Followers

Monday 29 March 2010

മറക്കാന്‍ ആവാത്ത ബസ്‌ യാത്ര ...

മറക്കാന്‍  ആവാത്ത ബസ്‌ യാത്ര ...
ബസ്‌  യാത്ര  അതിനെ  കുറിച്ച്  എഴുതാന്‍  എന്താന്ന് എന്നല്ലേ   ,  അതൊക്കെ  ഉണ്ടു...ബസ്‌ യാത്ര  കാരണം  ഡിവോരസു  വരെ എത്തിയിടുണ്ട് . അത്  എല്ലാവര്ക്കും  അറിയാല്ലോ  അല്ലെ.../ഇതെന്‍റെ കോളേജിലെ  സമയത്ത്   ഉണ്ടായ  ഒരു  കഥയാണ് ...ബസ്‌ യാത്ര മാത്രം അല്ല   ബിമാന  യാത്ര   പോലും   ഇപ്പോള്‍    വര്‍ത്തമാന പത്രത്തില്‍   വരാറുണ്ടല്ലോ......ഒറ്റപ്പാലം  കോളേജില്‍  നിന്  ബസ്‌ കേറാന്‍    എന്റമ്മോ  അതാവശ്യം   കരാട്ടെ   പഠികണം  ....നല്ല പോലെ    ഒരു യുദ്ധം  നടത്തണം...ബസ്‌ കേറാന്‍ അത്യാവശ്യം  വേണ്ട  ചില   കാര്യങ്ങള്‍  ഉണ്ട്  .
  1. പരിച
  2. നാക്ക്‌ കൊണ്ടുള്ള   വാള്‍
  3. ചിരിച്ചു  കാണിക്കാന്‍   മിനിമം മുന്‍  വശത്തെ   പല്ലുകള്‍  
  4. .സോറി   പറയാനുള്ള  കഴിവ്...
  5. സെഫെടി  പിന്‍
  6. ബോള്‍ പോയിന്റ്‌  പെന്‍
  7. ഹൈ ഹില്‍ട്   ചെരുപ്പ്  ( ചവിടുമ്പോള്‍  പ്രാണന്‍  പോകണ  വേദന 
  8. പ്ലീസ്  പറയാനുള്ള   കഴിവ്  വളരെ  പ്രധാനം 
കിളികളെ   കൈയില്‍  എടുകാനുള്ള   കഴിവ്   സ്പെഷ്യല്‍   യോഗ്യത
  1. കയ്യില്‍   ഐഡന്റിറ്റി കാര്‍ഡ്‌   ഉണ്ടെങ്കില്‍   അത്  കണിക്കാതെ    ശ്രധികുക
  2. അപ്പോള്‍    ഇതൊക്കെ  ആണ്   മിനിമം   വേണ്ട   കാര്യങ്ങള്‍  .ബസ്‌  യാത്ര   നമ്മുക്ക്  തുടങ്ങാം  അല്ലെ   ???
വരു    ഡബിള്‍  ബെല്‍ അടികട്ടെ  ....ആഹ   പോവാ    റൈറ്റ്   ..ഇപ്പോള്‍    ശരിയായി
ഒറ്റപ്പാലം  ബസ്‌  തിരു വിലമല  വഴി  പോകുന്നത് കുറച്ചേ  ഉള്ളു   ..മിക്കതും    കോളേജ്  3 .30 ക്ക്  വിട്ടാലും   കേറാന്‍ പറ്റാതെ ഞാന്‍മിക്കവാറും     രാവിലെ എന്നെ കൊണ്ട് വന്ന ബസില്‍  തന്നെയാകും    പോകുക... രാവിലെ  ഏഴു   മണിയുടെ   ബിന്‍സി  ബസില്‍  കേറിപോകും   വരാന്‍   ആറു മുക്കാല്‍ ഓക്കേ  ആകും  ..ഇനിപ്പോള്‍    ക്ലാസ്സ്‌ ഇടയ്ക്കു കട്ട്‌  ചെയ്തു വന്നാലും   ഞാന്‍ മിക്കവാറും     നോക്കു കുത്തിയായി  ബസ്‌   സ്റ്റോപ്പില്‍  ഉണ്ടാകും   ,...ലക്ഷ്മി നാരയണ കോളേജ് അടുത്ത്  തന്നെ  ഉള്ളതിനാല്‍  ബസില്‍  നല്ല തിര്ക്കാകും  ...പിന്നെ   ഗേള്‍സ്    പിറകിലുടെ    കേറുനത്       ആണ്   അവരുടെ   ആരോഗ്യത്തിന്റെ   സുരക്ഷക്ക്    നല്ലത് .....പിറകു  വശത്തെ   ഡോര്‍  വഴി  കേറുനത്  ആണ്  സമാധാനം
