ബെല്‍ജിയം
.അപ്പോളെ കുറച്ചു ദിവസമായി കവിതകള്‍കും , ഫോട്ടോ കള്‍ക്കും പിന്നാലെ ആയിരുന്നു ....ഇപ്പോള്‍ തിരിച്ചു ഷിപ് യാത്രയില്‍ എത്തി കേട്ടോ ....ബൂലോകം മൊത്തം എല്ലാവരും ഒരു അഴിച്ചുപണിയില്‍ ആണെന്ന് അറിയാം... സെന്റിയും VS കോമഡി . എന്തായലും മാറ്റങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് ഞാന്‍ നമ്മുടെ യാത്രയിലേക് വരട്ടെ... ഇടക്ക് ഇത്തിരി പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഓക്കേ പോസ്റ്റി ,ഷമി ഷമി എല്ലാവരും , അത് ഞാന്‍ ഒരു യാത്ര നടത്തിയ ശേഷം എഴുതാം കേട്ടോ ....അപ്പോള്‍ നമ്മുക്ക് യാത്ര ചെയാം അല്ലെ ,വാ കടലയും കാപ്പിയുമുണ്ട് എന്നൊനും പറയുന്നില്ല ...
ബെല്‍ജിയം ,അത്ര വലിയൊരു രാജ്യം ഒന്നുമല്ല കേട്ടോ ,പക്ഷെ ഒത്തിരി സംസ്കാരങ്ങള്‍ ഉള്ളൊരു രാജ്യമാണ്.ഡച്ച് ,ഫ്രഞ്ച് ,ജര്‍മന്‍ തുടങ്ങിയ സംസ്കാരങ്ങള്‍ ...അവിട്യുണ്ട് ..ഇന്ത്യകാരും നിറയെ ഉണ്ട് ,ബെല്‍ജിയം ഡയമന്‍ഡ് വളരെ നല്ലതാണു ...പിന്നെ കാര്‍പെറ്റ് ഇവിടെ വളരെ വില കുറവും മനോഹരവുമാണ് ..ഞങ്ങള്‍ ബെല്‍ജിയത്തിലെ അന്റ്വേര്പ് എന്നാ സ്ഥലത്താണ് പോയത് ...ഒരു വലിയൊരു പുഴയുടെ തീരത്താണ് ..വലിയൊരു പോര്‍ട്ട് ആണ് ഇത്. ഒരുപാടു കപ്പലുകള്‍ ഒരേസമയം ഇവിടെ വിവിധ ബെര്തുകളില്‍ ആയി വരാറുണ്ട് ...ഫെബ്രുവരി മാസത്തില്‍ ആണ് ഞങ്ങള്‍ എത്തിയത് ..നല്ല തണുപ്പും കാറ്റും ഉള്ള സമയം ....കരക്ക് പോകാന്‍ തന്നെ തീരുമാനിച്ചു ..ഒപ്പം ഉണ്ടായിരുന്ന മറ്റു കുടുബങ്ങള്‍,
അവര് തണുപ്പ് കാരണം ഇല്ല എനായി ..എന്റെ ആദ്യത്തെ കപ്പല്‍ യാത്ര ആണലോ ,കുടാതെ എന്റെ പിറന്നാള്‍ ആയിരുന്നു ..അതിനാല്‍ എന്റെ പ്രിയതമനെയും കുട്ടി അന്റ്വേര്പിലെ മൃഗശാല കാണാന്‍ പുറപെട്ടു ...വലിയൊരു മൃഗ ശാലയാണ് ... തണുപ്പ് ,മഴ എല്ലാംകൊണ്ടു ഒരുവിധം കഷ്ടപ്പെട്ട് ആണ് ഞാന്‍ നടനിരുന്ന്ത് ..
