Followers

Friday 6 August 2010

അളിയാ നമ്മള് ബീണ്ടും ഫസ്റ്റ് ആയി

അളിയാ..;  നമ്മള്  വീണ്ടും ഫസ്റ്റ് ആയി.  സന്തോഷിപ്പിന്‍,  സന്തോഷിപ്പിന്‍  ഇത്രയും നല്ലൊരു  കാര്യം  കേരളത്തിനു  കിട്ടിയിട്ട് നമുക്ക്  ആഘോഷിക്കേണ്ടേ?  മദ്യമാണെന്റെ ജീവിതം. ഓരോ ഞരമ്പിലും മദ്യം തിളക്കുന്നു.



ഇന്നത്തെ മനോരമ  ന്യൂസ്‌പേപ്പര്‍ ആധാരമാക്കി  എഴുതിയതാണിത് .കേരളത്തിനു മദ്യപാനത്തിന്റെ പ്രതിശീര്‍ഷ 
ഉപഭോഗത്തില്‍ ഒന്നാം  സ്ഥാനം. രണ്ടാംസ്ഥാനം  ബല്ലേ ബല്ലേ പഞ്ചാബിന്    കഴിഞ്ഞ  വര്‍ഷത്തെക്കാള്‍  ഈ കഴിഞ്ഞ നാല് മാസം കൊണ്ട്     344.54      കോടിയുടെ നികുതി വർദ്ധന     ചുമ്മാ കളിക്കല്ലേ നമ്മള്  റിച്ചായി   ഇതിന്റെ ഒരു  കിടപ്പുവശം അല്ലെങ്കിൽ  നടപ്പ് നില്പ് വശം;  അടി വേണ്ട  അതാണ് എല്ലാ വശവും  പറഞ്ഞത്;  100    രൂപയ്ക്ക് ബിവറെജസ്  കോര്‍പറേഷനില്‍  നിന്നും മദ്യം വാങ്ങിയാല്‍  80  രൂപ   സര്‍ക്കാരെടുക്കും      പിന്നെ 18 രൂപ  മദ്യകമ്പനിയ്ക്ക്    2  രൂപ    കോര്‍പറേഷന്      അപ്പോള്‍  കേരളം ഇതുപോലെ കുടിക്കുമ്പോള്‍  നേട്ടം സര്‍ക്കാരിന്.  എന്തൊരു സ്നേഹം കേരളയീര്‍ക്ക്  സര്‍ക്കാറിനോട്.  കുടിച്ചു  നാല് കാലില്‍ നിന്നു കൊണ്ടൊരു സഹായം. കേരളത്തില്‍  ഏറ്റവും കൂടുതല്‍ വില്പന  നടക്കുന്നത്  ചാലക്കുടിയിലാണ്.  ഇത്തവണ ആ പട്ടത്തിനു വേണ്ടി  എല്ലാ ജില്ലക്കാരും  പരിശ്രമിക്കുന്നുണ്ട്  എന്നാണറിയാന്‍  കഴിഞ്ഞത്.  ആര്‍ക്കാണാവോ  ഇത്തവണ കീരിടം കിട്ടുക?  പോള്‍ നീരാളിയെ  നാട്ടിലേക്കു വരുത്തുന്നുണ്ട്  എന്നാണറിയാന്‍ കഴിഞ്ഞത്   ആര്‍ക്കാണ്‌ കീരിടം കിട്ടുക എന്ന് അറിയാന്‍ .



