Followers

Thursday 29 November 2012

കൊല്ലേണ്ടത് എങ്ങിനെയ്‌ ?


ബീപ് ബീപ് ...മെസ്സേജ്   വന്ന ശബ്ദം കേട്ട് ദിയ കണ്‍‌തുറന്നു ,,,നീതുന്റെ  മെസ്സേജ്  ആണ് ..പത്തുമണിക്ക്  സാഹിത്യ അക്കാദമി ഹാളില്‍ കവിതകളുടെ നൃത്താവിഷ്ക്കാരം   കാണാന്‍  വരണം എന്നു ..
ശരി പോയേക്കാം ...വേഗം റെഡി ആവട്ടെ ...  പാട്ടും  മൂളികൊണ്ട്  കുളിക്കാന്‍  നടന്നു ...പിന്നിട് അങ്ങടു  ഓട്ട പ്രദിക്ഷണം  പോലെയാണ്... കുര്‍ത്തയും ജീന്‍സും  കൂടപിറപ്പ്‌  ക്യാമറയും  തൂക്കി  പുറത്തേക്കു ഇറങ്ങി ..സാഹിത്യ അക്കാദമി എത്തണം  എത്രയും പെട്ടന്ന്   കാര്‍ ഓടിക്കുമ്പോള്‍ അത്  മാത്രം  ആയിരുന്നു മനസ്സില്‍ ... ചെന്ന് എത്തിയതും  നീതു   ഓടിയെത്തി ഒപ്പം ചീത്തയും  എത്ര നേരമായി    ഹ്മം ഇന്നും ഇറങ്ങാന്‍ നേരം ഫേസ് ബുക്കില്‍ കമന്റ്‌ നോക്കി നിന്ന് കാണും അല്ലെ ??...


 ഹഹ്ഹ    നിന്റെ ദേഷ്യം കാണാന്‍ നല്ല  രസം എന്ന് പറഞ്ഞു  അവളെയും  കൂട്ടി  ഹാളിലേക്ക് നടന്നു ...ഭാഗ്യം  പരിപാടി തുടങ്ങിയിട്ടേ  ഉള്ളു ..മുന്ബിലെ  കസേരയില്‍  പോയി ഇരുന്നു ... കുട്ടികള്‍    നിരനിരയായി     വന്നു  കുറച്ചു പേര്‍  കവിത പാരായണം  ചെയുന്നു  കുറച്ചു പേര്‍ മുന്പില്‍  ആ കവിതയുടെ  കഥ അഭിനയിച്ചു  കാണിക്കുന്നു ...ശരിക്കും ദൃശ്യം  എത്ര മാത്രം നമ്മളില്‍ സ്വാധീനം   ചെലുത്തുന്നു എന്ന്  അറിയാന്‍ അന്നേരം   സാധിക്കും ...കാതില്‍ തേന്മഴ ആയി  സംഗീതം പെയ്തു ഇറങ്ങി ...സ്വരങ്ങളില്‍   ഈണം  നിറഞ്ഞു നില്‍ക്കുന്നു വികാരങ്ങളുടെ വേലിയേറ്റവും  പദ്യത്തിന്റെ കഥയ്ക്ക്‌ അനുസരിച്ച് ...നൃത്തവും കൂടി ആയപ്പോള്‍  പറയാതെ വയ്യ  ബഹു കേമം ...ഒരുപക്ഷേ ഒരു പദ്യം വായിക്കുമ്പോള്‍  നമ്മുടെ മനസ്സില്‍  ഇത്രമാത്രം  പതിയുമായിരിക്കില്ല ... ഇതിങ്ങിനെ   കവിത  അഭിനയിച്ചു  കാണുമ്പോള്‍  കുട്ടികളുടെ  അഭിനയ മികവു അതീവ  മനോഹരം  ...ഒരുപക്ഷേ   എന്നിക് ഒരുപാട് ഇഷ്ടമാണ് നാടകം  അത് കൊണ്ടോ എന്തോ  എനിക്ക് എന്റെ സ്കൂള്‍ ലൈഫ് ഓര്‍മ്മ വന്നു  എത്ര നാടകങ്ങളില്‍  അഭിനയിച്ചിരിക്കുന്നു ..പക്ഷേ  ഇത് പോലെ കവിതയും  അഭിനയവും  ഒരുമിച്ചു  അന്നൊന്നും ഉണ്ടായിരുന്നില്ല   എന്നത് കൊണ്ട് തന്നെ  ഈ പരിപാടി എനിക്ക് അങ്ങട് ഒരുപാട് ഇഷ്ടമായി ,,മനസ്സിന്റെ  അകത്തളങ്ങളില്‍  എവിടെയോ  എന്റെ കലയും  തേങ്ങിയ പോലെ ... 

 ഓരോ  കുട്ടികളും ഒന്നിന് ഒന്ന്  മികവു പുലര്‍ത്തി ...അതുകൊണ്ട് തന്നെ  നിന്നുകൊണ്ട് അവര്‍ക്ക് ബഹുമാനം കൊടുക്കാന്‍  ഒരു മടിയും തോന്നിയില്ല  ... അവസാനത്തെ  സ്കൂള്‍ എത്തി  അവരുടെ ലീഡര്‍  അവരുടെ കവിതയെ കുറിച്ച്  പറഞ്ഞു ,,,
സുഗതകുമാരി ടീച്ചറിന്റെ  കൊല്ലേണ്ടത് എങ്ങിനെ  എന്നാ കവിതയാണ്   അവതരിപ്പിക്കുന്നത് എന്ന് ....

  കര്‍ട്ടന്‍  പൊങ്ങിയ നിമിഷം  കണ്ടത്   ഒരു അമ്മയും മോളെയും പിറകില്‍  പാടാന്‍ നില്‍ക്കുന്ന കുട്ടികളും  ആണ് ...പതിയെ കവിത ആലാപനം  തുടങ്ങി ....കഥ മനസ്സിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ട് ഉണ്ടായില്ല  ആ കുട്ടി അത്ര അനന്നായി അഭിനയിച്ചു കാണിച്ചു അവളൊരു മന്ദബുദ്ധി ആയ   പെണ്‍കുട്ടിയാണെന്ന് ... ..ഓരോ  നോട്ടവും  നടത്തവും  അവളില്‍ പ്രകടമായിരുന്നു അവളുടെ നിഷ്കളങ്കത ...
അമ്മയുടെ അഭിനയവും  മികവുറ്റതായിരുന്നു ...ഇന്നത്തെ കാപാലികരുടെ  നാട്ടില്‍ മന്ദബുദ്ധി ആയ  സുന്ദരിയായ  മകളെ കൊണ്ട് ജീവിക്കേണ്ടി വരുന്ന  അമ്മയുടെ ദുഃഖം ...കണ്ണുകളില്‍ ഈറന്‍ പടര്‍ത്തി ..

ബുദ്ധി ഉള്ളവര്‍ക്കേ ഇന്നത്തെ  കാലത്ത്  നടക്കാന്‍  പറ്റാത്ത  നാടാണ്   നമ്മുടെ സാക്ഷരകേരളം ...എന്നും ന്യൂസ്‌ പേപ്പറില്‍ അത് കാണാം  കണ്ടു കണ്ടു ഇപ്പോള്‍  മരവിച്ചിരിക്കുന്നു ...അമ്മയും മകളും  സ്റ്റേജില്‍ നിറഞ്ഞു  നില്‍ക്കുകയാണ് ..പൂവാലന്മാരും  കുട്ടിയെ മയക്കാന്‍ നടക്കുന്നവരും  അങ്ങിനെ  ഇന്ന് നമ്മുക്ക് ചുറ്റും നടക്കുന്നത് എല്ലാം  അവര്‍ അഭിനയിച്ചു കാണിച്ചു   നെഞ്ചിനകത്ത്  വിങ്ങലായി  അമ്മയും മോളും ..
തന്റെ കാലശേഷം  സുന്ദരി ആയ  മന്ദബുദ്ധിയും  മൂകയും ആയ മോളെ  ആര് നോക്കും  എന്നാ അമ്മയുടെ വ്യാകുലത ....സൌമ്യയെ പോലെ പീഡനത്തിനു ഇര ആയ  ഈ നാട്ടില്‍  തന്റെ കാലശേഷം   എന്താകും  എന്നാ ആ ചോദ്യം  കാണികളിലെക്കും   പടര്‍ന്നു ...ശരിയാ  ആരുണ്ട്‌  ആ   മകളെ  നോക്കാന്‍ ??? എന്താണ് ഇതിനു പരിഹാരം ???


ആ അമ്മ അവസാനം  തിരഞ്ഞെടുത്തു   ഒരു വഴി  വേറെയൊന്നുമല്ല   മകളെ   വിഷം കൊടുത്ത് കൊല്ലാന്‍ .... ഭക്ഷണം  ഉണ്ടാക്കി അതില്‍ വിഷം കലര്‍ത്തി  അമ്മ  മകളെ  വിളിക്കുകയാണ് ...അമ്മയ്ക്ക് അരികില്‍ ചിണുങ്ങി ഓടിയെത്തി  ആ  മകള്‍   കൂടെ അവളുടെ പാവകുട്ടിയും .. അമ്മയുടെ  അടുത്തു ചേര്‍ന്നിരുന്നു   അവള്‍  അമ്മ  അവളുടെ നിറുകയില്‍   തലോടി   ചോറുരുള്ള  ഉരുട്ടി കൊടുക്കാന്‍ നില്‍ക്കുമ്പോള്‍   അവള്‍ വേണ്ടെന്നു  പറയുകയാണ്  അപ്പോള്‍ അമ്മ വീണ്ടും  നിര്‍ബന്ധിക്കുകയാണ്   ...അന്നേരം   മകള്‍  'അമ്മേ ' എന്ന് വിളിക്കുകയാണ്‌ ... ആദ്യമായി   മകളുടെ  വായില്‍ നിന്നും  അമ്മേ  എന്നാ   ആ വിളികേട്ട്  അമ്മയുടെ കയ്യില്‍ നിന്നും ചോറുരുള്ള  താഴെ വീണു ......പറയു  ഒരമ്മ എങ്ങിനെയാണ് സ്വന്തംകുഞ്ഞിനെ  കൊല്ലേണ്ടത്  ..... എന്ന് അമ്മ ഉറക്കെ അലറി വിളിച്ചു  ചോദിച്ചു കൊണ്ട്  നിന്നു ..... കര്‍ട്ടന്‍  താഴെ  വീണു 


നീതുവും  കരയുകയാണ്  അവളെ കളിയാക്കി  ഞാന്‍  ഭാഗ്യം നീ ഇന്ന് വാട്ടെര്‍പ്രൂഫ്  കണ്മഷി  ഇട്ടതു  ഇല്ലെങ്കില്‍  കരിവാരി  തെച്ചെന്നെ ..
ശരിക്കും  കവിത മനസ്സില്‍ പതിഞ്ഞു   .. ...   എടുത്ത  ഫോട്ടോസ്  കാറില്‍ കയറിഇരുന്നു നോക്കി  ...എല്ലാം നല്ലതായിരിക്കുന്നു  അത് കൊണ്ട് തന്നെ  മനസ്സിന്  എന്തോ ഒരു   സന്തോഷം ഉണ്ട് ഫോട്ടോ  നന്നായതിന്  എന്നാല്‍  എവിടെയോ  കൊളുത്തി പിടിക്കുന്ന പോലെ  വല്ലായ്മ   ...   അമ്മയുടെ ചോദ്യം കൊല്ലേണ്ടത് എങ്ങിനെ   അത് മനസ്സില്‍    മുഴങ്ങി കൊണ്ടിരുന്നു ..


നീതുനെ അവളുടെ വീട്ടില്‍ ഇറക്കണം    ...രണ്ടുപേരും കൂടി   സംസാരിച്ചു കൊണ്ട്   യാത്ര    തുടര്‍ന്നു  ...കാര്‍ നീതുന്റെ  വീടിനു മുന്പില്‍ എത്തി  . അകത്തേക്ക് അവളുടെ കൂടെ നടന്നു കേറുമ്പോള്‍  ആണ് ചെറിയ കീ കീ ശബ്ദം ... ദിയ  വേഗം ശബ്ദം കേട്ടിടത്തേക്ക് നടന്നു 

 അയ്യോ ദേ  നീതു  നിന്റെ  മിന്നി  (നീതുന്റെ   ലാബ്രഡോര്‍ ) പ്രസവിച്ചിരിക്കുന്നു   ... ഓ ഗോഡ്  ആറ്‌  എണ്ണം ....  നല്ല രസമുണ്ടല്ലേ   അങ്ങിനെ അവയെ നോക്കി ഇത്തിരി നേരം ഇരുന്നു   പെട്ടന്ന് ആണ്   കണ്ണില്‍ പെട്ടത്  അതില്‍  ഒരു പട്ടികുട്ടി   വികലാംഗയാണ് ...
അത്  നിരങ്ങുന്നുണ്ട് ....അപ്പോളേക്കും  ആന്റിയുടെ  വിളി  ...രണ്ടു പേരും  വരൂ  ഭക്ഷണം  റെഡി ആയി  ഇരിക്കുവാ മേശപുറത്ത്‌  എന്ന് ...വേഗം ചെന്ന് കഴിക്കാന്‍ ഇരുന്നു ...എല്ലാം  കഴിഞ്ഞു   വാചകമടിയെല്ലാം  നടത്തി    തിരിച്ചു പോകാന്‍  കാറിന്റെ ചാവി എടുത്തു പുറത്തേക്കു നടന്നു ... നേരത്തേ കണ്ടു കൊതിതീരാത്ത   നായകുട്ടികളെ  ഒന്നുടെ കാണാം ഫോട്ടോയും എടുക്കാം ഏന് വിചാരിച്ചു   കൂടിനു അടുത്തേക്ക്  നടന്നു ...അവിടെ ചെന്ന്  ഒന്നേ നോക്കിയുള്ളൂ  ഞെട്ടിപ്പോയി    അഞ്ചു എണ്ണം  ഉള്ളു ...ആ വികലാംഗ ആയ കുട്ടി  അത് എവിടെ ??  നീതുനെ വിളിക്കാന്‍  വായ തുറന്ന നേരം  ആണ്  അത്  കണ്ടത് .....

