Followers

Monday 29 March 2010

മറക്കാന്‍ ആവാത്ത ബസ്‌ യാത്ര ...

മറക്കാന്‍  ആവാത്ത ബസ്‌ യാത്ര ...
ബസ്‌  യാത്ര  അതിനെ  കുറിച്ച്  എഴുതാന്‍  എന്താന്ന് എന്നല്ലേ   ,  അതൊക്കെ  ഉണ്ടു...ബസ്‌ യാത്ര  കാരണം  ഡിവോരസു  വരെ എത്തിയിടുണ്ട് . അത്  എല്ലാവര്ക്കും  അറിയാല്ലോ  അല്ലെ.../ഇതെന്‍റെ കോളേജിലെ  സമയത്ത്   ഉണ്ടായ  ഒരു  കഥയാണ് ...ബസ്‌ യാത്ര മാത്രം അല്ല   ബിമാന  യാത്ര   പോലും   ഇപ്പോള്‍    വര്‍ത്തമാന പത്രത്തില്‍   വരാറുണ്ടല്ലോ......ഒറ്റപ്പാലം  കോളേജില്‍  നിന്  ബസ്‌ കേറാന്‍    എന്റമ്മോ  അതാവശ്യം   കരാട്ടെ   പഠികണം  ....നല്ല പോലെ    ഒരു യുദ്ധം  നടത്തണം...ബസ്‌ കേറാന്‍ അത്യാവശ്യം  വേണ്ട  ചില   കാര്യങ്ങള്‍  ഉണ്ട്  .
  1. പരിച
  2. നാക്ക്‌ കൊണ്ടുള്ള   വാള്‍
  3. ചിരിച്ചു  കാണിക്കാന്‍   മിനിമം മുന്‍  വശത്തെ   പല്ലുകള്‍  
  4. .സോറി   പറയാനുള്ള  കഴിവ്...
  5. സെഫെടി  പിന്‍
  6. ബോള്‍ പോയിന്റ്‌  പെന്‍
  7. ഹൈ ഹില്‍ട്   ചെരുപ്പ്  ( ചവിടുമ്പോള്‍  പ്രാണന്‍  പോകണ  വേദന 
  8. പ്ലീസ്  പറയാനുള്ള   കഴിവ്  വളരെ  പ്രധാനം 
കിളികളെ   കൈയില്‍  എടുകാനുള്ള   കഴിവ്   സ്പെഷ്യല്‍   യോഗ്യത
  1. കയ്യില്‍   ഐഡന്റിറ്റി കാര്‍ഡ്‌   ഉണ്ടെങ്കില്‍   അത്  കണിക്കാതെ    ശ്രധികുക
  2. അപ്പോള്‍    ഇതൊക്കെ  ആണ്   മിനിമം   വേണ്ട   കാര്യങ്ങള്‍  .ബസ്‌  യാത്ര   നമ്മുക്ക്  തുടങ്ങാം  അല്ലെ   ???
വരു    ഡബിള്‍  ബെല്‍ അടികട്ടെ  ....ആഹ   പോവാ    റൈറ്റ്   ..ഇപ്പോള്‍    ശരിയായി
ഒറ്റപ്പാലം  ബസ്‌  തിരു വിലമല  വഴി  പോകുന്നത് കുറച്ചേ  ഉള്ളു   ..മിക്കതും    കോളേജ്  3 .30 ക്ക്  വിട്ടാലും   കേറാന്‍ പറ്റാതെ ഞാന്‍മിക്കവാറും     രാവിലെ എന്നെ കൊണ്ട് വന്ന ബസില്‍  തന്നെയാകും    പോകുക... രാവിലെ  ഏഴു   മണിയുടെ   ബിന്‍സി  ബസില്‍  കേറിപോകും   വരാന്‍   ആറു മുക്കാല്‍ ഓക്കേ  ആകും  ..ഇനിപ്പോള്‍    ക്ലാസ്സ്‌ ഇടയ്ക്കു കട്ട്‌  ചെയ്തു വന്നാലും   ഞാന്‍ മിക്കവാറും     നോക്കു കുത്തിയായി  ബസ്‌   സ്റ്റോപ്പില്‍  ഉണ്ടാകും   ,...ലക്ഷ്മി നാരയണ കോളേജ് അടുത്ത്  തന്നെ  ഉള്ളതിനാല്‍  ബസില്‍  നല്ല തിര്ക്കാകും  ...പിന്നെ   ഗേള്‍സ്    പിറകിലുടെ    കേറുനത്       ആണ്   അവരുടെ   ആരോഗ്യത്തിന്റെ   സുരക്ഷക്ക്    നല്ലത് .....പിറകു  വശത്തെ   ഡോര്‍  വഴി  കേറുനത്  ആണ്  സമാധാനം
