നല്ല കാറ്റും മഴയുമുള്ള ഒരു ദിവസം ... നേരത്തേ വാതിലടച്ച് ഉമ്മറത്തെ മുറിയിലെ സോഫയില്‍ , കറങ്ങുന്ന ഫാനിനെയും നോക്കി, എന്തൊക്കെയോ അലോചിച്ച് കൊണ്ട് കിടക്കുകയായിരുന്നു അവന്.. പെട്ടന്നാണ് വാതിലില്‍ ഒരു മുട്ട് കേട്ടത് .അത് പിന്നെ തുടരെ തുടരെ ആയി .ഒരീച്ച പോലും കടന്നു വരാന്‍ ഇഷ്ടപെടാത്ത തന്റെ ലോകത്ത് ആര് എന്ന ചോദ്യവുമായി അവന് വാതില്‍ തുറന്നു .അപ്പോഴാണ് നനഞ്ഞു കുതിര്‍ന്ന അവളെ കണ്ടത് !
തണുത്തു വിറയക്കുന്നുണ്ടായിരുന്നു അവള് .. അവന് എന്തെങ്കിലും ആരായും മുന്‍പ് അവള് അകത്തേക്ക് കയറി, അവനിലേക്ക് ചേര്‍ന്നു നിന്നു. ആ മുഖത്തെ 'നിസ്സഹായത' അവനെ അവളിലേക്ക് അടുപ്പിച്ചു ..........
അങ്ങിനെ ആ അതിഥി അവന്റെ ജീവിതത്തിന്റെ ഭാഗമായി!! അവളുടെ കുറുമ്പുകള്‍ അവന്റെ ജീവിതത്തിന് വീണ്ടും നിറങ്ങള്‍ നല്കി!!! അവന്റെ ഏകാന്ത ലോകത്ത് അവള് അവന് കൂട്ടായി ...അവര്‍ ഇരുവരും മാത്രമുള്ളൊരു കൊച്ചുലോകം !!!!
അവന് അവളെ കിങ്ങിണി എന്ന് പേരിട്ടു വിളിച്ചു.. മ്യാവു, മ്യാവു..... അവള് അവന്റെ കാലില്‍ ഉരുമ്മി നിന്നു . അവന്റെ സ്വന്തം 'കിങ്ങിണി പൂച്ച'!!!.
19 comments:
പെട്ടന്നാണ് വാതിലില്‍ ഒരു മുട്ട് കേട്ടത് .
!!!!!!!!!!!!!!!
പൂച്ച വാതിലിൽ മുട്ടിയെന്നൊ???!!!
നല്ല മിനിക്കഥ..:)
നല്ല മിനികഥ...
ഞാനും ഇങ്ങനെ ഒരുപാട് ഇരുന്നിട്ടുണ്ട് പക്ഷെ ആരും വന്നിട്ടില്ല ഇതുവരെ... ഹാ എന്നാണാവോ ഇനി വരാ ?
വന്നുവന്ന് ഈ പൂച്ചകള്‍ വാതിലില്‍ മുട്ടാന്‍ തുടങ്ങിയോ?
അതോ ഈ വീഡിയോയില്‍ കാണുന്ന തരം പൂച്ചയാണോ വന്നത്?
മിയാ.. മിയാ.. പൂനാ ...
പുറത്തു കോരിച്ചൊരിയുന്ന മഴ. അപ്പോള്‍ വാതിലില്‍ ആരോമുട്ടുന്നു. ടക്ക്..ടക്ക്... അവന് വാതില്‍ തുറന്നു. പുറത്തതാ മഴയില്‍ നനഞ്ഞു കുതിര്‍ന്ന് തണുത്തു വിറച്ച് നില്ക്കുന്ന ഒരു പൂച്ചക്കുട്ടി! അവന്റെ മനസ്സില്‍ പെട്ടെന്നൊരു ലഡു പൊട്ടി!
പൂച്ചയായിരുന്നൂ അല്ലേ? അയ്യേ, പറ്റിച്ചേ, എന്നല്ലേ പൌർണ്ണമീ, കൊള്ളാം!
hareesh,vayadi
poocha thala kondu thattum ..ketto..
pattu super..meow meow..
jishad ...aha ...moham kollamallo
sreemashey hiihih chumma oru rasam
thanks
ഹായ്,
എമണ്ടന്‍ മിനി കിങ്ങിണി പൂച്ചക്കഥ..
വാതിലില്‍ മുട്ടുന്ന പൂച്ചയോ?
പുളുവടിക്കാന്‍ വായടിയുടെ കയ്യില്‍ നിന്നും കോച്ചിംഗ് വാങ്ങുന്നുണ്ടോ ചേച്ചി? ഹി ഹി.
പറ്റിച്ചേ...
ആശംസകള്‍
മിനികഥ വായന പകുതി എത്തിയപ്പോള്‍ ഒരു പക്ഷെ ഇത് പൂച്ചയാവും എന്ന് തോന്നിയിരുന്നു. കൊള്ളാം.. ഈ അതിഥി.. ഈ മിനികഥയും
ചേച്ചി,
ഇതൊന്നു നോക്കു..മ്യാവു മ്യാവു
രസികന്‍ അവതരണം
ഇനിയും തുടരുക..
എല്ലാവിധ നന്മകളും!!
ഇതുപോലൊരു അക്കിടി ക്ലൈമാക്സ് പ്രതീക്ഷിച്ചു.
ഇഷ്ടപ്പെട്ടു .
പൌര്മ്മമീ..
പറ്റിച്ചല്ലോ....
മ്യാവൂ..കൊള്ളാം
ഒ.ടോ:
ജനലിന്റെ കൊളുത്ത് കൈ കൊണ്ട് തട്ടി പുറത്ത് പോവുമായിരുന്നു ഞങ്ങളുടെ വീട്ടിലെ പൂച്ച :)
ഇത് കൊള്ളാല്ലോ ?ഇപ്പോള്‍ ആണ് കണ്ടത് .ശരിക്കും ചിരിച്ച് പോയി ......എനിക്ക് പൂച്ചയെ ഒട്ടും ഇഷ്ട്ടം ഇല്ല .അത് കൊണ്ട് ഒന്നും പറയുന്നില്ല .വാതില്‍ മുട്ടുന്ന പൂച്ച ..ഹഹഹ
thank you...hiii poochkku thattunum muttanum padille...
thanks to all
പുതിയ രീതി ഇഷ്ട്ടായി. നല്ല കുഞ്ഞിക്കഥകള്‍ ഉണ്ടാവട്ടെ...
കൊള്ളാട്ടാ ....രസായി........സസ്നേഹം
കിങ്ങിണി ചേച്ചി ! ഇങ്ങിനെയും ഒരു അനുഭവമുണ്ടയിരുന്നോ ? :)
Post a Comment