വലിയ ബൂട്ടും ,കോട്ടും ഓക്കേ ഇട്ടു സായിപിന്റെ മോള്‍ ആയിടാന്നു നടക്കുന്നത് ..ഇതൊക്കെ ഇട്ടു നടന്നു എവിടാ ശീലം . ആരോഗ്യം കുറവായിരുന്നു അതിനിടക്ക് ഇതെല്ലം ഇട്ടു നടകുന്നത് ഒരു സംഭവം ആയിരുന്നു ...സി ഐ ഡി മൂസ സിനിമയിലെ പോലെ ഞാന്‍ ഒരു സംഭവം ആയിരുന്നു കേട്ടോ ,,,
ഹഹഹ ഭാഗ്യത്തിന് അവിടെ ഒഴിഞ്ഞു കിടക്കുന്ന കുടുകള്‍ ഇല്ലായിരുന്നു എന്നെ അപൂര്‍വ ജീവിയായി ഇട്ടേനെ ...ഇത് എന്റെ പ്രിയതമന്റെ കമന്റ് ആണേ .....എന്തയാലും നല്ലൊരു സൂ ആണ് കേട്ടോ ...യൂറോപിലെ തന്നെ വലിയതും വളരേ പഴക്കം ചെന്നതുമായ മൃഗ ശാലയാണ് ,പിന്നെ പെന്കിന്‍ ,സീല്‍ ഓക്കേ ഉള്ള ഒരു മൃഗശാല ,അങ്ങിനെ അവിടെ നിനും പതുക്കെ പുറത്തേക്ക ഇറങ്ങി ,ഷിപ്പീസ് പോകുന്ന ഷോപ്പിംഗ് മാല്‍ ഉണ്ട് ,സത്യത്തില്‍ അവിടെ ചെന്നാല്‍ ആണ് എന്നിക്ക് സന്തോഷം ആയതു ...എവിടെയെങ്കിലും പോയി എന്തെങ്കിലും ഓക്കേ വാങ്ങിയാലെ അവിടെ പോയി എന്നൊരു തോന്നല്‍ ഉണ്ടാകു....ഇതെന്റെ പോളിസി എന്തയാലും ഇതിനെ സപ്പോര്‍ട്ട് ചെയുന്നവര്‍ ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത് ..എന്തയാലും ശരി ..അവിടെ നമ്മള്‍ ബുക്ക് നോക്കി ആണ് അധികവും ഓര്‍ഡര്‍ ചെയുക .ഇതിപ്പോള്‍ ഷിപ്പില്‍ വെച്ചും ഓര്‍ഡര്‍ ചെയാം കേട്ടോ ...അവര് നമ്മുടെ റൂമില്‍ എത്തിക്കും ..അങ്ങിനെ അത്യാവശ്യം ഷോപ്പിംഗ് ഓക്കേ ചെയ്തു , തിരിച്ചു ഷിപ്പില്‍ പോകാന്‍ ബസില്‍ കേറി ...പോര്‍ട്ടില്‍ എത്തി , മുന്പേ പറഞ്ഞല്ലോ പോര്‍ട്ട് ഒത്തിരി വലിയ പോര്‍ട്ട് ആണ് എന്ന് .കുറെ ബെര്‍ത്ത് നമ്പറും ഉണ്ട് ...എന്തോ ഏട്ടന്‍ ഒരു നമ്പര്‍ പറഞ്ഞു ..ഞങ്ങളുടെ നല്ല സമയം ആയ കാരണം ഒരു നമ്പര്‍ മാറി പോയി ...എന്തയാലും അവരെ കുറ്റം പറയരുതല്ലോ അവര് കറക്റ്റ് ആയി തന്നെ ഞങളെ പോര്‍ട്ടില്‍ പറഞ്ഞ ബെര്‍ത്തില്‍ ഇറക്കി, രാത്രിയായി സമയം നല്ല തണുപ്പും ..മൂക്ക് ഓക്കേ ചുവന് തുടുത് ,,രാവിലതേ മൃഗശാല തെണ്ടല് കാരണം തീരെ വെയ്യാതേ ആയി...ഞാന്‍ ഏട്ടനും കുടി , നടന്നു ഷിപ് നോക്കി ...അവിടെ പോയി നോക്കുമ്പോള്‍ ഷിപ് വേറെ വല്ലതും ആകും... നമ്മുടെ ഷിപ് എവിടെ ?/ഏട്ടാ ഇത് ഇനി നമ്മളെ കൂട്ടാതെ പോയിരികുമോ?
