Followers

Wednesday 30 June 2010

ഹര്‍ത്താലുകൊണ്ട്‌ അനുഗൃഹിതമീ കേരളം,,.... ..സമ്മതിക്കണം ,നമ്മളൊക്കെ ഒരു സംഭവം തന്നെ അല്ലെയോ ??


ഭാരതം  എന്നു കേട്ടാല്‍  അഭിമാനപൂരിതം ആകണം  എന്നു  ഓള്‍ഡ്‌  ..ഇപ്പൊ ഇങ്ങിനെ ഹര്‍ത്താല്‍ എന്നു കേട്ടാല്‍  അഭിമാനിക്കണം  ഓരോ കേരളിയനും ...കേരവൃക്ഷങ്ങള്‍  കൊണ്ട്  അനുഗൃഹിതമാണീ  കേരളം  ഇന്നിതാ ഹര്‍ത്താലുകൊണ്ട്‌  അനുഗൃഹിതമീ  കേരളം,,.... ..സമ്മതിക്കണം  ,നമ്മളൊക്കെ   ഒരു  സംഭവം   തന്നെ   അല്ലെയോ ...????ഇതിപ്പോ ആഴ്ചയില്‍ രണ്ടു  ദിവസം  അവധി കിട്ടുന്ന പോലെയാണ്    ആഴ്ചയില്‍  ഹര്‍ത്താല്‍.......വീട്ടില്‍  ഇരിക്കാമല്ലോ  എന്നാണ്  എല്ലാവരുടെയും  വിചാരം...നല്ല അസ്സല് മീന്‍  കറി ഒക്കെ  കൂട്ടി  ഒരു  ഊണ് .....,പിന്നെ  തൊട്ടു കൂട്ടാന്‍  ഇത്തിരി അച്ചാറു...കുടിക്കാന്‍    നല്ല അസ്സല്  തെങ്ങിന്‍ കള്ള്...ഹമ്മോ  എന്നാ  വേണം ഇനി ...പിള്ളാര്‍ക്ക് ..അല്ലെങ്കില്‍  തന്നെ  ഹര്‍ത്താല്‍  ഇപ്പൊ കലണ്ടറില്‍  രേഖപെടുതേണ്ട   ആഘോഷമാണ് .....ഒരു ദിവസം കുടി  വീട്ടില്‍ ഇരികാല്ലോ .....ഇതിപ്പോ തിങ്കള്‍  ആഴ്ച അല്ലെ അപ്പൊ  കലക്കി ...ചേട്ടന്മാര്‍ക്കും  ചേച്ചിമാര്‍ക്കും  പുള്ളാരേ  ഒക്കെ കൂട്ടി  ഒരു  ടൂര്‍  പോകാമല്ലോ ...മൂന്നു  ദിവസം   ഹീയ ഹൂറാ .....അടി പൊളി ... .,,മടി   എന്ന  സാത്താന്നെ    നെഞ്ചില്‍  ഏറ്റി  നടക്കുന്ന  കേരളിയരെ  നിങ്ങളോടെ   ഒരു  വാക്ക് ....ധീരതയോടെ  മുന്നോട്ട്‌........അല്ലാതെ  വേറെ  ഒനും പറഞ്ഞിട്ടും കാര്യമില്ല ....കുട്ടികള്‍ക്ക്  എക്സാം  ആണ്  തിങ്കള്‍ തൊട്ട്‌   അപ്പൊ   അന്നത്തെ  എക്സാം മാറികിട്ടി ...അപ്പൊ അതെല്ലാം കുടി അടുത്ത  ദിവസത്തേക്ക് ...അപ്പൊ  ഇവിടെ  ആര്‍ക്കു  സന്തോഷിക്കാന്‍  തോന്നും ...ചെയണ്ട ജോലികള്‍  അപ്പോള്‍ തന്നെ തീര്‍ക്കുന്നതാണ്   സുഖം   പറഞ്ഞു  കേട്ടിട്ടിലെ   നാളെ ചെയാന്‍  ഉള്ളത്  ഇന്ന് തന്നെ ,ഇന്നുള്ളത്  ഇപ്പൊ  തന്നെ.....എപ്പോള്‍ ആയാലും ചെയണം  അപ്പൊ  എന്തിനീ മടി ? കേരളത്തിലെ  സമരങ്ങള്‍ കാരണം  ഒരു   നല്ല  വ്യവസായവും    ,,     ഗതി പിടിക്കാത്ത   അവസ്ഥയില്‍  ആണ് ......അക്ഷരമാല,  മൊത്തം    ഓരോ പാര്‍ട്ടികള്‍ , അപ്പൊ  ഇവരൊക്കെ  ഒരേ  കാര്യത്തിന്  തന്നെ   ഓരോ ദിവസം  സമരം തുടങ്ങിയാല്‍    എന്താകും  സ്ഥിതി ......പറയാന്‍ ഒന്നുമില്ല    അധോഗതി  തന്നെ ...എല്ലാവിധ   സൌകര്യങ്ങള്‍  ഉണ്ടായിട്ടും  അതെല്ലാം  നശിപ്പിച്ചു  കളയുന്ന പ്രവണത  മലയാളീ ക്ക്  മാത്രം...