മിന്നിയുടെ  അടുത്ത്  ഒരു ചെവി  .. ഒരു  ചെറിയ വാല്‍ ..മിന്നി  വായ അടച്ചു  പിടിച്ചു ഇരിക്കുന്നു  ...എന്റെ   തുറന്ന വായ്‌ തന്നത്താന്‍  അടഞ്ഞു ....  ആകെ ഷോക്ക്‌ ആയ പോലെ ...

     
പെട്ടന്ന്  തിരിഞ്ഞു  നിന്ന എന്റെ മുഖം  കണ്ടു നീതു പറഞ്ഞു  അത് മിന്നി തിന്നു .......


കാറില്‍ കേറി  ചാവി തിരിച്ചു  വണ്ടി മുന്നോട്ടു എടുത്തു  എഫ്  എം   റേഡിയോ ജോക്കി എന്തൊക്കെയോ പറയുന്നു  മനസ്സില്‍  കൊല്ലേണ്ടത് എങ്ങിനെ ????? എന്നാ  ആ അമ്മയുടെ  നിലവിളിയും  കണ്മുന്ബില്‍   മിന്നിയുടെ അടുത്തു  കണ്ട   ചെവിയും  വാലും 
.......  ...........മാത്രം ആയിരുന്നു ....

പൌര്‍ണമി (smitha)


Sunday 26 August 2012

ഉച്ചയുറക്കം വെറും അഞ്ചു മിനിട്ട്


ഇന്ന്  പതിവില്ലാതെ  ഉച്ചയുറക്കം വേണം എന്നു തോന്നി ...ഒരിക്കലും പതിവിലാത്തത്  ആണ് ..ഫേസ് ബുക്കില്‍ സ്റ്റാറ്റസ് ഇട്ടു  മെല്ലേ  കിടന്നു  എഫ് എം ഇലെ പാട്ടും കൂടി  ആയപ്പോള്‍    മെല്ലേ കണ്ണുകള്‍ അടച്ചു .. ആരാരും  കാണാതെ ....ആ പാട്ട്  ആയിരുന്നു  ആദ്യം വന്നത് ....അതിലെ വരികളിലേക്ക്  മനസ്സ് മെല്ലേ നീങ്ങിയപ്പോള്‍  കണ്‍ കോണുകളില്‍  നനവ്‌ പടര്‍ന്നു  മെല്ലേ ഒഴുകി എന്റെ ചുണ്ടിന്റെ കോണുകളില്‍  സ്പര്‍ശിച്ചു  ചൂടുള്ള  കണ്ണുനീര്‍ കവിളിണകളെ  തഴുകിയപ്പോള്‍   പുറത്തു മഴ ആയ കാരണം ആണോ എന്തോ  എനിക്ക് ഏറെ  ഇഷ്ടം ആയി ...അതുകൊണ്ട് തന്നെ  ഞാന്‍  അടക്കി വെച്ചില്ല ആ ചൂടുള്ള സ്പര്‍ശനത്തേ...അതിനെ  തടയിണ ഇല്ലാതെ  പ്രവഹിക്കാന്‍  അനുവാദം നല്‍കി ...പുറത്തെ മഴയും അകത്തെ പേമാരിയും  ചേര്‍ന്നപ്പോള്‍ കണ്ണുകളില്‍   ക്ഷീണം  പെട്ടന് അനുഭവപെട്ടു.അതിനാല്‍ തന്നെ    മനസ്സ്  മെല്ലേ പറന്നു ..കുറെ ആയി എല്ലായിടത്തും ഒറ്റപെടുന്ന പോലെയാണ്  അത് ഞാന്‍ സ്വയം സൃഷ്ടിക്കുന്നത്  ആണോ എന്തോ ആ ഒരു ചോദ്യം ഉള്ളില്‍ കിടപ്പുണ്ട്ടായിരുനു ...നീല ആകാശവും ...നീല കടലും  എന്നിലേക്ക്‌ ഓടിയെത്തി   റെയ്കി   ഹീലെര്‍ ആയ കാരണം  ആണോ എന്തോ 
കണ്ണു അടച്ചാല്‍ എനിക്കെന്നും  വര്‍ണ്ണങ്ങള്‍  ആണ് ..മജന്ത ,ഓറഞ്ച്  ,ചുവപ്പ് നീല നിറങ്ങള്‍ എല്ലാം കാണും ....ഇന്ന് എന്തോ പതിവിലാതേ കടലും ആകാശവും ...കൂടെ  എന്റെ കൂട്ടുകാര് അവരെ ഞാന്‍  ഒരു പാട് സ്നേഹിച്ചിരുന്നു ..പലപ്പോഴും  അവരില്‍ ഞാന്‍ ജീവിതത്തിന്റെ സ്പന്ദനം  കണ്ടിരുന്നു ....അവരെയും കൂട്ടി ഞാന്‍ കടലിനു അടുത്തേക്ക്  പോയി  അവിടുള്ള പാറകളില്‍ കേറി നിന്നു ...ഓരോരുത്തരും ....
പകല്‍ കിനാവിന്റെ   ഉടമയാണ്  ഞാന്‍ അതിപ്പോള്‍  ഏതു ആള്‍കൂട്ടത്തിലും  ഞാന്‍ എന്റെ   സ്വപ്ന ലോകത്തേക്ക്  പോകും ...അതിങ്ങിനെ മെനഞ്ഞു കാണുമ്പോള്‍  പലപ്പോഴും  ചുണ്ടുകളില്‍  വിരിയുന്ന  പുഞ്ചിരി  കവിളുകളെ  കൂടി മെനകെടുത്തും..ഒരുപക്ഷേ  അങ്ങിനെ   ഞാന്‍ ഇങ്ങിനെ  ഇരിക്കുമ്പോള്‍ ആകും ഏറ്റവും മനോഹരമായി എനിക്ക് പുഞ്ചിരിക്കാന്‍ സാധിക്ക എന്നു തോന്നുന്നു .ചിലാപ്പോള്‍ എല്ലാം വരാന്‍ പോകുന്ന കാര്യങ്ങളുടെ   മുന്നോടി പോലെ ആകും ആ സ്വപ്നങ്ങള്‍ .ഏറ്റവും രസം  ഫേസ് ബുക്കില്‍ എങ്കില്‍ ചിലപ്പോള്‍ ആരോട് ആണോ ഞാന്‍ മിണ്ടണം എന്നു വിചാരിച്ചതു അവര്‍ ആയിരിക്കും അന്ന് സംസാരിക്കാന്‍ വരിക ...പക്ഷേ മനപൂര്‍വം ഞാന്‍ കാണാന്‍  ശ്രമിച്ചാല്‍ അത് ശരിയാവില്ലട്ടോ ..അങ്ങിനെ നടക്കും എല്ലാം  എങ്കില്‍  എനിക്ക് ഒരിക്കലും  ഏകാന്തത  തോന്നില അല്ലെ  അതല്ലേ  ശരി  ...ശോ ഇതെല്ലാം ആരോട ഞാന്‍ ഈ  പറയുന്നത്  കടലിനോടോ  ?? അപ്പോള്‍ തന്നെ തിരമാല ഞാന്‍ നിന്ന പാറക്കെട്ടില്‍ ആഞ്ഞു അടിച്ചു  ...മുഖം മുഴുവന്‍  സ്പ്രേ  ചെയ്തപോലെ ..കഴിഞ്ഞ ദിവസം പാര്‍ലറില്‍  മുടി വെട്ടാന്‍ പോയപ്പോള്‍  അവിടത്തെ    പെണ്‍കൊടി  മുടി നനയ്ക്കാന്‍  സ്പ്രേ  ചെയ്തപ്പോള്‍  ഇതുപോലെ   മുഖം മൊത്തം  നനഞ്ഞിരുന്നു ....മഴയുടെ  ചാറല്‍ കാറ്റില്‍  കോലായില്‍ നില്‍ക്കുമ്പോള്‍  മുഖം നിറയെ  ഉമ്മവേയ്ക്കില്ലേ അതുപോലെ ... ചുണ്ട് കൊണ്ട് മെല്ലേ നക്കി നോക്കി  ഉപ്പു രസം ......ഞാന്‍ ഇങ്ങിനെ കൈ  രണ്ടും  വിടര്‍ത്തി പിടിച്ചു  നില്‍കുകയാണ്‌ ... എന്നിലേക്ക്‌ ഓടിവരുന്ന തിരകള്‍  എന്നെപലപ്പോഴും   പുണരാന്‍  പ്രേരിപ്പിച്ചു .... പലമുഖങ്ങളും    മനസ്സില്‍ തെളിഞ്ഞു വന്നു ... എത്ര തിരക്കിലും  സമയം കണ്ടെത്തി  കൂട്ടുക്കാരെ  വിളിക്കുന്ന എന്നെ ഞാന്‍ കണ്ടു ...അവിടെ ...ഞാന്‍  ആകെ നനഞ്ഞു  ഇരിക്കുന്നു ദേഹം മൊത്തം  ഉപ്പു നിറഞ്ഞിരിക്കുന്നു ...ഇതെന്തു    കോലം?  ഞാന്‍ ഉറക്കെ ചോദിച്ചു ??   അന്നേരം ...തിരകള്‍  ആര്‍ത്തു കളിയാക്കി  ചോദിച്ചു  ഇനിയും നിനക്ക് മതിആയില്ലേ ...പ്രതീക്ഷകള്‍  അരുത് എന്നു പറഞ്ഞിട്ടും നീ പ്രതീക്ഷ  വിട്ടില്ല അതല്ലേ  നിന്റെ കണ് കോണുകളില്‍  നനവ്‌ നിന്റെ കണ്ണ് നീര്‍ ആണ്  നിന്റെ ദേഹം നിറയെ  ഉപ്പു വാരിത്തേച്ച പോലെ  ..... ..വീശിയ കാറ്റില്‍  ഞാന്‍ പരിഭവിച്ചു  ഞാന്‍ പറഞ്ഞു  ഞാന്‍ എന്തേ  നന്നാവാത്തേ ... എനിക്കെന്തേ  മാറാന്‍ സാധിക്കാത്തെ .... പെട്ടന്ന്   വീശിയ കാറ്റില്‍  ഞാന്‍ കണ്ടത്  എനിക്ക് ചുറ്റുമുള്ള   കടല്‍ മാറിപോയിരിക്കുന്നു...കൂട്ടുക്കാര്‍  നിന്ന ആ പാറകള്‍  എല്ലാം പോയിരിക്കുന്നു ...അവരെല്ലാം ഒത്തുകൂടിയപ്പോള്‍ എന്നെ മറന്നോ  കൂടെ വിളിക്കാന്‍  .....ഞാന്‍ ഒറ്റയ്ക്ക്  ആ പാറയുടെ മുകളില്‍ .... ആരുമില്ല  ഒപ്പം  വരാന്‍ നിന്നവര്‍  അവരെല്ലാം ഇവിടെ എന്റെ കൂടെ യാത്ര തിരിച്ചവര്‍  അവരെല്ലാം  എന്നെ ഒറ്റയ്ക്ക് ആക്കി പോയികളഞ്ഞോ....മരുഭൂമിയിലെ   ഒറ്റപെട്ടവരുടെ  പ്രതീകം ആയി  മാറുകയായിരുന്നു  ഞാന്‍ അപ്പോള്‍ ....  ഒരുനിമിഷം 
 ഞാന്‍  കണ്ണുകള്‍  അടച്ചു  ..മെല്ലേ മനസ്സ് ശാന്തമാക്കാന്‍  ശ്രമിച്ചു ...എവിടെ എന്നിലെ ഞാന്‍ ...എനിക്ക്  തിരിച്ചു വന്നെ പറ്റു....
അന്നേരം ആകാശം  മൊഴിഞ്ഞു  എന്തിനു  നീ മാറണം.... നിന്നിലെ    നിന്നെ  അറിയുന്നവര്‍    നിനക്ക് കൂടെ  എന്നും ഉണ്ടാകും ...കാലം  കാത്തുവെച്ചത്‌ എങ്കില്‍ നിനക്കുള്ളത് നിനക്ക് തന്നെ ...നീ മാറിയാല്‍ 
നിന്നിലും  കൃതിമത്വം നിറയില്ലേ??/..

