വേരുകള്‍ പിഴുതു മാറ്റവേ
രോദനം കേട്ട് ഞാന്‍ നോക്കവേ
കണ്ടു ഞാനാ ദാഹാര്‍ത്തമാം കണ്ണുകള്‍
ചോര വാര്‍ന്നൊഴുകുന്ന നിമിഷത്തില്‍
പ്രാണന് പിടയുന്ന നിമിഷം
ആഴത്തില്‍ കുത്തിയിറക്കി നിന് ഹൃദയത്തില്‍
എന്‍ ശരം പോലുള്ള നോട്ടം നിന്നില്‍ പതിയവേ
ജ്വലിച്ചു നിന് മുഖം അഗ്നിപോല്‍
മുടുപടം കൊണ്ട് മൂടിയ നിന് മുഖം കാണാന്‍ ഞാന്‍ ശ്രമിക്കവേ
നീ തടഞ്ഞാ നിമിഷം
മൂടുപടം ഞാന്‍ കീറിയെരിഞ്ഞുപോയി
ചോര വാര്‍ന്നൊരു നിന് മുഖം കണ്ടിട്ടും
എന്‍ സംശയം മാത്രം; എന്തേ ഇനിയും ബാക്കി...
13 comments:
കൊള്ളാം നന്നായിരിക്കുന്നു.മൂടുപടം മാറ്റിയ മനസ്സിന്റെ ചിന്തകൾ
സ്മിത,
മൂടുപടമില്ലാത്ത മനസ്സിന്റെ ചിന്തകൾ ... നേരത്തെയുള്ള പോസ്റ്റുകളുമായി തട്ടിച്ച് നോക്കുമ്പോൾ മികച്ചതായി.. പ്രത്യേകിച്ചും ക്ഷമയോടെ ടൈപ്പ് ചെയാൻ മനസ്സ് വന്നിരിക്കുന്നു.. ഇനിയും മുന്നേറുക.
കരയില്ല ഞാന്‍ പ്രാണന് വെടിഞ്ഞാലും.
gr88 going... pornamiyude kavithakalil mikachathu
thks to all
ishtaayi
ഹൃദയത്തില്‍ കുത്തിയിരക്കുന്നതു പോലുള്ള വരികള്‍.
paryan eluppamanu pakshey pravarthikano??? vakku kodukkan eluppamanu pakshey athu palikkano?? well done.. nalla varikal....
ആരോ പറഞ്ഞിട്ടുണ്ട്
സ്നേഹം എന്നത് വേട്ടക്കാരന് ഇര പിടിക്കാനായി മൂര്‍ച്ച കൂട്ടുന്ന കത്തിയുടെ മുനയിലെവിടെയോ ആണെന്ന്
ആശംസകള്‍
ആദ്യമായിട്ടാണിവിടെ..
വരികള്‍ ഹൃദ്യമെങ്കിലും അല്പം അക്ഷരത്തെറ്റില്ലെ എന്നു സംശയം
കൊള്ളാം ചേച്ചീ
thanks to all...
Niranja chithrangal...!
Manoharam, Ashamsakal..!!!
Post a Comment