Followers

Sunday, 25 March 2012

വില്പനയ്ക്ക്


ഉമ്മറത്തെ ബെല്‍ അടിയുടെ ശബ്ദം കേട്ട് വാതില്‍ തുറന്നു ...ഒരു പയ്യന്‍ കണ്ടാല്‍ ഒരു പതിനെട്ടു തോന്നും കയ്യില്‍ ഒരു ബാഗും മറ്റേ കയ്യില്‍ വില്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ ഇട്ടു വെയ്ക്കാനുള്ള കവര്‍ ..വന്ന ഉടനെ അവനോടെ വേണ്ട പൊയ്ക്കൊള്ളാന്‍ പറഞ്ഞു.തലേ ദിവസം ഒരുത്തി വന്നു കുറെ വാചകമടിച്ചു പിടിപ്പിചിട്ടെ ഉള്ളു ഇനിയും ആദ്യം.

കുട്ടി പൊക്കോ , ഇവിട ഒന്നും വേണ്ട.


തിരിഞ്ഞു വാതില്‍ അടച്ചു നടന്നു

വീണ്ടും ബെല്‍


.നോക്കിയപ്പോള്‍അവന്‍ തന്നെ ,ജീവനിലാത്ത ഭാവം കയ്യില്‍ ചുവന്ന മൊബൈല്‍ കവരും പിടിച്ചു പ്ലീസ്പ്ലീസ് പറയുകയാണ്

. ഉച്ച നേരം ..വിശന്നിട്ടു വയ്യ അതിനിടക്കാണ്‌ അവന്റെ വില്‍ക്കാന്‍ വരവ് ദേഷ്യം വന്നു പറഞ്ഞു കുട്ടി തന്നോടല്ലെ പറഞ്ഞത്
ഒന്നും വേണ്ട എന്നു ..പിന്നെയും എന്തിനാ ........


.ഞാന്‍ വീണ്ടും വാതില്‍ അടച്ചു .തിരിഞ്ഞില്ല അതാ വീണ്ടും ബെല്‍ അടിച്ചു ..

നല്ല പോലെ ദേഷ്യം വന്നു വാതിലും തുറന്നു ചെന്ന് കൈ ചൂണ്ടി പറഞ്ഞു അതാണ് ഗേറ്റ് .ഇനിയും ക്ഷമ പരീക്ഷിക്കല്ലേ ...
അപ്പോള്‍ അവന്‍ വീണ്ടും പ്ലീസ് ഒരെണം ആരും വാങ്ങിയില്ല ...കൈനീട്ടമാണ് ചേച്ചി ..

ആരും വാങ്ങിയില്ല എങ്കില്‍ അതിനു ഞാന്‍ എന്ത് വേണം പറഞ്ഞിലെ ഇവിടെ എല്ലാം ഉണ്ടെന്നു ..ഒന്ന് പോയ്കുടെ .ഉച്ച നേരത്ത് സമാധാനമായി ഭക്ഷണം കഴിക്കാനും സമതിക്കില്ല


അത് പറഞ്ഞു അവന്റെ മുഖം നോക്കിയാപ്പോള്‍ ഒരു ഉണരവില്ല ,സ്മാര്‍ട്ട്‌ അല്ല .അവന്‍ എന്നാലും പറഞ്ഞു കൊണ്ടിരിക്കയാണ് ഇത് വിറ്റ് വേണം ഭക്ഷണം കഴിക്കാന്‍ .

..അവന്‍ അതും പറഞ്ഞുഎന്നെ നോക്കി ആ രണ്ടും കണ്ണും നിറഞ്ഞിരിക്കുന്നു ..അവന്‍ പെട്ടന്ന് തിരിഞ്ഞു നടന്നു അവന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയത് തുടയ്ക്കുന്നത് ഞാന്‍ കണ്ടു

അതുവരെ ഉണ്ടായിരുന്ന ദേഷ്യം ഓക്കേ പെട്ടന്ന് ഒലിച്ചു പോയപോലെ ...പെട്ടന് തന്നെ ദേഷ്യം മാറി ,എന്ത് ഇനി പറയും എന്നായി
തിരിഞ്ഞു കരഞ്ഞു നടന്ന അവനെ വിളിച്ചു.....


