Followers

Sunday 10 January 2010

ഇമ്മിണി ബല്യ ഒരു കപ്പലും ഞാനും

ഇമ്മിണി ബല്യ ഒരു കപ്പലും ഞാനും    ഞാന്‍ ഇപ്പോള്‍ എന്താന്ന് പറയാന്‍ പോകുന്നത്  എന്നല്ലേ

  എന്റെ ഒരു കപ്പല്‍ യാത്ര അതിനെക്കുറിച്ച്‌  ആണ് കേട്ടോ...........കപ്പല്‍ ക്കാര്‍ക്കൊക്കെ നല്ല ഡീ മാണ്ട്  ഉള്ള ടൈം ആയിരുന്നു അത്....നമ്മുടെ ചേട്ടന്മാര് ടൈറ്റാനിക്  സിനിമ പിടിച്ച  സമയം ....കപ്പലുചെട്ടന്മാര്‍ക്കൊക്കെ  ഒരു ജാക്ക്  ലുക്ക്‌ ഉണ്ടോ എന്നൊരു സംശയം ........അങ്ങിനെ എനിക്കും വന്നൊരു  കല്യാണാലോചന  ഒരു കപ്പലുകാരന്റെ......ഡിഗ്രി ഫൈനല്‍  ഇയര്‍ ആയതേ ഉള്ളു ...എന്ത് ചെയാന്‍..... പറഞ്ഞത് കേട്ടാലെ പറ്റു...അത് എങ്ങിനെയാ   കോളേജില്‍ നിന്നും വീട്ടില്‍ എത്തുബോളെക്കും   നമ്മുടെ വായനോക്കികളുടെ   രാജാവ്‌ വന്നിടുണ്ടാകും ....മനസ്സിലായോ ?? ഇല്ലേ ?  നമ്മുടെ ബ്രോക്കെര്‍ മാമന്‍ .....വിശന്നിട്ട്    വരുമ്പോള്‍ അമ്മയെ വിളിച്ചു   ഓടിവവരുമ്പോള്‍  ആകും നമ്മുടെ "സ്കാന്നെര്നെ" കാണുക   ....എന്റമ്മോ  അടിതൊട്ടു  മുടി വരെ സ്കാനിംഗ്‌ ആണ്....ഹ്മ്മം കുറെ   പേര്‍ക്കൊക്കെ അറിയാം എന്നാലും ആണുങ്ങള്‍ക്ക്  അത് അറിയില്ലാലോ....വേണം എങ്കില്‍ ഇവരെ അവര്‍ക്ക് ഗുരു വാക്കാം .....അത്ര ബെസ്റ്റ് ആണ്..  ..ഇവരെ ഓര്‍ത്താണ്   സ്കാന്നെര്‍ എന്നാ പേര് വന്നത് എന്നൊരു  സംശയം ...ഒരുനേരം സ്കാനിംഗ്‌ മെഷീന്‍ കേടു  ആയാലും ഇവരെ നിര്‍ത്താം കേട്ടോ. ...നമമുടെ  സ്വാതത്ര്യം  കൈ കടത്താന്‍ വരുന്ന ഇവരെ തല്ലി കൊല്ലാന്‍  ഓക്കേ തോന്നാറുണ്ട്.....അങ്ങിനെ എന്റെ കല്യാണം കപ്പലുകാരനുമായി ഉറപ്പിച്ചു  ....ഉപദേശം ഇഷ്ടം പോലെ കിട്ടി.അത് എഴുതാം തുടങ്ങിയാല്‍   മാനസ്സപുത്രി സീരിയല്‍ ആകും അതിനാല്‍ വേണ്ട....എന്തായാലും.  കപ്പലുക്കാരനെ കെട്ടുന്നത്  ഒരു റിസ്ക്‌ ആണ് എന്നായി....ഹ്മ്മം എതിര്‍ത്തിട്ടു  കാര്യമില്ല ...ഞാന്‍ ആ റിസ്ക്‌ എടുക്കാന്‍ തീരുമാനിച്ചു...." ഏട്ടനോട് പറഞ്ഞാല്‍ പുള്ളി പറയും   അങ്ങേരു ആണ് റിസ്ക്‌ എടുത്തത്  എന്ന്  ......കപ്പല്‍ ഓടിക്കാം , ബിമാനം പറത്താം......കടല് കലങ്ങി മറിഞ്ഞാലും ...സാരമില്ല  കല്യാണം  കഴിക്കുന്നത്   ആണ് റിസ്ക്‌ എന്ന്..." അപ്പോള്‍ ചുള്ളുവില്‍  ഒരു ഉപദേശം   കന്യകന്മാര്കും കന്യകമാര്‍ക്കും     ....കല്യാണം അത്ര എളുപ്പമല്ല എന്ന്.....



