Followers

Thursday, 29 November 2012

കൊല്ലേണ്ടത് എങ്ങിനെയ്‌ ?


ബീപ് ബീപ് ...മെസ്സേജ്   വന്ന ശബ്ദം കേട്ട് ദിയ കണ്‍‌തുറന്നു ,,,നീതുന്റെ  മെസ്സേജ്  ആണ് ..പത്തുമണിക്ക്  സാഹിത്യ അക്കാദമി ഹാളില്‍ കവിതകളുടെ നൃത്താവിഷ്ക്കാരം   കാണാന്‍  വരണം എന്നു ..
ശരി പോയേക്കാം ...വേഗം റെഡി ആവട്ടെ ...  പാട്ടും  മൂളികൊണ്ട്  കുളിക്കാന്‍  നടന്നു ...പിന്നിട് അങ്ങടു  ഓട്ട പ്രദിക്ഷണം  പോലെയാണ്... കുര്‍ത്തയും ജീന്‍സും  കൂടപിറപ്പ്‌  ക്യാമറയും  തൂക്കി  പുറത്തേക്കു ഇറങ്ങി ..സാഹിത്യ അക്കാദമി എത്തണം  എത്രയും പെട്ടന്ന്   കാര്‍ ഓടിക്കുമ്പോള്‍ അത്  മാത്രം  ആയിരുന്നു മനസ്സില്‍ ... ചെന്ന് എത്തിയതും  നീതു   ഓടിയെത്തി ഒപ്പം ചീത്തയും  എത്ര നേരമായി    ഹ്മം ഇന്നും ഇറങ്ങാന്‍ നേരം ഫേസ് ബുക്കില്‍ കമന്റ്‌ നോക്കി നിന്ന് കാണും അല്ലെ ??...


 ഹഹ്ഹ    നിന്റെ ദേഷ്യം കാണാന്‍ നല്ല  രസം എന്ന് പറഞ്ഞു  അവളെയും  കൂട്ടി  ഹാളിലേക്ക് നടന്നു ...ഭാഗ്യം  പരിപാടി തുടങ്ങിയിട്ടേ  ഉള്ളു ..മുന്ബിലെ  കസേരയില്‍  പോയി ഇരുന്നു ... കുട്ടികള്‍    നിരനിരയായി     വന്നു  കുറച്ചു പേര്‍  കവിത പാരായണം  ചെയുന്നു  കുറച്ചു പേര്‍ മുന്പില്‍  ആ കവിതയുടെ  കഥ അഭിനയിച്ചു  കാണിക്കുന്നു ...ശരിക്കും ദൃശ്യം  എത്ര മാത്രം നമ്മളില്‍ സ്വാധീനം   ചെലുത്തുന്നു എന്ന്  അറിയാന്‍ അന്നേരം   സാധിക്കും ...കാതില്‍ തേന്മഴ ആയി  സംഗീതം പെയ്തു ഇറങ്ങി ...സ്വരങ്ങളില്‍   ഈണം  നിറഞ്ഞു നില്‍ക്കുന്നു വികാരങ്ങളുടെ വേലിയേറ്റവും  പദ്യത്തിന്റെ കഥയ്ക്ക്‌ അനുസരിച്ച് ...നൃത്തവും കൂടി ആയപ്പോള്‍  പറയാതെ വയ്യ  ബഹു കേമം ...ഒരുപക്ഷേ ഒരു പദ്യം വായിക്കുമ്പോള്‍  നമ്മുടെ മനസ്സില്‍  ഇത്രമാത്രം  പതിയുമായിരിക്കില്ല ... ഇതിങ്ങിനെ   കവിത  അഭിനയിച്ചു  കാണുമ്പോള്‍  കുട്ടികളുടെ  അഭിനയ മികവു അതീവ  മനോഹരം  ...ഒരുപക്ഷേ   എന്നിക് ഒരുപാട് ഇഷ്ടമാണ് നാടകം  അത് കൊണ്ടോ എന്തോ  എനിക്ക് എന്റെ സ്കൂള്‍ ലൈഫ് ഓര്‍മ്മ വന്നു  എത്ര നാടകങ്ങളില്‍  അഭിനയിച്ചിരിക്കുന്നു ..പക്ഷേ  ഇത് പോലെ കവിതയും  അഭിനയവും  ഒരുമിച്ചു  അന്നൊന്നും ഉണ്ടായിരുന്നില്ല   എന്നത് കൊണ്ട് തന്നെ  ഈ പരിപാടി എനിക്ക് അങ്ങട് ഒരുപാട് ഇഷ്ടമായി ,,മനസ്സിന്റെ  അകത്തളങ്ങളില്‍  എവിടെയോ  എന്റെ കലയും  തേങ്ങിയ പോലെ ... 