നീ നില്‍ക്ക് , പോകാന്‍ വരട്ടെ..........
..ഇങ്ങോട്ട് വരൂ

അവന്‍ മടിച്ചു വന്നു രണ്ടു കണ്ണും നിറഞ്ഞു ഒഴുകുന്നു .പെണ്‍കുട്ടികള്‍ കരയുന്നത് അവരുടെ ജന്മാവകാശം എന്നു കളിയാക്കുന്ന കാരണം ആണോ എന്തോ ആ ആണ്‍കുട്ടി കരയുന്നത് കണ്ടപ്പോള്‍ നെഞ്ച് പിടച്ചത് . അവനോടു ചോദിച്ചു നീ ഏതു വരെ പഠിച്ചു" പ്ലസ്‌ ടു "

ഹ്മം മിടുക്കന്‍ പക്ഷേ കുട്ടി നീ ആദ്യം വല്ല കുട്ടികളുടെ ഒപ്പം പോയി വില്‍ക്കുന്ന വിധം പഠിക്കു.പിന്നെ ഇപ്പോള്‍ ഇനി എന്തായാലും ഞാന്‍ ഒരെണ്ണം വാങ്ങാം പക്ഷേ മേലാല്‍ നീഇതുപോലെ കരയരുത്.. സ്വന്തം വ്യക്തിതം കളയരുത്. ആരും വാങ്ങിചില്ലെങ്കിലും പോട്ടെ ... കരയരുത്.കാരണം ഒരു സാധനം ഒരുവീട്ടുക്കാര്‍ വാങ്ങിയില്ല എന്നു പറഞ്ഞു നീ കരയാന്‍ തുടങ്ങിയാല്‍ നിനക്ക് ഇനി അതിനു തന്നെ സമയം ഉണ്ടാകു .

എത്ര വയസ്സ് ആയി ?
ഇരുപത് ,
ശരി , ഒരു ഡിഷ്‌ വാഷേര്‍ തന്നേക്ക്‌ .എല്ലാം ഉണ്ടായിട്ടും ആ കൊച്ച്ന്റെ കരച്ചില്‍ കാരണം ..ആണ് വാങ്ങിയത് ,

മനസ്സില പ്പോള്‍ സന്തോഷം തോന്നിയത് ..ഒനുമില്ല എങ്കിലും അവന്‍ തൊഴില് ചെയാന്‍ ആണല്ലോ ഇറങ്ങിയതു .വല്ലവന്റെയും മുതല് കട്ട് പറിച്ചു നടക്കുക അല്ലല്ലോ .എളുപ്പം പണം ഉണ്ടാക്കാന്‍ തെറ്റ് ചെയുന്ന്വര്‍ ആണല്ലോ അധികവും /

പയ്യനോട് പറഞ്ഞു വൈകുന്നേരം വീടുകളില്‍ ചെല്ലാന്‍ .അല്ലാതെ ഉച്ചനേരത്ത് ചെന്ന് ബുധിമുട്ടികരുത് രണ്ടുപ്രാവശ്യം വേണ്ട എന്നുപറഞ്ഞാല്‍ നിര്‍ബന്ധികരുത് , ഒരു പുതിയ പ്രോഡക്റ്റ് പരിചയപെടുത്താന്‍ വന്നതാ എന്നൊക്കെ വേണം ആദ്യം കേട്ടോ കുട്ടിയെ പറയാന്‍ അവര് കേട്ട് നിന്ന ശേഷം വേണം വാങ്ങാന്‍ നിര്‍ബന്ധിക്കാന്‍ ..ഇല്ലെങ്കില്‍ ചീത്ത കേള്‍ക്കേണ്ടി വരും ...
അവന്‍ തല കുലുക്കി കേട്ട് പിന്നെ പതിയെ ബാഗും തൂക്കി നടന്നു അകന്നു .

അവന്‍ നടന്നു പോയതും അത്ര നേരം ദേഷ്യം കൊണ്ട് കണ്ണ് കാണാതെ നിന്ന ഞാന്‍ പോട്ടികരയാന്‍ തുടങ്ങി ...എത്ര ഭാഗ്യം ചെയ്തത ഞാന്‍ ..ജീവിക്കാന്‍ അന്യന്റെ വാതിലുകളില്‍ പോയി ചീത്ത കേള്‍ക്കെണ്ടല്ലോ .....ഒരു നേരം അന്നം കിട്ടാന്‍ ജോലിചെയുന്നവരോടെ എന്നും എനിക്ക് ബഹുമാനം ആണ് .പക്ഷേ ആരുടെയും കാല്‍ക്കല്‍ ഇരന്നു യാചിക്കാന്‍ വയ്യ ...പലപ്പോഴും ജീവിതത്തിന്റെ മുഖം തുറന്നു കാണിക്കുന്ന ഓരോ പാഠങ്ങളും നാളെക്കുള്ള മുതല്‍കൂട്ടാണ് .ഇതിനേക്കാള്‍ ഭയാനകമായ കാഴ്ചകള്‍ കാണുന്നത് അല്ലെ എന്നിട്ടും എന്തേ ഇന്ന് ഇത്ര സങ്കടം ...