 അതേയ്  ശരിയാ  എനിക്ക് അറിയുന്നത് ചെയുന്നത് തന്നെയാ  നല്ലത് ..എന്നെ അറിയുന്നവര്‍ വേണ്ടവര്‍  എന്നിക്കൊപ്പം ഇല്ലേ ... സ്വയം  പറഞ്ഞപ്പോള്‍ .മനസ്സ് ശാന്തമായി വീണ്ടും  കടലും ...  തിരകളും എന്നിലേക്ക്‌ വന്നു ..അതേയ് ഈ തിരമാലകള്‍   പോലെയ ജീവിതം  ഏപ്പോഴും  പോരുതികൊണ്ടിരിക്കണം ...ഇടക്കും ശാന്തം ആയും ഇടയ്ക്കു  അലറിയും തിരകള്‍ വരുന്നു ..പക്ഷേ എങ്കിലും  അവര്‍ക്ക് പരാതികള്‍ ഇല്ല ...അപ്പോള്‍ കണ്ടു   ഞാന്‍  അടുത്തടുത്ത്  തന്നെ  എന്റെ കൂട്ടുക്കാര്‍  നില്‍ക്കുന്നത് ....അന്നേരം തിരയില്‍ തെളിഞ്ഞ എന്റെ മുഖം   പൂര്‍ണചന്ദ്രന്‍  പോലെ തിളങ്ങിയിരുന്നു  അല്ലെങ്കിലും  പൌര്‍ണമിക്ക്  അമാവാസി ഇടക്ക് വന്നാലും  അതിലും  ഇരട്ടി ശക്തിയില്‍ പൌര്‍ണമി  എത്തില്ലേ ...
മെല്ലേ    പുഞ്ചിരിച്ചു  അപ്പോള്‍ കണ്ണുകള്‍ അറിയാതെ തുറന്നു  അപ്പോള്‍  എഫ് എമില്‍  പാട്ട്   മാറിയിരിക്കുന്നു ...ഏതോ ഹിന്ദി പാട്ട് ആണ് .....കണ്‍ കോണുകളില്‍  നനവുണ്ട്  നാവില്‍ ഉപ്പു രസവും ...കിടക്കയില്‍ എന്നിട്ട് ഇരുന്നു  ഞാന്‍ കണ്ണാടിയില്‍ നോക്കി  ..പുഞ്ചിരിച്ചു ... ശോ വെറും ഒരു അഞ്ചു മിനിറ്റു  പോലും മര്യാദക്ക് ഉറങ്ങാന്‍ എനിക്കാവില്ല അല്ലെ ...


:P
pournami

Tuesday 26 June 2012

സദാചാരം


ഒരു നേരത്തേ അന്നം  ,അതിനു വേണ്ടി  കാണിച്ചു കൂട്ടേണ്ടി വരുന്ന  സാഹസങ്ങള്‍ ....കിടക്കാന്‍ ഒരു മേല്‍കൂര ഇല്ലാത്തവന്റെ  സങ്കടങ്ങള്‍ ...
റോഡരികില്‍ തന്നെ കിടന്നും കുളിച്ചും ,വസ്ത്രം മാറ്റിയും   ജീവികേണ്ട ഗതികേട്.. നിവര്‍ത്തികേട്‌  കൊണ്ട്  നടുറോഡില്‍ കിടക്കുമ്പോള്‍  ...അവിടെയും എത്തുന്ന   നരഭോജികള്‍.മജ്ജയും ചോരയും  ഊറ്റികുടിക്കുന്ന  സമൂഹത്തിന്റെ   അഭിമാനപത്രങ്ങള്‍ എന്നു വിശേഷിക്കുന്നവര്‍ ...സ്വന്തം കുടുംബത് തന്നെ  പീച്ചി ചിന്തി ഏറിയുന്ന  ഈ കാലഘട്ടത്തില്‍  ഇതിലും നല്ലത് പ്രതീക്ഷിക്കാനില്ല ......കോലിനെ  തുണി ചുറ്റി  കൊണ്ട് വെച്ചാല്‍ അതിനെയും  പുണരുന്ന   സംസ്കാരം ...എന്നിട്ട് പേരോ    സാക്ഷരതയുടെ  നാടെന്നും ....സദാചാരം    ആര്‍ത്തു അട്ടഹസിക്കുന്ന  സംസ്കാരം ..പലപ്പോഴും    സ്വന്തം  വ്യക്തിത്വം   നശിച്ചവര്‍  ആണ് ഈ  സദാചാരത്തിന്റെ  കുപ്പായം  അണിഞ്ഞവര്‍...അല്ലെങ്കിലും അപവാദം പരത്തുന്നവര്‍ അല്ലെ ശരിക്കും അത് ചെയ്തവര്‍  അതല്ലേ അവര്‍ക്ക് എന്ത് ബന്ധങ്ങളെയും  അങ്ങിനെ കാണാന്‍  തോന്നുന്നത് .അല്ലെങ്കില്‍  ഒരുപക്ഷേ അവരുടെ  ആഗ്രഹങ്ങള്‍ ആകാം ...ഈ അപവാദം  എന്നാ     മാറാപ്പില്‍ .......സ്വയം അറിയുക  ആദ്യം സ്വന്തം  മനസാക്ഷിയെ  മനസ്സിലാക്കുക  സാധിക്കും എങ്കില്‍ .......കീറിതുന്നികെട്ടിയ  വസ്ത്രങ്ങല്‍ക്കിടയിലെ   മനസ്സ്  പലപ്പോഴും   കീറി മുറിഞ്ഞു  ചോരപോടിക്കുന്ന്തു  നമ്മള്‍ എന്നാ സമൂഹം ആണ് .....എന്തിനെയും  സംശയം  എന്ന  കണ്ണില്‍   കാണുന്ന   ഇവര്‍ ഒരിക്കലും   ഈ നിസ്സഹായത  എങ്ങിനെ  വന്നു അതെങ്ങിനെ  മാറ്റം എന്നു വിചാരികില്ല  പകരം  അവരെ ആട്ടിയോടിക്കാന്‍  എന്ത് ചെയാം എന്നു ആലോചിക്കും .....മതവും   രാഷ്ടീറിയവും   കൊലവിളി  നടത്തുന്ന  നാട്ടില്‍   മാനുഷികത   പ്രതീക്ഷിക്കാനില്ല ....പൊയ്പോയ  മാവേലി തന്‍ ഭരണത്തിന്റെ  പാട്ടും പാടി ഇരിക്കാം .... ഒളിഞ്ഞു നോക്കുന്ന  സമൂഹം  കാണേണ്ട കാഴ്ചകള്‍  കാണാതെ ....താക്കോല്‍ പഴുതിലുടെ
 കണ്ട കാഴ്ചകള്‍ക്ക്  പിന്നാലെ  പോകുന്നു ...നേര്‍കാഴ്ച  വെറും ഒരു പ്രഹസനം  ആയി മാറുന്നു ... തലയില്‍  ഇടാന്‍ മുണ്ട് ഉള്ള കാലത്തോളം  ....ഇതെല്ലാം   മാറി മറഞ്ഞിരിക്കും .... വേശ്യ പലപ്പോഴും  കുടുംബത്തിലെ സ്ത്രീകളുടെ  രക്ഷക  ആയി മാറുന്നു ...അവരുടെ മേല്‍  സമൂഹം   മദിക്കുമ്പോള്‍   വീട്ടിലെ   പെണ്ങ്ങള്‍ക്ക്  ഉറങ്ങാന്‍  സാധിക്കുന്നു  അതല്ല്തേ  മസ്സില് പിടിച്ച ആണിന്റെ  രക്ഷ കൊണ്ട്  മാത്രം അല്ല ...മദം പിടിച്ച  സമൂഹത്തിന്റെ   ദാഹം തീര്‍ക്കാന്‍   കിടക്കുന്ന     കനകാംബരപൂക്കളുടെ     ചേലകള്‍   ഉലയുന്നതിന്റെ    ഫലം ...ഒരു നേരത്തേ അന്നത്തിനു വേണ്ടി  അവര്‍    പൊക്കിളിനു താഴെ സാരീ ഉടുക്കുമ്പോള്‍ .... അതേയ് നാണയത്തിന്റെ  മറുവശം പോലെ   പലനെര്കഴ്ചകളും കാണാം ..ആര്‍ക്കും  ആരോടും 
ഒനും പറയാന്‍ ആവില്ല ...എല്ലാം  അതിന്റെ ദിശയില്‍ ... വായിലിട്ടു  ചവച്ച  മുറുക്കാന്‍  പൌര്‍ണമിയും  നീട്ടി തുപ്പിയിരിക്കുന്നു  ..ആതുപ്പ്ലിന്റെ  അംശം  ഇത്ര മാത്രം ... അറിയുക ഇനിയെങ്കിലും   സ്വയം നിങ്ങളെ ആദ്യം എന്നിട്ട്  മതി നാട് നന്നാക്കാന്‍  ഇറങ്ങല്‍
പൌര്‍ണമി

Sunday 20 May 2012

ചാരുകസേര


ഉമ്മറത്തെ   ചാരുപടിയില്‍    ഈ കസേര അങ്ങിനെ കിടക്കുമ്പോള്‍   എന്റെ അച്ചച്ചനെ  ഓര്‍മ്മ വരുകയാ ...പല്ലിലാത്ത മോണ കാട്ടി
ചിരിക്കുന്നത് കാണാന്‍ തന്നെ രസം ആയിരുന്നു .വെള്ള ഷര്‍ട്ടും  വെള്ള മുണ്ടും  അതായിരുന്നു ഏപ്പോഴും വേഷം . അച്ചച്ചനു പല്ല് ഇല്ലാത്ത കാരണം 
പലഹാരങ്ങള്‍ ഒക്കെ  അമ്മിയില്‍  പൊടിച്ചു കൊടുക്കാരുള്ളത്.അത്  ആസ്വദിച്ചു  കഴിക്കുന്നത്‌ കണ്ടാല്‍  നമ്മുക്കും  കഴിക്കാന്‍ തോന്നും അതുപോലെ ......
വടിയും പിടിച്ചു അച്ഛച്ചന്‍ തൊടി മുഴുവന്‍  നടക്കും .ഇടയ്ക്കു ഞങളെ  കാണാന്‍  റോഡ്‌ സൈഡില്‍  ഉള്ള വീട്ടില്‍ വരും .ഞങളുടെ പുതിയ വീട്  റോഡ്‌ സൈഡ് ആയിരുന്നു .വീടുപണി നടക്കുന്ന കാരണം  അതിനു അടുത്ത് തന്നെ എന്റെ അമ്മടെ വീട്ടില്‍ ആയിരുന്നു  താമസം. ഞങളെ കാണാന്‍  ഇടകിടെയ് അച്ഛച്ചന്‍  വരും . പുതിയ വീട്ടില്‍  ഒരു  റൂം  അച്ചച്ചനു  വേണം എന്നു പറയുമായിരുന്നു ,പക്ഷേ  ഞങ്ങള്‍ടെ  വീട് പണി മുഴുവന്‍ ആകും മുന്‍പ്   അച്ഛച്ചന്‍   ഞങ്ങളെ  ഒക്കെ വിട്ടു പോയി . .കുറെ കഥകള്‍  പറഞ്ഞു തരുമായിരുന്നു .അത് കേട്ട് ഞാനും അനിയനും ഒപ്പം ഇരിക്കും ..അച്ചച്ചനെ  കാത്തിരിക്കുക  അന്നത്തെ പ്രധാന പണി ആയിരുന്നു ,അത്രയ്ക്ക് നല്ല അച്ഛച്ചന്‍ ആയിരുന്നു ,മുത്തച്ഛന്‍  അമ്മടെ അച്ഛനെ ഞാനും അനിയനും കണ്ടിട്ടില്ല മുന്‍പേ മരിച്ചു പോയിരുന്നു .അച്ചമ്മ അതും  ഞങ്ങള്‍ക്ക്  ഇല്ലായിരുന്നു ....ഒരിക്കലും കാണാത്തവര്‍ ,,,,,ആകെ അമ്മുമ്മയും  അമ്മടെ സൈഡില്‍ 
അച്ഛന്റെ സൈഡില്‍ അച്ഛച്ചനും  ആയിരുന്നു .അതുകൊണ്ടോ എന്തോ എനിക്ക് ഏറെ ഇഷ്ടം ആയിരുന്നു എന്റെ അച്ചച്ചനെ ....അമ്മടെ കയ്യില്‍  നിന്നും അടി കിട്ടുമ്പോള്‍  ഓടിഒളിക്കുവാന്‍  അമ്മുമ്മയും ,മുത്തച്ചനും  ഒക്കെ ഉണ്ടാകുന്നതു നല്ലതാ  എന്നു ആ സമയങ്ങളില്‍  പലപ്പോഴും തോന്നിയിട്ടുണ്ട് .അച്ചാച്ചന്‍  പെട്ടന്ന്  വെയ്യാതേ  ആയി പക്ഷേ  ആരെയും ബുദ്ധിമുട്ടിക്കാതെ  വേഗം പോയി ...ബാല്യത്തിലെ  ഓര്‍മകള്‍ക്ക്  അതുകൊണ്ടുതന്ന്നെ  അധികം  രസങ്ങള്‍  ഇല്ലാതായി ...അച്ചച്ചന്‍   ഇല്ലാതെ തന്നെ  ഞങ്ങള്‍  പുതിയവീട്ടിലേക്ക്  മാറി .പിന്നിട്  അമ്മ അച്ചച്ചന്റെ  ചാരുകസേര  കൊണ്ട് വന്നു ഞങ്ങളുടെ വീട്ടില്‍ കൊണ്ടുവന്നിട്ടു .അങ്ങിനെ  അച്ചച്ചന്‍  ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നു  പലപ്പോഴും    ഞാന്‍  ഒരു മുറിയില്‍ ഒറ്റയ്ക്ക്   പോയി ഇരുന്നു അച്ച്ചനോടും ,കാണാത്ത   മുത്തച്ചനോടും    കുറെ സംസാരിക്കും .അമ്മ അടിച്ചതും  സ്കൂളിലെ വിശേഷവും ഒക്കെ പങ്കു വെയ്ക്കും ..അതൊരു  സന്തോഷം ആയിരുന്നു ..അവര് എന്റെ കുടെയുണ്ടെന്ന  തോന്നല്‍  അതെന്റെ  ശക്തിയായിരുന്നു ..കഥകള്‍ കേള്‍ക്കാനും, കൈപിടിച്ച്   കടയില്‍ കൊണ്ട് പോകാനും  ഒക്കെ  അവര് ഉണ്ടായിരുന്നു എങ്കില്‍  ഇടക്കിടെ ഓര്മ വരും ...അച്ഛനും അമ്മയും  ചീത്ത പറയുമ്പോള്‍ 
അവരെ വഴക്ക് പറയാന്‍  അച്ചച്ചന്‍  ഓടി വന്നെങ്കില്‍ എന്നു ഞാന്‍ എത്ര  ആഗ്രഹിചിടുണ്ട് .ഒറ്റയ്ക്ക്  സംസാരിക്കുമ്പോള്‍  അങ്ങിനെ ഒക്കെ കേള്‍കുമ്പോള്‍  നിങ്ങള്ക്ക് ഒക്കെ ചിരി വരുമായിരിക്കും ..പക്ഷേ  അത്  എനിക്കെത്ര  സന്തോഷം നല്‍കിയത് എന്നു  നിങ്ങള്ക്ക് അറിയില്ല്ലോ അതുകൊണ്ടുതന്നെ നിങ്ങള്‍ടെ  ഒക്കെ ചിരി  ഞാന്‍ കണ്ടില്ല എന്നു വെയ്കുവാ ... 
   കുറച്ചു നാള്‍ എങ്കിലും  എനിക്ക് കിട്ടിയല്ലോ എന്റെ അച്ചച്ചനെ ...ആരുമില്ലാത്ത  കുട്ടികളെക്കാള്‍  ഞാന്‍ എത്ര ഭാഗ്യം ചെയ്തതാ  എന്നു   ഓര്‍ക്കുമ്പോള്‍  എനിക്ക്  പരാതി അശേഷം ഇല്ല .


