Followers

Saturday, 27 February 2010

ബെല്‍ജിയം

ബെല്‍ജിയം
  .അപ്പോളെ   കുറച്ചു ദിവസമായി   കവിതകള്‍കും , ഫോട്ടോ കള്‍ക്കും   പിന്നാലെ ആയിരുന്നു ....ഇപ്പോള്‍   തിരിച്ചു  ഷിപ്‌   യാത്രയില്‍  എത്തി   കേട്ടോ ....ബൂലോകം  മൊത്തം  എല്ലാവരും  ഒരു അഴിച്ചുപണിയില്‍  ആണെന്ന് അറിയാം... സെന്റിയും VS കോമഡി .  എന്തായലും  മാറ്റങ്ങളെ   സ്വാഗതം  ചെയ്തുകൊണ്ട് ഞാന്‍ നമ്മുടെ  യാത്രയിലേക്  വരട്ടെ... ഇടക്ക് ഇത്തിരി  പേഴ്സണാലിറ്റി  ഡിസോര്‍ഡര്‍    ഓക്കേ   പോസ്റ്റി ,ഷമി  ഷമി  എല്ലാവരും , അത് ഞാന്‍ ഒരു യാത്ര നടത്തിയ ശേഷം  എഴുതാം കേട്ടോ ....അപ്പോള്‍  നമ്മുക്ക്  യാത്ര ചെയാം അല്ലെ  ,വാ  കടലയും  കാപ്പിയുമുണ്ട്   എന്നൊനും പറയുന്നില്ല ...
  ബെല്‍ജിയം    ,അത്ര വലിയൊരു രാജ്യം   ഒന്നുമല്ല കേട്ടോ ,പക്ഷെ  ഒത്തിരി  സംസ്കാരങ്ങള്‍   ഉള്ളൊരു  രാജ്യമാണ്.ഡച്ച് ,ഫ്രഞ്ച് ,ജര്‍മന്‍  തുടങ്ങിയ  സംസ്കാരങ്ങള്‍  ...അവിട്യുണ്ട്  ..ഇന്ത്യകാരും നിറയെ  ഉണ്ട്  ,ബെല്‍ജിയം  ഡയമന്‍ഡ്‌   വളരെ  നല്ലതാണു ...പിന്നെ  കാര്‍പെറ്റ്   ഇവിടെ വളരെ വില കുറവും മനോഹരവുമാണ് ..ഞങ്ങള്‍  ബെല്‍ജിയത്തിലെ അന്റ്വേര്പ്   എന്നാ  സ്ഥലത്താണ് പോയത് ...ഒരു  വലിയൊരു പുഴയുടെ  തീരത്താണ്  ..വലിയൊരു പോര്‍ട്ട്‌  ആണ് ഇത്. ഒരുപാടു  കപ്പലുകള്‍   ഒരേസമയം ഇവിടെ  വിവിധ ബെര്തുകളില്‍ ആയി  വരാറുണ്ട് ...ഫെബ്രുവരി  മാസത്തില്‍ ആണ് ഞങ്ങള്‍  എത്തിയത് ..നല്ല തണുപ്പും  കാറ്റും ഉള്ള സമയം  ....കരക്ക്‌ പോകാന്‍  തന്നെ തീരുമാനിച്ചു ..ഒപ്പം ഉണ്ടായിരുന്ന  മറ്റു  കുടുബങ്ങള്‍,
അവര്   തണുപ്പ്     കാരണം       ഇല്ല   എനായി ..എന്റെ ആദ്യത്തെ  കപ്പല്‍   യാത്ര ആണലോ  ,കുടാതെ  എന്റെ പിറന്നാള്‍ ആയിരുന്നു  ..അതിനാല്‍ എന്റെ  പ്രിയതമനെയും   കുട്ടി  അന്റ്വേര്പിലെ    മൃഗശാല  കാണാന്‍  പുറപെട്ടു ...വലിയൊരു  മൃഗ ശാലയാണ് ... തണുപ്പ് ,മഴ എല്ലാംകൊണ്ടു  ഒരുവിധം  കഷ്ടപ്പെട്ട്   ആണ്   ഞാന്‍ നടനിരുന്ന്ത് ..
