Followers

Tuesday 20 July 2010

പേറ്റുനോവ്

സൃഷ്ടിതന്‍  ഭാരം ചുമന്ന നേരം,
മാതൃത്വം മനസ്സില്‍ നിറഞ്ഞ നേരം
ദിനങ്ങള്‍  എണ്ണി എണ്ണി കഴിഞ്ഞ നേരം;
കിനാക്കള്‍ നെയ്തെടുത്ത  നേരം 
ഉദരത്തില്‍ അനക്കം  അറിഞ്ഞാ നിമിഷം
ഓര്‍ക്കുന്നുമിന്നും  ഇന്നലെയെന്നപോല്‍ ..
കാലിട്ടുണ്ണിതന്‍   ചവിട്ടു  കൊണ്ട നേരം,
നിറഞ്ഞ മിഴികള്‍ തുളുമ്പിയനേരം
അറിഞ്ഞതന്നേരം  ആനന്ദ നിര്‍വൃതി യാര്‍ന്നൊരു 
                                                നിമിഷമതെന്ന്,
ആദ്യത്തെ  കണ്മണി ആണെന്നോ ,പെണ്ണെന്നോ
അറിയാതെ ,അതിനേറെ  സ്നേഹിച്ചാ നിമിഷം...
ഈറ്റുനോവിന്‍ വേദന വന്ന നേരം,
ആശുപത്രിതന്‍ വെളള പൂശിയ  മുറിക്കുള്ളില്‍
കിടത്തിയെന്നെ  ചക്രവണ്ടിയില്‍
ഒപ്പം  കാതില്‍   ഓതി ഭീഷണിയും;
കരയരുത്  പ്രിയര്‍ക്കു  മുന്നില്‍എന്നു   .
കണ്ണുനീര്‍  അടക്കി പുറത്തു വന്ന നേരം
കണ്ടതെന്‍ അമ്മയുടെ തളര്‍ന്ന മുഖവും
നനുത്ത പുഞ്ചിരിയാര്‍ന്ന   എന്‍ ഏട്ടന്‍ മുഖവും
നിസംഗതയോടെ  യാത്രാമൊഴി  ചൊല്ലി ഞാനും
തീയ്യേറ്ററിന്‍  ശീതിമയാര്‍ന്ന രൂപം
എന്നില്‍ ഭീതി പടര്‍ത്തിയനിമിഷം;

കുത്തിയിറക്കിയെന്‍   നട്ടെല്ലില്‍  സൂചി തന്‍  മുന
കണ്ടു ഞാന്‍ അന്നേരം എഴുലോകവും,വേദനയാല്‍
അമ്മയെന്ന് അലറിയ നേരം
തുമ്പിക്കൈ  പോല്‍  വന്ന
ഓക്സിജന്‍   മാസ്കേന്നെ പുണര്‍ന്ന നേരം
കണ്ണുകള്‍  കൂമ്പിയടഞ്ഞുപോയി..
കണ്ടു  സ്വപ്നങ്ങളും  ,വര്‍ണങ്ങളും
നിറഞ്ഞൊരു കൊച്ചു ലോകം
മെല്ലെ  മെല്ലെ  പാറി പറന്ന നേരം
പതിയെന്‍ കാതില്‍  ഉതിര്‍ന്നൊരു  നാദം
മിഴിപാതി തുറന്ന  ആ നിമിഷം
പരതിയെന്‍  ഉണ്ണിയെ അന്നേരം  
കണ്ണുകള്‍   വെമ്പല്‍    കൊണ്ടൊരു   നിമിഷം
വാക്കുകള്‍ പുറത്തുവരാതേ
മിഴി രണ്ടും നിറഞ്ഞൊഴുകിയന്നേരം ,
ഒരുതുള്ളി ജലം  പോലും ,
കുടിക്കാന്‍ തരാത്ത ഒരു ദിനം..
ഓര്‍ക്കുന്നു  ഇന്നും ഇന്നലെ എന്നപോലെ,
പഞ്ഞി നനച്ചു അധരങ്ങള്‍  സ്പര്‍ശിച്ച  നിമിഷം
ആരാഞ്ഞു ഞാന്‍  ഉണ്ണി എവിടെന്ന്
കാണിച്ചു  തന്ന എന്‍  ഓമനകുട്ടനെ,
അരികില്‍ ചേര്‍ത്ത് കിടത്തിയ നേരം,
മറന്നെല്ലാം ദുഖവും
അതെല്ലോ പേറ്റുനോവ്‌

