നതായുമൊക്കെ തോന്നി. പക്ഷെ നല്ല ശ്രമം.

siya said...

എന്‍റെ കര്‍ത്താവേ, ബ്ലോഗ്‌ മീറ്റ്‌ കൂടാത്ത ഞാനും ഇതില്‍ കൂടി ..ഹഹഹ..
എല്ലാവര്ക്കും കൂടി നല്ല മരുന്ന്‌ കൊടുത്തു അല്ലേ?ഹരീഷ് ടെ കൂടെ നില്‍ക്കുന്ന ആളുകളെ പാറൂ അറിയില്ല അല്ലേ?ഈ ഫോട്ടോ കണ്ട് അവരും ഇവിടെ വരുമ്പോള്‍ മനസിലാവും .ഹഹ .
ചിരിക്കാന്‍എനിക്ക് വയ്യ .....
.''കാട്ടാക്കടയുടെ ആരാധകര്‍ക്ക് വേണ്ടി ഞാന്‍ ചെയ്ത കൊലപാതകം ഇപ്പോള്‍ വെറുതെ ആയി ''

Captain Haddock said...

ആഹഹ...അപ്പൊ അവിടെ എത്തി, അല്ലെ. :) നല്ല വിവരണം.

ശ്രീനാഥന്‍ said...

അപ്പോ, കെട്ട്യോനും കെട്ട്യോളും കുട്ട്യോളും കൂടെ അങ്ങനെ ബ്ലോഗുപൂരം കാണാൻ പോയി അല്ലേ? ഒരു ബെല്ലും ബ്രേക്കുമില്ലാത്ത പൌർണ്ണമിശൈലിക്ക് ഒരു നാടൻ മൊഞ്ചുണ്ടട്ടോ! എന്തായാലും വാക്ക നിർത്തി കുട്ടികൾ കവിതയിലെത്തിയല്ലോ, നന്നായി.

ഷാ said...

:)

chithrakaran:ചിത്രകാരന്‍ said...

ബ്ലോഗ് കുടുബത്തിലെ ...ആര്യനും,വക്ക വക്ക
അപ്പുവിനും, കപ്പിത്താനും, ബ്ലോഗാമ്മ പൌര്‍ണമിക്കും
അഭിവാദ്യങ്ങള്‍ !!!
നിലത്ത് കളം വരച്ച് കക്കു കളിക്കുന്നതുപോലെ കൊങ്കിച്ചാടിക്കൊണ്ടുള്ള
ആ വിവരണം മനസ്സിലാക്കാന്‍ ചിത്രകാരന്റെ
കുറെ ഭാവന വേസ്റ്റാക്കേണ്ടിവന്നു സഹോദരി :)

സംഘാടകരെ സഹായിക്കാനായി
മൊറവും ചട്ടിയും കയ്യിലുമായി അങ്കത്തിനൊന്നും പുറപ്പെടല്ലേ.... വസ്തുതാപരമായ വിമര്‍ശനങ്ങള്‍
സ്വീകരിക്കാനും, അല്ലാത്തവ പുഞ്ചിരിയോടെ
അവഗണിക്കാനും സംഘാടകര്‍ക്ക്
ത്രാണിയുണ്ടായിരിക്കേണ്ടതാണ്.അല്ലാത്തവരെ അതിനൊന്നും കൊള്ളില്ല.
അതില്‍ സംഘബലത്തിനും ഭൂരിപക്ഷ ചിന്തക്കുമൊന്നും പ്രത്യേകിച്ച് റോളൊന്നുമില്ല
പൌര്‍ണമി.

ബ്ലോഗ് മീറ്റിനോട് സകുടുബം പ്രകടിപ്പിച്ച ഈ ഐക്യദാര്‍ഢ്യത്തെ ചിത്രകാരന്‍
അഭിനന്ദിക്കട്ടെ.
പൌര്‍ണമിയുടെ ബ്ലോഗ് കുടുബത്തിന് ചിത്രകാരന്റെ സ്നേഹം നിറഞ്ഞ
ഓണാശംസകള്‍ ...!!!!

മനോവിഭ്രാന്തികള്‍ said...