     കല്യാണം ഓക്കേ കഴിഞ്ഞു   ഷിപ്പ് വരുന്നത് ബോംബയില്‍  അന്ന് എന്ന് ബോംബെ എങ്കില്‍ ബോംബെ  പോയല്ലേ  പറ്റു... യുദ്ധത്തിനു  പോകുന്ന പോലെ ഞാന്‍ ബാഗുംപെട്ടിയും ഓക്കേ ആയി പുറപെട്ടു...സെന്റി റോള്‍ഒന്നും വേണ്ട എന്തയാലും  ബോംബെ പോര്‍ട്ടില്‍ എത്തി... ...അതാ  നമ്മുടെ  ബാഹനം   കൊള്ളാം ഒരു ഗജവീരന്റെ ലുക്ക് ഉണ്ട്.... നല്ല ഒരു ചരക്ക് കപ്പല്‍ ...നെറ്റി ചുളികണ്ട   നല്ലൊരു കപ്പല്‍ എന്നാക്കി ഞാന്‍.....കപ്പലിന് അടുത്ത് എത്തി... ലോഡ് ഇല്ലാത്ത കാരണം എന്ടംമ്മോ നല്ലൊരു ഉയരത്തില്‍ ആണ് ആശാന്‍ .....താഴെ  "ഗാഗ്  വേ ഉണ്ട്" നമ്മുടെ ഗോവണി ....നല്ല  ഉയരത്തില്‍.....ഭാഗ്യം   ചെറുപ്പത്തില്‍ മരം കേറാന്‍ പഠിച്ചത് ഗുണം ആയി ....ഞാന്‍ മനസ്സില്‍ കരുതി.......അമ്മക്ക് അന്നൊക്കെ എന്തൊരു പരാതി   ആയിരുന്നു....മരം കേറ്റം പറഞ്ഞു....കണ്ടോ   ഇന്നിപ്പോള്‍   കപ്പലുകാരനെ കെട്ടാനുള്ള മിനിമം യോഗ്യത ആണ് മരം കേറ്റം...അങ്ങിനെ ഞാനും ആ മരംകേറ്റം  ഇവിടെ   നടത്തി....ഹ്മം  കൊള്ളാം  എ സി ഒക്കെയുണ്ട് ... ലിഫ്റ്റില്‍ ഓക്കേ കേറി റൂമില്‍ എത്തി....എന്തോ  അപ്പോള്‍ ഒരു സങ്കടം  ... അമ്മയെ  കാണാന്‍ ഓക്കേ തൊന്നിട്ടോ ....ഹ്മ്മം...ഏട്ടന്‍ ആണെകില്‍  റൂമിലാക്കി  പോയി.... അങ്ങേരു പപണിയുണ്ടല്ലോ ....ഹാന്റിംഗ്  ആന്‍ഡ്‌ ടേക്കിംഗ്  ഓവര്‍ ആണത്രേ .........കപ്പലില്‍ കപ്പിത്താനെ  കിഴവന്‍ എന്നാണ് പറയുക....ഇവിടെ ഏട്ടന്‍ ചീഫ് ഓഫീസര്‍ ആയിരുന്നു അന്നേരം ....ഞാന്‍ പാവംഒറ്റക്കായി........


..കുറച്ചു നേരം  പോര്‍ട്ട്‌ ഹോള്‍ ( ജനല് ) വഴി നോക്കി ninnu ....കന്റൈനെര്‍  കപ്പലില്‍ കേറ്റുന്നത് കാണാം ....കുറച്ചു കുടി  അപ്പുറത്തെ   വശത്തേക്ക്  നോക്കിയപ്പോള്‍ കടല് കാണാം ...ആ  കപ്പല് പോകുമ്പോള്‍  കടല് ശരിക്കും   കാണാം......അയ്യോ  വിശന്നിട്ട്   വയ്യ .എന്താ ഇപ്പോള്‍ ചെയുക....ആരെയും കാണാനും ഇല്ല ഇരുമ്പ് വാതില് മാത്രം   ...ടിക്ക് ടിക്ക്   ഓ  ആരോ വാതിലില്‍ മുട്ടി വേഗം ഓടി ചെന്ന്  തുറന്നു....സത്യത്തില്‍  ഒരു ജയില്‍ തുറക്കുന്നപോലെ ഒരു ഫീലിംഗ്.....ഭാഗ്യം അതാ വേറെ ഒരു മനുഷ്യ ജീവി....കയില്‍ ടി  കപ്പു  ഉണ്ട് ....ഹ്മ്മം ഞാന്‍ അയാളെ നോക്കി....ഒരു വയസ്സന്‍....അയാള് ചോദിച്ചു മേം സാബ്‌ ആപ്കോ ചായ്   ചാഹിയെ ക്യാ?  ...ഹാമ്ജി....ഞാനും  പറഞ്ഞു ..ഭാഗ്യം  സ്കൂളില്‍ ഹിന്ദി പഠിച്ചത്  തുണച്ചു       