 ഓരോ  കുട്ടികളും ഒന്നിന് ഒന്ന്  മികവു പുലര്‍ത്തി ...അതുകൊണ്ട് തന്നെ  നിന്നുകൊണ്ട് അവര്‍ക്ക് ബഹുമാനം കൊടുക്കാന്‍  ഒരു മടിയും തോന്നിയില്ല  ... അവസാനത്തെ  സ്കൂള്‍ എത്തി  അവരുടെ ലീഡര്‍  അവരുടെ കവിതയെ കുറിച്ച്  പറഞ്ഞു ,,,
സുഗതകുമാരി ടീച്ചറിന്റെ  കൊല്ലേണ്ടത് എങ്ങിനെ  എന്നാ കവിതയാണ്   അവതരിപ്പിക്കുന്നത് എന്ന് ....

  കര്‍ട്ടന്‍  പൊങ്ങിയ നിമിഷം  കണ്ടത്   ഒരു അമ്മയും മോളെയും പിറകില്‍  പാടാന്‍ നില്‍ക്കുന്ന കുട്ടികളും  ആണ് ...പതിയെ കവിത ആലാപനം  തുടങ്ങി ....കഥ മനസ്സിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ട് ഉണ്ടായില്ല  ആ കുട്ടി അത്ര അനന്നായി അഭിനയിച്ചു കാണിച്ചു അവളൊരു മന്ദബുദ്ധി ആയ   പെണ്‍കുട്ടിയാണെന്ന് ... ..ഓരോ  നോട്ടവും  നടത്തവും  അവളില്‍ പ്രകടമായിരുന്നു അവളുടെ നിഷ്കളങ്കത ...
അമ്മയുടെ അഭിനയവും  മികവുറ്റതായിരുന്നു ...ഇന്നത്തെ കാപാലികരുടെ  നാട്ടില്‍ മന്ദബുദ്ധി ആയ  സുന്ദരിയായ  മകളെ കൊണ്ട് ജീവിക്കേണ്ടി വരുന്ന  അമ്മയുടെ ദുഃഖം ...കണ്ണുകളില്‍ ഈറന്‍ പടര്‍ത്തി ..

ബുദ്ധി ഉള്ളവര്‍ക്കേ ഇന്നത്തെ  കാലത്ത്  നടക്കാന്‍  പറ്റാത്ത  നാടാണ്   നമ്മുടെ സാക്ഷരകേരളം ...എന്നും ന്യൂസ്‌ പേപ്പറില്‍ അത് കാണാം  കണ്ടു കണ്ടു ഇപ്പോള്‍  മരവിച്ചിരിക്കുന്നു ...അമ്മയും മകളും  സ്റ്റേജില്‍ നിറഞ്ഞു  നില്‍ക്കുകയാണ് ..പൂവാലന്മാരും  കുട്ടിയെ മയക്കാന്‍ നടക്കുന്നവരും  അങ്ങിനെ  ഇന്ന് നമ്മുക്ക് ചുറ്റും നടക്കുന്നത് എല്ലാം  അവര്‍ അഭിനയിച്ചു കാണിച്ചു   നെഞ്ചിനകത്ത്  വിങ്ങലായി  അമ്മയും മോളും ..
തന്റെ കാലശേഷം  സുന്ദരി ആയ  മന്ദബുദ്ധിയും  മൂകയും ആയ മോളെ  ആര് നോക്കും  എന്നാ അമ്മയുടെ വ്യാകുലത ....സൌമ്യയെ പോലെ പീഡനത്തിനു ഇര ആയ  ഈ നാട്ടില്‍  തന്റെ കാലശേഷം   എന്താകും  എന്നാ ആ ചോദ്യം  കാണികളിലെക്കും   പടര്‍ന്നു ...ശരിയാ  ആരുണ്ട്‌  ആ   മകളെ  നോക്കാന്‍ ??? എന്താണ് ഇതിനു പരിഹാരം ???


