ഓണം കുട്ടികളെ സംബന്ധിച്ചു പരീക്ഷ കഴിഞ്ഞുള്ള ദിവസങ്ങളായതിനാല്‍ അവരാണ് ശരിക്കും ഓണത്തിന്റെ വരവിൽ സന്തോഷിക്കുന്നത്. മുക്കുറ്റിയും തുമ്പപ്പൂവും തേടി നടന്ന ബാല്യം ഇന്ന് ഓര്‍മ്മകളില്‍ മാത്രം.
ഓണം ഇപ്പോഴും എല്ലാവര്‍ക്കും പ്രിയങ്കരമാണ്. ഒത്തിരി കച്ചവടീകരിച്ചു മട്ടിലും ഭാവത്തിലും ലാളിത്യം മാറിയാണ് ഓണം നമുക്ക് മുൻപിൽ ഇപ്പോൾ എത്തുന്നത്. എന്നാലും ഓണത്തിന്റെ പത്തു ദിവസം പോകുന്നത് അറിയില്ല. ഒഴിവു ദിവസങ്ങള്‍ മൊത്തം ഉത്സവം പോലെ കൊണ്ടാടാന്‍ സാധിക്കുന്നത് ഓണത്തിന് മാത്രം സ്വന്തം. വള്ളംകളി, തുമ്പി തുള്ളല്‍ , തിരുവാതിരകളി, കുമ്മാട്ടി, പുലിക്കളി, ഓണത്തല്ല്, തലമപ്പപന്ത് കളി എന്നിങ്ങനെ പലതരം കളികളും കലകളുമായി ബന്ധപ്പെട്ടൊരു ആഘോഷം വേറെയില്ല. പൂക്കളും, തുമ്പികളും, കൊയ്ത്ത് കഴിഞ്ഞ നെല്‍ പാടങ്ങളും എല്ലാം ഓണത്തിന്റെ മാത്രം പ്രത്യേകത. വീട്ടുമുറ്റത്ത് വയ്ക്കോല്‍ കൂനകള്‍ നിറയുമ്പോള്‍ അവയ്ക്ക് മുകളിലുടെ പറക്കുന്ന തുമ്പികളെ പിടിക്കാന്‍ ഞാനും എന്റെ അനിയനും തമ്മില്‍ ഒരു മത്സരമാണ്. തുമ്പിയെ പടിച്ചു കല്ലെടുക്കല്‍, വാലിൽ നൂലു കെട്ടി പറപ്പിക്കൽ അങ്ങിനെ ഓരോ.. ഇന്നിപ്പോള്‍ തുമ്പിയുമില്ല; മണ്ണും ഇല്ല എന്ന മട്ടാണ്. തറവാട്ടില്‍ എല്ലാവരും ഓണത്തിന് എത്തുമ്പോള്‍ ഞങ്ങള്‍ കുട്ടിപട്ടാളം ‘തലമ പന്ത്‘ കളിക്കാന്‍ പുറപ്പെടും. വീട്ടില്‍ മുഴുവനുംആണ്‍കുട്ടികള്‍ ആണ്. അപ്പോള്‍ അവരുടെ കൂടെ കൂട്ടണം എങ്കില്‍ പന്ത് കളിയ്ക്കാന്‍ ചെല്ലണം. തലമ തൃശൂര്‍ ജില്ലയില്‍ ചേലക്കരയില്‍ മാത്രമുള്ള കളിയാണ്. ഇപ്പോള്‍ ചിലയിടത് ഒക്കെ ഉണ്ടെങ്കിലും ഞങ്ങളുടെ നാട്ടില്‍ ഉള്ള കളിയില്‍ നിന്നും വ്യത്യസ്തമാണ് മറ്റിടങ്ങളിൽ. കൈ കൊണ്ടും കാൽ കൊണ്ടുമാണ് ഈ കളി കളിക്കുക. തോല്‍ പന്താണ് ഉപയോഗിക്കുന്നത്. ചോറ് നിക്കീയ ചകിരി മൃഗത്തോലില്‍ പൊതിഞ്ഞാണ് പന്ത് ഉണ്ടാക്കുന്നത്. ഏഴു പേരുള്ള ടീം ആണ് കളിയ്ക്കാന്‍ ഇറങ്ങുക. തലമ, ഒറ്റ , എരട, തോടമ, പിടിചാന്‍, കാക്കൂടി, ഒടി തുടങ്ങിയ ഏഴു ഘട്ടങ്ങള്‍ കടന്നാണു കളി നടക്കുക. കൊച്ചിരാജാവ് വഴിയാണ് ഈ കളി ഇവിടെ എത്തിയത് എന്നാണു പഴമക്കാര്‍ പറയുന്നത്. വാശിയേറിയ കളിയായതോടെ ഇപ്പോള്‍ ട്രോഫി ഒക്കെ കൊടുക്കുന്നുണ്ട്. ഓണം; ഇതുപോലുള്ള പലതരം കളികളും കൂടേ ചേര്‍ന്നത് ആണല്ലോ. കുട്ടികളില്‍ ഓണത്തിന്റെ മഹത്വം എത്രത്തോളം എത്തുന്നുണ്ട് എന്ന് അറിയില്ല. എന്നാലും പഴയ ആചാരങ്ങളും, അനുഷ്ഠാനങ്ങളും പകര്‍ന്നു നല്‍കേണ്ടത് നമ്മള്‍ മുതിർന്നവർ തന്നെ.
ഇന്നിപ്പോള്‍തമിഴ് നാട്ടില്‍ നിന്നും പൂക്കള്‍ വരുന്നതിനാലാണല്ലോ നമ്മുടെ നാട്ടില്‍ ഓണം ആഘോഷിക്കാന്‍ സാധിക്കുന്നത്. കേരളത്തിന്റെ ഈ ദേശിയ ഉത്സവം സ്പോണ്‍സര്‍ ചെയുന്നത് തമിഴ്നാടാണിപ്പോൾ. ഈ പരിപാടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് ഈ കമ്പനി, ആ കമ്പനി എന്നൊക്കെ പറയുന്നതു പോലെ പച്ചക്കറികളും പൂക്കളും; ഇനി ഇപ്പൊ കോഴി വേണമെങ്കില്‍, (കണ്ണൂര്‍ സൈഡിലൊക്കേ ഓണത്തിന് കോഴിക്കറി വേണമല്ലോ!!) അതു നമുക്ക് നിർലോഭം വിതരണം ചെയ്യുന്ന തമിഴ്നാടിനാണു ഇത്തവണയും ഓണം നമുക്ക് വേണ്ടി സ്പോണ്‍സര്‍ ചെയ്യുവനുള്ള ഭാഗ്യം കിട്ടിയിരിക്കുന്നത് !! ഒരു കിറ്റ് പൂ കിട്ടണമെങ്കില്‍ അമ്പതു രൂപ കൊടുക്കണം. അതില്‍ അധികവും ചെണ്ടുമല്ലി, വാടാമല്ലി ഒക്കെയാണ്. നാടന്‍ പൂക്കളൊക്കെ ദുബായിക്ക് പോയോ?? അതോ അമേരിക്കയിലേയ്ക്കോ?? അവിടൊക്കെയല്ലെ ഇപ്പോൾ ഓണം തകൃതിയായി നടക്കുന്നത്.
ഇവിടെ തൃശ്ശൂരിലെ ഓണം പറയാം..
KTDC ഓണം ഈ കൊല്ലവും ഉണ്ട് കേട്ടോ. പായസമേള റെഡിയായി.(ചിത്രങ്ങള്‍ ഫോട്ടോ ബ്ലോഗിലുണ്ട് ഓണത്തിരക്കും,പായസ മേളയും ) തേക്കിന്‍കാട് മൊത്തം പൂകച്ചവടക്കാര്‍ ഏറ്റെടുത്തു. (ഇന്ത്യാവിഷന്‍ നികേഷ് കുമാർ പറയുന്നപോലെ) മാവേലി സ്റ്റോറുകൾ, സപ്ലൈകോകൾ ഇത്യാദി എല്ലാ വിഭാഗക്കാരും ന്യായവിലയിൽ പലചരക്കുകൾ വിതരണത്തിനു സജ്ജമായി മത്സരിച്ച് ഓണവിപണിയിൽ ഒരുങ്ങിഎത്തിയിട്ടുണ്ട്. സ്ഥലം ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് സ്കൂൾ. സത്യത്തില്‍ ഇപ്പോൾ ഇതുപോലുള്ള വിപണികള്‍ കാണുമ്പോളാണ് ഓണംദിനങ്ങൾ ആഗതമായിയെന്നത് ശരിക്കും ഫീല്‍ ചെയുന്നത്. തൃക്കാക്കരപ്പനെ ഒന്നു കാണേണ്ടതു തന്നെ!! ഓടിലും ,മരത്തിലുമൊക്കെയുള്ള ഓണത്തപ്പന്മാർ വിപണിയില്‍ സുലഭമായി എത്തിയിട്ടുണ്ട്. ഒട്ടുമിക്ക തൃശൂരിലെ ഹോട്ടലുകളും വിപുലമായ ഓണസദ്യ വാഗ്ദാനം ചെയ്ത് തയ്യാറായിട്ടുണ്ട്. പിന്നെ വസ്ത്രവ്യാപാരസ്ഥാപനങ്ങൾ; മനം കവരുന്ന ഇളവുകളും കൊതിപ്പിക്കുന്ന പരസ്യങ്ങളുമായി ജനഹൃദയങ്ങളെ ആകർഷകമാക്കുന്നു. പുരുഷജനങ്ങളുടെ പോക്കറ്റ് ഭാരം കുറക്കാന്‍ ഭാര്യമാരുടെ സഹായിയായി ഇത്തരം വമ്പിച്ച റിഡക്ഷൻ സെയിലിൽ വിതരണം ചെയ്യുന്നത്; പലപ്പോഴും ഒട്ടും നിലവാരമില്ലാത്ത വസ്ത്രങ്ങള്‍ ആയിരിക്കും. ഇനി അപ്പോള്‍ പത്രങ്ങളിലൂടെ നോക്കിയാലോ? പരസ്യങ്ങളുടെ മറ്റൊരു മായാലോകം. വീട്ടില്‍ നന്നായി ഓടുന്ന ടീ വീ, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍; എന്തിനു അടുപ്പ് പോലും പോയി മാറ്റി വാങ്ങാന്‍ തോന്നും. അത്രയ്ക്ക് പരസ്യങ്ങള്‍ സ്വാധീനിക്കുന്നുണ്ട് ഓണക്കാലങ്ങളിൽ ജനങ്ങളെ..!!
പൂക്കള മത്സരങ്ങള്‍ അരങ്ങു തകര്‍ക്കുന്നുണ്ട്. ലുലുവില്‍ ഏറ്റവും വലിയ പൂക്കളം ഒരുക്കിയത് വാര്‍ത്തയില്‍ വന്നത് കഴിഞ്ഞ ദിവസങ്ങളിലാണല്ലോ. സ്കൂളുകളിലും ഇപ്പോൾ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തുന്നത് കൊണ്ട് കുട്ടികള്‍ക്ക് ഓണത്തിനെ കുറിച്ച് കൂടുതൽ അറിവ് ലഭിക്കുന്നുണ്ട്. പല വിദ്യാലയങ്ങളും ഇപ്പോളിതൊരു അഭിമാന പ്രശ്നം പോലെയാണു നടത്തുന്നത്. മോന്റെ L KG ക്ലാസ്സില്‍ പൂക്കളമത്സരം ആയിരുന്നു. എല്ലാകുട്ടികളും ഒറ്റയ്ക്ക് പൂ ഇടണം. എന്തായാലും മോന് കിട്ടി ഒന്നാം സ്ഥാനം..!! പൂക്കള്‍ വാങ്ങി കൊടുത്തതില്‍ പകുതിയും അവന്‍ തിരിച്ചു കൊണ്ട് വന്നപ്പോള്‍; എന്തു രൂപത്തിലായിരിക്കും പൂക്കളം (പൂക്കൊളം) എന്ന് വിചാരിച്ചിരുന്നു. ചെന്നപ്പോള്‍ സമ്മാനം കിട്ടിയിരിക്കുന്നു. സന്തോഷമായി കെട്ടോ. എന്നാലും പിള്ളാര് പാവം ഒറ്റയ്ക് ഇട്ടതല്ലേ; ഒരുകണക്കിന് എല്ലാവരും വിജയികള്‍ തന്നെ. മൂത്തവന്റെ സ്കൂളിൽ ആഘോഷം രക്ഷിതാക്കൾ കൂടി പങ്കെടുത്തു കൊണ്ടാണു. അവരുടെ കലാപരിപാടികളാണു മക്കള്‍ക്ക് വേണ്ടി. നാടകം, ഡാന്‍സ് എന്നൊക്കെ പറഞ്ഞു ഒന്നു രണ്ടു വർഷമൊക്കെ പങ്കെടുത്തു. ഇപ്പോള്‍ പുതിയ ആളുകൾക്ക് ഒഴിഞ്ഞു മാറി കൊടുത്തു. പുലിക്കളി, കുമ്മാട്ടി ഒക്കെ സ്കൂളില്‍ ഉണ്ടാകാറുണ്ട്. അതും ഒരു രസം !!
