Followers

Friday 3 September 2010

ഒരു വാക്ക് മിണ്ടാതെ

കണ്ടിട്ടും  കണ്ടില്ലെന്ന ഭാവം
വിളിച്ചിട്ടും  കേള്‍ക്കാത്ത ഭാവം
ഏറെ മോഹിച്ചു നിന്‍ സ്വരം കാതില്‍ അലയടിക്കുവാൻ
കാതോര്‍ത്തു ചെവി വട്ടം പിടിക്കവേ
   അലയടിച്ചത് പാഴ്വാക്കുകള്‍ മാത്രം..
വാക്കുകളാല്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചിരുന്ന നിന്‍-
   മൊഴികൾ എന്നില്‍ നിറക്കുന്നത്
വെറുപ്പിന്‍ തീരത്ത് ഇഴയുന്ന പുഴുക്കളെ മാത്രം..
കീറിയിട്ട ഓര്‍മ്മകള്‍ നേരിയ ചാരനിറം പൂണ്ടവേ..
വലിച്ചു നീട്ടിയ കച്ചി തുരുമ്പ് പോലും ദ്രവിച്ച നിമിഷം!!
പിടിവള്ളിയ്ക്കായി നീട്ടിയ എന്‍ കരം കവരേണ്ട നേരം..
കൈകളില്‍ അഴുക്കു പടരും എന്ന് നീ ചൊന്ന നേരം..
മിഴിനീരു പോലും ഒഴുകാന്‍ മടിച്ചുവല്ലോ..!!
കുത്തി മലര്‍ത്തിയിട്ട നെഞ്ചകം ഉഴുതുവാന്‍ കാണിച്ച ശുഷ്കാന്തി
എന്നിലെ ആത്മാവിനെ തലോടാന്‍ നീ കാണിച്ചിരുന്നുവെങ്കിലോ ?
മോഹിക്കാന്‍ ഒന്നുമില്ലെന്നു അറിയാമെങ്കിലും; 
   മോഹിക്കാനേറെ കൊതിയുണ്ടെനിക്ക്..
മെല്ലെ വീശിയ കാറ്റിനെ പോലും നീ തടുത്തു നിര്‍ത്തിയ നേരം
അറിഞ്ഞീലാ; അതിന്‍ പിറകില്‍  ഒളിച്ചിരുന്ന കൊടുങ്കാറ്റിനെ.. 
പുഞ്ചിരിക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന കറുത്ത വലയങ്ങള്‍                       
പലപ്പോഴും അറിയുന്നീലാ നാം ഈ ജീവിത സത്യം!!

24 comments:

Manoraj said...

പിടിവള്ളിയ്ക്കായി നീട്ടിയ എന്‍ കരം കവരേണ്ട നേരം..
കൈകളില്‍ അഴുക്കു പടരും എന്ന് നീ ചൊന്ന നേരം..
മിഴിനീരു പോലും ഒഴുകാന്‍ മടിച്ചുവല്ലോ..!!

നല്ല വരികള്‍..

SAJAN S said...

പുഞ്ചിരിക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന കറുത്ത വലയങ്ങള്‍
പലപ്പോഴും അറിയുന്നീലാ നാം ഈ ജീവിത സത്യം!
...................!! :)

ഒഴാക്കന്‍. said...

എന്താ കപ്പിത്താന്റെ ഭാര്യെ.. ഒരു വല്ലായ്മ ?

ആളവന്‍താന്‍ said...

"കുത്തി മലര്‍ത്തിയിട്ട നെഞ്ചകം ഉഴുതുവാന്‍ കാണിച്ച ശുഷ്കാന്തി
എന്നിലെ ആത്മാവിനെ തലോടാന്‍ നീ കാണിച്ചിരുന്നുവെങ്കിലോ ?"
ഒരുപാടിഷ്ട്ടപ്പെട്ടു. നല്ല വരികള്‍. നല്ല മാറ്റം വന്ന് തുടങ്ങിയിരിക്കുന്നു, എഴുത്തിന്. അങ്ങനെ തന്നെ തുടരട്ടെ... ആശംസകള്‍..!

siya said...

