പിള്ള മനസ്സില്‍ കള്ളം ഇല്ല
കുട്ടികള്‍ ശരിക്കും ദൈവത്തിന്റെ പ്രതിരൂപങ്ങള്‍ ആണ് ...ഓരോ കുഞ്ഞും വളരുന്ന ഘട്ടത്തില്‍ ഓരോ കാര്യങ്ങള്‍ അറിയുന്നതും .ഗ്രഹിക്കുന്നതും വളരെ മനോഹരമാണ് ..കുട്ടികളുടെ പല സീരിയസ് കാര്യങ്ങളും നമ്മളെ പലപ്പോഴും വീണ്ടും വീണ്ടും കാലം മാറി എന്നു ഒരു തോന്നല്‍ ഉള്ളവാക്കാറുണ്ട്.വിടരുന്ന പൂമൊട്ടുകള്‍ വിടരും മുന്പേ കൊഴിഞ്ഞു ചീഞ്ഞു പോകാന്‍ മാത്രം ക്രൂരതകള്‍ ചെയുന്നവരും ഉണ്ട്.കുട്ടി ജനിച്ചു വളരുന്ന ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ രസകരങ്ങള്‍ ആണ്.\പലപ്പോഴും ദുഖം മറന്നു പൊട്ടി ചിരിക്കാന്‍ വക നല്കുന്ന കുറുമ്പുകള്‍ ഇല്ലാതെ ഇല്ല .
അത് പോലുള്ള കുറുമ്പുകള്‍ ആണ് ..കുറെ ഉണ്ടെങ്കിലും കുറച്ചു ഇവിടെ എഴുതാം എന്നു കരുതി
കഴിഞ്ഞ മാസം കുടുംബ സമേതം ഫിലിം കാണാന്‍ പോയി ,ഇടക്കിടെക്ക് കറന്റ് പോകുന്നുണ്ടായിരുന്നു .അപ്പോഴാണ് ഇളയ മോന്റെ 4വയസ്സു)കമന്റ് അങ്കിള്‍ ആ സീ ഡീ കേടാ , വേറെ പുതിയ സീ ഡീ മാറ്റി ഇടാന്‍ ...ഒരു നിമിഷം കൊണ്ട് അവിടെ തിയേറ്റര്‍ കൂട്ട ചിരിയുടെ ..മാറ്റൊലി മുഴങ്ങി .കുട്ടി വീട്ടില്‍ കേള്‍ക്കുനത് അത് ആണലോ ..സീ ഡീ മോശം ആകുമ്പോള്‍ ഫിലിം നില്‍ക്കുന്നത് ...അത് കൊണ്ട് ആണ് അവന്‍ പറഞ്ഞത് .ഇതുപോലെ അവന്‍ സ്ഥീരം പറയും ഞാന്‍ tiger ചേട്ടന്‍ പുലി എന്നു ..രണ്ടും വേറെ ആണ് എന്നു ആണ് അവന്റെ വിചാരം .മൂത്തവന്‍ അടി വാങ്ങാന്‍ നില്‍കുമ്പോള്‍ ഇളയവന്‍ നല്ലപോലെ
സോപ്പ് പതപ്പിക്കും ഭക്ഷണം കഴിക്കാത്തതിന്റെ പേരില്‍ ആകും മിക്കവാറും ചീത്ത പറയേണ്ടി വരുക ..ഇളയവന്‍ അന്നേരം ഫുഡ് കഴിക്കും മുന്പേ പറയാന്‍ തുടങ്ങും എനിക്ക് ഈ കറി എന്തൊരു ഇഷ്ടമാ ..എന്താ ഒരു മണം...ഒരു വിധ എല്ലവീട്ടിലും കാണും ഈ രണ്ടാമത്തെ പിള്ളാരുടെ സാമര്‍ത്ഥ്യം .മൂത്തവര്‍ മിക്കതും ബലിയാടുകള്‍,.ഒരു ദിവസം കൃഷ്ണന്റെ പ്രതിമയിലെ ഓടാകുഴല്‍ കാണാന്‍ ഇല്ല .തിരച്ചിലോട് തിരച്ചില്‍ .ഗണപതി പാലുകുടിക്കുന്നത് കേട്ട പോലെ ഇവിടെ ഓടാകുഴല്‍ എങ്ങു പോയി എന്നായി ,അപ്പൊ ചുമ്മാ അവനോടെ ചോദിച്ചു മോനെ ഓടാകുഴല്‍ കണ്ടോ എന്നു
അപ്പൊ പറയുകയാണ് ...അവന്‍ അത് എടുത്തു വെച്ചു .കാരണം കുറെ നേരം ആയി കൃഷ്ണന്‍ അത് പിടിച്ചു നില്‍ക്കുന്നു അതിനു കൈ കടയും എന്നു (.ഒരു രണ്ടു രണ്ടര വയസ്സിലാണ്.).ഇപ്പൊ അവന്‍ lkg പഠിക്കുന്നു ..ഓരോ ദിവസവും ഓരോ കാര്യങ്ങളുമായി വരും.അതൊരു രസം തന്നെയാണ് .എല്ലാ ആളുകളോടും കേറി വാചകം അടിക്കുന്ന ഒരു ടൈപ്പ് ആണ് അവന്‍