19 comments:

Manoraj said...

സ്മിത,

പലപ്പോഴും നമ്മളേക്കാളൊക്കെ ഏറെ വിദ്യാഭ്യാസമുള്ളവര്‍ (നമ്മളൊക്കെ ഭയങ്കര വിദ്യാഭ്യാസമുള്ളവര്‍ എന്നര്‍ത്ഥമില്ല) ഇതുപോലെ ചെറിയ പ്രോഡക്റ്റുകളുടെ വില്പനക്കായി വീടുകള്‍ തോറും കയറിയിറങ്ങുന്നത് കാണുമ്പോഴാണ് പോസ്റ്റില്‍ പറഞ്ഞത് പോലെ നമ്മുടെ ഒക്കെ ഭാഗ്യത്തെ കുറിച്ച് ചിന്തിക്കുന്നത്.

പിന്നെ പോസ്റ്റിലെ കണ്ടന്റ് നല്ലത് തന്നെ. എങ്കില്‍ പോലും വാചകഘടനയിലെ പാളിച്ചകള്‍ സ്മിത ഇനിയും പരിഹരിക്കുവാന്‍ ശ്രമിക്കാത്തതില്‍ വിഷമം തോന്നുന്നു. പോസ്റ്റ് ചെയ്തു കഴിയുമ്പോള്‍ ഒരിക്കല്‍ കൂടെ വായിക്കൂ. അപ്പോള്‍ പ്രയോഗിച്ചിരിക്കുന്ന വാചകങ്ങളിലെ ഘടന ഉചിതമാണോ എന്നത് മനസ്സിലാവും.

kochumol(കുങ്കുമം) said...

വീടുകള്‍ തോറും കയറി ഇറങ്ങുന്ന കുട്ടികള്‍ ഇപ്പോള്‍ വളരെ കൂടുതലാണ് ....!
ചിലപ്പോള്‍ കാണുമ്പോള്‍ തന്നെ ഞാനും പറയും ഒന്നും വേണ്ടാ എന്ന് ...
കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി വിഷമിച്ചു നിന്നതു ഓര്‍ത്തു പോയി ...!
അവസാനം വേണ്ടിയിട്ടല്ല ആ കുട്ടിയുടെ സങ്കടം കണ്ടു ഞാന്‍ സാധനം വാങ്ങി ...
സ്മിത അത് നന്നായി പറഞ്ഞിരിക്കുന്നൂ ട്ടോ ...!!

kanakkoor said...

ഒരിക്കല്‍ എന്നോട് ഒരു സുഹൃത്ത്‌ പറഞ്ഞ് തര്‍ക്കിച്ചു - അധമ ജീവിതം നയിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിവരുന്നതിന് ഒരു കാരണം സമൂഹത്തിന്റെ ചില രീതികള്‍ ആണ് എന്ന്. ഇതുപോലെ തൊഴില്‍ എടുത്തു ജീവിക്കുന്നവനെ സമൂഹം പലപ്പോഴും ആട്ടിയോടിക്കുന്നു.

ശ്രീ said...

ഈ പരിപാടിയുമായി നടക്കുന്നവര്‍ ഇപ്പോള്‍ ഒരുപാടുണ്ട്. പലപ്പോഴും നമ്മുടെ ക്ഷമയെ പരീക്ഷിയ്ക്കുന്നവര്‍...

അപൂര്‍വ്വമായേ ഇങ്ങനെ കൊണ്ടു വരുന്നത് വല്ലതും വാങ്ങേണ്ടി വരാറുള്ളൂ എങ്കിലും കഴിയുന്നതും അവരോട് മുഖം കടുത്ത് സംസാരിയ്ക്കാതിരിയ്ക്കാന്‍ ശ്രമിയ്ക്കാറുണ്ട്... അവര്‍ എത്ര വീടുകളില്‍ ഇങ്ങനെ കയറിയിറങ്ങുന്നു എന്നോര്‍ത്ത്...

ajith said...

വേണ്ടാത്തതും വാങ്ങിപ്പോകും ചിലപ്പോള്‍ ഈ കുട്ടികളുടെ മുഖം കണ്ടാല്‍. നമ്മില്‍ പലരുടെയും അനുഭവം തന്നെയാണ് സ്മിത ഇവിടെ എഴുതിയിരിക്കുന്നതെന്ന് തോന്നുന്നു.

