Followers

Sunday, 20 May 2012

ചാരുകസേര


ഉമ്മറത്തെ   ചാരുപടിയില്‍    ഈ കസേര അങ്ങിനെ കിടക്കുമ്പോള്‍   എന്റെ അച്ചച്ചനെ  ഓര്‍മ്മ വരുകയാ ...പല്ലിലാത്ത മോണ കാട്ടി
ചിരിക്കുന്നത് കാണാന്‍ തന്നെ രസം ആയിരുന്നു .വെള്ള ഷര്‍ട്ടും  വെള്ള മുണ്ടും  അതായിരുന്നു ഏപ്പോഴും വേഷം . അച്ചച്ചനു പല്ല് ഇല്ലാത്ത കാരണം 
പലഹാരങ്ങള്‍ ഒക്കെ  അമ്മിയില്‍  പൊടിച്ചു കൊടുക്കാരുള്ളത്.അത്  ആസ്വദിച്ചു  കഴിക്കുന്നത്‌ കണ്ടാല്‍  നമ്മുക്കും  കഴിക്കാന്‍ തോന്നും അതുപോലെ ......
വടിയും പിടിച്ചു അച്ഛച്ചന്‍ തൊടി മുഴുവന്‍  നടക്കും .ഇടയ്ക്കു ഞങളെ  കാണാന്‍  റോഡ്‌ സൈഡില്‍  ഉള്ള വീട്ടില്‍ വരും .ഞങളുടെ പുതിയ വീട്  റോഡ്‌ സൈഡ് ആയിരുന്നു .വീടുപണി നടക്കുന്ന കാരണം  അതിനു അടുത്ത് തന്നെ എന്റെ അമ്മടെ വീട്ടില്‍ ആയിരുന്നു  താമസം. ഞങളെ കാണാന്‍  ഇടകിടെയ് അച്ഛച്ചന്‍  വരും . പുതിയ വീട്ടില്‍  ഒരു  റൂം  അച്ചച്ചനു  വേണം എന്നു പറയുമായിരുന്നു ,പക്ഷേ  ഞങ്ങള്‍ടെ  വീട് പണി മുഴുവന്‍ ആകും മുന്‍പ്   അച്ഛച്ചന്‍   ഞങ്ങളെ  ഒക്കെ വിട്ടു പോയി . .കുറെ കഥകള്‍  പറഞ്ഞു തരുമായിരുന്നു .അത് കേട്ട് ഞാനും അനിയനും ഒപ്പം ഇരിക്കും ..അച്ചച്ചനെ  കാത്തിരിക്കുക  അന്നത്തെ പ്രധാന പണി ആയിരുന്നു ,അത്രയ്ക്ക് നല്ല അച്ഛച്ചന്‍ ആയിരുന്നു ,മുത്തച്ഛന്‍  അമ്മടെ അച്ഛനെ ഞാനും അനിയനും കണ്ടിട്ടില്ല മുന്‍പേ മരിച്ചു പോയിരുന്നു .അച്ചമ്മ അതും  ഞങ്ങള്‍ക്ക്  ഇല്ലായിരുന്നു ....ഒരിക്കലും കാണാത്തവര്‍ ,,,,,ആകെ അമ്മുമ്മയും  അമ്മടെ സൈഡില്‍ 
അച്ഛന്റെ സൈഡില്‍ അച്ഛച്ചനും  ആയിരുന്നു .അതുകൊണ്ടോ എന്തോ എനിക്ക് ഏറെ ഇഷ്ടം ആയിരുന്നു എന്റെ അച്ചച്ചനെ ....അമ്മടെ കയ്യില്‍  നിന്നും അടി കിട്ടുമ്പോള്‍  ഓടിഒളിക്കുവാന്‍  അമ്മുമ്മയും ,മുത്തച്ചനും  ഒക്കെ ഉണ്ടാകുന്നതു നല്ലതാ  എന്നു ആ സമയങ്ങളില്‍  പലപ്പോഴും തോന്നിയിട്ടുണ്ട് .അച്ചാച്ചന്‍  പെട്ടന്ന്  വെയ്യാതേ  ആയി പക്ഷേ  ആരെയും ബുദ്ധിമുട്ടിക്കാതെ  വേഗം പോയി ...ബാല്യത്തിലെ  ഓര്‍മകള്‍ക്ക്  അതുകൊണ്ടുതന്ന്നെ  അധികം  രസങ്ങള്‍  ഇല്ലാതായി ...അച്ചച്ചന്‍   ഇല്ലാതെ തന്നെ  ഞങ്ങള്‍  പുതിയവീട്ടിലേക്ക്  മാറി .പിന്നിട്  അമ്മ അച്ചച്ചന്റെ  ചാരുകസേര  കൊണ്ട് വന്നു ഞങ്ങളുടെ വീട്ടില്‍ കൊണ്ടുവന്നിട്ടു .അങ്ങിനെ  അച്ചച്ചന്‍  ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നു  പലപ്പോഴും    ഞാന്‍  ഒരു മുറിയില്‍ ഒറ്റയ്ക്ക്   പോയി ഇരുന്നു അച്ച്ചനോടും ,കാണാത്ത   മുത്തച്ചനോടും    കുറെ സംസാരിക്കും .അമ്മ അടിച്ചതും  സ്കൂളിലെ വിശേഷവും ഒക്കെ പങ്കു വെയ്ക്കും ..അതൊരു  സന്തോഷം ആയിരുന്നു ..അവര് എന്റെ കുടെയുണ്ടെന്ന  തോന്നല്‍  അതെന്റെ  ശക്തിയായിരുന്നു ..കഥകള്‍ കേള്‍ക്കാനും, കൈപിടിച്ച്   കടയില്‍ കൊണ്ട് പോകാനും  ഒക്കെ  അവര് ഉണ്ടായിരുന്നു എങ്കില്‍  ഇടക്കിടെ ഓര്മ വരും ...അച്ഛനും അമ്മയും  ചീത്ത പറയുമ്പോള്‍ 
അവരെ വഴക്ക് പറയാന്‍  അച്ചച്ചന്‍  ഓടി വന്നെങ്കില്‍ എന്നു ഞാന്‍ എത്ര  ആഗ്രഹിചിടുണ്ട് .ഒറ്റയ്ക്ക്  സംസാരിക്കുമ്പോള്‍  അങ്ങിനെ ഒക്കെ കേള്‍കുമ്പോള്‍  നിങ്ങള്ക്ക് ഒക്കെ ചിരി വരുമായിരിക്കും ..പക്ഷേ  അത്  എനിക്കെത്ര  സന്തോഷം നല്‍കിയത് എന്നു  നിങ്ങള്ക്ക് അറിയില്ല്ലോ അതുകൊണ്ടുതന്നെ നിങ്ങള്‍ടെ  ഒക്കെ ചിരി  ഞാന്‍ കണ്ടില്ല എന്നു വെയ്കുവാ ... 
   കുറച്ചു നാള്‍ എങ്കിലും  എനിക്ക് കിട്ടിയല്ലോ എന്റെ അച്ചച്ചനെ ...ആരുമില്ലാത്ത  കുട്ടികളെക്കാള്‍  ഞാന്‍ എത്ര ഭാഗ്യം ചെയ്തതാ  എന്നു   ഓര്‍ക്കുമ്പോള്‍  എനിക്ക്  പരാതി അശേഷം ഇല്ല .