തൃശൂര്‍ പുലിക്കളി പ്രസിദ്ധം ആണല്ലോ. പുലികള്‍ക്കു പ്രതിഫലം കൂട്ടണമെന്നും പറഞ്ഞു നിലവിളിയാണ്. എന്തായാലും ഇത്തവണ സമ്മാന തുക കൂട്ടാം എന്ന് മേയര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ പുലിക്കളിക്കാർ സന്തോഷത്തിലാണ്. പുലിക്കളി പിരിവും നടക്കുന്നു. എന്തൊക്കെ പറഞ്ഞാലും നാലാം ഓണം തൃശൂര്‍ നിവാസികള്‍ക്ക് അത്യന്തം സന്തോഷമേകുന്ന ദിവസമാണ്. അരമണി കുലുക്കി വരുന്ന പുലികളും, അവരുടെ അലര്‍ച്ചയും കൊണ്ട് മുഖരിതമായി ത്രിശ്ശൂർ നഗരവും നഗരവാസികളും ആഹ്ലാദതിമിർപ്പിൽ നിറയും. ഓരോ തവണയും വീറും വാശിയുമുള്ള പുലിക്കൂട്ടങ്ങൾ ഇറങ്ങുന്നുണ്ട്. ഇതൊക്കെയെങ്കിലും ഈ തവണത്തേ പ്രധാന വിശേഷം സദ്യയേക്കുറിച്ചുള്ളതാണ്. തൃശ്ശൂരില്‍ കണ്ണന്‍ സ്വാമി എന്നൊരു വിദ്വാൻ സദ്യക്കായി മാത്രം ഒരു “സൂപ്പര്‍ മാര്‍ക്കറ്റ് " തുടങ്ങിയിരിക്കുന്നുവത്രെ !! അപ്പോള്‍ ഓണത്തിനു തൃശൂര്‍ക്കാര്‍ക്ക് സദ്യയ്ക്ക് ഒരു ക്ഷാമവും ഉണ്ടാകില്ല എന്ന് ചുരുക്കം. പായസം,കാളന്‍, ഓലന്‍ തുടങ്ങി ഇത്യാദി എല്ലാ വിഭവങ്ങളും സെലെക്ട് ചെയ്ത് വേണ്ടത് നമ്മുക്ക് വാങ്ങാം !! നേരത്തേ ബുക്ക് ചെയ്തിട്ടില്ല എന്ന പ്രശ്നമൊന്നും വരുന്നില്ല. എത്രയാവശ്യവും നിറവേറ്റി കൊടുക്കുമത്രേ !! അപ്പോ ഇനി; അതിഥി ദേവോ ഭവ: എന്ന വാചകം സത്യം ആക്കാം ഓരോ തൃശൂര്‍ക്കാരനും..:)
ഓണം; മഹാബലിത്തമ്പുരാൻ ഭരിച്ച ആ മനോഹരമായ നിമിഷങ്ങള്‍, അതെല്ലാം ഇനി സ്വപ്നങ്ങളിൽ മാത്രം. ഹര്‍ത്താലും, ലഹളകളും നിറഞ്ഞു നമ്മുടെ നാട്ടില്‍ നല്ല ഒരു വികസനം പോലും ഇല്ല. ആകെ; “ഓണത്തിന് ഇടയ്ക്കു പുട്ടുകച്ചവടം“ കാസറ്റ് മാത്രം മുടങ്ങാതെ എല്ലാ കൊല്ലവും വരുന്നുണ്ട്. പൂക്കളും, പച്ചക്കറികളും എല്ലാം നമ്മുടെ നാട്ടില്‍ നിന്നു തന്നെ കിട്ടുമോ? അങ്ങിനൊരു ഓണം നമുക്ക് സ്വപ്നം കാണാം. മുല്ലപ്പൂവും സെറ്റുമുണ്ടും പാലക്കാമാലയും അണിഞ്ഞു അമ്പലത്തില്‍ പോയി വരുന്ന മലയാളീ മങ്കകള്‍ അവരാണ് ഓണത്തിന്റെ ഒരു സൗന്ദര്യം. അതെങ്കിലും അന്യം നിന്നു പോവാതെ നമുക്കു കാത്തുസൂക്ഷിക്കാം. ഏല്ലാവര്‍ക്കും എന്റെയും കുടുംബാഗംങ്ങളൂടേയും നന്മ നിറഞ്ഞൊരു ഓണം ആശംസിക്കുന്നു
Followers
Sunday, 22 August 2010
Sunday, 15 August 2010
ഭൂമദ്ധ്യരേഖ ക്രോസിംഗ് ആഘോഷം
ഭൂമദ്ധ്യരേഖ ക്രോസിംഗ് ആഘോഷം. ഇത് എന്താണെന്ന് എത്ര പേര്‍ക്ക് അറിയും എന്നെനിക്കറിയില്ല. പണ്ട് സ്കൂളില്‍ നമ്മള്‍ പഠിച്ചിട്ടുണ്ട് ഭൂമദ്ധ്യരേഖയെ കുറിച്ച് അല്ലെ ? അപ്പോള്‍ അതിനെ കുറിച്ച് പറഞ്ഞു സമയം കളയുന്നില്ല. നേരെ കാര്യത്തിലേക്ക് കടക്കാം.
നെപ്റ്റ്യൂൺ രാജാവിനെ ആണ് കടലിന്റെ ദേവനായി കരുതുന്നത്. രാജാവിന്റെ മകളായി മത്സ്യകന്യകയും. കടലിന്റെ ഓരോ താളവും ദേവന്റെ ഇഷ്ടമനുസരിച്ചാണ് എന്നാണ് വിശ്വാസം. കടലിലെ ജീവജാലങ്ങളെ സംരക്ഷിക്കേണ്ട ചുമതല ദേവനില്‍ നിക്ഷിപ്തമായതിനാല്‍ ഭൂമദ്ധ്യരേഖ മുറിച്ചു കടക്കുമ്പോള്‍ അദേഹത്തിന്റെ അനുമതി വാങ്ങിയിരിക്കണം എന്നൊരു വിശ്വാസം സെയിലെർസിന്റെ ഇടയിലുണ്ട്. ആദ്യമായി ഭൂമദ്ധ്യരേഖ കടക്കുമ്പോള്‍ നെപ്റ്റ്യൂൺ ദേവന്റെ അനുവാദം ഇല്ലാതെ കടന്നാല്‍ തടവുകാരായി പിടിച്ചു കൊണ്ട് പോകും. അവര്‍ക്കുള്ള ശിക്ഷ രാജാവ് തീരുമാനിക്കും. ആയതിന്റെ പ്രതീകാത്മകമായി കപ്പലില്‍ ഇതുപോലെ ആഘോഷിക്കാറുണ്ട്. ഇതുപോലെ ഞങ്ങളുടെ ഷിപ്പില്‍ ഉണ്ടായ 'ഭൂമദ്ധ്യരേഖ മുറിച്ചു കടക്കല്‍ ആഘോഷം ' അതാണ് ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.
(പഴയ കാലത്തേ ക്രോസിംഗ് പിക്ചർ $ ഇപ്പോഴത്തേ ഒരു പിക്ചര്‍)
കപ്പല്‍ സൌത്ത് ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവടങ്ങളില്‍ കൂടി പോകുമ്പോഴാണ് ഭൂമദ്ധ്യരേഖ കടക്കാന്‍ സാധിക്കാറുള്ളത്. ഇതുപോലുള്ള ഒരു യാത്രയിലാണു ഭൂമദ്ധ്യരേഖയുടെ മുറിച്ചു കടക്കല്‍ ആഘോഷം കാണുവാന്‍ സാധിച്ചത്. 1989 ശേഷം ആഘോഷങ്ങള്‍ കുറച്ചു കൂടി സമാധാനമായി എന്ന് പറയാം. മുന്പ് പലപ്പോഴും വളരെ മോശമായിട്ടാണ് ഈ ആഘോഷം നടന്നിരുന്നത് എന്നാണ് അറിയാന്‍ സാധിച്ചത്. മരണം വരെ ഒരു തരം റാഗിങ്ങ് പോലെ ഈ പരിപാടികള്‍ നടന്നിരുന്നു എന്നാണ് ആദ്യ കാല റിപ്പോര്‍ട്ട്. എന്തായാലും ഇപ്പൊ അങ്ങിനെയൊന്നും അല്ല കെട്ടോ. കപ്പലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരിക്കും രാജാവ്. കൂടെ റാണിയെ പോലെ വേഷം കെട്ടി ഒരാളും ഉണ്ടാകും. ഭൂമദ്ധ്യരേഖ ഇതിനു മുന്‍പ് മുറിച്ചു കടന്നവര്‍ ആയിരിക്കും രാജാവും റാണിയും ആകുക കേട്ടോ. പുതിയ ജോലിക്കാര്‍, ഇതുവരെ ഭൂമദ്ധ്യരേഖ മുറിച്ചു കടക്കാത്തവര്‍ ആയിരിക്കും പ്രതികള്‍. രാജാവ് വലിയ പഞ്ഞി താടിയും, കയ്യില്‍ ശൂലവുമൊക്കെ പിടിച്ചാണ് നില്‍ക്കുക. റാണി; നല്ല ഒരു സുന്ദരിയെ പോലെ അണിഞ്ഞു ഒരുങ്ങും. ബാക്കി ഉള്ളവരില്‍ ഭൂമദ്ധ്യരേഖ മുന്‍പ് മുറിച്ചു കിടന്ന ആളുകള്‍; ഭടന്മാരെ പോലെ പ്രതികളെ പിടിച്ചു കൊണ്ട് വരും. പിന്നെ രാജാവിന്റെ തീരുമാനം പോലെ ശിക്ഷ വിധിക്കും. ചെറിയ ശിക്ഷകള്‍ . ഉള്ളത് പറഞ്ഞാല്‍ എല്ലാ ഷിപ്പുകളിലും (എല്ല്ലാ രാജ്യക്കാരുടെ) ഒരുപോലെയാണ് ശിക്ഷാവിധികള്‍ . കയറു കൊണ്ട് ചുറ്റി വരിയല്‍ , മുടി വടിക്കല്‍ അങ്ങിനെ അങ്ങിനെ.....