വായിച്ചപോള്‍ തോന്നി ..ഞാന്‍ അറിയാത്ത ആരോ എഴുതിയ പോലെ ..കാരണം എനിക്ക് പാറുവിനെ പോസിറ്റീവ് ആയി കാണാന്‍ ആണ് എപ്പോളും ഇഷ്ട്ടം ..

പിന്നെ വരികളില്‍ ..എന്തോ വിഷമം ആണ് ..



കുത്തി മലര്‍ത്തിയിട്ട നെഞ്ചകം ഉഴുതുവാന്‍ കാണിച്ച ശുഷ്കാന്തി

എന്നിലെ ആത്മാവിനെ തലോടാന്‍ നീ കാണിച്ചിരുന്നുവെങ്കിലോ?

ഇത് എനിക്ക് ഇഷ്ട്ടം ആയി .. ആത്മാവിനെ തലോടാന്‍ ഞാന്‍ ഒന്നും പറയുന്നില്ല ..ആ നല്ല ആത്മാവ് പോയി സന്തോഷായി ഇരിക്കൂ ................

ഹരീഷ് തൊടുപുഴ said...

മോഹിക്കാന്‍ ഒന്നുമില്ലെന്നു അറിയാമെങ്കിലും;

മോഹിക്കാനേറെ കൊതിയുണ്ടെനിക്ക്..


smthing missing..:)

ശ്രീനാഥന്‍ said...

സിയ പറഞ്ഞ്പോലെ നിങ്ങളെ പോസിറ്റീവല്ലാതെ കാണുമ്പോൾ ഒരു വിഷമം, എങ്കിലും വരികൾ നന്നായി, ജീവിതത്തിന് ഇരുണ്ടവശവും ഉണ്ടല്ലോ! ഇന്ന് കൂട്ടുകാരേ, കറുത്ത പൌർണ്ണമിയായിരുന്നു! വെളുത്ത പൌർണമി അത്ര ദൂരെയല്ലല്ലോ!

Jishad Cronic said...

നല്ല വരികള്‍..

jayanEvoor said...

ഈശോയേ...
ആ കപ്പിത്താനിതെന്നാ പണിയാ കാണിച്ചേ!?

സാരമില്ല, ഒക്കെ ശരിയാവും, ട്ടോ!

ഹേയ്.. ചുമ്മാ പറഞ്ഞതാ.
നല്ല വരികൾ.

(ഉഴുതുവാൻ എന്നതിനേക്കാൾ ഉഴുവാൻ എന്നാണ് ശരി എന്നു തോന്നുന്നു. ഉഴുതു മറിക്കുവാൻ എന്നതും ശരി. അല്ലേ?)

പട്ടേപ്പാടം റാംജി said...

നൊമ്പരം പടര്‍ന്നു നീണ്ട വരികളെങ്കിലും മനോഹരമായ വരികള്‍.

pournami said...

thanks manoraj.sajan,
ozhakkan hihiih onumilley.

pournami said...

vimal,siya,sreemashey,hareesh,jayan dcotorey,ramji.jishadh thanks
pournami amavasiayo..
siya postive enrgyude feel kittanam enkil negavtive kittumbol all will knw what is postiive hhiihih

കാട്ടുപൂച്ച said...

കണ്ടിട്ടും കണ്ടില്ലെന്ന ഭാവം
വിളിച്ചിട്ടും കേള്‍ക്കാത്ത ഭാവം
അത് പിന്നെ കെട്ടിയോള്‍ കൂടെയുള്ളപ്പോള്‍ അങ്ങിനെയോക്കയെ പറ്റുകയുള്ളു ! :))

lekshmi. lachu said...