വീണ്ടും ആ ഇരുമ്പ് വാതില്‍ അടച്ചു...ഒരു ഓഫീസ് റൂം ,ബെഡ്രൂം..ഒക്കെയുണ്ട് കേട്ടോ.....  ഷിപ്പില്‍ കാലത്ത് ഏഴു മണി തൊട്ടു എട്ടു മണി വരെ  പ്രഭാത ഭക്ഷണം ...ഉച്ചക്ക്പന്ത്രണ്ടു  തൊട്ടു ഒന്ന് വരെ ആണ്...വൈകുന്നേരം ആറു തൊട്ടു ഏഴു വരെ...ഇതന്നു ഇവിടത്തെ   ശീലം..തോന്നിയ നേരത്ത് ഫുഡ്‌ അടിച്ച സ്വഭാവം ആണ് ..പറഞ്ഞിട്ട് കാര്യം ഇല്ല...എന്തായലും....സാരമില്ല......വിശന്നിട്ടു വയ്യ എന്താ ചെയുക ഒരു ഐഡിയ കിട്ടുന്നില .....ഉച്ചക്ക്  ഒരു ബെല്‍ ഉണ്ട് ഹഹഹ....വീണ്ടും സ്കൂളില്‍ എത്തിയപോലെ...ബെല്‍കേട്ട്   ഞാന്‍ നിന്ന് എന്ത്ന്നവോ...ചെയ്ണ്ടത്, ഏട്ടന്‍ വരുന്നു കാണാന്‍ ഇല്ലാലോ ....ഓ ഭാഗ്യം അങ്ങേരു അതാ ഓടി  വരുന്നു ....സോറി ഓക്കേ പറഞ്ഞു  വാ വേഗം ...ഞാന്‍ കാണിച്ചു തരാം എന്നി ഒക്കെ നീ നോക്കി ചെയണം എന്നായി...  ഹ്മം മൂളി എന്നെ ഉള്ളു ...പേടിയായിട്ട്  വയ്യ...അങ്ങിനെ ഡൈനിങ്ങ്‌ റൂമില്‍ എത്തി....ഭാഗ്യം കുറച്ചു തലകള്‍ കാണാനുണ്ട് ..അപ്പോല്കും രണ്ടു  മേം സാബ്‌ മാര്  വന്നു ....ഒരാള് സെക്കന്റ്‌  എഞ്ചിനീയര്‍   ടെ ഭാര്യാ ആണ് മല്ലു  ആണ് ///പിന്നെ കപ്പിത്താന്റെ ഭാര്യാ  ഹിമാചല്‍ കാരിയും .പിന്നെ  ജോലിക്കാര്‍   അധികവും ബംഗാളിന്റെ ആളുകള്‍ ആണ്. ...അങ്ങിനെ ഞാനും അവിടത്തെ പി ഡി പി കമ്പനി  ജോയിന്‍ ചെയ്തു ....(പരദൂഷണം ത്നന്നെ) ഹഹ്ഹ ഇതു നാട്ടില്‍ പോയാലും അതിനു അല്ലെ കിട്ടുമല്ലോ.....പ്രായത്തില്‍ ഞാന്‍ ആയിരുന്നു ചെറുത്‌ ....അപ്പോള്‍ അവര് എന്നെ അനിയത്തിനെ പോലെ   കണ്ടിരുന്നത്.. അതിനാല്‍  ഇഷ്ടം  പോലെ ഉപദേശം കിട്ടി.....

