Followers

Monday 8 February 2010

ശിരോ രേഖ

പിരിയാന്‍  നേരമായെന്നു  നീ  മെല്ലേ പറഞ്ഞാ  നിമിഷം
ഘടികാരത്തിന്‍  പെന്‍ഡുലം  പോല്‍  മനം  ആടിയോ
വേദനയാല്‍  നീറി  ഞാന്‍  നടക്കവേ
എങ്ങു നിന്നോ വന്നെന്‍  ശിരോരേഖ തന്‍ കടലാസ്സു തുണ്ടുകള്‍
മെല്ലെ  എടുത്തു മാറോടു  ചേര്‍ക്കവേ
മഷി പുരണ്ട  അക്ഷരങ്ങളില്‍   അക്ഷരത്തെറ്റ് വന്നുവോ
മായ്ച്ചിട്ടും  മായില്ല എന്ന്  കരുതിയ കടലാസ്സു തുണ്ടുകളിലെ
ചിതറിയ അക്ഷരങ്ങള്‍  എന്നെ  നോക്കി  പരിഹസ്സിക്കവേ
പിന്തിരിഞ്ഞു  ഓടാന്‍  ഞാന്‍  ശ്രമിക്കവേ
തട്ടി വീണതെവിടെ  എന്ന്  എനിക്കറിയില്ല
വലിയൊരു  അക്ഷര തെറ്റിലോ
അതോ  വീണ്ടും ഒരു  പുതിയ  ശിരോരേഖയിലോ ??

16 comments:

Manoraj said...

പിന്തിരിഞ്ഞു ഓടാന്‍ ഞാന്‍ ശ്രമിക്കവേ ..
തട്ടി വീണതെവിടെ എന്ന് എനിക്കറിയില്ല
വലിയൊരു അക്ഷര തെറ്റിലോ
അതോ വീണ്ടും ഒരു പുതിയ ശിരോരേഖയിലോ ....?

നല്ല വരികൾ .. മാറ്റിമറിക്കുന്ന ശിരോരേഖകൾ...

ജീവി കരിവെള്ളൂർ said...

അതോ വീണ്ടും ഒരു പുതിയ ശിരോരേഖയിലോ ....?
നന്നായിരിക്കുന്നു...

the man to walk with said...

ishtaayi

Unknown said...

അക്ഷരതെറ്റിലാവാം..അതെ വഴിയുള്ളൂ..

pournami said...

ue own experience ano hhahha..good thanks

ഏ.ആര്‍. നജീം said...

എല്ലാത്തിനും അവസാനം ഒരു കാരണം കണ്ടെത്താം "ശിരോ രേഖ" !!

pournami said...

hmm..thanks

പട്ടേപ്പാടം റാംജി said...

തട്ടി വീണതെവിടെ എന്ന് എനിക്കറിയില്ല

എനിക്കും....

pournami said...

haha...nammuku onukudi nokkam evideyanu veenahtu ennu... sradhichal nallathanallo... thanks for ur comemnt

ശ്രീ said...

അക്ഷരത്തെറ്റിലായിരുന്നെങ്കില്‍ കുഴപ്പമില്ല :)

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu....,ashamsakal....

Helen said...

Kollaam...ellavarum last paraunathu pole hmm shirorekha pole...

lekshmi. lachu said...

nalla varikal...eshtaayi...

Arun Raj said...

manoharam... lalitham...

Unknown said...

veenathu evide anankilum veenit onnumpattiyilalo alle any way nice kavitha

pournami said...

hha..thanks