ഏട്ടന്‍ ടെന്‍ഷന്‍ ഉണ്ട് അതിനിടക്ക് ആണ് എന്റെ ഓരോ ബുദ്ധിപൂര്‍വമായ ചോദ്യങ്ങള്‍ ...അങ്ങേരു എന്നെ ദയനീയമായി നോക്കി ,നോട്ടത്തിന്റെ അര്‍ഥം പിടിവളി കിട്ടി എന്നാ മട്ടില്‍ ഞാന്‍ മിണ്ടാതെ നടന്നു...ഓരോ സൈഡില്‍ കാന്നുന്ന വഴിയോകെ നടന്നു ..ഓക്കേ വേരെഷിപ് , പിന്നെ വെള്ളം... ..എനിക്ക് സങ്കടം വന്നു തുടങി ...എത്ര സിനിമയില്‍ നായകന്‍ നായികയെ എടുത്തു കൊണ്ട് നടക്കുന്നു ....ഇവിടെ അങ്ങിനെ ഒന് ചെയ്തിരുന്നു എങ്കില്‍,,,..മോഹിച്ചിട്ടു ഒരു കാര്യവുമില്ല ,, കാല് കടഞ്ഞിട്ടു വയ്യ ...ശരിക്കും ആ കടച്ചില്‍ വെല്ല കൊപ്രക്കും ആണ് എങ്കില്‍ ഒരു കുടം എണ്ണ കിട്ടുമായിരുന്നു ....പറഞ്ഞിട്ടു കാര്യം ഇല്ല ,ഏട്ടനും ടെന്‍ഷന്‍ കാരണം മുഖം ഒക്കെ ചുള്ളിച്ചന്നു നില്‍ക്കുനത് ...അതുപോലുള്ള അവസരങ്ങളില്‍ മനുഷ്യന്‍ ചിന്തിച്ചാല്‍ ,,സീരിയസ് ആയി മിക്കവാറും പുതിയ വെല്ല കണ്ടുപിടിത്തം നടന്നിരിക്കും ..എന്തയാലും ഇപ്പോള്‍ ഇങ്ങിനെ ഒക്കെ പറയാം,ഊഹികാമല്ലോ കടലിന്റെ തീരത്ത് കൂടെ തണുപ്പത് വഴിയറി അറിയാതെ , നടകുമ്പോള്‍ ഉള്ള മാനസ്സികാവസ്ഥ ..
കണ്ണുനീര്‍ തുള്ളികള്‍ ഒരു ക്ഷാമവും ഇല്ലാതെ ഒഴുക്കി തുടങ്ങി ....ഞാന്‍ അമ്മയെ കാണണം എന്നൊക്കെ ആയി...കല്യാണം കഴിഞ്ഞു മൂന്ന് മാസം അപ്പോലെകും വേറെ നാട്ടില്‍ തണുത്ത് കിടന്നു ചാവാന്‍ ആണലോ യോഗം എന്നായി എന്റെ ചിന്ത ...തണുപ്പ് ശരിക്കും വന്നു തുടങ്ങി മൈന്സ് ഡിഗ്രി ആണ് ... ഇടയ്ക്കു കണ്ട ടെലിഫോണ്‍ ബൂത്തില്‍ കേറി നിന് സഹിക്കാന്‍ വയ്യ തണുപ്പ് ...രണ്ടു പേരും നോക്കി നിന് സെന്റി കഥയിലെ കഥാപാത്രങ്ങള്‍ ആയി ഞങ്ങള്‍ .....ആ വഴി ഒരു വാഹനവും വരുന്നില്ല ....എന്ത് ചെയും എങ്ങിനേ കപ്പലില്‍ എത്തും....ഇത്രയും വലിയ പോര്‍ട്ടില്‍ ഞങ്ങള്‍ മാത്രം.... ഒരുത്തനും വരുന്നില്ലലോ ????.
തുടരും .....
