Followers

Tuesday, 2 November 2010

ജീവിതം= സുഖം+ ദുഃഖം

ഒന്ന്

ഒന്നുമില്ലാത്തതില്‍ നിന്നും ഒന്ന്
ഒന്നില്‍  നിന്നും ഒന്നുമില്ലാത്തതില്ലേക്ക്    
ഒരു യാത്രയെങ്കില്‍ പറയാമോ?
ഇവിടെ ഒന്നിന്റെ മൂല്യം.


മിഴികള്‍

മിഴികള്‍  മന്ത്രിച്ച  നേരം; അധരം  വിതുമ്പിയോ ?
അധരം വിതുമ്പിയ നേരം; മിഴികള്‍ നനഞ്ഞുവോ  .


ശലഭം

ഏറെനാള്‍ കാത്തുവെച്ച  യൌവ്വനം
കവരാന്‍ വന്ന നേരം ,
ചിറകടിച്ചു  പറന്നുയര്‍ന്ന നേരം
അറ്റ് വീണെന്‍ ചിറകുകള്‍
'സുഖം' ഒരു അല്പായുസ്സു മാത്രം !


പുഞ്ചിരി

നിന്‍ മുഖം വിടരുന്നത് കാണാന്‍ കാത്തിരുന്ന് ,
വേണമോ, വേണ്ടയോ എന്നു നിനച്ചു
നീ പുഞ്ചിരിച്ച നേരം കവർന്നതെൻ ഹൃദയം


മിസ്സ്ഡ് കാള്‍
മിസ്സ്ഡ് ആയി വന്നു നീ ഒരുനാള്‍
നിന്‍ വിളി  കേള്‍ക്കാന്‍ പലവട്ടം കാതോര്‍ത്തു
ഒടുവില്‍ നീവരില്ല എന്നറിഞ്ഞ നേരം മിസ്സ്ഡ് ആയതെന്‍ ജീവന്‍


പുതപ്പ്
മഴതന്‍ മാറില്‍  മയങ്ങവേ
പുതപ്പെനെ ആലിംഗനം ചെയ്ത നേരം
ചുരുണ്ട് കൂടി ഞാന്‍
ചെറു ചൂട് നല്‍കിയെന്‍ മേനിയെ  പുണര്‍ന്ന
പുതപ്പിന്‍ സാമീപ്യം
എന്നില്‍  ഉണര്‍ത്തിയത്  ആലസ്യമോ


സന്തോഷം
ദോഷം മാറിടുകില്‍  ഒരു സന്തോഷം
സന്താപം അകന്നിടുകില്‍  മറ്റൊരു സന്തോഷം
    ജീവിതം= സുഖം+ ദുഃഖം

15 comments:

ഹരീഷ് തൊടുപുഴ said...

മിസ്സ്ഡ് കാള്‍
മിസ്സ്ഡ് ആയി വന്നു നീ ഒരുനാള്‍
നിന്‍ വിളി കേള്‍ക്കാന്‍ പലവട്ടം കാതോര്‍ത്തു
ഒടുവില്‍ നീവരില്ല എന്നറിഞ്ഞ നേരം മിസ്സ്ഡ് ആയതെന്‍ ജീവന്‍

മിസ്സെട് കാളുകളെ അവഗണിക്കുക; പൌർണ്ണമീ..
മന:സുഖം കിട്ടും..:)

Unknown said...

ഞാനും മിസ്സ്ഡ്‌ കാള്‍ നോക്കാറില്ല..
പൌര്‍ണമീ,,

Unknown said...

കവിത വായിച്ചു.രസമുണ്ട്.
അത്രയേ പറയാന്‍ അറിയൂ..

പിന്നെ പുതപ്പ് ന്നൊക്കെ കണ്ടു.
ഇവിടെയിപ്പോ നല്ല മഴയാ..
പുതച്ചു മൂടിത്തന്നെ കിടക്കണം.
ഏസി തോറ്റുപോകും.

പട്ടേപ്പാടം റാംജി said...

കൊച്ചുകൊച്ചു കവിതകള്‍ എല്ലാം ഇഷ്ടപ്പെട്ടു.
കൂടുതല്‍ ഇഷ്ടമായത് ശലഭം

sm sadique said...

ശലഭം പോലൊരു കവിത.
മനസ്സിന്റെ കയറ്റിറക്കങ്ങൾ തെളിയുന്ന കവിത

jayanEvoor said...

ഈശോയേ!
തത്വചിന്തയിൽ എത്തിയോ....

ജീവിതം = സുഖം + ദു:ഖം !
അതു ശരിയാ!

Manoraj said...

സുഖം+ദു:ഖം= ജീവിതം എന്നതായിരുന്നു കൂടുതല്‍ ഉചിതം എന്ന് എനിക്ക് തോന്നി. {2= 1+1 എന്നതിനേക്കാള്‍ 1+1=2 എന്നതല്ലേ ശരി!!}

കുഞ്ഞുകവിതകള്‍ കൊള്ളാം. ശലഭമാണ് കൂടുതല്‍ ഇഷ്ടമായത്.

Vayady said...

കലക്കി. എല്ലാം ഇഷ്ടമായി. എന്നാലും കൂടുതല്‍ ഇഷ്ടമായത് ശലഭവും, മിസ്സ്ഡ് കോളുമാണ്‌.

ശ്രീനാഥന്‍ said...

ശരിയാണ്, സുഖദു:ഖസമ്മിശ്രമാണ് ജീവിതം, തിരിച്ചറിഞ്ഞതു നന്നായി.aa missed call too!

Jishad Cronic said...

ഇഷ്ടപ്പെട്ടു.

ആളവന്‍താന്‍ said...

ഇതെന്താ കഥ? ഫയങ്കര കവയിത്രിയായല്ലോ....! എന്തായാലും എല്ലാമൊന്നും മൊത്തം അങ്ങോട്ട്‌ മനസ്സിലായില്ലെങ്കിലും ചിലത് ആസ്വദിച്ചു.

ഹാപ്പി ബാച്ചിലേഴ്സ് said...

ആഹാ
എല്ലാം നന്നായി. മനുവേട്ടന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു.
ശലഭം , പുതപ്പും ഇഷ്ടായി.

siya said...

പാറൂ ''കവിതകള്‍ ഇനിയും എഴുതണം'' ..വായിക്കാന്‍ എന്‍റെ പോലെ കുറച്ച് പേര് ഉണ്ട് കേട്ടോ ..

Unknown said...

കുട്ടിക്കവിതകൾക്ക് മൂർച്ച ഇനിയും കൂടട്ടെ :)

കുസുമം ആര്‍ പുന്നപ്ര said...

ജീവിതം=(സുഖം+ദുഃഖം)the whole square
ആക്കിയാലോ?