വലിയ ബൂട്ടും ,കോട്ടും  ഓക്കേ ഇട്ടു സായിപിന്റെ  മോള്‍ ആയിടാന്നു  നടക്കുന്നത്  ..ഇതൊക്കെ  ഇട്ടു നടന്നു എവിടാ ശീലം    .  ആരോഗ്യം    കുറവായിരുന്നു  അതിനിടക്ക്  ഇതെല്ലം  ഇട്ടു നടകുന്നത്  ഒരു സംഭവം  ആയിരുന്നു   ...സി ഐ  ഡി    മൂസ സിനിമയിലെ പോലെ  ഞാന്‍ ഒരു സംഭവം ആയിരുന്നു കേട്ടോ ,,,
ഹഹഹ  ഭാഗ്യത്തിന്  അവിടെ   ഒഴിഞ്ഞു കിടക്കുന്ന    കുടുകള്‍ ഇല്ലായിരുന്നു   എന്നെ  അപൂര്‍വ  ജീവിയായി ഇട്ടേനെ ...ഇത് എന്റെ   പ്രിയതമന്റെ   കമന്റ്‌  ആണേ .....എന്തയാലും നല്ലൊരു  സൂ  ആണ് കേട്ടോ ...യൂറോപിലെ  തന്നെ വലിയതും  വളരേ പഴക്കം  ചെന്നതുമായ  മൃഗ ശാലയാണ് ,പിന്നെ  പെന്കിന്‍  ,സീല്‍  ഓക്കേ  ഉള്ള ഒരു   മൃഗശാല ,അങ്ങിനെ അവിടെ  നിനും  പതുക്കെ  പുറത്തേക്ക ഇറങ്ങി ,ഷിപ്പീസ്   പോകുന്ന ഷോപ്പിംഗ്‌ മാല്‍  ഉണ്ട്  ,സത്യത്തില്‍  അവിടെ  ചെന്നാല്‍  ആണ്  എന്നിക്ക്   സന്തോഷം ആയതു ...എവിടെയെങ്കിലും  പോയി  എന്തെങ്കിലും  ഓക്കേ വാങ്ങിയാലെ   അവിടെ പോയി  എന്നൊരു  തോന്നല്‍ ഉണ്ടാകു....ഇതെന്റെ  പോളിസി   എന്തയാലും  ഇതിനെ  സപ്പോര്‍ട്ട്  ചെയുന്നവര്‍ ഉണ്ടാകും എന്നാണ് എനിക്ക്  തോന്നുന്നത് ..എന്തയാലും  ശരി  ..അവിടെ നമ്മള്‍  ബുക്ക്‌  നോക്കി ആണ് അധികവും ഓര്‍ഡര്‍ ചെയുക .ഇതിപ്പോള്‍ ഷിപ്പില്‍  വെച്ചും  ഓര്‍ഡര്‍ ചെയാം കേട്ടോ ...അവര്  നമ്മുടെ  റൂമില്‍  എത്തിക്കും ..അങ്ങിനെ  അത്യാവശ്യം   ഷോപ്പിംഗ്‌ ഓക്കേ ചെയ്തു ,  തിരിച്ചു ഷിപ്പില്‍ പോകാന്‍  ബസില്‍ കേറി  ...പോര്‍ട്ടില്‍  എത്തി  , മുന്പേ പറഞ്ഞല്ലോ   പോര്‍ട്ട്‌  ഒത്തിരി വലിയ  പോര്‍ട്ട്‌ ആണ് എന്ന് .കുറെ ബെര്‍ത്ത്‌ നമ്പറും  ഉണ്ട്  ...എന്തോ   ഏട്ടന്‍  ഒരു നമ്പര്‍   പറഞ്ഞു  ..ഞങ്ങളുടെ  നല്ല സമയം ആയ  കാരണം  ഒരു നമ്പര്‍ മാറി പോയി  ...എന്തയാലും അവരെ കുറ്റം പറയരുതല്ലോ   അവര് കറക്റ്റ്  ആയി തന്നെ ഞങളെ പോര്‍ട്ടില്‍ പറഞ്ഞ ബെര്‍ത്തില്‍ ഇറക്കി, രാത്രിയായി   സമയം നല്ല  തണുപ്പും ..മൂക്ക്  ഓക്കേ ചുവന് തുടുത്  ,,രാവിലതേ        മൃഗശാല  തെണ്ടല് കാരണം തീരെ വെയ്യാതേ     ആയി...ഞാന്‍  ഏട്ടനും   കു‌ടി  , നടന്നു ഷിപ്‌  നോക്കി   ...അവിടെ    പോയി നോക്കുമ്പോള്‍  ഷിപ്‌ വേറെ  വല്ലതും     ആകും... നമ്മുടെ   ഷിപ്‌ എവിടെ  ?/ഏട്ടാ  ഇത് ഇനി നമ്മളെ കൂട്ടാതെ  പോയിരികുമോ?