Followers
Saturday, 27 February 2010
Friday, 19 February 2010
Sunday, 14 February 2010
ഏകാന്തത
നെഞ്ചകം തകരുന്നപോല്‍
ആളുന്ന അഗ്നി പോല്‍ ,
അണയാത്ത ജ്വ്വലാഗനി പോല്‍
വിറചെന്‍ അധരം ,,വിതുമ്പിയോ ഒരു വേള
ഈ ഏകാന്തത മാത്രം എനിക്കാവുന്നില്ല
ശവശരീരത്തില്‍ അരിച്ചിറങ്ങുന്ന പുഴുക്കള്‍ പോല്‍
എന്നിലേക്ക് അരിച്ചിറങ്ങി ഏകാന്തതയും
ഒന്നും മനസ്സിലാകാതെ നില്‍ക്കവേ ,
വെറുതേ മോഹിച്ചു വചനങ്ങള്‍ക്കായ്
ആടി തിമിര്‍ത്തു എത്തുന്ന കാറ്റിന്റെ മുന്നില്‍
പകച്ചു നില്‍ക്കവേ
എന്നെ തലോടിയെത്തുന്ന ഇളം കാറ്റിനായി കൊതിച്ചു ഞാന്‍
എന്നില്‍ ആളുന്ന അഗ്നിയെ ശമിപ്പിക്കാനായി വന്നില്ല ഒരു പേമാരിയും ...
ജ്വലിച്ചു തീര്‍ന്നിടെണം ഇതെന് വിധി...
അതും എന്‍ ജ്വാല നിനക്ക് പ്രകാശം ആയിടെണം ...അതെന്‍ മോഹം..

Thursday, 11 February 2010
പ്രണയമെത്രേ പ്രണയം
എത്ര ശ്രമിച്ചിട്ടും നീ മനസ്സിലാക്കാതെ പൊയെന്‍ പ്രണയം
എത്ര ശ്രമിച്ചാലും എനിക്ക് ഉള്‍ക്കൊള്ളനാവാത്ത നിന്‍ പ്രണയം
മനസ്സില്‍ സപ്ത വര്‍ണ്ണമായി പെയ്തു ഇറങ്ങുന്ന സുന്ദരമാം അനുഭൂതിയായി
പ്രണയം
ഒഴുകുവാന്‍ ഇഷ്ടമേറെ ഉണ്ടെന്നിരിക്കലും .....
തടസ്സംമോന്നുമില്ലാതേ ഒരു പൊങ്ങു തടി പോല്‍ ഒഴുകണാമാ പ്രണയം
നിബന്ധനതന്‍ പ്രണയം അതൊരു കൃത്രിമമാം പ്രണയമായിടവേയ് .....
സഹതപിച്ചു ഞാന്‍ പലരോടും ,,
മനസ്സുകൊണ്ട് അടുക്കുന്ന പവിത്രതയാര്‍ന്ന പ്രണയം ...
അത് സ്വന്തമാക്കാന്‍ പറ്റാത്ത്തത്രേ സൌഭാഗ്യം
എന്ന് ഞാന്‍ ചൊല്ലവേ ...,
വാള്‍ ഓങ്ങി എത്താം കമിതാക്കള്‍ ...
ശരീരമില്ലാത്തൊരു പ്രണയം ..,മനസ്സിന്റെ മാത്രമായൊരു പ്രണയം
ത്യാഗിനിപോല്‍ സുന്ദരിയാണീ പ്രണയം ,അതെന്‍ പ്രണയം ..
ഒന്നും പറയാതെ ,ഒരു പരാതിയുമില്ലാതെയ് ..
ഏറേ സ്നേഹിക്കാന്‍ കൊതിച്ചെന്‍ പ്രണയത്തെ...
നിന്‍ നന്മ മാത്രമെന്‍ സ്വപനമെന്നു എത്ര നിന്‍ കാതില്‍ മൊഴിഞ്ഞു ഞാന്‍
നീരുറവ പോലുള്ള വറ്റാത്ത പ്രണയം..
\അതില്‍ പരിശുദ്ധിഏറെ ഉണ്ടെന്നു ഇരിക്കവേ ,,,,
എന്തിനീ അഴുക്കുചാലില്‍ കിടന്നു പിടയുന്നു പ്രണയത്തിനായി ....
സുഖ ഭോഗത്തിനായി മാത്രമുള്ളൊരു പ്രണയം..
