Followers

Monday 22 November 2010

ഇരട്ട സന്തോഷം

അരികിലേക്ക് ചേര്‍ത്തു കിടത്തി ഓമനകുട്ടന്റെ  നെറുകയിലും കുഞ്ഞിളം കൈകളിലുമവള്‍ മാറി മാറി ഉമ്മ വെച്ചു.  എന്തൊരു  ചന്തമാ!  അല്ലെ; വാവയെ കാണാന്‍. ഏട്ടത്തീടെ മോള്‍ അമ്മുക്കുട്ടി മൊഴിഞ്ഞു.  അമ്മുക്കുട്ടി വാവയുടെ കൈകളിലും  പിടിച്ച് വാത്സല്യപൂർവ്വം നോക്കിയിരുപ്പാണ്.  ഇവന്‍ തനി അച്ഛന്റെ പോലെയാ; കണ്ടോ അവന്റെ മൂക്കും താടിയും ഒക്കെ   രാജീവിന്റെ    പോലെ തന്നെ.  അമ്മുമ്മ ഇടയ്ക്കു കേറി പറഞ്ഞു.  പക്ഷേ, രേണുമോള്‍ടെ കണ്ണുകള്‍ തന്നെയാണു കുട്ടിയ്ക്ക് കിട്ടിയിരിക്കുന്നത്; അപ്പുറത്തെ  സരസ്സുചേച്ചിയുടെ കണ്ടുപിടിത്തം. എത്രനാൾ കാത്തിരുന്നു നമ്മുടെ രേണുമോള്.  പാവം.. അവസാനം നല്ലൊരു തങ്കക്കുടത്തിനെ തന്നെ  കിട്ടി. എത്ര നോക്കിയിരുന്നിട്ടും മതിവരുന്നില്ല.  എല്ലാം കേട്ട് രേണു മന്ദഹസ്സിച്ചു എന്നു വരുത്തിയെങ്കിലും അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയിരുന്നു.  ഈ ഒരു നിമിഷം എത്ര നാളായി കൊതിക്കുന്നു.  എത്ര ശാപവാക്കുകള്‍ കേട്ടിരിക്കുന്നു.  എല്ലാം സഹിച്ചത് ഇതുപോലൊരു നിമിഷത്തിനു വേണ്ടിയാണ്.  ഏട്ടന്റെ അമ്മ ഇനിയും വന്നിട്ടില്ല.   എവിടാണാവോ? എന്നു വിചാരിച്ചവൾ പതുക്കെ തലതിരിക്കാന്‍ നോക്കിയാ നിമിഷം..


“എടീ..“    എന്നുള്ള അലര്‍ച്ച കേട്ട് ഞെട്ടി. ഒരുമ്പെട്ടോളേ; രാവിലെ തന്നെ കിടപ്പാണല്ലേ. ഹോ.. ഒരു കെട്ടിലമ്മ; സ്വപ്നം കണ്ടു കിടക്കുകയാകും. എന്താടീ ഇത്ര ക്ഷീണം.  നിനക്കെന്താ വയറ്റില്‍ ഉണ്ടോടി??  അല്ലാ!! എവിടന്ന് അല്ലേ;  മച്ചി അല്ലെ മച്ചി..  നിന്റെ വയറൊരിക്കലും നിറയില്ലെടി.. വെറുതേ അവളുടെ ഒരു കിടപ്പ്..  എന്റെ മകന്റെ ജീവിതം തകര്‍ക്കാന്‍ വന്ന യക്ഷിയല്ലേ നീ.. വേഗമെണീറ്റുപോയി  അടുക്കളയിലെ കാര്യങ്ങള്‍  നോക്കെടീ.. രേണു കണ്ണുകള്‍ മെല്ലെ തുറന്നു.  ഈശ്വരാ!  ഇന്നും  സ്വപ്നമാണൊ കണ്ടത്.  നേരം ഒരുപാടായല്ലോ.  കുറച്ചു ദിവസങ്ങളായി  വല്ലാത്ത ക്ഷീണം പോലെ.  ഇന്നിനി അമ്മയ്ക്ക് ഇത് മതി ചീത്ത പറഞ്ഞ് കാതു പൊട്ടിയ്ക്കാൻ.  രേണു മെല്ലെ കിടക്കയില്‍  എഴുന്നേറ്റിരുന്നു. പതിയെ കാലുകള്‍ നിലത്തു വെച്ച് എഴുന്നേറ്റ നിമിഷം.. തല കറങ്ങുന്ന പോലെ..   അമ്മേ..; എന്നു ഉറക്കെ വിളിച്ചവള്‍ കിടക്കയിലേക്ക് തന്നെ വീണു.  ആ നിമിഷം; അവള്‍ അറിയുന്നുണ്ടായിരുന്നില്ല,
അവളുടെ വയറ്റില്‍ ഒന്നിന് പകരം രണ്ടു ജീവന്‍ നാമ്പെടുത്ത കാര്യം. 