പൌര്‍ണമി ( ഈ ചാരുകസേരടെ    ചിത്രം കണ്ടപ്പോള്‍  ഓര്‍മയില്‍ വന്നതാ )

Wednesday, 16 May 2012

സാഹചര്യം


ന്യൂസ്‌ പേപ്പര്‍  വായിച്ചാല്‍  ഇനി വായിക്കേണ്ട എന്നു തോന്നുന്ന  സമയം ആയി. ഓരോ വാര്‍ത്തക്കും  കൊടുക്കുന്ന പ്രാധാന്യം  കണ്ടിട്ടാണ് .സ്കൂള്‍  കൌണ്സെലിംഗ്    സെക്ഷന്‍  വേണം എന്നു   പറയും എല്ലാ കൊല്ലവും     ടീച്ചേര്‍സ്  തന്നെ മതി   എന്നു അവസാനം  management    തീരുമാനിക്കും . എന്നിട്ടോ  അദ്ധ്യയന  വര്‍ഷം  വേണ്ട  പ്രവര്‍ത്തി  ദിവസങ്ങള്‍ തന്നെ  കുറവാകും  സമരങ്ങള്‍ കാരണം .സമരങ്ങള്‍ എന്നുകേട്ടാല്‍  കേരളം  എന്നതാണ്  സ്ഥിതി 