ഞങ്ങളുടെ കപ്പലില്‍ ചീഫ് എഞ്ചിനീയര്‍ ആയിരുന്നു രാജാവ് ആയതു. ഏട്ടന്‍ അപ്പോള്‍ ചീഫ് ഓഫീസര്‍ ആയിരുന്നു. കപ്പിത്താന്‍ വേറെ ഒരു ആളായിരുന്നു. ആ കപ്പലില്‍ ഞങ്ങള്‍ മാത്രമേ ഫാമിലിയായി ഉണ്ടായിരുന്നുള്ളു . ആദ്യമായി കടക്കുന്നവരായിരുന്നു അപ്പുവും (മോന്‍) ഞാനും. ഞങ്ങളെ പ്രതികള്‍ ആക്കും എന്നായി അവര്‍. ഞങ്ങള്‍ പേടിച്ചു ലഹള തുടങ്ങി. അവസാനം മോനെ അവര്‍ ചേര്‍ത്തു. ഞാന്‍ ബ്രിഡ്ജില് (ഷിപ്പില്‍ വീല്‍ ഉള്ള ഭാഗം മുകളില്‍ ആണ് അതാണ് ബ്രിഡ്ജ്) പോയി അവിടെ സൈഡില്‍ ഉള്ള വിങ്ങ്സില്‍ പോയി നിന്നു. അപ്പോഴേയ്ക്കും ചീഫ് എഞ്ചിനീയര്‍ വലിയ പഞ്ഞിത്താടിയൊക്കെ വെച്ചു വന്നു. ഒരു എ.ബി (സീ മാന്‍) റാണി ആയി. ഹാ !! നല്ലൊരു സുന്ദരിക്കുട്ടിയായി ഒരുങ്ങിയിരുന്നു അയാള്. അപ്പോഴ്ക്കും ഫോര്‍ത്ത് എഞ്ചിനീയറെ ഒക്കെ അവര് പിടിച്ചു കെട്ടി കൊണ്ട് വന്നു. കൈകള്‍ ബായ്ക്കില്‍ വെച്ചു കെട്ടി അവരെ കൊണ്ട് വന്നു; രാജാവിന്റെ മുന്പില്‍ മുട്ടുകുത്തിച്ചു നിര്‍ത്തി. ഇനിയാണ് ശിക്ഷ വിധിക്കല്‍. കുറച്ചു പേരുണ്ടായിരുന്നു പ്രതികളായിട്ടു. അവരെ ആദ്യം കയറു കൊണ്ട് ഉടലാകെ കെട്ടി, പിന്നെ ചിലരുടെ തലമുടി, മീശ ഒക്കെ പകുതി വടിച്ചു. അതിനു ശേഷം കരി ഓയില്‍ മുഖത്തു തേച്ചു. പിന്നെ തലയില്‍ കോഴിമുട്ട ഉടച്ചു. കഷ്ടം തോന്നി. നല്ല ഗ്ലാമര്‍ ഉള്ള ആളുകള്‍ ഒക്കെ ആകെ കരിപാത്രത്തില്‍ വീണു ഉരുണ്ട പോലെ !! ഇടയ്ക്കു ചിലര്‍ മുകളിലെ ഡെക്കില്‍ എന്നെ കണ്ടതോടുകൂടി ചമ്മുന്നത് കാണാമായിരുന്നു. പാവം മോന്‍ ; അവര്‍ ചുമ്മാ കവിളില്‍ കരി കൊണ്ട് ഒന്നു വരയിടാന്‍ ചെന്നപ്പോള്‍ കരച്ചില്‍ തുടങ്ങി. എന്തായാലും അവര്‍ അവനെ ഒന്നും ചെയ്തില്ല. പ്രതികളുടെ ഒപ്പം നിര്‍ത്തി എന്ന് മാത്രം. ഹെവിഓയില്‍ , കരി ഓയില്‍ പിന്നെ വിസ്കി എല്ലാം കൂടി ചേര്‍ത്തൊരു ഡ്രിങ്ക് അവരെ കൊണ്ട് കുടിപ്പിക്കും. അതിനുശേഷം സര്‍ട്ടിഫിക്കറ്റ് കൊടുത്തിരുന്നു. ഇനി എവിടെയും ഇതുപോലുള്ള ശിക്ഷ കിട്ടാതെ ഇരിക്കാന്‍. മോനും കൊടുത്തു അവരൊരു സര്‍ട്ടിഫിക്കറ്റ് ഇതുപോലെ. അതിനുശേഷം തുണിഊരി ഓടിക്കാറൊക്കെയുണ്ട്. ഞാന്‍ ഉള്ള കാരണം അവരു രക്ഷപെട്ടു !!
ഇതിനോട് അനുബന്ധിച്ച് ചില ഷിപ്പുകളില്‍ ആണുങ്ങള്‍ പെണ്‍വേഷവും, പെണ്ണുങ്ങള്‍ ആണ്‍ വേഷവും കെട്ടി ഡെക്കില്‍ നൃത്തം വെയ്ക്കാറുണ്ട്. ഹോർസ് പൈപ്പു കൊണ്ട് വെള്ളം ശക്തിയായി അവരുടെ മേല്‍ സ്പ്രേ ചെയ്യിക്കും. അതു പോലെ ഞങ്ങളൂടെ ഷിപ്പിലും പ്രതികളെ നനപ്പിച്ചിരുന്നു. എന്തൊക്കെ പറഞ്ഞാലും കടലും കടലിന്റെ മക്കളും ഈ നെപ്റ്റ്യൂന്‍ രാജാവിനെ വിശ്വസിക്കുന്നു. ഭൂമദ്ധ്യരേഖ മുറിച്ച് കടന്നവരെ രാജാവിന്റെ മക്കളായി കരുതുന്നു. കടല്‍ യാത്രക്കിടയില്‍ ഇതുപോലുള്ള ആഘോഷങ്ങള്‍ ജോലിക്കാരുടെ മനസ്സില്‍ സന്തോഷവും , കുസൃതിയും ,അതിലുപരി മാനസികോല്ലാസവും നിറയ്ക്കുന്നു. ദേശവും കുടുംബവും വിട്ടു കടലിന്റെ മക്കളായി മാറുന്ന അവര്‍ കടലുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും ചെയ്യുവാന്‍ ഇഷ്ടമുള്ളവരാണ്. അന്ന്; ആഘോഷങ്ങള്‍ക്ക് ശേഷം എല്ലാവരും ചേര്‍ന്നൊരു പാര്‍ട്ടി. അതോടെ ആഘോഷങ്ങള്‍ക്ക് തീരശീല വീഴുന്നു.

Wednesday, 11 August 2010
അങ്ങിനെ ഞാനും പോയി ബ്ലോഗ് മീറ്റില്‍ എന്ന് പറയാം
അങ്ങിനെ ഞാനും പോയി ബ്ലോഗ് മീറ്റില്‍ എന്ന് പറയാം . വളരെ നേരത്തേ പുറപെട്ടു എങ്കിലും നട്ടുച്ച കഴിഞ്ഞു ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ , ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ എന്റെ കപ്പിത്താനും എന്റെ രണ്ടു കുട്ടികളും ഏറണാകുളം ആ ദിവസം തന്നെ ഞങ്ങള്‍ക്ക് പോകേണ്ട ഒന്നു രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു അപ്പോള്‍ ആണ് ബ്ലോഗ് മീറ്റ് മാറ്റിയത് അറിഞ്ഞത് സന്തോഷം തോന്നി, എന്തായാലും എറണാകുളം എത്തുന്നു അപ്പോള്‍ പോയി ബ്ലോഗ് പുലികളെ കാണാം എന്ന് വെച്ചു ,മോന് അവന്റെ ബ്ലോഗ് തുടങ്ങിയ ഉത്സാഹം കാരണം അവനു ഭയങ്കര ആഗ്രഹം ഈ "ബ്ലോഗ് മീറ്റ് "എന്തുവാ എന്ന് അറിയുവാന്‍ ,ഞങ്ങള്‍ തൃശൂര്‍ ആളുകളുടെ ഒരു സ്വഭാവം ആണ് ഉള്ളത് ഉള്ളപോലെ പറയുക എന്ന് അതില്‍ ആര്‍ക്കും പരിഭവം വേണ്ട
ബ്ലോഗ് മീറ്റ് പറയാം .
വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ പ്രസംഗം കേള്‍ക്കാമായിരുന്നു , അപ്പോഴേ ഏട്ടനോട് പറഞ്ഞു ഏട്ടാ ഇവിടെ പ്രസംഗം മത്സരം ആണോ എന്തായാലും വരുമ്പോഴേ കുറച്ചു മുഖങ്ങള്‍ മനസ്സിലായി ചെറായി മീറ്റ് വീഡിയോ കണ്ട കാരണം ആണ് കേട്ടോ .അപ്പോഴാണ് അപ്പുന്റെ ചോദ്യം അമ്മ ഇതെന്താ ഗുരുവായൂര്‍ അമ്പലം പ്രഭാഷണം പോലെ എന്ന് ..ആഹാ ശരിയാണല്ലോ .എന്നായി ഞാനും .പ്രസംഗം സ്വയം ചെയാം പക്ഷെ മറ്റുള്ളവര്‍ ചെയുമ്പോള്‍ ആണ് അറിയുന്നത് എന്റമ്മോ പാവം കേള്‍വിക്കാര്‍ എന്ന് .എന്തായാലും ശരി പഞ്ഞി ബാഗില്‍ ഉണ്ട് ഉപയോഗിക്കാം എന്ന് വിചാരിച്ചു മുന്നോട്ടു നടന്നു .അല്ലെങ്കിലും മുന്നോട്ടു വെച്ച കാല് പിന്നോട്ട് എടുക്കാന്‍ ഇത്തിരി മടിയാ ,അപ്പോഴാണ് മോന്‍ അമ്മ അത് നോക്കു ഹരീഷ് അങ്കിള്‍, അവന്റെ ബ്ലോഗിലെ ഫോള്ളോവെര്സ്നെ അവനു നന്നായി അറിയാം .ഒരു ചിരിയുമായി മുന്നോട്ടു നടന്നു .അപ്പോഴേ ഇത് ഏതു ഘടി ? എവിടുന്നു വരുന്നു എന്ന മട്ടില്‍ നോട്ടങ്ങള്‍ പലയിടത്തും നിന്നും വരുന്നുണ്ടായിരുന്നു .ആണുങ്ങളെക്കാള്‍ സി ഐ ഡീ പണി ബെസ്റ്റ് പെണുങ്ങള്‍ ആണ് ചെയുക എന്ന് അവിടെ ഉള്ള പലര്‍ക്കും അറിയില്ല എന്ന് തോന്നി ആകെ ഒരു മുപ്പതു മിനിറ്റ് ഇരുന്നതില്‍ നിന്നു ആണ് എന്റെ പോസ്റ്റ് . എന്തായാലും ലാസ്റ്റ് രോ പോയി ഇരുന്നു ഭാഗ്യം ചെയര്‍ നിറയെ ഉണ്ട്..ഹഹ്ഹ
പരിചയപെടാന്‍ ഹരീഷ് എത്തി ,മുന്പേ ഹരീഷിന്റെ ഫോട്ടോ പ്രൊഫൈലില്‍കണ്ട കാരണം ഞാന്‍ പേടിച്ചില്ല കേട്ടോ.അല്ലെങ്കിലും അവിടെ വേറെയും അതുപോലെ ചില രൂപങ്ങള്‍ ഉണ്ടായിരുന്നു , .അപ്പോഴേക്കും അപ്പുനെ വാക്ക വാക്ക പാടിക്കാന്‍ കൊണ്ട് പോയി ,പാവം പാവപെട്ടവന്‍ ( അങ്ങേരു പാവപെട്ടവന്‍ ആവാന്‍ കാരണം എന്താ വെളള ഡ്രസ്സ് മാത്രം ഉള്ള കാരണം ആണോ അപ്പൊ കറുപ്പ് മാത്രം ഇടുന്നവര്‍ എന്തായിരിക്കും എന്റെ ഒരു സംശയം. ) അങ്ങേരുടെ മൈക്ക് പോയി കിട്ടി ,മനോരാജ് ഓടി നടന്നു ഒന്നുമില്ലേ അപ്പുനെ അങ്ങേരല്ലേ ബൂലോകത്തിന് പരിചയപെടുത്തല്‍ ചെയ്‌തത് .അത് കൊണ്ടാകും .എന്തയാലും ഞാനും എന്റെ കപ്പിത്താനും ഒപ്പമിരുന്നു വായനോട്ടം തുടങ്ങി. അപ്പോള്‍ അതാ മുന്പില്‍ ഒരു വെളള ചുരിദാര്‍ ഇട്ടാ ഒരു നല്ലൊരു ലേഡി നല്ലൊരു പേഴ്സണാലിറ്റി ,ഞാന്‍ മനോരാജ്നോട് ചോദിച്ചു ആരാ അത് "പ്രയാന്‍ ചേച്ചി" .,കൊള്ളാം നോട്ടം വീണ്ടും മുന്നോട്ടു ...ചിലരൊക്കെ വലിയ ജാടയില്‍ എന്റമ്മോ എല്ലാവരും വേറെ ഏതോ ലോകത്ത് ,ഇടയ്ക്കു ഏതോ ജോടികളെ കണ്ടു എന്റെ ബൂലോകം പരിചയം കാരണം ആരെയും അത്രപുടി കിട്ടിയില്ല ,ഇടയ്ക്കു ഒരാള്‍ കണ്ടാല്‍ കൊച്ചു പിള്ളേരെ പോലെ തോന്നിക്കുന്ന ഒരു മുഖം കാവി മുണ്ട് തിരിഞ്ഞു എന്നോട് ആരാ? ഞാന്‍ വലിയ ജാടയില്‍ പൌര്‍ണമി ,അപ്പൊ ആള്‍ക്ക് എന്നെ നല്ല ഓര്‍മ . ഹഹഹഹ ( ശോ പൌര്‍ണമി ഏല്ലാവര്‍ക്കും അറിയാം. ഹഹ്ഹ ചുമ്മാ ആര്‍ക്കും അറിയില്ലന്നെ . ) ആ മുഖം മനസ്സിലായി . അപ്പോഴാണ് കാവി മുണ്ടുകാരന്‍ഞാന്‍ ഹാഷിം അപ്പോഴേക്കും എനിക്ക് മനസ്സിലായി അപ്പോഴത അടുത്ത വാചകം കൂതറ ഹാഷിം എന്ന്.