.വീണ്ടും ഒരു  മെഗാ സീരിയല്‍.......................സീരിയല്ന്റെ  ഒരു ഗുണം  നമ്മള് മല്ലുസ്ന്നു  നല്ല തോലികട്ടിയായി ...കപ്പല് പോകുമ്പോള്‍  കടല്‍ ചൊരുക്ക് വരും ചിലര്  ചര്ദ്ധിക്കും  എന്നോകെ  ആയിരുന്നു സംസാരം....എന്റെ ഉള്ള നല്ല ജീവന്‍ പോയി....ഹേ  എനിക്ക്   അങ്ങിനെ ഒന്നും   വരില്ല എന്നോകെ  പറഞ്ഞു    ഞാനും റൂമില്‍ പോയി.....കപ്പല്  ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ പോകും  എന്ന്... ഈശ്വരാ ....എന്താകുമോ എന്തോ....ശരിക്കും  അമ്മയെ കാണണം ...ഇപ്പോലെങ്കില്‍  ഹച്. ഐഡിയ.എയര്‍ടെല്‍ ഒക്കെയുണ്ട്   അന്ന് .ഒന്നുമില്ല ....ലാന്‍ഡ്‌  ലൈന്‍ തന്നെ ശരണം  ....അതിനു കരക്ക്‌ പോകണ്ടേ   ...ഹ്മ്മം പണ്ട് സ്കൂളില്‍ മാഷുമാര്‍  പറയാറില്ലേ ...കരയിലും   വെള്ളത്തിലും  ജീവിക്കുന്ന ജീവി.....ഇതിപ്പോള്‍ ഞാനും അങ്ങിനെ ആയി.........ഉച്ചക്ക് ചെമ്മീനും  ,തണ്ണിമത്തനും  ആണ്  ഫുഡ്‌.. കപ്പല് പോകുമ്പോള്‍   ചര്ധിക്കുംമോ   ???പേടിയായി......
തുടരും.........അതേയ്  ഒറ്റ അടിക്കു  ഇത്ര എഴുതാന്നെ പറ്റുന്നുള്ളൂ.......അതിനാല്‍  ...ഒന്ന് അഡ്ജസ്റ്റ്  ചെയന്നെ .....മെഗാ സീരിയല്‍ ആക്കില്ല കേട്ടോ                       

കൃഷ്ണാ


മുരളി  ഗാനത്തിനായി   കാതോര്‍ത്തു ഞാന്‍
കൃഷ്ണാ നിന്‍ മുരളി  ഗാനം  ശ്രവിക്കാന്‍  ഭാഗ്യ മെനിക്കുണ്ടോ ?
നിന്‍ കുസൃതിതന്‍  നോട്ടം ഒന്നു കാണുവാന്‍   ഭാഗ്യ മെനിക്കുണ്ടോ ?
ചുരുണ്ട  കാര്‍കൂന്തലില്‍  ഒളിക്കുവാന്‍  എനിക്ക് മോഹം....
നിന്‍  പുഞ്ചിരി  കണ്ടാല്‍   മറക്കും   ഞാനെന്‍  സര്‍വദുഖവും .....
കൃഷ്ണാ കാത്തിരുപ്പു  ഞാന്‍    ആ കരുണക്കായി ......എന്‍ മനം തുടിക്കുന്നു  കണ്ണാ 
നിനെ  ഒരുനിമിഷം   എങ്കിലും  കാണുവാന്‍ ......നിന്നില്‍  ലയിക്കണം   ...,എനിക്ക്...
ആ മുരളി  ഗാനത്തില്‍ അലിഞ്ഞു  ചേരണം....

മരണം


മരണം  കറുത്ത പുതപ്പെന്നപോലെ
എന്നെ  തേടിയെത്തവേ.....
ആത്മാവിന്‍ നൊമ്പരം ഞാനറിഞ്ഞു .....
ശിഥിലമായെന്‍   ശരീരത്തിന്റെ   നൊമ്പരം   ഞാനറിഞ്ഞു....
ചുറ്റും വിലപിക്കുന്ന  മുഖങ്ങള്‍ .........
എല്ലാം  നോക്കിനില്‍ക്കവേയ്   .....
അറിഞ്ഞു ഞാനാസത്യം  ആത്മാവിനും   നൊമ്പരമുണ്ടെന്നു....,
എന്‍ പ്രിയരോട്  ഒന്നും മിണ്ടാനാകാതേ .......
ഒന്നു തൊടുവാനാകാതേ.....ഞാന്‍  നിന്ന് പോയ്‌   ,
എന്‍  പ്രിയ ശരീരത്തെ നോക്കി ഞാന്‍  നിന്നു....
എന്നെ  പൂര്‍ണ്ണമാക്കിയെന്‍  ശരീരത്തോട് ......
നന്ദി  പറയാന്‍   വാക്കുകളിലെനിക്ക് ,
എന്‍   ശരീരത്തില്‍  തിരിച്ചു   കയറാന്‍  സാധിക്കാതെ...
എന്‍  ജീവന്‍   പിടയവേ  .....
അറിഞ്ഞു ഞാനാ  സത്യം   മരണം  ഭീകരമെന്നു ....
സ്വപ്നം    പോലൊരു   മരണം   ,വേദനയില്ലതൊരു മരണം ..
അതുമെന്‍  പ്രിയര്‍ക്കു   മുന്നില്‍
കാത്തിരുപ്പു......ഞാന്‍  ....കാത്തിരുപ്പു