K@nn(())raan*خلي ولي said...

മുന്‍വിധിയോടുകൂടി ആരെയും സമീപിക്കരുത്. മറ്റുള്ളവരേക്കാള്‍ മേലെയാണ് നമ്മുടെ ജീവിതരീതിയെന്നും ധരിക്കരുത്. ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ എല്ലാവരിലുമുണ്ടാകുമല്ലോ!

(ഈ പോസ്റ്റ്‌ കൂടുതല്‍ പേരിലേക്ക് എത്തേണ്ടിയിരിക്കുന്നു)

രമേശ്‌ അരൂര്‍ said...

വേദനിപ്പിക്കുന്ന ഒരു ജീവിതക്കാഴ്ച ....

Echmukutty said...

ഇത് എല്ലാവരുടേയും അനുഭവം തന്നെ....ഈ കുട്ടികളും വില്പനയും അവരുടെ സങ്കടങ്ങളും....

കുസുമം ആര്‍ പുന്നപ്ര said...

ഇങ്ങനെ വരുന്നവരെ ഞാനും നിരാശപ്പെടുത്താറില്ല. വേണ്ടെങ്കിലും എന്തേലും ഒരെണ്ണം വാങ്ങിയ്ക്കും. കാരണം അവന്‍ ഒരു കളളനോ പിടിച്ചുപറിക്കാരനോ കൂലിത്തല്ലുകാരനോ ആകാതിരിയ്ക്കട്ടെ എന്നു വിചാരിച്ചാണ്.

ജീ . ആര്‍ . കവിയൂര്‍ said...

അന്യന്റെ ദുഃഖം നോക്കുമ്പോള്‍ നമ്മുടെ ദുഃഖം എത്ര കുറവാണെന്ന് തോന്നും അല്ലെ
അത് തന്നെ ഈ കുറിപ്പിന്റെ ഗുണപാഠം

ലീല എം ചന്ദ്രന്‍.. said...

ആവശ്യ മില്ലെങ്കിലും എത്രയോ പ്രാവശ്യം ഇതുപോലെ ഓരോ സാധനങ്ങള്‍ വാങ്ങിച്ചു പോകാറുണ്ട് ഇങ്ങനെ വരുന്ന കുട്ടികളില്‍ നിന്നും. ....ഒന്നേയുള്ളൂ കാരണം...ആ വരുന്നവര്‍ക്കെല്ലാം എന്റെ മക്കളുടെ മുഖമാണ്....

ചന്തു നായർ said...

ഒരു ഞായറാഴ്ച, എന്റെ അനുജന്റെ ജന്മനാൾ, അവനും,ഭാര്യ്യും,മകനും..ഞങ്ങളുടെ തറവാട്ടിലെത്തി. അമ്മ എന്നോടൊപ്പം ഉള്ളത്കൊണ്ടാണു വൻ ആഘോഷം ഇവിടെയാക്കിയത് ഉച്ച മയക്ക്ത്തിന്റെ ആലസ്യം...പട്ടികളുടെ കുര ഉറക്കത്തെ കെടുത്തി...നാലു ചെറുപ്പകാർകാണാൻ വന്ന് നിൽക്കുന്നൂ എന്ന് ഭാര്യ് വന്ന് പറഞ്ഞ്.എണീറ്റ് ചെന്നപ്പ്പോഴാണു...പാത്രങ്ങൾ വിൽക്കാൻ നടക്കുന്ന കൂട്ടരാണെന്ന് മനസ്സിലായത്...ഞാൻ അമിതമായി ചൂടായി.അവരുടെ മുഖത്ത് വിളർച്ച. അനിയൻ രംഗത്തെത്തി...സ്വകാര്യമായിപറഞ്ഞൂ...."ചേട്ടാ...അവർ ഈ പൊരിവെയിലത്ത് ഇങ്ങനെ വില്പനക്കിറങ്ങുന്നത് നിവർത്തികേടുകൊണ്ടാണു...പിന്നെ മറ്റൊരു കാര്യം...തൊഴിലില്ലായ്മ രൂസ്ഹമായ ഈ കാലത്ത് അവർ പിടിച്ച് പറിക്കാരായിട്ടോ,ഭീകരവാദികളോ ഒക്കെ മാറുന്നതിനേക്കാൾ എത്രയോ നല്ലതാണീ സ്വയം ജോലി" അതൊരു വിളിപാടായി എനിക്ക് .അവൻ എന്തൊക്ക്കെയോ സാധനം വാങ്ങി...പിന്നെ വിശന്ന് തളർന്ന അവർക്കായി അമ്മ സദ്യ വിളമ്പി...പോകൻ നേരം അവരുടെ കണ്ണിൽ തെളിഞ്ഞ നന്ദിയുടെ തിരിയാട്ടം ഇപ്പോഴും എന്റെ മനസ്സിൽ... ഈ പോസ്റ്റ് അത്തരം ഒരു നല്ല കാര്യം ഓർമ്മിക്കാൻ ഉപകരിച്ചു.. ഈഎഴുത്തുകാരനും എന്നെ ഇവിടെ എത്തിച്ച് കണ്ണൂരാനും നന്ദി