ആ അമ്മ അവസാനം  തിരഞ്ഞെടുത്തു   ഒരു വഴി  വേറെയൊന്നുമല്ല   മകളെ   വിഷം കൊടുത്ത് കൊല്ലാന്‍ .... ഭക്ഷണം  ഉണ്ടാക്കി അതില്‍ വിഷം കലര്‍ത്തി  അമ്മ  മകളെ  വിളിക്കുകയാണ് ...അമ്മയ്ക്ക് അരികില്‍ ചിണുങ്ങി ഓടിയെത്തി  ആ  മകള്‍   കൂടെ അവളുടെ പാവകുട്ടിയും .. അമ്മയുടെ  അടുത്തു ചേര്‍ന്നിരുന്നു   അവള്‍  അമ്മ  അവളുടെ നിറുകയില്‍   തലോടി   ചോറുരുള്ള  ഉരുട്ടി കൊടുക്കാന്‍ നില്‍ക്കുമ്പോള്‍   അവള്‍ വേണ്ടെന്നു  പറയുകയാണ്  അപ്പോള്‍ അമ്മ വീണ്ടും  നിര്‍ബന്ധിക്കുകയാണ്   ...അന്നേരം   മകള്‍  'അമ്മേ ' എന്ന് വിളിക്കുകയാണ്‌ ... ആദ്യമായി   മകളുടെ  വായില്‍ നിന്നും  അമ്മേ  എന്നാ   ആ വിളികേട്ട്  അമ്മയുടെ കയ്യില്‍ നിന്നും ചോറുരുള്ള  താഴെ വീണു ......പറയു  ഒരമ്മ എങ്ങിനെയാണ് സ്വന്തംകുഞ്ഞിനെ  കൊല്ലേണ്ടത്  ..... എന്ന് അമ്മ ഉറക്കെ അലറി വിളിച്ചു  ചോദിച്ചു കൊണ്ട്  നിന്നു ..... കര്‍ട്ടന്‍  താഴെ  വീണു 


നീതുവും  കരയുകയാണ്  അവളെ കളിയാക്കി  ഞാന്‍  ഭാഗ്യം നീ ഇന്ന് വാട്ടെര്‍പ്രൂഫ്  കണ്മഷി  ഇട്ടതു  ഇല്ലെങ്കില്‍  കരിവാരി  തെച്ചെന്നെ ..
ശരിക്കും  കവിത മനസ്സില്‍ പതിഞ്ഞു   .. ...   എടുത്ത  ഫോട്ടോസ്  കാറില്‍ കയറിഇരുന്നു നോക്കി  ...എല്ലാം നല്ലതായിരിക്കുന്നു  അത് കൊണ്ട് തന്നെ  മനസ്സിന്  എന്തോ ഒരു   സന്തോഷം ഉണ്ട് ഫോട്ടോ  നന്നായതിന്  എന്നാല്‍  എവിടെയോ  കൊളുത്തി പിടിക്കുന്ന പോലെ  വല്ലായ്മ   ...   അമ്മയുടെ ചോദ്യം കൊല്ലേണ്ടത് എങ്ങിനെ   അത് മനസ്സില്‍    മുഴങ്ങി കൊണ്ടിരുന്നു ..


നീതുനെ അവളുടെ വീട്ടില്‍ ഇറക്കണം    ...രണ്ടുപേരും കൂടി   സംസാരിച്ചു കൊണ്ട്   യാത്ര    തുടര്‍ന്നു  ...കാര്‍ നീതുന്റെ  വീടിനു മുന്പില്‍ എത്തി  . അകത്തേക്ക് അവളുടെ കൂടെ നടന്നു കേറുമ്പോള്‍  ആണ് ചെറിയ കീ കീ ശബ്ദം ... ദിയ  വേഗം ശബ്ദം കേട്ടിടത്തേക്ക് നടന്നു 