ഹ്ഹ്ഹാ പാവം കപ്പിത്താന്‍ പേടിച്ചു എന്നെ ഒന്നു തൊട്ടു, കണ്ടാല്‍ എന്തൊരു പാവം മുഖം . എനിക്ക് അറിയാം ഹാഷിമിനെ അതുകുടാതേ ഹാഷിം എനിക്ക് കമന്റ് ഇട്ടിടുണ്ട് ചില പോസ്റ്റില്‍ ഞാന്‍ പറഞ്ഞു ,അതാ അടുത്ത ഹാഷിം ഡയകോല്‍ നല്ലതാണോ ആണോ ചീത്തയോ ? ഹഹ്ഹ ഭാഗ്യം നല്ലതാ എന്ന്. (ഹാഷിമിനോടെ എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു . എന്തിനാ കൂതറ എന്ന പേര് ? പേര് അങ്ങിനെ എങ്കില്‍ എന്തിനാ കമന്റ് നല്ലതോ ചീത്തയോ എന്ന ചോദ്യം ,ബൂലോകം മൊത്തം തല തിരിഞ്ഞ പേരുകള്‍ ആണല്ലോ അപ്പൊ എന്തു പറയാന്‍ .പേരില്‍ പലതും ഇരിക്കുന്നു എന്ന് മറക്കുന്നു എല്ലാവരും. ) ഹോസ്പിറ്റലില്‍ നിന്നും വന്നത എന്നോകെ പറഞ്ഞു ഹാഷിം. അപ്പൊ ഇടക്ക് ജയന്‍ ഡോക്ടര്‍ വന്നു എന്റെ ലാസ്റ്റ് പോസ്റ്റില്‍ രണ്ടു ദിവസം മുന്പ് കമന്റ് ഇട്ടാ ആളു പറയുകയാ പൌര്‍ണമി ഞാന്‍ കമന്റ് ഇട്ടിടുണ്ടോ എന്ന് . ഇപ്പൊ ഞാന്‍ ഞെട്ടി . ഉള്ള ജാട ഒക്കെ പറന്നു പോയി. നമ്മള് കരുതും , പോസ്റ്റ് വായിച്ചവര്‍ ഒക്കെ നമ്മളെ ഓര്‍ക്കും എന്ന് .ഞാന്‍ അങ്ങിനെയല്ല കേട്ടോ ആരുടെ പോസ്റ്റ് വായിച്ചുവോ അത് ഓര്‍മ ഉണ്ടാകാറുണ്ട് ..എന്തായാലും കപ്പിത്താന്റെ പേര് പറഞ്ഞപ്പോള്‍ ആള്‍ക് ഓര്‍മ വന്നു .,അപ്പോഴേക്കും മോന്‍ പാട്ടു തുടങ്ങി . ഇടയ്ക്കു ഹാഷിം ഫോണ്‍ തന്നു ഹംസിക്ക എന്ന് പറഞ്ഞു ,സംസാരിച്ചു സന്തോഷം , ഇത്ര ദൂരത്തു നിന്നും വിളിച്ചു സംസാരിച്ചല്ലോ .
ഇടയ്ക്കു നോക്കുമ്പോള്‍ ചെറിയ മോനെ കാണാന്‍ ഇല്ല, നോക്കുമ്പോള്‍ ഒരു വലിയ മനുഷ്യന്‍ കൂടെ കുറേപേപ്പറും. മുന്പില്‍ അതാ ഉറുമ്പ് പോലെ എന്റെ ചെറിയ മോന്‍ ..പിന്നെ പുടികിട്ടി ക്യാരികേച്ചര്‍ പരിപാടി എന്ന് .പിന്നെ ആരൊക്കെയോ വരുന്നു പോകുന്നു ,നമ്മളെ ആരു മൈന്‍ഡ് ചെയാന്‍ .ഇടക്ക് കുമാര സംഭവം എഴുതുന്ന ആളു അയ്യോ പാവം ഞാന്‍ പോക്കോട്ടേ , എന്നെ മട്ടില്‍ കണ്ടു .എന്തു ചെയാം അങ്ങേരുടെ പേഴ്സണാലിറ്റി എടുക്കും മുന്പേ ബുക്ക് തന്നു മുങ്ങി . എന്റെപോസ്റ്റില്‍ വന്നു കുത്ത് ഇട്ടു ഇടയ്ക്കു പോകുന്ന ആളു ആണ് ഭാഗ്യം അങ്ങേരു പൌര്‍ണമി എന്താണ് രാവിലെയാണോ രാത്രി ആണോ ആകാശത്ത് കാണുക എന്ന് ചോദിച്ചില്ല . പിന്നെ ഒന്നു രണ്ടു പേരെ കൂടി പരിചയപെട്ടു പേര് ഓര്‍മയില്ല .എന്നാലും എനിക്കൊരു പരാതി ഉണ്ട് എനിക്ക് മൈക്ക് തന്നില്ല ആരും, ങ്ങി, ങ്ങി ...കരയുകയ .അപ്പൊ അതാ നല്ലൊരു പാട്ടു( ആരോ പാടി ) ,പിന്നെ ഒരു മിമിക്രി ഇതൊക്കെ കേട്ടു പക്ഷേ പേരൊക്കെ എന്താണ് എന്ന് എനിക്കറിയില്ല,
പിന്നെ മുരുകന്‍ കാട്ടാക്കടയുടെ കവിത വിരുന്നു എന്തൊക്കെയോ പാടി.(സത്യത്തില്‍ അങ്ങേരു നന്നായി പാടി കേട്ടോ ,ബാഗ്‌ദാദ് ) പേഴ്സണാലിറ്റി പറയാം . അങ്ങേരു attention സീകിംഗ് ആണ് . കവിതയില്‍ മുങ്ങി എല്ലാവരും എന്ന് തോന്നി . ( ദൈവത്തിനു അറിയാം ) ബുജി മട്ടില്‍ കുറെ പേര് ആരോടും മിണ്ടാന്‍ പറ്റിയില്ല. കെട്ടിയോന്‍ ഉന്തി തളി വിട്ടു പോയി പരിചയപെട്ടു വാ എനിട്ട് പോകാം എന്ന്. അങ്ങിനെ മിണ്ടാന്‍ നടന്ന എന്നെ" അനിയത്തി അവിടെ ഇരിക്ക് "എന്ന് പറഞ്ഞു കവി ഇരുത്തിയപ്പോള്‍ പാവം തോന്നി കാരണം ,എന്റെ പോസ്റ്റ് വായിക്കണേ എന്ന് പറഞ്ഞു മെയില്‍ അയക്കുന്ന ബ്ലോഗേഴ്സ് ഹ്ഹ്ഹഹ് അവരെ ആണ് ഓര്‍മ വന്നത് ... അവിടിരുന്നു കൊടുത്തു . കവിത കൊള്ളാം . ഏട്ടന്‍ പറഞ്ഞു കവിക്ക് ഒരു ചൂരല്‍ കൊടുക്കാമായിരുന്നു എന്ന് ഒരു മാഷ് ലുക്ക് ആണ് .
അവിടെ നിന്നു അധികം വൈകാതെ ഇറങ്ങാന്‍ നിന്നു .അപ്പോഴേക്കുംരണ്ടു മക്കള്‍ക്കും അവരുടെ പടം വരച്ചു കിട്ടി അവര് ഹാപ്പി . നന്ദി കാര്ട്ടൂണിസ്റ്റ് . .പുറത്തേക്കു വരുമ്പോള്‍ തണല്‍ കണ്ടു. മരത്തിന്റെ അല്ല ബ്ലോഗ്ഗര്‍ അവരുടെ പതിഞ്ഞ സംസാരം കേട്ടപ്പോള്‍ ഫുഡ് ആരും കൊടുത്തില്ലേ എന്ന് തോന്നി ശോ എന്തൊരു പതുക്കെ സംസാരിക്കുന്നു നല്ല കാര്യം കൂടാതെ ബ്ലോഗ് ഏല്ലാവര്‍ക്കും അറിയും എന്ന് മനസ്സിലായി തണല് പൌര്‍ണമി ബ്ലോഗിനെ പറ്റി ചോദിച്ചപ്പോള്‍ ,എന്തായാലും ഉള്ള നേരം കൊണ്ട് എല്ലാരും കൂടി ഒരുക്കിയ മീറ്റ് കൊള്ളാം . നന്ദി എല്ലാവര്‍ക്കും.
കവിത കാരണം അതിന്റെ ബാക്കി ഗതികേട് എനിക്കാണ് . എന്റെ രണ്ടു മക്കളും കവിത ചൊല്ലുന്നു മുരുകന്‍ സ്റ്റൈലില്‍ . ഇപ്പോള്‍ ചെറിയ മോന്‍ അമ്മ എന്താ ബാഗ്‌ദാദ്എന്ന് പറഞ്ഞു പിന്നാലെ നടക്കുന്നു . അമ്മേ വിശക്കുന്നു എന്ന് മുരുകന്‍ സ്റ്റൈലില്‍ രണ്ടു പേരും പാടുന്നു ,എന്റെ ഒരു ഗതികേട് മനസ്സിലായോ അപ്പു വാക്ക വാക്ക നിര്‍ത്തി കവിത തുടങ്ങി.
ഇനി എന്റെ കുറച്ചു അഭിപ്രായങ്ങള്‍
മീറ്റ് നടത്തുക പ്രയാസം തന്നെ ,സെക്യൂരിറ്റി ചെക്ക് പറ്റിലല്ലോ എല്ലായിടത്തും, നമ്മുക്ക് ചെയാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയുമ്പോള്‍ അസൂയ ഉണ്ടാകാം മനുഷ്യ സഹജം ,പിന്നെ പലരും ബ്ലോഗ് വായിച്ചു കമന്റ് ഇടുന്നു എന്നാല്‍ ആരുടെ പോസ്റ്റ് എന്ന് പോലും അറിയില്ല ഇത് പുരുഷ ബ്ലോഗ്ഗെര്സ്ന്റെ പ്രതെയക്ത ,ഇതാണ് മലയാളീ നമ്മള്‍ എന്താണ് ചെയുന്നത് അത് നമ്മുക്ക് ബോധം വേണം , നമ്മുടെ കാഴ്ചപാട് ആണ് പ്രധാനം.
