Followers

Tuesday, 12 January 2010

സമയത്തിനും മേല്‍ സമയം


എന്തിനെന്ന്  അറിയാതെ  മനം തുടിക്കവേയ്  ,
കാതോര്‍ത്തു  ഞാനാ  തുടിപ്പുകള്‍
വിടര്‍ന്നു നില്‍ക്കുംമീ   കണ്ണിമകളാല്‍   ,പലവട്ടം  മിന്നി മിന്നി തുറന്നു
എന്നിട്ടും  നീ എങ്ങു പോയെന്‍ പ്രിയാ
നിനക്കായെന്‍   അന്തരംഗം തുടികുന്നത്   അറിയുന്നിലെ 
നിമിഷങ്ങള്‍   യുഗങ്ങളായി   പോകവേ.
ഒന്നിനുമാകാതെ    തരിച്ചു നിന്ന് പോയ്‌ ....
സ്വന്തമാക്കാന്‍  പറ്റാത്തത്  സ്വന്തമെന്നു   മോഹിക്കുന്നു
അത് എന്തിനെന്ന്   എനിക്കറിയില്ല,
നടക്കാന്‍  പറ്റാത്തത്  സ്വപനത്തില്‍  നടക്കുന്നു
അതല്ലേ   സ്വപ്നം    ഏവര്‍ക്കും   പ്രിയമാകുന്നത്
ബന്ധങ്ങള്‍ക്ക്    വിലയില്ലാത്ത കാലം.
ബന്ധുവും  ശത്രുവും   ഒരുപോല്‍
ആഴത്തില്‍   താഴ്ന്നിടുന്നു    പലപ്പോഴും
എന്തോ ഏകനായ പോല്‍ ..
നിമിഷങ്ങള്‍   യുഗങ്ങളായ്‌   മാറവേ ,
നിര്ന്നിമിഷമായി     നില്‍കവേ
അറിഞ്ഞു  ഞാന്‍  സമയത്തിനും മേല്‍  സമയം .നടക്കും കാലം   ഇതെന്ന്