Followers

Wednesday 16 May 2012

സാഹചര്യം


ന്യൂസ്‌ പേപ്പര്‍  വായിച്ചാല്‍  ഇനി വായിക്കേണ്ട എന്നു തോന്നുന്ന  സമയം ആയി. ഓരോ വാര്‍ത്തക്കും  കൊടുക്കുന്ന പ്രാധാന്യം  കണ്ടിട്ടാണ് .സ്കൂള്‍  കൌണ്സെലിംഗ്    സെക്ഷന്‍  വേണം എന്നു   പറയും എല്ലാ കൊല്ലവും     ടീച്ചേര്‍സ്  തന്നെ മതി   എന്നു അവസാനം  management    തീരുമാനിക്കും . എന്നിട്ടോ  അദ്ധ്യയന  വര്‍ഷം  വേണ്ട  പ്രവര്‍ത്തി  ദിവസങ്ങള്‍ തന്നെ  കുറവാകും  സമരങ്ങള്‍ കാരണം .സമരങ്ങള്‍ എന്നുകേട്ടാല്‍  കേരളം  എന്നതാണ്  സ്ഥിതി 


.അപ്പോള്‍ ഉള്ള ടൈമില്‍   പഠിപ്പിക്കാന്‍ നടക്കുംമോ     ടീച്ചേര്‍സ് അതോ  കൌണ്സെലിംഗ്    ക്ലാസ്സെസ്  കൊടുക്കുംമോ ? പൈസ ഗവണ്മെന്റ്  അനുവദിച്ചും  ഒരു ക്ലാസ്സ്‌ നടത്താന്‍  മടിയാണ് .അല്ലെങ്കില്‍  തന്നെ ഇവിടെ ആര്‍ക്കാ നേരം  പ്രശ്നങ്ങള്‍   കേള്‍ക്കാന്‍  ...കുട്ടികളെ  അവരുടെ മനസ്സ് അറിയാതെ  വളര്‍ത്താന്‍   മത്സരിക്കുന്ന  മാതാപിതാക്കള്‍ .പ്രതികാര മനോഭാവം  അവരില്‍  എത്തിക്കുന്നതില്‍   നാം ഓരോരുത്തരിലും    തെറ്റുണ്ട് . 



   കുട്ടികളുടെ   scriptwriting    അത്  ചെറിയ വയസ്സിലെ നടക്കുന്നു ,ആ ടൈമില്‍ തന്നെ കുട്ടികളെ  നല്ല രീതിയില്‍ വളര്‍ത്താന്‍  അലെങ്കില്‍ അവര്‍ക്ക് വേണ്ട   അറിവ് പകരാന്‍  സമയം കണ്ടെത്തണം ,കുട്ടികളുടെ  മനസ്സില്‍  ഇത്രക്കും  ദേഷ്യം  വരണം എങ്കില്‍  അത് ആദ്യം ഉണ്ടായതു സ്വന്തം  വീട്ടില്‍ നിന്നും തന്നെ ആകും അല്ലെങ്കില്‍ ചുറ്റുപാടും  അവനെ അങ്ങിനെ  ആക്കിയെടുക്കുന്ന്തില്‍    വേണ്ട  വളം വച്ചു കൊടുത്ത്  എന്നു ചുരുക്കം . സ്കൂളില്‍   കുട്ടികളുടെ ഷൂ  നിന്നും  കൂറ, പഴുതാര  ഒക്കെ കിട്ടാറുണ്ട്  ആര്‍ക്കും നേരമില്ല  മക്കള്ടെ  കാര്യം നോക്കാന്‍ ,അവരിലെ  മാറ്റം അറിയാന്‍ . ഇത് കേട്ട്  ഓടിച്ചെന്നു നിയന്ത്രണം  ഏര്‍പെടുത്താന്‍  നില്‍ക്കും  പക്ഷേ    അതിലൊരു  കാര്യവുമില്ല .
 ആദ്യം   അവരെ  സ്നേഹിക്കാന്‍ സമയം കണ്ടെത്തു , അവരെ  മനസ്സിലാക്കാന്‍  ശ്രമിക്കു  എന്നിട്ട് മതി  നിയന്തിക്കാന്‍  പോകുക .  അവരുടെ  തെറ്റിനെ  മാത്രം കാണാതെ  അതിലേക്കു അവരെ  എത്തിച്ച നിമിഷം  അലെങ്കില്‍ സാഹചര്യം നമ്മള്‍ അറിയണം ..