           ഹര്‍ത്താല്‍ ബന്ദ്‌ ആകുന്ന കേരളത്തിനു  ഒരു  മാറ്റം  ഉണ്ടാകില്ലേ ?? ഏതു പാര്‍ട്ടി ആയാലും സമരത്തിനു   കാരണങ്ങള്‍    കിട്ടാന്‍  ഒരു ബുദ്ധിമുട്ടുമില്ല  നമ്മുടെ  ജനപ്രതിനിതികള്‍ക്ക് ....എന്തിനും ഏതിനും  തങ്ങളുടെ  ശക്തി  കാണിക്കുവാന്‍  നില്‍ക്കുന്ന  ഓരോ പാര്‍ട്ടിയും  അറിയുന്നില്ലേ നമ്മുടെ നാടിന്‍റെ പതനം ...അതോ കണ്ടില്ല എന്നു നടിക്കുന്നതോ  ?? ഇങ്ങിനെ  എങ്കില്‍   മാസത്തില്‍ ഒരു  ഡേ        ഹര്‍ത്താല്നു     കൊടുക്കാം അന്ന്  എന്തൊക്കെ പ്രശ്നങ്ങള്‍   ആ    മാസത്തില്‍   ഉണ്ടായോ അതിനൊക്കെ  കൂടി   എല്ലാ പാര്‍ട്ടി ക്കും   ആ ദിവസം ഹര്‍ത്താല്‍ എടുത്തു കൂടെ ..അപ്പൊ  മുന്പേ നിശ്ചയിച്ച   ദിവസം  ഹര്‍ത്താല്‍ എങ്കില്‍ ആര്‍ക്കും പ്രശ്നമില്ല്ലോ ...ഇതിപ്പോ  ഓരോ പാര്‍ട്ടി ഓരോ ദിവസം ഹര്‍ത്താല്‍   കഷ്ടം  എതിര്‍ക്കാനുള്ള   വിഷയം  ഒന്നായിട്ടും  അതിനു എതിരെ  പോരാടാന്‍   ഒരു ഐക്യവും  ഇല്ലാത്ത  നേതാക്കള്‍ ....ഇതാണോ     നമ്മള്‍ ഒക്കെ  സ്വപ്നം കാണുന്ന നമ്മുടെ നാട് ? ..ഹര്‍ത്താല്‍     പലപ്പോഴും  അക്രമാസക്തമാകുമ്പോള്‍      ..ആ നിമിഷത്തേ   ചോരത്തിളപ്പ്     അവസാനിക്കുന്നത്  പലരുടെയും  ചോര കണ്ടുകൊണ്ട്   ആണ് എന്നു  മാത്രം  ,ആരോട്  പറയും    സങ്കടം ..ഹര്‍ത്താല്‍  ദിവസം  ആശുപത്രിയില്‍  എത്താന്‍  പറ്റാതെ  ഉള്ള  പ്രശ്നങ്ങള്‍  ,,യാത്രക്കാരുടെ (ദീര്‍ഘ  ദൂര  ) പ്രശ്നങ്ങള്‍ ...,വ്യവസായം  തുടങ്ങി   മര്യാദക്ക്  മുന്നോട്ടു കൊണ്ട് പോകാന്‍  പറ്റാത്തവര്‍ ...അങ്ങിനെ ഒരുപാടു  പേരുണ്ട്......മുന്പേ  നിശ്ചയിച്ച  ദിവസം എങ്കില്‍  നമ്മുക്ക്    ആ ദിവസം  മുന്‍കൂട്ടി  കണ്ടു   കൊണ്ട്  വേണ്ടപോലെ    പ്രവര്‍ത്തിക്കാമല്ലോ  .....
   മടി പിടിച്ച  മലയാളീ  ഹര്‍ത്താല്‍ ദിവസം ,  അവധി   കിട്ടിയ  കുട്ടികളെ പോലെ   ആഘോഷിക്കുന്നു  .....ഹര്‍ത്താല്‍  ദിവസം   ഫുഡ്‌  കൂടി  ഉണ്ടാക്കി   കൊടുത്ത്  അയക്കാന്‍ പറ്റിയാല്‍  ,,അത്രക്കും സന്തോഷം ,,,ജോലിത്തിരക്കിനിടയില്‍   കിട്ടിയ  ഒരു അവധി ദിനം ...എന്നു കരുതുന്നവര്‍   മറന്നുവോ    ,അവധി ദിനം കൂടി കൂടി വരുന്ന കാര്യം ...സര്‍ക്കാര്‍  ഓഫീസില്‍   ,   മേശ പുറത്തു  ഇരുന്നു  ഫയലുകള്‍  പരിഹസിക്കുന്നു  ...ലോണും ,മറ്റു പ്രധാന  കടലാസ്സുകളും   കിട്ടാതെ
പലരുടെയും   ജീവന്‍     അപഹരിച്ചു  കൊണ്ട്   ഹര്‍ത്താലും    മലയാളീയുടെ  മടിയും    ,മുന്നോട്ട് ,മുന്നോട്ട് ........
അപ്പൊ  പറഞ്ഞില്ല എന്നു വേണ്ട ഹര്‍ത്താല്‍ ആശംസകള്‍ .....