സൗന്ദര്യം കാര്ന്നിടുവാന്.
എന്റെ യൌവനം നീ കവര്‍ന്നിടുകില്‍,
ചണ്ടിയായി മാറിടുമെന്‍ കീടമേ
പുഴു ഇഴഞ്ഞിഴഞ്ഞ് അങ്ങിനെ
ഇലത്തുമ്പും കാര്ന്ന നേരം
ദളങ്ങളില്‍ കറുപ്പ് പടര്‍ന്ന നേരംപൂമൊട്ടുകള് കൊഴിഞ്ഞ നേരം
എങ്ങും എത്താത്ത ജീവിത പന്ഥാവില്‍ ഇഴഞ്ഞു ഏകയായ് ,
ഇഴഞ്ഞ യൌവനം എനിക്കേകിയ മുറിപാടുകള്‍ പുല്കി
ഒഴുകിയെത്തിയ ചോരതന്‍ നിറവും
സ്വപ്നങ്ങള്‍തന്‍ നിറവും തമ്മില്‍ ലയിച്ചു ചേര്‍ന്ന നിമിഷം
നിസംഗതയായി നില്പ്പു നിലനില്‍പ്പിനായി .
വാല്‍കഷണം ;
ജീവിതം നാണയം പോലെ..ബാല്യം കൌമാരം.യൌവനം എല്ലാം മാറി വാര്‍ദ്ധക്യം,അതിങ്ങിനെ എങ്കില്‍
ഇവക്കിടയില്‍ ജീവിതം ദിശ മാറുന്ന പല നിമിഷങ്ങള്‍ ..പല സ്വപ്നങ്ങളും .നിറവേറുമ്പോള്‍ പലര്‍ക്കും നഷ്ടമാകുന്നു പലതും
ഇവിടെ കാലം പലപോഴും ഇഴഞ്ഞു മായ്ക്കും വേദനതന്‍ കാഠിന്യം ..ചിലരോ മായാത്ത മുറിപാടുമായി ജീവിതം നിസംഗതയായി കാണുന്നു ജീവിച്ചിരിക്കുന്ന സത്യം ആയി .
18 comments:
പുഴു പുഴു ഇഴഞ്ഞിഴഞ്ഞ് അങ്ങിനെ
ഇലത്തുമ്പും കാര്ന്ന നേരം
ദളങ്ങളില്‍ കറുപ്പ് പടര്‍ന്ന നേരം
പൂമൊട്ടുകള്‍ കൊഴിഞ്ഞ നേരം
ഈ പറഞ്ഞത് സത്യം
ബാക്കിയെല്ലാം; പുഴു കാർന്ന് തിന്നില്ലങ്കിലും സൌന്ദര്യം നഷ്ട്ടമാകും.
അങ്ങനെ…. അങ്ങനെ… നാമെല്ലാം , എല്ലാം മറന്നും കുറച്ചൊക്കെ മറക്കാതെയും
ജീവിച്ച് തീർക്കും.
മനോഹരമായ കവിത!!!!
..
ആ ചിത്രത്തിനു കീഴെ വാല്ക്കഷണമായിരുന്നെങ്കില് എന്ന് ഞാനാശിച്ചു ;)
..
ഒരപൂര്‍ണ്ണത തോന്നുന്നു രചനയില്‍,
എനിക്ക് തോന്നിയതാണ്. എന്നാല്‍ വാല്ക്കഷണത്തിന് ഫുള്‍ മാര്‍ക്ക്, അതും എന്റെ തോന്നലാണ്.
..
പാറു ..ഈ കിടക്കാന്‍ നേരം ഈ പുഴുവിനെ കണ്ടു പോകണമല്ലോ.. എന്നാലും പാറു എന്നോട് ഈ ചതി വേണ്ടായിരുന്നു ..എന്തോ കാര്യമായ ജീവിത സത്യം വായിക്കാന്‍ വന്ന എന്നെ ഇത് വായിച്ചു ഇവിടെ ഇരുത്തി കളഞ്ഞല്ലോ ???
ചിലരോ മായാത്ത മുറിപാടുമായി ജീവിതം നിസംഗതയായി കാണുന്നു ജീവിച്ചിരിക്കുന്ന സത്യം ആയി .അത് തന്നെ ഇപ്പോള്‍ എനിക്ക് പറയാന്‍ ഉള്ളതും ...
പൗര്‍ണ്ണമിത്തിങ്കളേ, വളരെ നന്നായി, ആ പുഴുവിനെ കുറിച്ചുള്ള ആശങ്ക ഭീതി ജനിപ്പിക്കും മട്ടില്‍ പകര്‍ന്നിരിക്കുന്നു, രചനയില്‍ അല്‍പ്പം 'പണിക്കൊറ' ഉണ്ടെങ്കിലും. എഴുത്തഛനെ ഓര്‍ത്തു, എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും , മണ്ടിമണ്ടിക്കരേറുന്നു മോഹവും!
പാറൂ...ജീവിതത്തെ ഓര്‍മ്മിപ്പിച്ചതിനു നന്ദി. ഈ വരികള്‍ ഇവിടെ കുറിക്കുന്നു.
"കാവ്യപുസ്തകമല്ലോ ജീവിതം
ഒരു കാവ്യപുസ്തകമല്ലോ ജീവിതം
ഇതില്‍ കണക്കെഴുതാന്‍ ഏടുകളെവിടെ?
ഏടുകളെവിടെ?
അനഘഗ്രന്ഥമിതാരേ തന്നു?
മനുഷ്യന്റെ മുന്പില് തുറന്നുവെച്ചു
ജീവന്റെ വിളക്കും കൊളുത്തിവെച്ചു
അവന് ആവോളം വായിച്ച് മതിമറക്കാന്‍...