ആദ്യം വേണ്ടത്  വിശ്വാസം  ആണ് .അത് അടിത്തറ   ഉറപ്പിച്ചാല്‍  ഒരുവിധം എല്ലാ പ്രശനവും  മാറി പൊയ്കൊള്ളും.വീട്ടില്‍  വന്നു അവര്  സ്കൂള്‍  കാര്യങ്ങള്‍  പറയുമ്പോള്‍  കേള്‍ക്കാന്‍ ആര്‍ക്കു നേരം  അവരെ ആട്ടിയോടിക്കും  അവസനം  വന്നു പറയും       എന്റെ  മോന്‍ എന്നോടെ  ഒന്നും  പറയുന്നില്ല ,അവന്‍ എന്ത് ചെയുന്നു  എന്നു എനിക്കറിയില്ല   ...മാഡം .. ..എന്നു .അച്ചന്മാര്‍ക്ക്   മക്കള്  ഏതു ക്ലാസ്സിലാ  എന്നു പോലും അറിയില്ല  ..അത്രക്കും   തിരക്കില്ല  ഇപ്പോള്‍ എല്ലാവരും .  അഭിമാനം  പോകുമ്പോള്‍ മാത്രം  അയ്യോ അങ്ങിനെ ആവാമായിരുന്നു  എന്നൊക്കെ ചിന്തിച്ചു  വല്ല കാര്യവും    ഉണ്ടോ ? സമയം കണ്ടെത്തണം  നമ്മുക്ക് വേണ്ടപ്പെട്ടവര്‍ക്ക്  വേണ്ടി ..അത്  മക്കള്‍  ആയാലും,  അമ്മ ആയാലും ,ഭാര്യാ ആയാലും  തിരച്ചു ഭര്‍ത്താവ്  ആയാലും ...
ഇല്ലെങ്കില്‍    അവരെല്ലാം  അത് കിട്ടുന്ന സ്ഥലം  അല്ലെങ്കില്‍  ദുഖം മറക്കാന്‍  വേണ്ടിയുള്ള   ഉപാധികള്‍ തേടി പോകും 
 അവസാനം  ഭീഷണികളും ,  കൊലപാതകങ്ങളും  എല്ലാം  ആയി പര്യവസാനിക്കും ..ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ച്  അതും  മണ്ണിലേക്ക് ചേര്‍ന്ന് പോകും .


3 comments:

Manoraj said...

സ്കൂളൂകളിലെ മാനേഗ്മെന്റിന്റെയും ടീച്ചറേഴ്സിന്റെയും ഭാഗത്തുനിന്നുള്ള കുറച്ച് പിടിപ്പുകേടും ഉണ്ട് സ്മിത. പലപ്പോഴും ഇപ്പോഴത്തെ അദ്ധ്യാപകര്‍ക്ക് കമ്മിറ്റ്മെന്റ് കുറവാണ്. ഞങ്ങള്‍ കഷ്ടപ്പെട്ട് രൂപയൊക്കെ കൊടുത്ത് ജോലിക്ക് കയറിയതാണ്. ഇനി ഇപ്പോള്‍ ഇത്രയൊക്കെയേ പറ്റൂ എന്നൊരു ഭാവം. അതുപോലെ തന്നെ തന്റെ സ്കുളീല്‍ ഡിവിഷന്‍ തികയാതെ നാടുമുഴുവന്‍ കുട്ടികള്‍ക്കായി കയറിയിറങ്ങുമ്പോഴും സ്വന്തം കുഞ്ഞുങ്ങളെ അവരവര്‍ പഠിപ്പിക്കുന്ന സ്കൂളില്‍ (അത് വളരെയടുത്താണെങ്കില്‍ പോലും) ചേര്‍ക്കുവാന്‍ വിസമ്മതിക്കുന്ന പുതിയ കോര്‍പ്പറേറ്റ് ടീച്ചറ്മാര്‍ ഒട്ടേറെയുണ്ട് നമുക്കിടയില്‍.

ajith said...

“ കുട്ടികളുടെ scriptwriting അത് ചെറിയ വയസ്സിലെ നടക്കുന്നു ,ആ ടൈമില്‍ തന്നെ കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്താന്‍ അലെങ്കില്‍ അവര്‍ക്ക് വേണ്ട അറിവ് പകരാന്‍ സമയം കണ്ടെത്തണം”

വളരെ വളരെ ശരി. അല്ലെങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടിവരും.

Unknown said...

I try to taken class for student for inner engineering.but both PTA.& Principal are not interesting. They want to complete portions. Not clear the mind