Followers

Monday 18 July 2011

പരാതിക്കാരി


അന്നും അവള്‍ക്കു പരാതികള്‍ ആയിരുന്നു. ഈ പരാതികള്‍ക്കിടയില്‍  എപ്പോഴോ ഞാനവളെ  സ്നേഹിച്ചിരുന്നു.   അതെപ്പോഴാണെന്ന്  എനിക്കോര്‍മ്മ കിട്ടുന്നില്ല. പരാധീനതകള്‍ക്ക് ഇടയിലെ പരാതിക്കാരിയെന്നൊരിക്കലുമന്ന് തോന്നിയിട്ടില്ല. നീണ്ട ആ മിഴികള്‍ മിന്നുന്നത് നോക്കിയിരിക്കുമ്പോള്‍  എല്ലാം മറന്നു പോകുമായിരുന്നു.  കസവുമുണ്ടും നേരിയതും  ഉടുത്തവള്‍  മുന്നിലെത്തുമ്പോള്‍ ഏറെ പണിപ്പെട്ടു നിര്‍ത്തിയെന്നെത്തന്നെ.  ഇങ്ങിനെയൊക്കെയിരിക്കേ  എപ്പോഴാണ്  ഞാനുമവളും തമ്മില്‍ ഇത്രയ്ക്കകന്നത്. നേര്‍ത്ത മൂടുപടം പോലെ ഓര്‍മ്മകളില്‍ മങ്ങലേറ്റിരിക്കുന്നു..

എത്ര  നാള്‍ കാത്തിരുന്നു അവള്‍ക്കായി.  ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിക്കാമെന്ന് തോന്നുന്നില്ല.  നിമിഷങ്ങള്‍ ആഴത്തില്‍ പതിയുന്ന നേരം കാലൊച്ച  മാത്രം കേട്ടില്ല.  ഇടവഴിയുടെ അരികുകളില്‍ നിന്നിരുന്ന അപ്പച്ചെടിയുടെ ഇല പൊട്ടിച്ചു അവളുടെ കൈയ്ക്ക് മുകളില്‍ വച്ചു പോട്ടിക്കുമ്പോള്‍;  അവളെനിക്കു മാത്രം സ്വന്തമാകണം എന്നൊരു  മോഹം ആയിരുന്നു. ഇന്നിപ്പോള്‍ കൈ പിടിച്ചൊന്നു എഴുന്നേല്‍ക്കാന്‍ പോലും വയ്യ.  പക്ഷേ; എന്തേ ഇന്നിത്ര  ഓര്‍മ്മ.. അവളുടെ പരാതികള്‍ തന്റെ ജീവന്‍ ആയിരുന്നു. എല്ലാം മനസ്സിലാക്കാന്‍ വൈകിയോ? വിളിക്കണം അവളെ എത്രയും വേഗം.. വയ്യ ഇനിയും..  നമ്പര്‍ തപ്പി എടുത്തു  ഡയല്‍  ചെയ്യുമ്പോള്‍ മനസ്സിനു എന്തെന്നില്ലാത്ത  ഉത്സാഹം.  ‘നിങ്ങള്‍ വിളിച്ച നമ്പര്‍ ശരിയല്ല.. ദയവായി  പരിശോധികുക‘  വീണ്ടും എണ്ണി നോക്കി..  യ്യോ!  ഒരു അക്കം ഇല്ലല്ലോ..  എങ്ങിനെ  അറിയും.. അലമാരയിലിരുന്ന മുഴുവന്‍ പേപ്പെറുകളും ധൃതിയില്‍ വലിച്ചിട്ടു പരതാന്‍ തുടങ്ങി. അല്ലെങ്കിലും അത് അങ്ങിനെയാ....ഒരു കാര്യം ചെയണം എന്നു മനസ്സില്‍  തോന്നിയാല്‍ അത് മാറ്റി വെയ്ക്ക  പിന്നത്തേക്ക് എന്നൊരു ശീലം  മുന്പും ഇല്ലാലോ . അന്ന് ആദ്യമായി വിരഹവേദനയാല്‍ നെഞ്ചില്‍ കൈ വച്ചു  ഓര്‍ത്തവളെ.  പെട്ടന്ന്  ഉമ്മറത്തെ മണി ആരോ അടിച്ച് മുഴങ്ങിയ ശബ്ദം..  ആരാണെന്ന് നോക്കുവാന്‍ പുറത്തേക്ക് വന്ന നേരം.. കണ്ടവളെ  തന്റെ  പരാതിക്കാരിയെ.. ..ഒരു കൂട്ടം  പരാതികളുമായി  പറയാന്‍ വെമ്പി നില്‍കുന്ന അവളെ  അപ്രതീക്ഷിതമായ ആ കൂടിക്കാഴ്ചയില്‍ സാകൂതം ഞാനവളെ നോക്കിനിന്നു.. കയറി ഇരിക്കുവാന്‍ പോലും ക്ഷണിക്കാതെ.. ആ നീല മിഴികള്‍ അപ്പോഴും മിന്നിത്തിളങ്ങിയിരുന്നു.അപ്പോഴും  ആമിഴികളില്‍  പരാതികള്‍ ഉണ്ടായിരുന്നു.
അത് അങ്ങിനെയാവും അല്ലേ..  ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍  സ്വപ്നകരമായ മുഹൂര്‍ത്തങ്ങള്‍ നടന്നേക്കും അല്ലേ..