.ആണ്‍കുട്ടികള്‍  മിക്കവാറും   മുന്‍ ഭാഗത്ത്‌ ആയിരിക്കും  .    അതിനാല്‍    പിറകില്‍ ആണ്  കുറച്ചു   എങ്കിലും   സ്ഥലം  ഉണ്ടാവുക .എന്റെ  നാട്ടില്‍ നിനും ഒന്  രണ്ടു  പേരെ  ഉള്ളു  ..മിക്കതും  ബസിലെ   കിളി പറയും  , ദൂരെക്കുള്ളവര്‍  ആദ്യം  കേറട്ടെ,ഹാവു  എന്തൊരു നല്ല  കിളി  ....മുന്ബോക്കെ  ഇടക്ക്  ചിരികുനതിന്റെ    ഗുണം ..ബസില്‍  നമ്മളെ       കേറ്റണം     എങ്കില്‍   കിളി  വിചാരികണം..ചില കിളികള്‍   ഉണ്ട്  ബസ്‌  അവന്മാരുടെ   സ്വന്തം  എന്നൊരു   ഭാവമാണ്
ശോ  , പിന്നെ  .ഞാന്‍ മുന്പ്  പറഞ്ഞല്ലോ    പിന്‍ വശത്ത്  കൂടെ കേറുനതാണ്   സമാധാനം എന്ന്‌.കുറെപേര്   ടീ വീ മലക്ക്(തിരു വില്വമല ) ഉള്ളവര്‍ ആകും  ,അതും ഓടുന്ന ബസില്‍ ചാടി കേറാന്‍ മാത്രം  മിടുക്കുള്ള  പെണ്‍കുട്ടികളെ  ഞാന്‍ കണ്ടത് അവിടെ നിന്നു ആണ് .മിക്കവാറും  ബസ്‌  വരുമ്പോള്‍ ഞാന്‍   ആകും ആദ്യം  ,, പക്ഷെ  എന്റെ ,കഴിവ്,, കൊണ്ട്   ഞാന്‍ ആകും  ലാസ്റ്റ്    ദേ   എന്നെ കണ്ണ് വെയ്കല്ലേ  അല്ല എന്റെ  ഒരു  കഴിവ്   ഹഹ ..നമ്മുക്ക് ബസിലേക്ക് വരാം.ഇങ്ങിനെ  ബസില്‍ കേറാന്‍  കഷ്ടപെടുമ്പോള്‍  കിളി  പറയും   പോയി പിറകിലുടെ  കേറ് എന്നു..ഒരുവിധം   കേറി പറ്റി,ഇനി  ഒന്  മുന്‍ വശത്തേക്ക്എത്തണം  എങ്കില്‍  നേതാക്കളെക്കാള്‍  മനോഹരമായി   പുഞ്ചിരികണം ...അങ്ങോടു  കേറി മിണ്ടുന്നത്  ആണ് ബെസ്റ്റ് ....എന്തൊക്കെ   പറഞ്ഞാലും   ആണ്‍കുട്ടികള്‍ക്ക്  ഒരു  ഗുണം  ഉണ്ട് എന്താന്ന് എന്നോ  ...നമ്മള്‍ അവരുടെ  ഫ്രണ്ട് ആയാല്‍ അവര്  നമ്മളെ     നല്ലപോലെ  കെയര്‍  ചെയും ..ഒരുവിധം  മുന്നോടുള്ള  യാത്രയാണ്‌    അതിനിടകുള്ള
ചില  സംഭാഷണങ്ങള്‍  ഇതാ ഇങ്ങിനെ
ഹായ് , ഒന്   മാറി  നില്‍കുമോ?  കാലില്‍  മനോഹരമായ  ഒരു ചവിട്ടു  ..
എന്റമ്മോ   .എന്താ   പെങ്ങളെ   കാലില്‍ മരമുട്ടി  ആണോ  ?? (വേദന  കൊണ്ട്   മുഖം   ആകെ ച്ചുളിഞ്ഞിരികുന്നു  )
അയ്യോ   സോറി  കേട്ടോ  ...അറിയാതെ  ചവിട്ടിയത  ..ഞങ്ങള്  ഒന്  മുന്നോട്ടു   പോകാനാ ..പ്ലീസ് ...
