Followers

Tuesday 26 June 2012

സദാചാരം


ഒരു നേരത്തേ അന്നം  ,അതിനു വേണ്ടി  കാണിച്ചു കൂട്ടേണ്ടി വരുന്ന  സാഹസങ്ങള്‍ ....കിടക്കാന്‍ ഒരു മേല്‍കൂര ഇല്ലാത്തവന്റെ  സങ്കടങ്ങള്‍ ...
റോഡരികില്‍ തന്നെ കിടന്നും കുളിച്ചും ,വസ്ത്രം മാറ്റിയും   ജീവികേണ്ട ഗതികേട്.. നിവര്‍ത്തികേട്‌  കൊണ്ട്  നടുറോഡില്‍ കിടക്കുമ്പോള്‍  ...അവിടെയും എത്തുന്ന   നരഭോജികള്‍.മജ്ജയും ചോരയും  ഊറ്റികുടിക്കുന്ന  സമൂഹത്തിന്റെ   അഭിമാനപത്രങ്ങള്‍ എന്നു വിശേഷിക്കുന്നവര്‍ ...സ്വന്തം കുടുംബത് തന്നെ  പീച്ചി ചിന്തി ഏറിയുന്ന  ഈ കാലഘട്ടത്തില്‍  ഇതിലും നല്ലത് പ്രതീക്ഷിക്കാനില്ല ......കോലിനെ  തുണി ചുറ്റി  കൊണ്ട് വെച്ചാല്‍ അതിനെയും  പുണരുന്ന   സംസ്കാരം ...എന്നിട്ട് പേരോ    സാക്ഷരതയുടെ  നാടെന്നും ....സദാചാരം    ആര്‍ത്തു അട്ടഹസിക്കുന്ന  സംസ്കാരം ..പലപ്പോഴും    സ്വന്തം  വ്യക്തിത്വം   നശിച്ചവര്‍  ആണ് ഈ  സദാചാരത്തിന്റെ  കുപ്പായം  അണിഞ്ഞവര്‍...അല്ലെങ്കിലും അപവാദം പരത്തുന്നവര്‍ അല്ലെ ശരിക്കും അത് ചെയ്തവര്‍  അതല്ലേ അവര്‍ക്ക് എന്ത് ബന്ധങ്ങളെയും  അങ്ങിനെ കാണാന്‍  തോന്നുന്നത് .അല്ലെങ്കില്‍  ഒരുപക്ഷേ അവരുടെ  ആഗ്രഹങ്ങള്‍ ആകാം ...ഈ അപവാദം  എന്നാ     മാറാപ്പില്‍ .......സ്വയം അറിയുക  ആദ്യം സ്വന്തം  മനസാക്ഷിയെ  മനസ്സിലാക്കുക  സാധിക്കും എങ്കില്‍ .......കീറിതുന്നികെട്ടിയ  വസ്ത്രങ്ങല്‍ക്കിടയിലെ   മനസ്സ്  പലപ്പോഴും   കീറി മുറിഞ്ഞു  ചോരപോടിക്കുന്ന്തു  നമ്മള്‍ എന്നാ സമൂഹം ആണ് .....എന്തിനെയും  സംശയം  എന്ന  കണ്ണില്‍   കാണുന്ന   ഇവര്‍ ഒരിക്കലും   ഈ നിസ്സഹായത  എങ്ങിനെ  വന്നു അതെങ്ങിനെ  മാറ്റം എന്നു വിചാരികില്ല  പകരം  അവരെ ആട്ടിയോടിക്കാന്‍  എന്ത് ചെയാം എന്നു ആലോചിക്കും .....മതവും   രാഷ്ടീറിയവും   കൊലവിളി  നടത്തുന്ന  നാട്ടില്‍   മാനുഷികത   പ്രതീക്ഷിക്കാനില്ല ....പൊയ്പോയ  മാവേലി തന്‍ ഭരണത്തിന്റെ  പാട്ടും പാടി ഇരിക്കാം .... ഒളിഞ്ഞു നോക്കുന്ന  സമൂഹം  കാണേണ്ട കാഴ്ചകള്‍  കാണാതെ ....താക്കോല്‍ പഴുതിലുടെ
 കണ്ട കാഴ്ചകള്‍ക്ക്  പിന്നാലെ  പോകുന്നു ...നേര്‍കാഴ്ച  വെറും ഒരു പ്രഹസനം  ആയി മാറുന്നു ... തലയില്‍  ഇടാന്‍ മുണ്ട് ഉള്ള കാലത്തോളം  ....ഇതെല്ലാം   മാറി മറഞ്ഞിരിക്കും .... വേശ്യ പലപ്പോഴും  കുടുംബത്തിലെ സ്ത്രീകളുടെ  രക്ഷക  ആയി മാറുന്നു ...അവരുടെ മേല്‍  സമൂഹം   മദിക്കുമ്പോള്‍   വീട്ടിലെ   പെണ്ങ്ങള്‍ക്ക്  ഉറങ്ങാന്‍  സാധിക്കുന്നു  അതല്ല്തേ  മസ്സില് പിടിച്ച ആണിന്റെ  രക്ഷ കൊണ്ട്  മാത്രം അല്ല ...മദം പിടിച്ച  സമൂഹത്തിന്റെ   ദാഹം തീര്‍ക്കാന്‍   കിടക്കുന്ന     കനകാംബരപൂക്കളുടെ     ചേലകള്‍   ഉലയുന്നതിന്റെ    ഫലം ...ഒരു നേരത്തേ അന്നത്തിനു വേണ്ടി  അവര്‍    പൊക്കിളിനു താഴെ സാരീ ഉടുക്കുമ്പോള്‍ .... അതേയ് നാണയത്തിന്റെ  മറുവശം പോലെ   പലനെര്കഴ്ചകളും കാണാം ..ആര്‍ക്കും  ആരോടും 
ഒനും പറയാന്‍ ആവില്ല ...എല്ലാം  അതിന്റെ ദിശയില്‍ ... വായിലിട്ടു  ചവച്ച  മുറുക്കാന്‍  പൌര്‍ണമിയും  നീട്ടി തുപ്പിയിരിക്കുന്നു  ..ആതുപ്പ്ലിന്റെ  അംശം  ഇത്ര മാത്രം ... അറിയുക ഇനിയെങ്കിലും   സ്വയം നിങ്ങളെ ആദ്യം എന്നിട്ട്  മതി നാട് നന്നാക്കാന്‍  ഇറങ്ങല്‍
പൌര്‍ണമി

