Followers

Wednesday, 17 March 2010

പുതുമഞ്ഞിന്‍ കുളിരുപോലെയെത്തിയ  പ്രണയം
പുതുമഴയില്‍   കുതിര്‍ന്നൊരെന്‍  അനുഭൂതി
കാതില്‍ തേന്മഴയായി പെയ്തിറിങ്ങിയ   വസന്തം
നിനച്ചിരിക്കാതേ തന്നേന്‍   സൌഭാഗ്യം
നിർന്നിമേഷമായി നിൽ‌പ്പൂ ഞാനിവിടെ 
അരികില്‍ ചേര്‍ത്തെന്‍  മൂര്‍ദ്ധാവില്‍ നല്‍കിയ 
വാത്സല്യമാര്‍ന്ന  മുത്തം എന്നില്‍
പ്രതീക്ഷതന്‍  ചിറകു   വിടർത്തിയെന്നോ
പ്രണയാർധമാം നിന്‍  നോട്ടം എന്നില്‍  തറക്കവേ
പുതുമഴയില്‍  കുതിര്‍ന്ന  ലാസ്യസുന്ദരിയാം ഭൂമിദേവിയെ  പോല്‍
നാണിച്ചു നിന്‍ അരികില്‍  ചേര്‍ന്ന്  നില്‍പ്പു  ഞാന്‍
പാറിടുന്ന എന്‍ മുടിയിഴകള്‍  ഒതുക്കുവാന്‍ വന്ന നിന്‍  കരങ്ങള്‍
മീട്ടിയത് സ്വപ്ന സംഗീതമോ ..??
എന്‍ സൗന്ദര്യം  എത്ര  നുകര്‍ന്നിട്ടും മതിയാകില്ലെന്നു  നീ ചൊല്ലിയനേരം
പുളകിതമായത്  എന്‍  മനമോ  അതോ  എന്‍ തനുവോ?
വിളക്കെഴും  കത്തിച്ചു  വെച്ചതിന്‍  പ്രകാശം  പോല്‍
പ്രകാശപൂരിതമായത്   എന്‍ മുഖം ..
മുല്ലപൂവിന്‍ മണമുള്ള  എന്‍  മുടിയിഴകളില്‍
മുഖം അമര്‍ത്തിയ  വേളയില്‍
പടര്‍ന്നു വന്ന സൌരഭ്യത്തില്‍  ലയിച്ചു ചേര്‍ന്നു  ഞാനും..

13 comments:

ശ്രീ said...

കൊള്ളാം ചേച്ചീ

Unknown said...

enthu patti?

Manoraj said...

പ്രണയം പറഞ്ഞ്‌ തീർന്നില്ലേ ഇതു വരെ.. ഏതായാലും കൊള്ളാം.. മനസ്സിൽ പ്രണയം നിലനിർത്താനുള്ള കഴിവ്‌ .. അത്‌ നല്ലതാ.. ഒപ്പം എഴുത്ത്‌ തുടരുക..

pournami said...

thank u...pranyam mazhavannapol vannatha......

Gopinath said...

Simpy Romantic.....beautiful lines...

chithrangada said...

puthumazhayil thlirtha manassukalil pranayathin aakhosham!!!!!!!!!boolokamake nirayatte ee mullappoo manam.really romantic!

pournami said...

thanks....to all

Unknown said...

nannaayirikkunnu.

പട്ടേപ്പാടം റാംജി said...

വിളക്കെഴും കത്തിച്ചു വെച്ചതിന്‍ പ്രകാശം പോല്‍
പ്രകാശപൂരിതമായത് എന്‍ മുഖം ..

പ്രകാശം എപ്പോഴും പ്രാശിച്ചു തന്നെ നില്‍ക്കട്ടെ....

pournami said...

thank u

Manoraj said...
This comment has been removed by the author.
കാട്ടുപൂച്ച said...

മഴയെ പ്രേമിക്കുന്ന പുല്കൊടിയുടെ സന്തോഷവും പുഷ്പത്തെ പ്രേമിക്കുന്ന തേന്‍വണ്ടിന്റെ ആകാംഷയും രാത്രിയെ പുണരുന്ന നിലാവിന്റെ നിര്‍വൃതിയും കാട്ടാറിനെ കൈവീശി ആനയിക്കുന്ന കൈതോലകളുടെ ത്രസിപ്പും മന്ദമാരുതന്റെ സ്പര്‍ശനത്തില്‍ പുളയുന്ന അരയാലിലയുടെ രതി ഭാവവും പാവല്‍ വള്ളിയുടെ ആലിംഗനങ്ങളില് പിടയുന്ന കുറ്റിചെടിയുടെ ചെറുരോധനവും
സങ്കമിപ്പിച്ചെഴുതിയ കവിത എന്നെഴുതിയാല്‍ സുകിപ്പിക്കാലാകും അല്ലേ?

കാട്ടുപൂച്ച said...

സംഗമിപ്പിച്ചെഴുതിയ, സുഖിപ്പിക്കലാവും എന്നീവാക്കുകളിലെ അക്ഷരപിശാച് തിരുത്തി വായിക്കുക