സര്‍ക്കാരിന്റെ കൈവശം പണം ഇല്ല എന്നല്ലേ എപ്പോഴും പറഞ്ഞു കേള്‍ക്കുന്നത്. അപ്പോള്‍ ഈ കിട്ടുന്ന പണമൊക്കെ എവിടേക്ക് പോകുന്നു ?? ആര്‍ക്കെങ്കിലും അറിയാമോ? ചോദിക്കുമ്പോള്‍  ആവോ..!!   എന്നിട്ടൊരു തല കുലുക്കലും    തല കുലുക്കല്‍  കേരളം സ്വന്തമാക്കി വെച്ച ഒരു കലയാണ്.  ഇങ്ങോട്ട് അങ്ങോട്ട്‌ എന്ന മട്ടില്‍  പട്ടരുടെയും  അമ്മിയാരുടെയും ബൊമ്മ  കണ്ടിട്ടില്ലേ, അത്  പോലെ എങ്ങോട്ടെന്നില്ലാതെ  തലയാട്ടി      നില്‍ക്കുകയാണ്‌ നമ്മള്‍   ക്യൂ  നില്ക്കാന്‍ മടിയുള്ള കേരളത്തിലെ  ജനങ്ങള്‍  യാതൊരു മടിയും  ഇല്ലാതെ   ബിവറെജസ്  കോര്‍പറേഷന് മുന്നില്‍  ക്ഷമയുടെ പര്യായമായി നില്‍ക്കുന്ന      കാഴ്ച ; അതൊരു വേറിട്ട കാഴ്ച തന്നെ. യാതൊരുവിധ പരാതിയും ഇല്ലാതെ തന്റെ ഊഴം കാത്തു നില്‍ക്കുന്ന കുടിയന്മാരോട്  ആദരവ്  തോന്നുന്ന നിമിഷമാണത്.  ചിലര്‍  അവിടെ നിന്നു തന്നെ കുടിക്കുന്നു. റോഡിലൂടെ വരുന്ന വണ്ടികള്‍ക്ക്  മുന്നില്‍ ബോധം കെട്ട് ഉടുതുണി ഊരി പ്രദര്‍ശനം.  ചിലര്‍  വെട്ടിയിട്ട തേങ്ങപോലെ നിലത്തു കിടക്കുന്നത്  കാണാം.  മൂക്കില്‍ നിന്നും ചോര ഒക്കെയായി.  കഴിഞ്ഞ മാസം ഞാനും എന്റെ കൂട്ടുകാരിയും കൂടി ഓട്ടോയില്‍  വരുന്നനേരം    അമ്പതു  വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ആളു  ചോര ഒക്കെ പോയി കിടക്കുന്നു. വണ്ടി ഇടിച്ചതാണോ എന്ന എന്റെ ചോദ്യത്തിനു  ഓട്ടോക്കാരന്‍;  ചേച്ചിയേ അത്  പാമ്പാണ് എന്ന്. നമ്മള് പോയി സഹായിച്ചാല്‍  അതിനു  വേറെ പണി കിട്ടും എന്ന്. കഷ്ടം!!  എന്ന് പറയാന്‍ മാത്രം സാധിച്ചു. പിന്നെയൊരെണ്ണം ഞാന്‍ കണ്ടത്  കോവിലകം ബാറിനടുത്താണ്. അതിനടുത്ത് തന്നെ മെയിന്‍ റോഡ്‌, തോട്, പാലം  ഒക്കെയുണ്ട്.   സത്യത്തില്‍  കുഴപ്പം ഒന്നും കൂടാതെ  നില്‍ക്കാന്‍   സാധിക്കുന്നുണ്ടല്ലോ ഇവന്മാര്‍ക്ക്. സ്വന്തം കുടുംബം മറന്നു കുടിച്ചു നടക്കുന്ന മഹാന്മാര്‍.  അവരാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ  മുതല്‍കൂട്ട്.  കുടിയന്മാര്‍ക്ക്  സര്‍ക്കാര്‍  പെന്‍ഷന്‍, ഇന്‍ഷുറന്‍സ്  ഒക്കെ അനുവദിക്കണാമെന്നാണെനിക്കു പറയാണുള്ളത്. അവരു കാരണം ഇത്ര ഉപഭോഗം ഉള്ള സ്ഥിതിയ്ക്ക്  അത്രയെങ്കിലും അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്യേണ്ടതല്ലേ??


