നിശബ്ദത..
എത്ര നേരമായി ഒന്ന് മിണ്ടാതിരിക്കാന്‍ പറയുന്നു ഈ പിള്ളാരോട്. പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍. സമാധാനമായി ഒന്ന് ഒരിടത്തിരിക്കാന്‍ പോലും സമ്മതിക്കുന്നില്ല. ടി വീ ഓണാക്കിയാലോ അതില് മൊത്തം കരച്ചിലും ലഹളയും മാത്രം! ഇന്‍റര്‍നെറ്റില്‍ വന്നിരുന്നാല്‍, ഫേസ് ബുക്ക് മൊത്തം പൊളിറ്റിക്സ് ലഹളകള്‍. സമരങ്ങളും അവയേക്കുറിച്ചുള്ള അഭിപ്രായങ്ങളും ..പിന്നെ തൊട്ടതും പിടിച്ചതിനും ഒക്കെ ഗ്രൂപ്പ് ഉണ്ടാക്കലും .മാത്രം. അങ്ങിനെ അവിടെയും ഒരു സമാധാനം തരില്ല. എന്നാല്‍ കുറച്ച് നടന്നേക്കാം എന്നും നിനച്ച് റോഡില്‍ ഇറങ്ങി. അപ്പോ നെഞ്ഞത്തോട്ടു കയറാന്‍ പാഞ്ഞു വരുന്ന ടിപ്പരുകള്‍. എവിടയും ഇല്ല നിശബ്ദത. വീട് തന്നെ ഭേദം എന്നും നിനച്ച് വീട്ടിലോട്ട് തിരിച്ചു നടന്നു. വീട്ടില്‍ എത്തി ഉമ്മറത്ത് ചാരു പടിയില്‍ ചാരി കിടന്നു. എത്ര നാളായി സമാധാനമായി ഒരു സ്വപ്നം കണ്ടിട്ട്. പതിയെ മയക്കത്തിലേക്ക് പതിക്കുമ്പോള്‍ . ക്രിണിം..ക്രിണിം.. ഫോണ്‍ ബെല്ലടിച്ചു. ഹലോ.. മാലിനിയുടെ അമ്മയാണ് ..! അങ്ങേപ്പുറത്തു നിന്നും കേട്ട വാക്കുകള്‍ മനസ്സിനെ ഒരു നിമിഷം സ്തബ്ധമാക്കി. കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന കാറിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ യാന്ത്രികമായി നിരങ്ങിക്കയറി, വെളിയിലേക്ക് വേഗത്തില്‍ ഓടിച്ചു പോയി..
മാലിനിയുടെ വീട്ടില്‍ എത്തിയ നേരം ആളുകളുടെ കൂട്ടം.. പെരുവിരലില്‍ നിന്നൊരു പിരുപിരുപ്പു ഉയര്‍ന്നു. അകത്തേക്ക് കയറിയ നേരം, വെളള പുതപ്പി ല്‍ പൊതിഞ്ഞ ഒരു കൊച്ചു രൂപം. തലയ്ക്കല്‍ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക്. ഒന്നും മിണ്ടാനാകാതെ നിശബ്ദമായി നിന്നു. മാലിനിയുടെ അലമുറയിട്ട കരച്ചില്‍ കാതില്‍ പ്രതിധ്വനിച്ചു. മോനുട്ടാ.. അമ്മയുടെ കുട്ടന്‍ ഒന്ന് മിണ്ടെടാ.. എത്ര നേരായിള്ള കിടപ്പാ.. ഓടി നടന്നു അമ്മയുടെ ചുറ്റും ലഹള ഉണ്ടാക്കുമ്പോള്‍ എത്ര തവണ അമ്മ വഴക്കു പറഞ്ഞു; ഒന്ന് പോയി തരാന്‍. മടുത്തു ; ഒരു നേരം എങ്കിലും സമാധാനത്തോടെ നിശബ്ദതയോടെ ഇരിക്കാന്‍ സാധിച്ചെങ്കില്‍ എന്നു കരുതിയിട്ട്.. ഇപ്പോള്‍.. എല്ലാം നിശബ്ദമായി.. എനിക്ക് ചുറ്റും.. എല്ലാം..
മാലിനിയുടെ അലറികരച്ചില്‍ തന്നിലേക്കും നിശബ്ദതയുടെ ആഴം പകര്‍ന്നു നല്‍കിയ പോലെ.. കണ്ണുകള്‍ ഇറുക്കി അടച്ചു.. ഉള്ളില്‍ അതുവരെ ചോദിച്ചിരുന്ന എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടിയവള്‍ക്ക് ആ നിമിഷം..
Followers
Saturday, 11 June 2011
നിശബ്ദത..
Subscribe to:
Posts (Atom)