ഒരുപാടു നാളുകള്‍ ആയി ശ്രമിക്കുകയാണ് ഒരു ' ലവ് ലെറ്റര്‍ ' എഴുതുവാന്‍ ...കുറെ പേരോട് ചോദിച്ചു എങ്ങിനെയാണ് എഴുതുക എന്നു ...പക്ഷേ പലരുടെയും അഭിപ്രായം കേട്ടപ്പോള്‍ എനിക്ക് മനസ്സിലായി എല്ലാരും ചുമ്മാ ടൈം പാസ് ആയി കാണുന്നവരാണ് എന്നു ..ഫീലിങ്ങ്സ് വേണം അല്ലേ ,കത്ത് എഴുതാന്‍ ...സ്കൂളില്‍ കൂട്ടുകാരിക്ക് കത്ത് , അച്ഛന് കത്ത് ..എനിങ്ങിനെ ഉള്ള ഓപ്ഷനെ തന്നിരുന്നുള്ളു അതുകൊണ്ട് തന്നെ ലവ് ലെറ്റര്‍ എഴുതാന്‍ നേരം കിട്ടിയില്ല ..ഇടക്കെപ്പോഴോ ഏതോ ന്യൂസ് പേപ്പറില്‍ ലൌവ് ലെറ്റര്‍ എഴുതാന്‍ മത്സരം ഉണ്ടായിരുന്നു ..എന്തോ എവിടെയൊക്കെയോ ഒരു കുറവ് പോലെ അത് കൊണ്ട് തന്നെ അത് എഴുതാന്‍ പോയില്ല .
ലൌവര്‍ ഉണ്ട് എങ്കിലേ ലവ് ലെറ്റര്‍ എഴുതാന്‍ ആവു ....ഒരുകൂട്ടര്‍ ..ഹേ അങ്ങിനെ അല്ല എന്നാ ,എന്നിക്ക് തോന്നുന്നത് . മനസ്സിലെ വിചാരങ്ങളെ തുണ്ടുകടലാസ്സില്‍ എഴുതി കൊടുക്കാന്‍ ലവ് വേണമോ ?? അല്ലെങ്കില്‍ ഒരു രൂപം വേണമോ, സ്നേഹം ഉള്ളത് പ്രകടിപ്പിക്കാന്‍ ???..
ഉള്ളിലെ സാങ്കല്പിക കഥാപാത്രങ്ങളെ മുന്‍പ് പ്രതിഷ്ടികുമ്പോള്‍ അവിടെ അതിനു ആരുടെയും രൂപം ഉണ്ടായിരുന്നില .കാണാത്ത ദൈവങ്ങളെ പ്രണയിക്കാന്‍ അവരോട് സംസാരിക്കാന്‍ ഒന്നും രൂപം ആവശ്യം ഇല്ലാലോ ...പിന്നെ ലവ് ലെറ്റര്‍ എഴുതാന്‍ എന്തിനാ ഒരാള്‍ വേണം എന്നു പറയുന്നത് , സ്നേഹം ഉണ്ടായാല്‍ പോരെ .അത് കൊണ്ട് തന്നെ എനിക്ക് തോന്നിയ ഒരു രീതിയില്‍ ഞാന്‍ ഒന്ന് ശ്രമിക്കട്ടെ .
