Followers

Sunday, 10 January 2010

മരണം


മരണം  കറുത്ത പുതപ്പെന്നപോലെ
എന്നെ  തേടിയെത്തവേ.....
ആത്മാവിന്‍ നൊമ്പരം ഞാനറിഞ്ഞു .....
ശിഥിലമായെന്‍   ശരീരത്തിന്റെ   നൊമ്പരം   ഞാനറിഞ്ഞു....
ചുറ്റും വിലപിക്കുന്ന  മുഖങ്ങള്‍ .........
എല്ലാം  നോക്കിനില്‍ക്കവേയ്   .....
അറിഞ്ഞു ഞാനാസത്യം  ആത്മാവിനും   നൊമ്പരമുണ്ടെന്നു....,
എന്‍ പ്രിയരോട്  ഒന്നും മിണ്ടാനാകാതേ .......
ഒന്നു തൊടുവാനാകാതേ.....ഞാന്‍  നിന്ന് പോയ്‌   ,
എന്‍  പ്രിയ ശരീരത്തെ നോക്കി ഞാന്‍  നിന്നു....
എന്നെ  പൂര്‍ണ്ണമാക്കിയെന്‍  ശരീരത്തോട് ......
നന്ദി  പറയാന്‍   വാക്കുകളിലെനിക്ക് ,
എന്‍   ശരീരത്തില്‍  തിരിച്ചു   കയറാന്‍  സാധിക്കാതെ...
എന്‍  ജീവന്‍   പിടയവേ  .....
അറിഞ്ഞു ഞാനാ  സത്യം   മരണം  ഭീകരമെന്നു ....
സ്വപ്നം    പോലൊരു   മരണം   ,വേദനയില്ലതൊരു മരണം ..
അതുമെന്‍  പ്രിയര്‍ക്കു   മുന്നില്‍
കാത്തിരുപ്പു......ഞാന്‍  ....കാത്തിരുപ്പു

4 comments:

SAJAN S said...

അറിഞ്ഞു ഞാനാസത്യം ആത്മാവിനും നൊമ്പരമുണ്ടെന്നു....,

pournami said...

thanks sajan

Nikhil Hussain Nallascrap said...

manoharamaaya varikal... iniyum kooduthal ezhuthuka.. vaayikkaanaayi kaathirikkunnu...

കാട്ടുപൂച്ച said...

ജനനമുണ്ടെങ്കീല് മരണമുണ്ടെന്ന അഖണ്ഢനിയമത്തിന് പരിധിയില് നിന്ന് വഴുതിമാറാനുള്ള തൃഷ്ണ മനുഷ്യസഹജമാണെങ്കിലും മരണാനന്തര ചിന്താഗതിയിലേക്ക് ആഴ്ന്നിറങ്ങിയ മനസ്സിനെ അഭിനന്ദനമ൪പ്പിക്കാനുള്ള വ്യഗ്രതയെ നിയന്ത്രിക്കാനാവുന്നില്ല.