പൌര്‍ണമിയുടെ പോസ്റ്റ്‌ നന്നായി.. അവസാന പാരഗ്രാഫില്‍ കൊടുത്ത ഗീതോപദേശവും നന്നായി.. അതൊരു ആവശ്യമാണ്‌..ഏതു ബ്ലോഗ്‌ മീറ്റില്‍ പോയാലും, ഇങ്ങനെ ഒരു ഗ്രൂപ്പ് സംസ്കാരം കാണാന്‍ കാണാം. ( ഞങ്ങളുടെ ദോഹയില്‍ ഗ്രൂപിസം ഇല്ല കേട്ടോ ) ... അവര്‍ക്ക് ഇഷ്ടമില്ലാത്ത ആളെ, ഇഷ്ടമില്ലാത്ത കമെന്റ് എഴുതിയ ആളെ, ഒരിക്കലും നമുക്ക് വേണ്ടി കമെന്റ് ഇടാത്ത ആളെ , ഒക്കെ മാറി നിന്ന് പരിഹസിക്കയും പുച്ചിക്കയും ചെയ്യുന്ന ബ്ലോഗര്‍മാരും ഉണ്ട്.
എങ്കിലും ബ്ലോഗര്‍ മീറ്റ്‌ ഇനിയും വേണം. അല്‍പ നേരത്തേക്കെങ്കിലും മനുഷ്യര്‍ അന്യോന്യം സ്നേഹികുകയും, മറ്റുള്ളവരുടെ വാക്കുകള്‍ ഒരു സംഗീതം പോലെ ശ്രവിക്കുകയും ചെയ്യട്ടെ.
എങ്കിലും വിവരണം അല്പം കൂടി ലളിതമാക്കായിരുന്നു ...മനപ്പൂര്‍വം ഉപയോഗിച്ച സ്റ്റൈല്‍ ആണോ ഇത്.
ദോഹയില്‍ നടന്ന ബ്ലോഗ്ഗര്‍ മീറ്റ്‌ നെ പറ്റി സ്മിത എഴുതിയ പോസ്റ്റ്‌ കാണുക. http://chirakullapakalkinaavu.blogspot.com/2010/02/blog-post.html
"ഇമ്മടെ " ത്രിശൂര്‍ക്കാരിയാണ്, ട്ടോ.. ചേറൂര്‍....

കുമാരന്‍ | kumaran said...

പൌര്‍ണ്ണമി ലേറ്റായി വന്നു. ഞാന്‍ നേരത്തെ പോയി.. എന്ത് ചെയ്യാനാ.. പല പല ബ്ലോഗിലും കയറുന്നതിനിടയില്‍ പേരു ഓര്‍മ്മയില്‍ നിന്നില്ല. ബട്ട്, കപ്പിത്താനെ പറഞ്ഞപ്പോള്‍ തന്നെ തിരിച്ചറിഞ്ഞല്ലോ.

നര്‍മ്മത്തില്‍ ചാലിച്ചെഴുതി. രസായിട്ടുണ്ട്.

പട്ടേപ്പാടം റാംജി said...

ബ്ലോഗ്‌ മീറ്റിനെക്കുറിച്ച് നാലഞ്ച് പോസ്റ്റുകള്‍ വായിച്ചു. ഓരോന്ന് വായിക്കുമ്പോഴും അവിടെ കൂടുതല്‍ വ്യക്തമാവുന്നു.
എന്തായാലും നര്‍മ്മത്തോടെ വിശദമായി എഴുതി, ചിത്രങ്ങള്‍ കുറവാണെങ്കിലും.

സാബിറ സിദ്ധീഖ് said...

ഹോ എന്റെ പൌര്‍ണമീ ഞാനും വന്നു നിന്നെ കാണാന്‍ കഴിഞ്ഞില്ല
സ്വപ്നമായിരുന്നെ http://sabibava.blogspot.com/
നമ്മുടെ അപ്പുന്റെ വക്കാ വാക്കാ ഹാഷിം പറഞ്ഞു അടിപൊളി എന്ന്
അവനൊരു ഹായ് കൊട് .അടുത്ത മീറ്റിനു ഞാന്‍ റെടി. അപ്പുവേ ..വന്നേക്കണേ ..
പറയാനുള്ളത് നീയും പറഞ്ഞു .എല്ലാരും പറയട്ടെ ...

purakkadan said...

ഞാന്‍ പോയി കഴിഞ്ഞു പൌര്‍ണമി വന്നതു നന്നായി..നല്ല സമയ നിഷ്ഠ.. താമസിച്ചു വന്നു നേരത്തേ പോയ ഞാന്‍ ഭാഗ്യവാന്‍... തുടക്കം മുതല്‍ പൌര്‍ണമി ഉണ്ടായിരുന്നെങ്കില്‍. എനിക്കാലോചിക്കാനേ വയ്യ.. മോണ്റ്റെ വക്ക വക്കാ കേട്ടു ഞാന്‍ കവിത കേള്‍ക്കുന്നതു നിര്‍ത്തേണ്ടി വന്നേനെ.. നന്നായി എഴുതിയിട്ടുണ്ട്‌.. ആശംസകള്‍..

Cartoonist said...

താങ്ക്സ്, പൌര്‍ണമി:)
പിന്നെ,
അത് ക്യാരിക്കേച്ചറാണ്,
കാര്‍ട്ടൂണെന്നു പറഞ്ഞത് ടെക്നിക്കലി ശര്യല്ല.
സാരല്യ,
ഒരു സുന്ദരി പറഞ്ഞതുകൊണ്ട് തല്‍ക്കാലം....
:)

Jishad Cronic said...

മീറ്റിനെക്കുറിച്ച് നാലഞ്ച് പോസ്റ്റുകള്‍ വായിച്ചു, എല്ലാം വായിക്കുമ്പോളും അവിടെ വന്നു എല്ലാം കണ്ട പ്രതീതി.

