Followers

Thursday, 7 October 2010

മരണമില്ലാത്ത നൊമ്പരങ്ങൾ

മിഴിനീരൊഴുകിയ കണ്ണുകള്‍  ശാന്തം
പോളകൾ‍; ഇടറി ഇടറി അടഞ്ഞിടുന്നു..
പീലികള്‍ക്ക്‌  എന്തേ ഇന്നിത്ര സ്നേഹം
എല്ലാമൊട്ടിച്ചേർന്നിരിപ്പൂ കഞ്ഞിപശമുക്കിയ പോല്‍ !!


കവിളിണകളില്‍ നേര്‍ത്ത രേഖയായി മാറിയ പാടുകള്‍
ഉണങ്ങി വറ്റി വരണ്ട ഭാരതപ്പുഴ പോല്‍ ശാന്തം !!
ശബ്ദങ്ങള്‍ ഇല്ലാതെ ശുന്യമാമെന്‍ മനം..
ഓളങ്ങള്‍ ഇല്ലാത്ത കടൽ പോലെ ശാന്തം !!
ഒന്നുമേയില്ല സ്വപ്‌നങ്ങൾ‍; എല്ലാമൊഴുകിയിറങ്ങിപ്പോയപോല്‍ 
മനസ്സും പടിയിറങ്ങി; എന്നില്‍ നിന്നകലേക്ക്..
നോക്കെത്താ തീരം തേടി; യാത്രാമൊഴി ചൊല്ലാതെ അകന്നുപോയ്..


നേര്‍ത്ത നാഡീമിടിപ്പുകൾ; പോലുമിപ്പോള്‍ നിലയ്ക്കുമെന്നായ്..
നിറമാര്‍ന്ന പ്രപഞ്ചം മാഞ്ഞു  പോം വേളയിൽ‍..
വാക്കുക്കള്‍ പരതവേ;  ഉമീനീർ പോലും വറ്റി വരണ്ടുപോയ് !!


നനുത്ത സ്പര്‍ശനം തേടി അലയവേ..
ഒഴുകി വന്ന കാറ്റിൻ ശീല്‍ക്കാരം.. 
എന്നിലുണര്‍ത്തിയത് പരിഹാസ്സമോ?
എല്ലാറ്റിനുമൊരൊറ്റ നിറം മാത്രം..
പച്ചയുമില്ല മഞ്ഞയുമില്ല.. 
നിറമേതെന്നറിയീലെനിക്ക്..
എല്ലാമൊരൊറ്റ നിറം മാത്രം !!
നേര്‍ത്ത നാദമായി വന്നൊരു  ശബ്ദം..
ശ്രവിച്ച നേരം;  അതുപോലുമെന്തെന്ന്..
പറയുവാന്‍ അറിയുന്നീലെനിക്ക്..


പൊങ്ങിയും താണും  ഒഴുകുകയാണ്..
ഒഴുകി ഒഴുകി അലയുകയാണ്.. 
ആത്മാവിന്‍  നൊമ്പരം മാത്രം,വിട്ടുമാറിയില്ല എന്നത് സത്യം !!
ശരീരം ദഹിപ്പിച്ച വേളയിൽ നിനച്ചെൻ..
നൊമ്പരവുമഗ്നിക്ക്  പ്രിയമായീടുമെന്ന്..
തിരസ്കരിച്ചെൻ നൊമ്പരങ്ങളഗ്നിയും..
വീണ്ടും വീണ്ടും ഒരേ ഭാവം..
നിന്ദയും  പുച്ഛവും..
എന്നിട്ടും വൃഥാ..
ഇന്നുമലയുന്നു പൊങ്ങുതടി പോൽ‍..


കരയ്ക്കടിയുന്ന വേളയിലെങ്കിലും മുക്തമാകേണമീ നൊമ്പരം..
ആരുമേയില്ലെൻ നൊമ്പരമേറ്റുവാങ്ങുവാന്‍..
എന്നിരിക്കേ; വൃഥാ തിരയുന്നു  ഒരു തരി കച്ചിത്തുരുമ്പിനായ് വീണ്ടും..!!

19 comments:

Unknown said...