.അടി കിട്ടാതെ രക്ഷ പെടാനുള്ള കഴിവ് സമ്മതിക്കാതെ വയ്യ..ഇത് പറഞ്ഞപോഴാണ് ഓര്‍ത്തതു കഴിഞ്ഞ ദിവസം സ്കൂളില്‍ ഉണ്ടായതു ഒന്നാം ക്ലാസ്സിലെ നാലു പെണ്‍കുട്ടികള്‍ ഉണ്ട് ഭയങ്കര വായാടികള്‍ അവരോടു ക്ലാസ്സ് ടീച്ചര്‍ പറഞ്ഞു
മിണ്ടാതെ ഇരിക്കിന്‍ ..എന്താ ഇത്രക്കും വര്‍ത്തമാനം എന്നു.ഇത്രക്കുമുണ്ട് എങ്കില്‍ നിങ്ങള്‍ ഇന്നിവിടെ സ്കൂളില്‍ നിന്നു കൊള്ളുവിന്‍ ,ഫാന്‍ ഓക്കേ ഉണ്ടല്ലോ ഭക്ഷണം ടീച്ചര്‍ തന്നു കൊള്ളാം രാത്രി മുഴുവന്‍ ഇരുന്നു വര്‍ത്തമാനം പറഞ്ഞു കൊള്ളുവാന്‍ പറഞ്ഞു ,നാളെ ടീച്ചര്‍ തന്നെ അവര്കുള്ള ഭക്ഷണം കൊണ്ട് വരാം എന്നു ..അപ്പൊ അതില്‍ ഒരുത്തി പറയുകയാണ്
"ടീച്ചറെ എനിക്ക് ബിരിയാണി മതി എന്നു ".കാലം പോയ പോക്ക് ,പിള്ളാരേ തല്ലാന്‍ പാടിലാലോ .സ്നേഹത്തോടെ ചീത്ത പറഞ്ഞതാ ..കണ്ടില്ലേ ആര്‍ക്കാ പേടി .കുട്ടികള്‍ ചില സമയത്ത് പറയുന്ന കാര്യങ്ങള്‍ നമ്മളെ പോലും അത്ഭുതപ്പെടുതാറുണ്ട് .അച്ഛന്റെ പൈസ വന്നിട്ടില അമ്മ പിന്നെ കുട്ടിക്ക് ടോയ് വാങ്ങി തരാം എന്നു പറഞ്ഞു .അപ്പൊ മോന്‍ പറയുകയാണ് അമ്മ അതിനല്ലേ അവിടെ ടൌണില്‍ ഒരു സ്ഥലം പൈസ കിട്ടാന്‍ ഇല്ലേ അവിടെ കാര്‍ഡ് ഇട്ടാല്‍ കിട്ടും എന്നു ( എ ടീ എം ) ആണ് അവന്‍ ഉദ്ദേശിച്ചത് എന്നു മനസ്സിലായി പറഞ്ഞു അതില്‍ പൈസ ഇല്ല ..അപ്പൊ കാര്‍ഡ് ഇട്ടാല്‍ കിട്ടില എന്നു ..അപ്പൊ അവന്‍ പറഞ്ഞത് കേട്ടു ഞാന്‍ ഞെട്ടി " അമ്മ ചുരിദാര്‍ തുന്നിക്കാന്‍ പൈസ വേണ്ടേ ,വേണം എന്നു ഞാന്‍ ,അപ്പൊ അതാ വരുന്നു
അപ്പൊ അമ്മക്ക് അതിനൊക്കെ പൈസ ഉണ്ടല്ലേ എനിക്ക് ടോയ് വാങ്ങി തരാന്‍ ഇല്ല അല്ലെ " ഓരോ കാര്യവും അവര്‍ എത്ര ശ്രദ്ധിക്കുന്നു എന്നു മനസ്സിലായ നിമിഷം ...ഞാന്‍ ആകെ ചൂളി പോയി ..ഏട്ടന്റെ മുന്പില്‍ പോലും ഇങ്ങിനെ കണക്കു പറയേണ്ടി വന്നിട്ടില്ല ..എന്നാല്‍ ഇപ്പൊ .കുട്ടികള്‍ വളരുകയാണ് എന്ന സത്യം നാം അംഗീകരിച്ചെ പറ്റു .ഒരുപാടു ഉത്തരവാദിത്വം നമ്മുക്കും ഉണ്ട് ...ഇത്രക്കും വിവരം ഉള്ള ഈ വരും തലമുറയെ നല്ല വ്യക്തികള്‍ ആക്കി എടുകേണ്ട വലിയൊരു കടമ .വീട്ടില്‍ നിന്നും തന്നെ നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുത്തേ പറ്റു ..വിടരുന്ന മുകുളങ്ങള്‍ കുടുതല്‍ ശോഭയും ,സുഗന്ധവും നിറഞ്ഞതായി മാറാന്‍ അലെങ്കില്‍ മാറ്റാന്‍ നമ്മുക്ക് എല്ലാം സാധിക്കട്ടെ ..ഓരോ സ്റ്റെപ്പിലും കേറുമ്പോള്‍ അവരെ നല്ല നിലക്ക് കേറാന്‍ സഹായിക്കണം വഴുതല്‍ കുടുതല്‍ ഉള്ള കാലം ഇത് ,അപ്പോള്‍ കൈ താങ്ങായി .രക്ഷിതാക്കള്‍ വേണം..
അതിനു ഓരോ മാതാപിതാക്കള്‍ക്കും സാധിക്കട്ടെ