പൌര്‍ണമി ( ഈ ചാരുകസേരടെ    ചിത്രം കണ്ടപ്പോള്‍  ഓര്‍മയില്‍ വന്നതാ )

Wednesday 16 May 2012

സാഹചര്യം


ന്യൂസ്‌ പേപ്പര്‍  വായിച്ചാല്‍  ഇനി വായിക്കേണ്ട എന്നു തോന്നുന്ന  സമയം ആയി. ഓരോ വാര്‍ത്തക്കും  കൊടുക്കുന്ന പ്രാധാന്യം  കണ്ടിട്ടാണ് .സ്കൂള്‍  കൌണ്സെലിംഗ്    സെക്ഷന്‍  വേണം എന്നു   പറയും എല്ലാ കൊല്ലവും     ടീച്ചേര്‍സ്  തന്നെ മതി   എന്നു അവസാനം  management    തീരുമാനിക്കും . എന്നിട്ടോ  അദ്ധ്യയന  വര്‍ഷം  വേണ്ട  പ്രവര്‍ത്തി  ദിവസങ്ങള്‍ തന്നെ  കുറവാകും  സമരങ്ങള്‍ കാരണം .സമരങ്ങള്‍ എന്നുകേട്ടാല്‍  കേരളം  എന്നതാണ്  സ്ഥിതി 


.അപ്പോള്‍ ഉള്ള ടൈമില്‍   പഠിപ്പിക്കാന്‍ നടക്കുംമോ     ടീച്ചേര്‍സ് അതോ  കൌണ്സെലിംഗ്    ക്ലാസ്സെസ്  കൊടുക്കുംമോ ? പൈസ ഗവണ്മെന്റ്  അനുവദിച്ചും  ഒരു ക്ലാസ്സ്‌ നടത്താന്‍  മടിയാണ് .അല്ലെങ്കില്‍  തന്നെ ഇവിടെ ആര്‍ക്കാ നേരം  പ്രശ്നങ്ങള്‍   കേള്‍ക്കാന്‍  ...കുട്ടികളെ  അവരുടെ മനസ്സ് അറിയാതെ  വളര്‍ത്താന്‍   മത്സരിക്കുന്ന  മാതാപിതാക്കള്‍ .പ്രതികാര മനോഭാവം  അവരില്‍  എത്തിക്കുന്നതില്‍   നാം ഓരോരുത്തരിലും    തെറ്റുണ്ട് . 



   കുട്ടികളുടെ   scriptwriting    അത്  ചെറിയ വയസ്സിലെ നടക്കുന്നു ,ആ ടൈമില്‍ തന്നെ കുട്ടികളെ  നല്ല രീതിയില്‍ വളര്‍ത്താന്‍  അലെങ്കില്‍ അവര്‍ക്ക് വേണ്ട   അറിവ് പകരാന്‍  സമയം കണ്ടെത്തണം ,കുട്ടികളുടെ  മനസ്സില്‍  ഇത്രക്കും  ദേഷ്യം  വരണം എങ്കില്‍  അത് ആദ്യം ഉണ്ടായതു സ്വന്തം  വീട്ടില്‍ നിന്നും തന്നെ ആകും അല്ലെങ്കില്‍ ചുറ്റുപാടും  അവനെ അങ്ങിനെ  ആക്കിയെടുക്കുന്ന്തില്‍    വേണ്ട  വളം വച്ചു കൊടുത്ത്  എന്നു ചുരുക്കം . സ്കൂളില്‍   കുട്ടികളുടെ ഷൂ  നിന്നും  കൂറ, പഴുതാര  ഒക്കെ കിട്ടാറുണ്ട്  ആര്‍ക്കും നേരമില്ല  മക്കള്ടെ  കാര്യം നോക്കാന്‍ ,അവരിലെ  മാറ്റം അറിയാന്‍ . ഇത് കേട്ട്  ഓടിച്ചെന്നു നിയന്ത്രണം  ഏര്‍പെടുത്താന്‍  നില്‍ക്കും  പക്ഷേ    അതിലൊരു  കാര്യവുമില്ല .
 ആദ്യം   അവരെ  സ്നേഹിക്കാന്‍ സമയം കണ്ടെത്തു , അവരെ  മനസ്സിലാക്കാന്‍  ശ്രമിക്കു  എന്നിട്ട് മതി  നിയന്തിക്കാന്‍  പോകുക .  അവരുടെ  തെറ്റിനെ  മാത്രം കാണാതെ  അതിലേക്കു അവരെ  എത്തിച്ച നിമിഷം  അലെങ്കില്‍ സാഹചര്യം നമ്മള്‍ അറിയണം ..

ആദ്യം വേണ്ടത്  വിശ്വാസം  ആണ് .അത് അടിത്തറ   ഉറപ്പിച്ചാല്‍  ഒരുവിധം എല്ലാ പ്രശനവും  മാറി പൊയ്കൊള്ളും.വീട്ടില്‍  വന്നു അവര്  സ്കൂള്‍  കാര്യങ്ങള്‍  പറയുമ്പോള്‍  കേള്‍ക്കാന്‍ ആര്‍ക്കു നേരം  അവരെ ആട്ടിയോടിക്കും  അവസനം  വന്നു പറയും       എന്റെ  മോന്‍ എന്നോടെ  ഒന്നും  പറയുന്നില്ല ,അവന്‍ എന്ത് ചെയുന്നു  എന്നു എനിക്കറിയില്ല   ...മാഡം .. ..എന്നു .അച്ചന്മാര്‍ക്ക്   മക്കള്  ഏതു ക്ലാസ്സിലാ  എന്നു പോലും അറിയില്ല  ..അത്രക്കും   തിരക്കില്ല  ഇപ്പോള്‍ എല്ലാവരും .  അഭിമാനം  പോകുമ്പോള്‍ മാത്രം  അയ്യോ അങ്ങിനെ ആവാമായിരുന്നു  എന്നൊക്കെ ചിന്തിച്ചു  വല്ല കാര്യവും    ഉണ്ടോ ? സമയം കണ്ടെത്തണം  നമ്മുക്ക് വേണ്ടപ്പെട്ടവര്‍ക്ക്  വേണ്ടി ..അത്  മക്കള്‍  ആയാലും,  അമ്മ ആയാലും ,ഭാര്യാ ആയാലും  തിരച്ചു ഭര്‍ത്താവ്  ആയാലും ...
ഇല്ലെങ്കില്‍    അവരെല്ലാം  അത് കിട്ടുന്ന സ്ഥലം  അല്ലെങ്കില്‍  ദുഖം മറക്കാന്‍  വേണ്ടിയുള്ള   ഉപാധികള്‍ തേടി പോകും 
 അവസാനം  ഭീഷണികളും ,  കൊലപാതകങ്ങളും  എല്ലാം  ആയി പര്യവസാനിക്കും ..ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ച്  അതും  മണ്ണിലേക്ക് ചേര്‍ന്ന് പോകും .


Sunday 25 March 2012

വില്പനയ്ക്ക്


ഉമ്മറത്തെ ബെല്‍ അടിയുടെ ശബ്ദം കേട്ട് വാതില്‍ തുറന്നു ...ഒരു പയ്യന്‍ കണ്ടാല്‍ ഒരു പതിനെട്ടു തോന്നും കയ്യില്‍ ഒരു ബാഗും മറ്റേ കയ്യില്‍ വില്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ ഇട്ടു വെയ്ക്കാനുള്ള കവര്‍ ..വന്ന ഉടനെ അവനോടെ വേണ്ട പൊയ്ക്കൊള്ളാന്‍ പറഞ്ഞു.തലേ ദിവസം ഒരുത്തി വന്നു കുറെ വാചകമടിച്ചു പിടിപ്പിചിട്ടെ ഉള്ളു ഇനിയും ആദ്യം.

കുട്ടി പൊക്കോ , ഇവിട ഒന്നും വേണ്ട.


തിരിഞ്ഞു വാതില്‍ അടച്ചു നടന്നു

വീണ്ടും ബെല്‍


.നോക്കിയപ്പോള്‍അവന്‍ തന്നെ ,ജീവനിലാത്ത ഭാവം കയ്യില്‍ ചുവന്ന മൊബൈല്‍ കവരും പിടിച്ചു പ്ലീസ്പ്ലീസ് പറയുകയാണ്

. ഉച്ച നേരം ..വിശന്നിട്ടു വയ്യ അതിനിടക്കാണ്‌ അവന്റെ വില്‍ക്കാന്‍ വരവ് ദേഷ്യം വന്നു പറഞ്ഞു കുട്ടി തന്നോടല്ലെ പറഞ്ഞത്
ഒന്നും വേണ്ട എന്നു ..പിന്നെയും എന്തിനാ ........


.ഞാന്‍ വീണ്ടും വാതില്‍ അടച്ചു .തിരിഞ്ഞില്ല അതാ വീണ്ടും ബെല്‍ അടിച്ചു ..

നല്ല പോലെ ദേഷ്യം വന്നു വാതിലും തുറന്നു ചെന്ന് കൈ ചൂണ്ടി പറഞ്ഞു അതാണ് ഗേറ്റ് .ഇനിയും ക്ഷമ പരീക്ഷിക്കല്ലേ ...
അപ്പോള്‍ അവന്‍ വീണ്ടും പ്ലീസ് ഒരെണം ആരും വാങ്ങിയില്ല ...കൈനീട്ടമാണ് ചേച്ചി ..