ചോര ചീന്തവെ ....നീറി പിടഞ്ഞാ പ്രണയം
എന്നിലേക്ക് ഓടിയെത്തവേയ് ...
നീര്‍പോയ്കയില്‍ നിന്നെന്ന പോലെ
കൈകുമ്പിളില്‍ കോരിയെടുത്തു, ഞാനാ പ്രണയം ..
മുറിവുണക്കാന്‍ എകിയത് എന്‍ പ്രാണെന്ന് മാത്രം..,
ജീവന്‍ തുടിച്ചു നീ പോകാന്‍ നില്‍ക്കേ
നീ തിരിച്ചറിഞ്ഞാ സത്യം ശരീരമല്ല എന്‍ പ്രണയം മനസ്സെന്നു..
സ്വാര്‍ത്ഥതക്കായി കുരുക്കിട്ടു പിടിക്കുന്ന പ്രണയം ..
സൃഷ്ടിയുടെ കലയ്കായി പ്രണയം മാറിടുമ്പോള്‍
സൃഷ്ടികര്‍ത്താവ് പോലും ലജ്ജികേണ്ട വരും കാലമിത്...
മുല്ലപൂവിന്‍ സൌരഭ്യമാര്‍ന്ന പ്രണയം..
വെണ്മതന്‍ പരിശുദ്ധിയുള്ള പ്രണയം...
അതെന്‍ സ്വപ്നം മാത്രം
ശരീരമല്ല മനസ്സെന്നു അറിയാന്‍ സാധിച്ചവര്‍ തന്‍
.പ്രണയമെത്രേ പ്രണയം .......

ഉലഞ്ഞു പോയ വഞ്ചി
ഓര്‍മ്മകള്‍ മേയുന്നിടം ഏതെന്നു നീ ചോദിക്കവേ....
മനസ്സെന്നു ഞാന്‍ ചോല്ലിയാനേരം,
നിന്‍ മുഖം വിടര്‍ന്നത് എന്‍ ഓര്‍മ്മയില്‍
നിശബ്ദതയുടെ നിഴലായി മാറാന്‍ നീ ശ്രമിക്കവേ...
കണ്ണുനീരില്ലാത്ത കണ്ണുകള്‍ ....തുറന്നു എന്നെ നീ നോക്കവേ .
പറയാന്‍ വാക്കുകള്‍ ഇല്ലാതെ ഞാന്‍ പരതുമ്പോള്‍
പൊങ്ങിയും താണും ,വീണ്ടും ഉലഞ്ഞു പോയ എന്‍ വഞ്ചിയെ
കരക്ക് അടുപ്പിക്കാന്‍ ഞാന്‍ ശ്രമിക്കവേ ...
പാഴായ പ്രയത്നത്തിന്‍ ചാരമായി തീര്‍ന്നു ഞാന്‍ ..........

Monday, 8 February 2010
ശിരോ രേഖ
പിരിയാന്‍ നേരമായെന്നു നീ മെല്ലേ പറഞ്ഞാ നിമിഷം
ഘടികാരത്തിന്‍ പെന്‍ഡുലം പോല്‍ മനം ആടിയോ
വേദനയാല്‍ നീറി ഞാന്‍ നടക്കവേ
എങ്ങു നിന്നോ വന്നെന്‍ ശിരോരേഖ തന്‍ കടലാസ്സു തുണ്ടുകള്‍
മെല്ലെ എടുത്തു മാറോടു ചേര്‍ക്കവേ
മഷി പുരണ്ട അക്ഷരങ്ങളില്‍ അക്ഷരത്തെറ്റ് വന്നുവോ
മായ്ച്ചിട്ടും മായില്ല എന്ന് കരുതിയ കടലാസ്സു തുണ്ടുകളിലെ
ചിതറിയ അക്ഷരങ്ങള്‍ എന്നെ നോക്കി പരിഹസ്സിക്കവേ
പിന്തിരിഞ്ഞു ഓടാന്‍ ഞാന്‍ ശ്രമിക്കവേ
തട്ടി വീണതെവിടെ എന്ന് എനിക്കറിയില്ല
വലിയൊരു അക്ഷര തെറ്റിലോ
അതോ വീണ്ടും ഒരു പുതിയ ശിരോരേഖയിലോ ??

