Followers

Friday 6 August 2010

അളിയാ നമ്മള് ബീണ്ടും ഫസ്റ്റ് ആയി

അളിയാ..;  നമ്മള്  വീണ്ടും ഫസ്റ്റ് ആയി.  സന്തോഷിപ്പിന്‍,  സന്തോഷിപ്പിന്‍  ഇത്രയും നല്ലൊരു  കാര്യം  കേരളത്തിനു  കിട്ടിയിട്ട് നമുക്ക്  ആഘോഷിക്കേണ്ടേ?  മദ്യമാണെന്റെ ജീവിതം. ഓരോ ഞരമ്പിലും മദ്യം തിളക്കുന്നു.



ഇന്നത്തെ മനോരമ  ന്യൂസ്‌പേപ്പര്‍ ആധാരമാക്കി  എഴുതിയതാണിത് .കേരളത്തിനു മദ്യപാനത്തിന്റെ പ്രതിശീര്‍ഷ 
ഉപഭോഗത്തില്‍ ഒന്നാം  സ്ഥാനം. രണ്ടാംസ്ഥാനം  ബല്ലേ ബല്ലേ പഞ്ചാബിന്    കഴിഞ്ഞ  വര്‍ഷത്തെക്കാള്‍  ഈ കഴിഞ്ഞ നാല് മാസം കൊണ്ട്     344.54      കോടിയുടെ നികുതി വർദ്ധന     ചുമ്മാ കളിക്കല്ലേ നമ്മള്  റിച്ചായി   ഇതിന്റെ ഒരു  കിടപ്പുവശം അല്ലെങ്കിൽ  നടപ്പ് നില്പ് വശം;  അടി വേണ്ട  അതാണ് എല്ലാ വശവും  പറഞ്ഞത്;  100    രൂപയ്ക്ക് ബിവറെജസ്  കോര്‍പറേഷനില്‍  നിന്നും മദ്യം വാങ്ങിയാല്‍  80  രൂപ   സര്‍ക്കാരെടുക്കും      പിന്നെ 18 രൂപ  മദ്യകമ്പനിയ്ക്ക്    2  രൂപ    കോര്‍പറേഷന്      അപ്പോള്‍  കേരളം ഇതുപോലെ കുടിക്കുമ്പോള്‍  നേട്ടം സര്‍ക്കാരിന്.  എന്തൊരു സ്നേഹം കേരളയീര്‍ക്ക്  സര്‍ക്കാറിനോട്.  കുടിച്ചു  നാല് കാലില്‍ നിന്നു കൊണ്ടൊരു സഹായം. കേരളത്തില്‍  ഏറ്റവും കൂടുതല്‍ വില്പന  നടക്കുന്നത്  ചാലക്കുടിയിലാണ്.  ഇത്തവണ ആ പട്ടത്തിനു വേണ്ടി  എല്ലാ ജില്ലക്കാരും  പരിശ്രമിക്കുന്നുണ്ട്  എന്നാണറിയാന്‍  കഴിഞ്ഞത്.  ആര്‍ക്കാണാവോ  ഇത്തവണ കീരിടം കിട്ടുക?  പോള്‍ നീരാളിയെ  നാട്ടിലേക്കു വരുത്തുന്നുണ്ട്  എന്നാണറിയാന്‍ കഴിഞ്ഞത്   ആര്‍ക്കാണ്‌ കീരിടം കിട്ടുക എന്ന് അറിയാന്‍ .