കവിത മനസ്സില്‍ തട്ടി എന്നുമാത്രം
അറിയാം.
കൂടുല്‍ പറയാന്‍ ഞാന്‍ ആര്?!! കവിതയില്‍ വെറും വട്ടപ്പൂജ്യം.

ഒഴാക്കന്‍. said...

നൊമ്പരങ്ങള്‍ക്കും ഒരു മധുരമില്ലേ

പദസ്വനം said...

"കവിളിണകളില്‍ നേര്‍ത്ത രേഖയായി മാറിയ പാടുകള്‍ "

പാടുകള്‍ ഇപ്പോഴും അവശേഷിക്കുന്നുവോ!!!
അവ മായാ മറുകായി മാറിയോ??

ശ്രീനാഥന്‍ said...

വേദനയിൽ നിന്നൂറിക്കൂടിയ വരികൾ-അനുഭവം പൊള്ളും മട്ടിൽ പകരാനായി. അല്പ്പം ചിലയിടത്ത് ചില മിനുക്കു പണികൾ ബാക്കിയുണ്ടെങ്കിലും. എനിക്ക് വളരെ ഇഷ്ടമായി.

പട്ടേപ്പാടം റാംജി said...

അതെ. നോമ്പരങ്ങള്‍ക്ക് മരണമില്ല.
"എല്ലാമൊട്ടിച്ചേർന്നിരിപ്പൂ കഞ്ഞിപശമുക്കിയ പോല്‍ "
എനിക്കിഷ്ടപ്പെട്ടു ഈ നല്ല വരികള്‍.
മനസ്സില്‍ പെട്ടെന്ന് ഇറങ്ങിച്ചെല്ലുന്നത് പോലെ തോന്നി വായിച്ചപ്പോള്‍.

ആളവന്‍താന്‍ said...

"ആരുമേയില്ലെൻ നൊമ്പരമേറ്റുവാങ്ങുവാന്‍..
എന്നിരിക്കേ; വൃഥാ തിരയുന്നു ഒരു തരി കച്ചിത്തുരുമ്പിനായ് വീണ്ടും..!!"

ഹും.... ഇത്തവണയും നന്നാക്കി, കവിത. അല്ല ഇത്രേം വിഷമം ഉണ്ടോ?

Jishad Cronic said...

ഇഷ്ടമായി...

Jishad Cronic said...

പീലികള്‍ക്ക്‌ എന്തേ ഇന്ന് ഇത്ര സ്നേഹം - ഇന്നിത്ര സ്നേഹം
ശുന്യമാമെന്‍ മനം - ശൂന്യമാമെന്‍ ഇത്

ഇത് ഇങ്ങനെയാക്കുന്നതല്ലേ ഭംഗി ?

Unknown said...

പീലികള്‍ക്ക്‌ എന്തേ ഇന്ന് ഇത്ര സ്നേഹം
എല്ലാമൊട്ടിച്ചേർന്നിരിപ്പൂ കഞ്ഞിപശമുക്കിയ പോല്‍ !!


ഇത്തിരൂടെ ഭംഗി ആക്കാരുന്നു, ചില അക്ഷരപ്പിശകൊക്കെ മാറ്റണം, ഉപമകള്‍ സുന്ദരമായവ കണ്ടെത്തേണ്ടിയിരിക്കുന്നു. (പേടിക്കേണ്ട, അഭിപ്രായം പറയ്യാനേ അറിയൂട്ടൊ!)

കവിത ഇഷ്ടമായി.

lekshmi. lachu said...

enthu patti pournamiiii...sankadathilaanallo...nannayirikkunnu tou..
അതെ. നോമ്പരങ്ങള്‍ക്ക് മരണമില്ല.
"എല്ലാമൊട്ടിച്ചേർന്നിരിപ്പൂ ...ethenikk kooduthal eshtaayi.

ഹരീഷ് തൊടുപുഴ said...

ആത്മാവിന്‍ നൊമ്പരം മാത്രം; വിട്ടുമാറിയില്ല എന്നത് സത്യം !!
ശരീരം ദഹിപ്പിച്ച വേളയിൽ നിനച്ചെൻ..
നൊമ്പരവുമഗ്നിക്ക് പ്രിയമായീടുമെന്ന്..
തിരസ്കരിച്ചെൻ നൊമ്പരങ്ങളഗ്നിയും..