പള്ളിക്കരയില്‍ said...

:))

സ്വപ്നാടകന്‍ said...

ആദ്യായിട്ടാണേ ഇവിടെ തൃശ്ശൂര്‍ക്കാരീ...

എഴുത്തിനു ബെല്ലും ബ്രേക്കുമൊന്നുമില്ലല്ലേ..ലേശം പണിപ്പെട്ടു..എന്നാലും മനസ്സിലായി

മീറ്റിനു വരാഞ്ഞതിന്റെ വിഷമം മാറി.ഇടയ്ക്ക് ഞാനും ഫോണ്‍ ചെയ്തിരുന്നു.:)

ബ്ലോഗ്ഗ് കുടുംബത്തിനു എന്റെ ആശംസകള്‍

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഞാനപ്പൂന്റെ ഫാനാ...

ഇവിടെ ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ ഇതേ വരെ തെറ്റാതെചൊല്ലാൻ പഠിച്ചട്ടില്ല..

അവനങ്ങ് തകർത്ത് വാരീല്ല്യോ...മുടുക്കൻ

pournami said...

thanksssssss

Vayady said...

ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ? മീറ്റില്‍ പങ്കെടുത്ത നിങ്ങളുടെ വിവരണങ്ങളും, ഫോട്ടോസും കണ്ടല്ലോ. മനസ്സ്‌ നിറഞ്ഞു. അതില്‍ പങ്കെടുത്ത പോലെ തോന്നുന്നുണ്ട്‌ട്ടോ. കലക്കി.

അപ്പു ശരിക്കും ഷൈന്‍ ചെയ്തു അല്ലേ?

നന്ദകുമാര്‍ said...

സത്യം പറയട്ടെ പെങ്ങളെ,
ബ്ലോഗ് മീറ്റ് പോസ്റ്റല്ലേ, ഞാനും മീറ്റിനുണ്ടായതല്ലേ എന്നു കരുതി വായിച്ചതാ വായന പക്ഷെ, മെറ്റലിളകിയ റോഡില്‍ കൂടി ടിപ്പര്‍ ലോറിയില്‍ പോയാല്‍ എങ്ങിനെ ഉണ്ടാവും? അതുപോലെയായിപ്പോയി. കുത്തില്ല, കോമയില്ല, വരിയില്ല, വാചകമില്ല. രണ്ടുപ്രാവശ്യം വായിക്കേണ്ടി വന്നു ഇതൊന്നു ഒരു വട്ടത്തിലേക്കെടുക്കാന്‍. :)

സംഗതി ഒക്കെ കൊള്ളാം ഇഷ്ടപ്പെട്ടു, മീറ്റിനു വന്നതിന്റെ സന്തോഷം താങ്കള്‍ക്കെന്നപോലെ എനിക്കും. തിരക്കു കാരണം നേരിട്ടു പരിചയപ്പെടാന്‍ സാധിച്ചില്ല. അടുത്ത മീറ്റിനാകാം.

ഒരു കാര്യം കൂടി പറഞ്ഞോട്ടേ, വാവിട്ട വാക്ക്, കൈവിട്ട ആയുധം രണ്ടും തിരിച്ചെടൂക്കാന്‍ പറ്റില്ല, പക്ഷെ അതുപോലെയല്ല പബ്ലിഷ് ചെയ്ത പോസ്റ്റ്. പബ്ലിഷ് ചെയ്താലും അത് എഡിറ്റാം, തിരുത്താം, അക്ഷരത്തെറ്റുകള്‍ കളയാം, കൂട്ടാം കുറക്കാം അങ്ങിനെ എന്തൊക്കെ ചെയ്യാം :) :)

അപ്പോ, മീറ്റില്‍ കണ്ട സന്തോഷത്തൊടേ, മീറ്റു വിശേഷം പങ്കുവെച്ചതിനു നന്ദിയോടേ

നന്ദന്‍

pournami said...

KUTHUM KOMA ENNUM KUDUTHALA ENNANU PARATHI IPPOL ILLATHEYUM POYALLO

pournami said...

thanks

ചാണക്യന്‍ said...

മീറ്റ് പോസ്റ്റ് നന്നായി....

Manoraj said...

അപ്പു അവിടെ കലക്കി.. അവനെന്റെ ഹാറ്റ്സ് ഓഫ്..

താന്തോന്നി said...

വിവരണം നന്നാവുന്നുണ്ട്ട്ടോ.

Abdulkader kodungallur said...

പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും മീറ്റില്‍ പങ്കെടുത്തല്ലോ . അതുതന്നെ ഭാഗ്യം

Radhakrishnan said...

സ്മിത നർമ്മവും വഴങ്ങും ..... നന്നായി അവതരിപ്പിച്ചു, നർമ്മ രൂപത്തിൽ വിവരിച്ചത് കൊണ്ട് ഒട്ടും ബോറടിക്കില്ല .