Followers

Monday, 12 July 2010

പിള്ള മനസ്സില്‍ കള്ളം ഇല്ല

പിള്ള മനസ്സില്‍ കള്ളം ഇല്ല
കുട്ടികള്‍  ശരിക്കും ദൈവത്തിന്റെ പ്രതിരൂപങ്ങള്‍ ആണ് ...ഓരോ കുഞ്ഞും വളരുന്ന ഘട്ടത്തില്‍  ഓരോ കാര്യങ്ങള്‍ അറിയുന്നതും  .ഗ്രഹിക്കുന്നതും  വളരെ മനോഹരമാണ് ..കുട്ടികളുടെ  പല സീരിയസ് കാര്യങ്ങളും നമ്മളെ പലപ്പോഴും  വീണ്ടും  വീണ്ടും   കാലം മാറി എന്നു  ഒരു തോന്നല്‍  ഉള്ളവാക്കാറുണ്ട്.വിടരുന്ന പൂമൊട്ടുകള്‍ വിടരും മുന്പേ കൊഴിഞ്ഞു  ചീഞ്ഞു പോകാന്‍  മാത്രം  ക്രൂരതകള്‍ ചെയുന്നവരും ഉണ്ട്.കുട്ടി ജനിച്ചു  വളരുന്ന ഓരോ ഘട്ടത്തിലും    ഉണ്ടാകുന്ന മാറ്റങ്ങള്‍    രസകരങ്ങള്‍  ആണ്.\പലപ്പോഴും  ദുഖം മറന്നു പൊട്ടി ചിരിക്കാന്‍  വക നല്കുന്ന  കുറുമ്പുകള്‍ ഇല്ലാതെ ഇല്ല .
അത് പോലുള്ള കുറുമ്പുകള്‍ ആണ് ..കുറെ ഉണ്ടെങ്കിലും    കുറച്ചു  ഇവിടെ  എഴുതാം എന്നു കരുതി
 കഴിഞ്ഞ  മാസം കുടുംബ സമേതം  ഫിലിം കാണാന്‍ പോയി ,ഇടക്കിടെക്ക്  കറന്റ്‌   പോകുന്നുണ്ടായിരുന്നു .അപ്പോഴാണ് ഇളയ  മോന്റെ  4വയസ്സു)കമന്റ്  അങ്കിള്‍  ആ സീ ഡീ  കേടാ , വേറെ പുതിയ സീ ഡീ മാറ്റി ഇടാന്‍ ...ഒരു  നിമിഷം  കൊണ്ട് അവിടെ  തിയേറ്റര്‍  കൂട്ട ചിരിയുടെ  ..മാറ്റൊലി  മുഴങ്ങി .കുട്ടി വീട്ടില്‍ കേള്‍ക്കുനത്  അത് ആണലോ ..സീ ഡീ മോശം ആകുമ്പോള്‍ ഫിലിം  നില്‍ക്കുന്നത് ...അത് കൊണ്ട് ആണ് അവന്‍ പറഞ്ഞത്  .ഇതുപോലെ  അവന്‍ സ്ഥീരം പറയും  ഞാന്‍ tiger  ചേട്ടന്‍ പുലി എന്നു ..രണ്ടും വേറെ ആണ് എന്നു ആണ് അവന്റെ വിചാരം .മൂത്തവന്‍   അടി വാങ്ങാന്‍  നില്‍കുമ്പോള്‍ ഇളയവന്‍  നല്ലപോലെ
സോപ്പ് പതപ്പിക്കും ഭക്ഷണം കഴിക്കാത്തതിന്റെ  പേരില്‍  ആകും മിക്കവാറും ചീത്ത പറയേണ്ടി വരുക ..ഇളയവന്‍ അന്നേരം  ഫുഡ്‌ കഴിക്കും മുന്പേ   പറയാന്‍ തുടങ്ങും എനിക്ക് ഈ കറി  എന്തൊരു ഇഷ്ടമാ ..എന്താ ഒരു മണം...ഒരു വിധ എല്ലവീട്ടിലും  കാണും  ഈ രണ്ടാമത്തെ പിള്ളാരുടെ  സാമര്‍ത്ഥ്യം .മൂത്തവര്‍ മിക്കതും  ബലിയാടുകള്‍,.ഒരു ദിവസം  കൃഷ്ണന്റെ  പ്രതിമയിലെ  ഓടാകുഴല്‍ കാണാന്‍ ഇല്ല .തിരച്ചിലോട് തിരച്ചില്‍ .ഗണപതി പാലുകുടിക്കുന്നത് കേട്ട പോലെ ഇവിടെ  ഓടാകുഴല്‍ എങ്ങു പോയി എന്നായി   ,അപ്പൊ ചുമ്മാ അവനോടെ ചോദിച്ചു മോനെ  ഓടാകുഴല്‍ കണ്ടോ എന്നു
അപ്പൊ  പറയുകയാണ്  ...അവന്‍ അത് എടുത്തു വെച്ചു .കാരണം കുറെ നേരം ആയി കൃഷ്ണന്‍ അത് പിടിച്ചു നില്‍ക്കുന്നു അതിനു കൈ   കടയും എന്നു (.ഒരു രണ്ടു രണ്ടര വയസ്സിലാണ്.).ഇപ്പൊ അവന്‍ lkg  പഠിക്കുന്നു ..ഓരോ ദിവസവും ഓരോ കാര്യങ്ങളുമായി വരും.അതൊരു രസം തന്നെയാണ് .എല്ലാ ആളുകളോടും കേറി വാചകം അടിക്കുന്ന ഒരു ടൈപ്പ് ആണ് അവന്‍
