Followers

Monday 1 February 2010

മുടുപടം

വേരുകള്‍  പിഴുതു  മാറ്റവേ
രോദനം  കേട്ട് ഞാന്‍ നോക്കവേ
കണ്ടു ഞാനാ ദാഹാര്‍ത്തമാം    കണ്ണുകള്‍
ചോര   വാര്‍ന്നൊഴുകുന്ന   നിമിഷത്തില്‍
പ്രാണന്‍  പിടയുന്ന നിമിഷം
ആഴത്തില്‍   കുത്തിയിറക്കി  നിന്‍ ഹൃദയത്തില്‍
എന്‍ ശരം പോലുള്ള  നോട്ടം നിന്നില്‍  പതിയവേ
ജ്വലിച്ചു  നിന്‍  മുഖം അഗ്നിപോല്‍
മുടുപടം കൊണ്ട് മൂടിയ നിന്‍ മുഖം  കാണാന്‍  ഞാന്‍ ശ്രമിക്കവേ
നീ  തടഞ്ഞാ  നിമിഷം 
മൂടുപടം ഞാന്‍   കീറിയെരിഞ്ഞുപോയി
ചോര വാര്‍ന്നൊരു  നിന്‍ മുഖം  കണ്ടിട്ടും
എന്‍ സംശയം മാത്രം;  എന്തേ  ഇനിയും   ബാക്കി...






നിന്‍  സ്നേഹമൊരു   സാഗരമെന്നു അറിയാമെന്നിരിക്കലും  ....
നിന്നില്‍  അണയാന്‍   എനിക്കാകുന്നില..,
സാഗരമാം  സ്നേഹത്തിന്‍  അലകളില്‍  ഒളിച്ചിരിക്കുന്ന  തിരതന്‍  ഭയാനകത എന്നെ അലട്ടുന്നുവോ ..?\
ഗാഡമാം  തിരതന്‍ നിശ്വാസം ,
എന്നില്‍  പതിയവേ ..
അറിയാതെ എന്‍  പാദങ്ങള്‍  പിന്തിരിഞ്ഞുവോ..?
വേണ്ടെന്നു  വേണ്ടെന്നു  പറഞ്ഞു  ഞാന്‍  പിന്തിരിയവേയ്  .
പാദത്തെ    തഴുകിയെത്തിയ   തിരതന്‍  നൈര്മ്മല്യം,
ഒരുവേള  എന്നെ ഉലച്ചുവോ...
ഗാഡമാം   തിരയില്‍ മുഖം ഒള്ളിക്കാന്‍  കൊതിച്ചു ഞാന്‍  തിരിയവേ..
പാതിവൃത്യത്തിന്‍     അഗനിനാളങ്ങള്‍   ആളവേ....
നിസ്സഹയായി    ഞാന്‍ നിന്ന്  തളര്ന്നവിടെ  വീണുപോയി....
ദാഹിച്ചുവലഞ്ഞ   എന്‍ അധരം  മണ്ണില്‍   പൂഴ് ത്തവേയ്..,
വഴിതെറ്റി വന്ന  ഞെണ്ടിന്‍   കൈകള്‍  എന്നില്‍ കോര്‍ക്കാന്‍  ശ്രമിക്കവേ
മിഴിതുറന്നു  നോക്കിയാ നേരം  എന്റെ മിഴിതന്‍   ജ്വാലാഗ്നിയില്‍    വെന്തുരുകിപോയി  സര്‍വവും ...