നോക്കുമ്പോള്‍ ഇതിലും വലിയൊരു   കൂട്ടം    മുന്പില്‍   ഉണ്ട്   ..അവര്  സ്പര്‍ശന്‍   ട്രീറ്റ്‌  ആണ് ചിലര്
  ഇതുപോലുള്ള ചവിട്ടോ  പിന്‍  കൊണ്ടിട്ടു  ആണോ   എന്തോ    ബാക്ക്  അടികുന്നുണ്ട്  ..ഈശ്വര  ഇതിപ്പോള്‍   ബസിന്റെ  നടുക്ക്   എങ്കിലും  എത്താന്‍   പറ്റുമ്മോ ??നേരെ   നേരത്തേ ചവിട്ടിയ ചേട്ടനെ   നോക്കി   പുഞ്ചിരി  എന്ന ആയുധം ഉപയോഗികുക
.ചെടന്‍ ചോദിക്കും  എവിടേക്ക  ??ചേലക്കരക്ക്  ..അശോ   ഒത്തിരി ദൂരമുണ്ടല്ലോ   ഹ്മം...അപ്പോള്‍  അടുത്ത് നില്കുന്നവന്റെ    വക  എന്താ പേര്   നേരെ  തോന്നിയ  പേര് പറഞ്ഞു    ശാലിനി  ...ഏതാ ഇയര്‍  ? ഓ പതുക്കെ   പരിചയം ആയി   അതുവരെ   കാലു  നീട്ടി വെച്ചിരുന്ന   മഹാന്മാരൊക്കെ   നമ്മള് അവരോടു  മിണ്ടുമ്പോള്‍ എന്തൊരു
ബെസ്റ്റ്  സ്വഭാവം  ..സ്വഭാവ  നടന്‍  എന്നു  പറയുന്നത് ഇവരെയാന്നോ?? ഇടയ്ക്കു  ഒരുത്തന്റെ  ഡയലോഗ്  അതേയ്  ഇന്നിപ്പോള്‍  നമ്മള്‍  ഫ്രണ്ട്  ആയതു   നാളേക്ക്   മറക്കല്ലേ   ......എന്റെകുടെ    എന്റെ കസിന്‍   ഉണ്ടായിരുന്നു  അവള്  എന്റെ   ജൂനിയര്‍ ആയിരുന്നു   ..എന്നേക്കാള്‍   മിടുക്കിയും  .അവള്  മുന്ബിലെ  ചെടന്മാരോടെ
ചേട്ടാ   എന്തിനാ   നിങ്ങള്‍  ബോയ്സ്   മുന്പില്‍ പോയി   നില്‍കുന്നത്  ..ഞങ്ങള്ക്  സ്ഥലം വേണ്ടേ... ALL INDIANS ARE MY BROTHERS AND SISTERS എന്ന്  KETTITLLE .........................
ഉടനെ   എത്തിയല്ലോ   വനമാല   അല്ല മറുപടി  . മോളെ   ഞങ്ങള്   RAJEEV GANDHI  ALLA....കണ്ടോ ഇത് കാരണമ
പുള്ളികാരന്  പുറമേ  പോയി  കെട്ടേണ്ടി വന്നത് ...
ഞാന്‍ ആരാ  മോള്   അങ്ങിനെ   വിട്ടുകൊടുകാന്‍  പറ്റുമ്മോ  ??
അതേയ്    ചേട്ടാ   ഈ ബസില്‍   ഉള്ളവര് ചേട്ടന്റെ   പെങ്ങളായി  കരുതൂ ,,,,
ശെടാ  ഇതെന്തൊരു  പറച്ചില്‍   എന്ന മട്ടില്‍   അവര് നോക്കി  ...പിന്നെ പതുക്കെ ചിരിച്ചു.ഞങ്ങള്  തന്നെ മുന്പില്‍ ഇരികുന്നവരുടെ       കുറുമ്പ് അവര്ക് കാണിച്ചു    കൊടുത്ത് ,,ചേട്ടന്‍സ്  ഇപ്പോള്‍ ഒരു ചമ്മിയ  ലൂകില്‍ ആണ് ..