.ആണ്‍കുട്ടികള്‍  മിക്കവാറും   മുന്‍ ഭാഗത്ത്‌ ആയിരിക്കും  .    അതിനാല്‍    പിറകില്‍ ആണ്  കുറച്ചു   എങ്കിലും   സ്ഥലം  ഉണ്ടാവുക .എന്റെ  നാട്ടില്‍ നിനും ഒന്  രണ്ടു  പേരെ  ഉള്ളു  ..മിക്കതും  ബസിലെ   കിളി പറയും  , ദൂരെക്കുള്ളവര്‍  ആദ്യം  കേറട്ടെ,ഹാവു  എന്തൊരു നല്ല  കിളി  ....മുന്ബോക്കെ  ഇടക്ക്  ചിരികുനതിന്റെ    ഗുണം ..ബസില്‍  നമ്മളെ       കേറ്റണം     എങ്കില്‍   കിളി  വിചാരികണം..ചില കിളികള്‍   ഉണ്ട്  ബസ്‌  അവന്മാരുടെ   സ്വന്തം  എന്നൊരു   ഭാവമാണ്
ശോ  , പിന്നെ  .ഞാന്‍ മുന്പ്  പറഞ്ഞല്ലോ    പിന്‍ വശത്ത്  കൂടെ കേറുനതാണ്   സമാധാനം എന്ന്‌.കുറെപേര്   ടീ വീ മലക്ക്(തിരു വില്വമല ) ഉള്ളവര്‍ ആകും  ,അതും ഓടുന്ന ബസില്‍ ചാടി കേറാന്‍ മാത്രം  മിടുക്കുള്ള  പെണ്‍കുട്ടികളെ  ഞാന്‍ കണ്ടത് അവിടെ നിന്നു ആണ് .മിക്കവാറും  ബസ്‌  വരുമ്പോള്‍ ഞാന്‍   ആകും ആദ്യം  ,, പക്ഷെ  എന്റെ ,കഴിവ്,, കൊണ്ട്   ഞാന്‍ ആകും  ലാസ്റ്റ്    ദേ   എന്നെ കണ്ണ് വെയ്കല്ലേ  അല്ല എന്റെ  ഒരു  കഴിവ്   ഹഹ ..നമ്മുക്ക് ബസിലേക്ക് വരാം.ഇങ്ങിനെ  ബസില്‍ കേറാന്‍  കഷ്ടപെടുമ്പോള്‍  കിളി  പറയും   പോയി പിറകിലുടെ  കേറ് എന്നു..ഒരുവിധം   കേറി പറ്റി,ഇനി  ഒന്  മുന്‍ വശത്തേക്ക്എത്തണം  എങ്കില്‍  നേതാക്കളെക്കാള്‍  മനോഹരമായി   പുഞ്ചിരികണം ...അങ്ങോടു  കേറി മിണ്ടുന്നത്  ആണ് ബെസ്റ്റ് ....എന്തൊക്കെ   പറഞ്ഞാലും   ആണ്‍കുട്ടികള്‍ക്ക്  ഒരു  ഗുണം  ഉണ്ട് എന്താന്ന് എന്നോ  ...നമ്മള്‍ അവരുടെ  ഫ്രണ്ട് ആയാല്‍ അവര്  നമ്മളെ     നല്ലപോലെ  കെയര്‍  ചെയും ..ഒരുവിധം  മുന്നോടുള്ള  യാത്രയാണ്‌    അതിനിടകുള്ള
ചില  സംഭാഷണങ്ങള്‍  ഇതാ ഇങ്ങിനെ
ഹായ് , ഒന്   മാറി  നില്‍കുമോ?  കാലില്‍  മനോഹരമായ  ഒരു ചവിട്ടു  ..
എന്റമ്മോ   .എന്താ   പെങ്ങളെ   കാലില്‍ മരമുട്ടി  ആണോ  ?? (വേദന  കൊണ്ട്   മുഖം   ആകെ ച്ചുളിഞ്ഞിരികുന്നു  )
അയ്യോ   സോറി  കേട്ടോ  ...അറിയാതെ  ചവിട്ടിയത  ..ഞങ്ങള്  ഒന്  മുന്നോട്ടു   പോകാനാ ..പ്ലീസ് ...