ഏട്ടന്‍  ടെന്‍ഷന്‍  ഉണ്ട് അതിനിടക്ക്  ആണ്  എന്റെ ഓരോ  ബുദ്ധിപൂര്‍വമായ  ചോദ്യങ്ങള്‍   ...അങ്ങേരു  എന്നെ   ദയനീയമായി  നോക്കി  ,നോട്ടത്തിന്റെ  അര്‍ഥം  പിടിവളി  കിട്ടി  എന്നാ  മട്ടില്‍ ഞാന്‍  മിണ്ടാതെ  നടന്നു...ഓരോ സൈഡില്‍   കാന്നുന്ന വഴിയോകെ     നടന്നു   ..ഓക്കേ വേരെഷിപ് ,  പിന്നെ വെള്ളം... ..എനിക്ക്  സങ്കടം  വന്നു തുടങി  ...എത്ര സിനിമയില്‍ നായകന്‍  നായികയെ  എടുത്തു കൊണ്ട് നടക്കുന്നു  ....ഇവിടെ    അങ്ങിനെ  ഒന്  ചെയ്തിരുന്നു എങ്കില്‍,,,..മോഹിച്ചിട്ടു  ഒരു  കാര്യവുമില്ല ,,    കാല്  കടഞ്ഞിട്ടു  വയ്യ ...ശരിക്കും  ആ  കടച്ചില്‍    വെല്ല  കൊപ്രക്കും   ആണ് എങ്കില്‍  ഒരു കുടം എണ്ണ  കിട്ടുമായിരുന്നു ....പറഞ്ഞിട്ടു  കാര്യം ഇല്ല ,ഏട്ടനും  ടെന്‍ഷന്‍  കാരണം  മുഖം ഒക്കെ ചുള്ളിച്ചന്നു നില്‍ക്കുനത് ...അതുപോലുള്ള   അവസരങ്ങളില്‍  മനുഷ്യന്‍  ചിന്തിച്ചാല്‍   ,,സീരിയസ്  ആയി മിക്കവാറും  പുതിയ  വെല്ല  കണ്ടുപിടിത്തം  നടന്നിരിക്കും  ..എന്തയാലും  ഇപ്പോള്‍  ഇങ്ങിനെ  ഒക്കെ പറയാം,ഊഹികാമല്ലോ  കടലിന്റെ തീരത്ത്‌ കൂടെ   തണുപ്പത്      വഴിയറി    അറിയാതെ   ,   നടകുമ്പോള്‍  ഉള്ള  മാനസ്സികാവസ്ഥ  ..
   കണ്ണുനീര്‍  തുള്ളികള്‍  ഒരു ക്ഷാമവും  ഇല്ലാതെ   ഒഴുക്കി തുടങ്ങി  ....ഞാന്‍  അമ്മയെ കാണണം എന്നൊക്കെ ആയി...കല്യാണം    കഴിഞ്ഞു   മൂന്ന്   മാസം  അപ്പോലെകും  വേറെ നാട്ടില്‍  തണുത്ത്  കിടന്നു  ചാവാന്‍  ആണലോ  യോഗം എന്നായി  എന്റെ  ചിന്ത ...തണുപ്പ്  ശരിക്കും  വന്നു തുടങ്ങി  മൈന്സ്   ഡിഗ്രി  ആണ് ...  ഇടയ്ക്കു കണ്ട  ടെലിഫോണ്‍ ബൂത്തില്‍ കേറി നിന് സഹിക്കാന്‍ വയ്യ തണുപ്പ് ...രണ്ടു  പേരും  നോക്കി നിന്  സെന്റി    കഥയിലെ  കഥാപാത്രങ്ങള്‍  ആയി  ഞങ്ങള്‍ .....ആ  വഴി  ഒരു  വാഹനവും   വരുന്നില്ല  ....എന്ത് ചെയും  എങ്ങിനേ  കപ്പലില്‍  എത്തും....ഇത്രയും വലിയ  പോര്‍ട്ടില്‍   ഞങ്ങള്‍   മാത്രം.... ഒരുത്തനും വരുന്നില്ലലോ ????.
തുടരും   .....