ഗ്ലാസ് ഡോര്‍ ,ചെളിപിടിച്ചു കിടക്കുമ്പോള്‍ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്നത് എല്ലാം ചെളി .അതുപോലെ അത് വൃത്തിയാകുമ്പോള്‍ എല്ലാം മനോഹരം ,മനസ്സ് നന്നായി നോക്കു ഒരാളെ ചുണ്ടി കാണിക്കുമ്പോള്‍ ബാക്കി നാലും നമ്മുക്ക് നേരെ അത് പലരും മറക്കുന്നു ..അതിനാല്‍ പലത്തരം ആളുകള്‍ പല ജില്ലക്കാര്‍ അപ്പോള്‍ ഒത്തു ചേരുമ്പോള്‍ അത് അനുസരിച്ച് പെരുമാറിയെ പറ്റു. എല്ലാം തികഞ്ഞ ആരുമില്ല തെറ്റുകള്‍ കാണിക്കാം / എന്നാല്‍ അത് ഒരിക്കലും മറ്റൊരാളെ വേദനിപ്പിച്ചു ആകരുത് നിന്റെ മുടി കറുപ്പോ അതോ വെളുപ്പോ എന്ന് നോക്കും നേരം നല്ലത് ചിന്തിക്കാന്‍ കഴിയണം ,പലപോസ്ടുകള്‍ കണ്ടു ബ്ലോഗ് മീറ്റിന്റെ കഷ്ടം .ഒരു നല്ല കാര്യം വീട്ടില്‍ അമ്മക്കോ ഭാര്യക്കോ നിലത്തു കിടക്കുന്ന സ്പൂണ്‍ എടുത്തു പോലും സഹായിക്കാന്‍ നേരം ഇല്ല എന്നിട്ട് , പറഞ്ഞു കേട്ടിടുണ്ട് ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ കൊള്ളാം എന്ന് ,ജാതി മതം ഇതല്ല നമ്മുടെ നിലപാട് അസുഖം വന്നാല്‍ ഡോക്ടര്‍ ജാതി നോക്കിയോ പാര്‍ട്ടി നോക്കിയോ ആണോ നോക്കുക.പിന്നെ എന്തു നല്ല കാര്യം നടന്നാലും അതിനൊരു കുറ്റം പറയണം. എന്നാലെ ഉറക്കം വരു പലര്‍ക്കും . നമ്മുടെ നാടിന്‍റെ പ്രശനങ്ങള്‍ക്ക് നേരെ ഇതുപോലെ പ്രതികരിക്കാന്‍ ഒരാളെ പോലും കാണില്ല .ഇനി മുതല്‍ ബ്ലോഗ് മീറ്റ് ഒരു കമ്മിറ്റി ഉണ്ടാക്കി അതില്‍ നല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയുക ബ്ലോഗ്ഗെര്സ്നു ഒറ്റകെട്ടായി നില്ക്കാന്‍ പഠിപ്പിക്കുക ഇതൊരു മാതിരി രാഷ്ട്രിയക്കാരെ പോലെ കുറെ ഗ്രൂപ്പ് നാണമില്ലേ തല്ലുകൂടാന്‍ കുറെ അജ്ഞാതര്‍ ഉണ്ട് നട്ടെല്ല് ഇല്ലാത്തത ഞരമ്പ് രോഗികള്‍ അവര്‍ക്ക് എതിരെ പൊരുതു ആദ്യം . പിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് അപ്പടി മുന്തിരിവള്ളി പോലെ പടരും എത്ര സത്യം എന്ന് പോലും നോക്കില്ല .ഇതാണ് എനിക്ക് പറയാനുള്ളത്
".മുന്പ് പറഞ്ഞാ പോലെ സ്വയം നന്നാവു ഒപ്പം പറ്റുമെങ്കില്‍ ഒരാളെ കൂടി നന്നാക്കു .
ബ്ലോഗ് മീറ്റ് കാരണം കുറച്ചു പേരെ പരിചയപെടാന്‍ സാധിച്ചു നന്ദി എല്ലാവര്‍ക്കും ".
അപ്പു എടുത്ത ചിത്രങ്ങള്‍ ,
ഇത് എടുക്കുമ്പോള്‍ അവനു പേടി തോന്നിയില്ല കണ്ടില്ലേ ഫോട്ടോ ക്ലിയര്‍
ഇത് കപ്പിത്താന്‍ ,മുകളില്‍ ആര്യന്‍ അവന്റെ ചിത്രവുമായി

Friday, 6 August 2010
അളിയാ നമ്മള് ബീണ്ടും ഫസ്റ്റ് ആയി
അളിയാ..; നമ്മള് വീണ്ടും ഫസ്റ്റ് ആയി. സന്തോഷിപ്പിന്‍, സന്തോഷിപ്പിന്‍ ഇത്രയും നല്ലൊരു കാര്യം കേരളത്തിനു കിട്ടിയിട്ട് നമുക്ക് ആഘോഷിക്കേണ്ടേ? മദ്യമാണെന്റെ ജീവിതം. ഓരോ ഞരമ്പിലും മദ്യം തിളക്കുന്നു.
ഇന്നത്തെ മനോരമ ന്യൂസ്‌പേപ്പര്‍ ആധാരമാക്കി എഴുതിയതാണിത് .കേരളത്തിനു മദ്യപാനത്തിന്റെ പ്രതിശീര്‍ഷ
ഉപഭോഗത്തില്‍ ഒന്നാം സ്ഥാനം. രണ്ടാംസ്ഥാനം ബല്ലേ ബല്ലേ പഞ്ചാബിന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഈ കഴിഞ്ഞ നാല് മാസം കൊണ്ട് 344.54 കോടിയുടെ നികുതി വർദ്ധന ചുമ്മാ കളിക്കല്ലേ നമ്മള് റിച്ചായി ഇതിന്റെ ഒരു കിടപ്പുവശം അല്ലെങ്കിൽ നടപ്പ് നില്പ് വശം; അടി വേണ്ട അതാണ് എല്ലാ വശവും പറഞ്ഞത്; 100 രൂപയ്ക്ക് ബിവറെജസ് കോര്‍പറേഷനില്‍ നിന്നും മദ്യം വാങ്ങിയാല്‍ 80 രൂപ സര്‍ക്കാരെടുക്കും പിന്നെ 18 രൂപ മദ്യകമ്പനിയ്ക്ക് 2 രൂപ കോര്‍പറേഷന് അപ്പോള്‍ കേരളം ഇതുപോലെ കുടിക്കുമ്പോള്‍ നേട്ടം സര്‍ക്കാരിന്. എന്തൊരു സ്നേഹം കേരളയീര്‍ക്ക് സര്‍ക്കാറിനോട്. കുടിച്ചു നാല് കാലില്‍ നിന്നു കൊണ്ടൊരു സഹായം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്പന നടക്കുന്നത് ചാലക്കുടിയിലാണ്. ഇത്തവണ ആ പട്ടത്തിനു വേണ്ടി എല്ലാ ജില്ലക്കാരും പരിശ്രമിക്കുന്നുണ്ട് എന്നാണറിയാന്‍ കഴിഞ്ഞത്. ആര്‍ക്കാണാവോ ഇത്തവണ കീരിടം കിട്ടുക? പോള്‍ നീരാളിയെ നാട്ടിലേക്കു വരുത്തുന്നുണ്ട് എന്നാണറിയാന്‍ കഴിഞ്ഞത് ആര്‍ക്കാണ് കീരിടം കിട്ടുക എന്ന് അറിയാന്‍ .
സര്‍ക്കാരിന്റെ കൈവശം പണം ഇല്ല എന്നല്ലേ എപ്പോഴും പറഞ്ഞു കേള്‍ക്കുന്നത്. അപ്പോള്‍ ഈ കിട്ടുന്ന പണമൊക്കെ എവിടേക്ക് പോകുന്നു ?? ആര്‍ക്കെങ്കിലും അറിയാമോ? ചോദിക്കുമ്പോള്‍ ആവോ..!! എന്നിട്ടൊരു തല കുലുക്കലും തല കുലുക്കല്‍ കേരളം സ്വന്തമാക്കി വെച്ച ഒരു കലയാണ്. ഇങ്ങോട്ട് അങ്ങോട്ട് എന്ന മട്ടില്‍ പട്ടരുടെയും അമ്മിയാരുടെയും ബൊമ്മ കണ്ടിട്ടില്ലേ, അത് പോലെ എങ്ങോട്ടെന്നില്ലാതെ തലയാട്ടി നില്‍ക്കുകയാണ് നമ്മള്‍ ക്യൂ നില്ക്കാന്‍ മടിയുള്ള കേരളത്തിലെ ജനങ്ങള്‍ യാതൊരു മടിയും ഇല്ലാതെ ബിവറെജസ് കോര്‍പറേഷന് മുന്നില്‍ ക്ഷമയുടെ പര്യായമായി നില്‍ക്കുന്ന കാഴ്ച ; അതൊരു വേറിട്ട കാഴ്ച തന്നെ. യാതൊരുവിധ പരാതിയും ഇല്ലാതെ തന്റെ ഊഴം കാത്തു നില്‍ക്കുന്ന കുടിയന്മാരോട് ആദരവ് തോന്നുന്ന നിമിഷമാണത്. ചിലര്‍ അവിടെ നിന്നു തന്നെ കുടിക്കുന്നു. റോഡിലൂടെ വരുന്ന വണ്ടികള്‍ക്ക് മുന്നില്‍ ബോധം കെട്ട് ഉടുതുണി ഊരി പ്രദര്‍ശനം. ചിലര്‍ വെട്ടിയിട്ട തേങ്ങപോലെ നിലത്തു കിടക്കുന്നത് കാണാം. മൂക്കില്‍ നിന്നും ചോര ഒക്കെയായി. കഴിഞ്ഞ മാസം ഞാനും എന്റെ കൂട്ടുകാരിയും കൂടി ഓട്ടോയില്‍ വരുന്നനേരം അമ്പതു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ആളു ചോര ഒക്കെ പോയി കിടക്കുന്നു. വണ്ടി ഇടിച്ചതാണോ എന്ന എന്റെ ചോദ്യത്തിനു ഓട്ടോക്കാരന്‍; ചേച്ചിയേ അത് പാമ്പാണ് എന്ന്. നമ്മള് പോയി സഹായിച്ചാല്‍ അതിനു വേറെ പണി കിട്ടും എന്ന്. കഷ്ടം!! എന്ന് പറയാന്‍ മാത്രം സാധിച്ചു. പിന്നെയൊരെണ്ണം ഞാന്‍ കണ്ടത് കോവിലകം ബാറിനടുത്താണ്. അതിനടുത്ത് തന്നെ മെയിന്‍ റോഡ്, തോട്, പാലം ഒക്കെയുണ്ട്. സത്യത്തില്‍ കുഴപ്പം ഒന്നും കൂടാതെ നില്‍ക്കാന്‍ സാധിക്കുന്നുണ്ടല്ലോ ഇവന്മാര്‍ക്ക്. സ്വന്തം കുടുംബം മറന്നു കുടിച്ചു നടക്കുന്ന മഹാന്മാര്‍. അവരാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ മുതല്‍കൂട്ട്. കുടിയന്മാര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് ഒക്കെ അനുവദിക്കണാമെന്നാണെനിക്കു പറയാണുള്ളത്. അവരു കാരണം ഇത്ര ഉപഭോഗം ഉള്ള സ്ഥിതിയ്ക്ക് അത്രയെങ്കിലും അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്യേണ്ടതല്ലേ??