നോക്കുമ്പോള്‍ ഇതിലും വലിയൊരു   കൂട്ടം    മുന്പില്‍   ഉണ്ട്   ..അവര്  സ്പര്‍ശന്‍   ട്രീറ്റ്‌  ആണ് ചിലര്
  ഇതുപോലുള്ള ചവിട്ടോ  പിന്‍  കൊണ്ടിട്ടു  ആണോ   എന്തോ    ബാക്ക്  അടികുന്നുണ്ട്  ..ഈശ്വര  ഇതിപ്പോള്‍   ബസിന്റെ  നടുക്ക്   എങ്കിലും  എത്താന്‍   പറ്റുമ്മോ ??നേരെ   നേരത്തേ ചവിട്ടിയ ചേട്ടനെ   നോക്കി   പുഞ്ചിരി  എന്ന ആയുധം ഉപയോഗികുക
.ചെടന്‍ ചോദിക്കും  എവിടേക്ക  ??ചേലക്കരക്ക്  ..അശോ   ഒത്തിരി ദൂരമുണ്ടല്ലോ   ഹ്മം...അപ്പോള്‍  അടുത്ത് നില്കുന്നവന്റെ    വക  എന്താ പേര്   നേരെ  തോന്നിയ  പേര് പറഞ്ഞു    ശാലിനി  ...ഏതാ ഇയര്‍  ? ഓ പതുക്കെ   പരിചയം ആയി   അതുവരെ   കാലു  നീട്ടി വെച്ചിരുന്ന   മഹാന്മാരൊക്കെ   നമ്മള് അവരോടു  മിണ്ടുമ്പോള്‍ എന്തൊരു
ബെസ്റ്റ്  സ്വഭാവം  ..സ്വഭാവ  നടന്‍  എന്നു  പറയുന്നത് ഇവരെയാന്നോ?? ഇടയ്ക്കു  ഒരുത്തന്റെ  ഡയലോഗ്  അതേയ്  ഇന്നിപ്പോള്‍  നമ്മള്‍  ഫ്രണ്ട്  ആയതു   നാളേക്ക്   മറക്കല്ലേ   ......എന്റെകുടെ    എന്റെ കസിന്‍   ഉണ്ടായിരുന്നു  അവള്  എന്റെ   ജൂനിയര്‍ ആയിരുന്നു   ..എന്നേക്കാള്‍   മിടുക്കിയും  .അവള്  മുന്ബിലെ  ചെടന്മാരോടെ
ചേട്ടാ   എന്തിനാ   നിങ്ങള്‍  ബോയ്സ്   മുന്പില്‍ പോയി   നില്‍കുന്നത്  ..ഞങ്ങള്ക്  സ്ഥലം വേണ്ടേ... ALL INDIANS ARE MY BROTHERS AND SISTERS എന്ന്  KETTITLLE .........................
ഉടനെ   എത്തിയല്ലോ   വനമാല   അല്ല മറുപടി  . മോളെ   ഞങ്ങള്   RAJEEV GANDHI  ALLA....കണ്ടോ ഇത് കാരണമ
പുള്ളികാരന്  പുറമേ  പോയി  കെട്ടേണ്ടി വന്നത് ...
ഞാന്‍ ആരാ  മോള്   അങ്ങിനെ   വിട്ടുകൊടുകാന്‍  പറ്റുമ്മോ  ??
അതേയ്    ചേട്ടാ   ഈ ബസില്‍   ഉള്ളവര് ചേട്ടന്റെ   പെങ്ങളായി  കരുതൂ ,,,,
ശെടാ  ഇതെന്തൊരു  പറച്ചില്‍   എന്ന മട്ടില്‍   അവര് നോക്കി  ...പിന്നെ പതുക്കെ ചിരിച്ചു.ഞങ്ങള്  തന്നെ മുന്പില്‍ ഇരികുന്നവരുടെ       കുറുമ്പ് അവര്ക് കാണിച്ചു    കൊടുത്ത് ,,ചേട്ടന്‍സ്  ഇപ്പോള്‍ ഒരു ചമ്മിയ  ലൂകില്‍ ആണ് ..
..എന്തയാലും   ഞങ്ങള്‍  പിന്‍   പതുക്കെ   എടുത്തു  മുന്നോട് നടന്നു  ചാരുന്നവര്ക് ചെറിയൊരു  കുത്ത് ..അപ്പോള്‍  അതാ ബാക്കില്‍ നിന്നൊരു  ഡയകോല്‍