.അപ്പോള്‍ ഉള്ള ടൈമില്‍   പഠിപ്പിക്കാന്‍ നടക്കുംമോ     ടീച്ചേര്‍സ് അതോ  കൌണ്സെലിംഗ്    ക്ലാസ്സെസ്  കൊടുക്കുംമോ ? പൈസ ഗവണ്മെന്റ്  അനുവദിച്ചും  ഒരു ക്ലാസ്സ്‌ നടത്താന്‍  മടിയാണ് .അല്ലെങ്കില്‍  തന്നെ ഇവിടെ ആര്‍ക്കാ നേരം  പ്രശ്നങ്ങള്‍   കേള്‍ക്കാന്‍  ...കുട്ടികളെ  അവരുടെ മനസ്സ് അറിയാതെ  വളര്‍ത്താന്‍   മത്സരിക്കുന്ന  മാതാപിതാക്കള്‍ .പ്രതികാര മനോഭാവം  അവരില്‍  എത്തിക്കുന്നതില്‍   നാം ഓരോരുത്തരിലും    തെറ്റുണ്ട് .    കുട്ടികളുടെ   scriptwriting    അത്  ചെറിയ വയസ്സിലെ നടക്കുന്നു ,ആ ടൈമില്‍ തന്നെ കുട്ടികളെ  നല്ല രീതിയില്‍ വളര്‍ത്താന്‍  അലെങ്കില്‍ അവര്‍ക്ക് വേണ്ട   അറിവ് പകരാന്‍  സമയം കണ്ടെത്തണം ,കുട്ടികളുടെ  മനസ്സില്‍  ഇത്രക്കും  ദേഷ്യം  വരണം എങ്കില്‍  അത് ആദ്യം ഉണ്ടായതു സ്വന്തം  വീട്ടില്‍ നിന്നും തന്നെ ആകും അല്ലെങ്കില്‍ ചുറ്റുപാടും  അവനെ അങ്ങിനെ  ആക്കിയെടുക്കുന്ന്തില്‍    വേണ്ട  വളം വച്ചു കൊടുത്ത്  എന്നു ചുരുക്കം . സ്കൂളില്‍   കുട്ടികളുടെ ഷൂ  നിന്നും  കൂറ, പഴുതാര  ഒക്കെ കിട്ടാറുണ്ട്  ആര്‍ക്കും നേരമില്ല  മക്കള്ടെ  കാര്യം നോക്കാന്‍ ,അവരിലെ  മാറ്റം അറിയാന്‍ . ഇത് കേട്ട്  ഓടിച്ചെന്നു നിയന്ത്രണം  ഏര്‍പെടുത്താന്‍  നില്‍ക്കും  പക്ഷേ    അതിലൊരു  കാര്യവുമില്ല .
 ആദ്യം   അവരെ  സ്നേഹിക്കാന്‍ സമയം കണ്ടെത്തു , അവരെ  മനസ്സിലാക്കാന്‍  ശ്രമിക്കു  എന്നിട്ട് മതി  നിയന്തിക്കാന്‍  പോകുക .  അവരുടെ  തെറ്റിനെ  മാത്രം കാണാതെ  അതിലേക്കു അവരെ  എത്തിച്ച നിമിഷം  അലെങ്കില്‍ സാഹചര്യം നമ്മള്‍ അറിയണം ..

ആദ്യം വേണ്ടത്  വിശ്വാസം  ആണ് .അത് അടിത്തറ   ഉറപ്പിച്ചാല്‍  ഒരുവിധം എല്ലാ പ്രശനവും  മാറി പൊയ്കൊള്ളും.വീട്ടില്‍  വന്നു അവര്  സ്കൂള്‍  കാര്യങ്ങള്‍  പറയുമ്പോള്‍  കേള്‍ക്കാന്‍ ആര്‍ക്കു നേരം  അവരെ ആട്ടിയോടിക്കും  അവസനം  വന്നു പറയും       എന്റെ  മോന്‍ എന്നോടെ  ഒന്നും  പറയുന്നില്ല ,അവന്‍ എന്ത് ചെയുന്നു  എന്നു എനിക്കറിയില്ല   ...മാഡം .. ..എന്നു .അച്ചന്മാര്‍ക്ക്   മക്കള്  ഏതു ക്ലാസ്സിലാ  എന്നു പോലും അറിയില്ല  ..അത്രക്കും   തിരക്കില്ല  ഇപ്പോള്‍ എല്ലാവരും .  അഭിമാനം  പോകുമ്പോള്‍ മാത്രം  അയ്യോ അങ്ങിനെ ആവാമായിരുന്നു  എന്നൊക്കെ ചിന്തിച്ചു  വല്ല കാര്യവും    ഉണ്ടോ ? സമയം കണ്ടെത്തണം  നമ്മുക്ക് വേണ്ടപ്പെട്ടവര്‍ക്ക്  വേണ്ടി ..അത്  മക്കള്‍  ആയാലും,  അമ്മ ആയാലും ,ഭാര്യാ ആയാലും  തിരച്ചു ഭര്‍ത്താവ്  ആയാലും ...
ഇല്ലെങ്കില്‍    അവരെല്ലാം  അത് കിട്ടുന്ന സ്ഥലം  അല്ലെങ്കില്‍  ദുഖം മറക്കാന്‍  വേണ്ടിയുള്ള   ഉപാധികള്‍ തേടി പോകും 
 അവസാനം  ഭീഷണികളും ,  കൊലപാതകങ്ങളും  എല്ലാം  ആയി പര്യവസാനിക്കും ..ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ച്  അതും  മണ്ണിലേക്ക് ചേര്‍ന്ന് പോകും .