വീണ്ടുമൊരു അദ്ധ്യയനാ വര്‍ഷം കൂടി .......എത്തി ...കുരുന്നു പൂക്കള്‍ വീണ്ടും ഭാരവും ഏറ്റി സ്കൂളില്‍ .....പണ്ടൊക്കെ പുസ്തക സഞ്ചി എങ്കില്‍ ഇന്ന് പോകെമന്‍ ബാഗ് ഒക്കെ തൂക്കി എവെര്സ്റ്റ് കേറാന്‍ പോകുന്ന പോലെ ആണ് ...അവരുടെ യാത്ര.....ഓട്ടോറിക്ക്ഷക്ക് അകത്തു പുട്ടുകുറ്റിയില്‍ അരിപൊടി നിറച്ച പോലെ... ..നിയമങ്ങള്‍ ഒട്ടേറെ ഉണ്ടെങ്കിലും ഇതെല്ലം ആരാ നോക്കുന്നത് ???ഓരോ ഓരോ അപകടങ്ങള്‍ വരുന്ന നേരം, പേപ്പര്‍ തലക്കെട്ടില്‍ വാര്‍ത്തയായി ..വരുമ്പോള്‍ കൂടെ കുറെ വാഗ്ദ്ധനാങ്ങള്‍ കാണാം .......ആ കുറച്ചു ദിവസങ്ങളില്‍ ഇതിങ്ങിനെ ,അതിങ്ങിനെ എന്ന മട്ടില്‍ കുറെ ഉപദേശങ്ങള്‍ ..
പിന്നെ പണ്ടത്തേ ആരോ തെങ്ങില്‍ തന്നെ.....പിന്നിട് അടുത്ത അപകടം വരുമ്പോള്‍ കാണാം വീണ്ടും ഈ നാടകങ്ങള്‍ ,
അല്ല ഇതെല്ലം ശരിക്കും നോക്കി നടത്തുന്നുവെങ്കില്‍ ഇങ്ങിനെ വീണ്ടും അപകടങ്ങള്‍ വരുമ്മോ??..അല്ല ഇതിപ്പോള്‍ ആരോട് പറയാന്‍ അല്ലെ...നോക്കി നടന്നാല്‍ നമ്മുക്ക് കൊള്ളാം...ബുക്കില്‍ മത ചിന്തകള്‍ എന്നു പറഞ്ഞു ഓരോ അടി ........മുമ്പൊക്കെ പഠിക്കാന്‍
ഓരോ തത്വങ്ങള്‍ ഉണ്ടായിരുന്നു....ഓരോ കണ്ടുപിടിത്തങ്ങള്‍ ...ന്യൂട്ടന്‍ പോലുള്ള മഹാന്മാരുടെ തത്വങ്ങള്‍ ഇന്നിപ്പോള്‍ മതങ്ങള്‍ക് പിന്നാലെ അല്ലെ....
ഈശ്വരാ ...ആരു ആണവോ ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ ഇടാന്‍ പറഞ്ഞത് എന്നു നമ്മള്‍ പറഞ്ഞിരുന്നു എങ്കില്‍
ഇന്ന് ആരു ആണാവോ മതം കണ്ടുപിടിച്ചത് എന്നു ചോദികണം.......ഓരോരോ ഗതികേടേ ....
ടിന്റു മോന്‍ റോക്സ് ഓടുന്ന കാലം അല്ല ടിന്റുമോനെ പോലെ ആരെങ്കിലും ഉണ്ടായേ പറ്റു......എന്നാണാവോ
ടിന്റു മോന്‍ മന്ത്രിമാരെ കാണുക .......തട്ടേ ക്കാട് ദുരന്തം എല്ലാവരും മറന്നോ ???ഇതാ വീണ്ടും സ്റ്റഡി ടൂര്‍ പോകാന്‍ സമയം ആയി.......ഒരു കാര്യവുമില്ല ..ഞങ്ങള്‍ വന്നാലെ നോക്കു എന്ന മട്ടാണ് ..(അപകടം വരാതെ അപ്പോള്‍ നോക്കാം )
ഇനി ഇപ്പോള്‍ സ്കൂളില്‍ വേറെ ഒരു അന്തരീക്ഷം ആണ് ....അവിടെ .ഇങ്ങിനെ സ്കൂള്‍ ഭംഗി ആക്കാം....എന്ന ചിന്തയാണ് ,,ഓരോ സിലബസ് ..cbse,icse.stae ..ഇതിന്റെ യുദ്ധം ആണ്...ഇടയ്ക്കു ഓരോ റിയാലിറ്റി പ്രോഗ്രംമെസ് , അതില്‍ കുട്ടികളെ കേറ്റാന്‍ ഉള്ള ശ്രമങ്ങള്‍ .....പിന്നെ ടീച്ചര്‍മാരും...കുട്ടികളും ,അച്ഛന്‍ അമ്മമാരും ..തമ്മിലുള്ള യുദ്ധങ്ങള്‍ ....ഹഹഹ് അതൊരു യുദ്ധം അന്നേ....ഓരോ മീറ്റിംഗ് ഫാഷന്‍ പരേഡ് ആണ് അമ്മമാര്‍ക്ക് ..പിന്നെ ടീചെര്‍മാരുടെ കുറ്റങ്ങള്‍ അക്കം ഇട്ടു പറയാന്‍ ശോ എന്തൊരു സന്തോഷം .....