ഡാ    വഴി   മാറി കൊടുകെട   അവര്  പോകോട്ടെ  ...ശോ   എന്തൊരു  സ്നേഹം  .എന്തയാലും പിന്‍ ആന്‍ഡ്‌ ചെരുപ്പ്  രക്ഷിച്ചു .. ഓ ഇനി ബോള്‍ പോയിന്റ്‌ പെന്‍ എന്തിനാ എന്നല്ലേ ....പറയാം
ആ  സംഭവം,,,,,,,  മിഡില്‍  വയസ്സുകാരുടെ  ഒരു    സ്വാഭാവമാന്   സീറ്റില്‍  ചാരി  നില്‍കുക  ...ഇങ്ങിനെ ചാരി നില്‍കുന്ന മാന്യന്മാര്‍ക്ക്  ഉള്ളതാണ്  പെന്‍ ട്രീറ്റ്‌ മെന്റ്  ..പെന്‍ കേപ് ഊരി  സൈഡില്‍  പിടികുക  ചാരുമ്പോള്‍ പതുകെ വരയ്കുക
വെളള  ഡബിള്‍ മുണ്ട്  എങ്കില്‍  പറയുകയും   വേണ്ട   .മികാവരും  ബസ്‌ ഇറങ്ങുമ്പോള്‍  അത്യാവശ്യം  നല്ലൊരു   കലാരൂപം   പറയില്ലേ  മോഡേണ്‍   ആര്‍ട്ട്‌   ......അതുപോലെ....ബസ്‌ ഇറങ്ങുമ്പോള്‍   മികാവരും  എല്ലാവരും   അവരെ കാണുമ്പോള്‍ മനസ്സിലാകി കൊള്ളും ......
ചിലരുണ്ട്    ബാക്കിലെ   സീറ്റില്‍  ഇരുന്നു   കാല് നീട്ടി വെയ്കും    മുന്ബിലുള  കാലുകളുടെ   സ്പര്‍ശനം  അത്നാണ്  അവര്ക് വേണ്ടത് ....
  ഇതിന്ടിക്ക്  ഇഷ്ടംപോലെ   കള്ളിയാകലുകള്‍ കേള്‍ക്കാം ,,,
    അങ്ങിനെ   ഒരു ദിവസം    പരീക്ഷ  കഴിഞ്ഞു  ലേറ്റ്  ആയി  നില്‍കുകയ   ഭാഗ്യം പിന്നെ വന്ന  ബസില്‍ സ്ഥലം കിട്ടി
നല്ല തിര്കുണ്ട്    അതിനിടക്കാണ്‌    മാന്യനായ     കിളി  ചിലക്കും   ..എന്താ   അവിടെ  ഫുട്ബോള്‍  കളികാനുള്ള    സ്ഥലം ഉണ്ടല്ലോ എന്നു
  ശരിക്കും    അവരെ തല്ലി കൊല്ലാന്‍  തോന്നും   ..ആ ബസില്‍ കുറെ മധ്യ വയസ്സന്മാര് ഉണ്ടായിരുന്നു
ചാരി ചാരി വരും...കുറച്ചു കഴിജപ്പോള്‍ എനിക്ക് സ്ഥലംകിട്ടി   ഹാവൂ   പോയി ഇരുന്നു   ആണുങ്ങള്‍   ആണ് അധികവും
..എന്റെ അടുത്ത്  തന്നെ  ഒരുത്തന്‍ ഉണ്ട് .....മധ്യവയസ്സനാണ്   ഇടയ്ക്കിടെ   ചാരുന്നുണ്ട് ... ശോ ഇതിലും ഭേദം നില്കുന്നതാ ...............
അടുത്ത  സ്റ്റോപ്പില്‍ മാറി ഇരിക്കാം ...
ഞാന്‍ ബാഗ്‌ സൈഡില്‍ വെച്ച്  ..ഇരുന്നു അപ്പോള്‍ ഇടക്ക്    ഒരു സ്ത്രീ കുട്ടിയേയും കൊണ്ട്   കേറിയത ..
ഞാന്‍ വേഗം   എഴുന്നേറ്റ്   അവര്‍ക്ക്    സ്ഥലം കൊടുത്തു  ..ബസ്‌ ലക്കിടി കൂട്ട് പാത എത്തുംബോളെക്കും  ആ  സംഭവം   നടന്നത്   .......എന്റമ്മോ   .ഡും  ....ഇടിവെടുന്ന പോലെ ഒരു ശബ്ദം ..മുന്പില്‍    നില്‍കുന്ന   ഞങള്‍ തിരിഞ്ഞു  നോക്കി