ഒഫീഷ്യല്‍   കണക്കു അറിഞ്ഞത് ഇതാണെങ്കിൽ,  എത്ര  പണം നികുതി ആയി ലഭിക്കുന്നു. എന്നിട്ടു കുറേ കടം വാങ്ങല്‍ നാടകം സര്‍ക്കാരു വക. അതിപ്പോ ഏതു സര്‍ക്കാരു കയറിയാലും  ഇത് തന്നെ അവസ്ഥ.  കിട്ടുന്ന പണം പണപ്പെട്ടിയില്‍ വെച്ചപ്പോള്‍  പെട്ടീടെ അടപ്പ്  തെറിച്ചുപോയി എന്ന മട്ടാണ്; കുടിയുടെ കണക്കു പോലെ കുടിയന്മാരുടെ  ബോധക്കേടും. അപാരം തന്നെ!!  അതിപ്പോ പോലീസുകാരനായാലും കള്ളകത്തു ചെന്നാല്‍ ഗോവിന്ദ.. ഗോവിന്ദ.  കഴിഞ്ഞ ദിവസത്തെ ന്യൂസ് ഓര്‍ക്കുന്നിലെ ;  പോലിസുഡ്രൈവെറുടെ വാഹനഓടീരും ഇടിയും പിന്നെ അടിയും.  പിന്നെ തിരിച്ചരങ്ങേര്‍ക്കിട്ടു      കിട്ടിയ  മണിബാക്ക്  പോളിസിയും  മറ്റുമൊക്കെ ഏല്ലാവര്‍ക്കും  അറിയാമല്ലോ . ജനം തിരിച്ചു പെരുമാറാന്‍  മടിക്കുന്ന കാലം അത്  മാറേണ്ട സമയം അതിക്രമിച്ചു.  പോലീസായാലും  സാധാരണക്കാരനായാലും  തെറ്റ് തെറ്റ് തന്നെ.


ഇതുപോലെ    പാമ്പിന്‍കളം കാണാന്‍ പോയ എനിക്ക്  ഇഴഞ്ഞുവന്ന ഒരു  പാമ്പിനെ  കാണാന്‍  സാധിച്ചു..!!  കളത്തിലെ പിള്ളാര്‌  തുള്ളിയശേഷം  തിരിഞ്ഞു നടക്കുമ്പോള്‍   വാതിലിനടുത്ത്  നല്ല അസ്സലൊരു  മൂത്ത പാമ്പ്.  എന്റമ്മോ!!  ആകെ ഇഴഞ്ഞു മറിഞ്ഞു  കിടക്കുന്ന ആ മനുഷ്യപാമ്പിനെ നോക്കി ചിരിക്കാന്‍ വേറെ കുറെപേരും. അപ്പോള്‍ ഇതാണ് നമ്മുടെ നാട്. തലയാട്ടാന്‍  മാത്രമല്ല മറ്റുള്ളവരെ  കളിയാക്കി ചിരിക്കാന്‍ മാസ്റ്റര്‍ ബിരുദം  എടുത്തവര്‍ കൂടിയാണു നമ്മള്‍  കേരളീയര്‍ . മുന്‍പ്  മോണോആക്ട്‌  മത്സരങ്ങളില്‍  സ്ഥീരം എനിക്ക് അവതരിക്കാന്‍ കിട്ടിയ  കഥാപാത്രമാണ് കുടിയന്‍. അതുകൊണ്ട് തന്നെ അവരുടെ ഓരോ ചലനവും  നിരീക്ഷിച്ചു  അവരേപ്പോലെ അഭിനയിച്ച  ഫലിപ്പിച്ചു  വിജയിച്ച എനിക്ക്  ഒന്നേ പറയാനുള്ളു;  അവര്‍ക്കും വേണ്ടേ   പെന്‍ഷന്‍ ആനുകൂല്യങ്ങളൊക്കെ..!!  കേരളത്തിന്റെ  സാമ്പത്തിക ചരിത്രം  മാറ്റി എഴുതുന്നതില്‍          സുപ്രധാന പങ്കുവഹിക്കുന്ന കുടിയന്മാര് ‍!!  ഒന്നും ഇതില്‍ കുടുതല്‍ പറയാനില്ല.. കുടിയന്റെ  പാവം ഫാമിലി        അധോഗതി.