വാല്‍കഷ്ണം ;
അമ്മ,, ഇന്നും എന്നും അമ്മക്ക് പകരം വേറെ ഒന്നിനും  ആകില്ല   ..തീര്‍ത്താല്‍ തീരാത്ത കടപ്പാട് ,എത്ര വേദന ഉണ്ടെങ്കിലും
മക്കളുടെ വിളി കേട്ടാല്‍ അമ്മ എല്ലാം മറക്കും ..അമ്മയുടെ അരികില്‍ കിടന്ന പൊന്നുണ്ണി അവന്‍ അലെങ്കില്‍ അവള്‍ എത്ര വലുതായാലും അമ്മക്ക് കുഞ്ഞു മാത്രം..സ്നേഹിക്കുക , അമ്മയെ ..ഒരു വാക്കിനാല്‍ ഒരു നോട്ടത്താല്‍ ..നിങളുടെ സാമീപ്യം
അവരും ആഗ്രഹിക്കുന്നുണ്ട് .വാര്‍ദ്ധക്യം- ഏകാന്തത ..അരുതേ മാതാപിതാക്കളെ  ഏകാന്തതയ്ക്ക് വിടരുതെ..........

33 comments:

Anonymous said...

എന്‍റെ കണ്ണുകള്‍ നിറഞ്ഞു ..സത്യത്തില്‍ എന്താ പറയാ ..അമ്മയോട് വിളിച്ചു സംസാരിച്ചു ഞാന്‍ ഇപ്പോള്‍ വച്ചതെയോള്ളൂ..എന്നും ഞാന്‍ വിളിച്ചു സംസാരിക്കും ....പപ്പയെയും ഉമ്മയയെയും ..പക്ഷെ ഇന്ന് എന്തോ ചുമ്മാ കരുതി എന്നും വിളികേണ്ട എന്ന് ..ഒന്നും പറയാന്‍ ഇല്ല എന്നത് തന്നെ കാരണം ..എന്നും വിളിച്ചിട്ട് ..എനിക്ക് കഴിയില്ല എന്നത് വേറെ ഒരു സത്യം ..ന്നാലും ഒന്ന് ശ്രമിക്കാം എന്ന് കരുതി ..പക്ഷെ ഇല്ല ..ഇനി ഒരിക്കലും തമാശക്ക് പോലും അങ്ങിനെ ചിന്തിക്കില ...ഒന്നും പറയണ്ട ...നാലും സ്വരം കേള്‍ക്കണം ...വാല്‍കഷ്ണം വല്ലാതെ വല്ലാതെ സങ്കടപെടുത്തി ..ഒരിക്കലും അങ്ങിനെ [അവരെ ഏകാന്തതയിലേക്ക് തള്ളി വിട്ട് ]അബദ്ധത്തില്‍ പോലും എനിക്കാവാന്‍ കഴിയരുത്‌ എന്ന് മാത്രം ഇന്ന് പ്രാര്‍ത്ഥന ....നന്നായി ഈ വരികള്‍ ...ഒത്തിരി നന്ദി പൌര്‍ണമി

siya said...