ആരും വാങ്ങിയില്ല എങ്കില്‍ അതിനു ഞാന്‍ എന്ത് വേണം പറഞ്ഞിലെ ഇവിടെ എല്ലാം ഉണ്ടെന്നു ..ഒന്ന് പോയ്കുടെ .ഉച്ച നേരത്ത് സമാധാനമായി ഭക്ഷണം കഴിക്കാനും സമതിക്കില്ല


അത് പറഞ്ഞു അവന്റെ മുഖം നോക്കിയാപ്പോള്‍ ഒരു ഉണരവില്ല ,സ്മാര്‍ട്ട്‌ അല്ല .അവന്‍ എന്നാലും പറഞ്ഞു കൊണ്ടിരിക്കയാണ് ഇത് വിറ്റ് വേണം ഭക്ഷണം കഴിക്കാന്‍ .

..അവന്‍ അതും പറഞ്ഞുഎന്നെ നോക്കി ആ രണ്ടും കണ്ണും നിറഞ്ഞിരിക്കുന്നു ..അവന്‍ പെട്ടന്ന് തിരിഞ്ഞു നടന്നു അവന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയത് തുടയ്ക്കുന്നത് ഞാന്‍ കണ്ടു

അതുവരെ ഉണ്ടായിരുന്ന ദേഷ്യം ഓക്കേ പെട്ടന്ന് ഒലിച്ചു പോയപോലെ ...പെട്ടന് തന്നെ ദേഷ്യം മാറി ,എന്ത് ഇനി പറയും എന്നായി
തിരിഞ്ഞു കരഞ്ഞു നടന്ന അവനെ വിളിച്ചു.....


നീ നില്‍ക്ക് , പോകാന്‍ വരട്ടെ..........
..ഇങ്ങോട്ട് വരൂ

അവന്‍ മടിച്ചു വന്നു രണ്ടു കണ്ണും നിറഞ്ഞു ഒഴുകുന്നു .പെണ്‍കുട്ടികള്‍ കരയുന്നത് അവരുടെ ജന്മാവകാശം എന്നു കളിയാക്കുന്ന കാരണം ആണോ എന്തോ ആ ആണ്‍കുട്ടി കരയുന്നത് കണ്ടപ്പോള്‍ നെഞ്ച് പിടച്ചത് . അവനോടു ചോദിച്ചു നീ ഏതു വരെ പഠിച്ചു" പ്ലസ്‌ ടു "

ഹ്മം മിടുക്കന്‍ പക്ഷേ കുട്ടി നീ ആദ്യം വല്ല കുട്ടികളുടെ ഒപ്പം പോയി വില്‍ക്കുന്ന വിധം പഠിക്കു.പിന്നെ ഇപ്പോള്‍ ഇനി എന്തായാലും ഞാന്‍ ഒരെണ്ണം വാങ്ങാം പക്ഷേ മേലാല്‍ നീഇതുപോലെ കരയരുത്.. സ്വന്തം വ്യക്തിതം കളയരുത്. ആരും വാങ്ങിചില്ലെങ്കിലും പോട്ടെ ... കരയരുത്.കാരണം ഒരു സാധനം ഒരുവീട്ടുക്കാര്‍ വാങ്ങിയില്ല എന്നു പറഞ്ഞു നീ കരയാന്‍ തുടങ്ങിയാല്‍ നിനക്ക് ഇനി അതിനു തന്നെ സമയം ഉണ്ടാകു .

എത്ര വയസ്സ് ആയി ?
ഇരുപത് ,
ശരി , ഒരു ഡിഷ്‌ വാഷേര്‍ തന്നേക്ക്‌ .എല്ലാം ഉണ്ടായിട്ടും ആ കൊച്ച്ന്റെ കരച്ചില്‍ കാരണം ..ആണ് വാങ്ങിയത് ,

മനസ്സില പ്പോള്‍ സന്തോഷം തോന്നിയത് ..ഒനുമില്ല എങ്കിലും അവന്‍ തൊഴില് ചെയാന്‍ ആണല്ലോ ഇറങ്ങിയതു .വല്ലവന്റെയും മുതല് കട്ട് പറിച്ചു നടക്കുക അല്ലല്ലോ .എളുപ്പം പണം ഉണ്ടാക്കാന്‍ തെറ്റ് ചെയുന്ന്വര്‍ ആണല്ലോ അധികവും /

പയ്യനോട് പറഞ്ഞു വൈകുന്നേരം വീടുകളില്‍ ചെല്ലാന്‍ .അല്ലാതെ ഉച്ചനേരത്ത് ചെന്ന് ബുധിമുട്ടികരുത് രണ്ടുപ്രാവശ്യം വേണ്ട എന്നുപറഞ്ഞാല്‍ നിര്‍ബന്ധികരുത് , ഒരു പുതിയ പ്രോഡക്റ്റ് പരിചയപെടുത്താന്‍ വന്നതാ എന്നൊക്കെ വേണം ആദ്യം കേട്ടോ കുട്ടിയെ പറയാന്‍ അവര് കേട്ട് നിന്ന ശേഷം വേണം വാങ്ങാന്‍ നിര്‍ബന്ധിക്കാന്‍ ..ഇല്ലെങ്കില്‍ ചീത്ത കേള്‍ക്കേണ്ടി വരും ...
അവന്‍ തല കുലുക്കി കേട്ട് പിന്നെ പതിയെ ബാഗും തൂക്കി നടന്നു അകന്നു .

അവന്‍ നടന്നു പോയതും അത്ര നേരം ദേഷ്യം കൊണ്ട് കണ്ണ് കാണാതെ നിന്ന ഞാന്‍ പോട്ടികരയാന്‍ തുടങ്ങി ...എത്ര ഭാഗ്യം ചെയ്തത ഞാന്‍ ..ജീവിക്കാന്‍ അന്യന്റെ വാതിലുകളില്‍ പോയി ചീത്ത കേള്‍ക്കെണ്ടല്ലോ .....ഒരു നേരം അന്നം കിട്ടാന്‍ ജോലിചെയുന്നവരോടെ എന്നും എനിക്ക് ബഹുമാനം ആണ് .പക്ഷേ ആരുടെയും കാല്‍ക്കല്‍ ഇരന്നു യാചിക്കാന്‍ വയ്യ ...പലപ്പോഴും ജീവിതത്തിന്റെ മുഖം തുറന്നു കാണിക്കുന്ന ഓരോ പാഠങ്ങളും നാളെക്കുള്ള മുതല്‍കൂട്ടാണ് .ഇതിനേക്കാള്‍ ഭയാനകമായ കാഴ്ചകള്‍ കാണുന്നത് അല്ലെ എന്നിട്ടും എന്തേ ഇന്ന് ഇത്ര സങ്കടം ...

Thursday 8 March 2012

ലവ് ലെറ്റര്‍


ഒരുപാടു നാളുകള്‍ ആയി  ശ്രമിക്കുകയാണ് ഒരു '  ലവ് ലെറ്റര്‍ ' എഴുതുവാന്‍ ...കുറെ പേരോട് ചോദിച്ചു  എങ്ങിനെയാണ്‌    എഴുതുക എന്നു ...പക്ഷേ പലരുടെയും അഭിപ്രായം കേട്ടപ്പോള്‍  എനിക്ക് മനസ്സിലായി  എല്ലാരും  ചുമ്മാ  ടൈം പാസ്‌  ആയി  കാണുന്നവരാണ്  എന്നു ..ഫീലിങ്ങ്സ്‌  വേണം അല്ലേ  ,കത്ത്  എഴുതാന്‍ ...സ്കൂളില്‍   കൂട്ടുകാരിക്ക്  കത്ത് , അച്ഛന് കത്ത് ..എനിങ്ങിനെ ഉള്ള  ഓപ്ഷനെ  തന്നിരുന്നുള്ളു  അതുകൊണ്ട് തന്നെ  ലവ് ലെറ്റര്‍ എഴുതാന്‍  നേരം കിട്ടിയില്ല ..ഇടക്കെപ്പോഴോ  ഏതോ  ന്യൂസ്‌ പേപ്പറില്‍  ലൌവ്‌ ലെറ്റര്‍  എഴുതാന്‍  മത്സരം  ഉണ്ടായിരുന്നു ..എന്തോ  എവിടെയൊക്കെയോ ഒരു കുറവ്  പോലെ  അത് കൊണ്ട് തന്നെ അത് എഴുതാന്‍ പോയില്ല .
  ലൌവര്‍    ഉണ്ട്  എങ്കിലേ ലവ് ലെറ്റര്‍  എഴുതാന്‍ ആവു ....ഒരുകൂട്ടര്‍ ..ഹേ  അങ്ങിനെ അല്ല  എന്നാ ,എന്നിക്ക് തോന്നുന്നത് . മനസ്സിലെ   വിചാരങ്ങളെ  തുണ്ടുകടലാസ്സില്‍  എഴുതി കൊടുക്കാന്‍   ലവ് വേണമോ ?? അല്ലെങ്കില്‍ ഒരു രൂപം വേണമോ,  സ്നേഹം  ഉള്ളത് പ്രകടിപ്പിക്കാന്‍ ???..
ഉള്ളിലെ  സാങ്കല്പിക കഥാപാത്രങ്ങളെ   മുന്പ്  പ്രതിഷ്ടികുമ്പോള്‍ അവിടെ  അതിനു  ആരുടെയും  രൂപം    ഉണ്ടായിരുന്നില .കാണാത്ത  ദൈവങ്ങളെ പ്രണയിക്കാന്‍   അവരോട്‌ സംസാരിക്കാന്‍  ഒന്നും  രൂപം ആവശ്യം ഇല്ലാലോ ...പിന്നെ ലവ് ലെറ്റര്‍ എഴുതാന്‍  എന്തിനാ  ഒരാള്‍  വേണം എന്നു പറയുന്നത് , സ്നേഹം  ഉണ്ടായാല്‍  പോരെ .അത് കൊണ്ട് തന്നെ എനിക്ക്  തോന്നിയ ഒരു രീതിയില്‍  ഞാന്‍  ഒന്ന് ശ്രമിക്കട്ടെ .

എന്റെ പ്രിയപ്പെട്ട  പ്രണയമേ ,                                                                                                                                              

                                                                                സ്ഥലം :- പ്രണയനഗര്‍
                                                                               തീയതി :- മാര്‍ച്ച്‌എട്ട്



കത്ത് എഴുതാന്‍   ടീച്ചര്‍ സ്കൂളില്‍   പഠിപ്പിച്ച  ഫോര്‍മാറ്റ്‌  വച്ചു   എഴുതണം  എന്നൊക്കെ ഞാന്‍ വിചാരിച്ചതാ ..പക്ഷേ  എഴുതാന്‍  പെന്‍   എടുത്തപ്പോള്‍  ആണ്    മനസ്സിലായത്   എന്റെ ഉള്ളിലെ  ഇഷ്ടത്തെ   ആ ആഴത്തില്‍ തന്നെ  എഴുതി തീര്‍ക്കാന്‍  സാധിക്കില്ല എന്ന്‌. .... .എന്റെ ഉള്ളിലെ  നിന്റെ രൂപത്തിന്  ഓരോ നിമിഷവും  ഓരോ ഭാവം ആണ് .എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു   അത് മാറുകയല്ലേ ....അലെങ്കിലും  എന്റെ പ്രണയം എന്റേത്  മാത്രം ആണല്ലോ ..അപ്പോള്‍  അതെന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു രൂപം മാറും.നീയെന്നെ  വിട്ടു പോകും എന്ന പേടി അതുകൊണ്ടുതന്നെ എനിക്കില്ലതാനും .ആരെയും ബോധിപ്പിക്കാന്‍ വേണ്ടി അല്ല  ഞാന്‍ നിന്നെ സ്നേഹിച്ചത് ,അതുകൊണ്ടുതന്നെ  എനിക്കാരെയും  പേടിയുമില്ല .എന്റെ  ഉള്ളില്‍  ഒരിഞ്ചു  സ്ഥലം പോലും  ഇല്ലാതെ  നീ നിറഞ്ഞു ഇരിക്കുവാണ്,അതുകൊണ്ടുതന്നെ കത്തില്‍  കുത്തും ,കോമയും  ഇടേണ്ടിവരും എന്നു തോന്നുന്നില്ല ..