ടീച്ചേര്‍സ് എങ്കില്‍ പാലം കുലുങ്ങിയാലും ,കേളന്‍ കുലുങ്ങില എന്ന മട്ടിലാണ് ഹഹഹഹ അപ്പോള്‍ പരാതി പറയുന്നതും ,കേള്‍ക്കുന്നതും തമ്മില്‍ എന്താ ബന്ധം ......ഒനുമില്ല തേങ്ങകൊല എന്നു ഒന്നും പറയുന്നില കാരണം തേങ്ങ ഒക്കെ മണ്ടരിമാമന്‍ കൊണ്ടുപോയി.......
കുട്ടികളുടെ മനസ്സ് അറിയാന്‍ അവരെ സ്നേഹിക്കാന്‍ ആര്‍കും നേരം ഇല്ല ...ശമ്പളം കുറച്ചു കിട്ടുന്ന ടീച്ചര്‍നനു ആരോടാ ആത്മാര്‍ത്ഥത ഉണ്ടാകുക ...അവര്‍ക്ക് അവരുടെ ജോലി തീര്‍ക്കണം പഠികണം എങ്കില്‍ പഠിച്ചോ ...പക്ഷേ
ടീച്ചര്‍ സ്കൂള്‍ കഴിഞ്ഞു ടുഷേന്‍ എടുക്കും ...മനസ്സിലായോ ...???അപ്പോള്‍ ടുഷേന്‍ പോകാതെ വീട്ടിലിരുന്നവനു കട്ടപൊക
......ഒരായിരം നിയമങ്ങള്‍ ...അത് പാലിക്കാന്‍ ആര്‍ക്കാ ഇവിടെ സമയം...കുട്ടികളില്‍ ബ്ലൂ ഫിലിം സീ ഡീ ..ഓക്കേ ഉണ്ടോ എന്നു നോക്കണം...പിന്നെ മൊബൈല്‍ എന്തിനാ മുന്ബോക്കെ ഇതില്ലാതെ അല്ലെ നമ്മള്‍ ജീവിച്ചു പോന്നത്...നല്ല ഉപയോഗം ഉള്ള ഒരു ഉപകരണം ഇപ്പോള്‍ കൊരങ്ങന്റെ കയ്യിലെ പൂമാല പോലെ ആണ്...
ഒരു നേരത്തേ സുഖം നോക്കി ചെയുന്ന കാര്യങ്ങള്‍ ജീവിതം മൊത്തം ഹോമികേണ്ടി വരുന്ന അവസ്ഥയാണ് ...
സ്വന്തം മക്കളെ സ്വന്തം പെങ്ങളെ തന്നെ കശാപ്പുചെയുന്ന ഈ കാലത്തില്‍ മക്കളെ നമ്മള്‍ തന്നെ നോക്കണം ...ബസിലും
ഓട്ടോയിലും പോകുന്ന നമ്മുടെ മക്കള്‍ എത്ര സുരക്ഷിതര്‍ എന്നു ആര്‍കും പറയാന്‍ ആകില്ല ...
കൊച്ചിയിലെ വാര്‍ത്ത വായിച്ചിരികുമല്ലോ...????
..ഓട്ടോക്കാര്‍ക്ക് പാന്റ് (pant ) വേണ്ടി വരുമോ ??? തിളക്കം സിനിമയിലെ ദിലീപ് പോലെ ഇനി മുണ്ട് പൊക്കി ഓടേണ്ടി വരുമ്മോ മുണ്ട് പോക്കുന്നവരുടെ സുക്കേട് മാറ്റാന്‍................????..ഓട്ടോക്കാര് മാത്രം അല്ല ..വേറെ ചിലര്‍ക്കും ഇപ്പോള്‍ സുക്കേട് തുടങ്ങി എന്നു തോന്നുന്നു ...ഇന്നാളു അല്ലേ സെന്‍സസ് എടുക്കാന്‍ ചെന്നപ്പോള്‍ ടീച്ചറുടെ മുന്പില്‍ ഗൃഹ നാഥന്‍ ..മുണ്ട് പൊക്കിയത് ...എന്താ ജനിച്ച പടി നടക്കാന്‍ ഇത്രയ്ക്കു ആഗ്രഹംമോ ???ഈ സുക്കേട് മാറ്റാന്‍ മരുന്ന് ഉടന്‍ വേണ്ടി വരും ....മനോരോഗികളില്‍ എക്സിബിഷനിസം എന്നു പറയും ....കുറെ പേര്‍ക്ക് ഇതൊരു സംതൃപ്തി ആണ്....സ്വന്തം പൌരുഷം തന്നെ സംശയം എങ്കില്‍ എന്ത് ചെയും ....ഇത്രമാത്രം frustration ഉണ്ടാക്കാന്‍ എന്താന്ന് ഇവിടെ കാരണം ....മക്കളെ സ്കൂളില്‍ അയക്കുന്ന അമ്മമാരുടെ ടെന്‍ഷന്‍ ആരും അറിയുന്നിലേ ...??