.അടി കിട്ടാതെ  രക്ഷ പെടാനുള്ള കഴിവ് സമ്മതിക്കാതെ വയ്യ..ഇത് പറഞ്ഞപോഴാണ് ഓര്‍ത്തതു  കഴിഞ്ഞ ദിവസം  സ്കൂളില്‍ ഉണ്ടായതു  ഒന്നാം  ക്ലാസ്സിലെ  നാലു പെണ്‍കുട്ടികള്‍ ഉണ്ട്  ഭയങ്കര വായാടികള്‍  അവരോടു    ക്ലാസ്സ്‌ ടീച്ചര്‍ പറഞ്ഞു
മിണ്ടാതെ ഇരിക്കിന്‍ ..എന്താ ഇത്രക്കും വര്‍ത്തമാനം എന്നു.ഇത്രക്കുമുണ്ട്  എങ്കില്‍ നിങ്ങള്‍ ഇന്നിവിടെ സ്കൂളില്‍ നിന്നു കൊള്ളുവിന്‍  ,ഫാന്‍ ഓക്കേ ഉണ്ടല്ലോ ഭക്ഷണം ടീച്ചര്‍ തന്നു കൊള്ളാം രാത്രി മുഴുവന്‍ ഇരുന്നു വര്‍ത്തമാനം  പറഞ്ഞു കൊള്ളുവാന്‍ പറഞ്ഞു ,നാളെ ടീച്ചര്‍ തന്നെ അവര്കുള്ള ഭക്ഷണം കൊണ്ട് വരാം എന്നു ..അപ്പൊ അതില്‍ ഒരുത്തി പറയുകയാണ്
 "ടീച്ചറെ  എനിക്ക് ബിരിയാണി  മതി എന്നു ".കാലം പോയ പോക്ക് ,പിള്ളാരേ തല്ലാന്‍ പാടിലാലോ  .സ്നേഹത്തോടെ ചീത്ത പറഞ്ഞതാ   ..കണ്ടില്ലേ ആര്‍ക്കാ പേടി .കുട്ടികള്‍ ചില സമയത്ത് പറയുന്ന  കാര്യങ്ങള്‍ നമ്മളെ പോലും   അത്ഭുതപ്പെടുതാറുണ്ട് .അച്ഛന്റെ  പൈസ വന്നിട്ടില അമ്മ  പിന്നെ കുട്ടിക്ക് ടോയ് വാങ്ങി തരാം  എന്നു പറഞ്ഞു .അപ്പൊ  മോന്‍ പറയുകയാണ്  അമ്മ  അതിനല്ലേ  അവിടെ  ടൌണില്‍ ഒരു   സ്ഥലം  പൈസ  കിട്ടാന്‍ ഇല്ലേ അവിടെ  കാര്‍ഡ്‌ ഇട്ടാല്‍ കിട്ടും  എന്നു  ( എ  ടീ  എം ) ആണ് അവന്‍  ഉദ്ദേശിച്ചത്  എന്നു മനസ്സിലായി   പറഞ്ഞു അതില്‍ പൈസ ഇല്ല ..അപ്പൊ കാര്‍ഡ്‌ ഇട്ടാല്‍ കിട്ടില എന്നു ..അപ്പൊ അവന്‍ പറഞ്ഞത്  കേട്ടു   ഞാന്‍ ഞെട്ടി " അമ്മ   ചുരിദാര്‍ തുന്നിക്കാന്‍  പൈസ വേണ്ടേ  ,വേണം  എന്നു ഞാന്‍ ,അപ്പൊ അതാ വരുന്നു
അപ്പൊ  അമ്മക്ക് അതിനൊക്കെ പൈസ ഉണ്ടല്ലേ എനിക്ക് ടോയ് വാങ്ങി തരാന്‍ ഇല്ല അല്ലെ " ഓരോ കാര്യവും  അവര്‍ എത്ര ശ്രദ്ധിക്കുന്നു  എന്നു മനസ്സിലായ  നിമിഷം ...ഞാന്‍ ആകെ ചൂളി പോയി ..ഏട്ടന്റെ  മുന്പില്‍ പോലും ഇങ്ങിനെ കണക്കു പറയേണ്ടി വന്നിട്ടില്ല ..എന്നാല്‍ ഇപ്പൊ .കുട്ടികള്‍  വളരുകയാണ്  എന്ന സത്യം നാം അംഗീകരിച്ചെ   പറ്റു .ഒരുപാടു  ഉത്തരവാദിത്വം   നമ്മുക്കും  ഉണ്ട് ...ഇത്രക്കും വിവരം ഉള്ള ഈ വരും തലമുറയെ  നല്ല വ്യക്തികള്‍ ആക്കി എടുകേണ്ട  വലിയൊരു  കടമ .വീട്ടില്‍ നിന്നും തന്നെ    നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുത്തേ പറ്റു ..വിടരുന്ന  മുകുളങ്ങള്‍ കുടുതല്‍  ശോഭയും ,സുഗന്ധവും  നിറഞ്ഞതായി  മാറാന്‍  അലെങ്കില്‍ മാറ്റാന്‍  നമ്മുക്ക്  എല്ലാം സാധിക്കട്ടെ ..ഓരോ സ്റ്റെപ്പിലും  കേറുമ്പോള്‍  അവരെ നല്ല നിലക്ക്  കേറാന്‍  സഹായിക്കണം വഴുതല്‍ കുടുതല്‍ ഉള്ള കാലം ഇത് ,അപ്പോള്‍  കൈ താങ്ങായി   .രക്ഷിതാക്കള്‍ വേണം..
 അതിനു  ഓരോ മാതാപിതാക്കള്‍ക്കും സാധിക്കട്ടെ