                                     മനസ്സില്‍ എന്റെ  ഇഷ്ടങ്ങള്‍  എങ്ങിനെയാണോ  അങ്ങിനെയല്ലേ   എനിക്ക്  നിന്നെ കാണുവാന്‍  സാധിക്കുക  അതുകൊണ്ടാകും  നിനക്ക്  സൌന്ദര്യം  ഒട്ടും കുറവില്ല  എന്നു   എനിക്ക് തോന്നിയത് .പക്ഷേ  തിരിച്ചു  നിന്നില്‍ നിന്നു  ഒന്നും  പ്രതീക്ഷിച്ചില്ല  ..എന്തിനാ  അതിന്റെ  ആവശ്യം  എന്നു തോന്നി അത്രതന്നെ .മനസ്സിലെ  ഇഷ്ടം   എഴുതി അറിയിക്കാന്‍  ഒരുപാട്   വാക്കുകള്‍  വേണമോ ...എന്തായാലും  ആഴത്തില്‍  എന്റെ ഉള്ളില്‍ നിന്നും പറിച്ചു എടുത്ത    ആ വാക്കുകള്‍ മതി  നിനക്കെന്റെ  സ്നേഹം  അറിയാന്‍ ...അലെങ്കിലും   എന്നില്‍  തന്നെ  അലിഞ്ഞു ചേര്‍ന്ന  പ്രണയമേ  നിന്നില്‍ നിന്നു  എന്ത്   മറയ്ക്കാന്‍ .. പക്ഷേ  കത്തിന്റെ  രൂപത്തില്‍   നിനക്ക് ഒരെണം  വേണം എന്നു തോന്നിയത്  ടീച്ചര്‍  പറഞ്ഞ  ഫോര്‍മാറ്റ്‌  ഓര്‍ത്തിട്ടാണോ ?അതോ   പ്രേമലേഖനം  കിട്ടുന്നതിന്റെ  സുഖം മനസ്സിലാക്കുവാനോ ?എന്തായാലും വേണ്ടില്ല  എനിക്ക്  പറയാന്‍  ഒന്നേയുള്ളൂ.

" ഒരുപാടു ഒരുപാടു  എനിക്കിഷ്ടമാണ് , അതിനെ  ഒന്നിനോടും  താരതമ്യം  ചെയുവാന്‍  പോലും സാധിക്കാത്ത  അത്രക്കും  ഇഷ്ടമാണ് "

ഇതിനും കുടുതല്‍  ഒന്നും എനിക്ക്  എഴുതുവാന്‍  ഇല്ല  .ടീച്ചര്‍ പറഞ്ഞപോലെ   അവസാനിപ്പികുമ്പോള്‍   എഴുതേണ്ട  ചില  കാര്യങ്ങള്‍ ഉണ്ടല്ലോ


                                                        എന്നു  സ്വന്തം  ,
                                                                                                                                                                                                                        പേര് :-നിന്റെ  പ്രണയം                                                                                                                                                                                                                                                                                          
                                                                             ഒപ്പ് :       ശ്രീ





Monday 5 March 2012

വെറും ഒരു അഞ്ചു നിമിഷം


മനസ്സു വലത്തേ  ഭാഗത്ത്‌ നിന്നും  ഇടത്തോട്ട് ഒരു യാത്ര നടത്തി, യാത്രയുടെ   വിവരണം ആണ് ഇവിടെ 

എന്താണാവോ  വലതു ഭാഗത്ത്‌ ഒരു ഏടാകുടം   തലപൊക്കുന്നപോലെ.അങ്ങട്  ബലമായി പിടിച്ചു  ഒരു താഴ്ത്തല്‍ 
ദാണ്ടേ ....അതാ ഇടതു ഭാഗത്ത്  ഒരു  'ചടപട ' നോക്കുമ്പോള്‍  ഇടതു ഭാഗത്തേക്ക്  നമ്മടെ  ചങ്ങായി   മാറ്റം നടത്തിയിരിക്കുന്നു .ഇമ്മാതിരി കോലാഹലങ്ങള്‍ ആണ് . ഒരു വാക്ക് എങ്കിലും അലെങ്കില്‍ ഒരു സൂചന തരണ്ടേ ..മാറ്റം എങ്ങോട്ടാ എന്ന് .അലെങ്കിലും  ഇന്നത്തെ കാലത്ത്  ആര്‍ക്കാ നേരം , പറഞ്ഞിട്ട് പോകാന്‍ .ഒരുമാതിരി  കിരാതവേഷം  കെട്ടാന്‍  മുഖം നിറയെ  ചായം  പൂശിയപോലാണ്.വലതും , ഇടതും തമ്മില്‍  ഇത്തരം  അന്തരമോ ?
ആരോടാണീ  ചോദ്യം ? നില്‍ക്കാന്‍പോലും നേരമില്ലാതേ  ബോംബയിലെ  ലോക്കല്‍ ട്രെയിനിനു  പിന്നാലെ  ഓടുന്നവരെ പോലെയാണ്  ചുറ്റും ..ഇതിനിടക്ക്‌  ഓടുന്നവരുടെ  മനസ്സുകളില്‍  ഒരു എത്തിനോട്ടം ...പലതും  ചിതലെടുത്തു ദ്രവിച്ചു തുടങ്ങിയിരിക്കുന്നു .വവ്വാലുകള്‍  ചിറകടിച്ചു  ഒച്ച വച്ചു പറക്കുന്നു ....അതിനു മുകളില്‍ വെള്ള നിറമുള്ള ഫുള്ളന്‍ ഷര്‍ട്ടും .കഴുത്തിലെ  ചുറ്റികെട്ടും കൊണ്ട്  വേണമോ വേണ്ടയോ എന്നാ മട്ടില്‍ KSRTC   ബസ്‌ ചിറികോട്ടി പോകുന്നപോലെ , ആരാണിവര്‍   ,എവിടാണ്  ഇവരുടെ  സന്തോഷം ?  ആ ചോദ്യം  മുന്പേ പ്രതീക്ഷിച്ച  പോലെ    അവര്‍  അട്ടഹസ്സിച്ചു  .വായ നിറയെ    ചുവന്ന  മുറുക്കാനും , പുകയുന്ന  മണവും .....



ഇടത്തേ  സൈഡില്‍  വലിച്ചു വാരി ചുറ്റിയ  നാരീ രൂപങ്ങള്‍  ,അവരുടെ  മുഖം നോക്കിയപ്പോള്‍  മൊത്തം  വരകളും  ,ചായങ്ങളും ...എന്താണവിടെ  നടക്കുന്നത് ??? ആരായാന്‍ വായ  തുറക്കാന്‍  ശ്രമിച്ചതാ .... അയ്യോ  " വായ " എവിടേ പോയി ??? നിങ്ങള്‍ ആരെങ്കിലും  കണ്ടുവോ ?? അത്  ചോദിക്കണം എങ്കില്‍   ശബ്ദം  വേണ്ടേ ? ശബ്ദമില്ല ,    ആംഗ്യ ഭാഷാ  കാണിക്കാന്‍  ശ്രമിച്ചപ്പോള്‍  അറിഞ്ഞത്  കൈകാലുകള്‍  തളര്‍ന്നിരിക്കുന്നു  എന്നു ...ചുറ്റും പ്രതികരണശേഷി നഷ്ടപെട്ട  കോലങ്ങള്‍ ..,കീറിമുറിച്ച  മനസ്സുമായി ചത്തതിനുതുല്യമാം  വിധം  നപുംസകം  പോല്‍   ജീവിക്കുന്ന രൂപങ്ങള്‍ ...ഒരു  അഞ്ചു നിമിഷത്തേക്ക്   നടത്തിയ  ഈ യാത്രയില്‍  ഇങ്ങിനെ എങ്കില്‍,.എന്താകും  സമയം കൂടുമ്പോള്‍ ............. 

Saturday 18 February 2012

അപ്പച്ചെടിയുടെ ഇലകള്‍



ഇടവഴിയും  പടികെട്ടുകളും  വീണ്ടും കുറെ കാലത്തിനുശേഷം കണ്ടപ്പോള്‍   ഓര്‍മ്മകള്‍   വീണ്ടും പിറകിലോട്ടു വലിച്ചു കൊണ്ട് പോകുന്ന പോലെ.വിജനമായ  ഈ ഇടവഴിയും  അപ്പചെടികളും  എല്ലാം   മറന്നിരിക്കുക്കയായിരുന്നു. പടികെട്ടു  മെല്ലേ ഇറങ്ങി   വെറുതേ  ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍    വീണ്ടും കേറാന്‍  ഒരു തോന്നല്‍ ..പ്രായം നോക്കാതെ  വീണ്ടും ആ പടികെട്ടുകള്‍  ചവുട്ടി മുകളിലോട്ടു  വീണ്ടും താഴോട്ട് .. രണ്ടു വട്ടം ആയപ്പോഴേക്കും  കിതയ്ക്കാന്‍ തുടങ്ങി .മനസ്സിന്റെ ചെറുപ്പം  ശരീരം സമ്മതിച്ചു  തരുന്നില്ല  .. അവളുടെ ചുണ്ടുകളില്‍ ചെറിയൊരു പുഞ്ചിരി വിടര്‍ന്നു  .പടിക്കെട്ടില്‍  നടുക്ക് ഉള്ള പടിയില്‍  അവള്‍ മെല്ലേ ഇരുന്നു .  അടുത്തുള്ള  അപ്പച്ചെടിയുടെ  ഇല എടുത്തു  കയ്യില്‍  വച്ചു മെല്ലേ  പൊട്ടിക്കാന്‍ നോക്കിയപ്പോള്‍   ആണ്  ആ ശബ്ദം കാത്തു ........അങ്ങിനല്ല  ,ഇല കമിഴ്ത്തി  വെയ്ക്ക് ...കാത്തു   ആ ശബ്ദം കേട്ട്  തിരിഞ്ഞു നോക്കി കേള്‍ക്കാന്‍ കൊതിച്ച ശബ്ദം ,ആരെയാണോ തേടി  ഈ  ഇടവഴിയില്‍ വന്നത്.. ആ ശബ്ദം തേടി ഇതാ വന്നിരിക്കുന്നു . ഉണ്ണി ഏട്ടന്‍   ! അവള്‍ക്കരികില്‍  അവന്‍ വന്നിരുന്നു ..
 അവളുടെ കൈത്തലം  പിടിച്ചു  അവന്‍ അപ്പ ഇല കമിഴ്ത്തി വച്ചു  പൊട്ടിച്ചു ...കാത്തു അവനെ തന്നെ നോക്കി ഇരുന്നു കറുപ്പ് ഷര്‍ട്ടും , മുണ്ടും അവളുടെ ഇഷ്ട വേഷത്തില്‍ ആയിരുന്നു അവന്‍ ...അവന്‍  വീണ്ടും ഇലകള്‍ പൊട്ടിച്ചു  അവളുടെ  കൈകളില്‍ വച്ചു പൊട്ടിക്കുന്നത്  നോക്കി  അവള്‍ ഇരുന്നു ..
.
 " എന്താ, ഒന്നും  മിണ്ടാത്തത് ? ഉണ്ണി എട്ടന് എന്നോട്  ദേഷ്യം ആണോ ?അന്ന് ഏട്ടന്‍ ചോദിച്ച ചോദ്യം  ഇന്നും എന്റെ ഓര്‍മയില്‍ ഉണ്ട്  ...ആ  ചോദ്യവും  ആയി കഴിഞ്ഞ മുപ്പതു  വര്‍ഷങ്ങള്‍  ഞാന്‍ അലയുകായിരുന്നു .ഉത്തരം കിട്ടാന്‍  ഇത്രക്കും വൈകി എങ്കിലും  .. കല്‍ക്കട്ടയില്‍  നിന്നും ഇനി ഇങ്ങട് ഒരു വരവുണ്ടാകണം  എന്നു നീരിച്ചതല്ല ........പക്ഷേ , ഈ ഒരു ഉത്തരം കിട്ടിയപ്പോള്‍ ഉണ്ണി ഏട്ടനെ കാണണം  എന്നായി മനസ്സില്‍ .പണ്ടും അത് എട്ടനു അറിയാല്ലോ  ഒരു കാര്യം വിചാരിച്ചാല്‍  കാത്തുനു  പിന്നെ അത് നടക്കും വരെ  ഉറക്കം ഉണ്ടാകില്ല എന്നു ..... അത് കൊണ്ട് തന്നെ  ആരുടെയും ലീവ് ഒന്നും നോക്കാതെ പേരകുട്ടി  ചിന്തുനെ  കൊണ്ട് വന്നതാ ..ഉണ്ണി ഒന്നും മിണ്ടാതെ  അവളെ നോക്കി .. കാത്തുനു മനസ്സിലായി ആ  നോട്ടത്തിന്റെ  അര്‍ത്ഥം .. ഇനിയും നിന്റെ ചലപില വര്‍ത്തമാനം  നിര്‍ത്താറായില്ലേ ?? .കാത്തു ചിരിച്ചു  കൊണ്ട് പറഞ്ഞു  എന്റെ ഉണ്ണി ഏട്ടാ ,കാത്തു  കാത്തു  ആയി  നില്ക്കാന്‍ പറ്റണതു  ഉണ്ണി ഏട്ടന്റെ മുന്പില്‍ നില്‍കുമ്പോള്‍  മാത്രമാണ് ..അത് കൊണ്ട് പ്ലീസ്‌. ഇവിടെങ്കിലും  പട്ടണത്തിന്റെ  മുഖം മൂടി അഴിച്ചു വെച്ചൊന്നു  ഞാന്‍ ഒന്ന് ഇരുന്നോട്ടെ ....അവള്‍  പറയുന്നത്  കേട്ട്   അവനു  ചിരി വന്നു . 