അവര്‍ എവിടെ മക്കളെ സുരക്ഷിതരായി അയക്കും ...മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് ...മിസ്ഡ് കോള്‍സ് ...തുടങ്ങി
ലൈഫ് മൊത്തം മിസ്ഡ് ആയി പോകുന്ന കൌമാരം ......പ്രേമിക്കാന്‍ കണ്ണും മൂക്കുമില.....ഇഷ്ടം പോലെ " പില്‍സ്" ഉണ്ടല്ലോ.......അതങ്ങ് വാരി വിഴുങ്ങാന്‍ നടക്കുന്ന ചെറുപ്പം .....സ്നേഹം അത് ആര്‍ക്കും ആകാം...പക്ഷേ എന്തിനും അതിന്റെ ഒരു അതിര്‍ത്തി ഉണ്ട് ......കുടിച്ചു വന്നു തട്ടി പോകുന്ന കുറെ പേരുണ്ട് ...നടന്നു പോകുന്ന പെണ്ണിന്റെ ബാക്കില്‍ ,, ഒന്ന് തട്ടിയാല്‍ എന്റമ്മോ എന്തൊരു സന്തോഷം ...കഷ്ടം ...സ്ത്രീയെ കച്ചവടം ആയി കരുതുന്നു പലരും സുഖം തരാനുള്ള ഉപകരണം... ഫോട്ടോ എടുത്തതും പോര അതിനെ ഇന്‍റര്‍നെറ്റില്‍ പബ്ലിഷ് ചെയണ്ടേ ...ശോ എന്തൊരു സഹാനുഭൂതി ....എല്ലാവര്‍ക്കും കാണാന്‍ .....സ്വന്തം അമ്മയുടെ പടവും ഈ കണക്കിന് പബ്ലിഷ് ചെയും മക്കള്‍ ...
അമ്മകൊരു ദിവസം ,അച്ഛനൊരു ദിവസം ...ഇന്നി പുതിയ കുറച്ചു ദിവസംകുടി ...മുണ്ടുപൊക്കി കാണിക്കാന്‍ ഒരു ദിവസം .....ഫോട്ടോ മോര്‍ഫിംഗ് ഡേ ...,ഒക്കെ വേണ്ടി വരുംമോ എന്തോ......സമാധാനം ഇല്ലാത്ത ദിവസങ്ങള്‍
........................
മഷിതണ്ടും പുസ്തക സഞ്ചിയും ,പുത്തന്‍ ഉടുപ്പും ,പുത്തന്‍ പുസ്തകത്തിന്റെ ആ മണവും പേറി കൊണ്ട് നടന്ന
ആ നല്ല നിമിഷങ്ങള്‍ പോയി മറഞ്ഞു ...കുട പിടിച്ചു പാട വരബിലുടെ ചെളി തെറിപ്പിച്ചു നടനെങ്കില്‍ എന്നിപ്പോള്‍ പാടം വേണ്ടേ നടക്കാന്‍ ....ചുമട്ടു തൊഴിലാളിയുടെ സഹായം വേണം കുട്ടികള്‍ക്ക് ബാഗ് ഏറ്റുവാന്‍....അമ്മയുടെ സാരീ തുബില്‍ നിനും വലിച്ചു കൊണ്ടുപോയി ഒന്നാനാം കുന്നിന്മേല്‍ പാടിയ ആ നിമിഷങ്ങള്‍ ....ഓര്‍മ്മിക്കാന്‍ മാത്രം
സൌകര്യം കുടിയപ്പോള്‍ സന്തോഷം പോയ്മറഞ്ഞു ......നിറഞ്ഞമിഴിയോടെ ആ നല്ല സ്കൂള്‍ ക്കാലം ഞാന്‍ ഓര്‍ത്തു പോകുന്നു ...അമ്മയും പെങ്ങന്മാരും അന്നുള്ളവന് അറിയാം എങ്കില്‍ ഇന്നുള്ളവന് അവന്‍ ആരാണ് എന്നു തന്നെ അറിയില്ല
............................ഈ ഒരു വിഷയം എത്ര എഴ്ടുതിയിടും മതിയാകുന്നില അത്രക്ക് ഉണ്ട് ഇന്നത്തെ
സമൂഹത്തിനോടുള്ള ദേഷ്യം ....ദേഷ്യം വന്നാല്‍ ഈച്ചയെ പിടിച്ചു തിന്നോ എന്നു ശരിക്കും കേള്‍ക്കാം .....എല്ലാരും കുടി പറയുന്നത്
...