16 comments:

Manoraj said...

ഇന്നത്തെ കുട്ടികൾക്ക് ഒട്ടേറെ കാര്യങ്ങളിൽ പഴയ ആളുകളെ കടത്തിവെട്ടാൻ കഴിയുന്നുണ്ട്. അവരുടെ വളരുന്ന ചുറ്റുപാടുകളും സാഹചര്യങ്ങളും എല്ലാം പഴയതിൽ നിന്നും തുലോം വ്യത്യസ്തമാണ്. നല്ല ഒരു വിഷയം. കുത്തുകൾ അനാവശ്യമായൂള്ളത് ഒഴിവാക്കൂ. സ്മിത..

pournami said...

thanks manu..wll do

പട്ടേപ്പാടം റാംജി said...

ഇപ്പോഴത്തെ കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും അതേപടി സ്റ്റോര്‍ ചെയ്ത് ആവശ്യാനുസരണം പുറത്ത്‌ വിടുന്നു. മാതാപിതാക്കളുടെ ഉപദേശങ്ങളെക്കാള്‍ ടീവി പോലുള്ളവയിലെ കാഴ്ചകളാണ് കുഞ്ഞുമനസ്സുകളെ കൂടുതല്‍ സ്വാധീനിക്കുന്നത്.

Jishad Cronic said...

നല്ല ഒരു വിഷയം.

Naushu said...

കൊള്ളാം....

sm sadique said...

കഴിഞ്ഞ മാസം കുടുംബ സമേതം ഫിലിം കാണാന്‍ പോയി ,ഇടക്കിടെക്ക് കറന്റ്‌ പോകുന്നുണ്ടായിരുന്നു ..അപ്പോഴാണ് ഇളയ മോന്റെ 4വയസ്സു)കമന്റ് അങ്കിള്‍ ആ സീ ഡീ കേടാ , വേറെ പുതിയ സീ ഡീ മാറ്റി ഇടാന്‍ ...ഒരു നിമിഷം കൊണ്ട് അവിടെ തിയേറ്റര്‍ കൂട്ട ചിരിയുടെ ..മാറ്റൊലി മുഴങ്ങി ...

പിള്ള മനസ്സില്‍ കള്ളം ഇല്ല
കുട്ടികള്‍ ശരിക്കും ദൈവത്തിന്റെ പ്രതിരൂപങ്ങള്‍ ആണ് ...
അതെ സത്യം
പിന്നെ ആരാ ഇങ്ങനെ പറഞ്ഞത്…?
(കുഞുങ്ങൾ പാപികളായി ജനിക്കുന്നു എന്നത്)

ഹരീഷ് തൊടുപുഴ said...