സര്‍ക്കാരിന്റെ കൈവശം പണം ഇല്ല എന്നല്ലേ എപ്പോഴും പറഞ്ഞു കേള്‍ക്കുന്നത്. അപ്പോള്‍ ഈ കിട്ടുന്ന പണമൊക്കെ എവിടേക്ക് പോകുന്നു ?? ആര്‍ക്കെങ്കിലും അറിയാമോ? ചോദിക്കുമ്പോള്‍  ആവോ..!!   എന്നിട്ടൊരു തല കുലുക്കലും    തല കുലുക്കല്‍  കേരളം സ്വന്തമാക്കി വെച്ച ഒരു കലയാണ്.  ഇങ്ങോട്ട് അങ്ങോട്ട്‌ എന്ന മട്ടില്‍  പട്ടരുടെയും  അമ്മിയാരുടെയും ബൊമ്മ  കണ്ടിട്ടില്ലേ, അത്  പോലെ എങ്ങോട്ടെന്നില്ലാതെ  തലയാട്ടി      നില്‍ക്കുകയാണ്‌ നമ്മള്‍   ക്യൂ  നില്ക്കാന്‍ മടിയുള്ള കേരളത്തിലെ  ജനങ്ങള്‍  യാതൊരു മടിയും  ഇല്ലാതെ   ബിവറെജസ്  കോര്‍പറേഷന് മുന്നില്‍  ക്ഷമയുടെ പര്യായമായി നില്‍ക്കുന്ന      കാഴ്ച ; അതൊരു വേറിട്ട കാഴ്ച തന്നെ. യാതൊരുവിധ പരാതിയും ഇല്ലാതെ തന്റെ ഊഴം കാത്തു നില്‍ക്കുന്ന കുടിയന്മാരോട്  ആദരവ്  തോന്നുന്ന നിമിഷമാണത്.  ചിലര്‍  അവിടെ നിന്നു തന്നെ കുടിക്കുന്നു. റോഡിലൂടെ വരുന്ന വണ്ടികള്‍ക്ക്  മുന്നില്‍ ബോധം കെട്ട് ഉടുതുണി ഊരി പ്രദര്‍ശനം.  ചിലര്‍  വെട്ടിയിട്ട തേങ്ങപോലെ നിലത്തു കിടക്കുന്നത്  കാണാം.  മൂക്കില്‍ നിന്നും ചോര ഒക്കെയായി.  കഴിഞ്ഞ മാസം ഞാനും എന്റെ കൂട്ടുകാരിയും കൂടി ഓട്ടോയില്‍  വരുന്നനേരം    അമ്പതു  വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ആളു  ചോര ഒക്കെ പോയി കിടക്കുന്നു. വണ്ടി ഇടിച്ചതാണോ എന്ന എന്റെ ചോദ്യത്തിനു  ഓട്ടോക്കാരന്‍;  ചേച്ചിയേ അത്  പാമ്പാണ് എന്ന്. നമ്മള് പോയി സഹായിച്ചാല്‍  അതിനു  വേറെ പണി കിട്ടും എന്ന്. കഷ്ടം!!  എന്ന് പറയാന്‍ മാത്രം സാധിച്ചു. പിന്നെയൊരെണ്ണം ഞാന്‍ കണ്ടത്  കോവിലകം ബാറിനടുത്താണ്. അതിനടുത്ത് തന്നെ മെയിന്‍ റോഡ്‌, തോട്, പാലം  ഒക്കെയുണ്ട്.   സത്യത്തില്‍  കുഴപ്പം ഒന്നും കൂടാതെ  നില്‍ക്കാന്‍   സാധിക്കുന്നുണ്ടല്ലോ ഇവന്മാര്‍ക്ക്. സ്വന്തം കുടുംബം മറന്നു കുടിച്ചു നടക്കുന്ന മഹാന്മാര്‍.  അവരാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ  മുതല്‍കൂട്ട്.  കുടിയന്മാര്‍ക്ക്  സര്‍ക്കാര്‍  പെന്‍ഷന്‍, ഇന്‍ഷുറന്‍സ്  ഒക്കെ അനുവദിക്കണാമെന്നാണെനിക്കു പറയാണുള്ളത്. അവരു കാരണം ഇത്ര ഉപഭോഗം ഉള്ള സ്ഥിതിയ്ക്ക്  അത്രയെങ്കിലും അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്യേണ്ടതല്ലേ??