ആസ്വദിച്ചീടണം ഓരോ വരിയും
ആനന്ദ സന്ദേശ രസമധുരം
ഇന്നോ നാളയോ വിളക്കു കെടും
പിന്നയോ....ശുന്യമാം അന്ധകാരം..
മധുരകാവ്യമിതു മറക്കുന്നു
ഇതില്‍ മണ്ടന്മാര് കണക്കുകള്‍ കുറിക്കുന്നു
കൂട്ടുന്നു പിന്നെ കിഴിക്കുന്നു
ഒടുവില്‍ കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു...."
ഗോള്ളാം...... പക്ഷെ ഉദ്ദേശിച്ച കാര്യങ്ങള്‍ പൂര്‍ണമായി വായനക്കാരിലേക്ക് എത്തിക്കാന്‍ പറ്റിയോ?????
സ്മിത .... എത്ര നന്നായി സ്മിത എഴുതുന്നു ??? എന്തെങ്കിലും publish ചെയ്തിട്ടുണ്ടോ ? എല്ലാവരും പാറു എന്നാണല്ലോ വിളിക്കുന്നത് ....തൂലിക നാമ മാണോ ? On the lighter side ... ആരാണ് ഈ ഹീറോ പുഴു ? ആ സുന്ദരി ഇലയും ആഗ്രഹിക്കുന്നുണ്ടാവില്ലേ ...ദൈവമേ എപ്പോഴാണ് ഈ പുഴു എന്നെ തിന്നു തീര്‍ക്കുന്നതെന്ന് ... എനിക്കിനി കാത്തിരിക്കാന്‍ വയ്യ ... ഹ ഹ ഹ ഹ ഹ ഹ .....
രവി വാല്‍കഷ്ണം ആദ്യം വായിച്ചോള് കേട്ടോ ഹഹഹ ..വരികള്‍ മനസ്സിലാകാന്‍ വേണ്ടിയാണു ആ വാല്‍കഷ്ണം ..@ സിയാ പെടികണ്ട പുഴുനെ കേട്ടോ ..ശ്രീനാഥന്‍ മാഷേ പൗര്‍ണ്ണമിത്തിങ്കളേ പേര് കൊള്ളാം .. വായു ..അടുത്ത പോസ്റ്റ് കണക്കു എടുപ്പ് ആയിരുന്നു അതിപ്പോ വായു വലിയൊരു പോസ്റ്റ് റിപ്ലേ ആയി തന്നു താങ്ക്സ്.ആളു ..ഇതെന്താ ആളുന് മനസ്സിലായോ വല്ലതും
@ സുരേഷ് പേടിപ്പികല്ലേ എന്നെ...നമ്മള് പാവം ...എന്നാല്‍ ചിലപ്പോള്‍ ഇലകള്‍ പുഴുനെ തിന്നാന്‍ തുടങ്ങും ..നന്ദി ,ജീവിത സത്യം പലപ്പോഴും മുടുപടം അണിഞ്ഞു ആയിരിക്കും ..വരികള്‍ കീറുമ്പോള്‍ കിട്ടുന്ന ഒരു സുഖം ..അത് ..അതാണ് ഇത് മനസ്സിലായോ
thanks sadique ,,vannthilum cmnt thannathilum
കൊള്ളാം...
കവിത മനസ്സിലാക്കി എടുക്കാനുള്ള ജ്ഞാനമൊന്നും ലവലേശം എനിക്കില്ല..
എങ്കിലും ഇതിനുള്ളിൽ കവയത്രി ഉദ്ദേശിച്ചിരിക്കുന്ന നിഗൂഢത മനസ്സിലാക്കാൻ കഴിയുന്നുണ്ട്..
പുഴു രണ്ട് പ്രാവശ്യം ആവർത്തിച്ചിരിക്കുന്നു..
പിന്നെ കീടമേ കഴിഞ്ഞിട്ടുള്ള കുത്തിട്ടിരിക്കുന്നത് ഒരു കിലോമീറ്റെർ കഴിഞ്ഞിട്ട്..!!
എഡിറ്റിങ്ങ് മോശം..
ഉള്ളടക്കം എനിക്കിഷ്ടായി..
ആകപ്പാടെ നിരാശയാണല്ലൊ മൊത്തം..!!
എന്തു പറ്റീ..:)
സ്മിത,
ഉദ്ദേശിച്ചത് മുഴുവൻ കവിതയിൽ കൊണ്ട് വരുവാൻ കഴിഞ്ഞോ എന്നൊരു സംശയം തോന്നി. വാൽക്കഷണം കവിതയേക്കാളും ഇഷ്ടമായി.
ഒരു പൂര്‍ണ്ണത തോന്നിയില്ല്യ പൌര്‍ണമി..
ഒന്നുകൂടി നന്നാക്കായിരുന്നു എന്ന് തോന്നി..
ആശയം കൊള്ളാം .
ഈ പുഴുക്കളെ കൊല്ലാനായി വല്ല പുകയിലക്കഷായം ഉണ്ടാക്കി പ്രയോഗിച്ചുനോക്കുക . നശിച്ചില്ലെങ്കില് നമ്മുടെ ആ മണ്ണൂത്തിയില്‍ പ്പോയി കീടനാശിനി വാങ്ങി പ്രയോഗിക്കുക. ഫലം കാണാതിരിക്കില്ല.
meow hahha ok ji
ഉള്ളതു പറയാമല്ലോ. എനിക്ക് ആപുഴുവിനേം ഇലയേം
ഒരുപാടിഷ്ടമായി. പിന്നീടു തന്റ എഴുത്തും
ആശയം കൊള്ളാം...
Post a Comment