10 comments:

വി കെ ബാലകൃഷ്ണന്‍ said...

ശരിയായിരിക്കാം!

ശങ്കരനാരായണന്‍ മലപ്പുറം said...

ശരിയാകുമോ?

ചെറുത്* said...

മിനി കഥ നന്നായി പറഞ്ഞു.
എഴുത്ത് ഇഷ്ടപെട്ടും.

കഥാപാത്രങ്ങള്‍ വായനക്കാരന്‍‍റെ മനസ്സില്‍‍ പതിയുന്നുണ്ടോ എന്നൊരു ചിന്ന സം‍ശയം ഉണ്ടേ. ചെറുതിന്‍‍റെ വായനയുടെ പ്രശ്നാവാം. ആശംസകള്‍!

Manoraj said...

ഇതാണ് പറഞ്ഞത് ഫോണ്‍ നമ്പര്‍ ദു:ഖമാണുണ്ണീ.. മെയിലല്ലോ സുഖപ്രദം :)

Manoraj said...

@ചെറുത്* : ചെറുതിന്റെ വായനയുടെ പ്രശ്നമല്ലെന്ന് തന്നെ എനിക്കും തോന്നി.

ponmalakkaran | പൊന്മളക്കാരന്‍ said...

ഇടവഴിയുടെ അരികുകളില്‍ നിന്നിരുന്ന അപ്പച്ചെടിയുടെ ഇല പൊട്ടിച്ചു അവളുടെ കൈയ്ക്ക് മുകളില്‍ വച്ചു പോട്ടിക്കുമ്പോള്‍;
ഓർമ്മകൾ പിന്നോട്ടു പായുന്നു. ഇഷ്ടായി

ശ്രീനാഥന്‍ said...

ഒറ്റ നമ്പർ ഒരു വലിയ പ്രശ്നമായി അല്ലേ,സാരമില്ല, ഡയലുവിൻ, തുറക്കപ്പെടും എന്നാണല്ലോ! കഥാപാത്രങ്ങൾക്ക് കുറച്ചു കൂടി മിഴിവു വേണമെന്ന മനോരാജിന്റെയും ചെറുതിന്റേയും അഭിപ്രായങ്ങൾ കണക്കിലെടുക്കുമല്ലോ, ആശംസകൾ.

കുസുമം ആര്‍ പുന്നപ്ര said...

മിനിക്കഥ കൊള്ളാം

SAJAN S said...

ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ സ്വപ്നകരമായ മുഹൂര്‍ത്തങ്ങള്‍ നടന്നേക്കും....
സത്യമാണ്...!

ഓര്‍മ്മകള്‍ said...

ശരിയായിരിക്കും..... നല്ല കഥ....