സ്ഥലം :- പ്രണയനഗര്
തീയതി :- മാര്ച്ച്എട്ട്
കത്ത് എഴുതാന്‍ ടീച്ചര്‍ സ്കൂളില്‍ പഠിപ്പിച്ച ഫോര്‍മാറ്റ് വച്ചു എഴുതണം എന്നൊക്കെ ഞാന്‍ വിചാരിച്ചതാ ..പക്ഷേ എഴുതാന്‍ പെന്‍ എടുത്തപ്പോള്‍ ആണ് മനസ്സിലായത് എന്റെ ഉള്ളിലെ ഇഷ്ടത്തെ ആ ആഴത്തില്‍ തന്നെ എഴുതി തീര്‍ക്കാന്‍ സാധിക്കില്ല എന്ന്. .... .എന്റെ ഉള്ളിലെ നിന്റെ രൂപത്തിന് ഓരോ നിമിഷവും ഓരോ ഭാവം ആണ് .എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു അത് മാറുകയല്ലേ ....അലെങ്കിലും എന്റെ പ്രണയം എന്റേത് മാത്രം ആണല്ലോ ..അപ്പോള്‍ അതെന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു രൂപം മാറും.നീയെന്നെ വിട്ടു പോകും എന്ന പേടി അതുകൊണ്ടുതന്നെ എനിക്കില്ലതാനും .ആരെയും ബോധിപ്പിക്കാന്‍ വേണ്ടി അല്ല ഞാന്‍ നിന്നെ സ്നേഹിച്ചത് ,അതുകൊണ്ടുതന്നെ എനിക്കാരെയും പേടിയുമില്ല .എന്റെ ഉള്ളില്‍ ഒരിഞ്ചു സ്ഥലം പോലും ഇല്ലാതെ നീ നിറഞ്ഞു ഇരിക്കുവാണ്,അതുകൊണ്ടുതന്നെ കത്തില്‍ കുത്തും ,കോമയും ഇടേണ്ടിവരും എന്നു തോന്നുന്നില്ല ..
മനസ്സില്‍ എന്റെ ഇഷ്ടങ്ങള്‍ എങ്ങിനെയാണോ അങ്ങിനെയല്ലേ എനിക്ക് നിന്നെ കാണുവാന്‍ സാധിക്കുക അതുകൊണ്ടാകും നിനക്ക് സൌന്ദര്യം ഒട്ടും കുറവില്ല എന്നു എനിക്ക് തോന്നിയത് .പക്ഷേ തിരിച്ചു നിന്നില്‍ നിന്നു ഒന്നും പ്രതീക്ഷിച്ചില്ല ..എന്തിനാ അതിന്റെ ആവശ്യം എന്നു തോന്നി അത്രതന്നെ .മനസ്സിലെ ഇഷ്ടം എഴുതി അറിയിക്കാന്‍ ഒരുപാട് വാക്കുകള്‍ വേണമോ ...എന്തായാലും ആഴത്തില്‍ എന്റെ ഉള്ളില്‍ നിന്നും പറിച്ചു എടുത്ത ആ വാക്കുകള്‍ മതി നിനക്കെന്റെ സ്നേഹം അറിയാന്‍ ...അലെങ്കിലും എന്നില്‍ തന്നെ അലിഞ്ഞു ചേര്‍ന്ന പ്രണയമേ നിന്നില്‍ നിന്നു എന്ത് മറയ്ക്കാന്‍ .. പക്ഷേ കത്തിന്റെ രൂപത്തില്‍ നിനക്ക് ഒരെണം വേണം എന്നു തോന്നിയത് ടീച്ചര്‍ പറഞ്ഞ ഫോര്‍മാറ്റ് ഓര്‍ത്തിട്ടാണോ ?അതോ പ്രേമലേഖനം കിട്ടുന്നതിന്റെ സുഖം മനസ്സിലാക്കുവാനോ ?എന്തായാലും വേണ്ടില്ല എനിക്ക് പറയാന്‍ ഒന്നേയുള്ളൂ.
" ഒരുപാടു ഒരുപാടു എനിക്കിഷ്ടമാണ് , അതിനെ ഒന്നിനോടും താരതമ്യം ചെയുവാന്‍ പോലും സാധിക്കാത്ത അത്രക്കും ഇഷ്ടമാണ് "
ഇതിനും കുടുതല്‍ ഒന്നും എനിക്ക് എഴുതുവാന്‍ ഇല്ല .ടീച്ചര്‍ പറഞ്ഞപോലെ അവസാനിപ്പികുമ്പോള്‍ എഴുതേണ്ട ചില കാര്യങ്ങള്‍ ഉണ്ടല്ലോ
എന്നു സ്വന്തം ,
പേര് :-നിന്റെ പ്രണയം
ഒപ്പ് : ശ്രീ