മ്മ്മ്??
എന്നാ പറ്റിയേ??!!!
ഭയങ്കര ടെൻഷനിൽ ആണല്ലോ..??!!
?????????????????????????????????

pournami said...

thanks..ellavarkkum..jishd sure mattam thanks ..pravsini adhyam vannthinum cmnt thannthinum nandhi

pournami said...

ellavrkkum thanks

Vayady said...

കവിത കൊള്ളാം. എഴുതിയ ആളുടെ മനസ്സിലെ വേദന വായിച്ച എന്റെ മനസ്സിലേക്കും പടര്‍‌ന്നു. അപ്പോള്‍ കവിത വിജയിച്ചു എന്നു വേണം പറയാന്‍.

"എല്ലാമൊട്ടിച്ചേർന്നിരിപ്പൂ കഞ്ഞിപശമുക്കിയ പോല്‍ !!"
കഞ്ഞിപശമുക്കിയ എന്ന വാക്ക് അത്രക്കിഷ്ടമായില്ല. ഒരഭിപ്രായമാണേ..

siya said...

വരികള്‍ നല്ല ഒഴുക്കോടെ ,വായിച്ചു .കവിതയെ വിമര്‍ശിക്കാന്‍ എനിക്ക് അറിയില്ല .വാക്കുകളില്‍ വിരിയുന്ന എല്ലാ ഭാവവും , തുന്നി ചേര്‍ത്ത് ,പല നിറത്തോടെ , ഇവിടെ വായിക്കാന്‍ കഴിഞ്ഞു ,കവിതകള്‍ എഴുതുവാന്‍ ഇനിയും കഴിയട്ടെ ..

ഒന്ന്‌ കൂടി , നൊമ്പരങ്ങൾ ക്ക് മരണമുണ്ട് എന്ന് വിശ്വസിക്കാന്‍ ആണ് എനിക്ക് ഇഷ്ട്ടം .

Manoraj said...

കവിത നന്നായിരിക്കുന്നു സ്മിത.. എങ്കിലും ചില സംശയങ്ങള്‍ ചോദിച്ചോട്ടെ.

ഓളങ്ങളില്ലാത്ത കടല്‍ പോല്‍ ശാ‍ന്തം!! - കടല്‍ എപ്പോഴെങ്കിലും ശാന്തമാവാറുണ്ടോ??

ഒന്നുമേയില്ല സ്വപ്നങ്ങള്‍ എന്നതിനേക്കാള്‍ സ്വപ്നങ്ങള്‍ ഒന്നുമേയില്ല എന്നതല്ലേ ഉചിതം..

നാടീമിടിപ്പുകള്‍.. നാഡിമിടിപ്പുകള്‍ എന്നല്ലേ ശരി?

“ആത്മാവിന്‍ നൊമ്പരം മാത്രം;വിട്ടുമാറിയില്ല എന്നത് സത്യം !! “ ഈ വരികള്‍ മുറിച്ചതില്‍ എന്തോ ഒരു അപാകത തോന്നുന്നു.

“ആരുമേയില്ലെൻ നൊമ്പരമേറ്റുവാങ്ങുവാന്‍..
എന്നിരിക്കേ; വൃഥാ തിരയുന്നു ഒരു തരി കച്ചിത്തുരുമ്പിനായ് വീണ്ടും..!!“
ഈ വരികള്‍ മനോഹരം..

pournami said...

thettukal sure thirutham.kadal yes of course did u heard abt paper sea athupole akum sea no lines no waves oru paper pole athanu paper sea ennu parayunne ..njan kanditundu...pinne varikal murikkunnathu manppoorvam alla ..ezuthumbol chilappol feelnu yogicha varikal kittuka eniku prob anu so ariyathey murichu pokukyanu.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കവിതയാണല്ലേ..
എന്നാൾ‌ :)

UdayN said...

Super Lyk.. Good1.

ഉണങ്ങി വറ്റി വരണ്ട ഭാരതപ്പുഴ പോല്‍ ശാന്തം!! -
Ingane Naanam kedutharuthu, Bharathappuzhakku feel cheyyille?