  ഹാവു,  ഒന്ന് ചിരിച്ചല്ലോ എന്റെ കൃഷ്ണാ ....... അവള്‍  അവനു നേര്‍ക്ക്‌ മെല്ലേ തിരിഞ്ഞു  ഇരുന്നു ... അവള്‍ ..മെല്ലേ പറഞ്ഞു  ഉണ്ണി ഏട്ടന്‍  അന്ന്  എന്നോടെ ചോദിച്ച  ആ  ചോദ്യം .കഴിഞ്ഞ മുപ്പതു വര്‍ഷമായി , ഞാന്‍ സ്വയം ചോദിക്കുന്ന ചോദ്യം ആണ് ...... ... ഉണ്ണി ഏട്ടന്റെ അടുത്ത്  ആണ് എന്റെ മനസ്സ്  എന്നു അറിയാന്‍  ഒരുപാടു വൈകി പോയി  എന്നു അറിയാം,, എന്നാലും  പറയേണ്ടത്  എപ്പോഴ്യാലും  പറയണം    ഉണ്ണി ഏട്ടന്റെ  ഈ  വാക്കുകള്‍ ആണ്   എന്നെ ഇങ്ങോട്ട് എത്തിച്ചത് .

.കാത്തു ന്റെകണ്ണുകള്‍ നിറഞ്ഞു ഒഴുകി ...ഉണ്ണിയുടെ  ചുണ്ടില്‍   നേരത്തേ വിരിഞ്ഞ പുഞ്ചിരി ഒന്നുകൂടി തെളിഞ്ഞു.  അവന്‍ മെല്ലേ  പറഞ്ഞു  ,  എനിക്ക്  നിശ്ചയം ഉണ്ടായിരുന്നു ..എന്റെ കാത്തു എന്നെ തേടി വരും എന്നു ...എന്റെ മനസ്സ് നിന്നെ  കാണാന്‍ വേണ്ടി  കൊതിച്ചപ്പോള്‍  മുതല്‍  നിശ്ചയമുണ്ടായിരുന്നു    നീ ഇങ്ങട് എത്തുമെന്ന് ... കാത്തുന്റെ കൈ എടുത്തു അവന്‍ മുറുകെ പിടിച്ചു ... ..വീശിയടുത്ത   കാറ്റു പോലും ഒരു നിമിഷം നിന്ന പോലെ ...,,തൊട്ടു അടുത്ത്  തന്നെയാണ്  ഉണ്ണിയുടെ വീട്  അങ്ങോട്ട്‌  ഉള്ള വഴിയില്‍ ആണ്  കാത്തു  അവനെ കണ്ടത് .
.

കാത്തു  ഉണ്ണിയുടെ  കൈത്തലം എടുത്തു  മെല്ലേ  അവളുടെ  അധരങ്ങള്‍ അമര്‍ത്തി   ......


   അയ്യോ   .... എന്റെ മോന്‍ .........ആ നിലവിളി  അവിടം മൊത്തം മുഴങ്ങി ... കാത്തു ഞെട്ടി,,  ഇത് ഉണ്ണി ഏട്ടന്റെ അമ്മയുടെ അല്ലെ സരോജിനി ഓപ്പോള്‍ ടെ ശബ്ദം അല്ലെ?
 
..എന്താണ് സംഭവിക്കുന്നത്‌  ഒന്നും  മനസ്സിലായില്ല  ...അവള്‍ ഉണ്ണിയെ  നോക്കി പറഞ്ഞു ഏട്ടാ  ഓപ്പ  അല്ലെ  കരയുന്നത് അങ്ങട്   പോകാം നമ്മുക്ക് ...പക്ഷേ ഉണ്ണി അവിടെ തന്നെ ഇരുന്നു  ആ  ചുണ്ടില്‍  അപ്പോഴും  പുഞ്ചിരി ഉണ്ടായിരുന്നു ...ഉണ്ണി ഏട്ടാ വരണണ്ടോ ??? തമാശ  കളിക്കാതെ ......അവന്‍ അനങ്ങിയില്ല .... കാത്തുനു ദേഷ്യം വന്നു ഇവിടിരിക്ക്  ദിവസ്വപ്നനവും  കണ്ടു   .ഞാന്‍ പോവ്വാ ,
കാത്തു   വേഗം   ഓടി  ഉണ്ണിയുടെ വീട്ടിലേക്കു  അവിടെ  ചെന്ന് കേറിയാ നിമിഷം ,അകത്തെ കട്ടിലിലേക്ക്  നോക്കിയാ  ഒരു നിമിഷം മിണ്ടാന്‍ ആകാതെ അവള്‍  ചുമര് ചാരി അവള്‍ നിന്നു ..ഉണ്ണി ഏട്ടന്‍ !!!!!!!!


   ഓപ്പോള്‍ ടെ     എണ്ണിപെറുക്കിയുള്ള     നിലവിളി അവളെ   ഉണര്‍ത്തി  ...കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി ഉണ്ണി എട്ടന്‍ സുഖം ഇല്ലാതെ  കിടക്കുകയാണ്  എന്നു ...ഇന്ന് പറഞ്ഞുത്രേ,  ഒപ്പോയോട്  
കാത്തു വരും എന്നു .... അപ്പോള്‍!!!    അപ്പോള്‍ !!!....ഉണ്ണി ഏട്ടന്‍ എന്നെ  കാത്താണ്  ആ ഇട വഴിയില്‍ നിന്നത് ...എന്റെ മറുപടി കേള്‍ക്കാന്‍  അല്ലേ ....... കാത്തു  വേഗം അവിടെ  നിന്നും  ഇറങ്ങി   തിരിഞ്ഞു  ഓടി ഇടവഴിയില്‍  ,  അപ്പോള്‍  ആ   പടികെട്ടില്‍   ആരും  ഉണ്ടായിരുന്നില്ല   .....എന്താണ് നടന്നത്  എന്ന് അവളോട്  പറയാന്‍ വേണ്ടിയെന്ന മട്ടില്‍   അവിടെ  ആ ....പടികെട്ടില്‍ നിറയെ അപ്പച്ചെടിയുടെ  ഇലകള്‍ ഉണ്ടായിരുന്നു .....

Tuesday 10 January 2012

പേജ് 2 (ജീവിതത്തില്‍ നിന്നും)

 
ഒരു പാടു പ്രതീക്ഷകള്‍ നെയ്ത് കയറിയിറങ്ങിയൊരു കാലഘട്ടം.  ചെയ്യുന്നതൊക്കെ ശരി എന്നു കരുതി നടന്നിരുന്നൊരു  കാലം. പൂക്കളിലും കിളികളിലും എന്നു വേണ്ട പ്രകൃതിയിലെ സർവ്വ ചരാചരങ്ങളിലും സൌന്ദര്യം നിറഞ്ഞു തുളുമ്പി നില്‍ക്കുകയാണ്‌ എന്ന തോന്നൽ ശക്തമായതീ കാലഘട്ടത്തിലാണ്.  വിദ്യാലയത്തിൽ നിന്നും കലാലയ മൂഡിലേക്കായി  മാറി.  വിശാലമായ മുറ്റവും മരങ്ങളും ഒരുപാടു കുട്ടികളും ഒക്കെയുള്ള  കോളേജ്. പ്രീഡിഗ്രി എന്ന സംഭവം  നിർത്തലാക്കുന്നതിനു മുൻപേ ആ സൌഭാഗ്യം അനുഭവിക്കുവാൻ കഴിഞ്ഞു.  പെണ്‍കുട്ടികള്‍ മാത്രം ഉള്ള ലോകത്തു നിന്നും  മിക്സെഡ്  അന്തരീക്ഷത്തിലേക്കുള്ളൊരു പറിച്ചു നടൽ. ആ വലിയ കോളേജില്‍  എവിടെയൊക്കെയോ ചെറിയ ഓര്‍മകള്‍ മാത്രം നല്‍കി ഞാന്‍ അലിഞ്ഞു പോയി. എന്നിലെ ഞാന്‍ എന്ന റോള്‍ ഒന്നും മിണ്ടാന്‍ ആകാതെ  സ്വയം  മറന്നു  ഇരുന്നു പലയിടത്തും.  ഒരുപാടു പേര് ഉണ്ടെങ്കിലും ആരും ഇല്ലാത്ത അവസ്ഥ.  പഠിച്ചിരുന്ന സ്കൂള്‍ തന്നെ നല്ലത് എന്നു പലപ്പോഴും തോന്നി പോയ നിമിഷങ്ങള്‍. ഇടയ്ക്കു എപ്പോഴോ തഴുകി വരുന്ന ഇളം കാറ്റില്‍  ഓര്‍ത്തു വെച്ച കൊച്ചു നിമിഷങ്ങള്‍.  ഇന്നും ആരെന്നോ എന്തെന്നോ അറിയാത്ത  നിമിഷങ്ങളിൽ കഥയ്ക്ക്‌ രൂപം മെനയാന്‍ നോക്കിയെങ്കിലും  കഥാപാത്രം  ഏപ്പോഴും ചാറ്റ് റൂമിലെ " ഇന്‍ വിസിബിള്‍   മോഡ് " പോലെ ഇരുന്നതിനാല്‍, കഥക്ക് സസ്പെന്‍സും ത്രില്ലും  ഉണ്ടായില്ല. അവിടുന്ന്  മൂന്ന് വര്‍ഷത്തേ പഠനത്തിനായി  കോളേജ് മാറിയപ്പോള്‍  ആദ്യം ഒക്കെ സങ്കടം ആയിരുന്നു.  അറുപതു കുട്ടികള്‍ ഉള്ള മാന്തോപ്പിനു സമീപത്തായി സ്ഥിതി ചെയ്തിരുന്ന ക്ലാസ്സ് റും.  ഇടയ്ക്കിടയ്ക്ക്  അപ്പൂപ്പൻ താടികളെ പേറി വന്നിരുന്നൊരു കൂട്ടുകാരി..  ഉച്ചക്ക്  അറുബോറന്‍ ക്ലാസ്സില്‍  ഉറക്കം വന്നു തുങ്ങുമ്പോള്‍  ബെഞ്ചിനു അടിയില്‍  പോയി ഇരുന്നത്.. പേപ്പര്‍ കൊണ്ട്  പൂമാലകെട്ടി മുൻപിലെ  ബെഞ്ചിലെ കൂട്ടുകാരിയുടെ തലമുടിയില്‍ ചൂടിച്ചു സായുജ്യം ആവാതെ  സാരീ ഉടുത്തു വന്നിരുന്ന  അവളെ ഇക്കിളി കൂട്ടിയത്..അങ്ങിനെ ഓര്‍ക്കാന്‍ എന്റേത് മാത്രം ആയ ചില നിമിഷങ്ങള്‍ . ഒരു പാട് പ്രതീക്ഷകള്‍..  ഇഷ്ടമില്ലാത്ത വിഷയം പതിക്കാനിരുന്ന ക്ലാസ്സിൽ ഞാനൊരു ഇഷ്ടക്കേടായി മാറി.. എന്നിലെ എന്നെ ഒരിക്കലും കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല.  കഥയും ,കവിതയും ,നാടകവും എനിക്ക് മുന്പില്‍ പലപ്പോഴും വേഷവും രൂപവും ഇല്ലാതെ ആടി തിമിർത്തപ്പോള്‍ മനസ്സു പലപ്പോഴും  തേങ്ങിയത്  ഒരു സുഹൃത്ത്‌ പോലും അറിഞ്ഞില്ല.. മൂന്നു വര്‍ഷം പഠിച്ചിട്ടും ഒരിക്കലും പരസ്പരം മിണ്ടാത്ത സഹപാഠികൾ.. നമ്മുടെ ഉറ്റ സുഹൃത്തുക്കൾ ന്നു കരുതിയവര്‍ ഒക്കെ പിന്നിട്  അണിഞ്ഞത്  മുഖം മുടി കെട്ടിയ  വേഷം ആയിരുന്നു.  ഇടയ്ക്കു  കിട്ടിയ സൌഹൃദങ്ങള്‍, ഒരുപാടു ചേര്‍ത്തു കൊണ്ടുവെച്ച  പ്രിയ കൂട്ടുകാര്‍..  അവര്‍ക്ക് മുന്പില്‍  ഒരുപാടു സംസാരിച്ചു..  എന്നിട്ടും ഒരിക്കലും എനിക്ക് മതിയായിരുന്നില്ല .  അല്ലെങ്കിലും ഞാന്‍ എന്നും അങ്ങിനെ ആയിരുന്നല്ലോ. എന്നിലെ എന്നെ അറിയണം  എങ്കില്‍ അത്രയ്ക്ക് ഞാനുമായി സംസാരിക്കണം. 
 