ശബ്ദം
ശബ്ദം ശബ്ദമെന്‍ ശബ്ദം ,ശബ്ദമില്ലാതേ എങ്ങിനെ ഞാന്‍ ഞാനെന്നു അറിയിപ്പു...
പ്രകൃതിതന്‍ മാറിലേക്ക് അമ്മതന്‍ മടിത്തട്ടിലേക്ക്
പിറന്നു വീണ ഓമല്‍ പൈതല്തന്‍ ശബ്ദം ...
നെഞ്ചകം പിളര്ന്നിട്ടും മതിവരാതെ
തല തല്ലി കരഞ്ഞിടും തീരാത്ത മരണത്തിന്‍ ശബ്ദം ..
തുടക്കവും ഒടുക്കവും ശബ്ദമായി തന്നെ ....
പ്രണയത്തിന്‍ നനു നനുത്ത ശബ്ദം ..
കേട്ടു ഞാന്‍ ഒരുവേള എങ്കില്‍ മറു വേള തകര്‍ന്ന പ്രണയത്തിന്‍ ,
അലറിവിളിക്കലും ,,,
എല്ലാം തകര്‍ത്തു എറിഞ്ഞ മാതിരി അലറുന്ന കാമുകി..
നീയെന്നെ ചതിചെന്നു ആക്രോശിക്കവേയ്...മുഴങ്ങിയ ശബ്ദം ....
എന്നാല്‍ നാണയത്തിന്‍ മറുപുറം എന്നപോല്‍ കേട്ടു ഞാന്‍ വേറെ ഒരു അലര്‍ച്ച ,,
കാമുകന്‍ കാമുകിയോട് നീ വഞ്ചിച്ച് എന്ന് ആര്‍ത്ത് ആര്‍ത്ത് പറയുന്ന ശബ്ദം
സുഖവും ,ദുഖവും ഒരുപോല്‍ എന്നപോല്‍
ശബ്ദവും മാറിയും മറഞ്ഞും വരുന്നു,,
സ്വന്തം മാനത്തിനു വേണ്ടി വിലപേശുന്നവന്റെ ശബ്ദം ..
മാനമില്ലാതേ ജീവിക്കുന്നവന്റെ ശബ്ദം
കഠാരതന്‍ മൂര്‍ച്ചയില്‍ വിലപിക്കുന്ന യൌവനം
തീക്ഷണമായ കാമാര്‍ത്തി കണ്ട തിളയ്ക്കുന്ന മറ്റു ചിലരുടെ ആര്‍പ്പുവിളികള്‍ തന്‍ ശബ്ദം
ഇടക്ക് എപ്പോഴോ ഒരു നേര്‍ത്ത സംഗീതമാര്‍ന്ന ശബ്ദം ,
എങ്കിലും അതിനുപിന്നില്‍ ക്ഷമയില്ലാത്ത ആക്രോശിക്കുന്ന സ്വരങ്ങള്‍ കൊണ്ടുള്ള ശബ്ദം
ഹലോ റോങ്ങ് നമ്പര്‍ എന്ന് പറഞ്ഞു തുടങ്ങുന്ന പ്രണയത്തിന്‍ ശബ്ദം ...
പിന്നിട് അത് വലിയൊരു റോങ്ങ് നമ്പര്‍ ആയി തകരുന്ന പ്രണയം
റോങ്ങ് നമ്പറില്‍ നിനും റോങ്ങ് നമ്പറില്‍ ലേക്കുള്ള ഒരു ശബ്ദം....
നീതിക്ക് വേണ്ടി മുറവിളി കൂട്ടുന്ന ശബ്ദം
നീതിയെ കബളിപ്പിച്ചതിന്റെ ആഘോഷമാര്ന്നൊരു ശബ്ദം
മിഴിനീരിന്‍ ആഴം നിറഞ്ഞൊരു ഗദ് ഗദ് മാര്‍ന്നൊരു ശബ്ദം
കടലായി അലയടിക്കുന്ന കണ്ണുനീര്‍ പ്രവാഹത്തിന്റെ ശബ്ദം
ഭക്ഷണം ഇല്ലാത്തവന്റെ പട്ടിണി യാര്‍ന്നൊരു ശബ്ദം
ഭക്ഷണം നിന്ദിക്കുന്നവന്റെയും ശബ്ദം ....