അപ്പോള്‍    കണ്ട   കാഴ്ച ...................................
തുടരും    

Wednesday 17 March 2010

പുതുമഞ്ഞിന്‍ കുളിരുപോലെയെത്തിയ  പ്രണയം
പുതുമഴയില്‍   കുതിര്‍ന്നൊരെന്‍  അനുഭൂതി
കാതില്‍ തേന്മഴയായി പെയ്തിറിങ്ങിയ   വസന്തം
നിനച്ചിരിക്കാതേ തന്നേന്‍   സൌഭാഗ്യം
നിർന്നിമേഷമായി നിൽ‌പ്പൂ ഞാനിവിടെ 
അരികില്‍ ചേര്‍ത്തെന്‍  മൂര്‍ദ്ധാവില്‍ നല്‍കിയ 
വാത്സല്യമാര്‍ന്ന  മുത്തം എന്നില്‍
പ്രതീക്ഷതന്‍  ചിറകു   വിടർത്തിയെന്നോ
പ്രണയാർധമാം നിന്‍  നോട്ടം എന്നില്‍  തറക്കവേ
പുതുമഴയില്‍  കുതിര്‍ന്ന  ലാസ്യസുന്ദരിയാം ഭൂമിദേവിയെ  പോല്‍
നാണിച്ചു നിന്‍ അരികില്‍  ചേര്‍ന്ന്  നില്‍പ്പു  ഞാന്‍
പാറിടുന്ന എന്‍ മുടിയിഴകള്‍  ഒതുക്കുവാന്‍ വന്ന നിന്‍  കരങ്ങള്‍
മീട്ടിയത് സ്വപ്ന സംഗീതമോ ..??
എന്‍ സൗന്ദര്യം  എത്ര  നുകര്‍ന്നിട്ടും മതിയാകില്ലെന്നു  നീ ചൊല്ലിയനേരം
പുളകിതമായത്  എന്‍  മനമോ  അതോ  എന്‍ തനുവോ?
വിളക്കെഴും  കത്തിച്ചു  വെച്ചതിന്‍  പ്രകാശം  പോല്‍
പ്രകാശപൂരിതമായത്   എന്‍ മുഖം ..
മുല്ലപൂവിന്‍ മണമുള്ള  എന്‍  മുടിയിഴകളില്‍
മുഖം അമര്‍ത്തിയ  വേളയില്‍
പടര്‍ന്നു വന്ന സൌരഭ്യത്തില്‍  ലയിച്ചു ചേര്‍ന്നു  ഞാനും..

Sunday 14 March 2010

മഴയുടെ താളം


ഡും ഡും തരികിട ഡും   ,,ധിം ധിം തരികിട ധിം
ചട പട ചട പട തരികിട ധും
തരികിട തോം തരികിട തോം
ധക്ക്  ധക്ക് ധിഗി ധിഗി തോം
ചിന്നം ചിന്നം  പെയ്യും  മഴയുടെ
ഡും ഡും താളം     കേള്‍ക്കാന്‍
എന്‍   മനം കൊതിക്കവേ 
ഡും ഡും താളത്തില്‍ തരികിട പാടിയത്  ആരെന്നോ?
ചട പട ചട പട ഞാന്‍  ഓടി അടുക്കവേയ്
പട പട കേട്ടു ഞാന്‍  ഇടിനാദം ,
കുടു കുടു ഞാന്‍ വിറച്ചു
ധിര്‍   ധിര്‍  നാദത്തില്‍  മിന്നല്‍ പിണരുകള്‍
എന്തിവിടെയ് എന്തിവിടെ   എന്ന്‌   ഞാന്‍  ആരായവേ
തിത്തി തിത്തി  തരികിടതോം
പുതുമഴ പെയ്തു   പൂമണില്‍




Sunday 7 March 2010

അമ്മ   എന്ന  വാക്കിന്‍  ശക്തി  പറഞ്ഞാലും കേട്ടാലും  ,അനുഭവിച്ചാലും  ...പൂര്‍ണമായി   ഉള്‍കൊള്ളാന്‍  ആകുംമോ? ഇല്ല  ..അത് അനുഭവിച്ചു  തന്നെ അറിയണം......അമ്മയായി തന്നെ....,, വാല്‍സല്യത്തിന്‍  മൂര്‍ത്തി ഭാവം അമ്മ...ക്ഷമയുടെ  പൂര്‍ണത  അമ്മ ,..,നന്മയുടെ  നിറകുടം  അമ്മ  ,..സൌന്ദര്യത്തിന്‍    പര്യായം  തന്നെ അമ്മ...വികാരങ്ങളുടെ   വേലിയേറ്റം  കാണും ഞാന്‍ അമ്മയില്‍  പലവട്ടം   ..കാറ്റു  ആയും   ...മഴയായും  ...അഗ്നിയായും,ചിലയിട  എന്നെ  തലോടുന്ന   മന്ദ മാരുതന്‍   ആയും  എത്തി എന്‍  അമ്മ ...ഞാന്‍ ഒന്  വിഴ്കെ  ഓടിയെത്തി എന്‍  അമ്മ  .....പരിഭവം   കൊണ്ട് എന്നെ   ചീത്ത   പരയുകിലും  അറിഞ്ഞു   ഞാന്‍ കണ്ണുകളില്‍   സ്നേഹത്തിന്‍   വേലിയേറ്റം ....അമ്മതന്‍  സ്നേഹത്തിന്‍  പകരമാകില്ല ഒനുംമേ... സ്നേഹിക്കുന്നു  ഞാന്‍ എന്റെ അമ്മയെ  എന്‍ ജീവനെകാല്‍ ...ഞാന്‍ ഇന്ന് ഒരു അമ്മയാണ്  എന്നീരിക്കെയ്    എന്നിലെ  അമ്മയെ  ഞാന്‍ സമര്‍പ്പിക്കുന്നു  എന്ന അമ്മതന്‍  മുന്പില്‍  ,
womens day  anu  ഇന്നു  എന്നാലും    ഒരു  സ്ത്രീയുടെ  ഏറ്റവും   വലിയൊരു  റോള്‍  അമ്മയുടെ റോള്‍ ആണ് .മകള്‍  , പ്രണയിനി  , ഭാര്യാ  ,കാമുകി  ,അമ്മുമ്മ ...എന്നോകെ  വന്നാലും...  അമ്മയുടെ  റോള്‍  അല്ലെ ഏറ്റവും  പൂര്‍ണത  തരുന്നത്   അതിനാല്‍    .ഈ  അവസരത്തില്‍      mothers day   wishes  tharunnth ....