ഒഫീഷ്യല്‍ കണക്കു അറിഞ്ഞത് ഇതാണെങ്കിൽ, എത്ര പണം നികുതി ആയി ലഭിക്കുന്നു. എന്നിട്ടു കുറേ കടം വാങ്ങല്‍ നാടകം സര്‍ക്കാരു വക. അതിപ്പോ ഏതു സര്‍ക്കാരു കയറിയാലും ഇത് തന്നെ അവസ്ഥ. കിട്ടുന്ന പണം പണപ്പെട്ടിയില്‍ വെച്ചപ്പോള്‍ പെട്ടീടെ അടപ്പ് തെറിച്ചുപോയി എന്ന മട്ടാണ്; കുടിയുടെ കണക്കു പോലെ കുടിയന്മാരുടെ ബോധക്കേടും. അപാരം തന്നെ!! അതിപ്പോ പോലീസുകാരനായാലും കള്ളകത്തു ചെന്നാല്‍ ഗോവിന്ദ.. ഗോവിന്ദ. കഴിഞ്ഞ ദിവസത്തെ ന്യൂസ് ഓര്‍ക്കുന്നിലെ ; പോലിസുഡ്രൈവെറുടെ വാഹനഓടീരും ഇടിയും പിന്നെ അടിയും. പിന്നെ തിരിച്ചരങ്ങേര്‍ക്കിട്ടു കിട്ടിയ മണിബാക്ക് പോളിസിയും മറ്റുമൊക്കെ ഏല്ലാവര്‍ക്കും അറിയാമല്ലോ . ജനം തിരിച്ചു പെരുമാറാന്‍ മടിക്കുന്ന കാലം അത് മാറേണ്ട സമയം അതിക്രമിച്ചു. പോലീസായാലും സാധാരണക്കാരനായാലും തെറ്റ് തെറ്റ് തന്നെ.
ഇതുപോലെ പാമ്പിന്‍കളം കാണാന്‍ പോയ എനിക്ക് ഇഴഞ്ഞുവന്ന ഒരു പാമ്പിനെ കാണാന്‍ സാധിച്ചു..!! കളത്തിലെ പിള്ളാര് തുള്ളിയശേഷം തിരിഞ്ഞു നടക്കുമ്പോള്‍ വാതിലിനടുത്ത് നല്ല അസ്സലൊരു മൂത്ത പാമ്പ്. എന്റമ്മോ!! ആകെ ഇഴഞ്ഞു മറിഞ്ഞു കിടക്കുന്ന ആ മനുഷ്യപാമ്പിനെ നോക്കി ചിരിക്കാന്‍ വേറെ കുറെപേരും. അപ്പോള്‍ ഇതാണ് നമ്മുടെ നാട്. തലയാട്ടാന്‍ മാത്രമല്ല മറ്റുള്ളവരെ കളിയാക്കി ചിരിക്കാന്‍ മാസ്റ്റര്‍ ബിരുദം എടുത്തവര്‍ കൂടിയാണു നമ്മള്‍ കേരളീയര്‍ . മുന്‍പ് മോണോആക്ട് മത്സരങ്ങളില്‍ സ്ഥീരം എനിക്ക് അവതരിക്കാന്‍ കിട്ടിയ കഥാപാത്രമാണ് കുടിയന്‍. അതുകൊണ്ട് തന്നെ അവരുടെ ഓരോ ചലനവും നിരീക്ഷിച്ചു അവരേപ്പോലെ അഭിനയിച്ച ഫലിപ്പിച്ചു വിജയിച്ച എനിക്ക് ഒന്നേ പറയാനുള്ളു; അവര്‍ക്കും വേണ്ടേ പെന്‍ഷന്‍ ആനുകൂല്യങ്ങളൊക്കെ..!! കേരളത്തിന്റെ സാമ്പത്തിക ചരിത്രം മാറ്റി എഴുതുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന കുടിയന്മാര് !! ഒന്നും ഇതില്‍ കുടുതല്‍ പറയാനില്ല.. കുടിയന്റെ പാവം ഫാമിലി അധോഗതി.

Friday, 30 July 2010
രാധിയുടെ സ്വപ്നങ്ങള്‍
ശരിയാ.. എത്ര കണ്ടിട്ടും മതിവരാത്ത പോലെ. മഴ കഴിഞ്ഞു ഓരോ ഇലതുമ്പിലും മഴയുടെ സ്നേഹം പോലെ ഇറ്റിറ്റുവീഴുന്ന തുള്ളികള്‍. രാധി ആത്മഗതം ചെയ്തു. വെളിച്ചം വീശുമ്പോള്‍ തുള്ളികളില്‍ മഴവില്ലിന്‍ ചാരുത. ഹയ്യട, എന്തൊരു നാണം മഴതുള്ളികള്‍ക്ക്. അവള്‍ അത് പറഞ്ഞു പതുക്കെ ചിരിച്ചു. പക്ഷേ അത് അറിയാതെ ഉറക്കെ ആയിപ്പോയി.
'അമ്മേ.. അമ്മേ..’
രാധി പെട്ടന്ന് തിരിഞ്ഞു നോക്കി.
ശോ... മാളൂട്ടി ഉണര്‍ന്നോ? എപ്പോഴാടാ കുട്ടാ. അവള്‍ മാളൂട്ടിയെ ചേര്‍ത്ത് പിടിച്ചു. മാളൂട്ടി പതുക്കെ അമ്മയെ തള്ളിമാറ്റി; ഒരു ചോദ്യം. ‘അതേയ് അമ്മക്ക് എന്താ പറ്റിയേ? രാവിലെ തന്നെ അമ്മ ജനാലക്കു അരികില്‍ ആരോടാ ചിരിച്ചു സംസാരിക്കുന്നത്? അമ്മക്ക് ശരിക്കും വട്ടാണോ? അച്ഛന്‍ പറയുന്നപോലെ ആണോ; അമ്മേ? രാധി പെട്ടന്ന് ഷോക്ക് അടിച്ചത് പോലെയായി. അഞ്ചുവയസ്സുകാരിയുടെ ചോദ്യം അവളില്‍, തമാശക്ക് പകരം ആ നീണ്ട മിഴികളില്‍ നനവ് പടര്‍ത്തി. മെല്ലെ സെറ്റ് മുണ്ടിന്റെ തുമ്പ് കൊണ്ട് മുഖം തുടച്ചു. ഒന്നുമില്ല മോളെ; അമ്മ മഴത്തുള്ളികളെ കണ്ടു ചിരിച്ചതാ. മാളൂട്ടി അന്തം വിട്ടു അമ്മയെ നോക്കി !! ഈ അമ്മക്കെന്താ ?
എന്തോ ആകട്ടെ അവള്‍ നൃത്തം ചവിട്ടി കൊണ്ട് അമ്മയുടെ പിന്നാലെ അടുക്കളയിലേക്കു നടന്നു. ഈ അടുക്കള മഹാരാജ്യത്തെ റാണി ആണലോ ഞാന്‍, എന്നാണാവോ ഈ അടുപ്പും എന്നോട് ചോദിക്കുക; വട്ടാണോ എന്നു ? മാളുട്ടി അടക്കം പറയാന്‍ തുടങ്ങിയിരിക്കുന്നു. രാധി പിറുപിറുത്തു.. കഷ്ടം, എല്ലാവര്‍ക്കും മുന്പില്‍ ഞാന്‍ ഭ്രാന്തി ആകുമോ? ഇതിനു ഇപ്പോള്‍ ഞാന്‍ എന്താ ചെയ്തേ, മഴതുള്ളികളെ കണ്ടു ചിരിച്ചതോ ? പണ്ടും ജനാലക്കു അപ്പുറത്തെ കാഴ്ചകള്‍ എന്റെ ജീവന്‍ ആയിരുന്നല്ലോ. ഇതൊക്കെ പറഞ്ഞാല്‍ ആര്‍ക്കു മനസ്സിലാകാന്‍ . നീണ്ടമുടിയിൽ തുളസികതിരും ചൂടി കോളേജില്‍ പോകുന്ന സമയത്തും, സ്വപ്നലോകത്തായിരിക്കും പലപ്പോഴും. എത്ര തവണ കൂട്ടുകാരികള്‍ പിണങ്ങിയിരിക്കുന്നു. പകല്‍കിനാവുകള്‍ എന്നും എന്റെ കൂട്ടായിരുന്നല്ലോ. ബാല്യത്തിലെ ഏകാന്തക്ക് ഒരു കൂട്ട്. രാധി നെടുവീര്‍പ്പിട്ടു . പ്രണയം; അതിനൊന്നും നേരം കളഞ്ഞിട്ടില്ല. അമ്മയ്ക്ക് മോളെ വിശ്വാസമാ എന്ന അമ്മയുടെ വാക്കായിരുന്നു മനസ്സില്‍ നിറയെ. ഇടയ്ക്ക് ആ അമ്മ തന്നെ പറയും, പോകുകയാണ് എങ്കില്‍ പുളികൊമ്പ് നോക്കി തന്നെ പോകണേ എന്ന്. സത്യത്തില്‍ അതല്ല, അച്ഛന്‍ പുറത്തു ജോലി ചെയുമ്പോള്‍ അമ്മക്ക് ഒറ്റയ്ക്ക് മക്കളെ നോക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന പ്രയാസം. അതു മൂലമാകാം തന്നെ പ്രണയത്തില്‍ നിന്നും അകറ്റി നിര്‍ത്തി. പിന്നെ കൂട്ടുക്കാര്‍ , ഉള്ള സൌഹൃദം പോകുമോ എന്ന ഭയം കാരണമാകാം അവര്‍ ആരും പ്രണയാഭ്യര്‍ത്ഥനയുമായി വന്നതുമില്ല. ഒത്തിരി സംസാരിക്കാനും സ്നേഹിക്കാനും ഒരുപാടു മോഹിച്ചിരുന്നു. എങ്കിലും ഇനി പറഞ്ഞിട്ട് എന്താ കാര്യം..
രാധി വേഗം അടുക്കളയിലേക്ക് ഓടി. ഇനി ദോശ ചുടണം. വേഗം ദോശ ചട്ടി എടുത്തു വെച്ചു.. ദോശ മൊരിയണം ഇല്ലെങ്കില്‍ മാളൂട്ടിയ്ക്കതു മതി പിണങ്ങാന്‍. മാളൂട്ട്യേ; കുട്ടാ കഴിഞ്ഞുവോ നിന്റെ ഒരുക്കം, വേഗം വാ ദോശകഴിക്കാം. ദോശയും പൊടിയും രാധി വേഗം പ്ലേറ്റില്‍ ആക്കി കൊടുത്തു. മാളൂട്ടി ദോശ എടുത്തു പരിശോധന തുടങ്ങി. മുഖം ചുമന്നു തുടുത്തു കണ്ടപ്പോഴേ രാധിക്ക് മനസ്സിലായി അവള്‍ക്കു ദോശടെ ഭംഗി പിടിച്ചില്ല എന്ന്. മൊരിഞ്ഞ ദോശ വേണം അവള്‍ക്ക്. അതില്‍ ഏറ്റകുറച്ചിലുകള്‍ പാടില്ല. ഹൂം, രാധി വേഗം പുതിയ ദോശ ഉണ്ടാക്കി കൊടുത്തു. ഇനി സ്കൂളില്‍ പോകണം. എന്നാലേ സമാധാനം ആകൂ. ഒരുവിധം ദോശ പരിപാടി തീര്‍ത്തു. ഇനി മുടി കെട്ടണം. സ്പീഡില്‍ രാധി മാളുട്ടിയുടെ മുടി കെട്ടി കൊടുത്തു. ഓട്ടോയുടെ ഹോണ്‍ കേട്ടു വേഗം മാളുനെ കൊണ്ട് പുറത്തിറങ്ങി. ഗേറ്റ് തുറന്നു മാളു പോകുന്നത് നോക്കി രാധി നിന്നു.