mini//മിനി said...

വേദനിക്കുന്ന അനുഭവം

വി.എ || V.A said...

...പലതരം സാധനങ്ങൾ വിൽക്കാൻ വരുന്നവരുടെ യുക്തിയിലാണ്, അവർക്ക് തൃപ്തിയും നമുക്ക് സമാധാനവുമുണ്ടാകുന്നത്. ഒന്നും വിൽക്കാനാവാതെ തിരിച്ചുപോകുന്നവരേയും കാണുന്നതൊക്കെ വാങ്ങിക്കൂട്ടി കടം വരുത്തുന്നവരേയും ഓർത്തുപോകുന്നു. സഹതാപമനസ്സ് തുറന്ന് വിവരിച്ച നല്ല രംഗം, കണ്ണൂരാൻ വഴി വായിക്കാൻ സാധിച്ചു. ഭാവുകങ്ങൾ....

anamika said...

എന്റെ വീട്ടില്‍
ഇങ്ങനെ വില്‍ക്കാന്‍ വരുന്നവരെല്ലാം
വളരെ മിടുക്കര്‍ ആണെന്ന എനിക്ക് തോന്നിയത്
നമ്മള്‍ അറിയാതെ തന്നെ സാധനം നമ്മടെ കയ്യില്‍ അടിചെല്പ്പിക്കും
ഒരിക്കല്‍ ഇത് പോലെ ഒരു ഡിക്ഷ്ണറി കൊണ്ട് വന്നു
വേണ്ടെന്നു ഞങ്ങള്‍ ആവുന്നതും പറഞ്ഞു
പക്ഷെ അവന്‍ സമ്മതിച്ചില്ല
ഒരു ചോദ്യം ചോയ്ക്കം ഉത്തരം പറഞ്ഞാല്‍ പാതി പൈസ മതി എന്നൊക്കെ പറഞ്ഞു
കാര്യത്തില്‍ ഞങ്ങള്‍ ഉത്തരമൊക്കെ പറഞ്ഞു
അവന്‍ ഡിക്ഷ്ണറി തന്നു
പൈസയും വാങ്ങി പോയി
പിന്നെ കടയില്‍ പോയി ചോയ്ച്ചപ്പോഴാ മനസിലായെ
അതിന്റെ യഥാര്‍ത്ഥ വിലയ്ക്ക് തന്നെയാ തന്നത് എന്ന്

സുനി said...

ഇതു പോലെ ഒരു പാട് പേരെ ഞാനും ഓടിച്ച് വിട്ടിട്ടുണ്ട്..
നല്ല അവതരണം....

OAB/ഒഎബി said...

ഈ ജോലിയില്‍ ഡ്യൂപ്ലിക്കെറ്റ് വില്‍ക്കുന്നവരും, നന്നായി അഭിനയം പഠിച്ചു നല്ല വരുമാനം ഉണ്ടാക്കുന്നവരും ഉണ്ടെന്ന കാര്യം മറക്കരുത്..
ഇങ്ങനെ സങ്കടപ്പെടാന്‍ മാത്രം ഇതിലൊന്നുമില്ല. അങ്ങനെ എത്ര ആളുകള്‍ നമ്മുടെ ഇടയില്‍ ഉണ്ട്.

പിന്നെ വീട് വീടാന്തരം കയറി ഇറങ്ങി ആട്ടും തുപ്പും കേള്‍ക്കുന്ന ഇവരെ പോലെയല്ലാത്ത നമ്മള്‍ അന്ഗ്രഹീതര്‍ ദൈവത്തിനു സ്തുതി .

pournami said...

thanks to all
ee post sradhikaathey pokumaayirunnu..kannuranode thanks ivide parayunnu

മാനസനിള said...

നല്ല രചന