9 comments:

ശ്രീ said...

ബെല്‍ജിയത്തില്‍പോയിട്ട് പണി കിട്ടിയോ?

ആദ്യ ചിത്രത്തിന് ഒരു പതര്‍ച്ച ഉണ്ട്

കിച്ചന്‍ said...

സ്മിതയുടെ ബുദ്ധിപൂര്‍വമായ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ മിക്കവാറും പ്രിയതമന്‍ ആ മൃഗശാലയെ ശപിച്ചു കാണും...കൂട് ഫ്രീ ഇല്ലാതിരുന്നതിന്റെ പേരില്‍....വളരെ രസമുണ്ട് വായിക്കാന്‍...പെട്ടെന്ന് തന്നെ ബാക്കി കൂടി പോരട്ടെ....

krishnakumar513 said...

റ്റെന്‍ഷനില്‍ നിര്‍ത്തിക്കളഞ്ഞല്ലോ.....

Manoraj said...

അല്പം ഹാസ്യം കൂട്ടി ബെൽജിയം യാത്രകൾ.. കൊള്ളാം.. പിന്നെ പിറന്നാൾ ദിനത്തിൽ പ്രിയതമൻ നിന്നെ എത്തിക്കേണ്ടിടത്തെത്തിച്ചില്ലേ.. അതിന് ആ നല്ല മനുഷ്യനു ഒരു ഹാറ്റ്സ് ഓഫ്.. സിനിമയിലെ നായകന്മാർ ചെയ്ത പോലെ കണ്ണീരുകണ്ട് ഒരു മണ്ടൻ തോന്നലിൽ നിന്നെ എടുത്ത് കൊണ്ട് പോയിരുന്നേൽ.. പിന്നെ ഒരു കപ്പൽ പോയിട്ട് സൈക്കിൾ പോലും ആ പാവം ചവിട്ടില്ലായിരുന്നു.. അക്ഷരത്തെറ്റ് ഒരു കല്ലുകടി ആണേലും പോസ്റ്റിലൂടെ ഇനി വരാനിരിക്കുന്നത് കൂടുതൽ ഇൻഫൊർമേറ്റിവ് ആണെന്ന് തോന്നുന്നു.. അല്ലേ?

Erattappuzha said...

Travel one place to another place that is what we called journey like a life. I hope you study French & Dutch language. All the best.

pournami said...

thanks to all....sree sariya sarikum pani kitti... kicha ..kollam enikittu panithallo...hahha..manoraj...ente oru moham alle parnjthu....language akey japneese onu randu words padichu thts all...sailorude wife enna nialyil ente vivranam portne chuttipattiyayirikum kettoo..thks krishnakumar

കുട്ടന്‍ said...

കൊള്ളാട്ടോ .........ബാക്കി കൂടി പോരട്ടെ ..

ഹംസ said...

ബെല്‍ജിയം അനുഭവം വായിക്കാന്‍ രസമുണ്ട്.

Althaf Hussain - Nadayara said...

വായിക്കാന്‍ രസമുണ്ട്. നിറുത്താതെ തുടരുക ഒപ്പം എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപെടുത്തിയത്തിനും വളരെ നന്ദി. അഭിപ്രായം ഒരു വാക്കായാല്‍പോലും അത് തരുന്നു ഊര്‍ജം വളരെ വലുതാണ്‌.