Followers

Thursday 9 December 2010

കിളിത്തൂവലുകൾ

തട്ടിയും മുട്ടിയും ഏറെ ഞാന്‍ നോക്കിയെങ്കിലും;
    കണ്ടില്ല ഒന്നുമേ എന്നിരിക്കെ
    നിനയ്ക്കുന്നു വീണ്ടുമാ കിളിത്തൂവലുകൾ തൻ ഭംഗിയെ..

  
   പറഞ്ഞില്ല, കേട്ടില്ല എന്ന പരാതികൾ; 
  . ചാരെ വന്നു നിന്നു നീയോതിടുമ്പോള്‍
   നനഞ്ഞു ഉതിര്‍ന്നൊരു  മിഴിതന്‍  സൌന്ദര്യം
   എന്നില്‍ നിന്നും നീ ആവാഹിക്കവേ
   കാതോര്‍ത്തു  എന്‍മിടിപ്പുകള്‍ക്കായി നിന്‍ നെഞ്ചകത്തിൽ..


   ഉദിച്ചുയരും വേളയിൽ; 
   ദൃഷ്ടിയൂന്നി തിരുമിഴിയില്‍
   നിര്‍ന്നിമേഷമായി നോക്കി നിൽക്കേ
   ആളുന്ന ബിംബം തന്നിലെന്‍ പ്രതിരൂപം ദർശിക്കവേ
   പൊള്ളുന്ന ചൂടുപോലും ഒരു വേള ക്ഷണികമായി..


   ഓളിയിട്ട് എന്നിലലയടിച്ച നിശ്വാസങ്ങൾ;
   കുമിള  കൂട്ടി  പറന്നു പോയി
   തൊട്ടാല്‍ തകരുമെന്നമട്ടിൽ..
   തിരിഞ്ഞും മറഞ്ഞും നീ എന്നില്‍ നിന്നകന്നു പോകുമ്പോൾ
   വീണുടഞ്ഞ ചില്ല് ജാലകത്തിൽ കോറി വരഞ്ഞിട്ടത്
   നീഗൂഢമാമൊരു അനുഭൂതിയോ !!

13 comments:

ആളവന്‍താന്‍ said...

ഞാന്‍ കമന്റ് ഇടൂല.....

ഒഴാക്കന്‍. said...

അനുഭൂതി ... തന്നെ തന്നെ

പട്ടേപ്പാടം റാംജി said...

തിരിഞ്ഞും മറഞ്ഞും നീ എന്നില്‍ നിന്നകന്നു പോകുമ്പോൾ
വീണുടഞ്ഞ ചില്ല് ജാലകത്തിൽ കോറി വരഞ്ഞിട്ടത്

ഹംസ said...

നല്ലത് ,

Vayady said...

"അനുഭൂതി പൂക്കുന്ന പാറുവിന്‍ കവിതയില്‍ നോക്കി ഞാന്‍ വെറുതെ ഇരുന്നേറെ നേരം.."

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒന്നും മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ ഉണ്ടെന്നു മനസ്സിലായി!

നുമ്മ ഒരു വാര്‍ഷിക പോസ്റ്റ്‌ ഇട്ടിട്ടുണ്ടേ.(കവിതയല്ല)വായനക്ക് ക്ഷണിക്കുന്നു .

Kalavallabhan said...

"തൊട്ടാല്‍ തകരുമെന്നമട്ടിൽ.."

അപ്പോൾ അതു തന്നെ.
നല്ല കവിത.

Echmukutty said...

ഇഷ്ടമായി.

SAJAN S said...

ഇഷ്ടമായി.... :)

രമേശ്‌ അരൂര്‍ said...

..ഈ കവിത മനസിലാക്കാന്‍
എനിക്ക് കഴിയുന്നില്ലല്ലോ ..(
എന്നോര്‍ക്കുമ്പോള്‍ (

ശ്രീനാഥന്‍ said...

കാതോര്‍ത്തു എന്‍മിടിപ്പുകള്‍ക്കായി നിന്‍ നെഞ്ചകത്തിൽ..
അത് മനോഹരമായിട്ടുണ്ട്!

Manoraj said...

കവിതയുടെ തലക്കെട്ടുമായി എനിക്ക് വരികളെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നില്ല. എന്റെ വായന ശരിയാവാത്തതാവാം കാരണം. പിന്നെ വാക്കുകള്‍ മുറിച്ചിരിക്കുന്നതിലും ചില പോരായ്മകള്‍ തോന്നി. ഉദാഹരണമായി,

“നിനയ്ക്കുന്നു വീണ്ടുമാകിളി തൂവലുകള്‍ തൻ ഭംഗിയെ..“ ഇവിടെ വീണ്ടുമാകിളി എന്നതാണോ ഒറ്റവാക്ക് അതോ കിളിതൂവലുകള്‍ എന്നതോ?

മറ്റൊന്ന്,

“പറഞ്ഞില്ല, കേട്ടില്ല എന്ന പരാതികൾ; . ചാരെ വന്നു നിന്നു നീ ഓതിടുമ്പോൾ“ - ഇവിടെ ചാരെവന്നു നീയോതിടുമ്പോള്‍ എന്നായിരുന്നെങ്കില്‍ അല്പം കൂടെ ഭംഗി ഉണ്ടാവുമായിരുന്നെന്ന് തോന്നുന്നു.

ഇതൊക്കെ എന്റെ തോന്നലുകള്‍. മധുസൂദനന്‍ നായര്‍ പറഞ്ഞപോലെ ഒക്കെയൊരുവെറും ഭ്രാന്തന്റെ - തോന്നലുകള്‍.. :) ഇനിയും എഴുതുക. എല്ലാവിധ നന്മകളും നേരുന്നു.

pournami said...

thanks to all..