Wednesday 3 March 2010

ആത്മ രോഷം


ചൂട് ,ചൂട്  ,സര്‍വത്ര  ചൂട്.വേനലില്‍  കരിഞ്ഞ മരങ്ങള്‍  പോലെ ,,
മനസ്സും  ചൂടിനാല്‍ വറ്റി വരണ്ടപോലെ..,
ഒരിറ്റു  ദാഹജലത്തിനായി .കൊതിക്കവേ,\
വരണ്ട നെഞ്ചിന്‍ അകത്തു  മിടികേണ്ട   മിടിപ്പുകള്‍ പോലും ,,മിടികുവാന്‍  മറന്നുവെന്നോ..?
ജ്വലിച്ചുയര്‍ന്ന   ചൂടില്‍  ഒലിച്ചിറങ്ങിയ  വിയര്‍പ്പുതുള്ളികള്‍ ..,
വിയര്‍പ്പില്‍  കുതിര്‍ന്ന  ലോലമാം  മേനിയില്‍  ,
നനുത്ത  കാറ്റായി വന്നിലാരുമേ  ,
ചുവന്നിരുണ്ട   അഗ്നിയെ  വിഴുങ്ങാന്‍  എന്നപോല്‍
കാത്തിരുപ്പ്  ഞാന്‍ ഇനിയും ...
തീക്ഷ്ണമായ   ചൂടില്‍  ഞാന്‍  തളര്‍ന്നിട്ടും ,
കാത്തിരുന്നു  ഞാനാ  കുളിര്‍ കാറ്റിനായി ..
എന്നില്‍  വിരിഞ്ഞു  മുറുകും  എന്‍  ചിന്തകള്‍
അഴിച്ചു വിടാന്‍ ഞാന്‍ ശ്രമിക്കവേ  ..
തടഞ്ഞത് എന്തെന്ന്  എനിക്കറിയില്ല
ദാഹിച്ചു വരണ്ട  എന്‍ അന്തരംഗം  ...പോലും
അഗ്നിശുദ്ധിക്കായി മാറ്റിടേണമത്രേ??
 എന്നില്‍   ഉതിരുന്ന  നിശ്വാസത്തിന്‍  പോലും വിലക്കിടുന്നത്  അല്ലോ ..,
സമൂഹത്തിന്‍  കാപട്യം ... 
    കത്തുന്ന അഗ്നിതന്‍  പ്രതീകമാം  എന്‍ കണ്ണുകള്‍  ,നേരിടാന്‍  ആവില്ല സമൂഹമേ  നിനക്ക് ... 
ചിലന്തിതന്‍  വലപോലെ  വല കെട്ടിയാലും  വെന്തുരുകുമെന്നു   എന്‍ നോട്ടത്തിനു മുന്പില്‍ എന്ന്                                                                                                                           എനിക്കറിയാം   
മിന്നല്‍  പിണര്  പോലെ തുളക്കുന്ന  നോട്ടങ്ങള്‍ക്ക്‌ നടുക്കില്‍ ,ജീവിതം ഹോമിക്കാന്‍  എനിക്കാവിലെന്ന്തു എന്‍
                                                                                                                           സത്യം
ഇടിവെട്ടും ,മിന്നലും  മാത്രമാണിവിടെ ..എവിടുമില്ല   ഒരു സ്വാന്ത്വനത്തിന്‍   കുളിര്‍മഴ ,,,
അലിയാന്‍ ഏറെ  കൊതിയുണ്ടെങ്കിലും  ,കേട്ട  ഇടി നാദവും ,മിന്നല്‍ പിണരും  ,
എന്‍ ജീവിതം  തന്നെ  മാറ്റി മറിച്ചുവോ../?
തലയോട്ടിതന്‍  മുകളില്‍  കയറി  നിന്ന്   ചവിട്ടണം എനിക്കൊരു   അഗ്നി നൃത്തം..
ആര്‍പ്പു വിളിച്ചു  അലറിടെണം ,
കാപട്യ ത്തിന്‍  മാറ്  പിളര്ന്നീടെണം   ,
തിളയ്ക്കുന്ന  യൌവനത്തിന്‍    തീക്ഷ്ണത  ചാമ്പലാക്കി  മാറ്റിടെണമോ ?
ജീവിതം  ഒന്ന് എന്നിരിക്കെ  എന്തിനീ തലയോട്ടികള്‍ മാലകള്‍ തന്‍  അതിര്‍വരമ്പുകള്‍
 പടര്ന്നുവന്ന  അഗ്നിനാളത്തിന്‍   അഗ്നി  എന്നെ സ്പര്‍ശിച്ചുവോ  ?
ഇല്ല എനികറിയാം  ഒരു അഗ്നിക്കും  എന്നെ  സ്പര്‍ശികുവാന്‍  ,എന്‍  പാതിവ്രത്യം
എന്നില്‍  ഫണം  വിടര്‍ത്തവേ  ....