ഒരു യുദ്ധം കഴിഞ്ഞ പോലെ. ഊം, ഇതും ഒരു രസം. ഇതുകൂടി ഇല്ലേല്‍ ഓര്‍ക്കാന്‍ വയ്യ. രാധി അകത്തേക്ക് നടന്നു. കിടപ്പുമുറിയുടെ അടുത്ത് എത്തിയപ്പോള്‍ വെറുതേ അവള്‍ ജനാലക്കു അരികെ ചെന്ന് നിന്നു. എന്തോ മിഴികള്‍ പെട്ടന്ന് നിറഞ്ഞുവരുന്ന പോലെ. അവള്‍ വേഗം തിരിഞ്ഞു നടന്നു. വയ്യ, എന്തൊരു ജീവിതം. നിയമങ്ങളും കുരുക്കളും മാത്രം. ഒന്നു സംസാരിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ഏകാന്തത തന്നെ ശരിക്കും ഞെരിക്കുന്നുണ്ട്. എന്തൊക്കെ മോഹങ്ങളായിരുന്നു. എല്ലാം നീര്‍കുമിളകള്‍ പോലെ. എല്ലാവരും അഭിനയിക്കുകയാണ്. ജീവിതം ശരിക്കും ഒരു നാടകം തന്നെ. ഏറ്റവും നന്നായി അഭിനയിക്കുന്നവര്‍ മാതൃകാ ദമ്പതികള്‍ പെട്ടന്ന് ഫോണ്‍ ബെല്‍ റിങ്ങ് ചെയ്തു. അങ്ങേത്തലയ്ക്കലെ ശബ്ദം.. അവള്‍ ഫോണ്‍ വേഗം താഴെ വെച്ചു. വേണ്ട ഇനിയും അടികൂടാന്‍ ആണ്. എട്ടന് അതാണിപ്പോഴുള്ള പ്രധാന പണി. എന്തിനും ഏതിനും സംശയം. വയ്യ, എനിക്ക് ഇനി. മനസ്സ് തുറക്കാന്‍ ഒരു സൌഹൃദം ഉണ്ടായിരുന്നെങ്കില്‍ ??? അതൊരു ഭാഗ്യം തന്നെ. പക്ഷേ സൌഹൃദം എത്രക്ക് നില നില്‍ക്കുമോ. അതല്ലേ എവിടെയും പ്രശ്നം. സ്വന്തം സ്വാര്‍ത്ഥത മാത്രം എവിടെയും. രാധി പിറുപിറുത്തു. എല്ലാവരും തിരക്കിലാണ്. എവിടേക്ക്, എന്തിനെന്നോ ആര്‍ക്കും അറിയില്ല. ചെറുനാളം കാണ്‍കെ പറന്നു അടുക്കുന്ന പാറ്റകള്‍ പോലെ. പലരും എരിഞ്ഞു തീരുന്നു. ചിത്രശലഭങ്ങള്‍ ! അതെന്നും എന്നെ മോഹിപ്പിച്ചിരുന്നു. വശ്യതയാര്‍ന്ന സൗന്ദര്യം നിറഞ്ഞ ശലഭങ്ങള്‍ .. ആയുസ്സുമായി മല്‍പിടിത്തം നടത്താതെ ജീവിതം മധുനുകര്‍ന്ന് നടക്കുമ്പോള്‍ അതിന് അതിന്റെ ആയുസ്സ് പ്രശനം ആകുന്നില്ലല്ലോ. നമ്മള്‍ മാത്രം എന്തിനാ ഇങ്ങിനെ എല്ലാറ്റിനും ടെന്‍ഷന്‍ അടിക്കുന്നത്; എന്നു എത്ര തവണ പ്രിയയോട് പറഞ്ഞിടുണ്ട്. കുറച്ചു നേരം എങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുന്ന പാറ്റകള്‍ .. അപ്പോളേക്കും; യ്യോ ഈ പെണ്ണിന് വട്ടായി എന്നു പറഞ്ഞു തല്ലാറുണ്ട് അവള്‍. ഹും;നെടുവീര്‍പ്പിട്ടു അവള്‍ എന്തു പറ്റിഎനിക്ക്; ഇന്ന് എന്തേ കോളേജ് ഓര്‍മകളില്‍ മനസ്സു കിടന്നു തിരിയുന്നത്. ആരെങ്കിലും ഓര്‍ക്കുന്നുണ്ടാവുംമോ എന്നെ ? എവിടുന്നു അല്ലെ ? ആര്‍ക്കാ നേരം എന്നെയോര്‍ക്കാന്‍ എല്ലാവരും മാറിപോയി. ഞാന്‍ ഇന്നും ആ പഴയ രാധി.
വീണ്ടും ഫോണ്‍ ബെല്‍ രാധി വന്നു നമ്പര്‍ നോക്കി. ഓ ഇത് മഹിയേട്ടന്‍ തന്നെ. അവള്‍ ഫോണ്‍ എടുത്തില്ല. എന്താ എട്ടന് പറ്റിയത് ? കുറെയായി എന്നും വഴക്കാണ്. എനിക്ക് ഭ്രാന്താണ് എന്നാണ് പുതിയ കണ്ടുപിടിത്തം. എനിക്ക് വയ്യ സംസാരിക്കാന്‍. എത്ര സ്വപ്നങ്ങള്‍ കണ്ടു കൊണ്ടാണ് ഒരു പെണ്‍കുട്ടി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇപ്പൊ ഒക്കെ കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍താടികള്‍ പോലെയായി. കണ്ണുനീര്‍ ഒഴുകിയിറങ്ങി, തുടുത്ത കവിളിണകളില്‍ ചുംബിച്ചു കൊണ്ട് നീണ്ട് മനോഹരമാര്‍ന്ന അവളുടെ കഴുത്തിനെ പുണര്‍ന്ന നേരം.. രാധി തുടച്ചുമാറ്റി. ഈ തുള്ളികള്‍ വീഴാതെ അതിനെ താങ്ങി നിര്‍ത്താന്‍, ഒരാളുണ്ടാവാന്‍.. എത്ര മോഹിച്ചു. ങ്ഹാ.... മോഹിക്കാന്‍.. അതല്ലേ എനിക്കാവൂ എനിക്കിപ്പോ എന്താ പ്രശ്നം. എല്ലാം കൊണ്ടു സുഖം. അതല്ലേ അമ്മയുടെ പറച്ചില്‍ എട്ടന് നല്ല ജോലി. നല്ലൊരു സുന്ദരിക്കുട്ടി മോള്. കൊട്ടാരംപോലൊരു വീട്. പിന്നെ എന്താ? ഇതല്ലേ സത്യത്തില്‍ ഏല്ലാരും ആഗ്രഹിക്കുക. കാത്തിരുപ്പാണ് എന്റെ ജീവിതം. ബാല്യത്തില്‍ അച്ഛനെ; ഇപ്പോള്‍ ഏട്ടനെ.. കാത്തിരുന്ന് കണ്ണുകഴച്ചു അവസാനം വന്നാലോ..? ലഹളകള്‍ മാത്രം ബാക്കി !
ശരിക്കും ഒറ്റപ്പെടല്‍; വല്ലാതേ ശരീരത്തെ തളര്‍ത്തുന്നു. നീരാളിതന്‍ കയ്യില്‍ പിടയുന്നപോലെ. എവിടെയും ആരും മനസ്സിലാക്കാനില്ലാത്ത അവസ്ഥ. ഒറ്റയ്ക്ക് സംസാരിക്കല്‍ ഇപ്പോള്‍ ഒരുശീലമായി മാറി. അതുകൂടി ഇല്ലേല്‍ ഞാന്‍ തകര്‍ന്നുപോയേനെ; രാധി സ്വയം പറഞ്ഞു. ജീവിതം ഇപ്പോള്‍ ഒരേ ദിശയില്‍ മാത്രം. രാവിലെയാകുന്നു.. യുദ്ധം തുടങ്ങി.. വീണ്ടും രാത്രിയാകുന്നു.. പത്രകെട്ടു നോക്കാന്‍ പോലും നേരം ഇല്ല. അല്ലാ; ഇപ്പൊ നോക്കീട്ടു എന്തു കിട്ടാന്‍ ! ഉള്ള മനസമാധാനം കൂടി പോകാനോ. പഠിച്ചത് എന്തിനാ എന്നു വെറുതേ തോന്നുന്ന നിമിഷങ്ങള്‍. ജോലിയ്ക്ക് പോകുന്നത് എട്ടന് ഇഷ്ടമല്ല. അങ്ങേരു കഷ്ടപ്പെടുണ്ടല്ലോ. പിന്നെ എന്താണെന്നു..! പണം അല്ല മനസ്സിന്റെ സന്തോഷം. ജോലി ഒരു തുരുത്തായേനെ എനിക്ക്. എന്റെ മനസ്സിനതൊരു മാറ്റവും ആയേനെ. ആ; പറഞ്ഞിട്ട് എന്തു കാര്യം. ഇതൊന്നും ആര്‍ക്കും മനസ്സിലാകില്ല. മോഹങ്ങള്‍ എല്ലാം അടച്ചു പൂട്ടി വെക്കണംത്രേ പെണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ മാത്രം. ..!
നിറയെ മഞ്ഞപ്പൂക്കള്‍ നിറഞ്ഞ പുഴയുടെ തീരം.. അവിടെ മരച്ചുവട്ടില്‍ കാറ്റിന്റെ കിന്നാരവും, പുഴയുടെ സംഗീതവും കേട്ടു ആ മണ്ണില്‍ കിടക്കണം. ആരും ശല്യം ചെയ്യാതേ. കണ്ണുമടച്ചു സ്വസ്ഥമായി.. അതൊരു മോഹമാണ്.. ഇതെന്റെ മോഹം മാത്രം.. എനിക്കെന്താ അതിനു പോലും അര്‍ഹത ഇല്ലേ..? മഹിയേട്ടന്റെ ചിരിയാണ് കാതില്‍ മുഴങ്ങുന്നത് . വട്ടാണ്..വട്ടാണ് അവള്‍ക്ക് എന്ന്. ഇത്തിരി സന്തോഷിക്കാന്‍ പോലും എനിക്ക് പാടില്ലേ.. രാധി പിറു പിറുത്തു.. പറയൂ ആരെങ്കിലും പറയു ? ഏകാന്തതയിലെങ്കിലും എനിക്കിഷ്ടമുള്ളയിടത്തിരിക്കാന്‍ പോലും പാടില്ലേ?വണ്ടി എടുത്തു പോയി വല്ല പുഴയുടെ തീരത്ത് ഒരു പുരുഷന് ആണ് ഇരുന്നത് എങ്കില്‍ ആര്‍ക്കും ഇല്ല പ്രശ്നം, പെണ്ണായതുകൊണ്ട് പാടില്ല അല്ലേ ? വിലങ്ങുകള്‍ തലങ്ങും വിലങ്ങും അവള്‍ക്കു നേരെ.. .മൃദുലമായ മേനിയില്‍ കുത്തിയിറക്കാന്‍ ആയിരം നാവുകള്‍ പെണ്ണ് ! എങ്കില്‍ സ്വപ്നം പാടില്ലേ?? അവള്‍ക്കില്ലേ സ്വാതത്ര്യം ?? പരാതിയില്ലാതെ രാവും പകലും മിണ്ടാതെ ഇരിക്കണോ ?? പറയൂ.. ആരെങ്കിലും.. ആരോട് പറയാന്‍ അല്ലേ ?? രാധി മെല്ലെ തന്റെ ബാര്‍ബിഡോളിനെ ചേര്‍ത്തു പിടിച്ചു; മെല്ലെ ചോദിച്ചു പറയൂ.. എനിക്ക് വട്ടാണോ ..????