വായിച്ചു ...ഒരു നിമിഷം മുകളില്‍എഴുതിയ കമന്റ്‌ വായിച്ചു ..ഞാനും നാട്ടില്‍ ഇടയ്ക്കു ഫോണ്‍ ചെയുമ്പോള്‍ എന്‍റെ അമ്മ പറയും .നീനേ വിചാരിച്ചേ ഉള്ളു .അപ്പോളേക്കും ഞാന്‍ വിളിച്ചു എന്നും പറയും .ഇപ്പോള്‍ എനിക്ക് ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കണ്ണ് നിറയും .കാരണം എന്‍റെ കുട്ടിക്കാലത്ത് എന്‍റെ അമ്മ അതുപോലെ എന്നോട് പറയുന്നത് കേട്ടിട്ടും ഇല്ല .ജീവിതത്തിന്റെ തിരക്ക് കൊണ്ട് പറയാന്‍ മറന്നതും ആവാം ..ഇപ്പോള്‍ ആണ് .ഞാനും എന്‍റെ അമ്മയും തമ്മിലുള്ള ആ അടുപ്പം ഞാന്‍ മനസിലാക്കുന്നതും ..
ഈ വരികള്‍ വളരെ നല്ലപോലെ പൗര്‍ണമി എഴുതി തീര്‍ത്തു വെന്നും പറയുന്നു ........നന്ദി .

ഹംസ said...

അമ്മ,, ഇന്നും എന്നും അമ്മക്ക് പകരം വേറെ ഒന്നിനും ആകില്ല
അമ്മ എന്ന രണ്ടക്ഷരം എത്ര പറഞ്ഞാലും എഴുതിയാഅലും തീരത്ത ഒന്നു തന്നെ.

അലി said...

അമ്മ!

ആളവന്‍താന്‍ said...

'അമ്മ' - ലോകത്തിലെ ഏറ്റവും മനോഹരമായ വാക്ക്.
'അമ്മ' - കേള്‍ക്കാന്‍ ഏറ്റവും സുഖമുള്ള ശബ്ദം.
'അമ്മ' - അനുഭവിച്ചതില്‍ ഏറ്റവും വലിയ വാത്സല്യം.
'അമ്മ' എന്ന പദത്തിന്....... അനുഭവത്തിന്‌........ പകരം എന്ത്? ഒന്നുമില്ല. ഒന്നും........
നന്നായി എഴുതി. നല്ല വരികള്‍. ഇനിയും "ഇത് പോലുള്ളവ" പ്രതീക്ഷിക്കുന്നു.

chithrangada said...

നല്ല വരികള് ......വാത്സല്യം ചുരത്തുന്ന,മാതൃത്വത്തിന്റെ ഊഷ്മളതയുനര്ത്തുന്ന
വാക്കുകള് ............ അഭിനന്ദനങ്ങള് !!!!!!!!

Faisal Alimuth said...

never forget to love her more than ever..!

always remember to love the mother..!

because you only have one mother in your life time..!!

sm sadique said...

എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു……
അതാണ് എന്റെ ഉമ്മയോടുള്ളതും.
അവരെ സ്നേഹിക്കാം…….. എന്നും.

എറക്കാടൻ / Erakkadan said...

കടപ്പടൊക്കെ തീര്‍ത്തു കൊണ്ടിരിക്കുന്നു ....

ഹരീഷ് തൊടുപുഴ said...

മാതൃത്വത്തിൻ നിർവൃതി ആദ്യമായി അറിഞ്ഞ, അനുഭവിച്ച നിമിഷം..!!
അല്ലേ..


ഏതായാലും ആദ്യമായി ഒരു പ്രസവം കാണുന്നതിന്നാ..!!
:)
വാക്കാ വാക്കായെ കാണിച്ചോ ഇത്..??
എന്തു പറഞ്ഞു..??

Jishad Cronic said...

മാതൃത്വത്തിന്റെ വാത്സല്യം ചുരത്തുന്ന വരികള്‍ എഴുതി കണ്ണുനിറപ്പിച്ചു .
അതിനെക്കാള്‍ ഏറെ ആതിലയുടെ വാക്കുകളും .

SAJAN S said...

ആദ്യത്തെ കണ്മണി ആണെന്നോ ,പെണ്ണെന്നോ
അറിയാതെ ,അതിനേറെ സ്നേഹിച്ചാ നിമിഷം...

