ഉമ്മറത്തെ ചാരുപടിയില്‍ ഈ കസേര അങ്ങിനെ കിടക്കുമ്പോള്‍ എന്റെ അച്ചച്ചനെ ഓര്‍മ്മ വരുകയാ ...പല്ലിലാത്ത മോണ കാട്ടി
ചിരിക്കുന്നത് കാണാന്‍ തന്നെ രസം ആയിരുന്നു .വെള്ള ഷര്‍ട്ടും വെള്ള മുണ്ടും അതായിരുന്നു ഏപ്പോഴും വേഷം . അച്ചച്ചനു പല്ല് ഇല്ലാത്ത കാരണം
പലഹാരങ്ങള്‍ ഒക്കെ അമ്മിയില്‍ പൊടിച്ചു കൊടുക്കാരുള്ളത്.അത് ആസ്വദിച്ചു കഴിക്കുന്നത് കണ്ടാല്‍ നമ്മുക്കും കഴിക്കാന്‍ തോന്നും അതുപോലെ ......
വടിയും പിടിച്ചു അച്ഛച്ചന് തൊടി മുഴുവന്‍ നടക്കും .ഇടയ്ക്കു ഞങളെ കാണാന്‍ റോഡ് സൈഡില്‍ ഉള്ള വീട്ടില്‍ വരും .ഞങളുടെ പുതിയ വീട് റോഡ് സൈഡ് ആയിരുന്നു .വീടുപണി നടക്കുന്ന കാരണം അതിനു അടുത്ത് തന്നെ എന്റെ അമ്മടെ വീട്ടില്‍ ആയിരുന്നു താമസം. ഞങളെ കാണാന്‍ ഇടകിടെയ് അച്ഛച്ചന് വരും . പുതിയ വീട്ടില്‍ ഒരു റൂം അച്ചച്ചനു വേണം എന്നു പറയുമായിരുന്നു ,പക്ഷേ ഞങ്ങള്‍ടെ വീട് പണി മുഴുവന്‍ ആകും മുന്‍പ് അച്ഛച്ചന് ഞങ്ങളെ ഒക്കെ വിട്ടു പോയി . .കുറെ കഥകള്‍ പറഞ്ഞു തരുമായിരുന്നു .അത് കേട്ട് ഞാനും അനിയനും ഒപ്പം ഇരിക്കും ..അച്ചച്ചനെ കാത്തിരിക്കുക അന്നത്തെ പ്രധാന പണി ആയിരുന്നു ,അത്രയ്ക്ക് നല്ല അച്ഛച്ചന് ആയിരുന്നു ,മുത്തച്ഛന് അമ്മടെ അച്ഛനെ ഞാനും അനിയനും കണ്ടിട്ടില്ല മുന്‍പേ മരിച്ചു പോയിരുന്നു .അച്ചമ്മ അതും ഞങ്ങള്‍ക്ക് ഇല്ലായിരുന്നു ....ഒരിക്കലും കാണാത്തവര്‍ ,,,,,ആകെ അമ്മുമ്മയും അമ്മടെ സൈഡില്‍
അച്ഛന്റെ സൈഡില്‍ അച്ഛച്ചനും ആയിരുന്നു .അതുകൊണ്ടോ എന്തോ എനിക്ക് ഏറെ ഇഷ്ടം ആയിരുന്നു എന്റെ അച്ചച്ചനെ ....അമ്മടെ കയ്യില്‍ നിന്നും അടി കിട്ടുമ്പോള്‍ ഓടിഒളിക്കുവാന്‍ അമ്മുമ്മയും ,മുത്തച്ചനും ഒക്കെ ഉണ്ടാകുന്നതു നല്ലതാ എന്നു ആ സമയങ്ങളില്‍ പലപ്പോഴും തോന്നിയിട്ടുണ്ട് .അച്ചാച്ചന് പെട്ടന്ന് വെയ്യാതേ ആയി പക്ഷേ ആരെയും ബുദ്ധിമുട്ടിക്കാതെ വേഗം പോയി ...ബാല്യത്തിലെ ഓര്‍മകള്‍ക്ക് അതുകൊണ്ടുതന്ന്നെ അധികം രസങ്ങള്‍ ഇല്ലാതായി ...അച്ചച്ചന് ഇല്ലാതെ തന്നെ ഞങ്ങള്‍ പുതിയവീട്ടിലേക്ക് മാറി .പിന്നിട് അമ്മ അച്ചച്ചന്റെ ചാരുകസേര കൊണ്ട് വന്നു ഞങ്ങളുടെ വീട്ടില്‍ കൊണ്ടുവന്നിട്ടു .അങ്ങിനെ അച്ചച്ചന് ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നു പലപ്പോഴും ഞാന്‍ ഒരു മുറിയില്‍ ഒറ്റയ്ക്ക് പോയി ഇരുന്നു അച്ച്ചനോടും ,കാണാത്ത മുത്തച്ചനോടും കുറെ സംസാരിക്കും .അമ്മ അടിച്ചതും സ്കൂളിലെ വിശേഷവും ഒക്കെ പങ്കു വെയ്ക്കും ..അതൊരു സന്തോഷം ആയിരുന്നു ..അവര്‍ എന്റെ കുടെയുണ്ടെന്ന തോന്നല്‍ അതെന്റെ ശക്തിയായിരുന്നു ..കഥകള്‍ കേള്‍ക്കാനും, കൈപിടിച്ച് കടയില്‍ കൊണ്ട് പോകാനും ഒക്കെ അവര്‍ ഉണ്ടായിരുന്നു എങ്കില്‍ ഇടക്കിടെ ഓര്മ വരും ...അച്ഛനും അമ്മയും ചീത്ത പറയുമ്പോള്‍
അവരെ വഴക്ക് പറയാന്‍ അച്ചച്ചന് ഓടി വന്നെങ്കില്‍ എന്നു ഞാന്‍ എത്ര ആഗ്രഹിചിടുണ്ട് .ഒറ്റയ്ക്ക് സംസാരിക്കുമ്പോള്‍ അങ്ങിനെ ഒക്കെ കേള്കുമ്പോള് നിങ്ങള്‍ക്ക് ഒക്കെ ചിരി വരുമായിരിക്കും ..പക്ഷേ അത് എനിക്കെത്ര സന്തോഷം നല്‍കിയത് എന്നു നിങ്ങള്‍ക്ക് അറിയില്ല്ലോ അതുകൊണ്ടുതന്നെ നിങ്ങള്ടെ ഒക്കെ ചിരി ഞാന്‍ കണ്ടില്ല എന്നു വെയ്കുവാ ...
കുറച്ചു നാള് എങ്കിലും എനിക്ക് കിട്ടിയല്ലോ എന്റെ അച്ചച്ചനെ ...ആരുമില്ലാത്ത കുട്ടികളെക്കാള്‍ ഞാന്‍ എത്ര ഭാഗ്യം ചെയ്തതാ എന്നു ഓര്‍ക്കുമ്പോള്‍ എനിക്ക് പരാതി അശേഷം ഇല്ല .
പൌര്‍ണമി ( ഈ ചാരുകസേരടെ ചിത്രം കണ്ടപ്പോള്‍ ഓര്‍മയില്‍ വന്നതാ )
2 comments:
നല്ലൊരോർമ്മ പങ്കുവച്ചു
അവരൊഴുക്കിയോരമൃതസ്നേഹത്തിന്‍ അലയൊടുങ്ങിടാക്കടലിതെന്‍ മനം....
(അജിത്ത്)
Post a Comment