Monday 1 March 2010

ടെലിഫോണ്‍ ബൂത്തും ഞങ്ങളും

ലോകത്തില്‍  ആദ്യമായി  ടെലിഫോണ്‍ ബൂത്ത്‌ കണ്ടുപിടിച്ച  ആളിനെ  കാണണം എന്ന് ആഗ്രഹിച്ചതു  ഞാന്‍ ആയിരിക്കും ...ആ   കണ്ണാടി കുടു  കണ്ടുപിടിചില്ലായിരുന്നു എങ്കില്‍ ..ഈശ്വരാ.. ..തണുപ്പത്  കുറെ നേരം അങ്ങിനെ  നിന്നിരുന്നു എങ്കില്‍   ബെല്‍ജിയം മ്യൂസിയത്തിലേക്ക്  രണ്ടു  പ്രതിമകളെ സംഭാവന ചെയാന്‍ പറ്റുമായിരുന്നു.....എന്തായാലും...ബൂത്തില്‍ തന്നെ  നിന്ന് , പ്രതീക്ഷയോടെ നോക്കി നിന്നു,..എന്തോ ഭാഗ്യ ത്തിനു  അകലെ നിനും   ഒരു വെളിച്ചം വരുന്നത് കാണാന്‍ സാധിച്ചു  ...എന്റെ  തേവരെ  ....ആ വാഹനം  ഇങ്ങോട്ട്  തന്നെ ആവണേ........ജീവിത്തില്‍ ഇങ്ങിനെ   ഉള്ള നിമിഷങ്ങളില്‍    ആണ്  പലപ്പോഴും   ജീവിത്തിന്റെ വില   അറിയുന്നത്. ...ഒരു നിസാര     കാര്യത്തിനു  പോലും   തല്ലുകുടുമ്പോള്‍  ചത്താല്‍  മതി എന്ന് പറയുമ്പോള്‍ പലപോഴും   നമ്മുക്ക്   അന്നെരത്തെയ്   മാനസ്സികാവസ്ഥ   ആണ്...ഇതുപോലെ  ഉള്ള അവസരങ്ങളില്‍   പലപ്പോഴും ദൈവവുമായി   ഒരു  ആത്മബന്ധം   ഉണ്ടാകുന്നത് ..
            എന്തയാലും   തേവര്  വിളി കേട്ടു ആ കാര്‍ ഞങളുടെ    ഭാഗത്തേക്ക്  തിരിഞ്ഞു ..ഞാനും എട്ട്നുംകുടി  വേഗം  കണ്ണാടി കൂട്ടില്‍ നിനും   പുറത്തേക്കു  ഇറങ്ങി .., .കൈ   കാണിച്ചു...  .പക്ഷേ  ഞങളുടെ   സ്വപ്നങ്ങള്‍  തകര്‍ത്തു കൊണ്ട്    ആ കാര്‍  മുന്നോട്ടു പോയി...ആകെ തകര്‍ന്നു  പോയി ..  ...ആ കാറില്‍  മുന്‍ സീറ്റില്‍ ഒരു സ്ത്രീയും  കുഞ്ഞും  ഇരുന്നിരുന്നു... ഞാന്‍ ആകെ തകര്‍ന്നു പോയി  ഏട്ടന്റെ  കയില്‍   ചാരി നിന്നു ...ഇനി എന്ത്  ??
പക്ഷെ പെട്ടന്നു  ആണ് സ്ഥിതിഗതികള്‍  മാറിയത് ....പറയില്ലേ  ഭാഗ്യം വരാനും പോകാനും ഒരു നിമിഷം  മതി എന്ന്.....എന്റെ തേവര് തുണച്ചു ...കാര്‍   രീവെര്സ്  ഇട്ടു തിരിച്ചു വന്നു  ഞങളുടെ  മുന്പില്‍  വന്നു നിന്നു...സങ്കടവും  തണുപ്പും  കൊണ്ട്   ഞാന്‍  വിതുമ്പാന്‍  തുടങ്ങിയിരുന്നു .....മുന്‍ സീറ്റില്‍ സ്ത്രീ എന്നെനോക്കി പുഞ്ചിരിച്ചു ......തിരിച്ചു  ചിരിക്കാന്‍  ശ്രമിച്ചെങ്കിലും  അന്നേരം  അത്  ചീറ്റി പോയി....