:)

Anonymous said...

THANKS AMMA

pournami said...

thanks my friends...
amma athoru verum vakku alla ah villiyil orupadu postive energy..undu..

Manoraj said...

പോസ്റ്റ് കാലോചിതം സ്മിത. പക്ഷെ അവിടെയിവിടെ ചില പാകപ്പിഴകൾ തോന്നി. ചില വരികൾ മുറിച്ചതിലും മറ്റും. അത് കുഴപ്പമില്ല. പോസ്റ്റിന്റെ പ്രസക്തിയിൽ അത് നമുക്ക് മറക്കാം.. അമ്മയെക്കുറിച്ച് പറയുമ്പോൾ എപ്പോഴും എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഒരു കവിതയുണ്ട്. ഒ.എൻ.വിയുടെ അമ്മ. അതിലെ ചില വരികൾ ഇവിടെ കുറിക്കട്ടെ..

കെട്ടിമറക്കല്ലെൻ പാതിനെഞ്ചം
കെട്ടിമറക്കല്ലെ എന്റെ കൈയും
എന്റെ പൊന്നോമന കേണിടുമ്പോൾ
എന്റെ അടുത്തേക്ക് കൊണ്ടുപോരൂ
ഇക്കൈയാൽ കുഞ്ഞിനെ ഏറ്റുവാങ്ങി
ഈ മുലയൂട്ടാൻ അനുവദിക്കൂ

നന്ദി സ്മിത. ഇത്തരം നല്ല ഓർമ്മപ്പെടുത്തലുകൾക്ക്

ജയിംസ് സണ്ണി പാറ്റൂർ said...

സിസേറിയന്‍ മാതൃത്വത്തിന്‍
മാറ്റ് അപഹരിക്കും

pournami said...

athentha siserian..avaru ammyalle..
mayatha padumayi innum avarku munnil mathruthvam..

പട്ടേപ്പാടം റാംജി said...

അമ്മയ്ക്ക് പകരം മറ്റൊന്നില്ല...

ശ്രീനാഥന്‍ said...

അമ്മയുടെ നോവ്, ത്യാഗം ഒക്കെ ഓര്ത്തു, ഒന്നും പകരം വെക്കാനാവില്ല, നന്ദി, പൗര്‍ണ്ണമീ

ആളവന്‍താന്‍ said...

ജയിംസ് സണ്ണി പാറ്റൂര്‍ said...
സിസേറിയന്‍ മാതൃത്വത്തിന്‍
മാറ്റ് അപഹരിക്കും

21 July 2010 08:44


pournami said...
athentha siserian..avaru ammyalle..
mayatha padumayi innum avarku munnil mathruthvam..

21 July 2010 09:33

--------------------------------
ഹ ഹ ഹ..... നല്ല ഉശിരന്‍ മറുപടി. അതു കലക്കി. ചിരിച്ച്‌ കേട്ടോ. ഇത്തിരി നേരം.

Vayady said...

അമ്മ!! അമ്മയ്ക്കു പകരം വെയ്ക്കാന്‍ ഈ ലോകത്ത്‌ വേറൊന്നുമില്ല.
ഈ ലോകത്തെ എല്ലാ അമ്മമാര്‍ക്കും വേണ്ടി ഞാനീ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു.

അക്ഷരം said...

മാതൃത്വം നല്‍കിയ മധുരവും ,
മാതൃത്വം നല്കാഞ്ഞ കയ്പ്പും
എല്ലാം ആവുഭവിയ്കുന്നു....

pournami said...

song dedication entha vayadi full time pattila alle,,good
thanksഅക്ഷരം

Unknown said...

ഞാന്‍ ഇഖ്ബാല്‍(പാലക്കുഴി) എങ്കിലും ഒരു പ്രസവത്തിന്റെ എല്ലാ അവസ്തകളും ഞാന്‍ അനുഭവിച്ചു ഈ വരികളിലൂടെ

.. said...

..
കമന്റ്സില്‍ കുറേ പുരുഷന്മാര്‍ പ്രസവിച്ചിരിക്കുന്നു.