ഒഫീഷ്യല്‍   കണക്കു അറിഞ്ഞത് ഇതാണെങ്കിൽ,  എത്ര  പണം നികുതി ആയി ലഭിക്കുന്നു. എന്നിട്ടു കുറേ കടം വാങ്ങല്‍ നാടകം സര്‍ക്കാരു വക. അതിപ്പോ ഏതു സര്‍ക്കാരു കയറിയാലും  ഇത് തന്നെ അവസ്ഥ.  കിട്ടുന്ന പണം പണപ്പെട്ടിയില്‍ വെച്ചപ്പോള്‍  പെട്ടീടെ അടപ്പ്  തെറിച്ചുപോയി എന്ന മട്ടാണ്; കുടിയുടെ കണക്കു പോലെ കുടിയന്മാരുടെ  ബോധക്കേടും. അപാരം തന്നെ!!  അതിപ്പോ പോലീസുകാരനായാലും കള്ളകത്തു ചെന്നാല്‍ ഗോവിന്ദ.. ഗോവിന്ദ.  കഴിഞ്ഞ ദിവസത്തെ ന്യൂസ് ഓര്‍ക്കുന്നിലെ ;  പോലിസുഡ്രൈവെറുടെ വാഹനഓടീരും ഇടിയും പിന്നെ അടിയും.  പിന്നെ തിരിച്ചരങ്ങേര്‍ക്കിട്ടു      കിട്ടിയ  മണിബാക്ക്  പോളിസിയും  മറ്റുമൊക്കെ ഏല്ലാവര്‍ക്കും  അറിയാമല്ലോ . ജനം തിരിച്ചു പെരുമാറാന്‍  മടിക്കുന്ന കാലം അത്  മാറേണ്ട സമയം അതിക്രമിച്ചു.  പോലീസായാലും  സാധാരണക്കാരനായാലും  തെറ്റ് തെറ്റ് തന്നെ.


ഇതുപോലെ    പാമ്പിന്‍കളം കാണാന്‍ പോയ എനിക്ക്  ഇഴഞ്ഞുവന്ന ഒരു  പാമ്പിനെ  കാണാന്‍  സാധിച്ചു..!!  കളത്തിലെ പിള്ളാര്‌  തുള്ളിയശേഷം  തിരിഞ്ഞു നടക്കുമ്പോള്‍   വാതിലിനടുത്ത്  നല്ല അസ്സലൊരു  മൂത്ത പാമ്പ്.  എന്റമ്മോ!!  ആകെ ഇഴഞ്ഞു മറിഞ്ഞു  കിടക്കുന്ന ആ മനുഷ്യപാമ്പിനെ നോക്കി ചിരിക്കാന്‍ വേറെ കുറെപേരും. അപ്പോള്‍ ഇതാണ് നമ്മുടെ നാട്. തലയാട്ടാന്‍  മാത്രമല്ല മറ്റുള്ളവരെ  കളിയാക്കി ചിരിക്കാന്‍ മാസ്റ്റര്‍ ബിരുദം  എടുത്തവര്‍ കൂടിയാണു നമ്മള്‍  കേരളീയര്‍ . മുന്‍പ്  മോണോആക്ട്‌  മത്സരങ്ങളില്‍  സ്ഥീരം എനിക്ക് അവതരിക്കാന്‍ കിട്ടിയ  കഥാപാത്രമാണ് കുടിയന്‍. അതുകൊണ്ട് തന്നെ അവരുടെ ഓരോ ചലനവും  നിരീക്ഷിച്ചു  അവരേപ്പോലെ അഭിനയിച്ച  ഫലിപ്പിച്ചു  വിജയിച്ച എനിക്ക്  ഒന്നേ പറയാനുള്ളു;  അവര്‍ക്കും വേണ്ടേ   പെന്‍ഷന്‍ ആനുകൂല്യങ്ങളൊക്കെ..!!  കേരളത്തിന്റെ  സാമ്പത്തിക ചരിത്രം  മാറ്റി എഴുതുന്നതില്‍          സുപ്രധാന പങ്കുവഹിക്കുന്ന കുടിയന്മാര് ‍!!  ഒന്നും ഇതില്‍ കുടുതല്‍ പറയാനില്ല.. കുടിയന്റെ  പാവം ഫാമിലി        അധോഗതി.

27 comments:

Malayalam Songs said...

അങ്ങനെങ്കിലും നമ്മള്‍ക്കു ഒരു ഒന്നാം സ്ഥാനം കിട്ടിയല്ലോ

jayanEvoor said...