4 comments:

Manoraj said...

സാദാ- ചാരികളെ കൊണ്ട് നമ്മുടെ നാട് ഇപ്പോള്‍ ഒരു പാട് പ്രശ്നങ്ങളില്‍ ഉഴറുന്നുണ്ട്. പക്ഷെ ഇതിന് ഒരു മറുവശം കൂടെയുണ്ട് സ്മിത. പലപ്പോഴും ആ വശം ആരും കാണാറില്ല എന്നതാണ് സത്യം. വേശ്യ സമൂഹത്തില്‍ സ്ത്രീക്ക് സുരക്ഷിതത്വം തരുന്നു എന്ന കാഴ്ചപ്പാടിലേക്ക് നമ്മള്‍ നടന്നടുക്കുമ്പോള്‍ എത്ര ഭയാനകമാണെന്ന് നോക്കൂ നമ്മുടെ അവസ്ഥ. ആരാണ് ഈ അവസ്ഥയിലേക്ക് നമ്മെ തള്ളിയിടുന്നത് എന്നത് കൂടെ ചിന്തിക്കൂ...

അക്ഷരത്തെറ്റുകള്‍ ഇനിയും നിന്നെ വിട്ടു പോകുന്നില്ല അല്ലേ :)

Pheonix said...

Concentrate on line alignment and spelling. also increase font size

ajith said...

കോപം കൊണ്ടൊരമാവാസി...

crazydreams said...

We, unfortunately, live in a society where daughters are taught the values of modesty but sons are not taught to respect girls or to behave well with them.
Nice thought and well written .Like someone already suggested do increase the font size.