14 comments:

ആളവന്‍താന്‍ said...

നന്നായി പറഞ്ഞു ചേച്ചീ കഥ. പ്രത്യേകിച്ചും ആ അവസാന വരികള്‍ക്ക് വല്ലാത്ത ഒരു സന്തോഷം തരാന്‍ കഴിഞ്ഞെന്ന പോലെ. ഇഷ്ട്ടായി.

Manoraj said...

അവസാന വരികള്‍ കഥക്ക് വ്യത്യസ്ഥത നല്‍കി. അത് പ്രതീക്ഷിച്ചിരുന്നെങ്കിലും സന്തോഷകരമായ ഒരു തുടക്കമായി മാറിയല്ലോ കഥയുടെ അവസാനം എന്നത് നന്നായി തോന്നി. കഥ പറച്ചിലില്‍ സ്മിത ഒട്ടേറെ മുന്നേറി കഴിഞ്ഞു.

Manoraj said...

ഒപ്പം കഥയുടെ തലക്കെട്ട് അത്ര യോജിച്ചില്ല എന്നൊരു അഭിപ്രായമുണ്ട്.

പട്ടേപ്പാടം റാംജി said...

മിനിക്കഥ ഇഷ്ടപ്പെട്ടു.

ശ്രീനാഥന്‍ said...

ഇരട്ടകൾ വരട്ടേ! നന്നായിട്ടുണ്ട് കഥ!

Vayady said...

കുട്ടികളുണ്ടാകാത്ത സാഹചര്യത്തില്‍ പണ്ടൊക്കെ ആദ്യം കുറ്റപ്പെടുത്തുന്നത് സ്ത്രീകളെയാണ്‌. ഇക്കാലത്തും അങ്ങിനെ ചിന്തിക്കുന്ന ആളുകളുണ്ടോ? പാറൂ കഥ നന്നായി. കഥയുടെ ട്വിസ്റ്റു വളരെ ഇഷ്ടപ്പെട്ടു.

Jishad Cronic said...

ഇഷ്ടപ്പെട്ടു...

faisu madeena said...

ആദ്യവും അവസാനവും എനിക്കിഷ്ട്ടപ്പെട്ടു !!!!!

അല്ല മുഴുവനായും ഇഷ്ട്ടപ്പെട്ടു .........

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആനക്കൊരു കാലം വന്നാല്‍ പൂനക്കും ഒരു കാലം വരും.
ഈ ആധുനിക 'ഇസ്കി'യുഗത്തില്‍ മച്ചിയെന്നു പറഞ്ഞു ആരെയും കളിയാക്കിക്കൂടാ.

നിരഞ്ജന്‍ തംബുരു said...

nanayiiii aashamsakal

Anil cheleri kumaran said...

കൊള്ളാം.

Rajesh Karakodan said...

നന്നായി എഴുതി പൌര്‍ണമി ....

Unknown said...

പൌര്‍ണമ്യേ...ഓര്‍മ്മയുണ്ടോ ഈ മുഖം..
കഥ വായിച്ചു.നന്നായിട്ടുണ്ട്.

ആ വഴിക്ക്‌ പിന്നെ കണ്ടില്ല??

ഹാപ്പി ബാച്ചിലേഴ്സ് said...

കഥ കൊള്ളാം.അവസാനിപ്പിച്ചത് വളരെ നന്നായി.
ഒന്ന് ചോദിച്ചോട്ടെ, ഇങ്ങനത്തെ ആള്‍ക്കാര്‍ ഒക്കെ ഇപ്പോഴുമുണ്ടോ?