പുഞ്ചിരിക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന കറുത്ത വലയങ്ങള്‍
പലപ്പോഴും അറിയുന്നീലാ നാം ഈ ജീവിത സത്യം!
നല്ല വരികള്‍..

Unknown said...

ഇത് ജീവിതത്തിന്റെ എല്ലാ കോണുകളിലും നമ്മുക്ക് കാണാം. വേദനയും പരിഭവും മനുഷ്യരുടെ ഒരു കൂടപിറപ്പാണ്.

ഒരു നല്ലകളെ എന്നും പ്രതീക്ഷിക്കുക.

ആശംസകളോടെ,
നളിനാക്ഷന്‍ ഇരട്ടപ്പുഴ

Unknown said...

കുറെ നാളുകള്‍ക്കു ശേഷമാണ് ഇവിടെ വന്നത്.

"മോഹിക്കാന്‍ ഒന്നുമില്ലെന്നു അറിയാമെങ്കിലും; മോഹിക്കാനേറെ കൊതിയുണ്ടെനിക്ക്.. മെല്ലെ വീശിയ കാറ്റിനെ പോലും നീ തടുത്തു നിര്‍ത്തിയ നേരം
അറിഞ്ഞീലാ; അതിന്‍ പിറകില്‍ ഒളിച്ചിരുന്ന കൊടുങ്കാറ്റിനെ.."

എന്താണ് പൌര്‍ണമി...ഇത്രേം വിഷമം.
കവിത എന്തായാലും കിടിലന്‍.അര്‍ത്ഥമുള്ള വരികള്‍.
വേദനയില്‍ നിന്നെ നല്ല രചന ഉണ്ടാകൂ.
ആശംസകള്‍...

pournami said...

lechu,thirichu ethi alle.
thanks
thanthonni .evidayirunnu?thanks
thanks

Anonymous said...

" കണ്ടിട്ടും കണ്ടില്ലെന്ന ഭാവം
വിളിച്ചിട്ടും കേള്‍ക്കാത്ത ഭാവം
ഏറെ മോഹിച്ചു നിന്‍ സ്വരം കാതില്‍ അലയടിക്കുവാൻ
കാതോര്‍ത്തു ചെവി വട്ടം പിടിക്കവേ
അലയടിച്ചത് പാഴ്വാക്കുകള്‍ മാത്രം.."
എന്റെ ഒരു കുട്ടുകാരിയുണ്ട് ബിനു അവളെ ഓര്‍മവന്നു ഇത് വായിച്ചപ്പോള്‍ ...അവളെ നിഴലിച്ചു കണ്ടു വരികളില്‍ ...നന്നായി എഴുതിയ പരിഭവങ്ങള്‍ ....ഒത്തിരി പോസ്റ്റുണ്ട് ഈ ബ്ലോഗില്‍ എനിക്ക് വായിക്കാന്‍ ...സാവകാശം വന്നു വായിച്ചു അഭിപ്രായം അറിയിക്കാം കേട്ടോ ..ഈ വീക്ക്‌ ഏന്‍ഡ് ഒന്ന് ഇനി കഴിയട്ടെ...

pournami said...

adhila ..santhosham.

pournami said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

ഇത് ജീവിതത്തിന്റെ എല്ലാ കോണുകളിലും നമ്മുക്ക് കാണാം. വേദനയും പരിഭവും മനുഷ്യരുടെ ഒരു കൂടപിറപ്പാണ്.

ഒരു നല്ലകളെ എന്നും പ്രതീക്ഷിക്കുക.

ആശംസകളോടെ,
നളിനാക്ഷന്‍ ഇരട്ടപ്പുഴ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചുണ്ടില്‍ തേന്‍ ഉള്ളവന്റെ വാലില്‍ മുള്ളുണ്ടാകും

pournami said...

aha ..how r u?? hopes gng well.thanks for cmnt