"മോണോആക്ട്‌ മത്സരങ്ങളില്‍ സ്ഥീരം എനിക്ക് അവതരിക്കാന്‍ കിട്ടിയ കഥാപാത്രമാണ് കുടിയന്‍. അതുകൊണ്ട് തന്നെ അവരുടെ ഓരോ ചലനവും നിരീക്ഷിച്ചു അവരേപ്പോലെ അഭിനയിച്ച ഫലിപ്പിച്ചു വിജയിച്ച എനിക്ക് ഒന്നേ പറയാനുള്ളു; അവര്‍ക്കും വേണ്ടേ പെന്‍ഷന്‍ ആനുകൂല്യങ്ങളൊക്കെ..!!"

തിരുപ്പതിയായി ച്യാച്ചീ തിരുപ്പതിയായി!

Manoraj said...

അങ്ങിനെ മദ്യപന്മാരെ അനുകരിച്ച് അനുകരിച്ച് സ്മിത അവരുടെ ആരാധികയായി അല്ലേ? ഹി..ഹി. നല്ല ലേഖനം

തൂലിക നാമം ....ഷാഹിന വടകര said...

കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞത്
എത്ര ശെരിയാണ് ... ഭ്രാന്തുള്ളവര്‍ അങ്ങിനെ ..
ഇല്ലാത്തവര്‍ കുടിച്ചു ഭ്രാന്തന്മ്മാര്‍ ആവട്ടെ ..!!

.. said...

..
മനോരമ ഇപ്പഴേ തുടങ്ങിയോ???

സാരമില്ല, അത് കാരണമെങ്കിലും ഒരു നല്ല ലേഖനമെഴുതീല്ലൊ ;)

കുടിയന്മാര്‍ കുടിക്കട്ടെന്നെ, ആ വാര്‍ത്തയെങ്കിലും സത്യസന്ധമായ് വായിക്കാമല്ലൊ,

കേരളം വിട്ട് കഴിഞ്ഞാല്‍ ഇതിനേക്കാള്‍ വലിയ കുടിയന്മാര്‍ ഉണ്ട്. പക്ഷെ അവരെല്ലാം കുടിക്കുന്നത് മൂലവെട്ടിയും കൊട്ടോടിയും ‘ദേശി ദാരു’വും ഒക്കെയാണ്. അതുകൊണ്ട് തന്നെ സര്‍ക്കാറിന് ആ കണക്കെടുക്കാനോ നികുതിയോ ഒന്നും കിട്ടുകയുമില്ല. ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഏത് പത്രവും മിനക്കെടുകയുമില്ല.

ഈ മദ്യസേവയുടെ കണക്ക് എല്ലാ “ഓണം-വിഷു-വേറെന്തൊക്കെ” ഉത്സവ സീസണിലും പത്രങ്ങള്‍ ആഘോഷമാക്കുന്നതായി വര്‍ഷാവര്‍ഷം കാണുന്നതാണ്.

“അണ്ണാ, മസാലയില്ലാതെ യെന്തര് ബീഫ് ഫ്രൈ.. പണ്ട് ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന കാലത്ത് തേക്ക് കട്ട് മുറിച്ചതിന് പില്‍ക്കാലത്ത് സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങിയ-കൊടുത്ത നാടാണിത്, അതിനെത്ര കള്ള് ചെലവായിരുന്നോ എന്തരോ അണ്ണാച്ചീ”

കള്ളുകുടിയന്മാരെപ്പറ്റി മുണ്ടരുതിനി..ഹാ‍ാ‍ാ‍ാ!!
സംസ്ഥന സര്‍ക്കാരുകളെ ഖജനാവ് നിലനിര്‍ത്തുന്നത് അവരാണ്, കേട്ടല്ലൊ :D:D:D:D
..

Anonymous said...

പത്ത് മണിക്കൂര്‍ വല്ലവന്റേയും വായിലിരിക്കുന്നതൊക്കെ കേട്ട് , തലയ്ക്ക് മേലേ ഇരിക്കുന്നവന്റെ തെറി മൈലും വായിച്ച് ടെന്‍ഷനടിച്ച് പണ്ടാറടങ്ങി ഇരിക്കുന്ന നമ്മളേപ്പൊലുള്ള ചിലരും ഇവിടുണ്ട് ചേച്ചി. രണ്ട് സ്മാള്‍ കഴിക്കുമ്പോഴാണ് തലയ്ക്കൊരു ബാലന്‍സ് വരുന്നത്. നിങ്ങളൊക്കെ എഴുതി എഴുതി സര്‍ക്കാരെങ്ങാന്‍ മദ്യം നിരോധിച്ചാല്‍ നമ്മുടെ കാര്യം കട്ടപ്പൊക....