ഹ ഹ ഹ ഹ..

ഞാന്‍ ചിരിച്ചത് എന്റെ കാര്യമോര്‍ത്തിട്ടാ, ഞാനും അവരിലൊരാളായല്ലോന്നോര്‍ത്ത് ;)

നല്ല രചന..
..
btw, പോസ്റ്റ് ഒന്നൂടെ വൃത്തിയാക്കണം :)

pournami said...

thanks ravi..hhaha kollam ..

കാട്ടുപൂച്ച said...

പിന്നെ ഇങ്ങിനെ കഠിനമായി എഴുതിവച്ചാല് ഇക്കാലത്തെ പെണ്ണ്പിള്ളേര് സന്താനോല്പാദനം തന്നെ വേണ്ടെന്ന് വക്കും.

pournami said...

athu shariyanalo....hhaathanks

.. said...

..
ഹ ഹ ഹ ഹ, കാട്ടുപൂച്ചേ, ചിയേര്‍സ്..!

ഈ പോസ്റ്റ് ഭാരതത്തിലെ എല്ലാ ഭാഷയിലും പോസ്റ്റാന്‍ അപേക്ഷ, അങ്ങനെയെങ്കിലും ജനസംഖ്യ കുറയട്ടേന്ന്..!
..

mayflowers said...

എല്ലാ കുറ്റവും പൊറുക്കപ്പെടുന്ന ഒരു കോടതി മാതൃഹൃദയം അല്ലാതെ വേറെ എന്തുണ്ട്?
പക്ഷെ,തിരിച്ചോ?

കുസുമം ആര്‍ പുന്നപ്ര said...

സൃഷ്ടിതന്‍ ഭാരം ചുമന്ന നേരം,
മാതൃത്വം മനസ്സില്‍ നിറഞ്ഞ നേരം
ഇത് നമ്മള്‍ക്കു മാത്രം അവകാശപ്പെട്ടത്.
ഇതില്‍ നമ്മള്‍ അഭിമാനം കൊള്ളുന്നു.
ഇതിന്‍റ വില എത്രയോ മഹത്തരം...
അടുത്ത ജന്‍മത്തിലും ഞാന്‍ ഒരു
അമ്മയാകാന്‍ ആഗ്രഹിക്കുന്നു.

നന്നായിരിക്കുന്നു.

Unknown said...

ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായിട്ടോ...
കാരണം രണ്ടു മാസം മുന്‍പാണ് ഞാന്‍ ഒരു അച്ഛനായത്.
അപ്പോള്‍ എന്റെ സന്ധ്യ പിന്നിട്ട വഴികള്‍ ആണ് ഇതില്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്.
" "അമ്മ,, ഇന്നും എന്നും അമ്മക്ക് പകരം വേറെ ഒന്നിനും ആകില്ല ..തീര്‍ത്താല്‍ തീരാത്ത കടപ്പാട് ,എത്ര വേദന ഉണ്ടെങ്കിലും
മക്കളുടെ വിളി കേട്ടാല്‍ അമ്മ എല്ലാം മറക്കും ..അമ്മയുടെ അരികില്‍ കിടന്ന പൊന്നുണ്ണി അവന്‍ അലെങ്കില്‍ അവള്‍ എത്ര വലുതായാലും അമ്മക്ക് കുഞ്ഞു മാത്രം..സ്നേഹിക്കുക , അമ്മയെ ..ഒരു വാക്കിനാല്‍ ഒരു നോട്ടത്താല്‍ ..നിങളുടെ സാമീപ്യം
അവരും ആഗ്രഹിക്കുന്നുണ്ട് .വാര്‍ദ്ധക്യം- ഏകാന്തത ..അരുതേ മാതാപിതാക്കളെ ഏകാന്തതയ്ക്ക് വിടരുതെ.........""

കരയിപ്പിച്ചു കളഞ്ഞു പൌര്‍ണമി....

pournami said...

thanks thanthonni