വാല്‍കഷ്ണം ;-
കഥ എഴുതി പരിചയം കുറവാണ്. ഒരു കഥ പരീക്ഷണം മുന്‍പ് നടത്തിയത് ആരും വായിച്ചിട്ടുമില്ല. കുറച്ചു മുന്‍പുള്ള പോസ്റ്റ് ആണ് അത്. അപ്പോള്‍ വായിച്ചു അഭിപ്രായം അറിയിക്കുക. ഇനി കഥയിലേക്ക്.. സ്വപ്നങ്ങളുടെ രാജകുമാരി ആണ് രാധി. പരിഭവങ്ങള്‍, പരാതികള്‍ എല്ലാം അവള്‍ക്കു മാത്രം.. പാത്രങ്ങള്‍ അവളുടെ കളിതോഴികള്.. ആരോടും സംസാരിക്കാന്‍ ആകാതെ, സ്വന്തം മോഹങ്ങള്‍ക്കുള്ളില്‍ സ്വയം ഹോമിച്ചു കഴിയേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ഡിപ്രഷന്‍..! അതാന്നു ഇവിടത്തെ പ്രശ്നം.. പഠിച്ചു ജോലി വാങ്ങി സ്വന്തം വ്യക്തിത്വം ഉണ്ടാകണം.. എന്ന് ആഗ്രഹിക്കുന്നവര്‍.. അവസാനം സ്വന്തം പഠിപ്പ് അടുക്കളയില്‍ മാത്രം ആക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന അവരുടെ സങ്കടം ആരും അറിയുന്നില്ല. എപ്പോഴെങ്കിലും അവരുടെ സ്വപ്നങ്ങളും തിരിച്ചറിയാന്‍; അവരുടെ ഏകാന്തതയില്‍ അവര്‍ക്ക് കൂട്ടായി ആരെങ്കിലും അവര്‍ പ്രതീക്ഷിക്കുന്നു. മഞ്ഞപ്പൂക്കളും പുഴയുടെ ഓരവും അവരെ മാടി വിളിക്കുന്നു.. (വിദേശത്തു ജോലി ചെയുന്നവര്‍ അറിയേണ്ട ഒരു കാര്യം; നിങ്ങള്‍ നിങ്ങളുടെ ജോലിതിരക്കില്‍ മറക്കുന്ന ഒരു കാര്യം.. ഭാര്യയുടെ.. വ്യക്തിത്വം നിങ്ങള്‍ അംഗീകരിക്കാന്‍ മറക്കുന്നു. ജോലി തിരക്ക് നിങ്ങളുടെ വിഷമം ഒരുപാടു കുറക്കുന്നില്ലെ..?? പലപ്പോഴും കുടുംബം വിട്ടുപോകുമ്പോള്‍, സഹപ്രവര്‍ത്തകരെ കാണുമ്പോള്‍.. ഒരു ആശ്വാസം കിട്ടാറില്ലേ? അപ്പോള്‍ ആലോചിക്കാറുണ്ടോ.. ആരെങ്കിലും ഒറ്റക് താമസിക്കുന്ന ഭാര്യയേ പറ്റി.. അവരുടെ മോഹങ്ങളെ പറ്റി.. കുട്ടികള്‍ വളര്‍ന്നു സ്കൂളില്‍ പോകുമ്പോള്‍ അവര്‍ക്ക് ആരാ കൂട്ട്? ഒരു ജോലി ഉണ്ടെങ്കില്‍ അവള്‍ ആ ലോകത്ത് വിഹരിച്ചു നടന്നേനെ.. ഏകാന്തക്ക് ഒരു വിരാമം.. അത് നല്‍കിക്കൂടേ..?? )
Sunday, 25 July 2010
ജീവിത സത്യം
പമ്മി പമ്മിയെത്തിയെന്നില്‍
സൗന്ദര്യം കാര്‍ന്നിടുവാന്‍.
എന്റെ യൌവനം നീ കവര്‍ന്നിടുകില്‍,
ചണ്ടിയായി മാറിടുമെന്‍ കീടമേ
പുഴു ഇഴഞ്ഞിഴഞ്ഞ് അങ്ങിനെ
പൂമൊട്ടുകള്‍ കൊഴിഞ്ഞ നേരം
എങ്ങും എത്താത്ത ജീവിത പന്ഥാവില്‍ ഇഴഞ്ഞു ഏകയായ് ,
ഇഴഞ്ഞ യൌവനം എനിക്കേകിയ മുറിപാടുകള്‍ പുല്‍കി
ഒഴുകിയെത്തിയ ചോരതന്‍ നിറവും
സ്വപ്നങ്ങള്‍തന്‍ നിറവും തമ്മില്‍ ലയിച്ചു ചേര്‍ന്ന നിമിഷം
നിസംഗതയായി നില്‍പ്പു നിലനില്‍പ്പിനായി .
വാല്‍കഷണം ;
ജീവിതം നാണയം പോലെ..ബാല്യം കൌമാരം.യൌവനം എല്ലാം മാറി വാര്‍ദ്ധക്യം,അതിങ്ങിനെ എങ്കില്‍
ഇവക്കിടയില്‍ ജീവിതം ദിശ മാറുന്ന പല നിമിഷങ്ങള്‍ ..പല സ്വപ്നങ്ങളും .നിറവേറുമ്പോള്‍ പലര്‍ക്കും നഷ്ടമാകുന്നു പലതും
ഇവിടെ കാലം പലപോഴും ഇഴഞ്ഞു മായ്ക്കും വേദനതന്‍ കാഠിന്യം ..ചിലരോ മായാത്ത മുറിപാടുമായി ജീവിതം നിസംഗതയായി കാണുന്നു ജീവിച്ചിരിക്കുന്ന സത്യം ആയി .
സൗന്ദര്യം കാര്‍ന്നിടുവാന്‍.
എന്റെ യൌവനം നീ കവര്‍ന്നിടുകില്‍,
ചണ്ടിയായി മാറിടുമെന്‍ കീടമേ
പുഴു ഇഴഞ്ഞിഴഞ്ഞ് അങ്ങിനെ
ഇലത്തുമ്പും കാര്‍ന്ന നേരം
ദളങ്ങളില്‍ കറുപ്പ് പടര്‍ന്ന നേരംപൂമൊട്ടുകള് കൊഴിഞ്ഞ നേരം
എങ്ങും എത്താത്ത ജീവിത പന്ഥാവില്‍ ഇഴഞ്ഞു ഏകയായ് ,
ഇഴഞ്ഞ യൌവനം എനിക്കേകിയ മുറിപാടുകള്‍ പുല്‍കി
ഒഴുകിയെത്തിയ ചോരതന്‍ നിറവും
സ്വപ്നങ്ങള്‍തന്‍ നിറവും തമ്മില്‍ ലയിച്ചു ചേര്‍ന്ന നിമിഷം
നിസംഗതയായി നില്‍പ്പു നിലനില്‍പ്പിനായി .
വാല്‍കഷണം ;
ജീവിതം നാണയം പോലെ..ബാല്യം കൌമാരം.യൌവനം എല്ലാം മാറി വാര്‍ദ്ധക്യം,അതിങ്ങിനെ എങ്കില്‍
ഇവക്കിടയില്‍ ജീവിതം ദിശ മാറുന്ന പല നിമിഷങ്ങള്‍ ..പല സ്വപ്നങ്ങളും .നിറവേറുമ്പോള്‍ പലര്‍ക്കും നഷ്ടമാകുന്നു പലതും
ഇവിടെ കാലം പലപോഴും ഇഴഞ്ഞു മായ്ക്കും വേദനതന്‍ കാഠിന്യം ..ചിലരോ മായാത്ത മുറിപാടുമായി ജീവിതം നിസംഗതയായി കാണുന്നു ജീവിച്ചിരിക്കുന്ന സത്യം ആയി .
Tuesday, 20 July 2010
പേറ്റുനോവ്
സൃഷ്ടിതന്‍ ഭാരം ചുമന്ന നേരം,
മാതൃത്വം മനസ്സില്‍ നിറഞ്ഞ നേരം
ദിനങ്ങള്‍ എണ്ണി എണ്ണി കഴിഞ്ഞ നേരം;
കിനാക്കള്‍ നെയ്തെടുത്ത നേരം
ഉദരത്തില്‍ അനക്കം അറിഞ്ഞാ നിമിഷം
ഓര്‍ക്കുന്നുമിന്നും ഇന്നലെയെന്നപോല്‍ ..
കാലിട്ടുണ്ണിതന്‍ ചവിട്ടു കൊണ്ട നേരം,
നിറഞ്ഞ മിഴികള്‍ തുളുമ്പിയനേരം
അറിഞ്ഞതന്നേരം ആനന്ദ നിര്‍വൃതി യാര്‍ന്നൊരു
നിമിഷമതെന്ന്,
ആദ്യത്തെ കണ്മണി ആണെന്നോ ,പെണ്ണെന്നോ
അറിയാതെ ,അതിനേറെ സ്നേഹിച്ചാ നിമിഷം...
ഈറ്റുനോവിന്‍ വേദന വന്ന നേരം,
ആശുപത്രിതന്‍ വെളള പൂശിയ മുറിക്കുള്ളില്‍
കിടത്തിയെന്നെ ചക്രവണ്ടിയില്‍
ഒപ്പം കാതില്‍ ഓതി ഭീഷണിയും;
കരയരുത് പ്രിയര്‍ക്കു മുന്നില്‍എന്നു .
കണ്ണുനീര്‍ അടക്കി പുറത്തു വന്ന നേരം
കണ്ടതെന്‍ അമ്മയുടെ തളര്‍ന്ന മുഖവും
നനുത്ത പുഞ്ചിരിയാര്‍ന്ന എന്‍ ഏട്ടന്‍ മുഖവും
നിസംഗതയോടെ യാത്രാമൊഴി ചൊല്ലി ഞാനും
തീയ്യേറ്ററിന്‍ ശീതിമയാര്‍ന്ന രൂപം
എന്നില്‍ ഭീതി പടര്‍ത്തിയനിമിഷം;
കുത്തിയിറക്കിയെന്‍ നട്ടെല്ലില്‍ സൂചി തന്‍ മുന
കണ്ടു ഞാന്‍ അന്നേരം എഴുലോകവും,വേദനയാല്‍
അമ്മയെന്ന് അലറിയ നേരം
തുമ്പിക്കൈ പോല്‍ വന്ന
ഓക്സിജന്‍ മാസ്കേന്നെ പുണര്‍ന്ന നേരം
കണ്ണുകള്‍ കൂമ്പിയടഞ്ഞുപോയി..
കണ്ടു സ്വപ്നങ്ങളും ,വര്‍ണങ്ങളും
നിറഞ്ഞൊരു കൊച്ചു ലോകം
മെല്ലെ മെല്ലെ പാറി പറന്ന നേരം
പതിയെന്‍ കാതില്‍ ഉതിര്‍ന്നൊരു നാദം
മിഴിപാതി തുറന്ന ആ നിമിഷം
പരതിയെന്‍ ഉണ്ണിയെ അന്നേരം
കണ്ണുകള്‍ വെമ്പല്‍ കൊണ്ടൊരു നിമിഷം
വാക്കുകള്‍ പുറത്തുവരാതേ
മിഴി രണ്ടും നിറഞ്ഞൊഴുകിയന്നേരം ,
ഒരുതുള്ളി ജലം പോലും ,
കുടിക്കാന്‍ തരാത്ത ഒരു ദിനം..
ഓര്‍ക്കുന്നു ഇന്നും ഇന്നലെ എന്നപോലെ,
പഞ്ഞി നനച്ചു അധരങ്ങള്‍ സ്പര്‍ശിച്ച നിമിഷം
ആരാഞ്ഞു ഞാന്‍ ഉണ്ണി എവിടെന്ന്
കാണിച്ചു തന്ന എന്‍ ഓമനകുട്ടനെ,
അരികില്‍ ചേര്‍ത്ത് കിടത്തിയ നേരം,
മറന്നെല്ലാം ദുഖവും
അതെല്ലോ പേറ്റുനോവ്
വാല്‍കഷ്ണം ;
അമ്മ,, ഇന്നും എന്നും അമ്മക്ക് പകരം വേറെ ഒന്നിനും ആകില്ല ..തീര്‍ത്താല്‍ തീരാത്ത കടപ്പാട് ,എത്ര വേദന ഉണ്ടെങ്കിലും
മക്കളുടെ വിളി കേട്ടാല്‍ അമ്മ എല്ലാം മറക്കും ..അമ്മയുടെ അരികില്‍ കിടന്ന പൊന്നുണ്ണി അവന്‍ അലെങ്കില്‍ അവള്‍ എത്ര വലുതായാലും അമ്മക്ക് കുഞ്ഞു മാത്രം..സ്നേഹിക്കുക , അമ്മയെ ..ഒരു വാക്കിനാല്‍ ഒരു നോട്ടത്താല്‍ ..നിങളുടെ സാമീപ്യം
അവരും ആഗ്രഹിക്കുന്നുണ്ട് .വാര്‍ദ്ധക്യം- ഏകാന്തത ..അരുതേ മാതാപിതാക്കളെ ഏകാന്തതയ്ക്ക് വിടരുതെ..........

Subscribe to:
Posts (Atom)