അനോണിയായി കമന്റിടുന്നത് മദ്യപാനിയാണെന്ന് നാലാളറിയും എന്ന് പേടിച്ചിട്ടല്ല. ഉപദേശം ഈ-മൈലായി വരാതിരിക്കാന്‍....

ആളവന്‍താന്‍ said...

ഹ ഹ ...ഇത് എനിക്കങ്ങ് ഇഷ്ട്ടമായി. അപ്പൊ കഴിയാഞ്ഞിട്ടല്ല.
രവിയുടെ കമന്റും കൊള്ളാം.

ശ്രീനാഥന്‍ said...

പൌർണ്ണമി, ധാർമികരോഷം ഇരമ്പിയിട്ടുണ്ട്! ‘കള്ളുകുടിയന്മാരെപ്പറ്റി മുണ്ടരുതിനി ‘- ഈ രവിയെന്താ പേടിപ്പിക്കുന്നേ?

കുസുമം ആര്‍ പുന്നപ്ര said...

madyam kudikkathe
alpam madyathine
kudikkatte
pournami
athilum
haniyanu
pukavali

sm sadique said...

യാതൊരു പരസ്സ്യങ്ങളുമില്ലങ്കിലും ………..
ലോകം കീഴടക്കി….കീഴടക്കി …..
നാല് കാലിൽ ലോകം മുന്നോട്ട് …
നമ്മൾ ഫസ്റ്റടിച്ച്…ഫസ്റ്റടിച്ച്…. മുന്നോട്ട്…

കാട്ടുപൂച്ച said...

മദ്യ ലേഖനം കൊള്ളം. കോവിലകം ബാറും ചാലക്കുടി ബിവരേജെസ് വരുമാനമെല്ലാം കൃത്യമായി മനപ്പാടമാണല്ലോ ! ചാലക്കുടിയുടെ ഒന്നാം സ്ഥാനം കുറെ വര്‍ഷങ്ങളായി കൈയ്യടക്കാന്‍ പലരും ശ്രമിക്കുന്നുണ്ട് . ഒത്തുപിടിച്ചാല്‍ ചിലപ്പോള്‍ കിട്ടിയേക്കും എന്നല്ലാതെ എന്താ പറയാ ! പിന്നെ ഈ ലേഖനത്തില്‍ കുറച്ചു വാറ്റ് ചാരായത്തിന്റെ പേരുകള്‍ കൂടി എഴുതിയിരുന്നെങ്കില്‍ കുറച്ചുകൂടി പൂര്‍ണത ലഭിക്കുമായിരുന്നു . ഏതായാലും ഇത് വായിച്ചു കഴിയുമ്പോള്‍ ഏതു അര കുടിയനും മുഴുക്കുടിയന്‍ അകുമെന്നതില്‍ സംശയം ഇല്ല . നന്ദി .

ആളവന്‍താന്‍ said...

ഈ മുകളില്‍ കാണുന്ന ‘അനോണി’ ആരാന്ന് എനിക്കിപ്പം മനസ്സിലായി. ഇവിടെ വരാറുള്ള സ്ഥിരം കമന്റുകളില്‍ ഒന്ന് മിസ്സിംഗ്‌ ആണ്. ഈ അനോണി നമ്മുടെ ഹരീഷേട്ടനല്ലേ????!! തൊടുപുഴ........

Jishad Cronic said...

ഹൈയ്... ഞമ്മക്ക് മദ്യം ഹറാമാ...

ഹായ് റം...

എറക്കാടൻ / Erakkadan said...

കേരളത്തിന്‌ വേണ്ടി ഭാഗുഭാഗാക്കാവാന്‍ കഴിഞ്ഞതില്‍ സന്തോഷം ...എന്റെ കൂടി പരിശ്രമഫലം ആണല്ലോ അത് ..ഹി..ഹി

ഹരീഷ് തൊടുപുഴ said...

@ ആളവൻ..

ഹാ..!! ആ അനോണി ഞാനല്ല കെട്ടോ..:)

@ പൌർണ്ണമി..