 അയ്യോ ദേ  നീതു  നിന്റെ  മിന്നി  (നീതുന്റെ   ലാബ്രഡോര്‍ ) പ്രസവിച്ചിരിക്കുന്നു   ... ഓ ഗോഡ്  ആറ്‌  എണ്ണം ....  നല്ല രസമുണ്ടല്ലേ   അങ്ങിനെ അവയെ നോക്കി ഇത്തിരി നേരം ഇരുന്നു   പെട്ടന്ന് ആണ്   കണ്ണില്‍ പെട്ടത്  അതില്‍  ഒരു പട്ടികുട്ടി   വികലാംഗയാണ് ...
അത്  നിരങ്ങുന്നുണ്ട് ....അപ്പോളേക്കും  ആന്റിയുടെ  വിളി  ...രണ്ടു പേരും  വരൂ  ഭക്ഷണം  റെഡി ആയി  ഇരിക്കുവാ മേശപുറത്ത്‌  എന്ന് ...വേഗം ചെന്ന് കഴിക്കാന്‍ ഇരുന്നു ...എല്ലാം  കഴിഞ്ഞു   വാചകമടിയെല്ലാം  നടത്തി    തിരിച്ചു പോകാന്‍  കാറിന്റെ ചാവി എടുത്തു പുറത്തേക്കു നടന്നു ... നേരത്തേ കണ്ടു കൊതിതീരാത്ത   നായകുട്ടികളെ  ഒന്നുടെ കാണാം ഫോട്ടോയും എടുക്കാം ഏന് വിചാരിച്ചു   കൂടിനു അടുത്തേക്ക്  നടന്നു ...അവിടെ ചെന്ന്  ഒന്നേ നോക്കിയുള്ളൂ  ഞെട്ടിപ്പോയി    അഞ്ചു എണ്ണം  ഉള്ളു ...ആ വികലാംഗ ആയ കുട്ടി  അത് എവിടെ ??  നീതുനെ വിളിക്കാന്‍  വായ തുറന്ന നേരം  ആണ്  അത്  കണ്ടത് .....

മിന്നിയുടെ  അടുത്ത്  ഒരു ചെവി  .. ഒരു  ചെറിയ വാല്‍ ..മിന്നി  വായ അടച്ചു  പിടിച്ചു ഇരിക്കുന്നു  ...എന്റെ   തുറന്ന വായ്‌ തന്നത്താന്‍  അടഞ്ഞു ....  ആകെ ഷോക്ക്‌ ആയ പോലെ ...

     
പെട്ടന്ന്  തിരിഞ്ഞു  നിന്ന എന്റെ മുഖം  കണ്ടു നീതു പറഞ്ഞു  അത് മിന്നി തിന്നു .......


കാറില്‍ കേറി  ചാവി തിരിച്ചു  വണ്ടി മുന്നോട്ടു എടുത്തു  എഫ്  എം   റേഡിയോ ജോക്കി എന്തൊക്കെയോ പറയുന്നു  മനസ്സില്‍  കൊല്ലേണ്ടത് എങ്ങിനെ ????? എന്നാ  ആ അമ്മയുടെ  നിലവിളിയും  കണ്മുന്ബില്‍   മിന്നിയുടെ അടുത്തു  കണ്ട   ചെവിയും  വാലും 
.......  ...........മാത്രം ആയിരുന്നു ....

പൌര്‍ണമി (smitha)


6 comments:

mansoor ali said...

Smiths I like it very vell

pournami said...

thks

ajith said...
This comment has been removed by the author.
ajith said...

നായ്ക്കള്‍, മുയലുകള്‍, പൂച്ച തുടങ്ങിയ ജീവികള്‍ പെറ്റ കുഞ്ഞുങ്ങളെ തിന്നാറുണ്ടല്ലോ. അവയുടെ പ്രകൃതി അങ്ങനെയാണ്. മനുഷ്യരും ചിലപ്പോള്‍ പെറ്റ ഉടനെ കൊല്ലാറുണ്ട്. അല്ലെങ്കില്‍ വേറെ സമയങ്ങളില്‍. അത് പ്രകൃതിയല്ല. പക്ഷെ അങ്ങനെ ചെയ്യുന്നു ചിലര്‍. പ്രകൃതിവിരുദ്ധം.

കഥ നന്നായിരുന്നു. അനുഭവം പറയുന്നപോലെ തോന്നി. ഒന്നൂടെ നോക്കി ലേബല്‍ ഉറപ്പുവരുത്തിയിട്ടാണ് ഈ കമന്റിടുന്നത്

Nalinakshan Erattappuzha said...

Very nice smitha.

vinod mon said...

good