ചിരിക്കാന്‍  പോയിട്ട്   ചുണ്ട് ഒന്ന് അനക്കാന്‍ പോലും വയ്യ ..,അപോഴെക്കും  ഡ്രൈവര്‍  സീറ്റില്‍ നിനും  അയാള്‍  ഇറങ്ങി വന്നു ...അവര് ഏട്ടനോടെ  കാര്യങ്ങള്‍ അനേഷിച്ചു.....അയാള്‍  വലിയ   ഷിപ്പ് ലേക്ക്    സപ്ലൈ ചെയുന്ന  ബാര്ജിലെ   കപ്പിത്താന്‍  ആയിരുന്നു ...അയാള്‍ പറഞ്ഞു അയാളുടെ ഭാര്യാ കാരണം  ആണ് നിര്‍ത്തിയത്  എന്ന്....ഞാന്‍ അവരെ  നന്ദിയോടെ നോക്കി... ,അയാള്‍ എന്നോടെ കാറില്‍ കേറി ഇരിക്കാന്‍  പറഞ്ഞു , ഏട്ടന്‍  പറഞ്ഞു ബെര്‍ത്ത്‌  നമ്പര്‍ മാറി പോയി...എന്ന്...അവസാനം അയാള്‍ അയാളുടെ ഫോണില്‍  നിനും  പോര്‍ട്ട്‌  കണ്ട്രോള്‍ വിള്ളിച്ചു ...ഷിപ്പിന്റെ  പേര്  പറഞ്ഞു , ഭാഗ്യം  അവര് നമ്പര്‍ പറഞ്ഞു  തന്നു....ഞങ്ങള്‍ ഇറങ്ങിയ  സ്ഥലത്തിന്റെ നേരെ  വിപരീതം ആയിരുന്നു ഷിപ്പ് നിനിരുന്ന്ത്  ... അവസാനം അയാള്‍   ഞങളെ കൊണ്ട്  ഷിപ്പ്ന്റെ  അടുത്തേക്ക്  യാത്ര  തിരിച്ചു  ..അങ്ങിനെ   അവസാനം ഞങള്‍   ഷിപ്പ്ന്റെ  അടുത്ത് എത്തി.. ..എന്താ പറയുക,അവരോടെ  നന്ദി   പറയാന്‍  വാക്കുകള്‍ ഇല്ലായിരുന്നു .....എന്തയാലും  അവര് ഞങളെ ഇറക്കി തന്നു പോയി...  ഷിപന്റെ  ഗാങ്ങ് വേ  കണ്ടപ്പോള്‍   സന്തോഷം കൊണ്ട്  എനിക്ക്  തുള്ളാന്‍  വെയ്യെ   ...എന്ന  പരസ്യം  ആണ് ഓര്മ വന്നതു ...ചുമ്മാ കേട്ടോ അതല്ല  സ്വന്തം  വീട് എത്തിയ  ഒരു ഫീലിംഗ്  ആണ്  തോന്നിയത് .....അന്ന് ആദ്യമായി ആ ഗോവണി പടികള്‍ ഞാന്‍ തൊട്ടു തലയില്‍ വെച്ച്  ..മുകളിലേക്ക് കേറി
.കാബിനില്‍ എത്തിയപ്പോള്‍  ആദ്യം  ഉറക്കെ  പൊട്ടി കരഞ്ഞു  ...,ഒന്  ഫ്രഷ്‌ ആയ ശേഷം   പതുകെ താഴേക്ക്‌  ഞങള്‍  ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് ചെന്ന് ....എല്ലാവരും  റെഡി ആയി ഇരികുക  ആയിരുന്നു  ഞങളുടെ  അന്നത്തെ യാത്രയെ കുറിച്ച്  അറിയാന്‍  ....ഊഹികാമല്ലോ  ഞങളുടെ മനസ്സികവസ്ഥ  ...എല്ലാവരോടും ഒന്ന് ചിരിക്കാന്‍ മാത്രമ്മേ  സാധിച്ചു......പിന്നെ പതുക്കെ  സംഭവങ്ങള്‍  അവരോടെ അറിയിച്ചു ..
   അപ്പോളെ  ഇത് മതി കേട്ടോ..അടുത്ത പോര്‍ട്ട്‌  അടുത്ത പോസ്റ്റില്‍ കേട്ടോ. നേരത്തേ പറഞ്ഞപോലെ   പതുക്കെ  ഓരോ  സ്ഥലവും പറയാം കേട്ടോ....