സർക്കാരിന്റെ മദ്യം വഴിയുള്ള വരുമാനസ്രോതസ്സ് ഇതുമാത്രമാണെന്നണൊ കരുതിയിരിക്കുന്നത്..!!

പാവം കുടിയൻ ഇത്തിരി മദ്യം കൂടുതലെങ്ങാനും വാങ്ങിപ്പോയെങ്കിൽ അവനെ ഒറ്റുകൊടുക്കുവാനായി ബിവറേജസിൽ തന്നെ സാറന്മരിരുപ്പുണ്ട്. ക്യൂവിൽ നിന്നു വലഞ്ഞ് മദ്യവുമായി വെളിയിൽ വന്നാൽ വിലങ്ങുമായി എക്സൈസുകാർ കാത്തിരിപ്പുണ്ടാകും..!!
ഇത്തിരി സേവിച്ചിട്ടെങ്ങാനും പൊലീസുകാരുടെ കണ്മുൻപിൽ ചെന്നുപെട്ടാലോ; പിന്നെ മണപ്പീരായി, ബ്ലഡ് ചെക്കുചെയ്യാതെ ഘ്രാണേന്ദ്രിയങ്ങൾ കൊണ്ടു ഗണിച്ചെടുത്ത് റിപ്പോർട്ട് നൽകുന്ന ഡോക്ടർമാർ വരെയുണ്ടിവിടെ..!!
ഇപ്പോൾ വരുമാനം വരുന്ന വഴികളൊക്കെ മനസ്സിലായല്ലോ..!!

Anonymous said...

ബീവെറേജെസ്സിനു മുന്‍പില്‍ സാധാരണയായി കണ്ടുവരുന്നതു ചേര അല്ലെങ്കില്‍ പടയൊടി മാത്രം, കൂടിപ്പൊയാ നീര്‍ക്കോലി. നല്ല വിഷമുളള ഇനങളെ കാണണമെങ്കില്‍ ഷാപ്പിനു മുന്നിലൊ അല്ലെങ്കില്‍ ബാറുകളിലൊ ക്ലബ്ബുകളിലൊ പോകണം. പത്തി വിടര്‍ത്തി ആടുന്നതു കാണാം...

Unknown said...

ഒരു ചാലക്കുടിക്കാരന് എന്തുകൊണ്ടും അഭിമാനിക്കാം.യഥാര്‍ത്ഥ കേരളീയന്‍.
പിന്നെ കേരള ഖജനാവ് നിറക്കുന്നത് ഭൂരിഭാഗവും കൂലിവേലക്കാരും വേലയില്ലാത്ത ചെറുപ്പക്കാരുമാണ് .
രവിയുടെ commentനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.
കാട്ടുപൂച്ച പറഞ്ഞത് പോലെ ഈ ലേഖനം വായിച്ചാല്‍ ഏത് അരക്കുടിയനും മുഴുക്കുടിയനാകും.

പൌര്‍ണമി നര്‍മ ലേഖനം വളരെ നന്നായിട്ടുണ്ട്ട്ടോ. ഇനിയും പ്രതീക്ഷിക്കുന്നു.

Unknown said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

പറയുന്തോറും വളര്‍ച്ച കൂടുന്ന പ്രതിഭാസം.
എത്രയോ ലേഖനങ്ങള്‍ പ്രസ്ഥാനങ്ങള്‍....
എന്ത് ഗുണം...
വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു....

pournami said...

ഇപ്പോള്‍ കിട്ടിയ ന്യൂസ്‌ ബീവേര്‍ജില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാം എസ് എം എസ് അയക്കുന്ന പരിപാടി ഉണ്ടെന്നു ,ടോള്‍ ഫ്രീ നമ്പര്‍ ഹഹ്ഹ മികതും ആളുകള്‍ പരാതി അയക്കുക ഒന്‍പതു മണി ആയിട്ടും തുറക്കുന്നില എന്നു , എന്തൊക്കെ എസ് എം എസ് പരിപാടികള്‍ ,പരാതി അയച്ചിട്ടും മറുപടി കിട്ടാത്തവര്‍ മുട്ടിവിന്‍ തുറക്കപെടും എന്ന വാക്യം മനസ്സില്‍ വെച്ചു പെരുമാറട്ടെ.ചാരായം നിരോധിച്ച നാട് .കൊള്ളാം

pournami said...

entammo enthoru prathikaranam .hhaha kattoo poocha charyam nirodhichille??
malyalam songsthanks
shahina thanks ,anony enthuva ithu anonyil no upadesham
erakkadante subject aha appol vannuvallo
alu ithenna cmnt swantham opinon parayu.hareesh kollam
jayan mano thanks
ravi kavi mathram alla ennu manassialyi thanks

pournami said...