ഒരുപാടു സ്വപ്നം കണ്ട ആ കാലഘട്ടം  ഒരിക്കലും  എന്നിലെ എന്നെ തൃപ്തിപ്പെടുത്തിയില്ല.  അടുത്ത് ഇരുന്നവര്‍ ശത്രുവോ ,മിത്രമോ എന്നു അറിയാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചു. അവസാനം  കൈ നിവര്‍ത്തി നോക്കിയപ്പോള്‍  പഴി മിച്ചം.. അകം കാലി.  എന്നിരുന്നാലും  ആണ്‍കുട്ടികളോട്  പേടി  കൂടാതെ സംസാരിക്കാന്‍  സാധിച്ചത് ഈ പേജില്‍  തന്നെയാണ്..!  ക്ലാസ്സിലെ തന്നെ ചേരിതിരിവുകള്‍.  പലപ്പോഴും  ഞാന്‍ വഴി തെറ്റി വന്നു കേറിയതാണോ  ഇവിടം എന്നൊരു തോന്നല്‍  മനസ്സിനെ വല്ലാതേ  അലട്ടി .  ചെറുപ്പത്തിലെ  ശുദ്ധം ആയ പാലില്‍  മുക്കിയെടുതിട്ടും  ഉള്ളിന്റെ ഉള്ളില്‍  കാര മുള്ള് പോലെ ആഞ്ഞു തറച്ച ചില വാക്കുകള്‍  എന്നും വേട്ടയാടി കൊണ്ടിരുന്നു. എന്ത് പറഞ്ഞാലും.. എങ്ങിനെ പറഞ്ഞാലും  മനസ്സു തൃപ്തി ആകാതെ..  മിണ്ടാത്തവരും  മിണ്ടിയവരും  തമ്മില്‍  വലിയ മാറ്റം അന്ന് തോന്നിയില്ല എങ്കിലും പിന്നിട് എന്റെ ജീവിതത്തില്‍ ഒരുപാടു മാറ്റം അന്ന് മിണ്ടാത്തവര്‍ മൂലം  ഉണ്ടായി. .പലപ്പോഴും മൂന്നാം പേജില്‍ വന്ന സുഹൃത്തുക്കള്‍ അധികവും എന്നോട് ഒരിക്കലും മിണ്ടാത്തവ്ര്‍ തന്നെ ആയിരുന്നു .എന്തൊക്കെ പറഞ്ഞാലും  എങ്ങിനെയൊക്കെ  മറന്നു എന്ന് പറഞ്ഞു ചിരിച്ചാലും  ചിലര്‍  വരച്ചിട്ട  വരകള്‍ കാന്‍വാസില്‍  ആഴത്തില്‍ ആയിരുന്നു .വെളുത്ത പ്രതലം ഒരുതരം ഭ്രാന്തമായ  അവസ്ഥയില്‍  നിന്നും  മാറിയതില്‍  നിന്നും ഒരുപാടു കാര്യങ്ങള്‍ പഠിച്ചു . പലപ്പോഴും സൌഹൃദങ്ങള്‍  എന്നിലെ ഈഗോയെ മരുഭൂമിയിലെ  കള്ളിച്ചെടി  വളരുന്ന പോലെയെന്ന വണ്ണം  തഴച്ചു വളര്‍ത്തി. ഒന്നിനും  സാധിക്കാത്ത  ഒരു മന്ദബുദ്ധി പോലെ   മിഴിച്ചിരുന്നു പലപ്പോഴും .
അവസാനം കോളേജ് ജീവിതം തീരുമ്പോഴേക്കും  വിരലില്‍ എണ്ണിയ  മുന്ന് സുഹൃത്തുക്കള്‍ എന്നില്‍ അവശേഷിച്ചു.  പിന്നിട്ടു  അവരിലും അകലം കൂടിയ പോലെ.  ഇടയ്ക്കു ഭൂമി  അച്ചു തണ്ടിന് അടുത്ത് വരുന്ന പോലെ അടുത്ത് വന്നും പോയും അവര് ഇന്നും ഇരിക്കുന്നു.  എന്നാലും മനസ്സുകൊണ്ട് ഞങ്ങള്‍ ഇന്നും സുഹൃത്തുക്കള്‍ എന്നു കരുതുന്നു. പലപ്പോഴും  പുറത്തു നിന്നുകൊണ്ട് തന്നെ എനിക്ക് തണലായി നിന്നിരുന്നത് എന്നും  എന്റെ ഒന്നാം പേജ് ലെ സൌഹൃദങ്ങള്‍  ആയിരുന്നു.  എന്നിലെ മജ്ജയും മാംസവും ഇത്രയ്ക്കു  വികൃതം ആണ്  എന്നു തോന്നിയ നിമിഷങ്ങള്‍ പലപ്പോഴും ഉണ്ടായി.  അറിയാതെ കേട്ട പലതും നോവിച്ചെടുത്ത എന്റെ നൊമ്പരം.. പിന്നീട് അതിലും ഉപരി ആയി എന്നില്‍  തിരിഞ്ഞു എത്തി.  വൈകി അറിഞ്ഞ പല സത്യങ്ങളും എന്റെ  ജീവിതം മാറ്റി കളഞ്ഞു.  പേജ് ഒന്നില്‍ തിളങ്ങി നിന്ന എന്നിലെ കലയെ  മണ്ണില്‍ കുഴിഇട്ടു മൂടി  വലിയൊരു പാറക്കല്ല് കൊണ്ട് ഞാന്‍ അടിച്ചു നിരത്തി. എന്നിട്ടും മതി വരാതെ ഞാന്‍ കുറെ ചാമുണ്ടി  നൃത്തം ചവുട്ടി.   ജീവിതം ,സ്വപനങ്ങള്‍  ഇവ എല്ലാം ഇതു തരത്തില്‍ നമ്മളെ പിന്തുടരും എന്നു അറിഞ്ഞ പേജ് ആയിരുന്നു രണ്ടാം പേജ് .  കേള്‍ക്കേണ്ട  കാര്യങ്ങള്‍ അപ്പോള്‍ അപ്പോള്‍ കേള്‍ക്കാതെ  പിന്നിട് കേട്ടിട്ട് എന്ത് കാര്യം ? കാതുകള്‍  പലപ്പോഴും കാത്തു കിടന്നിരുന്ന  വാക്കുകള്‍    എന്നെ  തേടി എത്തിയില  .മൂന്നു  വര്ഷം പലപ്പോഴും കോളേജില്‍ എന്താണ് നടക്കുന്നത് അല്ല എന്തൊക്കെ നടന്നു എന്ന് പോലും അറിയില്ല .അലെങ്കില്‍ തന്നെ അവിടെ  സ്വന്തം സ്വന്തം 
ഗാങ്ങ്  ഉണ്ടാക്കാന്‍  ,അവര്‍ക്ക്  ഇടയില്‍  ഹീറോയിസം   കാട്ടാന്‍  നടക്കുന്ന കുറെ പേര്‍ .
 സ്വന്തം ക്ലാസ്സിലെ കുട്ടികളെ അറിയില്ല  അപ്പുറത്തെ ക്ലാസ്സിലെ പലരെയും  അറിയാം അതാണ് അവസ്ഥ . നിയന്ത്രണം  നിറഞ്ഞ  പേജില്‍  സ്വന്തം ഇഷ്ടത്തിന് അനുസരിച്ച്  ജീവിക്കാന്‍   പലര്‍ക്കും ആഗ്രഹം ഉണ്ടെങ്കിലും     കാലുകളില്‍  കെട്ടിയിട്ട  ചരടുകള്‍  വീടുകളില്‍  നിന്നും    വലിക്കുന്നത്  കൊണ്ട്  ,എനിക്ക് കിട്ടിയത്  നിനക്ക് കിട്ടിയല്ലോ  എന്നൊരു അസൂയ ഒരിക്കലും ദൈവ സഹായം  കൊണ്ട്  ആരോടും  ഉണ്ടായില്ല .ചേരി തിരിവ് മാത്രം  മനസ്സുകൊണ്ട്  എന്നും എതിര്‍ത്തിരുന്നു . ഗോവണി കേറി വരുമ്പോള്‍ തല  "പട്ടരും ,അമ്മിയാരും  തലയാട്ടുന്ന പോലെ  "..അങ്ങിനെ ചില രൂപങ്ങള്‍ ... അവസാനം ഒരു  കോളേജ് ടൂര്‍ .എന്റെ പ്രിയ കൂടുകാരി അന്ന്  പറഞ്ഞൊരു വാചകം  ഇന്നും എന്റെ ഓര്‍മയില്‍ ഉണ്ട്  ..ടൂര്‍   പോകുന്ന സമയം  ഉണ്ടായിരുന്ന  സൌഹൃദങ്ങള്‍ എല്ലാം അത് കഴിഞ്ഞപ്പോള്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നാ മട്ടില്‍ ആയല്ലോ എന്നത്.അങ്ങിനെ  കൊച്ചു  കൊച്ചു ഓര്‍മ്മകള്‍ .ഒന്ന് രണ്ടു  കൂട്ടുകാരികളുടെ  കല്യാണം  നടന്നതും  പോയതും എല്ലാം  രസകരം ആയിരുന്നു . ഫൈനല്‍ ഇയര്‍  ഓടോഗ്രഫ്നു  വേണ്ടി   ചിലരോടൊക്കെ .സംസാരിച്ചതും അങ്ങിനെ  ചില ഓര്‍മ്മകള്‍ .ഒരുപാടു  നല്ല  വര്‍ണങ്ങള്‍ ഒന്നും  ഇല്ലാത്ത ഒരു പേജ് ..അങ്ങിനെയാണ് ഓര്‍മയില്‍ എത്തുന്നത് ..പക്ഷേ  നമ്മള്‍ കൊടുത്ത  സൌഹൃദം സത്യം എങ്കില്‍ അത് എങ്ങിനെ ഒക്കെ ആരൊക്കെ  മാറ്റി നിര്‍ത്തിയാലും  നമ്മളെ തന്നെ തേടി എത്തും എന്നതും സത്യം തന്നെ .പെണ്‍കുട്ടികള്‍ എങ്കിലും അവരും  ശരിക്കും  രണ്ടു തരം മൂന്ന് തരാം എന്നിങ്ങിനെ ആയിരുന്നു . എല്ലാവരും  അവനവന്റെ ലോകം   ഒന്നോ രണ്ടോ    ആളുകളിളുടെ  കെട്ടി ഉറപ്പിച്ചു  നിര്‍ത്തി . എന്തൊക്കെയോ ആരൊക്കെയോ എവിടെയൊക്കെയോ  കണ്ടു മറന്നപോലെ ...എന്ന്നിട്ടും എല്ലാവരും ക്ലാസ്സമേറ്റ്സ്  എന്നൊരു വിശേഷണത്തിന്  യോഗ്യരും ... എന്നിലെ ഏറ്റവും വലിയാഗ്രഹമായ  ജോലിക്കു  പോലും  കാത്തു നിക്കാതെ.. ജീവിതത്തിന്റെ  ബാധ്യതകള്‍  വേഗം തീര്‍ക്കണം  ന്നൊരു വിചാരം ആണോ  അതോ.. ഐശ്വര്യറായ് പോലെ സൌന്ദര്യം ഇല്ലാത്തതിനാല്‍  കെട്ടാ ചരക്കായി ഞാന്‍ നില്‍ക്കും എന്നൊരുപേടി  കൊണ്ടോ..  എനിക്കെന്നും  ജീവിതത്തിന്റെ ഇന്റര്‍വ്യൂ  കോളേജ്  വിട്ടു വരുമ്പോള്‍ ഉണ്ടാകാറുണ്ടായിരുന്നു ആ കാലഘട്ടങ്ങളില്‍.   .അപ്പുറത്തെ  വീടുകളില്‍   ആണ് നമ്മുടെ ഒക്കെ  ചരടുകള്‍  നാട്ടുക്കാര്‍ക്ക്  ആണ് വേവലാതി ...ഓരോ കുടുംബത്തിലെയും  പെണ്മക്കള്‍     കെട്ടാ ചരക്കു  ആയി  മാറാതെ ഇരിക്കാന്‍     ഏതു    വീടുകളിലും  അന്ന്  ബ്രോക്കര്‍മാര്‍  സുലഭം (.ഇടിവെട്ടിയപ്പോള്‍   കൂണ് പോന്തിയപോലെ )...   അവസാനം ഫൈനല്‍ ഇയര്‍ പരീക്ഷക്ക് മുന്പ് ഒരു നാള്‍  എന്റെ ജീവിതത്തിലെ അടുത്ത പേജ് മറിക്കാന്‍ സമയം ആയി എന്നൊരു  സൂചന ലഭിച്ചു ..സ്വപനം കാണും മുന്പ് ജീവിതം  ഗൌരവം ആര്ന്നൊരു  രൂപത്തില്‍  ഒരുപാടു  ഉത്തരവാദിത്തങ്ങള്‍  ...വായും പിളര്‍ന്നു  ഇരിക്കുന്ന  കൊമ്പന്‍ സ്രാവ് പോലെ..എന്താകും എന്ന് അറിയില്ല പക്ഷേ  വരുന്നത് വരട്ടെ എന്നൊരു മനോഭാവം മാത്രം ഉണ്ടായിരുന്നു .. പേജ് മൂന്നിലെക്കുള്ള മാറ്റം  പേജ് രണ്ടിന്റെ അവസാന ഭാഗം തന്നെ നടന്നു ..ശരിക്കും   ഞാന്‍ എന്നാ രൂപം തന്നെ മാറുകയായിരുന്നു ..എന്നെയും കാത്തു  നില്പുണ്ടായിരുന്നു  പലനിറങ്ങളും.