..എന്തയാലും   ഞങ്ങള്‍  പിന്‍   പതുക്കെ   എടുത്തു  മുന്നോട് നടന്നു  ചാരുന്നവര്ക് ചെറിയൊരു  കുത്ത് ..അപ്പോള്‍  അതാ ബാക്കില്‍ നിന്നൊരു  ഡയകോല്‍

ഡാ    വഴി   മാറി കൊടുകെട   അവര്  പോകോട്ടെ  ...ശോ   എന്തൊരു  സ്നേഹം  .എന്തയാലും പിന്‍ ആന്‍ഡ്‌ ചെരുപ്പ്  രക്ഷിച്ചു .. ഓ ഇനി ബോള്‍ പോയിന്റ്‌ പെന്‍ എന്തിനാ എന്നല്ലേ ....പറയാം
ആ  സംഭവം,,,,,,,  മിഡില്‍  വയസ്സുകാരുടെ  ഒരു    സ്വാഭാവമാന്   സീറ്റില്‍  ചാരി  നില്‍കുക  ...ഇങ്ങിനെ ചാരി നില്‍കുന്ന മാന്യന്മാര്‍ക്ക്  ഉള്ളതാണ്  പെന്‍ ട്രീറ്റ്‌ മെന്റ്  ..പെന്‍ കേപ് ഊരി  സൈഡില്‍  പിടികുക  ചാരുമ്പോള്‍ പതുകെ വരയ്കുക
വെളള  ഡബിള്‍ മുണ്ട്  എങ്കില്‍  പറയുകയും   വേണ്ട   .മികാവരും  ബസ്‌ ഇറങ്ങുമ്പോള്‍  അത്യാവശ്യം  നല്ലൊരു   കലാരൂപം   പറയില്ലേ  മോഡേണ്‍   ആര്‍ട്ട്‌   ......അതുപോലെ....ബസ്‌ ഇറങ്ങുമ്പോള്‍   മികാവരും  എല്ലാവരും   അവരെ കാണുമ്പോള്‍ മനസ്സിലാകി കൊള്ളും ......
ചിലരുണ്ട്    ബാക്കിലെ   സീറ്റില്‍  ഇരുന്നു   കാല് നീട്ടി വെയ്കും    മുന്ബിലുള  കാലുകളുടെ   സ്പര്‍ശനം  അത്നാണ്  അവര്ക് വേണ്ടത് ....
  ഇതിന്ടിക്ക്  ഇഷ്ടംപോലെ   കള്ളിയാകലുകള്‍ കേള്‍ക്കാം ,,,
    അങ്ങിനെ   ഒരു ദിവസം    പരീക്ഷ  കഴിഞ്ഞു  ലേറ്റ്  ആയി  നില്‍കുകയ   ഭാഗ്യം പിന്നെ വന്ന  ബസില്‍ സ്ഥലം കിട്ടി
നല്ല തിര്കുണ്ട്    അതിനിടക്കാണ്‌    മാന്യനായ     കിളി  ചിലക്കും   ..എന്താ   അവിടെ  ഫുട്ബോള്‍  കളികാനുള്ള    സ്ഥലം ഉണ്ടല്ലോ എന്നു
  ശരിക്കും    അവരെ തല്ലി കൊല്ലാന്‍  തോന്നും   ..ആ ബസില്‍ കുറെ മധ്യ വയസ്സന്മാര് ഉണ്ടായിരുന്നു
ചാരി ചാരി വരും...കുറച്ചു കഴിജപ്പോള്‍ എനിക്ക് സ്ഥലംകിട്ടി   ഹാവൂ   പോയി ഇരുന്നു   ആണുങ്ങള്‍   ആണ് അധികവും
..എന്റെ അടുത്ത്  തന്നെ  ഒരുത്തന്‍ ഉണ്ട് .....മധ്യവയസ്സനാണ്   ഇടയ്ക്കിടെ   ചാരുന്നുണ്ട് ... ശോ ഇതിലും ഭേദം നില്കുന്നതാ ...............
അടുത്ത  സ്റ്റോപ്പില്‍ മാറി ഇരിക്കാം ...
ഞാന്‍ ബാഗ്‌ സൈഡില്‍ വെച്ച്  ..ഇരുന്നു അപ്പോള്‍ ഇടക്ക്    ഒരു സ്ത്രീ കുട്ടിയേയും കൊണ്ട്   കേറിയത ..
ഞാന്‍ വേഗം   എഴുന്നേറ്റ്   അവര്‍ക്ക്    സ്ഥലം കൊടുത്തു  ..ബസ്‌ ലക്കിടി കൂട്ട് പാത എത്തുംബോളെക്കും  ആ  സംഭവം   നടന്നത്   .......എന്റമ്മോ   .ഡും  ....ഇടിവെടുന്ന പോലെ ഒരു ശബ്ദം ..മുന്പില്‍    നില്‍കുന്ന   ഞങള്‍ തിരിഞ്ഞു  നോക്കി

അപ്പോള്‍    കണ്ട   കാഴ്ച ...................................
തുടരും