ശ്രീനാഥന്‍ mashu ,kusumam pukalvali athu nammuku nokkam
post vayichu muzhukudiyan yal no uthravadhitham
thanks താന്തോന്നി,jishad,sm,ramnji

Sureshkumar Punjhayil said...

Lahari...!

Manoharam, Ashamsakal...!!!

siya said...

പോസ്റ്റ്‌ കൊള്ളാം..എന്ത് കമന്റ്‌ എഴുതണം എന്ന വിഷമത്തില്‍ ആണ് .ഞാന്‍ scotland യാത്രയില്‍ scotch അടിച്ച് എന്ന് പറഞ്ഞും പോയി .അപ്പോള്‍ കുടിയന്മാരെ കുറിച്ച് പറയാനും പറ്റില്ലല്ലോ ?എന്നാലും നമ്മുടെ നാട്ടിലെ ചിലരെ കാണുമ്പോള്‍ എന്തിന് കുടിച്ച് ഇതുപോലെ മറ്റുള്ളവരെ വിഷമിപ്പിക്കുന്നു എന്ന് തോന്നാതെയും ഇല്ല ..

pournami said...

thanks siya,suresh

Ashly said...
This comment has been removed by the author.
Ashly said...

പറഞ്ഞിട്ടും കാര്യം ഇല്ല. മലയാളികളുടെ വെള്ളമടി, അത് ഒരു വെള്ളമടി അല്ല. കൂത്താടാന്‍ ഉള്ള ഒരു ലൈസെന്‍സ് എന്നാണു വെയ്പ്പ്.

ഞാന്‍ കേരളത്തിന്‌ പുറത്തു പല ഫക്ഷന്‍ കണ്ടിട്ടുണ്ട്. ചില സ്ഥലത്ത് ഡ്രിങ്ക്സ് ഇല്ലാത്ത ഒരു പരിപാടി പോലും ഇല്ല, ഓപ്പണ്‍ ബാര്‍ ഉണ്ടാവും, ആര്‍ക്കും എത്ര വേണമെങ്കിലും കഴിയ്ക്കാം. പക്ഷെ, ഇത് വരെ,( പത്തു കൊല്ലം) ഒരുത്തന്‍ പോലും പാമ്പ് ആയി കിടക്കുന്നതോ, പൊതു ശല്യിം ഉണ്ടാക്കുന്നതോ കണ്ടിട്ടില്ല.

ഡ്രിങ്ക്സ് കഴിയ്ക്കുക എന്നത് സെക്സ് പോലെ മനോഹരമായ ഒരു സംഭവം ആണ്. തോന്നുന്നത് പോലെ, തോന്നുന്നെ സ്ഥലത്ത്, ഓവര്‍ ആയി പോയാല്‍ മഹാ ബോര്‍ അല്ലെ ? ഡ്രിങ്ക്സ് അത് പോലെയാണ്.

മലയാളിയ്ക്ക്‌ പൊതുവേ വെള്ളമടി എന്നത് ഒരു excuse മാത്രം ആണ്. വെള്ളം അടിച്ചാ പിന്നെ എന്തും ആക്കാം എന്ന ഒരു ധാരണയും, സ്വന്തം personalty മറച്ചു വെയ്ക്കാന്‍ ഉള്ള ഒരു മറവും മാത്രം. അല്ലാതെ, ഒരു പെഗ്, നല്ല ഒരു പഴംപൊരി ആസ്വദിച്ചു തിന്നുന്ന പോലെ, എന്ജോയ്‌ ചെയ്തു, taste അറിഞ്ഞു കഴിയ്ക്കുന്ന എത്ര പേര്‍ ഉണ്ട് ?