നിഴലു പോലെ എന്‍ കൂടെ നിന്ന നീ
എന്നും എനിക്കരികിലെന്നു ചൊല്ലിയെന്‍ കൂട്ടുകാരാ
എങ്ങു പോയി നീ വാക്കുപാലിക്കാതെ ...
എന്‍ മിഴി നിറയുവാനിടം വരുത്തില്ല
എന്നു നീ ചൊല്ലിയ നേരം
മഴവില്ലിന് തിളക്കമാര്‍ന്നത്
എന്‍ മിഴികളില്‍
ജീവിതം ഒന്നെന്നു ഇരിക്കെ
എന്തിനീ വേര്‍പാടുകള്‍ ..
നിന് സ്വാര്‍ത്ഥതക്കായി
എന്‍ മിഴികള്‍ നനയിച്ച നേരം
പാഴ്വാക്കായത് സൌഹൃദത്തിന് ഗാഡതാ ....
നെഞ്ചകം പിടയുന്ന നേരം
അറിഞ്ഞില്ല നീ എന്‍ ഗദ്ഗദം
കാതില്‍ മുഴങ്ങിയത് നിന്ദതന്‍ സ്വരം
കണ്ണില്‍ തറച്ചത് കാരമുള്ളിന്‍ തുമ്പുകള്‍
പിളര്‍ന്ന മാറില്‍ നിന്നും
ഇറ്റു വിഴുന്ന ചോരത്തുള്ളികള്‍ കണ്ടിട്ടും
ചോരതന്‍ നിറം ചായം കലക്കിയെന്നു നീ ചൊല്ലിയ നേരം
വിശ്വാസത്തിന് മതിലുകള്‍ തകരുന്ന നേരം ,
ആര്കുമാകില്ലതിനെ കൂട്ടി യോജിപ്പിചിടുവാന്
പ്രാണന് കൊടുത്തു ഞാന്‍ വളര്‍ത്തിയെന്‍ സൌഹൃദങ്ങള്‍ ..
അവസാനം എന്‍ പ്രാണനും ഊറ്റിയെടുത്തു പോയ്
നിസംഗതയുടെ പര്യായം ആയി
അനങ്ങാന്‍ വയ്യാതേ കിടപ്പു ഞാനും
മഴ കാക്കും വേഴാമ്പല്‍ പോലെ കാത്തിരുപ്പു
ഇനിയും നിങ്ങള്‍ക്കായെന്‍ കൂട്ടുകാരേ ....
24 comments:
“പ്രാണന് കൊടുത്തു ഞാന്‍ വളര്‍ത്തിയെന്‍ സൌഹൃദങ്ങള്‍ ..
അവസാനം എന്‍ പ്രാണനും ഊറ്റിയെടുത്തു പോയ്“
നല്ല വരികൾ സ്മിത.. പലപ്പോഴും നമ്മൾ മറക്കുന്ന കാര്യങ്ങൾ.. ആൺപെൺസൌഹൃദങ്ങൽ ശരീരത്തിലേക്ക് മാത്രം മനസ്സ് വെക്കുമ്പോൾ നഷ്ടപ്പെടുന്നത് നല്ല സൌഹൃദങ്ങളാണ്.. അത് പോലെ വിശ്വാസങ്ങൾ നഷ്ടപ്പെടുത്താതെ മനസ്സിലാക്കി മുന്നോട്ട് പോയാൽ സൌഹൃദങ്ങൾ നിനൽനിൽക്കും
എഴുത്ത് പുരോഗമിക്കുന്നു.. തുടരുക
sariya paranjath .expectation illathey irunnal atharyum nallthu ..thks
ഒരു വിധം എല്ലാ പോസ്റ്റിലും ആണുങ്ങളോട് ഒരു ദേഷ്യം കാണൂന്നു..എന്താദ് ?...പാവം കപ്പിത്താന് !!!!
GOOOOD
നിന് സ്വാര്‍ത്ഥതക്കായി
എന്‍ മിഴികള്‍ നനയിച്ച നേരം
പാഴ്വാക്കായത് സൌഹൃദത്തിന് ഗാഡതാ ....
നെഞ്ചകം പിടയുന്ന നേരം
അറിഞ്ഞില്ല നീ എന്‍ ഗദ്ഗദം
നല്ല വരികളാണ്..
ആദ്യമായി ആണു ഈ വഴി വരുന്നത്..
ഇനിയും വരാം..
comment edaan ellavareyum anuvathichu koode??
വരികള്‍ കൊള്ളാം
thank you...erakkad, jishad,lekshmiand sree..
in a world where everyone are busy thinking about their affairs,friendships become a burden,a liability ...............
There are two kinds of friends : those who are around when you need them, and those who are around when they need you. thks... ellarm elalrvarkum burden...ithnk relations polum
A good friend will bail you out of jail, but a true friend will be sitting beside you saying " Damn that was fun!
കൂട്ടുകാരെ കുറിച്ച് ആണ് പോസ്റ്റ് എന്ന് കമന്റ്സ് വായിച്ചപ്പോള്‍ തോന്നി...അത് തന്നെ അല്ലെ??
ഞാന്‍ വന്നു.
ഞാന്‍ വന്നു.
ദേ ഞാനും വന്നു
"പ്രാണന് കൊടുത്തു ഞാന്‍ വളര്‍ത്തിയെന്‍ സൌഹൃദങ്ങള്‍ ..
അവസാനം എന്‍ പ്രാണനും ഊറ്റിയെടുത്തു പോയ്"
ഈ വരികള്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് ...എന്റെ ദുഖം ഇതില്‍ നിഴലിച്ചു ഞാന്‍ കാണുന്നു ....
ആശംസകള്‍ !!!
Erattappuzha,ഇസ്മായില്‍ കുറുമ്പടി,Aadhila,thks
നല്ല വരികള്‍.
" ഇറ്റു വിഴുന്ന ചോരത്തുള്ളികള്‍ കണ്ടിട്ടും
ചോരതന്‍ നിറം ചായം കലക്കിയെന്നു നീ ചൊല്ലിയ നേരം
വിശ്വാസത്തിന് മതിലുകള്‍ തകരുന്ന നേരം ,
ആര്കുമാകില്ലതിനെ കൂട്ടി യോജിപ്പിചിടുവാന്
പ്രാണന് കൊടുത്തു ഞാന്‍ വളര്‍ത്തിയെന്‍ സൌഹൃദങ്ങള്‍ ..
അവസാനം എന്‍ പ്രാണനും ഊറ്റിയെടുത്തു പോയ്
നിസംഗതയുടെ പര്യായം ആയി
അനങ്ങാന്‍ വയ്യാതേ കിടപ്പു ഞാനും
മഴ കാക്കും വേഴാമ്പല്‍ പോലെ കാത്തിരുപ്പു
ഇനിയും നിങ്ങള്‍ക്കായെന്‍ കൂട്ടുകാരേ .... "
അവസാന വരികള്‍ ഒത്തിരി നന്നായി..ആശംസകള്‍..
നല്ല വരികള്‍
thks.....for cmnts..
കൊള്ളാം . എഴുതിയെഴുതി തെളിഞ്ഞു വരുന്നുണ്ട് .
EE VARIKAL PALATHUM ORMIPPIKUNNU MUNKARUTHAL EDUKANULLA ORU MUNARIYIPPU.............
VERY GOOD
EE VARIKAL PALATHUM ORMIPPIKUNNU MUNKARUTHAL EDUKANULLA ORU MUNARIYIPPU.............
VERY GOOD
thks
Post a Comment