അച്ഛാ...
എന്താടീ..
ഇന്ത്യ ഈസ് മൈ കണ്ടി..
ഹഹാ..
എന്താടീ..
ഒന്നൂടെ പറഞ്ഞേ..
ഇന്ത്യ ഈസ് മൈ കണ്ടീ..ണ്ടീ..ണ്ടീ..

ഇതാണിവിടത്തെ എൽ.കെ.ജി വിശേഷം !!

കൂടുതലറിയണേൽ ദേ ഇവിടെ വായോ..

:)

pournami said...

thanks ramji/jishad/hareesh,naushu
sadiqueji...sathyamayum najum parnjitilla ketttooo thks

ആളവന്‍താന്‍ said...

പതിവ് പോലെ തന്നെ.... എന്ന് പറയാന്‍ ഇത്തവണ പറ്റില്ലെങ്കിലും, ഒന്ന് പറയും. വിഷയങ്ങള്‍ കണ്ട് പിടിക്കുന്നതില്‍ കാണിക്കുന്ന ഒരു സ്മാര്ട്ട്നസ് എഴുത്തിലേക്ക്‌ വരുമ്പോള്‍ എങ്ങനെയോ നഷ്ട്ടമാകുന്നു. നല്ല വിഷയം തന്നെ. ശരിക്കും സ്കോര്‍ ചെയ്യാനുള്ള അവസരവും ഉണ്ടായിരുന്നു. പിന്നെ ഒരു ആവശ്യമില്ലാതെ ചേര്‍ത്ത കുറെ കുത്തുകളും മറ്റും തീരെ അരോചകമായി.

ഹംസ said...

“പിള്ള മനസ്സില്‍ കള്ളം ഇല്ല” പഴഞ്ചൊല്ലു സത്യം തന്നെ. അവര്‍ എന്തും തുറന്നടിച്ചു പറയും മനസ്സില്‍ ഒന്ന് കരുതി പുറത്തേക്ക് മറ്റൊന്നു പറയാന്‍ അവര്‍ക്കാവില്ല. അതുകൊണ്ട് പലപ്പോഴും ഉത്തരം മുട്ടി പോവുന്ന ചോദ്യങ്ങള്‍ ആവും അവരില്‍ നിന്നും വരിക.

പക്ഷെ ഇപ്പോള്‍ സിനിമകളിലും സീരിയലുകളിലും കുട്ടികളെ കൊണ്ട് കാട്ടികൂട്ടിക്കുന്ന കോപ്രായങ്ങള്‍ ,ചെറിയ വായില്‍ വലിയ കാര്യങ്ങള്‍ പറയുന്നവരെ കാണുംമ്പോള്‍ അവരോട് വാത്സല്യത്തേക്കാള്‍ കൂടുതല്‍ പുച്ചമാണ് തോന്നുക. അതിനെ കുറിച്ച് വായാടി ഒരു പോസ്റ്റിട്ടിരുന്നു ഇവിടെ ക്ലിക്കി വായിക്കാം

pournami said...

thanks vimal and hamsa

ശ്രീനാഥന്‍ said...

കുഞ്ഞുങ്ങളുടെ ലോകം! പലപ്പോഴും നാമവരെ underestimate ചെയ്യുന്നു. നന്നായി, ഇനിയും വരാം. ആ കുത്തുകളൊക്കെ എന്തിനാ?

pournami said...

thanks, sreenadhan,kuthu idunnathu kurakkam.

chithrangada said...

പൌര്ണമി,നല്ല വിഷയം !ഒരു സംഭാഷണം പോലെ തോന്നി.ഓരോ അമ്മമാരുടെയും
മനസ്സിലുള്ളത് !

Ashly said...

നല്ല പോസ്റ്റ്‌, ട്ടോ.

കുസുമം ആര്‍ പുന്നപ്ര said...

പൌര്‍മണി
എല്ലാം വായിക്കണം
വരാന്‍ വൈകി.സമയം കുറവാണ്
കുട്ടികളുടെ നുറുങ്ങുകള് എനിക്കും
ഇഷ്ടമാണ്.
വേണ്ടുവോളം ഇപ്പോള്‍ ആസ്വദിക്കുക.
അവര്‍ അടുത്തില്ലാത്ത ഒരുകാലം വരും.
അപ്പോള്‍ നമുക്കു താലോലിക്കാം ഈ
ഓര്‍മ്മകള്‍.