ഇതിങ്ങിനെ എല്ലാം ശബ്ദ മയം ....
വലിയൊരു നിശ് ബദതയുടെ കവാടം തന്നെ ഈ ശബ്ദം ...\
ശബ്ദം ഇല്ലാത്തവന്റെ ശബ്ദം ,ശബ്ദമുള്ളവന്റെ ശബ്ദം
ചെരുന്നതല്ലോ സമന്വയ ശബ്ദം

Monday, 1 February 2010
മുടുപടം
വേരുകള്‍ പിഴുതു മാറ്റവേ
രോദനം കേട്ട് ഞാന്‍ നോക്കവേ
കണ്ടു ഞാനാ ദാഹാര്‍ത്തമാം കണ്ണുകള്‍
ചോര വാര്‍ന്നൊഴുകുന്ന നിമിഷത്തില്‍
പ്രാണന്‍ പിടയുന്ന നിമിഷം
ആഴത്തില്‍ കുത്തിയിറക്കി നിന്‍ ഹൃദയത്തില്‍
എന്‍ ശരം പോലുള്ള നോട്ടം നിന്നില്‍ പതിയവേ
ജ്വലിച്ചു നിന്‍ മുഖം അഗ്നിപോല്‍
മുടുപടം കൊണ്ട് മൂടിയ നിന്‍ മുഖം കാണാന്‍ ഞാന്‍ ശ്രമിക്കവേ
നീ തടഞ്ഞാ നിമിഷം
മൂടുപടം ഞാന്‍ കീറിയെരിഞ്ഞുപോയി
ചോര വാര്‍ന്നൊരു നിന്‍ മുഖം കണ്ടിട്ടും
എന്‍ സംശയം മാത്രം; എന്തേ ഇനിയും ബാക്കി...

നിന്‍ സ്നേഹമൊരു സാഗരമെന്നു അറിയാമെന്നിരിക്കലും ....
നിന്നില്‍ അണയാന്‍ എനിക്കാകുന്നില..,
സാഗരമാം സ്നേഹത്തിന്‍ അലകളില്‍ ഒളിച്ചിരിക്കുന്ന തിരതന്‍ ഭയാനകത എന്നെ അലട്ടുന്നുവോ ..?\
ഗാഡമാം തിരതന്‍ നിശ്വാസം ,
എന്നില്‍ പതിയവേ ..
അറിയാതെ എന്‍ പാദങ്ങള്‍ പിന്തിരിഞ്ഞുവോ..?
വേണ്ടെന്നു വേണ്ടെന്നു പറഞ്ഞു ഞാന്‍ പിന്തിരിയവേയ് .
പാദത്തെ തഴുകിയെത്തിയ തിരതന്‍ നൈര്മ്മല്യം,
ഒരുവേള എന്നെ ഉലച്ചുവോ...
ഗാഡമാം തിരയില്‍ മുഖം ഒള്ളിക്കാന്‍ കൊതിച്ചു ഞാന്‍ തിരിയവേ..
പാതിവൃത്യത്തിന്‍ അഗനിനാളങ്ങള്‍ ആളവേ....
നിസ്സഹയായി ഞാന്‍ നിന്ന് തളര്ന്നവിടെ വീണുപോയി....
ദാഹിച്ചുവലഞ്ഞ എന്‍ അധരം മണ്ണില്‍ പൂഴ് ത്തവേയ്..,
വഴിതെറ്റി വന്ന ഞെണ്ടിന്‍ കൈകള്‍ എന്നില്‍ കോര്‍ക്കാന്‍ ശ്രമിക്കവേ
മിഴിതുറന്നു നോക്കിയാ നേരം എന്റെ മിഴിതന്‍ ജ്വാലാഗ്നിയില്‍ വെന്തുരുകിപോയി സര്‍വവും ...

Subscribe to:
Posts (Atom)