Followers

Sunday, 14 February 2010

ഏകാന്തത

നെഞ്ചകം  തകരുന്നപോല്‍
ആളുന്ന  അഗ്നി പോല്‍ ,
അണയാത്ത   ജ്വ്വലാഗനി പോല്‍
വിറചെന്‍    അധരം  ,,വിതുമ്പിയോ   ഒരു വേള
ഈ   ഏകാന്തത  മാത്രം  എനിക്കാവുന്നില്ല
ശവശരീരത്തില്‍    അരിച്ചിറങ്ങുന്ന   പുഴുക്കള്‍   പോല്‍
എന്നിലേക്ക്‌  അരിച്ചിറങ്ങി   ഏകാന്തതയും
ഒന്നും   മനസ്സിലാകാതെ   നില്‍ക്കവേ ,
വെറുതേ  മോഹിച്ചു   വചനങ്ങള്‍ക്കായ്
ആടി തിമിര്‍ത്തു  എത്തുന്ന കാറ്റിന്റെ മുന്നില്‍
പകച്ചു നില്‍ക്കവേ
എന്നെ തലോടിയെത്തുന്ന  ഇളം കാറ്റിനായി  കൊതിച്ചു  ഞാന്‍
എന്നില്‍  ആളുന്ന  അഗ്നിയെ  ശമിപ്പിക്കാനായി   വന്നില്ല  ഒരു പേമാരിയും ...
ജ്വലിച്ചു   തീര്‍ന്നിടെണം  ഇതെന്   വിധി...
അതും   എന്‍  ജ്വാല  നിനക്ക്   പ്രകാശം  ആയിടെണം  ...അതെന്‍  മോഹം..